വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ മരിച്ച പ്രിയപ്പെട്ടവർക്ക്‌ എന്തു സംഭവിക്കുന്നു?

നമ്മുടെ മരിച്ച പ്രിയപ്പെട്ടവർക്ക്‌ എന്തു സംഭവിക്കുന്നു?

അധ്യായം 9

നമ്മുടെ മരിച്ച പ്രിയ​പ്പെ​ട്ട​വർക്ക്‌ എന്തു സംഭവി​ക്കു​ന്നു?

1. പ്രിയ​പ്പെട്ട ഒരാൾ മരിക്കു​മ്പോൾ ആളുകൾക്ക്‌ എന്തു തോന്നൽ ഉണ്ടാകു​ന്നു?

 “മരണം ഒരു തരത്തി​ലും മനസ്സി​ലാ​ക്കാ​നാ​വാത്ത ശൂന്യത വരുത്തി​ക്കൂ​ട്ടുന്ന നഷ്ടമാ​യ​തി​നാൽ പ്രിയ​പ്പെട്ട ഒരാൾ മരിക്കു​മ്പോൾ ഒരുവൻ വേദന​യ​നു​ഭ​വി​ക്കു​ന്നു.” ഒരാളു​ടെ പിതാ​വും പിന്നീടു താമസി​യാ​തെ മാതാ​വും മരിച്ച​പ്പോൾ അയാൾ പറഞ്ഞതാ​ണിത്‌. അയാൾ “വൈകാ​രി​ക​മാ​യി മുങ്ങി​ത്താ​ഴു​ക​യാണ്‌” എന്നു തോന്നാൻ അയാളു​ടെ വേദന​യും അഗാധ​മായ നഷ്ടബോ​ധ​വും ഇടയാക്കി. സമാന​മായ ഒരു വിധത്തിൽ നിങ്ങൾ വേദന​യ​നു​ഭ​വി​ച്ചി​ട്ടു​ണ്ടാ​കാം. നിങ്ങളു​ടെ പ്രിയ​പ്പെ​ട്ടവർ എവി​ടെ​യാ​ണെ​ന്നും നിങ്ങൾ അവരെ വീണ്ടും എന്നെങ്കി​ലും കാണു​മോ​യെ​ന്നും നിങ്ങൾ സംശയി​ച്ചി​ട്ടു​ണ്ടാ​വാം.

2. മരണത്തെ സംബന്ധിച്ച്‌ ഏതു പരി​ഭ്ര​മി​പ്പി​ക്കുന്ന ചോദ്യ​ങ്ങൾ ഉദിക്കു​ന്നു?

2 “സ്വർഗ​ത്തിൽ തന്റെ അടുക്ക​ലേക്കു കൊണ്ടു​പോ​കാൻ ദൈവം ഏററവും മനോ​ഹ​ര​മായ പുഷ്‌പങ്ങൾ ഇറു​ത്തെ​ടു​ക്കു​ന്നു” എന്ന്‌ ദുഃഖി​ക്കുന്ന ചില മാതാ​പി​താ​ക്ക​ളോ​ടു പറയ​പ്പെ​ട്ടി​ട്ടുണ്ട്‌. യഥാർഥ​ത്തിൽ അങ്ങനെ​ത​ന്നെ​യാ​ണോ? നമ്മുടെ മരിച്ച പ്രിയ​പ്പെ​ട്ടവർ ഒരു ആത്മ മണ്ഡലത്തി​ലേക്കു പോയി​രി​ക്കു​ക​യാ​ണോ? ചിലർ നിർവാ​ണം എന്നു വിളി​ക്കുന്ന, സകല വേദന​യിൽനി​ന്നും ആഗ്രഹ​ത്തിൽനി​ന്നും വിമു​ക്ത​മായ ഒരു പരമാ​ന​ന്ദാ​വസ്ഥ എന്നു വർണി​ക്ക​പ്പെ​ടുന്ന ഒന്നാണോ ഇത്‌? നാം സ്‌നേ​ഹി​ക്കു​ന്നവർ പറുദീ​സ​യി​ലെ അമർത്ത്യ​ജീ​വി​ത​ത്തി​ലേ​ക്കു​ളള കവാട​ത്തി​ലൂ​ടെ കടന്നു​പോ​യി​രി​ക്കു​ന്നു​വോ? അല്ലെങ്കിൽ മററു ചിലർ അവകാ​ശ​പ്പെ​ടു​ന്ന​തു​പോ​ലെ, ദൈവത്തെ നീരസ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നവർ അനുഭ​വി​ക്കുന്ന അനന്തദ​ണ്ഡ​ന​ത്തി​ലേ​ക്കു​ളള പതനമാ​ണോ മരണം? മരിച്ച​വർക്കു നമ്മുടെ ജീവി​തത്തെ ബാധി​ക്കാൻ കഴിയു​മോ? ഇത്തരം ചോദ്യ​ങ്ങൾക്കു സത്യമായ ഉത്തരങ്ങൾ ലഭിക്കാൻ നാം ദൈവ​വ​ച​ന​മായ ബൈബിൾ പരി​ശോ​ധി​ക്കേ​ണ്ട​തുണ്ട്‌.

മനുഷ്യൻ എന്താണ്‌?

3. മരിച്ച​വരെ സംബന്ധി​ച്ചു സോ​ക്ര​ട്ടീ​സി​നും പ്ലേറേ​റാ​യ്‌ക്കും എന്തഭി​പ്രാ​യം ഉണ്ടായി​രു​ന്നു, ഇത്‌ ഇന്ന്‌ ആളുകളെ എങ്ങനെ ബാധി​ക്കു​ന്നു?

3 പുരുഷനിലും സ്‌ത്രീ​യി​ലും സഹജമാ​യി അമർത്ത്യ​മായ എന്തോ ഒന്ന്‌— മരണത്തെ അതിജീ​വി​ക്കു​ന്ന​തും യഥാർഥ​ത്തിൽ ഒരിക്ക​ലും മരിക്കാ​ത്ത​തു​മായ ഒരു ആത്മാവ്‌—ഉണ്ടായി​രി​ക്കണം എന്നു പുരാതന ഗ്രീക്ക്‌ ദാർശ​നി​ക​രായ സോ​ക്ര​ട്ടീ​സും പ്ലേറ്റോ​യും വിശ്വ​സി​ച്ചു. ഭൂവ്യാ​പ​ക​മാ​യി ഇന്നു ദശലക്ഷങ്ങൾ ഇതു വിശ്വ​സി​ക്കു​ന്നു. ഈ വിശ്വാ​സം മിക്ക​പ്പോ​ഴും മരിച്ച​വ​രു​ടെ ക്ഷേമത്തി​ലു​ളള താത്‌പ​ര്യം​പോ​ലെ​തന്നെ അവരെ​യു​ളള ഭയവും ജനിപ്പി​ക്കു​ന്നു. മനുഷ്യൻ യഥാർഥ​ത്തിൽ എന്താണ്‌ എന്നതു സംബന്ധി​ച്ചും മരിക്കു​മ്പോൾ മനുഷ്യന്‌ എന്തു സംഭവി​ക്കു​ന്നു എന്നതു സംബന്ധി​ച്ചും തികച്ചും വ്യത്യ​സ്‌ത​മായ ചിലതാ​ണു ബൈബിൾ നമ്മെ പഠിപ്പി​ക്കു​ന്നത്‌.

