വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുഷ്ടാത്മസേനകളെ ചെറുത്തുനിൽക്കുക

ദുഷ്ടാത്മസേനകളെ ചെറുത്തുനിൽക്കുക

അധ്യായം 12

ദുഷ്ടാ​ത്മ​സേ​ന​കളെ ചെറു​ത്തു​നിൽക്കുക

1. യേശു ദുഷ്ടാ​ത്മാ​ക്കളെ അഭിമു​ഖീ​ക​രി​ച്ച​പ്പോൾ എങ്ങനെ പ്രതി​ക​രി​ച്ചു?

 തന്റെ സ്‌നാ​പനം കഴിഞ്ഞ ഉടനേ യേശു​ക്രി​സ്‌തു പ്രാർഥി​ക്കാ​നും ധ്യാനി​ക്കാ​നു​മാ​യി യഹൂദ്യ​മ​രു​ഭൂ​മി​യി​ലേക്കു പോയി. അവി​ടെ​വച്ച്‌ അവനെ​ക്കൊ​ണ്ടു ദൈവ​നി​യമം ലംഘി​പ്പി​ക്കാൻ പിശാ​ചായ സാത്താൻ ശ്രമിച്ചു. പക്ഷേ, യേശു സാത്താൻ വെച്ച ഇര തളളി​ക്ക​ള​യു​ക​യും അവന്റെ കെണി​യിൽ അകപ്പെ​ടാ​തി​രി​ക്കു​ക​യും ചെയ്‌തു. യേശു ഭൂമി​യി​ലെ തന്റെ ശുശ്രൂ​ഷ​ക്കാ​ലത്തു മററു ദുഷ്ടാ​ത്മാ​ക്ക​ളെ​യും അഭിമു​ഖീ​ക​രി​ച്ചു. എന്നുവ​രി​കി​ലും, കൂടെ​ക്കൂ​ടെ അവൻ അവരെ ശാസി​ക്കു​ക​യും ചെറു​ത്തു​നിൽക്കു​ക​യും ചെയ്‌തു.—ലൂക്കൊസ്‌ 4:1-13; 8:26-34; 9:37-43.

2. നാം ഏതു ചോദ്യ​ങ്ങൾ പരിചി​ന്തി​ക്കും?

2 ആ ഏററു​മു​ട്ട​ലു​കളെ വർണി​ക്കുന്ന ബൈബിൾവി​വ​ര​ണങ്ങൾ ദുഷ്ടാ​ത്മ​സേ​നകൾ സ്ഥിതി​ചെ​യ്യു​ന്നു​ണ്ടെന്നു നമ്മെ ബോധ്യ​പ്പെ​ടു​ത്തേ​ണ്ട​താണ്‌. അവർ ആളുകളെ വഴി​തെ​റ​റി​ക്കാൻ ശ്രമി​ക്കു​ക​യാണ്‌. ഏതായാ​ലും നമുക്ക്‌ ഈ ദുരാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കാ​നാ​കും. എന്നാൽ, ദുഷ്ടാ​ത്മാ​ക്കൾ എവി​ടെ​നിന്ന്‌ ഉത്ഭവി​ക്കു​ന്നു? അവർ മനുഷ്യ​രെ വഞ്ചിക്കാൻ ശ്രമി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? അവരുടെ ലക്ഷ്യങ്ങൾ നേടാൻ അവർ ഏതു രീതി​ക​ളാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌? ഇത്തരം ചോദ്യ​ങ്ങൾക്ക്‌ ഉത്തരങ്ങൾ കണ്ടെത്തു​ന്നതു ദുഷ്ടാ​ത്മ​സേ​ന​കളെ ചെറു​ത്തു​നിൽക്കാൻ നിങ്ങളെ സഹായി​ക്കും.

ദുഷ്ടാ​ത്മാ​ക്കൾ—അവരുടെ ഉത്ഭവവും ലക്ഷ്യവും

3. പിശാ​ചായ സാത്താൻ എങ്ങനെ ഉളവായി?

3 മനുഷ്യ​രെ സൃഷ്ടി​ക്കു​ന്ന​തി​നു ദീർഘ​നാൾമുമ്പ്‌ യഹോ​വ​യാം ദൈവം ഒട്ടേറെ ആത്മജീ​വി​കളെ ഉളവാക്കി. (ഇയ്യോബ്‌ 38:4, 7) 6-ാം അധ്യാ​യ​ത്തിൽ വിശദീ​ക​രി​ച്ച​തു​പോ​ലെ, യഹോ​വക്കു പകരം തന്നെ മനുഷ്യർ ആരാധി​ക്ക​ണ​മെ​ന്നു​ളള ഒരു ആഗ്രഹം ഈ ദൂതൻമാ​രി​ലൊ​രാൾ വളർത്തി​യെ​ടു​ത്തു. ആ ലക്ഷ്യം പിന്തു​ടർന്നു​കൊണ്ട്‌ ഈ ദുഷ്ടദൂ​തൻ സ്രഷ്ടാ​വി​നെ എതിർക്കു​ക​യും ദുഷി​ക്കു​ക​യും ചെയ്‌തു, ദൈവം ഒരു നുണയൻ ആണെന്ന്‌ ആദ്യസ്‌ത്രീ​യോ​ടു സൂചി​പ്പി​ച്ചു​കൊ​ണ്ടു​പോ​ലും. അപ്പോൾ, ഉചിത​മാ​യി​ത്തന്നെ, ഈ മത്സരി​യായ ആത്മജീവി സാത്താൻ (എതിരാ​ളി) എന്നും പിശാച്‌ (ദൂഷകൻ) എന്നും അറിയ​പ്പെട്ടു.—ഉല്‌പത്തി 3:1-5; ഇയ്യോബ്‌ 1:6.

4. നോഹ​യു​ടെ നാളിൽ ചില ദൂതൻമാർ എങ്ങനെ പാപം​ചെ​യ്‌തു?

