വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവപരിജ്ഞാനംകൊണ്ടു ഭൂമി നിറയുമ്പോൾ

ദൈവപരിജ്ഞാനംകൊണ്ടു ഭൂമി നിറയുമ്പോൾ

അധ്യായം 19

ദൈവ​പ​രി​ജ്ഞാ​നം​കൊ​ണ്ടു ഭൂമി നിറയു​മ്പോൾ

1, 2. യഹോ​വ​യു​ടെ സൃഷ്ടിക്ക്‌ എങ്ങനെ തകരാറു ഭവിക്കാ​നി​ട​യാ​യി?

 ഒരു വലിയ കലാകാ​രൻ മഹനീ​യ​മായ ഒരു ചിത്രം വരച്ചു​തീർത്തു​വെ​ന്നി​രി​ക്കട്ടെ. അയാൾ ഉചിത​മാ​യി അതിനെ വളരെ നല്ലതെന്നു പരിഗ​ണി​ക്കു​ന്നു—ഒരു വിശിഷ്ട കലാസൃ​ഷ്ടി! എന്നാൽ അസൂയാ​ലു​വായ ഒരു എതിരാ​ളി ഒററ രാത്രി​കൊണ്ട്‌ അതിനെ വികൃ​ത​മാ​ക്കു​ന്നു. ഇതു കലാകാ​രനു വലിയ ദുഃഖം കൈവ​രു​ത്തു​ന്നതു മനസ്സി​ലാ​ക്കാ​വു​ന്നതു തന്നെയാണ്‌. വിനാ​ശ​കാ​രി​യെ തടവി​ലി​ട്ടു കാണാൻ അയാൾ എത്ര ആകാം​ക്ഷ​യു​ള​ള​വ​നാ​യി​രി​ക്കും! തന്റെ കലാസൃ​ഷ്ടി​യെ അതിന്റെ മുൻ മനോ​ഹാ​രി​ത​യിൽ പുനഃ​സ്ഥാ​പി​ക്കാൻ കലാകാ​രൻ എത്ര വാഞ്‌ഛി​ക്കു​മെന്നു നിങ്ങൾക്കു സങ്കൽപ്പി​ക്കാൻ കഴിയും.

2 ആ കലാകാ​ര​നെ​പ്പോ​ലെ, യഹോവ ഭൂമിയെ ഒരുക്കി അതിൽ മനുഷ്യ​വർഗത്തെ ആക്കി​വെ​ച്ചു​കൊണ്ട്‌ ഒരു വിശിഷ്ട കലാസൃ​ഷ്ടി നടത്തി. പുരു​ഷ​നെ​യും സ്‌ത്രീ​യെ​യും സൃഷ്ടി​ച്ച​ശേഷം അവൻ തന്റെ സകല ഭൗമിക വേല​യെ​യും സംബന്ധി​ച്ചു “എത്രയും നല്ലതു” എന്നു പ്രഖ്യാ​പി​ച്ചു. (ഉല്‌പത്തി 1:31) ആദാമും ഹവ്വായും ദൈവ​ത്തി​ന്റെ സ്വന്തം മക്കളാ​യി​രു​ന്നു, അവൻ അവരെ സ്‌നേ​ഹി​ച്ചു. അവൻ അവർക്കു​വേണ്ടി സന്തുഷ്ട​മായ, മഹത്തായ, ഭാവി വിഭാ​വ​ന​ചെ​യ്‌തു. സാത്താൻ അവരെ മത്സരത്തി​ലേക്കു നയിച്ചു എന്നതു സത്യം, എന്നാൽ കേടു​പോ​ക്കാ​നാ​വാ​ത്ത​വി​ധം ദൈവ​ത്തി​ന്റെ അതിവി​ശിഷ്ട സൃഷ്ടിക്കു തകരാറു വരുത്ത​പ്പെ​ട്ടില്ല.—ഉല്‌പത്തി 3:23, 24; 6:11, 12.

3. “യഥാർഥ ജീവിതം” എന്താണ്‌?

3 കാര്യങ്ങൾ നേരെ​യാ​ക്കാൻ ദൈവം നിശ്ചയി​ച്ചി​രി​ക്കു​ക​യാണ്‌. താൻ ആദിയിൽ ഉദ്ദേശിച്ച വിധത്തിൽത്തന്നെ നമ്മൾ ജീവി​ക്കു​ന്നതു കാണാൻ അവൻ അത്യന്തം ആഗ്രഹി​ക്കു​ന്നു. നമ്മുടെ ഹ്രസ്വ​വും അസ്വസ്ഥ​വു​മായ അസ്‌തി​ത്വം “യഥാർഥ ജീവിതം” അല്ല, കാരണം അതു യഹോവ ഉദ്ദേശി​ച്ചി​രി​ക്കു​ന്ന​തി​നെ​ക്കാൾ വളരെ മേൻമ കുറഞ്ഞ​താണ്‌. നമുക്കു​വേണ്ടി ദൈവം ആഗ്രഹി​ക്കുന്ന “യഥാർഥ ജീവിതം” പൂർണ​ത​യു​ളള അവസ്ഥക​ളി​ലെ “നിത്യ​ജീ​വൻ” ആണ്‌.—1 തിമോ​ത്തി 6:1219, NW.

4, 5. (എ) പറുദീ​സാ​പ്ര​ത്യാ​ശ എങ്ങനെ സഫലമാ​കും? (ബി) നാം നമ്മുടെ ഭാവി​പ്ര​ത്യാ​ശ​യെ​ക്കു​റി​ച്ചു ചിന്തി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

