വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിനു ബഹുമതി വരുത്തുന്ന ഒരു കുടുംബം കെട്ടിപ്പടുക്കൽ

ദൈവത്തിനു ബഹുമതി വരുത്തുന്ന ഒരു കുടുംബം കെട്ടിപ്പടുക്കൽ

അധ്യായം 15

ദൈവ​ത്തി​നു ബഹുമതി വരുത്തുന്ന ഒരു കുടും​ബം കെട്ടി​പ്പ​ടു​ക്കൽ

1-3. വിവാ​ഹ​ത്തി​ലും പിതൃ​ത്വ​ത്തി​ലും മാതൃ​ത്വ​ത്തി​ലും സാധാ​ര​ണ​മായ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നു ചിലർ അപ്രാ​പ്‌ത​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, എന്നാൽ ബൈബി​ളി​നു സഹായി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

 നിങ്ങൾ സ്വന്തം വീടു പണിയാൻ ആസൂ​ത്രണം ചെയ്യു​ന്നു​വെ​ന്നി​രി​ക്കട്ടെ. നിങ്ങൾ സ്ഥലം വാങ്ങുന്നു. അതീവ​പ്ര​തീ​ക്ഷ​യോ​ടെ മനോ​ദൃ​ഷ്ടി​യിൽ നിങ്ങളു​ടെ പുതിയ വീടു കാണുന്നു. എന്നാൽ നിങ്ങൾക്കു പണിയാ​യു​ധ​ങ്ങ​ളോ നിർമാ​ണ​വൈ​ദ​ഗ്‌ധ്യ​മോ ഇല്ലെങ്കി​ലോ? നിങ്ങളു​ടെ ശ്രമങ്ങൾ എത്ര മടുപ്പി​ക്കു​ന്ന​താ​യി​രി​ക്കും!

2 ഒട്ടേറെ ഇണകൾ ഒരു സന്തുഷ്ട​കു​ടും​ബം ഭാവന​യിൽ കണ്ടു​കൊ​ണ്ടു വിവാ​ഹ​ബ​ന്ധ​ത്തി​ലേക്കു പ്രവേ​ശി​ക്കു​ന്നു. പക്ഷേ, ഒരു സന്തുഷ്ട​കു​ടും​ബം കെട്ടി​പ്പ​ടു​ക്കു​ന്ന​തി​നാ​വ​ശ്യ​മായ പണിയാ​യു​ധ​ങ്ങ​ളോ വൈദ​ഗ്‌ധ്യ​മോ അവർക്കില്ല. വിവാ​ഹ​ദി​നം കഴിഞ്ഞു താമസി​യാ​തെ നിഷേ​ധാ​ത്മക പെരു​മാ​ററ രീതികൾ വികാ​സം​പ്രാ​പി​ക്കു​ന്നു. വഴക്കും വക്കാണ​വും ഒരു നിത്യ​സം​ഭ​വ​മാ​യി​ത്തീ​രു​ന്നു. കുട്ടികൾ ജനിക്കു​മ്പോൾ പുതിയ പിതാ​വും മാതാ​വും വിവാ​ഹ​കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ മാതാ​പി​താ​ക്ക​ളെന്ന നിലയി​ലും തങ്ങൾ വൈദ​ഗ്‌ധ്യ​മു​ള​ള​വരല്ല എന്നു കണ്ടെത്തു​ന്നു.

3 എന്നിരു​ന്നാ​ലും, സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ബൈബി​ളി​നു സഹായി​ക്കാൻ കഴിയും. അതിലെ തത്ത്വങ്ങൾ ഒരു സന്തുഷ്ട കുടും​ബം കെട്ടി​പ്പ​ടു​ക്കു​ന്ന​തി​നു നിങ്ങളെ പ്രാപ്‌ത​രാ​ക്കുന്ന പണിയാ​യു​ധങ്ങൾ പോ​ലെ​യാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 24:3) എങ്ങനെ​യെന്നു നമുക്കു കാണാം.

ഒരു സന്തുഷ്ട വിവാ​ഹ​ബന്ധം കെട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ളള പണിയാ​യു​ധ​ങ്ങൾ

4. വിവാ​ഹ​ബ​ന്ധ​ത്തിൽ പ്രശ്‌നങ്ങൾ പ്രതീ​ക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌, ബൈബി​ളിൽ ഏതു പ്രമാ​ണങ്ങൾ നൽകി​യി​രി​ക്കു​ന്നു?

4 വിവാ​ഹ​ദ​മ്പ​തി​കൾ എത്ര പൊരു​ത്ത​മു​ള​ള​വ​രാ​യി തോന്നി​യാ​ലും അവർ വൈകാ​രി​ക​ഘ​ട​ന​യി​ലും ബാല്യ​കാ​ലാ​നു​ഭ​വ​ങ്ങ​ളി​ലും കുടും​ബ​പ​ശ്ചാ​ത്ത​ല​ത്തി​ലും ഭിന്നരാണ്‌. തന്നിമി​ത്തം വിവാ​ഹ​ത്തി​നു​ശേഷം ചില പ്രശ്‌നങ്ങൾ പ്രതീ​ക്ഷി​ക്കേ​ണ്ട​താണ്‌. അവ എങ്ങനെ കൈകാ​ര്യം ചെയ്യും? ശരി, പണിക്കാർ ഒരു വീടു പണിയു​മ്പോൾ പ്ലാനുകൾ നോക്കു​ന്നു. ഇവ പിന്തു​ട​രാ​നു​ളള മാർഗ​രേ​ഖ​ക​ളാണ്‌. ബൈബിൾ ഒരു സന്തുഷ്ട കുടും​ബം കെട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ളള ദൈവ​ത്തി​ന്റെ പ്രമാ​ണങ്ങൾ നൽകുന്നു. ഇവയിൽ ചിലതു നമുക്കി​പ്പോൾ പരി​ശോ​ധി​ക്കാം.

5. ബൈബിൾ വിവാ​ഹ​ബ​ന്ധ​ത്തി​ലെ വിശ്വ​സ്‌ത​ത​യു​ടെ പ്രാധാ​ന്യം ഊന്നി​പ്പ​റ​യു​ന്നത്‌ എങ്ങനെ?