4 പിന്നീടു മററു ദൂതൻമാർ പിശാ​ചായ സാത്താന്റെ പക്ഷം ചേർന്നു. നീതി​മാ​നായ നോഹ​യു​ടെ നാളു​ക​ളിൽ അവരിൽ ചിലർ സ്വർഗ​ത്തി​ലെ തങ്ങളുടെ സേവനം ഉപേക്ഷിച്ച്‌ ഭൗമ സ്‌ത്രീ​ക​ളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ങ്ങൾക്കു​ളള മോഹത്തെ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തി​നു ജഡശരീ​രങ്ങൾ ധരിച്ചു. ആ അനുസ​ര​ണ​ക്കേ​ടി​ന്റെ ഗതി സ്വീക​രി​ക്കാൻ സാത്താൻ ആ ദൂതൻമാ​രെ സ്വാധീ​നി​ച്ചു​വെ​ന്ന​തി​നു സംശയ​മില്ല. അത്‌ അവർ നെഫി​ലിം എന്നു വിളി​ക്ക​പ്പെട്ട സങ്കരസ​ന്ത​തി​കളെ ജനിപ്പി​ക്കു​ന്ന​തി​ലേക്കു നയിച്ചു, അവർ അക്രമാ​സ​ക്ത​രായ കലഹ​പ്രി​യ​രാ​യി​ത്തീർന്നു. യഹോവ മഹാജ​ല​പ്ര​ളയം വരുത്തി​യ​പ്പോൾ അതു ദുഷിച്ച മനുഷ്യ​വർഗ​ത്തെ​യും അനുസ​ര​ണം​കെട്ട ദൂതൻമാ​രു​ടെ ഈ പ്രകൃ​തി​വി​രുദ്ധ സന്തതി​ക​ളെ​യും നശിപ്പി​ച്ചു. തങ്ങളുടെ ജഡിക​ശ​രീ​ര​ങ്ങളെ വിലയി​പ്പിച്ച്‌ ആത്മമണ്ഡ​ല​ത്തി​ലേക്കു മടങ്ങി​പ്പൊ​യ്‌ക്കൊണ്ട്‌ മത്സരി​ക​ളായ ദൂതൻമാർ നാശത്തിൽനി​ന്നു രക്ഷപ്പെട്ടു. എന്നാൽ ദൈവം ഈ ഭൂതങ്ങളെ ഭ്രഷ്ടരാ​യി കണക്കാക്കി ആത്മീയാ​ന്ധ​കാ​ര​ത്തിൽ തളച്ചിട്ടു. (ഉല്‌പത്തി 6:1-7, 17; യൂദാ 6) എന്നിരു​ന്നാ​ലും, ‘ഭൂതങ്ങ​ളു​ടെ തലവ’നായ സാത്താ​നും അവന്റെ ദുഷ്ട ദൂതൻമാ​രും അവരുടെ മത്സരവു​മാ​യി മുമ്പോ​ട്ടു​പോ​യി​രി​ക്കു​ന്നു. (ലൂക്കൊസ്‌ 11:15) അവരുടെ ലക്ഷ്യ​മെ​ന്താണ്‌?

5. സാത്താ​നും അവന്റെ ഭൂതങ്ങൾക്കും എന്തു ലക്ഷ്യമാ​ണു​ള​ളത്‌, ആളുകളെ കുരു​ക്കാൻ അവർ എന്ത്‌ ഉപയോ​ഗി​ക്കു​ന്നു?

5 സാത്താ​ന്റെ​യും ഭൂതങ്ങ​ളു​ടെ​യും ദുഷ്ടല​ക്ഷ്യം ആളുകളെ യഹോ​വ​യാം ദൈവ​ത്തി​നെ​തി​രെ തിരി​ക്കുക എന്നതാണ്‌. അതു​കൊണ്ട്‌, ഈ ദുഷ്ടർ മനുഷ്യ ചരി​ത്ര​ത്തി​ലു​ട​നീ​ളം ആളുകളെ വഴി​തെ​റ​റി​ക്കു​ക​യും ഭയപ്പെ​ടു​ത്തു​ക​യും ആക്രമി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. (വെളി​പ്പാ​ടു 12:9) ഭൂതാ​ക്ര​മണം ഇപ്പോൾ എന്നെ​ത്തേ​തി​ലും ദൂഷി​ത​മാ​ണെന്ന്‌ ആധുനി​ക​നാ​ളി​ലെ ദൃഷ്ടാ​ന്തങ്ങൾ സ്ഥിരീ​ക​രി​ക്കു​ന്നു. ആളുകളെ കുരു​ക്കു​ന്ന​തിന്‌, ഭൂതങ്ങൾ മിക്ക​പ്പോ​ഴും ആത്മവി​ദ്യ​യു​ടെ സകല രൂപങ്ങ​ളും ഉപയോ​ഗി​ക്കു​ന്നു. ഭൂതങ്ങൾ ഈ ഇര എങ്ങനെ​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌, നിങ്ങൾക്കു നിങ്ങ​ളെ​ത്തന്നെ എങ്ങനെ സംരക്ഷി​ക്കാ​നാ​കും?

ദുഷ്ടാ​ത്മാ​ക്കൾ നിങ്ങളെ വഴി​തെ​റ​റി​ക്കാൻ ശ്രമി​ക്കുന്ന വിധം

6. ആത്മവിദ്യ എന്താണ്‌, അതിന്റെ ചില രൂപങ്ങ​ളേവ?

6 എന്താണ്‌ ആത്മവിദ്യ? അത്‌ ഭൂതങ്ങ​ളു​മാ​യു​ളള അഥവാ ദുഷ്ടാ​ത്മാ​ക്ക​ളു​മാ​യു​ളള കൂട്ടു​പ്ര​വർത്ത​ന​മാണ്‌, ഒന്നുകിൽ നേരി​ട്ടോ അല്ലെങ്കിൽ ഒരു മനുഷ്യ മധ്യവർത്തി​മു​ഖേ​ന​യോ. വേട്ടക്കാർക്ക്‌ ഇര എങ്ങനെ ഉപയോ​ഗ​പ്ര​ദ​മാ​യി​രി​ക്കു​ന്നു​വോ അതു​പോ​ലെ ആത്മവിദ്യ ഭൂതങ്ങൾക്ക്‌ ഉപയോ​ഗ​പ്ര​ദ​മാണ്‌: ഇര മൃഗത്തെ ആകർഷി​ക്കു​ന്നു. മൃഗങ്ങളെ കുരു​ക്കി​ലേക്ക്‌ ആകർഷി​ക്കു​ന്ന​തി​നു വേട്ടക്കാ​രൻ വിവിധ ഇരകൾ ഉപയോ​ഗി​ക്കു​ന്നു. അങ്ങനെ​തന്നെ മനുഷ്യ​രെ തങ്ങളുടെ നിയ​ന്ത്ര​ണ​ത്തിൽ വരുത്തു​ന്ന​തിന്‌ ആത്മവി​ദ്യ​യു​ടെ വിവി​ധ​രൂ​പ​ങ്ങളെ ദുഷ്ടാ​ത്മക്കൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (സങ്കീർത്തനം 119:110 താരത​മ്യം ചെയ്യുക.) ഈ രൂപങ്ങ​ളിൽ ചിലത്‌ ആഭിചാ​രം, ജാലവി​ദ്യ, ശകുനം​നോ​ട്ടം, ക്ഷുദ്ര​പ്ര​യോ​ഗം, മന്ത്രവ​ശീ​ക​രണം, മധ്യവർത്തി​ക​ളോട്‌ ആലോചന ചോദി​ക്കൽ, മരിച്ച​വ​രോ​ടു​ളള ആശയവി​നി​യമം എന്നിവ​യാണ്‌.