4 ദൈവ​പ​രി​ജ്ഞാ​നം യഹോ​വ​യു​ടെ മുമ്പാകെ ഉത്തരവാ​ദി​ത്വം കൈവ​രു​ത്തു​ന്നു. (യാക്കോബ്‌ 4:17) എന്നാൽ നിങ്ങൾ ആ പരിജ്ഞാ​നം ബാധക​മാ​ക്കു​ക​യും നിത്യ​ജീ​വനെ എത്തിപ്പി​ടി​ക്കു​ക​യും ചെയ്യു​ന്നു​വെ​ങ്കിൽ നിങ്ങൾ ആസ്വദി​ക്കാൻ പോകുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കുക. ഇപ്പോൾ വളരെ അടുത്തി​രി​ക്കുന്ന പറുദീ​സാ​ഭൂ​മി​യി​ലെ ജീവിതം എങ്ങനെ​യി​രി​ക്കു​മെ​ന്നു​ള​ള​തി​ന്റെ ഒരു മനോ​ഹ​ര​മായ ചിത്രം തന്റെ വചനമായ ബൈബി​ളിൽ യഹോ​വ​യാം ദൈവം വരച്ചു​കാ​ട്ടി​യി​ട്ടുണ്ട്‌. തീർച്ച​യാ​യും യഹോ​വ​യു​ടെ ജനമെന്ന നിലയിൽ നാം കേവലം പ്രതി​ഫ​ല​ത്തി​നു​വേ​ണ്ടി​യു​ളള ആഗ്രഹം​കൊ​ണ്ടല്ല ദൈവത്തെ സേവി​ക്കു​ന്നത്‌. നാം ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അവനെ സേവി​ക്കു​ന്നത്‌. (മർക്കൊസ്‌ 12:29, 30) തന്നെയു​മല്ല, നാം യഹോ​വയെ സേവി​ക്കു​ന്ന​തി​നാൽ ജീവൻ നേടി​യെ​ടു​ക്കു​ന്നില്ല. നിത്യ​ജീ​വൻ ദൈവ​ത്തി​ന്റെ ഒരു ദാനമാണ്‌. (റോമർ 6:23) അത്തര​മൊ​രു ജീവി​ത​ത്തെ​ക്കു​റി​ച്ചു ധ്യാനി​ക്കു​ന്നതു നമുക്കു പ്രയോ​ജ​നം​ചെ​യ്യും, എന്തു​കൊ​ണ്ടെ​ന്നാൽ പറുദീ​സാ പ്രത്യാശ അതു യഹോവ ഏതു തരം ദൈവ​മാ​ണെന്നു നമ്മെ ഓർമി​പ്പി​ക്കു​ന്നു—‘തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വ​രു​ടെ സ്‌നേ​ഹ​വാ​നായ പ്രതി​ഫ​ല​ദാ​യകൻ.’ (എബ്രായർ 11:6, NW) നമ്മുടെ മനസ്സി​ലും ഹൃദയ​ത്തി​ലും വളരെ യഥാർഥ​മാ​യി​രി​ക്കുന്ന ഒരു പ്രത്യാശ സാത്താന്റെ ലോക​ത്തിൽ പ്രയാ​സങ്ങൾ സഹിച്ചു​നിൽക്കാൻ നമ്മെ പ്രാപ്‌ത​രാ​ക്കും.—യിരെ​മ്യാ​വു 23:20.

5 നമുക്കി​പ്പോൾ ഭാവി ഭൗമി​ക​പ​റു​ദീ​സ​യി​ലെ ബൈബി​ള​ധി​ഷ്‌ഠി​ത​മായ നിത്യ​ജീ​വന്റെ പ്രത്യാ​ശ​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാം. ദൈവ​പ​രി​ജ്ഞാ​നം​കൊ​ണ്ടു ഭൂമി നിറയു​മ്പോൾ ജീവിതം എങ്ങനെ​യി​രി​ക്കും?

അർമ​ഗെ​ദോ​നു​ശേഷം—ഒരു പറുദീ​സാ​ഭൂ​മി

6. അർമ​ഗെ​ദോൻ എന്താണ്‌, അതു മനുഷ്യ​വർഗ​ത്തിന്‌ എന്തു കൈവ​രു​ത്തും?

6 നേരത്തെ തെളി​യി​ച്ച​തു​പോ​ലെ, യഹോ​വ​യാം ദൈവം താമസി​യാ​തെ ഇപ്പോ​ഴത്തെ ദുഷ്ടവ്യ​വ​സ്ഥി​തി​യെ നശിപ്പി​ക്കും. ബൈബിൾ ഹാർമെ​ഗ​ദ്ദോൻ അഥവാ അർമ​ഗെ​ദോൻ എന്നു വിളി​ക്കു​ന്ന​തി​ലേക്കു ലോകം സത്വരം അടുത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ആ പദം യുദ്ധം ചെയ്യുന്ന രാഷ്‌ട്രങ്ങൾ വരുത്തി​ക്കൂ​ട്ടുന്ന ഒരു ആണവ സംഹാ​ര​ത്തെ​ക്കു​റി​ച്ചു ചിലരെ ചിന്തി​പ്പി​ച്ചേ​ക്കാം, എന്നാൽ അർമ​ഗെ​ദോൻ അതൊ​ന്നു​മല്ല. വെളി​പ്പാ​ടു 16:14-16 പ്രകട​മാ​ക്കു​ന്ന​തു​പോ​ലെ, അർമ​ഗെ​ദോൻ “സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധ”മാണ്‌. അതു ‘സർവ്വഭൂ​ത​ല​ത്തി​ലു​മു​ളള രാജാ​ക്കൻമാർ’ അല്ലെങ്കിൽ രാഷ്‌ട്രങ്ങൾ ഉൾപ്പെ​ടുന്ന ഒരു യുദ്ധമാണ്‌. യഹോ​വ​യാം ദൈവ​ത്തി​ന്റെ പുത്ര​നായ നിയമി​ത​രാ​ജാവ്‌ പെട്ടെ​ന്നു​തന്നെ യുദ്ധത്തി​ലേക്കു നീങ്ങും. ഫലം സുനി​ശ്ചി​ത​മാണ്‌. ദൈവ​രാ​ജ്യ​ത്തെ എതിർക്കു​ന്ന​വ​രും സാത്താന്റെ ദുഷ്ട വ്യവസ്ഥി​തി​യു​ടെ ഭാഗമാ​യി​രി​ക്കു​ന്ന​വ​രു​മായ എല്ലാവ​രും നീക്കം​ചെ​യ്യ​പ്പെ​ടും. യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യ​വർമാ​ത്രം അതിജീ​വി​ക്കും.—വെളി​പ്പാ​ടു 7:9, 14; 19:11-21.

7. ക്രിസ്‌തു​വി​ന്റെ ആയിര​വർഷ​വാ​ഴ്‌ച​ക്കാ​ലത്ത്‌ സാത്താ​നും അവന്റെ ഭൂതങ്ങ​ളും എവി​ടെ​യാ​യി​രി​ക്കും, ഇതു മനുഷ്യ​വർഗ​ത്തിന്‌ എങ്ങനെ പ്രയോ​ജ​ന​പ്പെ​ടും?

7 നിങ്ങൾ ആ വിപത്തി​നെ അതിജീ​വി​ച്ചു​വെന്നു സങ്കൽപ്പി​ക്കുക. ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്തം​ചെ​യ്യ​പ്പെട്ട പുതിയ ലോക​ത്തി​ലെ ജീവിതം എങ്ങനെ​യി​രി​ക്കും? (2 പത്രൊസ്‌ 3:13) നാം ഊഹി​ക്കേണ്ട ആവശ്യ​മില്ല, എന്തെന്നാൽ ബൈബിൾ നമ്മോടു പറയുന്നു. അതു പറയു​ന്നതു പുളക​പ്ര​ദ​മാണ്‌. സാത്താ​നും അവന്റെ ഭൂതങ്ങ​ളും യേശു​ക്രി​സ്‌തു​വി​ന്റെ ആയിര​വർഷ വാഴ്‌ച​ക്കാ​ലത്തു പ്രവൃ​ത്തി​രാ​ഹി​ത്യ​ത്തി​ന്റെ ഒരു അഗാധ​ത്തിൽ തടവി​ലാ​ക്ക​പ്പെ​ടു​മെന്ന്‌, നിഷ്‌ക്രി​യ​രാ​ക്ക​പ്പെ​ടു​മെന്ന്‌, നാം മനസ്സി​ലാ​ക്കു​ന്നു. ദുഷ്ടരും ദ്രോ​ഹി​ക​ളു​മായ ആ ജീവികൾ കുഴപ്പ​മി​ള​ക്കി​വി​ട്ടു​കൊ​ണ്ടും നമ്മെ ദൈവ​ത്തി​നെ​തി​രായ അവിശ്വ​സ്‌ത​ത​യു​ടെ പ്രവൃ​ത്തി​കൾക്ക്‌ ഉത്സാഹി​പ്പി​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടും തിരശ്ശീ​ലക്കു പിമ്പിൽ പതിയി​രി​ക്ക​യില്ല. എന്തൊ​രാ​ശ്വാ​സം!—വെളി​പ്പാ​ടു 20:1-3.