5 വിശ്വ​സ്‌തത. “ദൈവം യോജി​പ്പി​ച്ച​തി​നെ മനുഷ്യൻ വേർപി​രി​ക്ക​രുത്‌” a എന്നു യേശു പറഞ്ഞു. (മത്തായി 19:6) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “വിവാഹം എല്ലാവ​രു​ടെ​യും ഇടയിൽ മാന്യ​വും വിവാ​ഹശയ്യ നിർമ​ല​വും ആയിരി​ക്കട്ടെ, എന്തെന്നാൽ ദൈവം പരസം​ഗ​ക്കാ​രെ​യും വ്യഭി​ചാ​രി​ക​ളെ​യും ന്യായം​വി​ധി​ക്കും.” (എബ്രായർ 13:4, NW) അതു​കൊണ്ട്‌ തങ്ങളുടെ ഇണക​ളോ​ടു വിശ്വ​സ്‌ത​രാ​യി നില​കൊ​ള​ളു​ന്ന​തി​നു വിവാ​ഹി​തർക്കു യഹോ​വ​യോട്‌ ഒരു കടപ്പാടു തോന്നണം.—ഉല്‌പത്തി 39:7-9.

6. വിശ്വ​സ്‌തത ഒരു ദാമ്പത്യ​ബന്ധം കാത്തു​സൂ​ക്ഷി​ക്കാൻ എങ്ങനെ സഹായി​ക്കും?

6 വിശ്വ​സ്‌തത വിവാ​ഹ​ബ​ന്ധ​ത്തി​നു മാന്യ​ത​യും സുരക്ഷി​ത​ത്വ​വും നൽകുന്നു. എന്തുതന്നെ സംഭവി​ച്ചാ​ലും തങ്ങൾ പരസ്‌പരം പിന്താ​ങ്ങു​മെന്നു വിശ്വസ്‌ത ഇണകൾ അറിയു​ന്നു. (സഭാ​പ്ര​സം​ഗി 4:9-12) കുഴപ്പ​ത്തി​ന്റെ ആദ്യ സൂചന​യിൽത്തന്നെ തങ്ങളുടെ ദാമ്പത്യ​ബന്ധം ഉപേക്ഷി​ച്ചു​ക​ള​യു​ന്ന​വ​രിൽനിന്ന്‌ എത്ര വ്യത്യ​സ്‌തം! അങ്ങനെ​യു​ളള വ്യക്തികൾ തങ്ങൾ ‘കൊള​ളാത്ത ആളെയാ​ണു തിര​ഞ്ഞെ​ടു​ത്തത്‌’ എന്നും തങ്ങൾക്കു ‘മേലാൽ സ്‌നേ​ഹ​മി​ല്ലെ​ന്നും’ ഒരു പുതിയ ഇണയെ സ്വീക​രി​ക്കു​ന്ന​താ​ണു പരിഹാ​ര​മെ​ന്നും പെട്ടെന്നു നിഗമനം ചെയ്യുന്നു. എന്നാൽ ഇത്‌ ഇരു ഇണകൾക്കും വൈകാ​രി​ക​മാ​യി വളരാൻ അവസരം കൊടു​ക്കു​ന്നില്ല. പകരം, അത്തരം അവിശ്വ​സ്‌തർ ഇതേ പ്രശ്‌നങ്ങൾ പുതിയ പങ്കാളി​ക​ളി​ലേക്കു കൈമാ​റി​യേ​ക്കാം. ഒരു വ്യക്തിക്ക്‌ ഒരു നല്ല വീടു​ള്ള​പ്പോൾ അതിന്റെ മേൽക്കൂര ചോരു​ന്ന​താ​യി കണ്ടെത്തു​ന്നു​വെ​ങ്കിൽ തീർച്ച​യാ​യും അതിന്റെ കേടു​പോ​ക്കാൻ അയാൾ ശ്രമി​ക്കും. അയാൾ മറ്റൊരു വീട്ടി​ലേക്കു കേവലം മാറി​പ്പാർക്കു​ന്നില്ല. അതു​പോ​ലെ​തന്നെ, ഇണയെ മാറി​യെ​ടു​ക്കു​ന്നത്‌ വൈവാ​ഹി​ക​ശ​ണ്‌ഠ​യി​ലെ അടിസ്ഥാ​ന​പ​ര​മായ പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം കാണാ​നുള്ള മാർഗമല്ല. പ്രശ്‌നങ്ങൾ സംജാ​ത​മാ​കു​മ്പോൾ വിവാഹം അവസാ​നി​പ്പി​ക്കാൻ ശ്രമി​ക്ക​രുത്‌, മറിച്ച്‌ അതിനെ കാത്തു​ര​ക്ഷി​ക്കാൻ കഠിന​ശ്രമം ചെയ്യുക. അത്തരം വിശ്വ​സ്‌തത, കാത്തു​സൂ​ക്ഷി​ക്കാ​നും നിലനിർത്താ​നും വിലമ​തി​ക്കാ​നും അർഹമായ ഒന്നായി ദാമ്പത്യ​ബ​ന്ധത്തെ കരുതു​ന്നു.

7. ആശയവി​നി​യമം മിക്ക​പ്പോ​ഴും വിവാ​ഹി​തർക്കു പ്രയാ​സ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, “പുതിയ വ്യക്തി​ത്വം” ധരിക്കു​ന്നത്‌ എങ്ങനെ സഹായ​ക​മാ​യി​രി​ക്കാൻ കഴിയും?

7 ആശയവി​നി​മയം. “വിശ്വാ​സ​പൂർവ​ക​മായ സംസാ​ര​മി​ല്ലാ​ത്ത​ടത്തു പദ്ധതി​ക​ളു​ടെ വിഫല​മാ​ക്കൽ ഉണ്ട്‌” എന്നു ബൈബിൾ സദൃശ​വാ​ക്യം പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 15:22, NW) എന്നിരു​ന്നാ​ലും ചില ദമ്പതി​കൾക്ക്‌ ആശയവി​നി​യമം പ്രയാ​സ​മാണ്‌. അതു വാസ്‌ത​വ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? എന്തു​കൊ​ണ്ടെ​ന്നാൽ ആളുകൾക്കു വ്യത്യസ്‌ത ആശയവി​നി​മയ രീതി​ക​ളാ​ണു​ള​ളത്‌. ഇതു മിക്ക​പ്പോ​ഴും വലിയ തെററി​ദ്ധാ​ര​ണ​യി​ലേ​ക്കും നിരാ​ശ​യി​ലേ​ക്കും നയിക്കുന്ന ഒരു വസ്‌തു​ത​യാണ്‌. വളർത്തൽ ഇതിൽ ഒരു പങ്കുവ​ഹി​ച്ചേ​ക്കാം. ദൃഷ്ടാ​ന്ത​ത്തിന്‌, ചിലർ മാതാ​പി​താ​ക്കൾ എപ്പോ​ഴും വഴക്കടി​ച്ചു​കൊ​ണ്ടി​രുന്ന ഒരു സാഹച​ര്യ​ത്തിൽ വളർത്ത​പ്പെ​ട്ടി​രി​ക്കാം. ഇപ്പോൾ വിവാ​ഹി​ത​രായ മുതിർന്നവർ എന്നനി​ല​യിൽ തങ്ങളുടെ ഇണയോ​ടു ദയയോ​ടും സ്‌നേ​ഹ​ത്തോ​ടും​കൂ​ടെ സംസാ​രി​ക്കാൻ അവർക്ക​റി​യി​ല്ലാ​യി​രി​ക്കാം. എന്നിരു​ന്നാ​ലും, നിങ്ങളു​ടെ ഭവനം ‘ഒരു കലഹവീ​ടാ​യി’ അധഃപ​തി​ക്കേ​ണ്ട​തില്ല. (സദൃശ​വാ​ക്യ​ങ്ങൾ 17:1) ബൈബിൾ “പുതിയ വ്യക്തി​ത്വം” ധരിക്കു​ന്ന​തിന്‌ ഊന്നൽ കൊടു​ക്കു​ന്നു, അതു ദ്രോ​ഹ​പൂർവ​ക​മായ പിണക്ക​വും ആക്രോ​ശ​വും അസഭ്യ​സം​സാ​ര​വും അനുവ​ദി​ക്കു​ന്നില്ല.—എഫേസ്യർ 4:22-24, 31, NW.

