വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാം വാർധക്യംപ്രാപിക്കുന്നതും മരിക്കുന്നതും എന്തുകൊണ്ട്‌?

നാം വാർധക്യംപ്രാപിക്കുന്നതും മരിക്കുന്നതും എന്തുകൊണ്ട്‌?

അധ്യായം 6

നാം വാർധ​ക്യം​പ്രാ​പി​ക്കു​ന്ന​തും മരിക്കു​ന്ന​തും എന്തു​കൊണ്ട്‌?

1. മനുഷ്യ​ജീ​വനെ സംബന്ധി​ച്ചു ശാസ്‌ത്രജ്ഞർ എന്തു വിശദീ​ക​രി​ക്കാൻ അപ്രാ​പ്‌ത​രാ​യി​രി​ക്കു​ന്നു?

 മനുഷ്യർ വാർധ​ക്യം പ്രാപി​ക്കു​ന്ന​തും മരിക്കു​ന്ന​തും എന്തു​കൊ​ണ്ടെന്നു ശാസ്‌ത്ര​ജ്ഞർക്ക്‌ അറിയില്ല. നമ്മുടെ കോശങ്ങൾ പുതു​ക്ക​പ്പെ​ട്ടു​കൊ​ണ്ടേ​യി​രി​ക്ക​യും നാം എന്നേക്കും ജീവി​ക്ക​യും ചെയ്യേ​ണ്ട​താണ്‌ എന്നു കാണ​പ്പെ​ടു​ന്നു. ഹയോ​ജൂൻ സോഷീ​കി​ഗാ​ക്കു (പ്രമാണ പേശീ​ശാ​സ്‌ത്രം) ഇങ്ങനെ പറയുന്നു: “കോശ​ങ്ങ​ളു​ടെ വാർധ​ക്യം​പ്രാ​പി​ക്കൽ ഒരു വ്യക്തി​യു​ടെ വാർധ​ക്യം പ്രാപി​ക്ക​ലി​നോ​ടും മരണ​ത്തോ​ടും ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നു​ള​ളത്‌ ഒരു വലിയ മർമമാണ്‌.” ജീവനു “സ്വാഭാ​വി​ക​മായ സഹജ” പരിധി ഉണ്ടെന്ന്‌ ഒട്ടു വളരെ ശാസ്‌ത്രജ്ഞർ വിശ്വ​സി​ക്കു​ന്നു. അവർ പറയു​ന്നതു ശരിയാ​ണെന്നു നിങ്ങൾ വിചാ​രി​ക്കു​ന്നു​വോ?

2. ജീവി​ത​ത്തി​ന്റെ ക്ഷണിക​സ്വ​ഭാ​വം നിമിത്തം ചിലർ എന്തു ചെയ്‌തി​രി​ക്കു​ന്നു?

2 മനുഷ്യർ എല്ലായ്‌പോ​ഴും ദീർഘാ​യു​സ്സി​നാ​യി കാംക്ഷി​ച്ചി​ട്ടുണ്ട്‌, അമർത്ത്യത പ്രാപി​ക്കാൻ ശ്രമി​ക്കു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്‌. സങ്കല്‌പ​മ​നു​സ​രിച്ച്‌, അമർത്ത്യത സാധ്യ​മാ​ക്കാൻ തയ്യാർചെയ്‌ത ഔഷധങ്ങൾ പൊ.യു.മു. നാലാം നൂററാ​ണ്ടു​മു​തൽ ചീനയി​ലെ പ്രഭു​ക്കൻമാ​രു​ടെ ശ്രദ്ധ ആകർഷി​ച്ചു. ചില പിൽക്കാല ചീനച​ക്ര​വർത്തി​മാർ രസത്തിൽനി​ന്നു നിർമിച്ച, ജീവന്റെ അമൃത്‌ എന്നു വിളി​ക്ക​പ്പെട്ട ഔഷധം പരീക്ഷി​ച്ചു നോക്കു​ക​യും മരിക്കു​ക​യും ചെയ്‌തു! മരണം തങ്ങളുടെ അസ്‌തി​ത്വ​ത്തി​ന്റെ അവസാ​ന​മ​ല്ലെന്നു ഗോള​മാ​സ​ക​ല​മു​ളള ആളുകൾ വിശ്വ​സി​ക്കു​ന്നു. ബുദ്ധമ​ത​ക്കാർക്കും ഹിന്ദു​ക്കൾക്കും മുസ്ലീ​ങ്ങൾക്കും, മറ്റെല്ലാ​വർക്കും, മരണാ​ന​ന്ത​ര​ജീ​വി​ത​ത്തി​ന്റെ ശോഭ​ന​മായ പ്രത്യാ​ശ​ക​ളുണ്ട്‌. ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ, അനേകർ മരണാ​നന്തര സ്വർഗീയ സൗഭാ​ഗ്യ​ജീ​വി​തം വിഭാവന ചെയ്യുന്നു.