7. ആത്മവിദ്യ എത്ര വിപു​ല​വ്യാ​പ​ക​മാണ്‌, ക്രൈ​സ്‌ത​വ​ദേ​ശ​ങ്ങ​ളെന്നു വിളി​ക്ക​പ്പെ​ടു​ന്ന​ട​ങ്ങ​ളിൽപോ​ലും അതു തഴയ്‌ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

7 ഇര വിജയ​പ്ര​ദ​മാണ്‌, കാരണം ആത്മവിദ്യ ലോക​ത്തി​ലെ​ങ്ങു​മു​ളള ആളുകളെ ആകർഷി​ക്കു​ന്നു. കാട്ടു​ഗ്രാ​മ​ങ്ങ​ളിൽ ജീവി​ക്കു​ന്നവർ മന്ത്രവാ​ദ​വൈ​ദ്യൻമാ​രെ കാണാൻ പോകു​ന്നു. നഗരങ്ങ​ളി​ലെ ഓഫീസ്‌ ജോലി​ക്കാർ ജ്യോ​തി​ഷ​ക്കാ​രോട്‌ ആലോചന ചോദി​ക്കു​ന്നു. ക്രൈ​സ്‌ത​വ​ദേ​ശങ്ങൾ എന്നു വിളി​ക്ക​പ്പെ​ടു​ന്ന​ട​ത്തു​പോ​ലും ആത്മവിദ്യ തഴച്ചു​വ​ള​രു​ന്നു. ഐക്യ​നാ​ടു​ക​ളിൽ മാത്രം മൊത്തം 1,00,00,000 പ്രതികൾ പ്രചരി​ക്കുന്ന ഏതാണ്ട്‌ 30 മാസി​കകൾ വിവിധ ആത്മവി​ദ്യാ​രൂ​പങ്ങൾ കൈകാ​ര്യം​ചെ​യ്യു​ന്നുണ്ട്‌ എന്നു ഗവേഷണം സൂചി​പ്പി​ക്കു​ന്നു. ബ്രസീ​ലു​കാർ ഓരോ വർഷവും 50 കോടി ഡോളർ ആത്മവി​ദ്യാ​സം​ബ​ന്ധ​മായ സാമ​ഗ്രി​കൾക്കു ചെലവ​ഴി​ക്കു​ന്നു. അതേസ​മയം, ആത്മവി​ദ്യാ​സം​ബ​ന്ധ​മായ ആരാധ​നാ​കേ​ന്ദ്ര​ങ്ങ​ളിൽ കൂടെ​ക്കൂ​ടെ സന്ദർശി​ക്കു​ന്ന​വ​രു​ടെ 80 ശതമാനം കുർബാ​ന​യി​ലും സംബന്ധി​ക്കുന്ന സ്‌നാ​പ​ന​മേററ കത്തോ​ലി​ക്ക​രാണ്‌. ചില വൈദി​കർ ആത്മവിദ്യ ആചരി​ക്കു​ന്ന​തു​കൊണ്ട്‌ അതിന്റെ ആചരണം ദൈവ​ത്തി​നു സ്വീകാ​ര്യ​മാ​ണന്ന്‌ അനേകം മതഭക്തർ വിചാ​രി​ക്കു​ന്നു. എന്നാൽ അങ്ങനെ ആണോ?

ബൈബിൾ ആത്മവി​ദ്യ​യു​ടെ ആചരണത്തെ കുററം​വി​ധി​ക്കു​ന്ന​തി​ന്റെ കാരണം

8. ആത്മവി​ദ്യ​യെ​ക്കു​റി​ച്ചു​ളള തിരു​വെ​ഴു​ത്തു വീക്ഷണ​മെ​ന്താണ്‌?

8 ചില ആത്മവി​ദ്യാ​രൂ​പങ്ങൾ നല്ല ആത്മാക്ക​ളു​മാ​യി സമ്പർക്കം​പു​ലർത്തു​ന്ന​തി​നു​ളള മാർഗ​മാ​ണെന്നു നിങ്ങളെ പഠിപ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ, ആത്മവി​ദ്യ​യെ​ക്കു​റി​ച്ചു ബൈബിൾ പറയു​ന്നതു മനസ്സി​ലാ​ക്കു​മ്പോൾ നിങ്ങൾ അതിശ​യി​ച്ചു​പോ​യേ​ക്കാം. യഹോ​വ​യു​ടെ ജനത്തിന്‌ ഇങ്ങനെ മുന്നറി​യി​പ്പു കൊടു​ക്ക​പ്പെട്ടു: “മന്ത്രവാ​ദി​ക​ളു​ടെ​യും അടുക്കൽ പോക​രു​തു. അവരാൽ അശുദ്ധ​രാ​യ്‌തീ​രു​വാൻ തക്കവണ്ണം അവരെ അന്വേ​ഷി​ക്ക​യും അരുത്‌.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (ലേവ്യ​പു​സ്‌തകം 19:31; 20:6, 27) “ക്ഷുദ്ര​ക്കാർ” “തീയും ഗന്ധകവും കത്തുന്ന തീപ്പൊയ്‌ക”യിൽ ഒടുങ്ങി​പ്പോ​കു​മെന്നു വെളി​പാട്‌ എന്ന ബൈബിൾ പുസ്‌തകം പറയുന്നു. “അതു രണ്ടാമത്തെ [നിത്യ] മരണം.” (വെളി​പ്പാ​ടു 21:8; 22:15) ആത്മവി​ദ്യ​യു​ടെ സകല രൂപങ്ങ​ളെ​യും യഹോ​വ​യാം ദൈവം വെറു​ക്കു​ന്നു. (ആവർത്ത​ന​പു​സ്‌തകം 18:10-12) വാസ്‌തവം അതായി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

9. ആത്മലോ​ക​ത്തിൽനിന്ന്‌ ഇക്കാലത്തു കിട്ടുന്ന സന്ദേശങ്ങൾ യഹോ​വ​യിൽനി​ന്ന​ല്ലെന്നു നമുക്കു നിഗമനം ചെയ്യാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

