വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവഭക്തിയോടുകൂടിയ ജീവിതം സന്തുഷ്ടി നൽകുന്നതിന്റെ കാരണം

ദൈവഭക്തിയോടുകൂടിയ ജീവിതം സന്തുഷ്ടി നൽകുന്നതിന്റെ കാരണം

അധ്യായം 13

ദൈവ​ഭ​ക്തി​യോ​ടു​കൂ​ടിയ ജീവിതം സന്തുഷ്ടി നൽകു​ന്ന​തി​ന്റെ കാരണം

1. യഹോ​വ​യു​ടെ വഴി സന്തുഷ്ടി കൈവ​രു​ത്തു​ന്നു​വെന്നു നമുക്കു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

 യഹോവ “സന്തുഷ്ട​നായ ദൈവം” ആണ്‌, നിങ്ങൾ ജീവിതം ആസ്വദി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. (1 തിമോ​ത്തി 1:11, NW) അവന്റെ വഴിയിൽ നടക്കു​ന്ന​തി​നാൽ നിങ്ങൾക്കു പ്രയോ​ജനം നേടാ​നും സദാ ഒഴുകി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു നദി​പോ​ലെ അഗാധ​വും നിലനിൽക്കു​ന്ന​തു​മായ പ്രശാന്തത അനുഭ​വി​ക്കാ​നും കഴിയും. ദൈവ​വ​ഴി​യിൽ നടക്കു​ന്നതു “സമു​ദ്ര​ത്തി​ലെ തിര​പോ​ലെ” തുടർച്ച​യായ നീതി​പ്ര​വൃ​ത്തി​കൾ ചെയ്യു​ന്ന​തിന്‌ ഒരുവനെ പ്രേരി​പ്പി​ക്കു​ക​യും ചെയ്യുന്നു. ഇതു യഥാർഥ സന്തുഷ്ടി കൈവ​രു​ത്തു​ന്നു.—യെശയ്യാ​വു 48:17, 18.

2. ക്രിസ്‌ത്യാ​നി​ക​ളോ​ടു ചില​പ്പോൾ ദുഷിച്ച രീതി​യിൽ പെരു​മാ​റു​ന്നു​വെ​ങ്കി​ലും അവർക്ക്‌ എങ്ങനെ സന്തുഷ്ട​രാ​യി​രി​ക്കാൻ കഴിയും?

2 ‘നീതി പ്രവർത്തി​ക്കു​ന്നതു നിമിത്തം ആളുകൾ ചില​പ്പോൾ കഷ്ടപ്പെ​ടു​ന്നു’ എന്നു ചിലയാ​ളു​കൾ തടസ്സവാ​ദം പറഞ്ഞേ​ക്കാം. സത്യം​തന്നെ, യേശു​വി​ന്റെ അപ്പോ​സ്‌ത​ലൻമാർക്കു സംഭവി​ച്ചത്‌ അതാണ്‌. എന്നിരു​ന്നാ​ലും, പീഡി​പ്പി​ക്ക​പ്പെ​ട്ടെ​ങ്കി​ലും, അവർ സന്തോ​ഷി​ക്കു​ക​യും “യേശു​വി​നെ ക്രിസ്‌തു എന്നു സുവി​ശേ​ഷി​ക്ക​യും” ചെയ്‌തു​കൊ​ണ്ടി​രു​ന്നു. (പ്രവൃ​ത്തി​കൾ 5:40-42) നമുക്ക്‌ ഇതിൽനി​ന്നു മൂല്യ​വ​ത്തായ പാഠങ്ങൾ പഠിക്കാൻ കഴിയും. ദൈവ​ഭ​ക്തി​യോ​ടു​കൂ​ടിയ നമ്മുടെ ജീവിതം നമ്മോട്‌ മററു​ള​ളവർ എല്ലായ്‌പോ​ഴും നന്നായി പെരു​മാ​റു​മെ​ന്നു​ള​ള​തിന്‌ ഉറപ്പു​നൽകു​ന്നില്ല എന്നതാണ്‌ ഒന്ന്‌. “എന്നാൽ ക്രിസ്‌തു​യേ​ശു​വിൽ ഭക്തി​യോ​ടെ ജീവി​പ്പാൻ മനസ്സു​ള​ള​വർക്കു എല്ലാം ഉപദ്രവം ഉണ്ടാകും” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി. (2 തിമൊ​ഥെ​യൊസ്‌ 3:12) സാത്താ​നും അവന്റെ ലോക​വും ദൈവ​ഭ​ക്തി​യോ​ടെ ജീവി​ക്കു​ന്ന​വ​രോട്‌ എതിരാ​ണെ​ന്നു​ള​ള​താണ്‌ ഇതിനു കാരണം. (യോഹ​ന്നാൻ 15:18, 19; 1 പത്രൊസ്‌ 5:8) എന്നാൽ യഥാർഥ സന്തുഷ്ടി ബാഹ്യ​സം​ഗ​തി​കളെ ആശ്രയി​ച്ചി​രി​ക്കു​ന്നില്ല. പകരം, നാം നൻമ ചെയ്യു​ന്നു​വെ​ന്നും തന്നിമി​ത്തം നമുക്കു ദൈവാം​ഗീ​കാ​രം ഉണ്ടെന്നു​മു​ളള ബോധ്യ​ത്തിൽനി​ന്നാണ്‌ അതു സംജാ​ത​മാ​കു​ന്നത്‌.—മത്തായി 5:10-12; യാക്കോബ്‌ 1:2, 3; 1 പത്രൊസ്‌ 4:13, 14.

3. യഹോ​വ​യു​ടെ ആരാധന ഒരു വ്യക്തി​യു​ടെ ജീവി​തത്തെ എങ്ങനെ ബാധി​ക്കണം?

3 വല്ലപ്പോ​ഴു​മു​ളള ഭക്തി​ക്രി​യ​കൾകൊ​ണ്ടു ദൈവ​പ്രീ​തി നേടാൻ കഴിയു​മെ​ന്നും എന്നാൽ മററു സമയങ്ങ​ളിൽ അവനെ മറക്കാ​മെ​ന്നും വിചാ​രി​ക്കുന്ന ആളുക​ളുണ്ട്‌. യഹോ​വ​യാം ദൈവ​ത്തി​ന്റെ സത്യാ​രാ​ധന അതു​പോ​ലെയല്ല. അതു ദിന​ന്തോ​റും വർഷം​തോ​റും ഒരു വ്യക്തി ഉണർന്നി​രി​ക്കുന്ന മണിക്കൂ​റു​ക​ളി​ലു​ട​നീ​ളം അയാളു​ടെ നടത്തയെ ബാധി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ അതു ‘മാർഗം’ എന്നും വിളി​ക്ക​പ്പെ​ടു​ന്നത്‌. (പ്രവൃ​ത്തി​കൾ 19:9; യെശയ്യാ​വു 30:21) അതു ദൈവ​വ​ച​ന​ത്തി​നു ചേർച്ച​യിൽ സംസാ​രി​ക്കാ​നും പ്രവർത്തി​ക്കാ​നും നമ്മെ ആഹ്വാ​നം​ചെ​യ്യുന്ന ദൈവി​ക​ഭ​ക്തി​യോ​ടു​കൂ​ടിയ ഒരു ജീവി​ത​മാർഗ​മാണ്‌.

4. ദൈവ​വ​ഴി​ക​ള​നു​സ​രി​ച്ചു ജീവി​ക്ക​ത്ത​ക്ക​വണ്ണം മാററങ്ങൾ വരുത്തു​ന്നതു പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

4 യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്ന​തി​നു തങ്ങൾ ചില മാററങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെന്നു പുതിയ ബൈബിൾവി​ദ്യാർഥി​കൾ മനസ്സി​ലാ​ക്കു​മ്പോൾ ‘ദൈവി​ക​ഭ​ക്തി​യോ​ടു​കൂ​ടിയ ജീവിതം യഥാർഥ​ത്തിൽ ജീവി​താർഹ​മാ​ണോ?’ എന്ന്‌ അവർ സംശയി​ച്ചേ​ക്കാം. ആണെന്നു നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ, “ദൈവം സ്‌നേഹം” ആണ്‌, തന്നിമി​ത്തം അവന്റെ വഴികൾ നമുക്കു പ്രയോ​ജ​നം​ചെ​യ്യാൻ ഉദ്ദേശി​ച്ചി​ട്ടു​ള​ള​താണ്‌. (1 യോഹ​ന്നാൻ 4:8) ദൈവം ജ്ഞാനി​യു​മാണ്‌, നമുക്ക്‌ ഏററവും നല്ലത്‌ എന്താ​ണെന്ന്‌ അവന്‌ അറിയാം. യഹോ​വ​യാം ദൈവം സർവശ​ക്ത​നാ​ക​യാൽ, ഒരു ദുശ്ശീലം ഉപേക്ഷിച്ച്‌ അവനെ പ്രസാ​ദി​പ്പി​ക്കാ​നു​ളള നമ്മുടെ ആഗ്രഹം നിറ​വേ​റ​റു​ന്ന​തി​നു നമ്മെ ബലിഷ്‌ഠ​രാ​ക്കാൻ അവൻ പ്രാപ്‌ത​നാണ്‌. (ഫിലി​പ്പി​യർ 4:13) ദൈവി​ക​ഭ​ക്തി​യോ​ടു​കൂ​ടിയ ജീവി​ത​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ചില തത്ത്വങ്ങൾ പരിചി​ന്തി​ച്ചിട്ട്‌ അവയുടെ ബാധക​മാ​ക്കൽ സന്തുഷ്ടി കൈവ​രു​ത്തു​ന്നത്‌ എങ്ങനെ​യെന്നു നമുക്കു കാണാം.