8, 9. പുതിയ ലോക​ത്തിൽ കഷ്ടാനു​ഭ​വങ്ങൾ, രോഗം, വാർധ​ക്യം എന്നിവ​യ്‌ക്ക്‌ എന്തു സംഭവി​ക്കും?

8 തക്കസമ​യത്തു സകല തരം രോഗ​വും അപ്രത്യ​ക്ഷ​മാ​കും. (യെശയ്യാ​വു 33:24) മുടന്തർ അവിക​ല​മായ, ആരോ​ഗ്യ​മു​ളള കാലു​ക​ളിൽ നിൽക്കും, നടക്കും, ഓടും, നൃത്തം ചവിട്ടും. തങ്ങളുടെ മൗനത​യു​ടെ ലോക​ത്തിൽ വർഷങ്ങൾ ജീവി​ച്ച​ശേഷം ബധിരർ തങ്ങൾക്കു ചുററു​മു​ളള സന്തോ​ഷ​ക​ര​മായ ശബ്ദങ്ങൾ കേൾക്കും. അന്ധർ തങ്ങളുടെ കണ്ണുകൾക്കു മുമ്പിൽ നിറത്തി​ന്റെ​യും രൂപത്തി​ന്റെ​യും മഹനീയ ലോകം ദൃശ്യ​മാ​കു​മ്പോൾ ഭയാദ​ര​വോ​ടെ പകച്ചു​നിൽക്കും. (യെശയ്യാ​വു 35:5, 6) ഒടുവിൽ, അവർ തങ്ങളുടെ പ്രിയ​പ്പെ​ട്ട​വ​രു​ടെ മുഖങ്ങൾ കാണും! ഒരുപക്ഷേ, അന്നു സന്തോ​ഷാ​ശ്രു നിമിത്തം അവരുടെ കാഴ്‌ച നിമി​ഷ​നേ​ര​ത്തേ​ക്കു​മാ​ത്രം മങ്ങി​പ്പോ​യേ​ക്കാം.

9 ചിന്തി​ച്ചു​നോ​ക്കുക! മേലാൽ കണ്ണട വേണ്ട, ഊന്നു​വ​ടി​കൾ വേണ്ട, വടികൾ വേണ്ട, ഔഷധങ്ങൾ വേണ്ട, ദന്തചി​കി​ത്സാ​ല​യങ്ങൾ വേണ്ട, ആശുപ​ത്രി​കൾ വേണ്ട! വൈകാ​രി​ക​രോ​ഗ​ങ്ങ​ളോ വിഷാ​ദ​രോ​ഗ​മോ മേലാൽ ഒരിക്ക​ലും ആളുക​ളു​ടെ സന്തുഷ്ടി കവർന്നു​ക​ള​ക​യില്ല. ബാല്യ​കാ​ലം രോഗ​ബാ​ധി​ത​മാ​യി​രി​ക്ക​യില്ല. വാർധ​ക്യ​ത്തി​ന്റെ കെടു​തി​കൾ പിൻവാ​ങ്ങും. (ഇയ്യോബ്‌ 33:25) നാം കൂടുതൽ ആരോ​ഗ്യ​വും ശക്തിയു​മു​ള​ള​വ​രാ​യി​ത്തീ​രും. ഓരോ പ്രഭാ​ത​ത്തി​ലും രാത്രി​യി​ലെ നവോൻമേ​ഷ​പ്ര​ദ​മായ നിദ്ര​യിൽനിന്ന്‌, പുതു​വീ​ര്യ​ത്തോ​ടെ ഊർജ​സ്വ​ല​രാ​യി ചൈത​ന്യം തുടി​ക്കുന്ന ജീവി​ത​ത്തി​ന്റേ​തും സംതൃ​പ്‌തി​ദാ​യ​ക​മായ ജോലി​യു​ടേ​തു​മായ ഒരു പുതു​ദി​ന​ത്തി​ലേക്കു നാം ഉണർന്നു​വ​രും.

10. അർമ​ഗെ​ദോ​നെ അതിജീ​വി​ക്കു​ന്നവർ ഏതു ജോലി​നി​യ​മനം ഏറെറ​ടു​ക്കും?

10 അർമ​ഗെ​ദോ​നെ അതിജീ​വി​ക്കു​ന്ന​വർക്ക്‌ ആസ്വാ​ദ്യ​മായ ധാരാളം വേല ചെയ്യാ​നു​ണ്ടാ​യി​രി​ക്കും. അവർ ഭൂമിയെ ഒരു പറുദീ​സ​യാ​യി രൂപാ​ന്ത​ര​പ്പെ​ടു​ത്തും. മലീമ​സ​മായ പഴയ വ്യവസ്ഥി​തി​യു​ടെ ഏതു കണിക​ക​ളും നീക്കം​ചെ​യ്യ​പ്പെ​ടും. ചേരി​ക​ളു​ടെ​യും പാഴ്‌നി​ല​ങ്ങ​ളു​ടെ​യും സ്ഥാനത്ത്‌ ഉദ്യാ​ന​ങ്ങ​ളും തോട്ട​ങ്ങ​ളും രൂപം​കൊ​ള​ളും. എല്ലാവ​രും സുഖദാ​യ​ക​വും ഉല്ലാസ​പ്ര​ദ​വു​മായ പാർപ്പി​ടങ്ങൾ ആസ്വദി​ക്കും. (യെശയ്യാ​വു 65:21) കാലം കടന്നു​പോ​കു​ന്ന​തോ​ടെ മുഴു​ഗോ​ള​വും പണ്ടത്തെ ഏദെൻതോ​ട്ട​ത്തിൽ സ്രഷ്ടാവു വെച്ച മനോ​ഹാ​രി​ത​യു​ടെ നിലവാ​ര​ത്തി​ലെ​ത്തു​വോ​ളം ഭൂമി​യി​ലെ ആ പറുദീ​സാ​ഭാ​ഗങ്ങൾ വളർന്ന്‌ ഒന്നിച്ചു​ചേർന്നു​കൊ​ണ്ടി​രി​ക്കും. ആ പുനഃ​സ്ഥാ​പ​ന​വേ​ല​യിൽ പങ്കെടു​ക്കു​ന്നത്‌ എത്ര സംതൃ​പ്‌തി​ദാ​യ​ക​മാ​യി​രി​ക്കും!