3. (എ) മനുഷ്യർ നിത്യ​ജീ​വൻ കാംക്ഷി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) മരണ​ത്തെ​ക്കു​റി​ച്ചു​ളള ഏതു ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കിട്ടേ​ണ്ട​തുണ്ട്‌?

3 മരണാ​നന്തര സൗഭാ​ഗ്യ​ത്തി​ന്റെ ആശയങ്ങൾ നിത്യ​ജീ​വ​നു​വേ​ണ്ടി​യു​ളള അഭിവാ​ഞ്‌ഛയെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു. ദൈവം നമ്മിൽ നട്ടിരി​ക്കുന്ന നിത്യ​ത​യു​ടെ ആശയം​സം​ബ​ന്ധിച്ച്‌ “നിത്യ​ത​യും മനുഷ്യ​രു​ടെ ഹൃദയ​ത്തിൽ വെച്ചി​രി​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗി 3:11) ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പ്രതീ​ക്ഷ​യോ​ടെ​യാണ്‌ അവൻ ആദ്യ മനുഷ്യ​രെ സൃഷ്ടി​ച്ചത്‌. (ഉല്‌പത്തി 2:16, 17) അപ്പോൾ മനുഷ്യർ മരിക്കു​ന്നത്‌ എന്തു​കൊണ്ട്‌? മരണം ലോക​ത്തി​ലേക്ക്‌ ആനയി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ​യാണ്‌? ദൈവ​പ​രി​ജ്ഞാ​നം ഈ ചോദ്യ​ങ്ങ​ളിൻമേൽ വെളിച്ചം വീശുന്നു.—സങ്കീർത്തനം 119:105.

ഒരു കുടില തന്ത്രം

4. മനുഷ്യ​രു​ടെ മരണത്തിന്‌ ഉത്തരവാ​ദി​യായ കുററ​വാ​ളി​യെ യേശു തിരി​ച്ച​റി​യി​ച്ചത്‌ എങ്ങനെ?

4 ഒരു അക്രമി തന്റെ നീക്കങ്ങൾ മറച്ചു​വെ​ക്കാൻ ശ്രമി​ക്കു​ന്നു. ശതകോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ മരണത്തിൽ കലാശി​ച്ചി​രി​ക്കുന്ന ഒരു കുററ​കൃ​ത്യ​ത്തിന്‌ ഉത്തരവാ​ദി​യായ ഒരാ​ളെ​ക്കു​റി​ച്ചും ഇതു സത്യമാ​യി​രി​ക്കു​ന്നു. അവൻ മനുഷ്യ മരണത്തെ ദുരൂ​ഹ​ത​യിൽ മൂടി​വെ​ക്കാൻ കരുനീ​ക്കം നടത്തി​യി​രി​ക്കു​ന്നു. തന്നെ കൊല്ലാൻ ശ്രമി​ച്ച​വ​രോ​ടു പിൻവ​രുന്ന പ്രകാരം പറഞ്ഞ​പ്പോൾ യേശു​ക്രി​സ്‌തു ഈ കുററ​വാ​ളി​യെ തിരി​ച്ച​റി​യി​ച്ചു: “നിങ്ങൾ പിശാ​ചെന്ന പിതാ​വി​ന്റെ മക്കൾ; നിങ്ങളു​ടെ പിതാ​വി​ന്റെ മോഹ​ങ്ങളെ ചെയ്‌വാ​നും ഇച്ഛിക്കു​ന്നു. അവൻ ആദിമു​തൽ കുലപാ​തകൻ ആയിരു​ന്നു; അവനിൽ സത്യം ഇല്ലായ്‌ക​കൊ​ണ്ടു സത്യത്തിൽ നില്‌ക്കു​ന്ന​തു​മില്ല.”—യോഹ​ന്നാൻ 8:31, 40, 44.

5. (എ) പിശാ​ചായ സാത്താൻ ആയിത്തീർന്ന​വന്റെ ഉത്ഭവം എങ്ങനെ​യാ​യി​രു​ന്നു? (ബി) “സാത്താൻ,” “പിശാച്‌” എന്നീ പദങ്ങളു​ടെ അർഥ​മെന്ത്‌?