4. (എ) മനുഷ്യൻ എന്താണ്‌ എന്നതു സംബന്ധിച്ച്‌ ഉല്‌പത്തി നമ്മോട്‌ എന്തു പറയുന്നു? (ബി) ആദാമി​നെ ജീവനു​ള​ള​വ​നാ​ക്കാൻ ദൈവം അവനിൽ എന്തു നിവേ​ശി​പ്പി​ച്ചു?

4 മനുഷ്യൻ എന്താണ്‌ എന്നതു സംബന്ധിച്ച ബൈബി​ളി​ന്റെ നിർവ​ചനം സരളവും യോജി​പ്പു​ള്ള​തും മനുഷ്യ​രു​ടെ സങ്കീർണ​മായ തത്ത്വശാ​സ്‌ത്ര​ങ്ങ​ളും അന്ധവി​ശ്വാ​സ​ങ്ങ​ളും കലരാ​ത്ത​തു​മാണ്‌. ബൈബി​ളി​ന്റെ ആദ്യ പുസ്‌ത​ക​മായ ഉല്‌പ​ത്തി​യിൽ, 2-ാം അധ്യായം 7-ാം വാക്യം ഇങ്ങനെ പറയുന്നു: “യഹോ​വ​യായ ദൈവം നിലത്തെ പൊടി​കൊ​ണ്ടു മനുഷ്യ​നെ നിർമ്മി​ച്ചി​ട്ടു അവന്റെ മൂക്കിൽ ജീവശ്വാ​സം ഊതി, മനുഷ്യൻ ജീവനു​ളള ദേഹി​യാ​യി [നെഫെഷ്‌ a (മൂല എബ്രാ​യ​യിൽ “ശ്വസി​ക്കു​ന്നവൻ”) ആയി] തീർന്നു.” മനുഷ്യന്‌ ഒരു “ആത്മാവ്‌” കൊടു​ത്തില്ല എന്നതു ശ്രദ്ധി​ക്കുക. മറിച്ച്‌, നിർജീവ ശരീര​ത്തി​ലേക്ക്‌ ‘ജീവശക്തി’ ഊതി​ക്കൊ​ടു​ത്ത​പ്പോൾ അത്‌ ഒരു മനുഷ്യൻ, ജീവി​ക്കുന്ന ഒരു വ്യക്തി​യാ​യി തീർന്നു. വ്യക്തമാ​യും, ബോധ​മുള്ള ഒരു വ്യക്തി​യാ​യി ജീവി​ക്കു​ന്ന​തിന്‌ മനുഷ്യ​ന്റെ ഉള്ളിൽ ഒരു ആത്മാവ്‌ ഉണ്ടായി​രി​ക്കേ​ണ്ട​തില്ല. ആദാമി​ന്റെ ജീവൻ ശ്വാ​സോ​ച്ഛ്വാ​സ​ത്താൽ നിലനി​റു​ത്ത​പ്പെട്ടു. എന്നിരു​ന്നാ​ലും ആദാമിൽ ദൈവം ജീവശ്വാ​സം നിവേ​ശി​പ്പി​ച്ച​പ്പോൾ മനുഷ്യ​ന്റെ ശ്വാസ​കോ​ശ​ങ്ങ​ളി​ലേക്കു വായു ഊതി​ക്ക​യ​റ്റു​ന്ന​തി​ല​ധി​കം ഉൾപ്പെ​ട്ടി​രു​ന്നു. ഭൗമി​ക​ജീ​വി​ക​ളിൽ പ്രവർത്ത​ന​നി​ര​ത​മാ​യി​രി​ക്കുന്ന “ജീവന്റെ ശക്തി”യെക്കു​റി​ച്ചു ബൈബിൾ പറയുന്നു.—ഉൽപ്പത്തി 7:22, NW.

5, 6. (എ) “ജീവന്റെ ശക്തി” എന്താണ്‌? (ബി) സങ്കീർത്തനം 146:4-ൽ പറഞ്ഞി​രി​ക്കുന്ന “ശ്വാസം” ശരീര​ത്തി​നു ചൈത​ന്യം നൽകാ​താ​കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

5 “ജീവന്റെ ശക്തി” എന്താണ്‌? അത്‌ ആദാമി​ന്റെ ജീവനി​ല്ലാത്ത ശരീര​ത്തി​ലേക്കു ദൈവം പ്രവേ​ശി​പ്പിച്ച ജീവന്റെ സ്‌ഫു​ലിം​ഗ​മാണ്‌. ഈ ശക്തി പിന്നെ ശ്വാ​സോ​ച്ഛ്വാ​സ​പ്ര​ക്രി​യ​യാൽ നിലനിർത്ത​പ്പെട്ടു. എന്നാൽ സങ്കീർത്തനം 146:4-ൽ പരാമർശി​ച്ചി​രി​ക്കുന്ന “ശ്വാസം” എന്താണ്‌? മരിക്കുന്ന ഒരാ​ളെ​ക്കു​റിച്ച്‌ ആ വാക്യം ഇങ്ങനെ പറയുന്നു: “അവന്റെ ശ്വാസം പോകു​ന്നു; അവൻ മണ്ണി​ലേക്കു തിരി​യു​ന്നു; അന്നു തന്നേ അവന്റെ നിരൂ​പ​ണങ്ങൾ നശിക്കു​ന്നു.” ബൈബി​ളെ​ഴു​ത്തു​കാർ “ശ്വാസം” എന്ന പദം ഈ വിധത്തിൽ ഉപയോ​ഗി​ച്ച​പ്പോൾ ശരീരം മരിച്ച​ശേഷം തുടർന്നു ജീവി​ക്കുന്ന ദേഹവി​യോ​ഗം പ്രാപിച്ച ഒരു ആത്മാവി​ന്റെ ആശയം അവരുടെ മനസ്സിൽ ഇല്ലായി​രു​ന്നു.

