ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കുക
ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കുക
തന്നെ ബഹുമാനിക്കുന്നവർക്കു ദൈവം നിത്യജീവൻ വാഗ്‌ദാനം ചെയ്യുന്നു. “നീതിമാൻമാർതന്നെ ഭൂമിയെ കൈവശമാക്കും, അവർ അവിടെ എന്നേക്കും വസിക്കും” എന്ന് അവന്റെ വചനം നമുക്ക് ഉറപ്പു നൽകുന്നു.—സങ്കീർത്തനം 37:29.
എന്നിരുന്നാലും, “നീതിമാൻമാ”രോടുകൂടെ എണ്ണപ്പെടുന്നതിന്, നിങ്ങൾ ത്രിത്വോപദേശത്തെക്കുറിച്ച് അറിവുളളവനായിത്തീരുന്നതിലധികം ചെയ്യേണ്ടതുണ്ട്. നിങ്ങൾ ദൈവത്തെക്കുറിച്ചുളള അറിവിൽ പുരോഗമിക്കേണ്ടതുണ്ട്, നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകം അങ്ങനെ ചെയ്യുന്നതിനു നിങ്ങളെ സഹായിക്കും. അത്, ദൈവം ആരാണ്? എന്ന മർമ്മപ്രധാന ചോദ്യത്തിന് ഉത്തരം നൽകുകമാത്രമല്ല, ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്, മരണത്തിങ്കലെന്തു സംഭവിക്കുന്നു, ദൈവരാജ്യം ഈ ഭൂമിയെ എങ്ങനെ ഒരു പരദീസയാക്കും, എന്നേക്കും ജീവിക്കാൻ നിങ്ങൾ എന്തു ചെയ്യണം എന്നു വിശദീകരിക്കയും ചെയ്യുന്നു.