5 അതേ, പിശാച്‌ ദ്രോ​ഹി​യായ ഒരു ‘കൊല​പാ​തകി’ ആണ്‌. അവൻ ആരു​ടെ​യെ​ങ്കി​ലും ഹൃദയ​ത്തി​ലെ വെറും തിൻമയല്ല, പിന്നെ​യോ ഒരു യഥാർഥ ആളാ​ണെന്നു ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. (മത്തായി 4:1-11) നീതി​മാ​നായ ഒരു ദൂതനാ​യി സൃഷ്ടി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ‘അവൻ സത്യത്തിൽ നിന്നില്ല.’ അവനു പിശാ​ചായ സാത്താൻ എന്നു പേരി​ട്ടി​രി​ക്കു​ന്നത്‌ എത്ര ഉചിത​മാണ്‌! (വെളി​പ്പാ​ടു 12:9) അവൻ യഹോ​വ​യോ​ടു മറുത്തു​നിൽക്കു​ക​യും എതിർക്കു​ക​യും ചെയ്‌തി​രി​ക്കു​ന്ന​തു​കൊ​ണ്ടു “സാത്താൻ” അല്ലെങ്കിൽ “എതിരാ​ളി” എന്നു വിളി​ക്ക​പ്പെ​ടു​ന്നു. ഈ കുററ​വാ​ളി “ദൂഷകൻ” എന്നർഥ​മു​ളള “പിശാച്‌” എന്നും വിളി​ക്ക​പ്പെ​ടു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അവൻ ദൂഷണ​രൂ​പ​ത്തിൽ ദൈവ​ത്തെ​ക്കു​റി​ച്ചു വ്യാജ​പ്ര​സ്‌താ​വന നടത്തി​യി​രി​ക്കു​ന്നു.

6. സാത്താൻ ദൈവ​ത്തി​നെ​തി​രെ മത്സരി​ച്ചത്‌ എന്തിന്‌?

6 ദൈവ​ത്തി​നെ​തി​രെ മത്സരി​ക്കാൻ സാത്താനെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌? അത്യാ​ഗ്രഹം. യഹോ​വക്കു മനുഷ്യ​രിൽനി​ന്നു കിട്ടി​യി​രുന്ന ആരാധന അവൻ അത്യാ​ഗ്ര​ഹ​ത്തോ​ടെ മോഹി​ച്ചു. സ്രഷ്ടാ​വി​നു​മാ​ത്രം ഉചിത​മാ​യി അവകാ​ശ​പ്പെട്ട അത്തരം ആരാധന സ്വീക​രി​ക്കാ​നു​ളള ആഗ്രഹത്തെ പിശാച്‌ തളളി​ക്ക​ള​ഞ്ഞില്ല. (യെഹെ​സ്‌കേൽ 28:12-19 താരത​മ്യം ചെയ്യുക.) പകരം, സാത്താ​നാ​യി​ത്തീർന്ന ദൂതൻ ഈ അത്യാ​ഗ്രഹം പുഷ്ടി​പ്പെട്ടു പാപത്തെ പ്രസവി​ക്കു​ന്ന​തു​വരെ അതിനെ വളർത്തി.—യാക്കോബ്‌ 1:14, 15.

7. (എ) മനുഷ്യ​മ​ര​ണ​ത്തിന്‌ ഇടയാ​ക്കു​ന്നത്‌ എന്ത്‌? (ബി) പാപം എന്നാൽ എന്ത്‌?

7 മനുഷ്യ​രു​ടെ മരണത്തി​ലേക്കു നയിച്ചി​രി​ക്കുന്ന കുററ​കൃ​ത്യം ചെയ്‌ത​യാ​ളെ നമ്മൾ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. എന്നാൽ മനുഷ്യ​മ​ര​ണ​ത്തി​ന്റെ സ്‌പഷ്ട​മായ കാരണം എന്താണ്‌? ബൈബിൾ പറയുന്നു: “മരണത്തി​ന്റെ വിഷമു​ളളു [“മരണം ഉളവാ​ക്കുന്ന കുത്ത്‌,” NW] പാപം.” (1 കൊരി​ന്ത്യർ 15:56) പാപം എന്താണ്‌? ഈ പദം മനസ്സി​ലാ​ക്കു​ന്ന​തി​നു ബൈബി​ളി​ന്റെ മൂലഭാ​ഷ​ക​ളിൽ അതിന്റെ അർഥ​മെ​ന്താ​യി​രു​ന്നു​വെന്നു നമുക്കു പരിചി​ന്തി​ക്കാം. “പാപം ചെയ്യുക” എന്നു സാധാ​ര​ണ​മാ​യി വിവർത്തനം ചെയ്‌തി​രി​ക്കുന്ന എബ്രായ, ഗ്രീക്ക്‌ പദങ്ങളു​ടെ അർഥം “പിഴയ്‌ക്കുക” എന്നാണ്‌, ലക്ഷ്യം പിഴയ്‌ക്കുക അല്ലെങ്കിൽ ലക്ഷ്യത്തി​ലെ​ത്താ​തി​രി​ക്കുക എന്ന അർഥത്തിൽ. ഏതു ലക്ഷ്യമാ​ണു നമു​ക്കെ​ല്ലാം പിഴയ്‌ക്കു​ന്നത്‌? ദൈവ​ത്തോ​ടു​ളള പൂർണ​മായ അനുസ​ര​ണ​ത്തി​ന്റെ ലക്ഷ്യം. എന്നാൽ എങ്ങനെ​യാ​യി​രു​ന്നു ലോക​ത്തി​ലേക്കു പാപം ആനയി​ക്ക​പ്പെ​ട്ടത്‌?