സത്യസന്ധത സന്തുഷ്ടി​യിൽ കലാശി​ക്കു​ന്നു

5. ഭോഷ്‌കു​പ​റ​ച്ചി​ലി​നെ​യും മോഷ​ണ​ത്തെ​യും​കു​റി​ച്ചു ബൈബിൾ എന്തു പറയുന്നു?

5 യഹോവ “സത്യത്തി​ന്റെ ദൈവ”മാകുന്നു. (സങ്കീർത്തനം 31:5, NW) നിങ്ങൾ അവന്റെ മാതൃക പിന്തു​ട​രാ​നും സത്യസ​ന്ധ​നായ ഒരാളാ​യി അറിയ​പ്പെ​ടാ​നും ആഗ്രഹി​ക്കു​ന്നു​വെ​ന്നു​ള​ള​തി​നു സംശയ​മില്ല. സത്യസന്ധത ആത്മാഭി​മാ​ന​ത്തി​ലേ​ക്കും ഒരു ക്ഷേമ​ബോ​ധ​ത്തി​ലേ​ക്കും നയിക്കു​ന്നു. എന്നിരു​ന്നാ​ലും ഈ പാപപൂർണ​മായ ലോക​ത്തിൽ വഞ്ചന വളരെ സാധാ​ര​ണ​മാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ടു ക്രിസ്‌ത്യാ​നി​കൾക്ക്‌ ഈ ഓർമി​പ്പി​ക്കൽ ആവശ്യ​മാണ്‌: “ഓരോ​രു​ത്തൻ താന്താന്റെ കൂട്ടു​കാ​ര​നോ​ടു സത്യം സംസാ​രി​പ്പിൻ; . . . കളളൻ ഇനി കക്കാതെ മുട്ടു​ള​ള​വന്നു ദാനം ചെയ്‌വാൻ ഉണ്ടാ​കേ​ണ്ട​തി​ന്നു കൈ​കൊ​ണ്ടു . . . അദ്ധ്വാ​നി​ക്ക​യ​ത്രേ വേണ്ടതു.” (എഫെസ്യർ 4:25, 28) ക്രിസ്‌തീയ തൊഴി​ലാ​ളി​കൾ ഒരു ദിവസത്തെ സത്യസ​ന്ധ​മായ വേല ചെയ്യുന്നു. അവരുടെ തൊഴി​ലു​ടമ അനുവ​ദി​ക്കാത്ത പക്ഷം അയാളു​ടെ വസ്‌തു​ക്കൾ അവർ എടുക്കു​ന്നില്ല. ജോലി​സ്ഥ​ല​ത്താ​യാ​ലും, സ്‌കൂ​ളി​ലാ​യാ​ലും വീട്ടി​ലാ​യാ​ലും യഹോ​വ​യു​ടെ ഒരു ആരാധകൻ ‘സകലത്തി​ലും സത്യസന്ധൻ’ ആയിരി​ക്കണം. (എബ്രായർ 13:18, NW) പതിവാ​യി നുണപ​റ​യു​ക​യോ മോഷ്ടി​ക്കു​ക​യോ ചെയ്യുന്ന ഏതൊ​രാൾക്കും ദൈവ​ത്തി​ന്റെ പ്രീതി ഉണ്ടായി​രി​ക്കുക സാധ്യമല്ല.—ആവർത്ത​ന​പു​സ്‌തകം 5:19; വെളി​പ്പാ​ടു 21:8.

6. ദൈവ​ഭ​ക്ത​നായ ഒരാളു​ടെ സത്യസന്ധത യഹോ​വക്ക്‌ എങ്ങനെ മഹത്ത്വം കൈവ​രു​ത്തി​യേ​ക്കാം?

6 സത്യസ​ന്ധ​രാ​യി​രി​ക്കു​ന്നത്‌ അനേകം അനു​ഗ്ര​ഹ​ങ്ങ​ളിൽ കലാശി​ക്കു​ന്നു. സെലീന യഹോ​വ​യാം ദൈവ​ത്തെ​യും അവന്റെ നീതി​യു​ളള തത്ത്വങ്ങ​ളെ​യും സ്‌നേ​ഹി​ക്കുന്ന ദരി​ദ്ര​യായ ഒരു ആഫ്രി​ക്ക​ക്കാ​രി വിധവ​യാണ്‌. ഒരു ദിവസം ഒരു പാസ്‌ബു​ക്കും വലിയ പണത്തു​ക​യു​മ​ട​ങ്ങിയ ഒരു ബാഗ്‌ അവൾ കണ്ടെത്തി. ഒരു ടെല​ഫോൺ ഡയറക്ടറി ഉപയോ​ഗിച്ച്‌ അവൾക്ക്‌ ഉടമസ്ഥനെ കണ്ടുപി​ടി​ക്കാൻ കഴിഞ്ഞു—കൊള​ള​യ​ടി​ക്ക​പ്പെ​ട്ടി​രുന്ന ഒരു കടക്കാരൻ. തീർത്തും രോഗി​യാ​യി​രു​ന്നി​ട്ടും സെലീന അദ്ദേഹത്തെ സന്ദർശി​ച്ചു ബാഗി​ലു​ണ്ടാ​യി​രു​ന്നതു മുഴുവൻ തിരി​ച്ചു​കൊ​ടു​ത്ത​പ്പോൾ ആ മനുഷ്യ​നു തന്റെ കണ്ണുകളെ വിശ്വ​സി​ക്കാൻ കഴിഞ്ഞില്ല. “ഇത്തരം സത്യസ​ന്ധ​തക്കു പ്രതി​ഫലം നൽകേ​ണ്ട​താണ്‌” എന്നു പറഞ്ഞു​കൊണ്ട്‌ അദ്ദേഹം ഒരു പണത്തുക അവൾക്കു കൊടു​ത്തു. അതിലും പ്രധാ​ന​മാ​യി, ഈ മനുഷ്യൻ സെലീ​ന​യു​ടെ മതത്തെ പ്രശം​സി​ച്ചു. അതേ, സത്യസ​ന്ധ​മായ പ്രവൃ​ത്തി​കൾ ബൈബി​ളു​പ​ദേ​ശത്തെ അലങ്കരി​ക്കു​ന്നു, യഹോ​വ​യാം ദൈവത്തെ മഹത്ത്വീ​ക​രി​ക്കു​ന്നു, അവന്റെ സത്യസ​ന്ധ​രായ ആരാധ​കർക്കു സന്തുഷ്ടി കൈവ​രു​ത്തു​ക​യും ചെയ്യുന്നു.—തീത്തൊസ്‌ 2:10; 1 പത്രൊസ്‌ 2:12.

ഔദാ​ര്യം സന്തുഷ്ടി കൈവ​രു​ത്തു​ന്നു

7. ചൂതാ​ട്ട​ത്തി​ന്റെ തെറെ​റ​ന്താണ്‌?

7 ഉദാര​മ​തി​കൾ ആയിരി​ക്കു​ന്ന​തിൽ സന്തുഷ്ടി ഉണ്ട്‌, അതേസ​മയം അത്യാ​ഗ്ര​ഹി​കൾ “ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല.” (1 കൊരി​ന്ത്യർ 6:10) അത്യാ​ഗ്ര​ഹ​ത്തി​ന്റെ ഒരു സാധാ​ര​ണ​രൂ​പം ചൂതാ​ട്ട​മാണ്‌, അതു മററു​ള​ള​വ​രു​ടെ നഷ്ടങ്ങളി​ലൂ​ടെ പണമു​ണ്ടാ​ക്കാ​നു​ളള ഒരു ശ്രമമാണ്‌. ‘ദുർല്ലാ​ഭ​മോ​ഹി​കളെ’ യഹോവ അംഗീ​ക​രി​ക്കു​ന്നില്ല. (1 തിമൊ​ഥെ​യൊസ്‌ 3:8) ചൂതാട്ടം നിയമ​പ​ര​മാ​യി​രി​ക്കു​ന്ന​ട​ത്തും ഒരുവൻ രസത്തി​നാ​യി ചൂതാട്ടം നടത്തു​ന്ന​ട​ത്തും പോലും അയാൾ ആസക്തനാ​കാ​നും അനേകം ജീവി​ത​ങ്ങളെ നശിപ്പി​ച്ചി​രി​ക്കുന്ന ഒരു ഏർപ്പാ​ടി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഇടയുണ്ട്‌. ചൂതാട്ടം മിക്ക​പ്പോ​ഴും ചൂതാ​ട്ട​ക്കാ​രന്റെ കുടും​ബ​ത്തി​നു പ്രയാസം കൈവ​രു​ത്തു​ന്നു, അവർ ഭക്ഷ്യവും വസ്‌ത്ര​വും പോ​ലെ​യു​ളള അവശ്യ​വ​സ്‌തു​ക്കൾ വാങ്ങാൻ പണമി​ല്ലാ​ത്ത​വ​രാ​യി​ത്തീർന്നേ​ക്കാം.—1 തിമൊ​ഥെ​യൊസ്‌ 6:10.