6 മരണത്തിങ്കൽ മനുഷ്യ​രെ വിട്ടു​പോ​കുന്ന “ശ്വാസം” നമ്മുടെ സ്രഷ്ടാ​വിൽനിന്ന്‌ ഉത്ഭവിച്ച ജീവശ​ക്തി​യാണ്‌. (സങ്കീർത്തനം 36:9; പ്രവൃ​ത്തി​കൾ 17:28) ഈ ജീവശ​ക്തിക്ക്‌ അതു ജീവി​പ്പി​ക്കുന്ന ജീവി​യു​ടെ സ്വഭാ​വ​വി​ശേ​ഷ​ങ്ങ​ളൊ​ന്നും ഇല്ല, വൈദ്യു​തിക്ക്‌ അതു ശക്തിപ​ക​രുന്ന ഉപകര​ണ​ത്തി​ന്റെ സവി​ശേ​ഷ​തകൾ ഇല്ലാത്ത​തു​പോ​ലെ​തന്നെ. ഒരാൾ മരിക്കു​മ്പോൾ ശ്വാസം (ജീവശക്തി) ശരീര​കോ​ശ​ങ്ങൾക്കു ചൈത​ന്യം നൽകു​ന്നതു നിർത്തു​ന്നു, അത്‌ ഏറെയും വൈദ്യു​തി ഓഫാ​ക്കു​മ്പോൾ ദീപം അണഞ്ഞു​പോ​കു​ന്ന​തു​പോ​ലെ​യാണ്‌. ജീവശക്തി മനുഷ്യ​ശ​രീ​രത്തെ നിലനി​റു​ത്തുന്ന പ്രക്രിയ നിലയ്‌ക്കു​മ്പോൾ മനുഷ്യൻ മുഴു​വ​നാ​യി മരിക്കു​ന്നു.—സങ്കീർത്തനം 104:29.

‘നീ പൊടി​യിൽ തിരികെ ചേരും’

7. ആദാം ദൈവത്തെ അനുസ​രി​ച്ചി​ല്ലെ​ങ്കിൽ അവന്‌ എന്തു സംഭവി​ക്കു​മാ​യി​രു​ന്നു?

7 പാപിയായ ആദാമി​നു മരണം എന്തർഥ​മാ​ക്കു​മെന്നു യഹോവ വ്യക്തമാ​യി വിശദീ​ക​രി​ച്ചു. ദൈവം ഇങ്ങനെ പറഞ്ഞു: “നിലത്തു​നി​ന്നു നിന്നെ എടുത്തി​രി​ക്കു​ന്നു; അതിൽ തിരികെ ചേരു​വോ​ളം മുഖത്തെ വിയർപ്പോ​ടെ നീ ഉപജീ​വനം കഴിക്കും; നീ പൊടി​യാ​കു​ന്നു, പൊടി​യിൽ തിരികെ ചേരും.” (ഉല്‌പത്തി 3:19) ആദാം എവിടെ തിരികെ ചേരും? നില​ത്തേക്ക്‌, അവൻ എവി​ടെ​നി​ന്നു സൃഷ്ടി​ക്ക​പ്പെ​ട്ടി​രു​ന്നോ ആ പൊടി​യി​ലേക്ക്‌. മരണത്തി​ങ്കൽ ആദാമി​ന്റെ അസ്‌തി​ത്വം തന്നെ നിലയ്‌ക്കു​മാ​യി​രു​ന്നു!

8. മനുഷ്യർ മൃഗങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​ര​ല്ലാ​ത്തത്‌ ഏതു വിധത്തിൽ?

8 ഇങ്ങനെ നോക്കു​മ്പോൾ, മനുഷ്യ​മ​രണം മൃഗങ്ങ​ളു​ടേ​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നില്ല. അവയും നെഫെ​ഷാണ്‌, നമ്മെ ജീവനു​ള്ള​താ​ക്കി നിറു​ത്തുന്ന അതേ “ശ്വാസം” അഥവാ ജീവശക്തി തന്നെയാണ്‌ അവയെ​യും പ്രവർത്തി​പ്പി​ക്കു​ന്നത്‌. (ഉല്‌പത്തി 1:24) സഭാ​പ്ര​സം​ഗി 3:19, 20-ൽ ജ്ഞാനി​യായ ശലോ​മോൻ നമ്മോടു പറയുന്നു: “അതു മരിക്കു​ന്ന​തു​പോ​ലെ അവനും മരിക്കു​ന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യ​ന്നു മൃഗ​ത്തെ​ക്കാൾ വിശേ​ഷ​ത​യില്ല; . . . എല്ലാം പൊടി​യിൽനി​ന്നു​ണ്ടാ​യി, എല്ലാം വീണ്ടും പൊടി​യാ​യ്‌തീ​രു​ന്നു.” മനുഷ്യൻ യഹോ​വ​യു​ടെ ഗുണങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കു​മാ​റു ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യ​യിൽ സൃഷ്ടി​ക്ക​പ്പെ​ട്ട​തിൽ മൃഗങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠ​നാ​യി​രു​ന്നു. (ഉല്‌പത്തി 1:26, 27) എന്നിരു​ന്നാ​ലും, മരണത്തി​ങ്കൽ മനുഷ്യ​രും മൃഗങ്ങ​ളും ഒരു​പോ​ലെ പൊടി​യി​ലേക്കു തിരി​യു​ന്നു.

9. മരിച്ച​വ​രു​ടെ അവസ്ഥ എന്ത്‌, അവർ എവിടെ പോകു​ന്നു?

9 മരണത്തിന്റെ അർഥ​മെ​ന്താ​ണെന്നു ശലോ​മോൻ കൂടു​ത​ലാ​യി വിശദീ​ക​രി​ച്ചു, ഇങ്ങനെ പറഞ്ഞു​കൊണ്ട്‌: “ജീവി​ച്ചി​രി​ക്കു​ന്നവർ തങ്ങൾ മരിക്കും എന്നറി​യു​ന്നു; മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല.” അതേ, മരിച്ചവർ ഒന്നും​തന്നേ അറിയു​ന്നില്ല. ഇതിന്റെ വീക്ഷണ​ത്തിൽ, ശലോ​മോൻ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: “ചെയ്‌വാൻ നിനക്കു സംഗതി വരുന്ന​തൊ​ക്കെ​യും ശക്തി​യോ​ടെ ചെയ്‌ക; നീ ചെല്ലുന്ന പാതാ​ള​ത്തിൽ [“ഷീയോൾ,” NW] പ്രവൃ​ത്തി​യോ സൂത്ര​മോ, അറിവോ ജ്ഞാനമോ ഒന്നും ഇല്ല.” (സഭാ​പ്ര​സം​ഗി 9:5, 10) മരിച്ചവർ എവി​ടേക്കു പോകു​ന്നു? മനുഷ്യ​വർഗ​ത്തി​ന്റെ പൊതു ശവക്കു​ഴി​യായ പാതാ​ള​ത്തി​ലേക്ക്‌ (എബ്രായ, ഷീയോൾ). നമ്മുടെ മരിച്ച പ്രിയ​പ്പെ​ട്ട​വർക്ക്‌ ഒന്നി​നെ​ക്കു​റി​ച്ചും ബോധ​മില്ല. അവർ കഷ്ടപ്പെ​ടു​ന്നില്ല, അവർക്കു നമ്മെ യാതൊ​രു വിധത്തി​ലും ബാധി​ക്കാൻ കഴിയില്ല.