തന്ത്രം നടപ്പി​ലാ​ക്ക​പ്പെട്ട വിധം

8. സാത്താൻ മനുഷ്യ​രു​ടെ ആരാധന നേടി​യെ​ടു​ക്കാൻ ശ്രമി​ച്ചത്‌ എങ്ങനെ?

8 താൻ മനുഷ്യ​രെ ഭരിക്കു​ന്ന​തി​ലേ​ക്കും അവരുടെ ആരാധന തനിക്കു ലഭിക്കു​ന്ന​തി​ലേ​ക്കും നയിക്കും എന്നു സാത്താൻ വിചാ​രിച്ച ഒരു തന്ത്രം അവൻ ശ്രദ്ധാ​പൂർവം മെന​ഞ്ഞെ​ടു​ത്തു. ദൈവ​ത്തി​നെ​തി​രെ പാപം​ചെ​യ്യാൻ ആദ്യ മനുഷ്യ​ജോ​ടി​യാ​യി​രുന്ന ആദാമി​നെ​യും ഹവ്വാ​യെ​യും പ്രേരി​പ്പി​ക്കു​ന്ന​തിന്‌ അവൻ തീരു​മാ​നി​ച്ചു. നമ്മുടെ ആദ്യ മാതാ​പി​താ​ക്കൾക്കു നിത്യ​ജീ​വ​നി​ലേക്കു നയിക്കു​മാ​യി​രുന്ന പരിജ്ഞാ​നം യഹോവ കൊടു​ത്തി​രു​ന്നു. അവരെ മനോ​ഹ​ര​മായ ഏദെൻതോ​ട്ട​ത്തിൽ ആക്കി​വെ​ച്ചി​രു​ന്ന​തു​കൊ​ണ്ടു സ്രഷ്ടാവു നല്ലവനാ​ണെന്ന്‌ അവർക്ക​റി​യാ​മാ​യി​രു​ന്നു. ദൈവം ആദാമി​നു സുന്ദരി​യും തുണയു​മായ ഒരു ഭാര്യയെ കൊടു​ത്ത​പ്പോൾ തന്റെ സ്വർഗീയ പിതാ​വി​ന്റെ നൻമ അവനു വിശേ​ഷാൽ അനുഭ​വ​പ്പെ​ട്ടി​രു​ന്നു. (ഉല്‌പത്തി 1:26, 29; 2:7-9, 18-23) ആദ്യ മനുഷ്യ​ജോ​ടി​യു​ടെ തുടർന്നു​ളള ജീവിതം ദൈവ​ത്തോ​ടു​ളള അനുസ​ര​ണത്തെ ആശ്രയി​ച്ചി​രു​ന്നു.

9. ദൈവം ആദ്യ മനുഷ്യന്‌ ഏതു കല്‌പന കൊടു​ത്തു, ഇതു ന്യായ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