8. യേശു ഔദാ​ര്യ​ത്തി​ന്റെ നല്ല മാതൃക വെച്ച​തെ​ങ്ങനെ, നമുക്ക്‌ എങ്ങനെ ഉദാര​മ​തി​ക​ളാ​യി​രി​ക്കാൻ കഴിയും?

8 തങ്ങളുടെ സ്‌നേ​ഹ​പൂർവ​ക​മായ ഔദാ​ര്യം നിമിത്തം, ക്രിസ്‌ത്യാ​നി​കൾ മററു​ള​ള​വരെ, വിശേ​ഷാൽ ഞെരു​ക്ക​മു​ളള സഹവി​ശ്വാ​സി​കളെ, സഹായി​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്തു​ന്നു. (യാക്കോബ്‌ 2:15, 16) യേശു ഭൂമി​യി​ലേക്കു വരുന്ന​തി​നു​മുമ്പ്‌ അവൻ മനുഷ്യ​വർഗ​ത്തോ​ടു​ളള ദൈവ​ത്തി​ന്റെ ഔദാ​ര്യം നിരീ​ക്ഷി​ച്ചു. (പ്രവൃ​ത്തി​കൾ 14:16, 17) യേശു​തന്നെ തന്റെ സമയവും തന്റെ കഴിവു​ക​ളും, തന്റെ ജീവൻപോ​ലും, മനുഷ്യ​വർഗ​ത്തി​നു​വേണ്ടി കൊടു​ത്തു. അതു​കൊ​ണ്ടു “വാങ്ങു​ന്ന​തി​നെ​ക്കാൾ കൊടു​ക്കു​ന്നതു ഭാഗ്യം” എന്നു പറയാൻ അവൻ തികച്ചും യോഗ്യ​നാ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 20:35) ആലയഭ​ണ്ഡാ​ര​ത്തിൽ ഔദാ​ര്യ​ത്തോ​ടെ രണ്ടു ചെറിയ നാണയ​ങ്ങ​ളിട്ട ദരി​ദ്ര​യായ വിധവ​യെ​ക്കു​റി​ച്ചു യേശു പ്രശം​സി​ച്ചു​പ​റ​യു​ക​യും ചെയ്‌തു, എന്തു​കൊ​ണ്ടെ​ന്നാൽ അവൾ “തന്റെ ഉപജീ​വനം മുഴു​വ​നും” കൊടു​ത്തു. (മർക്കൊസ്‌ 12:41-44) സഭക്കും രാജ്യ​വേ​ല​ക്കും ഭൗതി​ക​സ​ഹാ​യം നൽകു​ന്ന​തിൽ പുരാതന ഇസ്രാ​യേ​ല്യ​രും ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളും സന്തോ​ഷ​പ്ര​ദ​മായ ഔദാ​ര്യ​ത്തി​ന്റെ ദൃഷ്ടാ​ന്തങ്ങൾ വെച്ചി​രി​ക്കു​ന്നു. (1 ദിനവൃ​ത്താ​ന്തം 29:9; 2 കൊരി​ന്ത്യർ 9:11-14) ഈ ഉദ്ദേശ്യ​ങ്ങൾക്കാ​യി ഭൗതി​ക​സം​ഭാ​വ​നകൾ കൊടു​ക്കു​ന്ന​തി​നു പുറമേ, ഇക്കാലത്തെ ക്രിസ്‌ത്യാ​നി​കൾ സന്തോ​ഷ​പൂർവം ദൈവ​ത്തി​നു സ്‌തുതി കരേറ​റു​ക​യും തങ്ങളുടെ ജീവി​തത്തെ അവന്റെ സേവന​ത്തിൽ വിനി​യോ​ഗി​ക്കു​ക​യും ചെയ്യുന്നു. (റോമർ 12:1; എബ്രായർ 13:15) അവരുടെ സമയവും ഊർജ​വും പണം ഉൾപ്പെടെ മററു വിഭവ​ങ്ങ​ളും സത്യാ​രാ​ധ​നയെ പിന്തു​ണ​ക്കു​ന്ന​തി​നും ലോക​വ്യാ​പക സുവാർത്താ​പ്ര​സം​ഗ​വേ​ലയെ പുരോ​ഗ​മി​പ്പി​ക്കു​ന്ന​തി​നും ഉപയോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടു യഹോവ അവരെ അനു​ഗ്ര​ഹി​ക്കു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 3:9, 10.

സന്തുഷ്ടി വർധി​പ്പി​ക്കുന്ന മററു ഘടകങ്ങൾ

9. ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ അമിത​മായ ഉപയോ​ഗ​ത്തി​ന്റെ തെററ്‌ എന്താണ്‌?

9 സന്തുഷ്ട​രാ​യി​രി​ക്കു​ന്ന​തിന്‌, ക്രിസ്‌ത്യാ​നി​കൾ ‘തങ്ങളുടെ ചിന്താ​പ്രാ​പ്‌തി​കളെ കാത്തു​കൊ​ള​ളു​ക​യും’ വേണം. (സദൃശ​വാ​ക്യ​ങ്ങൾ 5:1, 2, NW) ഇത്‌ അവർ ദൈവ​വ​ച​ന​വും ഉത്തമ ബൈബിൾ സാഹി​ത്യ​ങ്ങ​ളും വായിച്ചു ധ്യാനി​ക്കേ​ണ്ടത്‌ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. എന്നാൽ ഒഴിവാ​ക്കേണ്ട സംഗതി​ക​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ അമിത​മായ കുടിക്ക്‌ ഒരു വ്യക്തി​യു​ടെ ചിന്താ നിയ​ന്ത്രണം നഷ്ടപ്പെ​ടാ​നി​ട​യാ​ക്കാൻ കഴിയും. അങ്ങനെ​യു​ളള ഒരു അവസ്ഥയിൽ അനേക​മാ​ളു​കൾ അധാർമിക നടത്തയിൽ ഉൾപ്പെ​ടു​ന്നു, അക്രമാ​സ​ക്ത​മാ​യി പ്രവർത്തി​ക്കു​ന്നു, മാരക​മായ അപകടങ്ങൾ വരുത്തി​ക്കൂ​ട്ടു​ക​യും ചെയ്യുന്നു. മുഴു​ക്കു​ടി​യൻമാർ ദൈവ​രാ​ജ്യം അവകാ​ശ​പ്പെ​ടു​ത്തു​ക​യി​ല്ലെന്നു ബൈബിൾ പറയു​ന്നത്‌ അതിയ​ശമല്ല! (1 കൊരി​ന്ത്യർ 6:10) ‘സുബോ​ധ​മു​ള​ള​വ​രാ​യി’ കഴിയാൻ ഉറച്ചു​കൊ​ണ്ടു സത്യ​ക്രി​സ്‌ത്യാ​നി​കൾ മുഴു​ക്കു​ടി ഒഴിവാ​ക്കു​ന്നു, ഇത്‌ അവരുടെ ഇടയിൽ സന്തുഷ്ടി വർധി​പ്പി​ക്കു​ന്ന​തി​നു സഹായി​ക്കു​ന്നു.—തീത്തൊസ്‌ 2:2-6.

10. (എ) ക്രിസ്‌ത്യാ​നി​കൾ പുകയില ഉപയോ​ഗി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) ആസക്തി​യു​ള​വാ​ക്കുന്ന ശീലങ്ങൾ മാററു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ ഏവ?

10 ശുദ്ധി​യു​ളള ഒരു ശരീരം സന്തുഷ്ടി​ക്കു സംഭാവന ചെയ്യുന്നു. എന്നിരു​ന്നാ​ലും, അനേകർ ഹാനി​ക​ര​മായ വസ്‌തു​ക്ക​ളിൽ ആസക്തരാ​യി​ത്തീ​രു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, പുകയി​ല​യു​ടെ ഉപയോ​ഗം പരിചി​ന്തി​ക്കുക. പുകവലി “ഓരോ വർഷവും 30 ലക്ഷം പേരെ കൊല്ലു​ന്നു” എന്നു ലോകാ​രോ​ഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു. പിൻമാ​ററം ഉളവാ​ക്കുന്ന തത്‌കാല അസ്വാ​സ്ഥ്യ​ങ്ങൾ നിമിത്തം പുകയി​ല​ശീ​ലം നിർത്തു​ന്നതു പ്രയാ​സ​മാ​യി​രു​ന്നേ​ക്കാം. എന്നാൽ പുകവലി ഉപേക്ഷിച്ച അനേകർ തങ്ങൾക്കു മെച്ചപ്പെട്ട ആരോ​ഗ്യ​വും വീട്ടാ​വ​ശ്യ​ങ്ങൾക്കു കൂടുതൽ പണവും ഉണ്ടെന്നു കണ്ടെത്തു​ന്നു. സത്യമാ​യി, പുകയി​ല​ശീ​ല​മോ ഹാനി​ക​ര​മായ മററു വസ്‌തു​ക്ക​ളി​ലെ ആസക്തി​യോ തരണം​ചെ​യ്യു​ന്നത്‌ ഒരു ശുദ്ധി​യു​ളള ശരീര​വും തെളിഞ്ഞ മനസ്സാ​ക്ഷി​യും യഥാർഥ സന്തുഷ്ടി​യും ഉണ്ടായി​രി​ക്കു​ന്ന​തി​നു സംഭാവന ചെയ്യും.—2 കൊരി​ന്ത്യർ 7:1.