10. മരണം അന്തിമ​മാ​യി​രി​ക്കേ​ണ്ട​തി​ല്ലെന്നു നമുക്കു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

10 നമ്മളും നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രും ചുരുക്കം ചില വർഷം മാത്രം ജീവി​ച്ചി​രു​ന്നി​ട്ടു പിന്നീട്‌ എന്നേക്കു​മാ​യി അസ്‌തി​ത്വ​മി​ല്ലാ​താ​ക​ണ​മോ? ബൈബി​ള​നു​സ​രി​ച്ചു വേണ്ട. ആദാമി​ന്റെ മത്സരസ​മ​യത്തു മനുഷ്യ പാപത്തി​ന്റെ ഭയങ്കര പരിണ​ത​ഫ​ലങ്ങൾ നീക്കം​ചെ​യ്യു​ന്ന​തിന്‌ ഉടൻതന്നെ യഹോ​വ​യാം ദൈവം ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. മരണം മനുഷ്യ​വർഗത്തെ സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്റെ ഭാഗമ​ല്ലാ​യി​രു​ന്നു. (യെഹെ​സ്‌കേൽ 33:11; 2 പത്രൊസ്‌ 3:9) അതു​കൊണ്ട്‌, മരണം നമുക്കോ നമ്മുടെ പ്രിയ​പ്പെ​ട്ട​വർക്കോ അന്തിമ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല.

“നിദ്ര​കൊ​ള​ളു​ന്നു”

11. മരിച്ചു​പോയ തന്റെ സുഹൃ​ത്തായ ലാസറി​ന്റെ അവസ്ഥയെ യേശു എങ്ങനെ വർണിച്ചു?

11 നമ്മെയും നമ്മുടെ മരിച്ച പ്രിയ​പ്പെ​ട്ട​വ​രെ​യും ആദാമ്യ മരണത്തിൽനി​ന്നു വിടു​വി​ക്ക​ണ​മെ​ന്നു​ള​ളതു യഹോ​വ​യു​ടെ ഉദ്ദേശ്യ​മാണ്‌. അതു​കൊണ്ട്‌, മരിച്ചവർ ഉറങ്ങു​ന്ന​താ​യി ദൈവ​വ​ചനം പരാമർശി​ക്കു​ന്നു. ദൃഷ്ടാ​ന്ത​മാ​യി, യേശു​ക്രി​സ്‌തു​വി​ന്റെ സുഹൃ​ത്തായ ലാസർ മരി​ച്ചെന്ന്‌ അറിഞ്ഞ​പ്പോൾ “നമ്മുടെ സ്‌നേ​ഹി​ത​നായ ലാസർ നിദ്ര​കൊ​ള​ളു​ന്നു; എങ്കിലും ഞാൻ അവനെ ഉണർത്തു​വാൻ പോകു​ന്നു” എന്ന്‌ അവൻ തന്റെ ശിഷ്യൻമാ​രോ​ടു പറഞ്ഞു. ശിഷ്യൻമാർ ഈ പ്രസ്‌താ​വ​ന​യു​ടെ അർഥം ഉടനെ മനസ്സി​ലാ​ക്കാ​ഞ്ഞ​തു​കൊണ്ട്‌, “ലാസർ മരിച്ചു​പോ​യി” എന്നു യേശു വ്യക്തമാ​യി പറഞ്ഞു. (യോഹ​ന്നാൻ 11:11, 14) യേശു പിന്നീടു ബഥനി എന്ന പട്ടണത്തി​ലേക്കു പോയി, അവിടെ ലാസറി​ന്റെ സഹോ​ദ​രി​മാ​രായ മാർത്ത​യും മറിയ​യും തങ്ങളുടെ സഹോ​ദ​രന്റെ മരണത്തിൽ വിലപി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. “നിന്റെ സഹോ​ദരൻ ഉയിർത്തെ​ഴു​ന്നേ​ല്‌ക്കും” എന്നു യേശു മാർത്ത​യോ​ടു പറഞ്ഞ​പ്പോൾ, മനുഷ്യ കുടും​ബ​ത്തിൻമേ​ലു​ളള മരണത്തി​ന്റെ ദുഷ്‌ഫ​ലങ്ങൾ ദൂരീ​ക​രി​ക്കാ​നു​ളള ദൈ​വോ​ദ്ദേ​ശ്യ​ത്തി​ലെ തന്റെ വിശ്വാ​സം അവൾ പ്രകട​മാ​ക്കി. അവൾ പറഞ്ഞു: “ഒടുക്കത്തെ നാളിലെ പുനരു​ത്ഥാ​ന​ത്തിൽ അവൻ ഉയിർത്തെ​ഴു​ന്നേ​ല്‌ക്കും എന്നു ഞാൻ അറിയു​ന്നു.”—യോഹ​ന്നാൻ 11:23, 24.

12. മരണദുഃ​ഖ​മ​നു​ഭ​വിച്ച മാർത്തക്കു മരിച്ച​വ​രെ​ക്കു​റിച്ച്‌ എന്തു പ്രത്യാശ ഉണ്ടായി​രു​ന്നു?