11. ഭൂമി​യു​ടെ പരിസ്ഥി​തി​യോ​ടും മൃഗജീ​വി​ക​ളോ​ടു​മു​ളള മനുഷ്യ​വർഗ​ത്തി​ന്റെ ഭാവി​ബന്ധം എന്തായി​രി​ക്കും?

11 പരിസ്ഥി​തി​ക്കു കോട്ടം​ത​ട്ടാ​തി​രി​ക്ക​ത്ത​ക്ക​വണ്ണം ഇതെല്ലാം ദിവ്യ മാർഗ​നിർദേ​ശ​ത്തിൻകീ​ഴിൽ ചെയ്യ​പ്പെ​ടും. മനുഷ്യർ മൃഗങ്ങ​ളോ​ടു സമാധാ​ന​ത്തി​ലാ​യി​രി​ക്കും. അവയെ നിഷ്‌ക​രു​ണം കൊല്ലു​ന്ന​തി​നു​പ​കരം നന്നായി പരിപാ​ലി​ച്ചു​കൊ​ണ്ടു മനുഷ്യൻ ഭൂമി​യു​ടെ ഉത്തരവാ​ദി​ത്വ​മു​ളള ഗൃഹവി​ചാ​ര​ക​ത്വം ഏറെറ​ടു​ക്കും. ചെന്നാ​യ്‌ക്ക​ളും കുഞ്ഞാ​ടു​ക​ളും സിംഹ​ങ്ങ​ളും പശുക്കി​ടാ​ക്ക​ളും ഒരുമി​ച്ചു മേയു​ന്നത്‌ ഒന്നു ഭാവന​യിൽ കാണുക—വളർത്തു​മൃ​ഗങ്ങൾ തികച്ചും സുരക്ഷി​തം. ഒരു കൊച്ചു​കു​ട്ടി​ക്കു​പോ​ലും കാട്ടു​മൃ​ഗ​ങ്ങ​ളിൽനി​ന്നു യാതൊ​ന്നും ഭയപ്പെ​ടാ​നു​ണ്ടാ​യി​രി​ക്ക​യില്ല, പുതിയ ലോക​ത്തി​ലെ പ്രശാന്തത നിർദ​യ​രായ ഭീകരൻമാ​രാൽ താറു​മാ​റാ​ക്ക​പ്പെ​ടു​ക​യു​മില്ല. (യെശയ്യാ​വു 11:6-8) സമാധാ​ന​പൂർണ​മായ എന്തൊരു പുതിയ ലോകം ആയിരി​ക്കു​മത്‌!

മനുഷ്യ​വർഗം രൂപാ​ന്ത​ര​പ്പെ​ടു​ന്നു

12. യെശയ്യാ​വു 11:9 ഇന്നു നിവൃ​ത്തി​യേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌ എങ്ങനെ, അതു പറുദീ​സ​യിൽ എങ്ങനെ നിവൃ​ത്തി​യേ​റും?

12 സർവഭൂ​മി​യി​ലും യാതൊ​രു ഉപദ്ര​വ​വും ചെയ്യു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌ എന്നു യെശയ്യാ​വു 11:9 നമ്മോടു പറയുന്നു: “സമുദ്രം വെളളം​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ, ഭൂമി യഹോ​വ​യു​ടെ പരിജ്ഞാ​നം​കൊ​ണ്ടു പൂർണ്ണ”മായി​രി​ക്കും എന്ന്‌ അതു പറയുന്നു. ഇത്‌ ആളുകളെ സംബന്ധി​ക്കു​ന്ന​താണ്‌, എന്തെന്നാൽ മൃഗങ്ങൾക്കു “യഹോ​വ​യു​ടെ പരിജ്ഞാ​നം” ഉൾക്കൊ​ള​ളാ​നും മാററങ്ങൾ വരുത്താ​നും കഴിയില്ല, കാരണം അവ സഹജജ്ഞാ​ന​ത്താ​ലാ​ണു ഭരിക്ക​പ്പെ​ടു​ന്നത്‌. എന്നാൽ നമ്മുടെ സ്രഷ്ടാ​വി​നെ സംബന്ധിച്ച പരിജ്ഞാ​നം തീർച്ച​യാ​യും ആളുകൾക്കു മാററം വരുത്തു​ന്നു. നിങ്ങളു​ടെ ജീവി​ത​ത്തിൽ ദൈവ​പ​രി​ജ്ഞാ​നം ബാധക​മാ​ക്കി​യ​തി​ന്റെ ഫലമായി നിങ്ങൾ ഇപ്പോൾത്തന്നെ ചില മാററങ്ങൾ വരുത്തി​യി​ട്ടു​ണ്ടെ​ന്നു​ള​ള​തി​നു സംശയ​മില്ല. ദശലക്ഷങ്ങൾ ഇതു ചെയ്‌തി​രി​ക്കു​ന്നു. അതു​കൊണ്ട്‌, ഈ പ്രവചനം യഹോ​വയെ സേവി​ക്കു​ന്ന​വ​രിൽ ഇപ്പോൾത്തന്നെ നിവൃ​ത്തി​യേ​റി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ലോക​മാ​സ​ക​ല​മു​ളള ആളുകൾ മൃഗീ​യ​മോ ഹിംസാ​ത്മ​ക​മോ ആയ ഏതു സ്വഭാ​വ​വി​ശേ​ഷ​ങ്ങ​ളും വിട്ടു​ക​ളഞ്ഞ്‌ എന്നേക്കും സമാധാ​ന​പ്രി​യർ ആയിത്തീ​രുന്ന ഒരു കാലത്തി​ലേ​ക്കും അതു വിരൽ ചൂണ്ടുന്നു.

13. ഭൂമി​യിൽ ഏതു വിദ്യാ​ഭ്യാ​സ​പ​രി​പാ​ടി നടക്കും?

13 ദൈവ​പ​രി​ജ്ഞാ​നം​കൊ​ണ്ടു ഭൂമി നിറയു​മ്പോൾ അത്‌ എത്ര മഹത്താ​യി​രി​ക്കും! രാജാ​വായ യേശു​ക്രി​സ്‌തു​വി​ന്റെ​യും അവന്റെ 1,44,000 സഹ ഭരണാ​ധി​കാ​രി​ക​ളു​ടെ​യും മാർഗ​നിർദേ​ശ​ത്തിൻകീ​ഴിൽ വിപു​ല​മായ ഒരു വിദ്യാ​ഭ്യാ​സ പരിപാ​ടി ഉണ്ടായി​രി​ക്കും. പുതിയ “ചുരു​ളു​കൾ” അന്ന്‌ ഉപയോ​ഗ​ത്തിൽ വരും. തെളി​വ​നു​സ​രിച്ച്‌, ഇവ ഭൂവാ​സി​കളെ പഠിപ്പി​ക്കു​ന്ന​തി​നു​ളള ഒരു അടിസ്ഥാ​ന​മാ​യി ഉതകുന്ന ദൈവ​ത്തി​ന്റെ എഴുത​പ്പെട്ട നിർദേ​ശങ്ങൾ ആണ്‌. (വെളി​പാട്‌ 20:12, NW) മനുഷ്യ​വർഗം യുദ്ധമല്ല, സമാധാ​നം അഭ്യസി​ക്കും. സകല നശീക​ര​ണാ​യു​ധ​ങ്ങ​ളും എന്നേക്കു​മാ​യി പൊയ്‌പോ​യി​രി​ക്കും. (സങ്കീർത്തനം 46:9) പുതിയ ലോക​ത്തി​ലെ നിവാ​സി​കൾ തങ്ങളുടെ സഹമനു​ഷ്യ​രോ​ടു സ്‌നേ​ഹ​ത്തോ​ടും ആദര​വോ​ടും മാന്യ​ത​യോ​ടും​കൂ​ടെ പെരു​മാ​റാൻ പഠിപ്പി​ക്ക​പ്പെ​ടും.