വിവാ​ഹ​ജീ​വി​ത​ത്തിൽ സന്തുഷ്ടി

11. നിയമ​പ​ര​വും നിലനിൽക്കു​ന്ന​തു​മായ ഒരു മാന്യ​വി​വാ​ഹ​ത്തിന്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്ത്‌?

11 ഭാര്യാ​ഭർത്താ​ക്കൻമാ​രാ​യി ഒരുമി​ച്ചു ജീവി​ക്കു​ന്നവർ തങ്ങളുടെ വിവാഹം ഗവൺമെൻറ്‌ അധികാ​രി​ക​ളു​ടെ അടുക്കൽ ഉചിത​മാ​യി രജിസ്‌ററർ ചെയ്‌തി​ട്ടു​ള​ള​താ​യി ഉറപ്പു​വ​രു​ത്തണം. (മർക്കൊസ്‌ 12:17) അവർ ദാമ്പത്യ​ബ​ന്ധത്തെ ഗൗരവ​മു​ളള ഒരു ഉത്തരവാ​ദി​ത്വ​മാ​യി വീക്ഷി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. മനഃപൂർവ​മായ അവഗണ​ന​യോ അതിർകടന്ന ദുഷ്‌പെ​രു​മാ​റ​റ​മോ ആത്മീയ​ത​യു​ടെ പൂർണ​മായ അപകട​മോ ഉളള​പ്പോൾ വേർപാട്‌ ആവശ്യ​മാ​യി​ത്തീർന്നേ​ക്കാം എന്നതു ശരി. (1 തിമൊ​ഥെ​യൊസ്‌ 5:8; ഗലാത്യർ 5:19-21) എന്നാൽ 1 കൊരി​ന്ത്യർ 7:10-17-ലെ അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ വാക്കുകൾ ഒരുമി​ച്ചു കഴിയാൻ വിവാ​ഹിത ഇണകളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. തീർച്ച​യാ​യും യഥാർഥ സന്തുഷ്ടി ലഭിക്കാൻ അവർ പരസ്‌പരം വിശ്വ​സ്‌ത​രാ​യി​രി​ക്കണം. പൗലോസ്‌ എഴുതി: “വിവാഹം എല്ലാവർക്കും മാന്യ​വും കിടക്ക [“വിവാ​ഹശയ്യ,” NW] നിർമ്മ​ല​വും ആയിരി​ക്കട്ടെ; എന്നാൽ ദുർന്ന​ട​പ്പു​കാ​രെ​യും വ്യഭി​ചാ​രി​ക​ളെ​യും ദൈവം വിധി​ക്കും.” (എബ്രായർ 13:4) “വിവാ​ഹശയ്യ” എന്ന പദം നിയമ​പ​ര​മാ​യി അന്യോ​ന്യം വിവാ​ഹി​ത​രാ​യി​രി​ക്കുന്ന സ്‌ത്രീ​പു​രു​ഷൻമാർ തമ്മിലു​ളള ലൈം​ഗി​ക​ബ​ന്ധത്തെ സൂചി​പ്പി​ക്കു​ന്നു. ഒന്നില​ധി​കം ഭാര്യ​മാ​രു​മാ​യു​ളള വിവാ​ഹം​പോ​ലെ, മററ്‌ ഒരു ലൈം​ഗി​ക​ബ​ന്ധ​ത്തെ​യും ‘എല്ലാവർക്കും മാന്യം’ എന്നു വർണി​ക്കാൻ കഴിയില്ല. കൂടാതെ, ബൈബിൾ വിവാ​ഹ​ത്തി​നു മുമ്പുളള ലൈം​ഗി​ക​ബ​ന്ധ​ത്തെ​യും സ്വവർഗ​സം​ഭോ​ഗ​ത്തെ​യും കുററം​വി​ധി​ക്കു​ന്നു.—റോമർ 1:26, 27; 1 കൊരി​ന്ത്യർ 6:18.

12. പരസം​ഗ​ത്തി​ന്റെ ചില ദുഷ്‌ഫ​ല​ങ്ങ​ളേവ?

12 പരസംഗം ഏതാനും നിമി​ഷ​ങ്ങ​ളി​ലെ ശാരീ​രി​കോ​ല്ലാ​സം കൈവ​രു​ത്തി​യേ​ക്കാം, പക്ഷേ അതു യഥാർഥ സന്തുഷ്ടി​യിൽ കലാശി​ക്കു​ന്നില്ല. അതു ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്നു, ഒരുവന്റെ മനസ്സാ​ക്ഷി​ക്കു ക്ഷതമേൽപ്പി​ക്കാ​നും അതിനു കഴിയും. (1 തെസ്സ​ലൊ​നീ​ക്യർ 4:3-5) അവിഹിത ലൈം​ഗി​ക​ത​യു​ടെ സങ്കടക​ര​മായ പരിണ​ത​ഫ​ലങ്ങൾ എയ്‌ഡ്‌സും ലൈം​ഗി​ക​മാ​യി പകരുന്ന മററു രോഗ​ങ്ങ​ളു​മാ​യി​രി​ക്കാം. “ലോക​വ്യാ​പ​ക​മാ​യി വർഷം​തോ​റും 25 കോടി​യിൽപ്പ​ര​മാ​ളു​കളെ ഗൊ​ണോ​റി​യാ ബാധി​ക്കു​ന്നു​വെ​ന്നും 5 കോടി​യോ​ള​മാ​ളു​കളെ സിഫി​ലിസ്‌ ബാധി​ക്കു​ന്നു​വെ​ന്നും കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്ന്‌ ഒരു മെഡിക്കൽ റിപ്പോർട്ടു പ്രസ്‌താ​വി​ക്കു​ന്നു. ആഗ്രഹി​ക്കാത്ത ഗർഭധാ​ര​ണ​ങ്ങ​ളു​ടെ പ്രശ്‌ന​വു​മുണ്ട്‌. ലോക​മെ​മ്പാ​ടും ഓരോ വർഷവും 15-നും 19-നും ഇടയ്‌ക്കു പ്രായ​മു​ളള 15 ദശലക്ഷ​ത്തിൽപ്പരം പെൺകു​ട്ടി​കൾ ഗർഭി​ണി​ക​ളാ​കു​ന്നു​വെ​ന്നും അവരിൽ മൂന്നി​ലൊ​ന്നു ഗർഭച്ഛി​ദ്രം നടത്തു​ന്നു​വെ​ന്നും ഇൻറർനാ​ഷനൽ പ്ലാൻഡ്‌ പേരൻറ്‌ഹുഡ്‌ ഫെഡ​റേഷൻ റിപ്പോർട്ടു ചെയ്യുന്നു. ഒരു ആഫ്രിക്കൻ രാജ്യത്ത്‌, കുമാ​രി​ക​ളു​ടെ ഇടയിൽ ഉണ്ടാകുന്ന 72 ശതമാനം മരണത്തി​ന്റെ കാരണം ഗർഭച്ഛി​ദ്ര കുഴപ്പങ്ങൾ ആണെന്ന്‌ ഒരു പഠനം പ്രകട​മാ​ക്കി. പരസംഗം ചെയ്യുന്ന ചിലർക്കു രോഗ​മോ ഗർഭധാ​ര​ണ​മോ ഉണ്ടാകാ​തി​രു​ന്നേ​ക്കാം, എന്നാൽ വൈകാ​രി​ക​മായ ക്ഷതത്തിൽനിന്ന്‌ അവർ ഒഴിഞ്ഞു​പോ​ക​യില്ല. അനേകർക്ക്‌ ആത്മാഭി​മാ​നം നഷ്ടപ്പെ​ടു​ന്നു, തങ്ങളോ​ടു​തന്നെ അവർക്കു വെറു​പ്പും തോന്നി​യേ​ക്കാം.

13. വ്യഭി​ചാ​രം കൂടു​ത​ലായ വേറെ ഏതു പ്രശ്‌ന​ങ്ങൾക്കി​ട​യാ​ക്കു​ന്നു, പരസം​ഗ​ക്കാ​രും വ്യഭി​ചാ​രി​ക​ളു​മാ​യി തുടരു​ന്ന​വ​രു​ടെ ഭാവി എന്ത്‌?