12 മരണാനന്തരം മറെറ​വി​ടെ​യെ​ങ്കി​ലും ജീവി​ക്കുന്ന ഒരു അമർത്ത്യ ആത്മാവി​നെ​ക്കു​റി​ച്ചു​ളള ആശയ​മൊ​ന്നും മാർത്ത പ്രകട​മാ​ക്കി​യില്ല. ലാസർ തന്റെ അസ്‌തി​ത്വം തുടരാൻ അപ്പോൾത്തന്നെ ഏതെങ്കി​ലും ആത്മമണ്ഡ​ല​ത്തി​ലേക്കു പോയി​രു​ന്ന​താ​യി അവൾ വിശ്വ​സി​ച്ചില്ല. മരിച്ച​വ​രിൽനി​ന്നു​ളള അത്ഭുത​ക​ര​മായ പുനരു​ത്ഥാന പ്രത്യാ​ശ​യി​ലു​ളള വിശ്വാ​സം മാർത്ത​ക്കു​ണ്ടാ​യി​രു​ന്നു. ഒരു അമർത്ത്യ ആത്മാവ്‌ ലാസറി​ന്റെ ശരീര​ത്തിൽനി​ന്നു വിട്ടു​പോ​യ​താ​യി​ട്ടല്ല, പിന്നെ​യോ അവളുടെ മരിച്ച സഹോ​ദ​രന്റെ അസ്‌തി​ത്വം നിലച്ചു​പോ​യ​താ​യി അവൾ മനസ്സി​ലാ​ക്കി. പരിഹാ​രം അവളുടെ സഹോ​ദ​രന്റെ പുനരു​ത്ഥാ​ന​മാ​യി​രു​ന്നു.

13. യേശു​വി​നു ദൈവ​ദ​ത്ത​മായ എന്ത്‌ അധികാ​രം ഉണ്ടായി​രു​ന്നു, അവൻ ഈ അധികാ​രം എങ്ങനെ പ്രകട​മാ​ക്കി?

13 മനുഷ്യവർഗത്തെ വീണ്ടെ​ടു​ക്കാൻ യഹോ​വ​യാം ദൈവം അധികാ​ര​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നവൻ യേശു​ക്രി​സ്‌തു​വാണ്‌. (ഹോശേയ 13:14) അതു​കൊണ്ട്‌, മാർത്ത​യു​ടെ പ്രസ്‌താ​വ​നക്കു മറുപ​ടി​യാ​യി യേശു പറഞ്ഞു: “ഞാൻ തന്നേ പുനരു​ത്ഥാ​ന​വും ജീവനും ആകുന്നു; എന്നിൽ വിശ്വ​സി​ക്കു​ന്നവൻ മരിച്ചാ​ലും ജീവി​ക്കും.” (യോഹ​ന്നാൻ 11:25) നാലു ദിവസ​മാ​യി മരിച്ചി​രുന്ന ലാസറി​ന്റെ കല്ലറക്ക​ലേക്കു പോയി അവനെ ജീവനി​ലേക്കു തിരികെ വരുത്തി​യ​പ്പോൾ ഈ കാര്യ​ത്തി​ലെ ദൈവ​ദ​ത്ത​മായ അധികാ​രം യേശു പ്രകട​മാ​ക്കി. (യോഹ​ന്നാൻ 11:38-44) യേശു നിർവ​ഹിച്ച ഈ പുനരു​ത്ഥാ​ന​മോ മററു​ള​ള​വ​യോ കണ്ടവരു​ടെ സന്തോ​ഷ​മൊ​ന്നു സങ്കൽപ്പി​ക്കുക!—മർക്കൊസ്‌ 5:35-42; ലൂക്കൊസ്‌ 7:12-16.

14. പുനരു​ത്ഥാ​ന​വും ഒരു അമർത്ത്യ ആത്മാവി​ന്റെ ആശയവും പൊരു​ത്ത​പ്പെ​ടാ​ത്തത്‌ എന്തു​കൊണ്ട്‌?

14 ഒരു നിമിഷം നിന്ന്‌ ഇതൊന്നു പരിചി​ന്തി​ക്കുക: ഒരു അമർത്ത്യ ആത്മാവ്‌ മരണത്തെ അതിജീ​വി​ക്കു​ന്നു​വെ​ങ്കിൽ ആരെയും പുനരു​ത്ഥാ​ന​പ്പെ​ടു​ത്തു​ക​യോ ജീവനി​ലേക്കു തിരികെ വരുത്തു​ക​യോ ചെയ്യേണ്ട ആവശ്യ​മു​ണ്ടാ​യി​രി​ക്ക​യില്ല. യഥാർഥ​ത്തിൽ, ലാസ​റെ​പ്പോ​ലെ​യു​ളള ഒരാൾ അപ്പോൾത്തന്നെ അത്ഭുത​ക​ര​മായ ഒരു സ്വർഗീയ പ്രതി​ഫ​ല​ത്തി​ലേക്കു കടന്നി​രു​ന്നു​വെ​ങ്കിൽ അയാളെ ഭൂമി​യി​ലെ അപൂർണ ജീവനി​ലേക്കു തിരികെ വരുത്തു​ന്നത്‌ ഒട്ടും ദയ ആയിരി​ക്ക​യില്ല. യഥാർഥ​ത്തിൽ, “അമർത്ത്യ ആത്മാവ്‌” എന്ന പദം ബൈബിൾ ഒരിക്ക​ലും ഉപയോ​ഗി​ക്കു​ന്നില്ല. പകരം, പാപം ചെയ്യുന്ന മനുഷ്യ​ദേഹി (നെഫെഷ്‌) മരിക്കു​ന്നു​വെന്നു തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (യെഹെ​സ്‌കേൽ 18:4, 20) അതു​കൊ​ണ്ടു മരണത്തി​നു​ളള യഥാർഥ പരിഹാ​ര​മെന്ന നിലയിൽ പുനരു​ത്ഥാന കരുത​ലി​ലേ​ക്കാ​ണു ബൈബിൾ വിരൽചൂ​ണ്ടു​ന്നത്‌.

“സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലു​ളള എല്ലാവ​രും”

15. (എ) “പുനരു​ത്ഥാ​നം” എന്ന പദത്തിന്റെ അർഥ​മെന്ത്‌? (ബി) വ്യക്തി​ക​ളു​ടെ പുനരു​ത്ഥാ​നം യഹോ​വ​യാം ദൈവ​ത്തി​നു പ്രശ്‌നം സൃഷ്ടി​ക്കു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