9 ബൈബിൾ പൂർത്തീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ ചില മനുഷ്യ​രു​മാ​യി ആശയവി​നി​യമം നടത്തു​ന്ന​തി​നു യഹോവ നല്ല ആത്മാക്കളെ അഥവാ നീതി​യു​ളള ദൂതൻമാ​രെ അയച്ചു. ദൈവ​വ​ച​ന​ത്തി​ന്റെ പൂർത്തീ​ക​ര​ണ​ത്തി​നു ശേഷം യഹോ​വയെ സ്വീകാ​ര്യ​മാ​യി സേവി​ക്കു​ന്ന​തി​നു മനുഷ്യർക്കാ​വ​ശ്യ​മായ മാർഗ​നിർദേശം ആ വചനം പ്രദാ​നം​ചെ​യ്‌തി​രി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:16, 17; എബ്രായർ 1:1, 2) അവൻ മധ്യവർത്തി​കൾക്കു സന്ദേശങ്ങൾ കൊടു​ത്തു​കൊ​ണ്ടു തന്റെ വിശു​ദ്ധ​വ​ച​നത്തെ മറിക​ട​ക്കു​ന്നില്ല. ആത്മലോ​ക​ത്തിൽനിന്ന്‌ ഇക്കാലത്തു ലഭിക്കുന്ന അത്തരം സന്ദേശ​ങ്ങ​ളെ​ല്ലാം വരുന്നതു ദുഷ്ടാ​ത്മാ​ക്ക​ളിൽനി​ന്നാണ്‌. ആത്മവി​ദ്യ​യു​ടെ ആചരണ​ത്തി​നു ഭൂതശ​ല്യ​ത്തി​ലേ​ക്കോ ദുഷ്ടാ​ത്മ​ബാ​ധ​യി​ലേക്കു പോലു​മോ നയിക്കാൻ കഴിയും. അതു​കൊണ്ട്‌ ഏതെങ്കി​ലും ആത്മവി​ദ്യാ​സം​ബ​ന്ധ​മായ ആചാര​ങ്ങ​ളിൽ ഉൾപ്പെ​ട​രു​തെന്നു ദൈവം സ്‌നേ​ഹ​പൂർവം നമുക്കു മുന്നറി​യി​പ്പു നൽകുന്നു. (ആവർത്ത​ന​പു​സ്‌തകം 18:14; ഗലാത്യർ 5:19-21) തന്നെയു​മല്ല, നാം ആത്മവി​ദ്യ​യെ​ക്കു​റി​ച്ചു​ളള യഹോ​വ​യു​ടെ വീക്ഷണ​മ​റി​ഞ്ഞ​ശേഷം തുടർന്ന്‌ അതു നടത്തു​ന്നു​വെ​ങ്കിൽ നാം മത്സരി​ക​ളായ ദുഷ്ടാ​ത്മാ​ക്ക​ളു​ടെ പക്ഷം പിടിച്ച്‌ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളാ​യി​ത്തീ​രു​ക​യാ​യി​രി​ക്കും ചെയ്യു​ന്നത്‌.—1 ശമൂവേൽ 15:23; 1 ദിനവൃ​ത്താ​ന്തം 10:13, 14; സങ്കീർത്തനം 5:4.

10. ആഭിചാ​രം എന്താണ്‌, നാം അത്‌ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

10 ആത്മവി​ദ്യ​യു​ടെ പ്രചാ​ര​മു​ളള ഒരു രൂപം ആഭിചാ​ര​മാണ്‌—ആത്മാക്ക​ളു​ടെ സഹായ​ത്തോ​ടെ ഭാവി അല്ലെങ്കിൽ അജ്ഞാത​കാ​ര്യ​ങ്ങൾ അറിയു​ന്ന​തി​നു​ളള ശ്രമം. ആഭിചാ​ര​ത്തി​ന്റെ ചില രൂപങ്ങ​ളാ​ണു ജ്യോ​തി​ഷം, പരൽനോ​ട്ടം, സ്വപ്‌ന​വ്യാ​ഖ്യാ​നം, ഹസ്‌ത​രേ​ഖാ​ശാ​സ്‌ത്രം, ശീട്ടുകൾ ഉപയോ​ഗി​ച്ചു​ളള ഭാഗ്യം​പ​റ​ച്ചിൽ എന്നിവ. ആഭിചാ​രത്തെ അനേകർ നിരു​പ​ദ്ര​വ​ക​ര​മായ തമാശ​യാ​യി വീക്ഷി​ക്കു​ന്നു. എന്നാൽ ഭാഗ്യം പറയു​ന്ന​വ​രും ദുഷ്ടാ​ത്മാ​ക്ക​ളും കൈ​കോർത്തു നീങ്ങു​ന്നു​വെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു. ദൃഷ്ടാ​ന്ത​മാ​യി, “ഭാവി​കഥന വിദ്യ” ആചരി​ക്കാൻ ഒരു പെൺകു​ട്ടി​യെ പ്രാപ്‌ത​യാ​ക്കിയ ഒരു “ആഭിചാര ഭൂത”ത്തെക്കു​റി​ച്ചു പ്രവൃ​ത്തി​കൾ 16:16-19 (NW) പറയുന്നു. പക്ഷേ, ഭൂതത്തെ പുറത്താ​ക്കി​യ​പ്പോൾ ഭാവി മുൻകൂ​ട്ടി​പ്പ​റ​യാ​നു​ളള അവളുടെ പ്രാപ്‌തി നഷ്ടപ്പെട്ടു. തങ്ങളുടെ കുരു​ക്കി​ലേക്ക്‌ ആളുകളെ ആകർഷി​ക്കാൻ ഭൂതങ്ങൾ ഉപയോ​ഗി​ക്കുന്ന ഒരു ഇരയാണ്‌ ആഭിചാ​രം എന്നു വ്യക്തമാണ്‌.

11. മരിച്ച​വ​രോട്‌ ആശയവി​നി​യമം ചെയ്യാ​നു​ളള ശ്രമങ്ങൾ ഒരു കുരു​ക്കി​ലേക്കു നയിക്കു​ന്നത്‌ എങ്ങനെ?