9 ദൈവം ആദാമി​നോട്‌ ഇങ്ങനെ കല്‌പി​ച്ചു: “തോട്ട​ത്തി​ലെ സകലവൃ​ക്ഷ​ങ്ങ​ളു​ടെ​യും ഫലം നിനക്കു ഇഷ്ടം​പോ​ലെ തിന്നാം. എന്നാൽ നൻമതിൻമ​ക​ളെ​ക്കു​റി​ച്ചു​ളള അറിവി​ന്റെ വൃക്ഷത്തിൻ ഫലം തിന്നരു​തു; തിന്നുന്ന നാളിൽ നീ മരിക്കും.” (ഉല്‌പത്തി 2:16, 17) സ്രഷ്ടാ​വെന്ന നിലയിൽ ധാർമി​ക​പ്ര​മാ​ണങ്ങൾ വെക്കു​ന്ന​തി​നും തന്റെ സൃഷ്ടി​കൾക്കു നൻമ എന്താ​ണെ​ന്നും തിൻമ എന്താ​ണെ​ന്നും നിശ്ചയി​ക്കു​ന്ന​തി​നു​മു​ളള അവകാശം യഹോ​വ​യാം ദൈവ​ത്തിന്‌ ഉണ്ടായി​രു​ന്നു. തോട്ട​ത്തി​ലെ മറെറല്ലാ വൃക്ഷങ്ങ​ളു​ടെ​യും ഫലം തിന്നു​ന്ന​തിന്‌ ആദാമി​നും ഹവ്വായ്‌ക്കും സ്വാത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ അവന്റെ കല്‌പന ന്യായ​മാ​യി​രു​ന്നു. അഹങ്കാ​ര​പൂർവം സ്വന്തം ധാർമി​ക​പ്ര​മാ​ണങ്ങൾ വെക്കാതെ ഈ നിയമം അനുസ​രി​ക്കു​ന്ന​തി​നാൽ അവർക്കു യഹോ​വ​യു​ടെ ന്യായ​യു​ക്ത​മായ ഭരണാ​ധി​പ​ത്യ​ത്തോ​ടു​ളള വിലമ​തി​പ്പു പ്രകട​മാ​ക്കാൻ കഴിയു​മാ​യി​രു​ന്നു.

10. (എ) തന്റെ പക്ഷത്തേക്കു മനുഷ്യ​രെ ആകർഷി​ക്കാൻ സാത്താൻ അവരെ സമീപി​ച്ചത്‌ എങ്ങനെ? (ബി) സാത്താൻ യഹോ​വ​യിൽ എന്ത്‌ ആന്തരങ്ങൾ ആരോ​പി​ച്ചു? (സി) ദൈവ​ത്തിൻമേ​ലു​ളള സാത്താന്റെ ആക്രമ​ണ​ത്തെ​ക്കു​റി​ച്ചു നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു?

10 ആദ്യ മനുഷ്യ​രെ ദൈവ​ത്തിൽനിന്ന്‌ അകററാൻ പിശാചു പദ്ധതി​യി​ട്ടു. തന്റെ പക്ഷം ചേരാൻ അവരെ വശീക​രി​ക്കു​ന്ന​തി​നു സാത്താൻ വ്യാജം പറഞ്ഞു. ഒരു ഗാരു​ഢ​വി​ദ്യ​ക്കാ​രൻ ഒരു വ്യാജ​രൂ​പത്തെ ഉപയോ​ഗി​ക്കു​ന്ന​തു​പോ​ലെ ഒരു സർപ്പത്തെ ഉപയോ​ഗി​ച്ചു​കൊ​ണ്ടു പിശാച്‌ ഹവ്വാ​യോ​ടു: “തോട്ട​ത്തി​ലെ യാതൊ​രു വൃക്ഷത്തി​ന്റെ ഫലവും നിങ്ങൾ തിന്നരു​തെന്നു ദൈവം വാസ്‌ത​വ​മാ​യി കല്‌പി​ച്ചി​ട്ടു​ണ്ടോ” എന്നു ചോദി​ച്ചു. ഹവ്വാ ദൈവ​ത്തി​ന്റെ കല്‌പന എടുത്തു​പ​റ​ഞ്ഞ​പ്പോൾ “നിങ്ങൾ മരിക്ക​യില്ല നിശ്ചയം” എന്നു സാത്താൻ പ്രഖ്യാ​പി​ച്ചു. അനന്തരം, “അതു തിന്നുന്ന നാളിൽ നിങ്ങളു​ടെ കണ്ണു തുറക്ക​യും നിങ്ങൾ നൻമതിൻമ​കളെ അറിയു​ന്ന​വ​രാ​യി ദൈവ​ത്തെ​പ്പോ​ലെ ആകയും ചെയ്യും എന്നു ദൈവം അറിയു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ അവൻ യഹോ​വ​യിൽ തെററായ ആന്തരങ്ങൾ ആരോ​പി​ച്ചു. (ഉല്‌പത്തി 3:1-5) അങ്ങനെ ദൈവം എന്തോ നൻമ പിടി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാണ്‌ എന്നു പിശാചു സൂചി​പ്പി​ച്ചു. സത്യവാ​നും സ്‌നേ​ഹ​വാ​നു​മായ സ്വർഗീയ പിതാ​വായ യഹോ​വ​യു​ടെ​മേൽ എന്തൊരു ദൂഷണ​പ​ര​മായ കടന്നാ​ക്ര​മണം!

11. ആദാമും ഹവ്വായും സാത്താന്റെ കൂട്ടു​കു​റ​റ​വാ​ളി​കൾ ആയിത്തീർന്നത്‌ എങ്ങനെ?