15 യേശുവിന്റെ ശിഷ്യൻമാർ “പുനരു​ത്ഥാ​നം” എന്നതിന്‌ ഉപയോ​ഗിച്ച പദത്തിന്റെ അക്ഷരാർഥം “ഉയർത്തൽ” അല്ലെങ്കിൽ “എഴു​ന്നേൽക്കൽ” എന്നാണ്‌. ഇതു മരണത്തി​ന്റെ നിർജീ​വാ​വ​സ്ഥ​യിൽനി​ന്നു​ളള ഒരു ഉയർത്തൽ ആണ്‌—മനുഷ്യ​വർഗ​ത്തി​ന്റെ പൊതു ശവക്കു​ഴി​യിൽനി​ന്നു​ളള ഒരു എഴു​ന്നേൽക്കൽ. യഹോ​വ​യാം ദൈവ​ത്തിന്‌ അനായാ​സം ഒരാളെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്താൻ കഴിയും. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ യഹോവ ജീവന്റെ ഉത്‌പാ​ദ​ക​നാണ്‌. ഇന്ന്‌, മനുഷ്യർക്കു പുരു​ഷൻമാ​രു​ടെ​യും സ്‌ത്രീ​ക​ളു​ടെ​യും ശബ്ദവും പ്രതി​രൂ​പ​ങ്ങ​ളും വീഡി​യോ ടേപ്പു​ക​ളിൽ റെക്കോർഡ്‌ ചെയ്യാ​നും ഈ വ്യക്തികൾ മരിച്ച​ശേഷം ഈ ശബ്ദചിത്ര രേഖകൾ പുനരു​ത്‌പാ​ദി​പ്പി​ക്കാ​നും കഴിയും. അപ്പോൾ തീർച്ച​യാ​യും നമ്മുടെ സർവശ​ക്ത​നായ സ്രഷ്ടാ​വിന്‌ ഏതു വ്യക്തി​യു​ടെ​യും വിശദാം​ശങ്ങൾ റെക്കോർഡു ചെയ്യാ​നും അയാൾക്ക്‌ അല്ലെങ്കിൽ അവൾക്കു പുതു​താ​യി നിർമിച്ച ഒരു ശരീരം കൊടു​ത്തു​കൊണ്ട്‌ അതേ ആളിനെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്താ​നും കഴിയും.

16. (എ) സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലു​ളള എല്ലാവ​രെ​യും​കു​റിച്ച്‌ യേശു എന്തു വാഗ്‌ദാ​നം നൽകി? (ബി) ഒരു വ്യക്തി​യു​ടെ പുനരു​ത്ഥാ​നം എങ്ങനെ പരിണ​മി​ക്കു​മെന്നു നിശ്ചയി​ക്കു​ന്നത്‌ എന്ത്‌?

16 യേശുക്രിസ്‌തു ഇങ്ങനെ പറഞ്ഞു: “സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലു​ളള എല്ലാവ​രും അവന്റെ [യേശു​വി​ന്റെ] ശബ്ദം കേൾക്കു​ക​യും പുറത്തു​വ​രു​ക​യും ചെയ്യുന്ന നാഴിക വരുന്നു, നല്ല കാര്യങ്ങൾ ചെയ്‌തവർ ഒരു ജീവന്റെ പുനരു​ത്ഥാ​ന​ത്തി​ലേക്ക്‌, ഹീന കാര്യങ്ങൾ പതിവാ​യി ചെയ്‌തവർ ഒരു ന്യായ​വി​ധി​യു​ടെ പുനരു​ത്ഥാ​ന​ത്തി​ലേക്ക്‌.” (യോഹ​ന്നാൻ 5:28, 29, NW) യഹോ​വ​യു​ടെ സ്‌മര​ണ​യി​ലു​ളള എല്ലാവ​രും പുനരു​ത്ഥാ​നം പ്രാപി​ക്കു​ക​യും അവന്റെ വഴികൾ അഭ്യസി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യും. ദൈവ​പ​രി​ജ്ഞാ​ന​ത്തോ​ടു​ളള ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​വർക്ക്‌ ഇത്‌ ഒരു ജീവന്റെ പുനരു​ത്ഥാ​ന​മാ​യി പരിണ​മി​ക്കും. എന്നിരു​ന്നാ​ലും, ദൈവ​ത്തി​ന്റെ പഠിപ്പി​ക്ക​ലു​ക​ളെ​യും ഭരണാ​ധി​പ​ത്യ​ത്തെ​യും നിരസി​ക്കു​ന്ന​വർക്ക്‌ അതു ശിക്ഷാ​വി​ധി​യു​ടെ ഒരു പുനരു​ത്ഥാ​ന​മാ​യി പരിണ​മി​ക്കും.

17. ആർ ഉയിർപ്പി​ക്ക​പ്പെ​ടും?

17 സ്വാഭാവികമായി, യഹോ​വ​യു​ടെ ദാസൻമാ​രെന്ന നിലയിൽ നീതി​മാർഗം പിന്തു​ടർന്നി​ട്ടു​ള​ളവർ ഉയിർപ്പി​ക്ക​പ്പെ​ടും. യഥാർഥ​ത്തിൽ, ഉഗ്രമായ പീഡന​ത്തി​ന്റെ അവസര​ങ്ങ​ളിൽപ്പോ​ലും മരണത്തെ അഭിമു​ഖീ​ക​രി​ക്കാൻ പുനരു​ത്ഥാന പ്രത്യാശ അനേകരെ ശക്തീക​രി​ച്ചു. ദൈവ​ത്തിന്‌ അവരെ ജീവനിൽ പുനഃ​സ്ഥി​തീ​ക​രി​ക്കാൻ കഴിയു​മെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു. (മത്തായി 10:28) എന്നാൽ തങ്ങൾ ദൈവ​ത്തി​ന്റെ നീതി​യു​ളള പ്രമാ​ണ​ങ്ങ​ള​നു​സ​രി​ച്ചു പ്രവർത്തി​ക്കു​മോ​യെന്നു പ്രകട​മാ​ക്കാ​തെ ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ മരണമ​ട​ഞ്ഞി​ട്ടുണ്ട്‌. അവരെ​യും പുനരു​ത്ഥാ​ന​പ്പെ​ടു​ത്തും. ഈ കാര്യ​ത്തിൽ യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തി​ലു​ളള ദൃഢവി​ശ്വാ​സ​ത്തോ​ടെ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “നീതി​മാൻമാ​രു​ടെ​യും നീതി​കെ​ട്ട​വ​രു​ടെ​യും പുനരു​ത്ഥാ​നം ഉണ്ടാകും എന്നു . . . ഞാനും ദൈവ​ത്തി​ങ്കൽ ആശവെ​ച്ചി​രി​ക്കു​ന്നു.”—പ്രവൃ​ത്തി​കൾ 24:15.

18. (എ) അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നു പുനരു​ത്ഥാ​ന​ത്തി​ന്റെ ഏതു ദർശനം ലഭിച്ചു? (ബി) “തീപ്പൊയ്‌ക”യിൽ എന്തു നശിപ്പി​ക്ക​പ്പെ​ടു​ന്നു, ഈ ‘പൊയ്‌ക’ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു?