11 പ്രിയ​പ്പെട്ട ഒരു കുടും​ബാം​ഗ​ത്തി​ന്റെ​യോ ഉറ്റസു​ഹൃ​ത്തി​ന്റെ​യോ മരണത്തിൽ നിങ്ങൾ ദുഃഖി​ക്കു​ക​യാ​ണെ​ങ്കിൽ, നിങ്ങൾ മറെറാ​രു ഇരയാൽ അനായാ​സം ആകർഷി​ക്ക​പ്പെ​ട്ടേ​ക്കാം. ആത്മമധ്യ​വർത്തി നിങ്ങൾക്കു പ്രത്യേക അറിവു നൽകി​യേ​ക്കാം അല്ലെങ്കിൽ മരിച്ച ആളി​ന്റേ​തെന്നു തോന്നി​ക്കുന്ന ശബ്ദത്തിൽ നിങ്ങ​ളോ​ടു സംസാ​രി​ച്ചേ​ക്കാം. സൂക്ഷി​ക്കുക! മരിച്ച​വ​രോ​ടു സംസാ​രി​ക്കാ​നു​ളള ശ്രമം ഒരു കുരു​ക്കി​ലേക്കു നയിക്കു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ മരിച്ച​വർക്കു സംസാ​രി​ക്കാ​നാ​വില്ല. നിങ്ങൾ ഓർമി​ക്കാ​നി​ട​യു​ള​ള​തു​പോ​ലെ, മരണത്തി​ങ്കൽ ഒരു വ്യക്തി “മണ്ണി​ലേക്കു തിരി​യു​ന്നു; അന്നു തന്നേ അവന്റെ നിരൂ​പ​ണങ്ങൾ നശിക്കു​ന്നു” എന്നു ദൈവ​വ​ചനം വ്യക്തമാ​യി പറയുന്നു. “മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല.” (സങ്കീർത്തനം 146:4; സഭാ​പ്ര​സം​ഗി 9:5, 10) യഥാർഥ​ത്തിൽ, ഭൂതങ്ങ​ളാ​ണു മരിച്ച​വ​രു​ടെ ശബ്ദം അനുക​രി​ക്കു​ന്ന​താ​യും മരിച്ച​യാ​ളെ സംബന്ധിച്ച വിവരങ്ങൾ ഒരു ആത്മമധ്യ​വർത്തി​ക്കു കൊടു​ക്കു​ന്ന​താ​യും അറിയ​പ്പെ​ട്ടി​ട്ടു​ള്ളത്‌. (1 ശമൂവേൽ 28:3-19) അതു​കൊണ്ട്‌, ‘മരിച്ച​വ​രോ​ടു ചോദി​ക്കു​ന്ന​വനെ’ ദുഷ്ടാ​ത്മാ​ക്കൾ കുരു​ക്കി​ലാ​ക്കു​ക​യാണ്‌, അയാൾ യഹോ​വ​യാം ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു വിരു​ദ്ധ​മാ​യി പ്രവർത്തി​ക്കു​ക​യു​മാണ്‌.—ആവർത്ത​ന​പു​സ്‌തകം 18:11, 12; യെശയ്യാ​വു 8:19.

ആകർഷി​ക്കു​ന്ന​തിൽനിന്ന്‌ ആക്രമി​ക്കു​ന്ന​തി​ലേക്ക്‌

12, 13. ഭൂതങ്ങൾ ആളുകളെ പ്രലോ​ഭി​പ്പി​ക്കു​ന്ന​തി​ലും ശല്യം ചെയ്യു​ന്ന​തി​ലും നിർബന്ധം പിടി​ക്കു​ന്നു​വെ​ന്ന​തിന്‌ എന്തു തെളി​വുണ്ട്‌?

12 ആത്മവി​ദ്യ​സം​ബ​ന്ധിച്ച ദൈവ​ത്തി​ന്റെ ബുദ്ധ്യു​പ​ദേ​ശ​മ​നു​സ​രി​ച്ചു പ്രവർത്തി​ക്കു​മ്പോൾ, നിങ്ങൾ ഭൂതങ്ങൾ വെക്കുന്ന ഇര നിരസി​ക്കു​ക​യാണ്‌. (സങ്കീർത്തനം 141:9, 10 താരത​മ്യം ചെയ്യുക; റോമർ 12:9.) ദുഷ്ടാ​ത്മാ​ക്കൾ നിങ്ങളെ അടി​പ്പെ​ടു​ത്താ​നു​ളള ശ്രമം നിർത്തി​ക്ക​ള​യു​മെന്ന്‌ അതിന്‌ അർഥമു​ണ്ടോ? തീർച്ച​യാ​യു​മില്ല! യേശു​വി​നെ മൂന്നു പ്രാവ​ശ്യം പ്രലോ​ഭി​പ്പി​ക്കാൻ ശ്രമിച്ച ശേഷം സാത്താൻ “കുറെ കാല​ത്തേക്കു അവനെ വിട്ടു​മാ​റി.” (ലൂക്കൊസ്‌ 4:13) അതു​പോ​ലെ​തന്നെ, ശാഠ്യ​ക്കാ​രായ ആത്മാക്കൾ ആളുകളെ ആകർഷി​ക്കു​ന്നു​വെന്നു മാത്രമല്ല, ആക്രമി​ക്കു​ക​യും ചെയ്യുന്നു.

13 ദൈവ​ദാ​സ​നായ ഇയ്യോ​ബി​നെ സാത്താൻ ആക്രമി​ച്ച​തി​നെ​ക്കു​റി​ച്ചു​ളള നമ്മുടെ മുൻ പരിചി​ന്തനം ഓർക്കുക. പിശാച്‌ അദ്ദേഹ​ത്തി​ന്റെ ആടുമാ​ടു​ക​ളു​ടെ നഷ്ടത്തി​നും മിക്ക ദാസരു​ടെ​യും മരണത്തി​നും ഇടയാക്കി. സാത്താൻ ഇയ്യോ​ബി​ന്റെ മക്കളെ കൊന്നു​ക​ള​യു​ക​പോ​ലും ചെയ്‌തു. അടുത്ത​താ​യി, അവൻ വേദനാ​ജ​ന​ക​മായ ഒരു രോഗ​ത്താൽ ഇയ്യോ​ബി​നെ​ത്തന്നെ പ്രഹരി​ച്ചു. എന്നാൽ ഇയ്യോബ്‌ ദൈവ​ത്തോ​ടു​ളള നിർമലത പാലി​ക്കു​ക​യും അതിയാ​യി അനു​ഗ്ര​ഹി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. (ഇയ്യോബ്‌ 1:7-19; 2:7, 8; 42:12) അതിനു​ശേഷം, ഭൂതങ്ങൾ ചിലരെ ഊമരോ അന്ധരോ ആക്കിയി​ട്ടുണ്ട്‌, മനുഷ്യ​രു​ടെ കഷ്ടപ്പാ​ടിൽ ആഹ്ലാദി​ക്കു​ന്ന​തിൽ തുടരു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (മത്തായി 9:32, 33; 12:22; മർക്കൊസ്‌ 5:2-5) ഇന്ന്‌, ഭൂതങ്ങൾ ലൈം​ഗി​ക​മാ​യി ചിലരെ ബുദ്ധി​മു​ട്ടി​ക്കു​ക​യും മററു ചിലരെ ഭ്രാന്ത​രാ​ക്കു​ക​യും ചെയ്യു​ന്ന​താ​യി റിപ്പോർട്ടു​കൾ പ്രകട​മാ​ക്കു​ന്നു. ഇനിയും കൊല​യും ആത്മഹത്യ​യും നടത്തു​ന്ന​തിന്‌ അവർ മററു ചിലരെ പ്രേരി​പ്പി​ക്കു​ന്നു, അവ ദൈവ​ത്തി​നെ​തി​രാ​യു​ളള പാപങ്ങ​ളാണ്‌. (ആവർത്ത​ന​പു​സ്‌തകം 5:17; 1 യോഹ​ന്നാൻ 3:15) എന്നിരു​ന്നാ​ലും, ഈ ദുഷ്ടാ​ത്മാ​ക്കൾ ഒരു കാലത്തു കെണി​യിൽ വീഴി​ച്ചി​രുന്ന ആയിര​ക്ക​ണ​ക്കിന്‌ ആളുകൾക്കു സ്വത​ന്ത്ര​രാ​കാൻ കഴിഞ്ഞി​ട്ടുണ്ട്‌. അവർക്ക്‌ ഇത്‌ എങ്ങനെ സാധ്യ​മാ​യി​രി​ക്കു​ന്നു? അവർ മർമ​പ്ര​ധാ​ന​മായ നടപടി​കൾ സ്വീക​രി​ച്ചു​കൊ​ണ്ടാണ്‌ അങ്ങനെ ചെയ്‌തി​രി​ക്കു​ന്നത്‌.

ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കേണ്ട വിധം

14. ഒന്നാം നൂറ്റാ​ണ്ടി​ലെ എഫേസ്യ ക്രിസ്‌ത്യാ​നി​ക​ളു​ടെ മാതൃ​കക്കു ചേർച്ച​യാ​യി നിങ്ങൾക്കു ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കാൻ കഴിയു​ന്ന​തെ​ങ്ങനെ?

14 നിങ്ങൾക്കു ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കാ​നും നിങ്ങ​ളെ​യും കുടും​ബ​ത്തെ​യും അവരുടെ കെണി​ക​ളിൽനി​ന്നു സംരക്ഷി​ക്കാ​നും കഴിയുന്ന ഒരു മാർഗം എന്താണ്‌? എഫേസൂ​സിൽ വിശ്വാ​സി​ക​ളാ​യി​ത്തീ​രു​ന്ന​തി​നു​മുമ്പ്‌ ആത്മവിദ്യ ആചരി​ച്ചി​രുന്ന ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ക്രിയാ​ത്മ​ക​മായ നടപടി​കൾ സ്വീക​രി​ച്ചു. “ക്ഷുദ്ര​പ്ര​യോ​ഗം ചെയ്‌തി​രുന്ന പലരും തങ്ങളുടെ പുസ്‌ത​ക​ങ്ങളെ കൊണ്ടു​വന്നു എല്ലാവ​രും കാൺകെ ചുട്ടു​ക​ളഞ്ഞു” എന്നു നാം വായി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 19:19) നിങ്ങൾ ആത്മവിദ്യ ആചരി​ച്ചി​ട്ടി​ല്ലെ​ങ്കിൽപ്പോ​ലും ആത്മവി​ദ്യാ​പ​ര​മായ ഉപയോ​ഗ​ങ്ങ​ളോ അതിന്റെ സൂചന​ക​ളോ ഉളള എന്തും നീക്കം​ചെ​യ്യുക. ഇതിൽ ആത്മവി​ദ്യാ​ചാര ഉദ്ദേശ്യ​ങ്ങൾക്ക്‌ ഉപയോ​ഗി​ക്കുന്ന പുസ്‌ത​കങ്ങൾ, മാസി​കകൾ, വീഡി​യോ​കൾ, പോസ്‌റ​റ​റു​കൾ സംഗീത റെക്കോ​ഡിം​ഗു​കൾ, വസ്‌തു​ക്കൾ എന്നിവ ഉൾപ്പെ​ടു​ന്നു. കൂടാതെ, സംരക്ഷ​ണ​ത്തി​നാ​യി ധരിക്കുന്ന വിഗ്ര​ഹങ്ങൾ, മന്ത്രവ​ളകൾ, മററു സാമ​ഗ്രി​കൾ എന്നിവ​യും ആത്മവി​ദ്യാ​ചാ​ര​ക്കാ​രിൽനി​ന്നു​ളള സമ്മാന​ങ്ങ​ളും ഉൾപ്പെ​ടു​ന്നു. (ആവർത്ത​ന​പു​സ്‌തകം 7:25, 26; 1 കൊരി​ന്ത്യർ 10:21) ദൃഷ്ടാ​ന്ത​ത്തിന്‌, തായ്‌ല​ണ്ടി​ലെ ഒരു വിവാ​ഹിത ഇണകളെ ദീർഘ​കാ​ലം ഭൂതങ്ങൾ ശല്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രു​ന്നു. പിന്നീട്‌ അവർ ആത്മവി​ദ്യാ​ചാ​ര​ത്തോ​ടു ബന്ധപ്പെട്ട വസ്‌തു​ക്കൾ നീക്കം​ചെ​യ്‌തു. ഫലമെ​ന്താ​യി​രു​ന്നു? അവർ ഭൂതാ​ക്ര​മ​ണ​ങ്ങ​ളിൽനി​ന്നു വിമു​ക്ത​രാ​ക​യും പിന്നീടു യഥാർഥ ആത്മീയ പുരോ​ഗതി കൈവ​രി​ക്കു​ക​യും ചെയ്‌തു.

15. ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കു​ന്ന​തിൽ മറ്റൊരു അവശ്യ നടപടി എന്താണ്‌?

15 ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കു​ന്ന​തി​നുള്ള മറ്റൊരു അവശ്യ നടപടി ദൈവ​ദ​ത്ത​മായ സമ്പൂർണ ആത്മീയ പടക്കോ​പ്പു ധരിക്കാ​നു​ളള അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ ബുദ്ധ്യു​പ​ദേശം ബാധക​മാ​ക്കു​ക​യാണ്‌. (എഫെസ്യർ 6:11-17) ക്രിസ്‌ത്യാ​നി​കൾ ദുഷ്ടാ​ത്മാ​ക്കൾക്കെ​തി​രായ തങ്ങളുടെ പ്രതി​രോ​ധത്തെ ശക്തമാ​ക്കേ​ണ്ട​താണ്‌. ഈ നടപടി​യിൽ എന്താണുൾപ്പെ​ട്ടി​രി​ക്കു​ന്നത്‌? “എല്ലാറ​റി​ന്നും മീതെ ദുഷ്ടന്റെ തീയമ്പു​കളെ ഒക്കെയും കെടു​ക്കു​വാ​ന്ത​ക്ക​തായ വിശ്വാ​സം എന്ന പരിച എടുത്തു​കൊ​ണ്ടു”നിൽപ്പാൻ പൗലോസ്‌ പറഞ്ഞു. തീർച്ച​യാ​യും, നിങ്ങളു​ടെ വിശ്വാ​സം എത്ര ശക്തമാ​ണോ അത്ര വലുതാ​യി​രി​ക്കും ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കാ​നു​ളള നിങ്ങളു​ടെ പ്രാപ്‌തി.—മത്തായി 17:14-20.

16. നിങ്ങൾക്കു നിങ്ങളു​ടെ വിശ്വാ​സത്തെ എങ്ങനെ ബലിഷ്‌ഠ​മാ​ക്കാൻ കഴിയും?