8. നിങ്ങളു​ടെ ഇണയോ​ടു നിങ്ങൾ വിയോ​ജി​ക്കു​മ്പോൾ എന്തു സഹായ​ക​മാ​യി​രി​ക്കാൻ കഴിയും?

8 വിയോ​ജി​പ്പു​കൾ ഉളള​പ്പോൾ നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​വും? നിങ്ങൾക്കു സമനില തെററി​ത്തു​ട​ങ്ങു​ന്നു​വെ​ങ്കിൽ സദൃശ​വാ​ക്യ​ങ്ങൾ 17:14-ലെ ബുദ്ധ്യു​പ​ദേശം അനുസ​രി​ക്കു​ന്നതു നല്ലതാണ്‌: “കലഹമാ​കും​മു​മ്പെ തർക്കം നിർത്തി​ക്കളക.” അതേ, നിങ്ങളും ഇണയും ശാന്തരായ ശേഷം പിന്നീ​ടൊ​രു സമയ​ത്തേക്കു സംഭാ​ഷണം നീട്ടി​വെ​ക്കാ​വു​ന്ന​താണ്‌. (സഭാ​പ്ര​സം​ഗി 3:1, 7) എന്തൊ​ക്കെ​യാ​യാ​ലും, “കേൾപ്പാൻ വേഗത​യും പറവാൻ താമസ​വും കോപ​ത്തി​ന്നു താമസ​വു​മു​ളളവ”രായി​രി​ക്കാൻ ശ്രമി​ക്കുക. (യാക്കോബ്‌ 1:19) നിങ്ങളു​ടെ ലക്ഷ്യം തർക്കം ജയിക്കുക എന്നതല്ല, സാഹച​ര്യ​ത്തി​നു പരിഹാ​ര​മു​ണ്ടാ​ക്കുക എന്നതാ​യി​രി​ക്കണം. (ഉല്‌പത്തി 13:8, 9) നിങ്ങ​ളെ​യും ഇണയെ​യും ശാന്തരാ​ക്കുന്ന വാക്കു​ക​ളും സംസാ​ര​രീ​തി​യും തിര​ഞ്ഞെ​ടു​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 12:18; 15:1, 4; 29:11) എല്ലാറ​റി​നു​മു​പ​രി​യാ​യി, ഒരു പ്രകോ​പി​താ​വ​സ്ഥ​യിൽ കഴിയ​രുത്‌, മറിച്ച്‌ താഴ്‌മ​യോ​ടു​കൂ​ടിയ ഒരുമി​ച്ചു​ളള പ്രാർഥ​ന​യിൽ ദൈവ​വു​മാ​യി ആശയവി​നി​യമം നടത്തി​ക്കൊ​ണ്ടു സഹായം തേടുക.—എഫെസ്യർ 4:26, 27; 6:18.

9. ആശയവി​നി​യമം ഹൃദയ​ത്തിൽ തുടങ്ങു​ന്നു​വെന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

9 ഒരു ബൈബിൾ സദൃശ​വാ​ക്യം പറയുന്നു: “ജ്ഞാനി​യു​ടെ ഹൃദയം അവന്റെ വായെ പഠിപ്പി​ക്കു​ന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധി​പ്പി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 16:23) അപ്പോൾ, യഥാർഥ​ത്തിൽ, വിജയ​പ്ര​ദ​മായ ആശയവി​നി​മ​യ​ത്തി​ന്റെ താക്കോൽ വായിലല്ല, ഹൃദയ​ത്തി​ലാ​ണു സ്ഥിതി​ചെ​യ്യു​ന്നത്‌. നിങ്ങളു​ടെ ഇണയോ​ടു​ളള നിങ്ങളു​ടെ മനോ​ഭാ​വം എന്താണ്‌? “മനസ്സലി​വു” പ്രകട​മാ​ക്കാൻ ബൈബിൾ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (1 പത്രൊസ്‌ 3:8) നിങ്ങളു​ടെ വിവാ​ഹ​പ​ങ്കാ​ളിക്ക്‌ ആകുല​പ്പെ​ടു​ത്തുന്ന ഉത്‌കണ്‌ഠ അനുഭ​വ​പ്പെ​ടു​മ്പോൾ നിങ്ങൾക്ക്‌ ഇതു ചെയ്യാൻ കഴിയു​മോ? കഴിയു​മെ​ങ്കിൽ, എങ്ങനെ ഉത്തരം പറയണ​മെ​ന്ന​റി​യാൻ അതു നിങ്ങളെ സഹായി​ക്കും.—യെശയ്യാ​വു 50:4.

10, 11. ഒരു ഭർത്താ​വി​നു 1 പത്രൊസ്‌ 3:7-ലെ ബുദ്ധ്യു​പ​ദേശം എങ്ങനെ ബാധക​മാ​ക്കാൻ കഴിയും?