18 പുനരുത്ഥാനം പ്രാപി​ച്ചവർ ദൈവ​സിം​ഹാ​സ​ന​ത്തിൻമു​മ്പാ​കെ നിൽക്കുന്ന കോരി​ത്ത​രി​പ്പി​ക്കുന്ന ഒരു ദർശനം അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നു​ണ്ടാ​യി. അപ്പോൾ യോഹ​ന്നാൻ ഇങ്ങനെ എഴുതി: “സമുദ്രം തന്നിലു​ളള മരിച്ച​വരെ ഏല്‌പി​ച്ചു​കൊ​ടു​ത്തു; മരണവും പാതാ​ള​വും [“ഹേഡീസ്‌,” NW] തങ്ങളി​ലു​ളള മരിച്ച​വരെ ഏല്‌പി​ച്ചു​കൊ​ടു​ത്തു; ഓരോ​രു​ത്തന്നു അവനവന്റെ പ്രവൃ​ത്തി​കൾക്ക​ടുത്ത വിധി ഉണ്ടായി. മരണ​ത്തെ​യും പാതാ​ള​ത്തെ​യും തീപ്പൊ​യ്‌ക​യിൽ തളളി​യി​ട്ടു; ഈ തീപ്പൊയ്‌ക രണ്ടാമത്തെ മരണം.” (വെളി​പ്പാ​ടു 20:12-14) അതി​നെ​ക്കു​റി​ച്ചു ചിന്തി​ക്കുക! ദൈവ​ത്തി​ന്റെ ഓർമ​യി​ലു​ളള സകല മരിച്ച​വർക്കും മനുഷ്യ​വർഗ​ത്തി​ന്റെ പൊതു ശവക്കു​ഴി​യായ ഹേഡീ​സിൽനിന്ന്‌ (ഗ്രീക്ക്‌, ഹേയ്‌ഡിസ്‌) അല്ലെങ്കിൽ ഷീയോ​ളിൽനി​ന്നു വിടുതൽ കിട്ടാ​നു​ളള പ്രതീക്ഷ ഉണ്ട്‌. (സങ്കീർത്തനം 16:10; പ്രവൃ​ത്തി​കൾ 2:31) അവർ ദൈവത്തെ സേവി​ക്കു​മോ​യെന്നു തങ്ങളുടെ പ്രവൃ​ത്തി​ക​ളാൽ തെളി​യി​ക്കു​ന്ന​തിന്‌ അവർക്ക്‌ ഒരു അവസരം ലഭിക്കും. അപ്പോൾ “മരണവും പാതാ​ള​വും” “ഗീഹെന്ന” എന്ന പദത്തെ​പ്പോ​ലെ സമ്പൂർണ​നാ​ശത്തെ പ്രതീ​ക​പ്പെ​ടു​ത്തുന്ന “തീപ്പൊയ്‌ക” എന്നു വിളി​ക്ക​പ്പെ​ടു​ന്ന​തി​ലേക്ക്‌ എറിയ​പ്പെ​ടും. (ലൂക്കൊസ്‌ 12:5) മനുഷ്യ​വർഗ​ത്തി​ന്റെ പൊതു ശവക്കു​ഴി​തന്നെ ശൂന്യ​മാ​ക്ക​പ്പെ​ട്ടി​രി​ക്കും, പുനരു​ത്ഥാ​നം പൂർത്തി​യാ​കു​മ്പോൾ അത്‌ ഇല്ലാതാ​ക​യും ചെയ്യും. ദൈവം ആരെയും ദണ്ഡിപ്പി​ക്കു​ന്നി​ല്ലെന്നു ബൈബി​ളിൽനി​ന്നു മനസ്സി​ലാ​ക്കു​ന്നത്‌ എത്ര ആശ്വാ​സ​ക​ര​മാണ്‌!—യിരെ​മ്യാ​വു 7:30, 31.

പുനരു​ത്ഥാ​നം എവി​ടേക്ക്‌?

19. മനുഷ്യ​വർഗ​ത്തി​ലെ ചിലർ സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌, ദൈവം അവർക്ക്‌ ഏതു തരം ശരീരം കൊടു​ക്കും?

19 സ്‌ത്രീപുരുഷൻമാരുടെ ഒരു പരിമിത സംഖ്യ സ്വർഗ​ത്തി​ലെ ജീവി​ത​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടും. മനുഷ്യ​വർഗം ആദ്യ മനുഷ്യ​നായ ആദാമിൽനിന്ന്‌ അവകാ​ശ​പ്പെ​ടു​ത്തിയ മരണത്തി​ന്റെ സകല ഫലങ്ങളും നീക്കം ചെയ്യു​ന്ന​തിൽ അവർ യേശു​വി​നോ​ടൊ​പ്പം രാജാ​ക്കൻമാ​രും പുരോ​ഹി​തൻമാ​രു​മെന്ന നിലയിൽ പങ്കെടു​ക്കും. (റോമർ 5:12; വെളി​പ്പാ​ടു 5:9, 10) ക്രിസ്‌തു​വി​നോ​ടു​കൂ​ടെ ഭരിക്കാൻ ദൈവം എത്ര പേരെ സ്വർഗ​ത്തി​ലേക്കു കൊണ്ടു​പോ​കും? ബൈബി​ള​നു​സ​രിച്ച്‌ 1,44,000 പേരെ മാത്രം. (വെളി​പ്പാ​ടു 7:4; 14:1) പുനരു​ത്ഥാ​നം പ്രാപി​ക്കുന്ന ഇവരിൽ ഓരോ​രു​ത്തർക്കും യഹോവ ഓരോ ആത്മശരീ​രം കൊടു​ക്കും, തന്നിമി​ത്തം അവർക്കു സ്വർഗ​ത്തിൽ വസിക്കാൻ കഴിയും.—1 കൊരി​ന്ത്യർ 15:35, 38, 42-45; 1 പത്രൊസ്‌ 3:18.

20. ഉയിർപ്പി​ക്ക​പ്പെ​ടു​ന്നവർ ഉൾപ്പെടെ, അനുസ​ര​ണ​മു​ളള മനുഷ്യ​വർഗ​ത്തിന്‌ എന്ത്‌ അനുഭ​വ​പ്പെ​ടും?