16 നിങ്ങൾക്കു വിശ്വാ​സത്തെ എങ്ങനെ ബലപ്പെ​ടു​ത്താൻ കഴിയും? ബൈബിൾ പഠിക്കു​ന്ന​തി​ലും അതിലെ ബുദ്ധ്യു​പ​ദേ​ശങ്ങൾ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​ന്ന​തി​ലും തുടരു​ന്ന​തി​നാൽ. ഒരുവന്റെ വിശ്വാ​സ​ത്തി​ന്റെ ബലം ഏറെയും അതിന്റെ അടിത്ത​റ​യു​ടെ ഉറപ്പിനെ—ദൈവ​പ​രി​ജ്ഞാ​നത്തെ—ആശ്രയി​ച്ചി​രി​ക്കു​ന്നു. ബൈബിൾ പഠിക്കവേ നിങ്ങൾ നേടി​യി​രി​ക്കു​ന്ന​തും ഗൗരവ​മാ​യി എടുത്തി​ട്ടു​ള​ള​തു​മായ സൂക്ഷ്‌മ​പ​രി​ജ്ഞാ​നം നിങ്ങളു​ടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നു​ള​ള​തി​നോ​ടു നിങ്ങൾ യോജി​ക്കു​ന്നി​ല്ലേ? (റോമർ 10:10, 17) തന്നിമി​ത്തം, നിങ്ങൾ ഈ പഠനം തുടരു​ക​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങൾക്കു ഹാജരാ​കു​ന്നതു നിങ്ങളു​ടെ ശീലമാ​ക്കു​ക​യും ചെയ്യു​മ്പോൾ, നിങ്ങളു​ടെ വിശ്വാ​സം ഇതിലും ബലിഷ്‌ഠ​മാ​ക്ക​പ്പെ​ടു​മെ​ന്നു​ള​ള​തി​നു സംശയം വേണ്ട. (റോമർ 1:11, 12; കൊ​ലൊ​സ്സ്യർ 2:6, 7) അതു ഭൂതാ​ക്ര​മ​ണ​ത്തി​നെ​തി​രെ ശക്തമായ ഒരു സംരക്ഷ​ണ​മാ​യി​രി​ക്കും.—1 യോഹ​ന്നാൻ 5:5.

17. ദുഷ്ടാ​ത്മ​സേ​ന​കളെ ചെറു​ത്തു​നിൽക്കു​ന്ന​തിൽ ഏതു കൂടു​ത​ലായ നടപടി​കൾ ആവശ്യ​മാ​യി​രി​ക്കാം?

17 ദുഷ്ടാ​ത്മ​സേ​ന​കളെ ചെറു​ത്തു​നിൽക്കാൻ ദൃഢനി​ശ്ചയം ചെയ്‌തി​രി​ക്കുന്ന ഒരാൾക്കു കൂടു​ത​ലാ​യി എന്തു നടപടി​കൾ സ്വീക​രി​ക്കാ​വു​ന്ന​താണ്‌? എഫേസ്യ​ക്രി​സ്‌ത്യാ​നി​കൾ ഭൂതമ​ത​ബാ​ധി​ത​മായ ഒരു നഗരത്തിൽ ജീവി​ച്ചി​രു​ന്ന​തു​കൊണ്ട്‌ അവർക്കു സംരക്ഷണം ആവശ്യ​മാ​യി​രു​ന്നു. തന്നിമി​ത്തം, പൗലോസ്‌ അവരോട്‌: ‘ഏതു നേരത്തും ആത്മാവിൽ പ്രാർഥി​ക്കാൻ’ പറഞ്ഞു. (എഫെസ്യർ 6:18) നാം ഭൂതബാ​ധി​ത​മായ ഒരു ലോക​ത്തിൽ വസിക്കു​ന്ന​തു​കൊ​ണ്ടു ദൈവ​സം​ര​ക്ഷ​ണ​ത്തി​നാ​യു​ളള ഉററ പ്രാർഥന ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കു​ന്ന​തിന്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌. (മത്തായി 6:13) ഈ കാര്യ​ത്തിൽ ക്രിസ്‌തീയ സഭയിലെ നിയമി​ത​മൂ​പ്പൻമാ​രു​ടെ ആത്മീയ സഹായ​വും പ്രാർഥ​ന​ക​ളും സഹായ​ക​മാണ്‌.—യാക്കോബ്‌ 5:13-15.

ദുഷ്ടാ​ത്മാ​ക്കൾക്കെ​തി​രായ നിങ്ങളു​ടെ പോരാ​ട്ടം നിലനിർത്തു​ക

18, 19. ഭൂതങ്ങൾ വീണ്ടും ഒരു വ്യക്തിയെ ഉപദ്ര​വി​ക്കു​ന്നു​വെ​ങ്കിൽ എന്തു ചെയ്യാൻ കഴിയും?

18 എന്നിരു​ന്നാ​ലും, ഈ അടിസ്ഥാന പടികൾ സ്വീക​രി​ച്ച​ശേ​ഷ​വും ചിലരെ ദുഷ്ടാ​ത്മാ​ക്കൾ ശല്യ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കോട്ട്‌ ഡെൽവോ​യ​റി​ലെ ഒരു മനുഷ്യൻ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കു​ക​യും അദ്ദേഹ​ത്തി​ന്റെ സകല മന്ത്രവ​ള​ക​ളും നശിപ്പി​ക്കു​ക​യും ചെയ്‌തു. അതിനു​ശേഷം, അദ്ദേഹം നല്ല പുരോ​ഗതി നേടി തന്റെ ജീവനെ യഹോ​വക്കു സമർപ്പി​ക്കു​ക​യും സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു. എന്നാൽ അദ്ദേഹം സ്‌നാ​പ​ന​മേറ്റ്‌ ഒരാഴ്‌ച കഴിഞ്ഞു ഭൂതങ്ങൾ അദ്ദേഹത്തെ വീണ്ടും ശല്യ​പ്പെ​ടു​ത്തി​ത്തു​ടങ്ങി, അദ്ദേഹ​ത്തി​ന്റെ പുതു​താ​യി കണ്ടെത്തിയ വിശ്വാ​സം ഉപേക്ഷി​ക്കാൻ ശബ്ദങ്ങൾ അദ്ദേഹ​ത്തോ​ടു പറഞ്ഞു. ഇതു നിങ്ങൾക്കു സംഭവി​ച്ചെ​ങ്കിൽ, നിങ്ങൾക്കു യഹോ​വ​യു​ടെ സംരക്ഷണം നഷ്ടമായി എന്ന്‌ അതർഥ​മാ​ക്കു​മോ? അവശ്യം ഇല്ല.