10 ബഹുമാ​ന​വും ആദരവും. “വിവേ​ക​ത്തോ​ടെ [“പരിജ്ഞാ​ന​പ്ര​കാ​രം,” NW] ഭാര്യ​മാ​രോ​ടു​കൂ​ടെ വസിച്ചു, സ്‌ത്രീ​ജനം ബലഹീ​ന​പാ​ത്രം എന്നു . . . ഓർത്തു അവർക്കു ബഹുമാ​നം കൊടു​പ്പിൻ” എന്നു ക്രിസ്‌തീയ ഭർത്താ​ക്കൻമാ​രോ​ടു പറയ​പ്പെ​ടു​ന്നു. (1 പത്രൊസ്‌ 3:7) ഒരുവന്റെ ഭാര്യയെ ബഹുമാ​നി​ക്കു​ന്ന​തിൽ അവളുടെ മൂല്യം തിരി​ച്ച​റി​യു​ന്നത്‌ ഉൾപ്പെ​ടു​ന്നു. “പരിജ്ഞാ​ന​പ്ര​കാ​രം” ഭാര്യ​യോ​ടു​കൂ​ടെ വസിക്കുന്ന ഭർത്താ​വിന്‌ അവളുടെ വികാ​ര​ങ്ങ​ളോ​ടും പ്രബല​ഗു​ണ​ങ്ങ​ളോ​ടും ബുദ്ധി​ശ​ക്തി​യോ​ടും മാന്യ​ത​യോ​ടും ഉയർന്ന ആദരവ്‌ ഉണ്ട്‌. യഹോവ സ്‌ത്രീ​കളെ എങ്ങനെ വീക്ഷി​ക്കു​ന്നു​വെ​ന്നും അവരോട്‌ എങ്ങനെ പെരു​മാ​റ​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അയാൾ പഠി​ക്കേ​ണ്ട​താണ്‌.

11 നിങ്ങൾ പണിതി​രി​ക്കുന്ന പുതിയ വീട്ടിൽ വളരെ ഉപയോ​ഗ​മു​ളള തീരെ ലോല​മായ ഒരു പാത്രം ഉണ്ടെന്നി​രി​ക്കട്ടെ. നിങ്ങൾ അതെടു​ത്തു പെരു​മാ​റു​ന്നതു വളരെ ശ്രദ്ധ​യോ​ടെ ആയിരി​ക്ക​യി​ല്ലേ? ശരി, സമാന​മായ ഒരു വിധത്തിൽ പത്രോസ്‌ ‘ബലഹീ​ന​പാ​ത്രം’ എന്ന പദം ഉപയോ​ഗി​ച്ചു. ഇതു തന്റെ പ്രിയ ഭാര്യ​യോ​ടു സ്‌നേ​ഹ​മ​സൃ​ണ​മായ പരിഗണന പ്രകട​മാ​ക്കാൻ ഒരു ക്രിസ്‌തീയ ഭർത്താ​വി​നെ പ്രേരി​പ്പി​ക്കേ​ണ്ട​താണ്‌.

12. തന്റെ ഭർത്താ​വി​നെ താൻ ആഴമായി ആദരി​ക്കു​ന്നു​ണ്ടെന്ന്‌ ഒരു ഭാര്യക്ക്‌ എങ്ങനെ പ്രകട​മാ​ക്കാൻ കഴിയും?

12 എന്നാൽ ബൈബിൾ ഭാര്യക്ക്‌ എന്തു ബുദ്ധ്യു​പ​ദേശം കൊടു​ക്കു​ന്നു? പൗലോസ്‌ ഇങ്ങനെ എഴുതി: “ഭാര്യക്കു ഭർത്താ​വി​നോട്‌ അഗാധ​മായ ആദരവ്‌ ഉണ്ടായി​രി​ക്കണം.” (എഫേസ്യർ 5:33, NW) തന്റെ ഇണ തന്നെ ബഹുമാ​നി​ക്കു​ന്നു​ണ്ടെ​ന്നും അതിയാ​യി സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ഭാര്യക്കു തോ​ന്നേ​ണ്ട​തു​ള​ള​തു​പോ​ലെ തന്റെ ഭാര്യ തന്നെ ആദരി​ക്കു​ന്നു​ണ്ടെന്നു ഭർത്താ​വി​നും തോ​ന്നേ​ണ്ട​തുണ്ട്‌. ആദരവു​ളള ഒരു ഭാര്യ തന്റെ ഭർത്താവ്‌ ഒരു ക്രിസ്‌ത്യാ​നി ആണെങ്കി​ലും അല്ലെങ്കി​ലും വീണ്ടു​വി​ചാ​ര​മി​ല്ലാ​തെ അയാളു​ടെ തെററു​കളെ കൊട്ടി​ഘോ​ഷി​ക്കു​ക​യില്ല. സ്വകാ​ര്യ​മാ​യോ പരസ്യ​മാ​യോ അയാളെ വിമർശി​ച്ചു​കൊ​ണ്ടും നിസ്സാ​രീ​ക​രി​ച്ചു​കൊ​ണ്ടും അവൾ അയാളു​ടെ മാന്യത നശിപ്പി​ക്കു​ക​യില്ല.—1 തിമൊ​ഥെ​യൊസ്‌ 3:11; 5:13.

13. ഒരു സമാധാ​ന​പ​ര​മായ രീതി​യിൽ വീക്ഷണങ്ങൾ എങ്ങനെ പ്രകട​മാ​ക്കാൻ കഴിയും?

13 ഭാര്യക്ക്‌ അവളുടെ അഭി​പ്രാ​യങ്ങൾ പ്രകടി​പ്പി​ക്കാൻ പാടി​ല്ലെന്ന്‌ ഇതിനർഥ​മില്ല. അവളെ എന്തെങ്കി​ലും അസഹ്യ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കിൽ, അവൾക്ക്‌ ആദരപൂർവം അതു പറയാ​വു​ന്ന​താണ്‌. (ഉല്‌പത്തി 21:9-12) അവളുടെ ഭർത്താ​വി​നെ ഒരു ആശയം ധരിപ്പി​ക്കു​ന്ന​തി​നെ അയാളു​ടെ നേരെ ഒരു പന്തെറി​ഞ്ഞു​കൊ​ടു​ക്കു​ന്ന​തി​നോട്‌ ഉപമി​ക്കാൻ കഴിയും. അയാൾക്ക്‌ അനായാ​സം പിടി​ച്ചെ​ടു​ക്കാ​നാ​വും​വി​ധം അതു പതുക്കെ ഇട്ടു​കൊ​ടു​ക്കാൻ കഴിയും, അല്ലെങ്കിൽ അയാൾക്കു പരി​ക്കേൽപ്പി​ക്ക​ത്ത​ക്ക​വണ്ണം അത്ര ശക്തി​യോ​ടെ അവൾക്ക്‌ അതെറി​യാൻ കഴിയും. ഇണകൾ ഇരുവ​രും കുററാ​രോ​പ​ണങ്ങൾ വാരി​യെ​റി​യു​ന്ന​തി​നു​പ​കരം ദയാപൂർവം ശാന്തമാ​യി സംസാ​രി​ക്കു​മ്പോൾ അതെത്ര മെച്ചമാണ്‌!—മത്തായി 7:12; കൊ​ലൊ​സ്സ്യർ 4:6; 1 പത്രൊസ്‌ 3:3, 4.