11 ഹവ്വാ വീണ്ടും വൃക്ഷത്തെ നോക്കി, ഇപ്പോൾ അതിന്റെ ഫലം വിശേ​ഷാൽ അഭികാ​മ്യ​മെന്നു തോന്നി. തന്നിമി​ത്തം അവൾ പഴം പറിച്ചു​തി​ന്നു. പിന്നീട്‌, ദൈവ​ത്തോ​ടു​ളള അനുസ​ര​ണ​ക്കേ​ടി​ന്റെ ഈ പാപകൃ​ത്യ​ത്തിൽ അവളുടെ ഭർത്താവു മനഃപൂർവം അവളോ​ടു ചേർന്നു. (ഉല്‌പത്തി 3:6) ഹവ്വാ വഞ്ചിക്ക​പ്പെ​ട്ട​താ​ണെ​ങ്കി​ലും മനുഷ്യ​വർഗത്തെ ഭരിക്കാ​നു​ളള സാത്താന്റെ പദ്ധതിയെ അവളും ആദാമും പിന്താങ്ങി. ഫലത്തിൽ, അവർ അവന്റെ കൂട്ടു​കു​റ​റ​വാ​ളി​ക​ളാ​യി​ത്തീർന്നു.—റോമർ 6:16; 1 തിമൊ​ഥെ​യൊസ്‌ 2:14.

12. ദൈവ​ത്തി​നെ​തി​രായ മനുഷ്യ മത്സരത്തിൽനിന്ന്‌ എന്തു ഫലമു​ണ്ടാ​യി?

12 ആദാമും ഹവ്വായും അവരുടെ പ്രവർത്ത​ന​ങ്ങ​ളു​ടെ പരിണ​ത​ഫ​ലങ്ങൾ അനുഭ​വി​ക്കേ​ണ്ടി​വന്നു. അവർ സവിശേഷ പരിജ്ഞാ​നം സിദ്ധിച്ചു ദൈവ​ത്തെ​പ്പോ​ലെ​യാ​യി​ത്തീർന്നില്ല. മറിച്ച്‌, അവർക്കു ലജ്ജതോ​ന്നി ഒളിച്ചു. യഹോവ ആദാമി​നോ​ടു സമാധാ​നം ചോദി​ക്കു​ക​യും ഈ വിധി പ്രസ്‌താ​വി​ക്കു​ക​യും ചെയ്‌തു: “നിലത്തു​നി​ന്നു നിന്നെ എടുത്തി​രി​ക്കു​ന്നു; അതിൽ തിരികെ ചേരു​വോ​ളം മുഖത്തെ വിയർപ്പോ​ടെ നീ ഉപജീ​വനം കഴിക്കും; നീ പൊടി​യാ​കു​ന്നു, പൊടി​യിൽ തിരികെ ചേരും.” (ഉല്‌പത്തി 3:19) നമ്മുടെ ആദ്യ മാതാ​പി​താ​ക്കൾ നൻമതിൻമ​ക​ളു​ടെ അറിവി​ന്റെ വൃക്ഷത്തിൽനി​ന്നു ഭക്ഷിച്ച “നാളിൽ” അവർ ദൈവ​ത്താൽ ശിക്ഷക്കു വിധി​ക്ക​പ്പെ​ടു​ക​യും അവന്റെ കാഴ്‌ച​പ്പാ​ടിൽ മരിക്കു​ക​യും ചെയ്‌തു. പിന്നെ അവർ പറുദീ​സ​യിൽനി​ന്നു പുറത്താ​ക്ക​പ്പെട്ടു; അവരുടെ ശാരീ​രിക മരണത്തി​ലേ​ക്കു​ളള അധോ​ഗതി തുടങ്ങു​ക​യും ചെയ്‌തു.

പാപവും മരണവും വ്യാപിച്ച വിധം

13. പാപം സകല മനുഷ്യ​വർഗ​ത്തി​ലേ​ക്കും വ്യാപി​ച്ചത്‌ എങ്ങനെ?