14. മനുഷ്യ​വർഗം ഒരു ഏകീകൃത കുടും​ബ​മാ​യി​രി​ക്കു​മ്പോൾ ലോകം എങ്ങനെ വ്യത്യ​സ്‌ത​മാ​യി​രി​ക്കും?

14 മനുഷ്യ​വർഗം ഒരു ഏകീകൃത കുടും​ബ​മാ​യി​ത്തീ​രും. ഐക്യ​ത്തി​നും സാഹോ​ദ​ര്യ​ത്തി​നും വിലങ്ങു​ത​ടി​കൾ ഉണ്ടായി​രി​ക്ക​യില്ല. (സങ്കീർത്തനം 133:1-3) കളളൻമാ​രിൽനി​ന്നു രക്ഷപ്പെ​ടാൻ ആരു​ടെ​യും വീടു പൂട്ടേ​ണ്ടി​വ​രി​ക​യില്ല. ഓരോ ഹൃദയ​ത്തി​ലും ഓരോ ഭവനത്തി​ലും ഭൂമി​യു​ടെ ഓരോ ഭാഗത്തും സമാധാ​നം വാഴും.—മീഖാ 4:4.

സന്തോ​ഷ​ക​ര​മായ പുനരു​ത്ഥാ​നം

15. ഭൂമി​യിൽ ഏതു രണ്ടു കൂട്ടങ്ങൾ ഉയിർപ്പി​ക്ക​പ്പെ​ടും?

15 ആ സഹസ്രാ​ബ്ദ​ത്തിൽ പുനരു​ത്ഥാ​നം നടക്കും. ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വിന്‌ അഥവാ പ്രവർത്ത​ന​നി​ര​ത​മായ ശക്തിക്ക്‌ എതിരെ, അതിന്റെ പ്രത്യ​ക്ഷ​ത​കൾക്ക്‌ അഥവാ നടത്തി​പ്പു​കൾക്കു വിരു​ദ്ധ​മാ​യി അനുതാ​പ​മി​ല്ലാ​തെ പ്രവർത്തി​ച്ചു​കൊ​ണ്ടു മനഃപൂർവം പാപം​ചെ​യ്‌തവർ ഉയിർപ്പി​ക്ക​പ്പെ​ടു​ക​യില്ല. (മത്തായി 23:15, 33; എബ്രായർ 6:4-6) തീർച്ച​യാ​യും ആ വിധത്തിൽ പാപം ചെയ്‌തത്‌ ആരാ​ണെന്നു ദൈവം നിശ്ചയി​ക്കും. എന്നാൽ വ്യതി​രി​ക്ത​മായ രണ്ടു കൂട്ടങ്ങൾ ഉയിർപ്പി​ക്ക​പ്പെ​ടും.—‘നീതി​മാൻമാ​രും നീതി​കെ​ട്ട​വ​രും.’ (പ്രവൃ​ത്തി​കൾ 24:15) ഉചിത​മായ ക്രമം ഉണ്ടായി​രി​ക്കു​മെ​ന്നു​ള​ള​തു​കൊ​ണ്ടു ഭൂമി​യി​ലെ ജീവി​ത​ത്തി​ലേക്ക്‌ ആദ്യമാ​യി സ്വാഗതം ചെയ്യ​പ്പെ​ടു​ന്നതു നീതി​മാൻമാർ, യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ച്ചവർ, ആയിരി​ക്കു​മെന്നു നിഗമ​നം​ചെ​യ്യു​ന്നതു ന്യായ​യു​ക്ത​മാണ്‌.—എബ്രായർ 11:35-39.

16. (എ) ഭൂമി​യിൽ ഉയിർപ്പി​ക്ക​പ്പെ​ടുന്ന ‘നീതി​മാൻമാർ’ ആരായി​രി​ക്കും? (ബി) പുരാ​ത​ന​കാ​ലത്തെ ഏതു വിശ്വ​സ്‌തരെ നിങ്ങൾ പ്രത്യേ​കാൽ കണ്ടുമു​ട്ടാൻ ആഗ്രഹി​ക്കു​ന്നു, എന്തു​കൊണ്ട്‌?

16 യുദ്ധങ്ങ​ളെ​യും വിപത്തു​ക​ളെ​യും മരണ​ത്തെ​യും കുറി​ച്ചു​ളള വാർത്തകൾ കേൾക്കു​ന്ന​തി​നു പകരം യഹോ​വ​യു​ടെ ദാസൻമാർക്കു പുനരു​ത്ഥാ​ന​ത്തി​ന്റെ അത്ഭുത​വാർത്തകൾ ലഭിക്കും. ഹാബേൽ, ഹാനോക്ക്‌, നോഹ, അബ്രഹാം, സാറാ, ഇയ്യോബ്‌, മോശ, രാഹാബ്‌, രൂത്ത്‌, ദാവീദ്‌, ഏലിയാവ്‌, എസ്ഥേർ എന്നിങ്ങ​നെ​യു​ളള വിശ്വസ്‌ത സ്‌ത്രീ​പു​രു​ഷൻമാ​രു​ടെ മടങ്ങി​വ​ര​വി​നെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കു​ന്നത്‌ ആവേശ​ജ​ന​ക​മാ​യി​രി​ക്കും. അവർ ഒട്ടനവധി ബൈബിൾ വൃത്താ​ന്ത​ങ്ങ​ളു​ടെ പശ്ചാത്തല വിശദാം​ശങ്ങൾ നൽകു​മ്പോൾ എന്ത്‌ ഉത്തേജ​ക​മായ ചരിത്ര വസ്‌തു​തകൾ ആയിരി​ക്കും അവർ അവതരി​പ്പി​ക്കുക! അവരും കുറേ​ക്കൂ​ടെ അടുത്ത കാലങ്ങ​ളിൽ മരിച്ച നീതി​മാൻമാ​രും സാത്താന്റെ വ്യവസ്ഥി​തി​യു​ടെ അന്ത്യം, യഹോവ തന്റെ വിശു​ദ്ധ​നാ​മത്തെ വിശു​ദ്ധീ​ക​രി​ക്ക​യും തന്റെ പരമാ​ധി​കാ​രത്തെ സംസ്ഥാ​പി​ക്ക​യും ചെയ്‌ത വിധം, എന്നിവ​യെ​പ്പ​ററി മനസ്സി​ലാ​ക്കാൻ അത്രതന്നെ ആകാം​ക്ഷ​യു​ള​ള​വ​രാ​യി​രി​ക്കും.

17. പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന മററു​ള​ള​വർക്കു വിശ്വ​സ്‌തർ ഏതു സഹായം കൊടു​ക്കും?

17 ശതകോ​ടി​ക്ക​ണ​ക്കി​നു “നീതി​കെ​ട്ടവർ” മരണത്തി​ന്റെ ബന്ധനങ്ങ​ളിൽനി​ന്നു വിടു​വി​ക്ക​പ്പെ​ടു​ന്ന​തായ പുനരു​ത്ഥാ​ന​ത്തി​ന്റെ അടുത്ത ഘട്ടത്തിൽ ഈ വിശ്വ​സ്‌തർ എത്ര സഹായ​മാ​യി​രി​ക്കും! മനുഷ്യ​വർഗ​ത്തിൽ മിക്കവർക്കും യഹോ​വയെ അറിയാൻ ഒരിക്ക​ലും അവസരം ലഭിച്ചി​ട്ടില്ല. സാത്താൻ അവരുടെ ‘മനസ്സു​കളെ കുരു​ടാ​ക്കു​ക​യാ​യി​രു​ന്നു.’ (2 കൊരി​ന്ത്യർ 4:4) എന്നാൽ പിശാ​ചി​ന്റെ പ്രവൃത്തി അഴിക്ക​പ്പെ​ടും. നീതി​കെ​ട്ടവർ മനോ​ഹ​ര​വും സമാധാ​ന​പ​ര​വു​മായ ഒരു ഭൂമി​യി​ലേക്കു തിരികെ വരും. യഹോ​വ​യെ​യും വാഴ്‌ച നടത്തുന്ന അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​നെ​യും കുറിച്ച്‌ അവരെ പഠിപ്പി​ക്കാൻ സംഘടി​ത​രായ ഒരു ജനത്താൽ അവർ സ്വാഗ​തം​ചെ​യ്യ​പ്പെ​ടും. പുനരു​ത്ഥാ​നം പ്രാപിച്ച ശതകോ​ടി​കൾ തങ്ങളുടെ സ്രഷ്ടാ​വി​നെ അറിയാ​നും സ്‌നേ​ഹി​ക്കാ​നും ഇടയാ​കു​മ്പോൾ യഹോ​വ​യെ​ക്കു​റി​ച്ചു​ളള പരിജ്ഞാ​നം​കൊ​ണ്ടു ഭൂമി അഭൂത​പൂർവ​മായ ഒരു വിധത്തിൽ നിറയും.

18. പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന പ്രിയ​പ്പെ​ട്ട​വരെ സ്വാഗ​തം​ചെ​യ്യു​മ്പോൾ നിങ്ങൾക്ക്‌ എങ്ങനെ​യു​ളള അനുഭൂ​തി ഉണ്ടാവു​മെന്നു നിങ്ങൾ വിചാ​രി​ക്കു​ന്നു?

18 പുനരു​ത്ഥാ​നം നമ്മുടെ ഹൃദയ​ങ്ങൾക്ക്‌ എന്തു സന്തോഷം കൈവ​രു​ത്തും! നമ്മുടെ ശത്രു​വായ മരണം നിമിത്തം സങ്കടമ​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്തവർ ആരുണ്ട്‌? തീർച്ച​യാ​യും, രോഗ​മോ വാർധ​ക്യ​മോ അപകട​മോ അക്രമ​മോ പ്രിയ​പ്പെട്ട ഒരാളു​ടെ ജീവൻ അപഹരി​ക്കവേ, കുറേ സ്‌നേ​ഹ​ബ​ന്ധ​മോ സാഹോ​ദ​ര്യ​മോ പൊലി​ഞ്ഞു​പോ​യ​പ്പോൾ തികച്ചും തകർച്ച അനുഭ​വ​പ്പെ​ടാ​തി​രു​ന്നി​ട്ടു​ള​ളവർ ആരുണ്ട്‌? അപ്പോൾ പറുദീ​സ​യി​ലെ പുനഃ​സ​മാ​ഗ​മ​ങ്ങ​ളു​ടെ സന്തോ​ഷ​മൊ​ന്നു വിഭാ​വ​ന​ചെ​യ്യുക. അമ്മമാ​രും അപ്പൻമാ​രും, പുത്രൻമാ​രും പുത്രി​മാ​രും, സുഹൃ​ത്തു​ക്ക​ളും ബന്ധുക്ക​ളും, ചിരി​ച്ചു​കൊ​ണ്ടും സന്തോ​ഷ​ത്താൽ കരഞ്ഞു​കൊ​ണ്ടും അന്യോ​ന്യം കരവല​യ​ങ്ങ​ളി​ലേക്ക്‌ ഓടി​യെ​ത്തും.

ഒടുവിൽ പൂർണത!

19. സഹസ്രാ​ബ്ദ​കാ​ലത്ത്‌ ഏത്‌ അത്ഭുതം നടക്കും?

19 സഹസ്രാ​ബ്ദ​ത്തി​ലു​ട​നീ​ളം ഒരു വിസ്‌മ​യാ​വ​ഹ​മായ അത്ഭുതം നടക്കു​ന്ന​താ​യി​രി​ക്കും. മനുഷ്യ​വർഗത്തെ സംബന്ധി​ച്ച​ട​ത്തോ​ളം അതു ക്രിസ്‌തു​വി​ന്റെ സഹസ്രാ​ബ്ദ​ഭ​ര​ണ​ത്തി​ന്റെ ഏററവും പുളക​പ്ര​ദ​മായ വശമാ​യി​രി​ക്കും. വിശ്വ​സ്‌ത​ത​യും അനുസ​ര​ണ​വു​മു​ളള ഓരോ പുരു​ഷ​നും സ്‌ത്രീ​ക്കും വേണ്ടി മറുവി​ല​യാ​ഗ​ത്തി​ന്റെ പ്രയോ​ജ​നങ്ങൾ ബാധക​മാ​ക്കാൻ യഹോവ തന്റെ പുത്രനെ നയിക്കും. ആ വിധത്തിൽ സകല പാപങ്ങ​ളും നീക്ക​പ്പെ​ടു​ക​യും മനുഷ്യ​വർഗം പൂർണ​ത​യി​ലേക്ക്‌ ഉയർത്ത​പ്പെ​ടു​ക​യും ചെയ്യും.—1 യോഹ​ന്നാൻ 2:2; വെളി​പ്പാ​ടു 21:1-4.

20. (എ) പൂർണ​രാ​യി​രി​ക്കുക എന്നാൽ അർഥ​മെന്ത്‌? (ബി) അർമ​ഗെ​ദോ​നെ അതിജീ​വി​ക്കു​ന്ന​വ​രും പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്ന​വ​രും സമ്പൂർണ​മായ അർഥത്തിൽ എപ്പോ​ഴാ​യി​രി​ക്കും ജീവി​ച്ചു​തു​ട​ങ്ങുക?