14. നിങ്ങളു​ടെ ഇണ വിവാ​ഹ​ബ​ന്ധ​ത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധക​മാ​ക്കു​ന്ന​തിൽ താത്‌പ​ര്യം കാണി​ക്കു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യണം?

14 നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, ബൈബിൾ തത്ത്വങ്ങൾക്ക്‌ ഒരു സന്തുഷ്ട വിവാ​ഹ​ജീ​വി​തം കെട്ടി​പ്പ​ടു​ക്കു​ന്ന​തി​നു നിങ്ങളെ സഹായി​ക്കാൻ കഴിയും. എന്നാൽ നിങ്ങളു​ടെ ഇണ ബൈബി​ളി​നു പറയാ​നു​ള​ള​തിൽ താത്‌പ​ര്യം കാണി​ക്കു​ന്നി​ല്ലെ​ങ്കി​ലോ? അപ്പോ​ഴും നിങ്ങളു​ടെ ഭാഗത്തു നിങ്ങൾ ദൈവ​പ​രി​ജ്ഞാ​നം ബാധക​മാ​ക്കു​ന്നു​വെ​ങ്കിൽ വളരെ​യ​ധി​കം നേട്ടമു​ണ്ടാ​ക്കാൻ കഴിയും. പത്രോസ്‌ ഇങ്ങനെ എഴുതി: “ഭാര്യ​മാ​രേ, നിങ്ങളു​ടെ ഭർത്താ​ക്കൻമാർക്കു കീഴട​ങ്ങി​യി​രി​പ്പിൻ; അവരിൽ വല്ലവരും വചനം അനുസ​രി​ക്കാ​ത്ത​പക്ഷം ഭയത്തോ​ടു​കൂ​ടിയ നിങ്ങളു​ടെ നിർമ്മ​ല​മായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യ​മാ​രു​ടെ നടപ്പി​നാൽ ചേർന്നു​വ​രു​വാൻ ഇടയാ​കും.” (1 പത്രൊസ്‌ 3:1, 2) തീർച്ച​യാ​യും, ബൈബി​ളി​നോ​ടു താത്‌പ​ര്യ​മി​ല്ലാത്ത ഭാര്യ​യു​ളള ഒരു ഭർത്താ​വി​നും ഇതുതന്നെ ബാധക​മാ​കും. നിങ്ങളു​ടെ ഇണ എന്തു ചെയ്യാ​നി​ഷ്ട​പ്പെ​ട്ടാ​ലും, ബൈബിൾ തത്ത്വങ്ങൾ നിങ്ങളെ ഒരു മെച്ചപ്പെട്ട ഇണയാ​ക്കട്ടെ. ദൈവ​പ​രി​ജ്ഞാ​ന​ത്തി​നു നിങ്ങളെ മെച്ചപ്പെട്ട ഒരു പിതാ​വോ മാതാ​വോ ആക്കാനും കഴിയും.

ദൈവ​പ​രി​ജ്ഞാ​ന​പ്ര​കാ​രം മക്കളെ വളർത്തൽ

15. കുട്ടി​കളെ വളർത്തുന്ന തെററായ രീതികൾ ചില​പ്പോൾ കൈമാ​റ​പ്പെ​ടു​ന്നത്‌ എങ്ങനെ, എന്നാൽ ഈ രീതിക്ക്‌ എങ്ങനെ മാററം​വ​രു​ത്താൻ കഴിയും?

15 ഒരു വാളോ കൊട്ടു​വ​ടി​യോ ഉളളതു​കൊ​ണ്ടു​മാ​ത്രം ഒരാൾ വിദഗ്‌ധ​നായ ഒരു തച്ചൻ ആകുന്നില്ല. അതു​പോ​ലെ​തന്നെ, മക്കൾ ഉളളതു​കൊ​ണ്ടു​മാ​ത്രം ഒരാൾ വൈദ​ഗ്‌ധ്യ​മു​ളള ഒരു പിതാ​വോ മാതാ​വോ ആകുന്നില്ല. അറിഞ്ഞോ അറിയാ​തെ​യോ മിക്ക​പ്പോ​ഴും മാതാ​പി​താ​ക്കൾ തങ്ങൾതന്നെ വളർത്ത​പ്പെട്ട വിധത്തിൽ തങ്ങളുടെ മക്കളെ വളർത്തു​ന്നു. അങ്ങനെ, മക്കളെ വളർത്തു​ന്ന​തി​ലെ തെററായ രീതികൾ ചില​പ്പോൾ തലമു​റ​യിൽനി​ന്നു തലമു​റ​യി​ലേക്കു കൈമാ​റ​പ്പെ​ടു​ന്നു. ഒരു പുരാതന എബ്രായ പഴമൊ​ഴി ഇങ്ങനെ പറയുന്നു: “അപ്പൻമാർ പച്ചമു​ന്തി​രി​ങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു.” എന്നിരു​ന്നാ​ലും മാതാ​പി​താ​ക്കൾ വെച്ച പാത ഒരുവൻ പിന്തു​ട​രേ​ണ്ട​തി​ല്ലെന്നു തിരു​വെ​ഴു​ത്തു​കൾ പ്രകട​മാ​ക്കു​ന്നു. അയാൾക്ക്‌ ഒരു വ്യത്യസ്‌ത പാത, യഹോ​വ​യു​ടെ നിയമ​ങ്ങ​ളാൽ സ്വാധീ​നി​ക്ക​പ്പെ​ടുന്ന ഒന്ന്‌, തിര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താണ്‌.—യെഹെ​സ്‌കേൽ 18:2, 14, 17.

16. നിങ്ങളു​ടെ കുടും​ബ​ത്തി​നു വേണ്ടി കരുതു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ഇതിൽ എന്തുൾപ്പെ​ടു​ന്നു?