13 വ്യഭി​ചാ​രം ക്ഷമിക്കാ​വു​ന്ന​താ​ണെ​ങ്കി​ലും, എന്നാൽ അതു നിർദോ​ഷി​യായ ഇണയുടെ ഭാഗത്തു വിവാ​ഹ​മോ​ച​ന​ത്തി​നു​ളള സാധു​വായ തിരു​വെ​ഴു​ത്തു​കാ​ര​ണ​മാണ്‌. (മത്തായി 5:32; ഹോശേയ 3:1-5 താരത​മ്യം ചെയ്യുക.) അത്തരം ദുർമാർഗം ഒരു ദാമ്പത്യ​ബ​ന്ധ​ത്തി​ന്റെ തകർച്ച​യിൽ കലാശി​ക്കു​മ്പോൾ, അതു നിർദോ​ഷി​യായ ഇണയി​ലും മക്കളി​ലും ആഴത്തി​ലു​ളള വൈകാ​രി​ക​വ​ടു​ക്കൾ അവശേ​ഷി​പ്പി​ച്ചേ​ക്കാം. മനുഷ്യ​കു​ടും​ബ​ത്തി​ന്റെ നൻമക്കു​വേണ്ടി, അനുതാ​പ​മി​ല്ലാത്ത പരസം​ഗ​ക്കാ​രു​ടെ​യും വ്യഭി​ചാ​രി​ക​ളു​ടെ​യും മേൽ ദൈവ​ത്തി​ന്റെ പ്രതി​കൂല ന്യായ​വി​ധി വരു​മെന്നു ദൈവ​വ​ചനം ചൂണ്ടി​ക്കാ​ട്ടു​ന്നു. തന്നെയു​മല്ല, ലൈം​ഗി​ക​ദുർമാർഗ​ത്തിൽ ഏർപ്പെ​ട്ടു​കൊ​ണ്ടേ​യി​രി​ക്കു​ന്നവർ “ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യില്ല” എന്ന്‌ അതു വ്യക്തമാ​യി പ്രകട​മാ​ക്കു​ന്നു.—ഗലാത്യർ 5:19, 21.

“ലോക​ത്തി​ന്റെ ഭാഗമല്ല”

14. (എ) ദൈവ​ഭ​ക്ത​നായ ഒരാൾ ഒഴിവാ​ക്കുന്ന വിഗ്ര​ഹാ​രാ​ധ​ന​യു​ടെ ചില രൂപങ്ങ​ളേവ? (ബി) യോഹ​ന്നാൻ 17:14, യെശയ്യാ​വു 2:4 എന്നിവി​ട​ങ്ങ​ളിൽ ഏതു മാർഗ​നിർദേശം നൽകി​യി​രി​ക്കു​ന്നു?

14 യഹോ​വയെ പ്രസാ​ദി​പ്പി​ക്കാ​നും രാജ്യാ​നു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാ​നും ആഗ്രഹി​ക്കു​ന്നവർ ഏതു രൂപത്തി​ലു​മു​ളള വിഗ്ര​ഹാ​രാ​ധ​നയെ ഒഴിവാ​ക്കു​ന്നു. ക്രിസ്‌തു​വി​ന്റേ​തോ യേശു​വി​ന്റെ മാതാ​വായ മറിയ​യു​ടേ​തോ ഉൾപ്പെ​ടെ​യു​ളള പ്രതി​മകൾ ഉണ്ടാക്കു​ന്ന​തും അവയെ ആരാധി​ക്കു​ന്ന​തും തെററാ​ണെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു. (പുറപ്പാ​ടു 20:4, 5; 1 യോഹ​ന്നാൻ 5:21) അതു​കൊണ്ട്‌, സത്യ​ക്രി​സ്‌ത്യാ​നി​കൾ ബിംബ​ങ്ങ​ളെ​യും കുരി​ശു​ക​ളെ​യും പ്രതി​മ​ക​ളെ​യും ആരാധി​ക്കു​ന്നില്ല. പതാക​ക​ളോ​ടു​ളള ഭക്തി​ക്രി​യ​ക​ളും രാഷ്‌ട്ര​ങ്ങളെ മഹത്ത്വീ​ക​രി​ക്കുന്ന ഗാനാ​ലാ​പ​ന​വും പോലെ കൂടുതൽ തന്ത്രപ​ര​മായ വിഗ്ര​ഹാ​രാ​ധ​നാ​രൂ​പ​ങ്ങ​ളെ​യും അവർ ഒഴിവാ​ക്കു​ന്നു. അങ്ങനെ​യു​ളള പ്രവർത്ത​നങ്ങൾ നടത്താൻ സമ്മർദം ചെലു​ത്ത​പ്പെ​ടു​മ്പോൾ അവർ സാത്താ​നോ​ടു​ളള യേശു​വി​ന്റെ വാക്കുകൾ ഓർക്കു​ന്നു: “നിന്റെ ദൈവ​മായ യഹോ​വ​യെ​യാ​ണു നീ ആരാധി​ക്കേ​ണ്ടത്‌, അവനു മാത്ര​മാ​ണു നീ വിശു​ദ്ധ​സേ​വനം അർപ്പി​ക്കേ​ണ്ടത്‌.” (മത്തായി 4:8-10NW) തന്റെ അനുഗാ​മി​കൾ “ലോക​ത്തി​ന്റെ ഭാഗമല്ല” എന്നു യേശു പറഞ്ഞു. (യോഹ​ന്നാൻ 17:14, NW) അതിന്റെ അർഥം രാഷ്‌ട്രീയ കാര്യ​ങ്ങ​ളിൽ നിഷ്‌പ​ക്ഷ​രാ​യി​രി​ക്കുക എന്നും യെശയ്യാ​വു 2:4-നോടു​ളള ചേർച്ച​യിൽ സമാധാ​ന​പ​ര​മാ​യി ജീവി​ക്കുക എന്നുമാണ്‌, അതിങ്ങനെ പറയുന്നു: “അവൻ [യഹോ​വ​യാം ദൈവം] ജാതി​ക​ളു​ടെ ഇടയിൽ ന്യായം​വി​ധി​ക്ക​യും ബഹുവം​ശ​ങ്ങൾക്കു വിധി​ക​ല്‌പി​ക്ക​യും ചെയ്യും; അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ വാക്കത്തി​ക​ളാ​യും അടിച്ചു​തീർക്കും; ജാതി [“ജനത,” NW] ജാതിക്കു നേരെ വാളോ​ങ്ങു​ക​യില്ല, അവർ ഇനി യുദ്ധം അഭ്യസി​ക്ക​യു​മില്ല.”

15. മഹാബാ​ബി​ലോൻ എന്താണ്‌, അവളിൽനി​ന്നു പുറത്തു​വ​രാൻ അനേകം പുതിയ ബൈബിൾവി​ദ്യാർഥി​കൾ എന്തു ചെയ്യുന്നു?

15 ‘ലോക​ത്തി​ന്റെ ഭാഗമല്ലാ’തിരി​ക്കു​ന്നതു വ്യാജ​മ​ത​ലോ​ക​സാ​മ്രാ​ജ്യ​മായ “മഹാബാ​ബി​ലോ”നോടു​ളള സകല സഹവാ​സ​വും വിച്‌ഛേ​ദി​ക്കു​ന്ന​തി​നെ​യും അർഥമാ​ക്കു​ന്നു. അശുദ്ധാ​രാ​ധന പുരാതന ബാബി​ലോ​നിൽനി​ന്നു വ്യാപിച്ച്‌ ഒടുവിൽ ഭൂവ്യാ​പ​ക​മാ​യി ജനങ്ങളു​ടെ​മേൽ ഹാനി​ക​ര​മായ ആത്മീയാ​ധി​പ​ത്യം പുലർത്തി. “മഹാബാ​ബി​ലോൻ” ദൈവ​പ​രി​ജ്ഞാ​ന​ത്തി​നു ചേർച്ച​യി​ല​ല്ലാത്ത ഉപദേ​ശ​ങ്ങ​ളും ആചാര​ങ്ങ​ളു​മു​ളള സകല മതങ്ങ​ളെ​യും ഉൾക്കൊ​ള​ളു​ന്നു. (വെളി​പാട്‌ 17:1, 5, 15, NW) വ്യത്യസ്‌ത മതങ്ങളു​മാ​യി ആരാധ​ന​യിൽ പങ്കുപ​റ​റി​ക്കൊ​ണ്ടോ മഹാബാ​ബി​ലോ​ന്റെ ഏതെങ്കി​ലും ഭാഗവു​മാ​യി ആത്മീയ കൂട്ടാ​യ്‌മ​യിൽ ഏർപ്പെ​ട്ടു​കൊ​ണ്ടോ യഹോ​വ​യു​ടെ യാതൊ​രു വിശ്വ​സ്‌താ​രാ​ധ​ക​നും മിശ്ര​വി​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഉൾപ്പെ​ടു​ക​യില്ല. (സംഖ്യാ​പു​സ്‌തകം 25:1-9; 2 കൊരി​ന്ത്യർ 6:14) തത്‌ഫ​ല​മാ​യി അനേകം പുതിയ ബൈബിൾ വിദ്യാർഥി​കൾ അവർ ഉൾപ്പെ​ട്ടു​നിൽക്കുന്ന മതസ്ഥാ​പ​ന​ത്തിന്‌ ഒരു രാജി​ക്കത്ത്‌ അയയ്‌ക്കു​ന്നു. വാഗ്‌ദത്തം ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ ഇത്‌ അവരെ സത്യ​ദൈ​വ​ത്തോ​ടു കൂടുതൽ അടുപ്പി​ച്ചി​ട്ടുണ്ട്‌. “അവരുടെ നടുവിൽനി​ന്നു പുറ​പ്പെട്ടു വേർപ്പെ​ട്ടി​രി​പ്പിൻ എന്നു കർത്താവു അരുളി​ച്ചെ​യ്യു​ന്നു; അശുദ്ധ​മാ​യതു ഒന്നും തൊട​രുത്‌; എന്നാൽ ഞാൻ നിങ്ങളെ” കൈ​ക്കൊ​ള​ളും. (2 കൊരി​ന്ത്യർ 6:17; വെളി​പ്പാ​ടു 18:4, 5) നമ്മുടെ സ്വർഗീയ പിതാ​വി​നാ​ലു​ളള അത്തരം അംഗീ​ക​ര​ണ​മല്ലേ നിങ്ങൾ അതിയാ​യി ആഗ്രഹി​ക്കു​ന്നത്‌?