20 പൂർണത! അതിന്റെ അർഥ​മെ​ന്താ​യി​രി​ക്കും? അതിന്റെ അർഥം ആദാമും ഹവ്വായും യഹോ​വ​യാം ദൈവ​ത്തി​നെ​തി​രെ പാപം ചെയ്യു​ന്ന​തി​നു​മുമ്പ്‌ ആസ്വദി​ച്ചി​രുന്ന ജീവി​ത​രീ​തി​യി​ലേ​ക്കു​ളള ഒരു മടങ്ങി​വ​രവ്‌ എന്നായി​രി​ക്കും. ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും ധാർമി​ക​മാ​യും ആത്മീയ​മാ​യും—ചിന്തനീ​യ​മായ ഏതു വിധത്തി​ലും—പൂർണ​ത​യു​ളള മനുഷ്യർ തിക​വോ​ടെ ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളിൽ എത്തി​ച്ചേ​രും. എന്നാൽ അന്ന്‌ എല്ലാവ​രും സർവസ​മ​മാ​യി​രി​ക്കു​മോ? തികച്ചും അല്ലായി​രി​ക്കും! യഹോ​വ​യു​ടെ സൃഷ്ടികൾ—വൃക്ഷങ്ങ​ളും പുഷ്‌പ​ങ്ങ​ളും മൃഗങ്ങ​ളും—അവൻ വൈവി​ധ്യം ഇഷ്ടപ്പെ​ടു​ന്നു​വെന്നു നമ്മെ പഠിപ്പി​ക്കു​ന്നു. പൂർണ​ത​യു​ളള മനുഷ്യർക്കു വ്യത്യസ്‌ത വ്യക്തി​ത്വ​ങ്ങ​ളും പ്രാപ്‌തി​ക​ളും ഉണ്ടായി​രി​ക്കും. ദൈവം ഉദ്ദേശി​ച്ചി​രു​ന്ന​തു​പോ​ലെ​തന്നെ ഓരോ​രു​ത്ത​രും ജീവിതം ആസ്വദി​ക്കും. വെളി​പ്പാ​ടു 20:5 ഇങ്ങനെ പറയുന്നു: “മരിച്ച​വ​രിൽ ശേഷമു​ള​ളവർ ആയിരം ആണ്ടു കഴിയു​വോ​ളം ജീവി​ച്ചില്ല [“ജീവനി​ലേക്കു വന്നില്ല,” NW].” അർമ​ഗെ​ദോ​നെ അതിജീ​വി​ക്കുന്ന മഹാപു​രു​ഷാ​ര​ത്തെ​പ്പോ​ലെ, പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്നവർ പാപര​ഹി​ത​മായ പൂർണ​ത​യി​ലെ​ത്തു​മ്പോൾ പൂർണ​മാ​യും ജീവനു​ള​ള​വ​രാ​യി​ത്തീ​രും.

21. (എ) ക്രിസ്‌തു​വി​ന്റെ ആയിര​വർഷ​വാ​ഴ്‌ച​യു​ടെ അവസാ​ന​ത്തിൽ എന്തു സംഭവി​ക്കും? (ബി) സാത്താ​നും അവന്റെ പക്ഷം​ചേ​രു​ന്ന​വർക്കും അന്തിമ​മാ​യി എന്തു സംഭവി​ക്കും?

21 പൂർണ​ത​യു​ളള മനുഷ്യർ ഒരു അന്തിമ പരി​ശോ​ധ​നയെ അഭിമു​ഖീ​ക​രി​ക്കും. സഹസ്രാ​ബ്ദ​ത്തി​ന്റെ അവസാ​ന​ത്തിൽ സാത്താ​നും അവന്റെ ഭൂതങ്ങ​ളും അല്‌പ​കാ​ല​ത്തേക്ക്‌ അഗാധ​ത്തിൽനിന്ന്‌ അഴിച്ചു​വി​ട​പ്പെ​ടു​ക​യും യഹോ​വ​യിൽനിന്ന്‌ ആളുകളെ അകററാൻ ഒരു അന്തിമ​ശ്രമം നടത്തു​ന്ന​തിന്‌ അനുവ​ദി​ക്ക​പ്പെ​ടു​ക​യും ചെയ്യും. ചിലർ സ്വാർഥ​മോ​ഹ​ങ്ങളെ ദൈവ​സ്‌നേ​ഹ​ത്തിന്‌ ഉപരി​യാ​യി വെക്കും, എന്നാൽ ഈ മത്സരം വെട്ടി​ച്ചു​രു​ക്ക​പ്പെ​ടും. യഹോവ ഈ സ്വാർഥരെ സാത്താ​നോ​ടും അവന്റെ സകല ഭൂതങ്ങ​ളോ​ടും​കൂ​ടെ സംഹരി​ക്കു​ന്ന​താ​യി​രി​ക്കും. അപ്പോൾ സകല ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രും എന്നേക്കും പൊയ്‌പോ​യി​രി​ക്കും.—വെളി​പ്പാ​ടു 20:7-10.

നിങ്ങൾ എന്തു ചെയ്യും?

22. നിങ്ങൾ പറുദീ​സ​യിൽ എന്തു ചെയ്യാൻ നോക്കി​പ്പാർത്തി​രി​ക്കു​ന്നു?

22 യഹോ​വ​യാം ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും പറുദീ​സാ​ഭൂ​മി​യിൽ ജീവി​ക്കു​ക​യും ചെയ്യു​ന്ന​വ​രു​ടെ മുമ്പാകെ നിത്യത നീണ്ടു​കി​ട​ക്കും. അവരുടെ സന്തോഷം നമുക്ക്‌ അശേഷം സങ്കൽപ്പി​ക്കാൻ കഴിയില്ല. നിങ്ങൾക്കും ഇതിൽ പങ്കുപ​റ​റാൻ കഴിയും. സംഗീതം, കല, കരവി​രുത്‌—എന്തിന്‌, പൂർണ​ത​യു​ളള മനുഷ്യ​വർഗ​ത്തി​ന്റെ നേട്ടങ്ങൾ പഴയ ലോക​ത്തി​ലെ പ്രതി​ഭാ​ശാ​ലി​ക​ളു​ടെ മഹൽസൃ​ഷ്ടി​ക​ളെ​ക്കാൾ മികച്ചു​നിൽക്കും! ഏതായാ​ലും, മനുഷ്യർ പൂർണ​രാ​യി​രി​ക്കും, അവരുടെ മുമ്പാകെ അതിരററ സമയം ഉണ്ടായി​രി​ക്കും. ഒരു പൂർണ​മ​നു​ഷ്യ​നെന്ന നിലയിൽ നിങ്ങൾക്കു ചെയ്യാൻ കഴിയു​ന്ന​തി​നെ​ക്കു​റി​ച്ചു സങ്കൽപ്പി​ക്കുക. പ്രപഞ്ച​ത്തി​ലെ ശതകോ​ടി​ക്ക​ണ​ക്കി​നു​ളള താരാ​പം​ക്തി​കൾ മുതൽ അണുവി​നെ​ക്കാൾ ചെറിയ അതിസൂക്ഷ്‌മ കണിക​കൾവ​രെ​യു​ളള യഹോ​വ​യു​ടെ സൃഷ്ടി​യെ​ക്കു​റി​ച്ചു നിങ്ങളും സഹമനു​ഷ്യ​രും പഠിക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ചിന്തി​ക്കുക. മനുഷ്യ​വർഗം നേടുന്ന എന്തും നമ്മുടെ സ്‌നേ​ഹ​നി​ധി​യായ സ്വർഗീയ പിതാ​വാം യഹോ​വ​യു​ടെ ഹൃദയത്തെ കൂടു​ത​ലാ​യി സന്തോ​ഷി​പ്പി​ക്കും.—സങ്കീർത്തനം 150:1-6.