20 മരിച്ചുപോയിട്ടുളളവരിൽ ബഹുഭൂ​രി​പ​ക്ഷ​വും ഒരു പറുദീ​സാ ഭൂമി​യി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടും. (സങ്കീർത്തനം 37:11, 29; മത്തായി 6:10) കുറേ​പേരെ സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്കു​ന്ന​തി​ന്റെ ഭാഗി​ക​മായ കാരണം ഭൂമിയെ സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യം പൂർത്തി​യാ​ക്കുക എന്നതാണ്‌. സ്വർഗ​ത്തി​ലി​രു​ന്നു യേശു​ക്രി​സ്‌തു​വും 1,44,000 പേരും നമ്മുടെ ആദ്യമാ​താ​പി​താ​ക്കൾ വിട്ടെ​റിഞ്ഞ പൂർണ​ത​യി​ലേക്ക്‌ അനുസ​ര​ണ​മു​ളള മനുഷ്യ​വർഗത്തെ പടിപ​ടി​യാ​യി തിരികെ കൊണ്ടു​വ​രും. ഇതിൽ ഉയിർപ്പി​ക്ക​പ്പെ​ടു​ന്ന​വ​രും ഉൾപ്പെ​ടും, അതാണ​ല്ലോ തന്റെ അടുത്തു തൂക്ക​പ്പെ​ട്ടി​രുന്ന മരിച്ചു​കൊ​ണ്ടി​രുന്ന മനുഷ്യ​നോ​ടു “നീ എന്നോ​ടു​കൂ​ടെ പരദീ​സ​യിൽ ഇരിക്കും” എന്നു പറഞ്ഞ​പ്പോൾ യേശു സൂചി​പ്പി​ച്ചത്‌.—ലൂക്കൊസ്‌ 23:42, 43.

21. പ്രവാ​ച​ക​നായ യെശയ്യാ​വും അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നും പറയു​ന്ന​ത​നു​സ​രിച്ച്‌ മരണത്തിന്‌ എന്തു സംഭവി​ക്കും?

21 പറുദീസാഭൂമിയിൽ, ഇന്നു വളരെ വ്യർഥത ഉളവാ​ക്കുന്ന മരണം നീക്ക​പ്പെ​ടും. (റോമർ 8:19-21) യഹോ​വ​യാം ദൈവം “മരണത്തെ എന്നേക്കും യഥാർഥ​മാ​യി നീക്കി​ക്ക​ള​യും” എന്നു പ്രവാ​ച​ക​നായ യെശയ്യാവ്‌ പ്രഖ്യാ​പി​ച്ചു. (യെശയ്യാവ്‌ 25:8, NW) അനുസ​ര​ണ​മു​ളള മനുഷ്യ​വർഗ​ത്തി​നു വേദന​യിൽനി​ന്നും മരണത്തിൽനി​ന്നു​മു​ളള വിടുതൽ അനുഭ​വ​പ്പെ​ടുന്ന കാലത്തി​ന്റെ ഒരു ദർശനം അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നു കൊടു​ക്ക​പ്പെട്ടു. അതേ, “ദൈവം താൻ അവരുടെ ദൈവ​മാ​യി അവരോ​ടു​കൂ​ടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.”—വെളി​പ്പാ​ടു 21:1-4.

22. പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചു​ളള പരിജ്ഞാ​നം നിങ്ങളെ എങ്ങനെ ബാധി​ക്കു​ന്നു?

22 ബൈബിളിലെ വ്യക്തമായ പഠിപ്പി​ക്ക​ലു​കൾ മരിച്ച​വർക്കു സംഭവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ളള ആശയക്കു​ഴപ്പം നീക്കം​ചെ​യ്യു​ന്നു. നശിപ്പി​ക്ക​പ്പെ​ടാ​നി​രി​ക്കുന്ന “ഒടുക്കത്തെ ശത്രു” മരണമാ​ണെന്ന്‌ തിരു​വെ​ഴു​ത്തു​കൾ വ്യക്തമാ​യി പ്രസ്‌താ​വി​ക്കു​ന്നു. (1 കൊരി​ന്ത്യർ 15:26) പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ​യെ​ക്കു​റി​ച്ചു​ളള പരിജ്ഞാ​ന​ത്തിൽനിന്ന്‌ എന്തു ബലവും ആശ്വാ​സ​വും നമുക്ക്‌ ആർജി​ക്കാൻ കഴിയും! ദൈവ​ത്തി​ന്റെ ഓർമ​യി​ലു​ളള നമ്മുടെ മരിച്ച പ്രിയ​പ്പെ​ട്ടവർ അവനെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു​വേണ്ടി കരുതി​യി​രി​ക്കുന്ന എല്ലാ നൻമക​ളും ആസ്വദി​ക്കു​ന്ന​തി​നാ​യി മരണനി​ദ്ര​യിൽനിന്ന്‌ ഉണർത്ത​പ്പെ​ടു​ന്ന​തിൽ നമുക്ക്‌ എത്ര സന്തോ​ഷ​മു​ള​ള​വ​രാ​യി​രി​ക്കാൻ കഴിയും! (സങ്കീർത്തനം 145:16) അങ്ങനെ​യു​ളള അനു​ഗ്ര​ഹങ്ങൾ ദൈവ​രാ​ജ്യം മുഖാ​ന്തരം കൈവ​രു​ത്ത​പ്പെ​ടും. എന്നാൽ അതിന്റെ ഭരണം എപ്പോൾ തുട​ങ്ങേ​ണ്ട​താ​യി​രു​ന്നു? നമുക്കു കാണാം.

[അടിക്കു​റിപ്പ്‌]

a നെഫെഷ്‌ എന്ന എബ്രാ​യ​പദം ബൈബി​ളിൽ ഏതാണ്ട്‌ 700 പ്രാവ​ശ്യം പ്രത്യ​ക്ഷ​പ്പെ​ടു​ന്നു. എന്നാൽ ബൈബിൾ അതിനെ മനുഷ്യ​ന്റെ വ്യതി​രി​ക്ത​വും അമൂർത്ത​വു​മായ ഏതോ ഭാഗമാ​യി ഒരിക്ക​ലും പരാമർശി​ക്കു​ന്നില്ല, പകരം സ്‌പർശ​നീ​യ​വും മൂർത്ത​വു​മായ ഒന്നായി​ട്ടാ​ണു പരാമർശി​ക്കു​ന്നത്‌.

നിങ്ങളു​ടെ പരിജ്ഞാ​നം പരി​ശോ​ധി​ക്കു​ക

മനുഷ്യൻ എന്നാൽ എന്താണ്‌?

മരിച്ചവരുടെ അവസ്ഥയെ നിങ്ങൾ എങ്ങനെ വർണി​ക്കും?

ആർ ഉയിർപ്പി​ക്ക​പ്പെ​ടും?

[അധ്യയന ചോദ്യ​ങ്ങൾ]

[85-ാം പേജിലെ ചിത്രം]

യേശു ലാസറെ കല്ലറയിൽനി​ന്നു വിളി​ച്ചു​വ​രു​ത്തി​യ​തു​പോ​ലെ, ദശലക്ഷങ്ങൾ ഉയിർപ്പി​ക്ക​പ്പെ​ടും

[86-ാം പേജിലെ ചിത്രം]

‘ദൈവം മരണത്തെ എന്നേക്കു​മാ​യി നീക്കി​ക്ക​ള​യു​മ്പോൾ’ സന്തോഷം കളിയാ​ടും