വാർഷി​കാ​ച​ര​ണ​ങ്ങളെ തൂക്കി​നോ​ക്കൽ

16. സത്യ​ക്രി​സ്‌ത്യാ​നി​കൾ ക്രിസ്‌മസ്‌ ആഘോ​ഷി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

16 ദൈവ​ഭ​ക്തി​യോ​ടു​കൂ​ടിയ ജീവിതം, മിക്ക​പ്പോ​ഴും ഭാരമാ​യി​രി​ക്കുന്ന ലൗകിക വിശേ​ഷ​ദി​വ​സ​ങ്ങ​ളു​ടെ ആചരണ​ത്തിൽനി​ന്നു നമ്മെ വിമു​ക്ത​രാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾ യേശു​വി​ന്റെ കൃത്യ​മായ ജനനദി​വസം വെളി​പ്പെ​ടു​ത്തു​ന്നില്ല. ‘യേശു ഡിസംബർ 25-നു ജനിച്ചു​വെ​ന്നാ​ണു ഞാൻ വിചാ​രി​ച്ചത്‌!’ എന്നു ചിലർ ആശ്ചര്യ​പൂർവം പറഞ്ഞേ​ക്കാം. അതു സാധ്യമല്ല, കാരണം അവൻ 33 1/2 വയസ്സിൽ, പൊ. യു. 33-ലെ വസന്തത്തി​ലാ​ണു മരിച്ചത്‌. കൂടാതെ അവന്റെ ജനനസ​മ​യത്ത്‌ ഇടയൻമാർ “രാത്രി​യിൽ ആട്ടിൻകൂ​ട്ടത്തെ കാവൽകാ​ത്തു വെളി​യിൽ പാർത്തി​രു​ന്നു.” (ലൂക്കൊസ്‌ 2:8) ഇസ്രാ​യേൽ ദേശത്ത്‌, ഡിസം​ബ​റി​ന്റെ ഒടുവിൽ തണുപ്പു​ളള മഴക്കാ​ല​മാണ്‌, ആ സമയത്ത്‌ ആടുകളെ ശീതകാ​ലാ​വ​സ്ഥ​യിൽനി​ന്നു സംരക്ഷി​ക്കാൻ രാത്രി​യിൽ സങ്കേത​ങ്ങ​ളിൽ സൂക്ഷി​ക്കു​മാ​യി​രു​ന്നു. യഥാർഥ​ത്തിൽ, റോമാ​ക്കാർ തങ്ങളുടെ സൂര്യ​ദേ​വന്റെ ജൻമദി​ന​മാ​യി ഡിസംബർ 25-നെ കരുതി​യി​രു​ന്നു. യേശു ഭൂമി​യി​ലാ​യി​രു​ന്ന​തി​നു നൂററാ​ണ്ടു​കൾക്കു​ശേഷം വിശ്വാ​സ​ത്യാ​ഗി​ക​ളായ ക്രിസ്‌ത്യാ​നി​കൾ ക്രിസ്‌തു​വി​ന്റെ ജൻമദി​നാ​ഘോ​ഷ​ത്തിന്‌ ഈ തീയതി സ്വീക​രി​ച്ചു. തത്‌ഫ​ല​മാ​യി സത്യ​ക്രി​സ്‌ത്യാ​നി​കൾ ക്രിസ്‌മ​സോ വ്യാജ​മ​ത​വി​ശ്വാ​സ​ങ്ങ​ളിൽ അധിഷ്‌ഠി​ത​മായ മറേറ​തെ​ങ്കി​ലും വിശേ​ഷ​ദി​വ​സ​മോ ആഘോ​ഷി​ക്കു​ന്നില്ല. അവർ യഹോ​വക്കു സമ്പൂർണ​ഭക്തി കൊടു​ക്കു​ന്ന​തു​കൊ​ണ്ടു പാപപൂർണ​രായ മനുഷ്യ​രെ​യോ രാഷ്‌ട്ര​ങ്ങ​ളെ​യോ വിഗ്ര​ഹ​മാ​ക്കുന്ന വിശേ​ഷ​ദി​വ​സ​ങ്ങ​ളും ആഘോ​ഷി​ക്കു​ന്നില്ല.

17. ദൈവ​ഭക്തർ ജൻമദി​നങ്ങൾ ആഘോ​ഷി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌, ഏതായാ​ലും ക്രിസ്‌തീയ കുട്ടികൾ സന്തുഷ്ട​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

17 ബൈബിൾ പ്രത്യേ​ക​മാ​യി രണ്ടു ജൻമദി​നാ​ഘോ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു മാത്രമേ പറയു​ന്നു​ളളു, രണ്ടിലും ഉൾപ്പെ​ട്ടി​രു​ന്നതു ദൈവത്തെ സേവി​ക്കാഞ്ഞ ആളുക​ളാണ്‌. (ഉല്‌പത്തി 40:20-22; മത്തായി 14:6-11) പൂർണ മനുഷ്യ​നാ​യി​രുന്ന യേശു​ക്രി​സ്‌തു​വി​ന്റെ ജനനദി​വസം തിരു​വെ​ഴു​ത്തു​കൾ വെളി​പ്പെ​ടു​ത്തു​ന്നി​ല്ലാ​ത്ത​തു​കൊണ്ട്‌ അപൂർണ​മ​നു​ഷ്യ​രു​ടെ ജൻമദി​ന​ങ്ങൾക്കു നാം പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കു​ന്നത്‌ എന്തിന്‌? (സഭാ​പ്ര​സം​ഗി 7:1) തീർച്ച​യാ​യും, ദൈവ​ഭ​ക്തി​യു​ളള മാതാ​പി​താ​ക്കൾ തങ്ങളുടെ മക്കളോ​ടു സ്‌നേഹം കാണി​ക്കാൻ ഒരു പ്രത്യേ​ക​ദി​വ​സ​ത്തി​നാ​യി കാത്തി​രി​ക്കു​ന്നില്ല. 13 വയസ്സു​കാ​രി​യായ ഒരു ക്രിസ്‌തീയ ബാലിക ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “എന്റെ കുടും​ബ​ത്തി​നും എനിക്കും ധാരാളം വിനോ​ദ​മുണ്ട്‌. . . . എനിക്ക്‌ എന്റെ മാതാ​പി​താ​ക്ക​ളോ​ടു വളരെ അടുപ്പ​മാണ്‌. ഞാൻ വിശേ​ഷ​ദി​വ​സങ്ങൾ ആഘോ​ഷി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാ​ണെന്നു മറ്റു കുട്ടികൾ ചോദി​ക്കു​മ്പോൾ ഞാൻ എല്ലാ ദിവസ​വും ആഘോ​ഷി​ക്കു​ന്നു​വെന്നു അവരോ​ടു പറയുന്നു.” 17 വയസ്സുളള ഒരു ക്രിസ്‌തീയ യുവാവ്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ വീട്ടിൽ സമ്മാന​ദാ​നം വർഷത്തിൽ ഉടനീ​ള​മാണ്‌.” സ്വതഃ​പ്രേ​രി​ത​മാ​യി സമ്മാനങ്ങൾ കൊടു​ക്കു​മ്പോൾ വർധിച്ച സന്തുഷ്ടി ലഭിക്കു​ന്നു.

18. ഏതു വാർഷി​കാ​ച​രണം നടത്താൻ യേശു തന്റെ അനുഗാ​മി​ക​ളോ​ടു കല്‌പി​ച്ചു, അതു നമ്മെ എന്ത്‌ അനുസ്‌മ​രി​പ്പി​ക്കു​ന്നു?