16 ക്രിസ്‌തീയ മാതാ​പി​താ​ക്കൾ തങ്ങളുടെ മക്കൾക്ക്‌ ഉചിത​മായ മാർഗ​നിർദേ​ശ​വും പരിപാ​ല​ന​വും കൊടു​ക്കാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. പൗലോസ്‌ ഇങ്ങനെ എഴുതി: “തനിക്കു​ള​ള​വർക്കും പ്രത്യേ​കം സ്വന്ത കുടും​ബ​ക്കാർക്കും​വേണ്ടി കരുതാ​ത്തവൻ വിശ്വാ​സം തളളി​ക്ക​ളഞ്ഞു അവിശ്വാ​സി​യെ​ക്കാൾ അധമനാ​യി​രി​ക്കു​ന്നു.” (1 തിമൊ​ഥെ​യൊസ്‌ 5:8) എത്ര ശക്തമായ വാക്കുകൾ! നിങ്ങളു​ടെ മക്കളുടെ ശാരീ​രി​ക​വും ആത്മീയ​വും വൈകാ​രി​ക​വു​മായ ആവശ്യങ്ങൾ നോക്കു​ന്ന​തുൾപ്പെടെ ഒരു ദാതാ​വെന്ന നിലയിൽ നിങ്ങളു​ടെ പങ്കു നിറ​വേ​റ്റു​ന്നതു ദൈവ​ഭ​ക്ത​നായ ഒരാളു​ടെ പദവി​യും ഉത്തരവാ​ദി​ത്വ​വു​മാണ്‌. തങ്ങളുടെ മക്കൾക്കു​വേണ്ടി സന്തുഷ്ട​മായ ഒരു ചുററു​പാ​ടു​ണ്ടാ​ക്കു​ന്ന​തി​നു മാതാ​പി​താ​ക്കളെ സഹായി​ക്കാൻ കഴിയുന്ന തത്ത്വങ്ങൾ ബൈബിൾ നൽകുന്നു. ഇവയിൽ ചിലതു പരിചി​ന്തി​ക്കുക.

17. നിങ്ങളു​ടെ മക്കൾക്ക്‌ അവരുടെ ഹൃദയ​ങ്ങ​ളിൽ ദൈവ​നി​യമം ഉണ്ടായി​രി​ക്കാൻ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്ത്‌?

17 നല്ല മാതൃക വെക്കുക. ഇസ്രാ​യേല്യ മാതാ​പി​താ​ക്ക​ളോട്‌ ഇങ്ങനെ കല്‌പി​ക്ക​പ്പെട്ടു: “നീ [ദൈവ​വ​ച​നങ്ങൾ] നിന്റെ മക്കൾക്കു ഉപദേ​ശി​ച്ചു​കൊ​ടു​ക്ക​യും നീ വീട്ടിൽ ഇരിക്കു​മ്പോ​ഴും വഴി നടക്കു​മ്പോ​ഴും കിടക്കു​മ്പോ​ഴും എഴു​ന്നേ​ല്‌ക്കു​മ്പോ​ഴും അവയെ​ക്കു​റി​ച്ചു സംസാ​രി​ക്ക​യും വേണം.” മാതാ​പി​താ​ക്കൾ തങ്ങളുടെ മക്കളെ ദൈവ​ത്തി​ന്റെ പ്രമാ​ണങ്ങൾ പഠിപ്പി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. എന്നാൽ ഈ ബുദ്ധ്യു​പ​ദേ​ശ​ത്തി​ന്റെ ആമുഖ​മാ​യി ഈ പ്രസ്‌താ​വന ഉണ്ടായി​രു​ന്നു: “ഇന്നു ഞാൻ നിന്നോ​ടു കല്‌പി​ക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയ​ത്തിൽ ഇരി​ക്കേണം.” (ആവർത്ത​ന​പു​സ്‌തകം 6:6, 7, ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) അതേ, മാതാ​പി​താ​ക്കൾക്ക്‌ ഇല്ലാത്തത്‌ അവർക്കു കൊടു​ക്കാൻ കഴിയില്ല. ദൈവ​ത്തി​ന്റെ നിയമങ്ങൾ നിങ്ങളു​ടെ മക്കളുടെ ഹൃദയ​ങ്ങ​ളിൽ എഴുത​പ്പെ​ടാൻ നിങ്ങളാ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കിൽ അവ ആദ്യം നിങ്ങളു​ടെ സ്വന്തം ഹൃദയ​ങ്ങ​ളിൽ എഴുത​പ്പെ​ടണം.—സദൃശ​വാ​ക്യ​ങ്ങൾ 20:7; ലൂക്കൊസ്‌ 6:40 താരത​മ്യം ചെയ്യുക.

18. സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തിൽ, യഹോവ മാതാ​പി​താ​ക്കൾക്ക്‌ അതി​ശ്രേഷ്‌ഠ മാതൃക വെച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

18 നിങ്ങളു​ടെ സ്‌നേ​ഹ​ത്തിന്‌ ഉറപ്പു കൊടു​ക്കുക. യേശു​വി​ന്റെ സ്‌നാ​പ​ന​സ​മ​യത്ത്‌, “നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു” എന്നു യഹോവ പ്രഖ്യാ​പി​ച്ചു. (ലൂക്കൊസ്‌ 3:22) അങ്ങനെ യഹോവ തന്റെ പുത്രനെ അംഗീ​ക​രി​ച്ചു, അവന്റെ അംഗീ​കാ​രം സ്വത​ന്ത്ര​മാ​യി പ്രകട​മാ​ക്കി​ക്കൊ​ണ്ടും തന്റെ സ്‌നേ​ഹ​ത്തിന്‌ ഉറപ്പു കൊടു​ത്തു​കൊ​ണ്ടും​തന്നെ. പിന്നീടു യേശു തന്റെ പിതാ​വി​നോട്‌, ‘നീ ലോക​സ്ഥാ​പ​ന​ത്തി​ന്നു മുമ്പെ എന്നെ സ്‌നേ​ഹി​ച്ചി​രി​ക്കു​ന്നു’ എന്നു പറഞ്ഞു. (യോഹ​ന്നാൻ 17:24) അതു​കൊണ്ട്‌, ദൈവ​ഭ​ക്തി​യു​ളള മാതാ​പി​താ​ക്കൾ എന്നനി​ല​യിൽ നിങ്ങൾക്കു കുട്ടി​ക​ളോ​ടു​ളള സ്‌നേഹം വാഗ്‌രൂ​പേ​ണ​യും ശാരീ​രി​ക​മാ​യും പ്രകടി​പ്പി​ക്കുക—കൂടെ​ക്കൂ​ടെ ഇതു ചെയ്യുക. “സ്‌നേ​ഹ​മോ ആത്മിക​വർദ്ധന വരുത്തു​ന്നു” എന്ന്‌ എല്ലായ്‌പോ​ഴും ഓർക്കുക.—1 കൊരി​ന്ത്യർ 8:1.

19, 20. മക്കൾക്ക്‌ ഉചിത​മായ ശിക്ഷണം കൊടു​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്ത്‌, മാതാ​പി​താ​ക്കൾക്കു യഹോ​വ​യു​ടെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ എങ്ങനെ പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാ​നാ​കും?