23. പറുദീ​സ​യി​ലെ ജീവിതം ഒരിക്ക​ലും വിരസ​മാ​കു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

23 അന്നു ജീവിതം വിരസ​മാ​യി​രി​ക്ക​യില്ല. കാലം കടന്നു​പോ​കവേ അത്‌ അധിക​മ​ധി​കം രസകര​മാ​യി​ത്തീ​രും. ദൈവ​പ​രി​ജ്ഞാ​ന​ത്തിന്‌ അറുതി​യി​ല്ലെന്നു നിങ്ങൾക്ക​റി​യാ​മ​ല്ലോ. (റോമർ 11:33) നിത്യ​ത​യി​ലു​ട​നീ​ളം എല്ലായ്‌പോ​ഴും കൂടുതൽ പഠിക്കാ​നു​ണ്ടാ​യി​രി​ക്കും, പര്യ​വേ​ക്ഷണം നടത്താൻ പുതിയ മേഖല​ക​ളും. (സഭാ​പ്ര​സം​ഗി 3:11) നിങ്ങൾ യഹോ​വ​യാം ദൈവ​ത്തെ​ക്കു​റി​ച്ചു തുടർന്നു പഠിക്കു​മ്പോൾ നിങ്ങൾ തുടർന്നു ജീവി​ക്കും—ഏതാനും വർഷങ്ങളല്ല, എന്നേക്കും!—സങ്കീർത്തനം 22:26.

24, 25. നിങ്ങൾ ഇപ്പോൾ ദൈവ​പ​രി​ജ്ഞാ​ന​ത്തി​നു ചേർച്ച​യിൽ ജീവി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

24 ഒരു പറുദീ​സാ​ഭൂ​മി​യി​ലെ ഉല്ലാസ​ക​ര​മായ ഭാവി നിങ്ങൾ ചെയ്യുന്ന ഏതു ശ്രമത്തി​നും അല്ലെങ്കിൽ ത്യാഗ​ത്തി​നും തക്ക മൂല്യ​മു​ള​ള​തല്ലേ? തീർച്ച​യാ​യും അതേ! ശരി, ആ ശോഭ​ന​മായ ഭാവി​യി​ലേക്കു കടക്കാ​നു​ളള താക്കോൽ യഹോവ നിങ്ങൾക്കു നീട്ടി​ത്ത​ന്നി​രി​ക്കു​ന്നു. ആ താക്കോൽ ദൈവ​പ​രി​ജ്ഞാ​ന​മാണ്‌. നിങ്ങൾ അതുപ​യോ​ഗി​ക്കു​മോ?

25 നിങ്ങൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നു​വെ​ങ്കിൽ, നിങ്ങൾ അവന്റെ ഇഷ്ടം ചെയ്യു​ന്ന​തിൽ ഉല്ലസി​ക്കും. (1 യോഹ​ന്നാൻ 5:3) നിങ്ങൾ ആ ഗതി പിന്തു​ട​രു​മ്പോൾ നിങ്ങൾക്ക്‌ എന്തനു​ഗ്ര​ഹ​ങ്ങ​ളാ​യി​രി​ക്കും അനുഭ​വ​പ്പെ​ടുക! നിങ്ങൾ ദൈവ​പ​രി​ജ്ഞാ​നം ബാധക​മാ​ക്കു​ന്നു​വെ​ങ്കിൽ ഈ അസ്വസ്ഥ​മായ ലോക​ത്തിൽ പോലും അതിനു നിങ്ങൾക്കു സന്തുഷ്ടി​യേ​റിയ ജീവിതം കൈവ​രു​ത്താ​നാ​വും. ഭാവി​യ​നു​ഗ്ര​ഹങ്ങൾ വമ്പിച്ച​താ​യി​രി​ക്കും, എന്തു​കൊ​ണ്ടെ​ന്നാൽ ഇതു നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​ന​മാണ്‌! ഇപ്പോ​ഴാ​ണു നിങ്ങൾക്കു പ്രവർത്തി​ക്കാ​നു​ളള അനുകൂ​ല​സ​മയം. ദൈവ​പ​രി​ജ്ഞാ​ന​ത്തി​നു ചേർച്ച​യിൽ ജീവി​ക്കാൻ ദൃഢനി​ശ്ചയം ചെയ്യുക. യഹോ​വ​യോ​ടു​ളള നിങ്ങളു​ടെ സ്‌നേഹം പ്രകട​മാ​ക്കുക. അവന്റെ വിശു​ദ്ധ​നാ​മത്തെ ബഹുമാ​നി​ക്കു​ക​യും സാത്താനെ ഒരു നുണയ​നെന്നു തെളി​യി​ക്കു​ക​യും ചെയ്യുക. ക്രമത്തിൽ, യഥാർഥ ജ്ഞാനത്തി​ന്റെ​യും പരിജ്ഞാ​ന​ത്തി​ന്റെ​യും ഉറവായ യഹോ​വ​യാം ദൈവം തന്റെ സ്‌നേ​ഹ​സ​മ്പ​ന്ന​മായ വലിയ ഹൃദയ​ത്തിൽ നിങ്ങ​ളെ​പ്രതി സന്തോ​ഷി​ക്കും. (യിരെ​മ്യാ​വു 31:3; സെഫന്യാ​വു 3:17) അവൻ നിങ്ങളെ എന്നേക്കും സ്‌നേ​ഹി​ക്കും!

നിങ്ങളുടെ പരിജ്ഞാ​നം പരി​ശോ​ധി​ക്കു​ക

“യഥാർഥ ജീവിതം” എന്താണ്‌?

അർമഗെദോനുശേഷം, ഭൂമി​യിൽ എന്തു നടക്കും?

ഭൂമിയിൽ ആർ ഉയിർപ്പി​ക്ക​പ്പെ​ടും?

മനുഷ്യവർഗം എങ്ങനെ പൂർണ​രാ​ക​യും അന്തിമ​മാ​യി പരി​ശോ​ധി​ക്ക​പ്പെ​ടു​ക​യും ചെയ്യും?

പറുദീസയെക്കുറിച്ചുളള നിങ്ങളു​ടെ പ്രത്യാശ എന്താണ്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[188, 189 പേജു​ക​ളി​ലെ ചിത്രം]

ദൈവപരിജ്ഞാനംകൊണ്ടു ഭൂമി നിറയുന്ന കാലത്തെ പറുദീ​സ​യിൽ നിങ്ങൾ ജീവി​ക്കാൻ പ്രത്യാ​ശി​ക്കു​ന്നു​വോ?