18 ദൈവി​ക​ഭ​ക്തി​യു​ടെ ജീവിതം നയിക്കു​ന്ന​വർക്ക്‌ ഓരോ വർഷത്തി​ലും ഒരു ദിവസം പ്രത്യേ​കം ആചരി​ക്കാൻ ഉണ്ട്‌. അതു മിക്ക​പ്പോ​ഴും ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​രകം എന്നു വിളി​ക്ക​പ്പെ​ടുന്ന കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​മാണ്‌. അതിനെ സംബന്ധിച്ച്‌, യേശു തന്റെ അനുഗാ​മി​ക​ളോട്‌ “എന്റെ ഓർമ്മെ​ക്കാ​യി ഇതു ചെയ്‌വിൻ” എന്നു കല്‌പി​ച്ചു. (ലൂക്കൊസ്‌ 22:19, 20; 1 കൊരി​ന്ത്യർ 11:23-25) യേശു പൊ.യു. 33 നീസാൻ 14-ലെ രാത്രി​യിൽ ഈ ഭക്ഷണം ഏർപ്പെ​ടു​ത്തി​യ​പ്പോൾ അവൻ തന്റെ പാപര​ഹി​ത​മായ മനുഷ്യ​ശ​രീ​ര​ത്തെ​യും അവന്റെ പൂർണ​ത​യു​ളള രക്തത്തെ​യും പ്രതി​നി​ധാ​നം​ചെ​യ്യുന്ന പുളി​പ്പി​ല്ലാത്ത അപ്പവും ചുവന്ന വീഞ്ഞും ഉപയോ​ഗി​ച്ചു. (മത്തായി 26:26-29) ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യപ്പെട്ട ക്രിസ്‌ത്യാ​നി​കൾ ഈ ചിഹ്നങ്ങ​ളിൽ പങ്കുപ​റ​റു​ന്നു. അവർ പുതിയ ഉടമ്പടി​യി​ലേ​ക്കും രാജ്യ​ത്തി​നു​വേ​ണ്ടി​യു​ളള ഉടമ്പടി​യി​ലേ​ക്കും എടുക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. അവർക്ക്‌ ഒരു സ്വർഗീയ പ്രത്യാ​ശ​യാ​ണു​ള​ളത്‌. (ലൂക്കൊസ്‌ 12:32; 22:20, 28-30; റോമർ 8:16, 17; വെളി​പ്പാ​ടു 14:1-5) എന്നിരു​ന്നാ​ലും, പുരാതന യഹൂദ​ക​ല​ണ്ട​റി​ലെ നീസാൻ 14-നോട്‌ ഒക്കുന്ന സന്ധ്യാ​സ​മ​യത്തു ഹാജരാ​കുന്ന എല്ലാവർക്കും പ്രയോ​ജ​നങ്ങൾ അനുഭ​വ​പ്പെ​ടു​ന്നു. ദിവ്യ​പ്രീ​തി​യു​ള​ള​വർക്കു നിത്യ​ജീ​വൻ സാധ്യ​മാ​ക്കുന്ന പാപപ​രി​ഹാ​ര​ത്തി​നു​ളള മറുവി​ല​യാ​ഗ​ത്തിൽ യഹോ​വ​യാം ദൈവ​വും യേശു​ക്രി​സ്‌തു​വും പ്രകട​മാ​ക്കിയ സ്‌നേഹം അവർ അനുസ്‌മ​രി​പ്പി​ക്ക​പ്പെ​ടു​ന്നു.—മത്തായി 20:28; യോഹ​ന്നാൻ 3:16.

തൊഴി​ലും വിനോ​ദ​വും

19. ഉപജീ​വ​ന​മാർഗം തേടു​ന്ന​തിൽ ക്രിസ്‌ത്യാ​നി​കൾ അഭിമു​ഖീ​ക​രി​ക്കുന്ന ഒരു പ്രശ്‌നം എന്ത്‌?

19 കഠിന​ജോ​ലി ചെയ്‌തു തങ്ങളുടെ ആവശ്യ​ങ്ങൾക്കാ​യി കരുതാ​നു​ളള കടപ്പാ​ടിൻകീ​ഴി​ലാ​ണു സത്യ​ക്രി​സ്‌ത്യാ​നി​കൾ. ഇതിന്റെ നിർവ​ഹണം കുടും​ബ​ത്ത​ല​വൻമാർക്കു സംതൃ​പ്‌തി​യു​ടെ ഒരു അനുഭൂ​തി കൈവ​രു​ത്തു​ന്നു. (1 തെസ്സ​ലൊ​നീ​ക്യർ 4:11, 12) തീർച്ച​യാ​യും, ഒരു ക്രിസ്‌ത്യാ​നി​യു​ടെ തൊഴിൽ ബൈബി​ളി​നു വിരു​ദ്ധ​മാ​ണെ​ങ്കിൽ അത്‌ അയാളു​ടെ സന്തുഷ്ടി കവർന്നു​ക​ള​യും. എന്നിരു​ന്നാ​ലും, ഒരു ക്രിസ്‌ത്യാ​നി​ക്കു ബൈബിൾപ്ര​മാ​ണ​ങ്ങൾക്കു ചേർച്ച​യി​ലു​ളള ജോലി കണ്ടെത്തുക ചില​പ്പോൾ പ്രയാ​സ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ഇടപാ​ടു​കാ​രെ വഞ്ചിക്കാൻ ചില തൊഴി​ലു​ട​മകൾ തൊഴി​ലാ​ളി​ക​ളോട്‌ ആവശ്യ​പ്പെ​ടു​ന്നു. മറിച്ച്‌, ആശ്രയി​ക്കാ​വുന്ന ഒരു തൊഴി​ലാ​ളി നഷ്ടപ്പെ​ടാ​നാ​ഗ്ര​ഹി​ക്കു​ന്നി​ല്ലാ​ത്ത​തി​നാൽ സത്യസ​ന്ധ​നായ ഒരു ജോലി​ക്കാ​രന്റെ മനസ്സാ​ക്ഷി​യെ പ്രീണി​പ്പി​ക്കാൻ അനേകം മുതലാ​ളി​മാർ വഴങ്ങും. എന്തു സംഭവി​ച്ചാ​ലും, നിങ്ങൾക്കു ശുദ്ധമായ ഒരു മനസ്സാക്ഷി നൽകുന്ന തൊഴിൽ കണ്ടെത്താ​നു​ളള ശ്രമങ്ങളെ ദൈവം അനു​ഗ്ര​ഹി​ക്കു​മെന്നു നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.—2 കൊരി​ന്ത്യർ 4:2.

20. നാം നല്ല വിനോ​ദം തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

20 തന്റെ ദാസൻമാർ സന്തുഷ്ട​രാ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌, നാം നവോൻമേഷം പകരുന്ന വിനോ​ദ​ത്തി​ന്റെ​യും വിശ്ര​മ​ത്തി​ന്റെ​യും വേളകൾകൊ​ണ്ടു കഠിന​ജോ​ലി​യെ സമീക​രി​ക്കേ​ണ്ട​തുണ്ട്‌. (മർക്കൊസ്‌ 6:31; സഭാ​പ്ര​സം​ഗി 3:12, 13) സാത്താന്റെ ലോകം ഭക്തികെട്ട വിനോ​ദത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. എന്നാൽ ദൈവത്തെ പ്രസാ​ദി​പ്പി​ക്കു​ന്ന​തിന്‌, നാം വായി​ക്കുന്ന പുസ്‌ത​ക​ങ്ങ​ളും കേൾക്കുന്ന റേഡി​യോ പരിപാ​ടി​ക​ളും സംഗീ​ത​വും കാണുന്ന കച്ചേരി​ക​ളും സിനി​മ​ക​ളും നാടക​ങ്ങ​ളും ടെലി​വി​ഷൻപ​രി​പാ​ടി​ക​ളും വീഡി​യോ​ക​ളും തിര​ഞ്ഞെ​ടു​ക്കേ​ണ്ട​താണ്‌. കഴിഞ്ഞ കാലത്തു നാം തിര​ഞ്ഞെ​ടുത്ത വിനോ​ദം ആവർത്ത​ന​പു​സ്‌തകം 18:10-12, സങ്കീർത്തനം 11:5, എഫെസ്യർ 5:3-5 എന്നീ തിരു​വെ​ഴു​ത്തു​ക​ളി​ലെ മുന്നറി​യി​പ്പു​കൾക്കു വിരു​ദ്ധ​മാ​ണെ​ങ്കിൽ, ഭേദഗ​തി​കൾ വരുത്തു​ന്ന​പക്ഷം നാം യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ക​യും ഏറെ സന്തുഷ്ട​രാ​യി​രി​ക്കു​ക​യും ചെയ്യും.

ജീവ​നോ​ടും രക്തത്തോ​ടു​മു​ളള ആദരവ്‌

21. ജീവ​നോ​ടു​ളള ആദരവ്‌ ഗർഭച്ഛി​ദ്ര​ത്തെ​ക്കു​റി​ച്ചു​ളള നമ്മുടെ വീക്ഷണ​ത്തെ​യും നമ്മുടെ ശീലങ്ങ​ളെ​യും നടത്ത​യെ​യും എങ്ങനെ ബാധി​ക്കണം?