19 പൂർണ​മ​നു​ഷ്യ​നായ യേശു​ക്രി​സ്‌തു​വി​നു ദിവ്യ​സം​ര​ക്ഷണം ഉണ്ടായി​രു​ന്നി​ട്ടും അവൻ ദുഷ്ടാ​ത്മ​ജീ​വി​യായ, പിശാ​ചായ സാത്താന്റെ ശബ്ദം കേട്ടു. അങ്ങനെ​യു​ളള ഒരു സന്ദർഭ​ത്തിൽ എന്തു ചെയ്യണ​മെന്നു യേശു കാണി​ച്ചു​തന്നു. “സാത്താനേ, എന്നെ വിട്ടു​പോ” എന്ന്‌ അവൻ പിശാ​ചി​നോ​ടു പറഞ്ഞു. (മത്തായി 4:3-10) ഇതേ രീതി​യിൽ നിങ്ങൾ ആത്മലോ​ക​ത്തിൽനി​ന്നു​ളള ശബ്ദങ്ങൾ ശ്രദ്ധി​ക്കാൻ വിസമ്മ​തി​ക്കണം. സഹായ​ത്തി​നാ​യി യഹോ​വയെ വിളി​ച്ച​പേ​ക്ഷി​ച്ചു​കൊ​ണ്ടു ദുഷ്ടാ​ത്മ​സേ​ന​കളെ ചെറു​ത്തു​നിൽക്കുക. അതേ, ദൈവ​നാ​മം ഉപയോ​ഗിച്ച്‌ ഉച്ചത്തിൽ പ്രാർഥി​ക്കുക. “യഹോ​വ​യു​ടെ നാമം ബലമുളള ഗോപു​രം; നീതി​മാൻ അതി​ലേക്കു ഓടി​ച്ചെന്നു അഭയം പ്രാപി​ക്കു​ന്നു” എന്നു സദൃശ​വാ​ക്യ​ങ്ങൾ 18:10 പറയുന്നു. കോട്ട്‌ ഡൽവോ​യ​റി​ലെ ആ ക്രിസ്‌തീയ മനുഷ്യൻ ഇതു ചെയ്‌തു, ദുഷ്ടാ​ത്മാ​ക്കൾ അദ്ദേഹത്തെ ശല്യം ചെയ്യു​ന്നതു നിർത്തി.—സങ്കീർത്തനം 124:8; 145:18.

20. സംഗ്ര​ഹ​മാ​യി, ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

20 ദുഷ്ടാ​ത്മാ​ക്കൾ സ്ഥിതി​ചെ​യ്യാൻ യഹോവ അനുവ​ദി​ച്ചി​രി​ക്കു​ന്നു, എന്നാൽ അവൻ വിശേ​ഷാൽ തന്റെ ജനത്തി​നു​വേണ്ടി തന്റെ ശക്തി പ്രകട​മാ​ക്കു​ന്നു, അവന്റെ നാമം സർവഭൂ​മി​യി​ലും ഘോഷി​ക്ക​പ്പെ​ടു​ന്നു. (പുറപ്പാ​ടു 9:16) നിങ്ങൾ ദൈവ​ത്തോട്‌ അടുത്തു​നിൽക്കു​ന്നു​വെ​ങ്കിൽ ദുഷ്ടാ​ത്മാ​ക്കളെ ഭയപ്പെ​ടേ​ണ്ട​തില്ല. (സംഖ്യാ​പു​സ്‌തകം 23:21, 23; യാക്കോബ്‌ 4:7, 8; 2 പത്രൊസ്‌ 2:9) അവരുടെ ശക്തി പരിമി​ത​മാണ്‌. നോഹ​യു​ടെ നാളിൽ അവർ ശിക്ഷി​ക്ക​പ്പെട്ടു, അടുത്ത കാലത്ത്‌ സ്വർഗ​ത്തിൽനി​ന്നു പുറന്ത​ള​ള​പ്പെട്ടു, ഇപ്പോൾ അന്തിമ ന്യായ​വി​ധി കാത്തി​രി​ക്ക​യു​മാണ്‌. (യൂദാ 6; വെളി​പ്പാ​ടു 12:9; 20:1-3, 7-10, 14) യഥാർഥ​ത്തിൽ, അവർ തങ്ങളുടെ വരാനി​രി​ക്കുന്ന നാശത്തെ ഭയക്കു​ക​യാണ്‌. (യാക്കോബ്‌ 2:19) അതു​കൊണ്ട്‌ ഏതെങ്കി​ലും തരം ഇരകൊ​ണ്ടു ദുഷ്ടാ​ത്മാ​ക്കൾ നിങ്ങളെ ആകർഷി​ക്കാൻ ശ്രമി​ച്ചാ​ലും അല്ലെങ്കിൽ ഏതെങ്കി​ലും വിധത്തിൽ നിങ്ങളെ ആക്രമി​ച്ചാ​ലും നിങ്ങൾക്ക്‌ അവരെ ചെറു​ത്തു​നിൽക്കാൻ കഴിയും. (2 കൊരി​ന്ത്യർ 2:11) ഏതു രൂപത്തി​ലു​മു​ളള ആത്മവിദ്യ ഉപേക്ഷി​ക്കുക, ദൈവ​വ​ച​ന​ത്തി​ലെ ബുദ്ധ്യു​പ​ദേശം ബാധക​മാ​ക്കുക, യഹോ​വ​യു​ടെ അംഗീ​കാ​രം തേടു​ക​യും ചെയ്യുക. താമസം​വി​നാ ഇതു ചെയ്യുക, എന്തെന്നാൽ നിങ്ങളു​ടെ ജീവൻ നിങ്ങൾ ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കു​ന്ന​തി​നെ ആശ്രയി​ച്ചി​രി​ക്കു​ന്നു!

നിങ്ങളുടെ പരിജ്ഞാ​നം പരി​ശോ​ധി​ക്കു​ക

ദുഷ്ടാത്മാക്കൾ ആളുകളെ വഴി​തെ​റ്റി​ക്കാൻ ശ്രമി​ക്കു​ന്ന​തെ​ങ്ങനെ?

ബൈബിൾ ആത്മവി​ദ്യ​യെ കുറ്റം​വി​ധി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ഒരു വ്യക്തിക്ക്‌ എങ്ങനെ ദുഷ്ടാ​ത്മ​സേ​ന​ക​ളിൽനി​ന്നു സ്വത​ന്ത്ര​നാ​കാൻ കഴിയും?

നിങ്ങൾ ദുഷ്ടാ​ത്മ​സേ​ന​കളെ തുടർന്നു ചെറു​ത്തു​നിൽക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[110-ാം പേജിലെ ചിത്രം]

അനേകം രൂപങ്ങ​ളി​ലു​ളള ആത്മവി​ദ്യ​യെ നിങ്ങൾ വീക്ഷി​ക്കു​ന്നത്‌ എങ്ങനെ?