19 ശിക്ഷണം. സ്‌നേ​ഹ​പൂർവ​ക​മായ ശിക്ഷണ​ത്തി​ന്റെ പ്രാധാ​ന്യം ബൈബിൾ ഊന്നി​പ്പ​റ​യു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 1:8) തങ്ങളുടെ മക്കൾക്കു വഴികാ​ട്ടാ​നു​ളള ഉത്തരവാ​ദി​ത്വ​ത്തിൽനിന്ന്‌ ഇന്ന്‌ ഒഴിഞ്ഞു​മാ​റുന്ന മാതാ​പി​താ​ക്കൾ നാളെ മിക്കവാ​റും തീർച്ച​യാ​യി ഹൃദയ​ഭേ​ദ​ക​മായ പരിണ​ത​ഫ​ല​ങ്ങളെ അഭിമു​ഖീ​ക​രി​ക്കും. എന്നിരു​ന്നാ​ലും, അങ്ങേയ​റ​റം​വരെ പോകു​ന്ന​തി​നെ​തി​രാ​യും മാതാ​പി​താ​ക്കൾക്കു മുന്നറി​യി​പ്പു കൊടു​ക്കു​ന്നു. “പിതാ​ക്കൻമാ​രേ,” പൗലോസ്‌ എഴുതി, “നിങ്ങളു​ടെ മക്കൾ അധൈ​ര്യ​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തി​ന്നു അവരെ കോപി​പ്പി​ക്ക​രു​തു.” (കൊ​ലൊ​സ്സ്യർ 3:21) തങ്ങളുടെ മക്കളെ അമിത​മാ​യി തിരു​ത്തു​ന്നത്‌ അല്ലെങ്കിൽ അവരുടെ കുറവു​ക​ളെ​ക്കു​റി​ച്ചു കുററം​പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തും അവരുടെ ശ്രമങ്ങളെ നിരന്തരം വിമർശി​ക്കു​ന്ന​തും ഒഴിവാ​ക്കേ​ണ്ട​താണ്‌.

20 നമ്മുടെ സ്വർഗീയ പിതാ​വായ യഹോ​വ​യാം ദൈവം ശിക്ഷണം കൊടു​ക്കു​ന്ന​തിൽ മാതൃക വെക്കുന്നു. അവന്റെ തിരുത്തൽ ഒരിക്ക​ലും അതിരു കടന്നതല്ല. “ഞാൻ നിന്നെ ന്യായ​മാ​യി ശിക്ഷി​ക്കും” എന്നു ദൈവം തന്റെ ജനത്തോ​ടു പറഞ്ഞു. (യിരെ​മ്യാ​വു 46:28) മാതാ​പി​താ​ക്കൾ ഈ കാര്യ​ത്തിൽ യഹോ​വയെ അനുക​രി​ക്കണം. ന്യായ​മായ പരിധി കവിയു​ന്ന​തോ തിരു​ത്ത​ലി​ന്റെ​യും പഠിപ്പി​ക്ക​ലി​ന്റെ​യും ഉദ്ദിഷ്ട ലക്ഷ്യത്തി​ന​പ്പു​റം പോകു​ന്ന​തോ ആയ ശിക്ഷണം തീർച്ച​യാ​യും കോപി​പ്പി​ക്കു​ന്ന​താണ്‌.

21. മാതാ​പി​താ​ക്കൾക്കു തങ്ങളുടെ ശിക്ഷണം ഫലകര​മാ​ണോ​യെന്ന്‌ എങ്ങനെ തീരു​മാ​നി​ക്കാൻ കഴിയും?

21 തങ്ങളുടെ ശിക്ഷണം ഫലകര​മാ​ണോ​യെന്നു മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ തീരു​മാ​നി​ക്കാൻ കഴിയും? ‘എന്റെ ശിക്ഷണം എന്തു സാധി​ക്കു​ന്നു?’ എന്നു മാതാ​പി​താ​ക്കൾക്കു തങ്ങളോ​ടു​തന്നെ ചോദി​ക്കാ​വു​ന്ന​താണ്‌. ശിക്ഷണം കാര്യങ്ങൾ പഠിപ്പി​ക്കണം. ശിക്ഷണം നൽകു​ന്നത്‌ എന്തിനാ​ണെന്നു നിങ്ങളു​ടെ കുട്ടിക്കു മനസ്സി​ലാ​കണം. മാതാ​പി​താ​ക്കൾ തങ്ങളുടെ ശിക്ഷണ​ത്തി​ന്റെ പരിണ​ത​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തയു​ള​ള​വ​രാ​യി​രി​ക്കണം. മിക്കവാ​റും എല്ലാ കുട്ടി​ക​ളും ശിക്ഷണ​ത്തിൽ ആദ്യം പ്രകോ​പി​ത​രാ​കു​മെ​ന്നു​ള​ളതു സത്യം​തന്നെ. (എബ്രായർ 12:11) എന്നാൽ ശിക്ഷണം ഒരു കുട്ടി ഭയന്നു​പോ​കാ​നോ ഉപേക്ഷി​ക്ക​പ്പെ​ട്ട​താ​യി വിചാ​രി​ക്കാ​നോ ഇടയാ​ക്ക​രുത്‌ അല്ലെങ്കിൽ അവൻ സഹജമാ​യി​ത്തന്നെ ദുഷ്ടനാ​ണെ​ന്നു​ളള ധാരണ കൊടു​ക്ക​രുത്‌. തന്റെ ജനത്തെ തിരു​ത്തു​ന്ന​തി​നു​മുമ്പ്‌, “ഭയപ്പെ​ടേണ്ട; ഞാൻ നിന്നോ​ടു​കൂ​ടെ ഉണ്ടെന്നു” യഹോവ പറഞ്ഞു. (യിരെ​മ്യാ​വു 46:28) അതേ, നിങ്ങൾ സ്‌നേ​ഹ​മു​ളള, പിന്തുണ കൊടു​ക്കുന്ന, മാതാ​പി​താ​ക്ക​ളെന്ന നിലയിൽ നിങ്ങളു​ടെ കുട്ടി​യോ​ടൊ​പ്പം ഉണ്ടെന്ന്‌ അവൻ അല്ലെങ്കിൽ അവൾ അറിയ​ത്ത​ക്ക​വണ്ണം തിരുത്തൽ കൊടു​ക്കണം.