13 മനുഷ്യാ​രാ​ധന സ്വീക​രി​ക്കാ​നു​ളള സാത്താന്റെ പദ്ധതി​യിൽ അവൻ പ്രത്യ​ക്ഷ​ത്തിൽ വിജയി​ച്ചി​രു​ന്നു. എന്നിരു​ന്നാ​ലും അവന്റെ ആരാധ​കരെ അവനു ജീവ​നോ​ടെ നിലനിർത്താ​നാ​യില്ല. ആദ്യ മനുഷ്യ ജോടി​യിൽ പാപം വ്യാപ​രി​ച്ചു​തു​ട​ങ്ങി​യ​പ്പോൾ അവർക്കു തങ്ങളുടെ സന്താന​ങ്ങ​ളി​ലേക്കു മേലാൽ പൂർണത കൈമാ​റാ​നാ​യില്ല. കല്ലിൽ കൊത്തിയ ഒരു എഴുത്തു​പോ​ലെ നമ്മുടെ ആദ്യ മാതാ​പി​താ​ക്ക​ളു​ടെ ജീനു​ക​ളിൽ പാപം ആഴത്തിൽ കൊത്ത​പ്പെട്ടു. അങ്ങനെ, അവർക്ക്‌ അപൂർണ സന്താന​ങ്ങളെ മാത്രമേ ഉളവാ​ക്കാൻ കഴിഞ്ഞു​ളളു. ആദാമും ഹവ്വായും പാപം ചെയ്‌ത​തി​നു​ശേഷം മാത്രം അവരുടെ മക്കളെ​യെ​ല്ലാം ഗർഭം​ധ​രി​ച്ച​തി​നാൽ അവർ പാപവും മരണവും അവകാ​ശ​പ്പെ​ടു​ത്തി.—സങ്കീർത്തനം 51:5; റോമർ 5:12.

14. (എ) തങ്ങളുടെ പാപങ്ങളെ നിഷേ​ധി​ക്കു​ന്ന​വരെ നമുക്ക്‌ ആരോട്‌ ഉപമി​ക്കാം? (ബി) ഇസ്രാ​യേ​ല്യർ തങ്ങളുടെ പാപാ​വ​സ്ഥ​യെ​ക്കു​റിച്ച്‌ എങ്ങനെ ബോധ​മു​ള​ളവർ ആക്കപ്പെട്ടു?

14 എന്നിരു​ന്നാ​ലും, ഇന്ന്‌ അനേകർ തങ്ങൾ പാപി​ക​ളാ​ണെന്നു വിചാ​രി​ക്കു​ന്നില്ല. ലോക​ത്തി​ന്റെ ചില ഭാഗങ്ങ​ളിൽ, അവകാ​ശ​പ്പെ​ടു​ത്തിയ പാപ​ത്തെ​ക്കു​റി​ച്ചു​ളള ആശയം പൊതു​വേ അറിയ​പ്പെ​ടു​ന്നില്ല. എന്നാൽ അതു പാപം സ്ഥിതി​ചെ​യ്യു​ന്നി​ല്ലെ​ന്നു​ള​ള​തി​ന്റെ തെളിവല്ല. ചെളി​പു​രണ്ട മുഖമു​ളള ഒരു ബാലൻ ശുദ്ധനാ​ണെന്ന്‌ അവകാ​ശ​പ്പെ​ട്ടേ​ക്കാം, അവൻ ഒരു കണ്ണാടി​യിൽ നോക്കി​യ​ശേ​ഷമേ മറിച്ചു ബോധ്യ​പ്പെ​ടു​ക​യു​ളളു എന്നു വരാം. പുരാതന ഇസ്രാ​യേ​ല്യർക്കു ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം അവന്റെ പ്രവാ​ച​ക​നായ മോശ​മു​ഖാ​ന്തരം ലഭിച്ച​പ്പോൾ അവർ ആ ബാല​നെ​പ്പോ​ലെ​യാ​യി​രു​ന്നു. പാപം സ്ഥിതി​ചെ​യ്യു​ന്നു​ണ്ടെന്ന്‌ ആ ന്യായ​പ്ര​മാ​ണം വ്യക്തമാ​ക്കി. “ന്യായ​പ്ര​മാ​ണ​ത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ വിശദീ​ക​രി​ക്കു​ന്നു. (റോമർ 7:7-12) കണ്ണാടി​യിൽ നോക്കുന്ന ബാല​നെ​പ്പോ​ലെ, തങ്ങളേ​ത്തന്നെ നോക്കു​ന്ന​തി​നു ന്യായ​പ്ര​മാ​ണം ഉപയോ​ഗി​ച്ച​തി​നാൽ തങ്ങൾ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ അശുദ്ധ​രാ​ണെന്ന്‌ ഇസ്രാ​യേ​ല്യർക്കു കാണാൻ കഴിഞ്ഞു.

15. ദൈവ​വ​ച​ന​മാ​കുന്ന കണ്ണാടി​യിൽ നോക്കു​ന്ന​തി​നാൽ എന്തു വെളി​വാ​കു​ന്നു?