21 യഥാർഥ​സ​ന്തു​ഷ്ടിക്ക്‌, യഹോവ വീക്ഷി​ക്കു​ന്ന​തു​പോ​ലെ നാം മനുഷ്യ​ജീ​വനെ പവി​ത്ര​മാ​യി കരു​തേ​ണ്ട​തുണ്ട്‌. കൊല ചെയ്യു​ന്ന​തിൽനിന്ന്‌ അവന്റെ വചനം നമ്മെ വിലക്കു​ന്നു. (മത്തായി 19:16-18) യഥാർഥ​ത്തിൽ, ഇസ്രാ​യേ​ലി​നു കൊടുത്ത ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം ഒരു അജാത​ശി​ശു​വി​നെ ഒരു വില​യേ​റിയ ജീവനാ​യി—നശിപ്പി​ക്കാൻ പാടി​ല്ലാത്ത ഒന്നായി—അവൻ വീക്ഷി​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കു​ന്നു. (പുറപ്പാ​ടു 21:22, 23) ആ കാരണ​ത്താൽത്തന്നെ, പുകയില ഉപയോ​ഗി​ച്ചു​കൊ​ണ്ടും മയക്കു​മ​രു​ന്നോ മദ്യമോ കൊണ്ടു നമ്മുടെ ശരീരത്തെ ദുർവി​നി​യോ​ഗം ചെയ്‌തു​കൊ​ണ്ടും അല്ലെങ്കിൽ അനാവ​ശ്യ​മായ സാഹസങ്ങൾ പ്രവർത്തി​ച്ചു​കൊ​ണ്ടും നാം ജീവനെ വിലകു​റ​ഞ്ഞ​താ​യി കരുത​രുത്‌. ജീവനു ഭീഷണി ഉയർത്തുന്ന ഏതെങ്കി​ലും പ്രവർത്ത​ന​ങ്ങ​ളിൽ നാം ഏർപ്പെ​ടു​ക​യു​മ​രുത്‌ അല്ലെങ്കിൽ രക്തപാ​ത​ക​ത്തിൽ കലാശി​ക്കും​വി​ധം സുരക്ഷി​ത​ത്വ​ത്തി​നു​ളള മുൻക​രു​ത​ലു​കളെ അവഗണി​ക്ക​യു​മ​രുത്‌.—ആവർത്ത​ന​പു​സ്‌തകം 22:8.

22. (എ) രക്തത്തി​ന്റെ​യും അതിന്റെ ഉപയോ​ഗ​ത്തി​ന്റെ​യും ദൈവി​ക​മായ വീക്ഷണം എന്താണ്‌? (ബി) ആരുടെ രക്തം മാത്രമേ യഥാർഥ​ത്തിൽ ജീവര​ക്ഷാ​ക​ര​മാ​യി​രി​ക്കു​ന്നു​ളളു?

22 രക്തം പ്രാണനെ അഥവാ ജീവനെ പ്രതി​നി​ധാ​നം​ചെ​യ്യു​ന്നു​വെന്നു നോഹ​യോ​ടും അവന്റെ കുടും​ബ​ത്തോ​ടും യഹോവ പറഞ്ഞു. അതു​കൊണ്ട്‌ ഏതെങ്കി​ലും രക്തം ഭക്ഷിക്കു​ന്ന​തിൽനിന്ന്‌ അവരെ ദൈവം വിലക്കി. (ഉല്‌പത്തി 9:3, 4) നാം അവരുടെ സന്തതി​ക​ളാ​യ​തു​കൊണ്ട്‌ ആ നിയമം നമു​ക്കെ​ല്ലാം ബാധക​മാണ്‌. രക്തം നിലത്ത്‌ ഒഴിച്ചു​ക​ള​യ​ണ​മെ​ന്നും മമനു​ഷ്യ​ന്റെ സ്വന്ത ഉദ്ദേശ്യ​ങ്ങൾക്കാ​യി ഉപയോ​ഗി​ക്കാൻ പാടി​ല്ലെ​ന്നും യഹോവ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു. (ആവർത്ത​ന​പു​സ്‌തകം 12:15, 16) ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളോട്‌ “രക്തം . . . വർജ്ജി”ക്കാൻ നിർദേ​ശി​ച്ച​പ്പോൾ രക്തംസം​ബ​ന്ധിച്ച ദൈവ​നി​യമം ആവർത്തി​ക്ക​പ്പെട്ടു. (പ്രവൃ​ത്തി​കൾ 15:28, 29) ജീവന്റെ പവി​ത്ര​ത​യോ​ടു​ളള ആദരവു നിമിത്തം ദൈവ​ഭ​ക്ത​രായ ആളുകൾ രക്തപ്പകർച്ച സ്വീക​രി​ക്കു​ന്നില്ല, അത്തരം ഒരു നടപടി ജീവര​ക്ഷാ​ക​ര​മാ​ണെന്നു മററു​ള​ളവർ നിർബന്ധം പിടി​ച്ചാ​ലും. യഹോ​വ​യു​ടെ സാക്ഷി​കൾക്കു സ്വീകാ​ര്യ​മായ ഒട്ടേറെ പകര ചികി​ത്സകൾ വളരെ ഫലപ്ര​ദ​മാ​ണെന്നു തെളി​ഞ്ഞി​ട്ടുണ്ട്‌, അവ ഒരുവനെ രക്തപ്പകർച്ച​ക​ളു​ടെ അപകട​ങ്ങൾക്കു വിധേ​യ​നാ​ക്കു​ന്നു​മില്ല. യേശു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തം മാത്രമേ യഥാർഥ​ത്തിൽ ജീവര​ക്ഷാ​ക​ര​മാ​യി​രി​ക്കു​ന്നു​ളളു​വെന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ അറിയാം. അതിലു​ളള വിശ്വാ​സം പാപ​മോ​ച​ന​വും നിത്യ​ജീ​വന്റെ പ്രത്യാ​ശ​യും കൈവ​രു​ത്തു​ന്നു.—എഫെസ്യർ 1:7.

23. ദൈവ​ഭ​ക്തി​യോ​ടു​കൂ​ടിയ ജീവി​ത​രീ​തി​യു​ടെ ചില പ്രതി​ഫ​ലങ്ങൾ ഏവ?

23 ദൈവ​ഭ​ക്തി​യോ​ടു​കൂ​ടിയ ജീവിതം നയിക്കു​ന്ന​തി​നു ശ്രമം ആവശ്യ​മാ​ണെന്നു വ്യക്തമാണ്‌. അതു കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നോ പരിച​യ​ക്കാ​രിൽനി​ന്നോ ഉളള പരിഹാ​സം കൈവ​രു​ത്തി​യേ​ക്കാം. (മത്തായി 10:32-39; 1 പത്രൊസ്‌ 4:4) എന്നാൽ അങ്ങനെ​യു​ളള ജീവിതം നയിക്കു​ന്ന​തി​ന്റെ പ്രതി​ഫ​ലങ്ങൾ ഏതു പീഡാ​നു​ഭ​വ​ങ്ങ​ളെ​ക്കാ​ളും വളരെ മുൻതൂ​ക്ക​മു​ള​ള​താണ്‌. അതു ശുദ്ധമായ മനസ്സാക്ഷി നൽകു​ക​യും യഹോ​വ​യു​ടെ സഹാരാ​ധ​ക​രു​മാ​യു​ളള ഉത്തമമായ സഖിത്വം പ്രദാ​നം​ചെ​യ്യു​ക​യും ചെയ്യുന്നു. (മത്തായി 19:27, 29) ഇനി, ദൈവ​ത്തി​ന്റെ നീതി​യു​ളള പുതിയ ലോക​ത്തിൽ ജീവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക. (യെശയ്യാ​വു 65:17, 18) ബൈബിൾ ബുദ്ധ്യു​പ​ദേശം അനുസ​രി​ച്ചു പ്രവർത്തി​ക്കു​ന്ന​തി​ലും അങ്ങനെ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ന്ന​തി​ലും എത്ര സന്തോ​ഷ​മുണ്ട്‌! (സദൃശ​വാ​ക്യ​ങ്ങൾ 27:11) ദൈവ​ഭ​ക്തി​യോ​ടു​കൂ​ടിയ ജീവിതം സന്തുഷ്ടി കൈവ​രു​ത്തു​ന്നത്‌ അതിശ​യമല്ല!—സങ്കീർത്തനം 128:1, 2.

നിങ്ങളുടെ പരിജ്ഞാ​നം പരി​ശോ​ധി​ക്കു​ക

ദൈവഭക്തിയോടുകൂടിയ ജീവിതം നയിക്കു​ന്നതു സന്തുഷ്ടി കൈവ​രു​ത്തു​ന്ന​തി​ന്റെ ചില കാരണ​ങ്ങ​ളേവ?

ദൈവഭക്തിയോടുകൂടിയ ജീവിതം ഏതു മാററങ്ങൾ ആവശ്യ​മാ​ക്കി​ത്തീർത്തേ​ക്കാം?

നിങ്ങൾ ദൈവ​ഭ​ക്തി​യോ​ടു​കൂ​ടിയ ജീവിതം നയിക്കാ​നാ​ഗ്ര​ഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[124, 125 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ആത്മീയ പ്രവർത്ത​ന​ങ്ങളെ വിനോ​ദ​ഘ​ട്ട​ങ്ങ​ളു​മാ​യി സമീക​രി​ക്കു​ന്നത്‌ ദൈവ​ഭ​ക്തി​യോ​ടു​കൂ​ടിയ ജീവിതം നയിക്കു​ന്ന​വ​രു​ടെ സന്തുഷ്ടി​യെ വർധി​പ്പി​ക്കും