“വിദഗ്‌ധ മാർഗ​നിർദേശം” സമ്പാദി​ക്കൽ

22, 23. ഒരു സന്തുഷ്ട കുടും​ബം കെട്ടി​പ്പ​ടു​ക്കു​ന്ന​തി​നാ​വ​ശ്യ​മായ മാർഗ​നിർദേശം നിങ്ങൾക്ക്‌ എങ്ങനെ സമ്പാദി​ക്കാ​നാ​വും?

22 ഒരു സന്തുഷ്ട​കു​ടും​ബം കെട്ടി​പ്പ​ടു​ക്കു​ന്ന​തി​നാ​വ​ശ്യ​മായ പണിയാ​യു​ധങ്ങൾ യഹോവ ഒരുക്കി​ത്ത​ന്നി​രി​ക്കു​ന്ന​തിൽ നമുക്കു നന്ദിയു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയും. എന്നാൽ പണിയാ​യു​ധങ്ങൾ കൈവ​ശ​മു​ണ്ടാ​യി​രു​ന്നാൽ മാത്രം പോരാ. നാം അവ ഉചിത​മാ​യി ഉപയോ​ഗി​ച്ചു ശീലി​ക്കണം. ദൃഷ്ടാ​ന്ത​ത്തിന്‌, പണിയാ​യു​ധങ്ങൾ കൈകാ​ര്യം ചെയ്യുന്ന രീതി​യിൽ ഒരു പണിക്കാ​രൻ മോശ​മായ ശീലങ്ങൾ വളർത്തി​യെ​ടു​ത്തേ​ക്കാം. അയാൾ അവയിൽ ചിലത്‌ അപ്പാടെ തെററാ​യി ഉപയോ​ഗി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. ഈ സാഹച​ര്യ​ങ്ങ​ളിൽ, അയാളു​ടെ രീതികൾ മോശ​മായ ഉത്‌പന്നം നിർമി​ക്കു​ന്ന​തിൽ കലാശി​ക്കാൻ വളരെ സാധ്യ​ത​യുണ്ട്‌. അതു​പോ​ലെ​തന്നെ, നിങ്ങളു​ടെ കുടും​ബ​ത്തി​ലേക്കു നുഴഞ്ഞു​ക​ട​ന്നി​രി​ക്കുന്ന അനാ​രോ​ഗ്യ​ക​ര​മായ ശീലങ്ങ​ളെ​ക്കു​റി​ച്ചു നിങ്ങൾക്ക്‌ ഇപ്പോൾ അറിവു​ണ്ടാ​യി​രി​ക്കാം. ചില ശീലങ്ങൾ അടിയു​റ​ച്ചു​പോ​യ​തും മാററാൻ പ്രയാ​സ​മു​ള​ള​തു​മാ​യി​രി​ക്കാം. എന്നിരു​ന്നാ​ലും, “ജ്ഞാനി​യായ ഒരാൾ ശ്രദ്ധി​ക്ക​യും കൂടുതൽ പ്രബോ​ധനം ഉൾക്കൊ​ള​ളു​ക​യും ചെയ്യും, വിദഗ്‌ധ​മായ മാർഗ​നിർദേശം സമ്പാദി​ക്കു​ന്ന​വ​നാ​ണു വിവേ​കി​യായ ഒരു മനുഷ്യൻ” എന്ന ബൈബി​ളി​ന്റെ ബുദ്ധ്യു​പ​ദേശം അനുസ​രി​ക്കുക.—സദൃശ​വാ​ക്യ​ങ്ങൾ 1:5, NW.

23 ദൈവ​പ​രി​ജ്ഞാ​നം ഉൾക്കൊ​ള​ളു​ന്ന​തിൽ തുടരു​ന്ന​തി​നാൽ നിങ്ങൾക്കു വിദഗ്‌ധ​മായ മാർഗ​നിർദേശം സമ്പാദി​ക്കാ​നാ​കും. കുടും​ബ​ജീ​വി​ത​ത്തി​നു ബാധക​മാ​കുന്ന ബൈബിൾ തത്ത്വങ്ങൾ സംബന്ധി​ച്ചു ജാഗ്രത പുലർത്തു​ക​യും ആവശ്യ​മു​ള​ള​ടത്തു പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തു​ക​യും ചെയ്യുക. വിവാ​ഹിത ഇണകളും മാതാ​പി​താ​ക്ക​ളു​മെന്ന നിലയിൽ നല്ല മാതൃക വെക്കുന്ന പക്വത​യു​ളള ക്രിസ്‌ത്യാ​നി​കളെ നിരീ​ക്ഷി​ക്കുക. അവരോ​ടു സംസാ​രി​ക്കുക. എല്ലാറ​റി​നു​മു​പരി, നിങ്ങളു​ടെ ഉത്‌ക​ണ്‌ഠകൾ പ്രാർഥ​ന​യിൽ യഹോ​വ​യി​ങ്കൽ എത്തിക്കുക. (സങ്കീർത്തനം 55:22; ഫിലി​പ്പി​യർ 4:6, 7) അവനു ബഹുമതി വരുത്തുന്ന ഒരു സന്തുഷ്ട കുടും​ബ​ജീ​വി​തം ആസ്വദി​ക്കാൻ നിങ്ങളെ അവനു സഹായി​ക്കാ​നാ​കും.

[അടിക്കു​റിപ്പ്‌]

a പുനർവിവാഹത്തിന്‌ അനുവ​ദി​ക്കുന്ന, വിവാ​ഹ​മോ​ച​ന​ത്തി​നു​ളള ഏക തിരു​വെ​ഴു​ത്തു​കാ​രണം “പരസംഗ”മാണ്‌—ദാമ്പത്യ​ബ​ന്ധ​ത്തി​നു പുറത്തു​ളള ലൈം​ഗി​ക​ബ​ന്ധങ്ങൾ.—മത്തായി 19:9.

നിങ്ങളുടെ പരിജ്ഞാ​നം പരി​ശോ​ധി​ക്കു​ക

വിശ്വസ്‌തത, ആശയവി​നി​മയം, ബഹുമാ​നം, ആദരവ്‌ എന്നിവ ഒരു സന്തുഷ്ട വിവാ​ഹ​ബ​ന്ധ​ത്തി​നു സംഭാവന ചെയ്യു​ന്നത്‌ എങ്ങനെ?

മാതാപിതാക്കൾക്ക്‌ ഏതു വിധങ്ങ​ളിൽ തങ്ങളുടെ മക്കൾക്കു തങ്ങളുടെ സ്‌നേ​ഹ​ത്തിന്‌ ഉറപ്പു​കൊ​ടു​ക്കാൻ കഴിയും?

ശരിയായ ശിക്ഷണ​ത്തിൽ ഏതു ഘടകങ്ങ​ളാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[147-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]