15 ദൈവ​വ​ച​ന​മാ​കുന്ന കണ്ണാടി​യിൽ നോക്കു​ന്ന​തി​നാ​ലും അതിന്റെ പ്രമാ​ണങ്ങൾ ഗൗനി​ക്കു​ന്ന​തി​നാ​ലും നാം അപൂർണ​രാ​ണെന്നു നമുക്കു കാണാൻ കഴിയും. (യാക്കോബ്‌ 1:23-25) ദൃഷ്ടാ​ന്ത​ത്തിന്‌, മത്തായി 22:37-40-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം ദൈവ​ത്തെ​യും അയൽക്കാ​രെ​യും സ്‌നേ​ഹി​ക്കു​ന്നതു സംബന്ധി​ച്ചു തന്റെ ശിഷ്യ​രോ​ടു യേശു​ക്രി​സ്‌തു പറഞ്ഞതു പരിചി​ന്തി​ക്കുക. ഈ രംഗങ്ങ​ളിൽ മനുഷ്യർക്ക്‌ എത്ര കൂടെ​ക്കൂ​ടെ ലക്ഷ്യം പിഴയ്‌ക്കു​ന്നു! ദൈവ​ത്തോ​ടോ അയൽക്കാ​രോ​ടോ സ്‌നേഹം പ്രകട​മാ​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്നതു സംബന്ധിച്ച്‌ അനേകർക്ക്‌ ഒരു മനഃസാ​ക്ഷി​ക്കു​ത്തു പോലും അനുഭ​വ​പ്പെ​ടു​ന്നില്ല.—ലൂക്കൊസ്‌ 10:29-37.

സാത്താന്റെ ഉപായ​ങ്ങളെ സൂക്ഷി​ക്കുക!

16. സാത്താന്റെ തന്ത്രങ്ങ​ളു​ടെ ഒരു ഇരയാ​യി​ത്തീ​രു​ന്നത്‌ ഒഴിവാ​ക്കു​ന്ന​തിന്‌ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും, ഇതു പ്രയാ​സ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

16 നമ്മൾ മനഃപൂർവം പാപം​ചെ​യ്യു​ന്ന​തി​നി​ട​യാ​ക്കാൻ സാത്താൻ ശ്രമി​ക്കു​ക​യാണ്‌. (1 യോഹ​ന്നാൻ 3:8) അവന്റെ തന്ത്രങ്ങ​ളു​ടെ ഒരു ഇരയാ​കു​ന്ന​തൊ​ഴി​വാ​ക്കാൻ എന്തെങ്കി​ലും മാർഗ​മു​ണ്ടോ? ഉണ്ട്‌, എന്നാൽ ഇതിനു മനഃപൂർവ പാപത്തി​ലേ​ക്കു​ളള ചായ്‌വു​ക​ളോ​ടു നാം പോരാ​ടേ​ണ്ട​താ​വ​ശ്യ​മാണ്‌. പാപം ചെയ്യാ​നു​ളള നമ്മുടെ സഹജ​പ്ര​വണത വളരെ ശക്തമാ​ക​യാൽ ഇത്‌ എളുപ്പമല്ല. (എഫെസ്യർ 2:3) പൗലോസ്‌ ഒരു യഥാർഥ പോരാ​ട്ടം നടത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ പാപം അവനിൽ വസിക്കു​ന്നു​ണ്ടാ​യി​രു​ന്നു. നാം ദൈവാം​ഗീ​കാ​രം ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ, നാമും നമ്മിലു​ളള പാപ​പ്ര​വ​ണ​ത​ക​ളോ​ടു പോരാ​ടേ​ണ്ട​താണ്‌.—റോമർ 7:14-24; 2 കൊരി​ന്ത്യർ 5:10.

17. പാപ​പ്ര​വ​ണ​ത​കൾക്കെ​തി​രായ നമ്മുടെ പോരാ​ട്ടത്തെ കൂടുതൽ പ്രയാ​സ​ക​ര​മാ​ക്കി​ത്തീർക്കു​ന്നത്‌ എന്ത്‌?

17 ദൈവ​നി​യ​മങ്ങൾ ലംഘി​ക്കു​ന്ന​തി​ലേക്കു നമ്മെ വശീക​രി​ക്കാ​നു​ളള അവസരങ്ങൾ സാത്താൻ എല്ലായ്‌പോ​ഴും അന്വേ​ഷി​ക്കു​ന്ന​തി​നാൽ പാപത്തി​നെ​തി​രായ നമ്മുടെ പോരാ​ട്ടം എളുപ്പമല്ല. (1 പത്രൊസ്‌ 5:8) സഹക്രി​സ്‌ത്യാ​നി​ക​ളെ​ക്കു​റിച്ച്‌ ഉത്‌കണ്‌ഠ പ്രകട​മാ​ക്കി​ക്കൊ​ണ്ടു പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “സർപ്പം ഹവ്വായെ ഉപായ​ത്താൽ ചതിച്ച​തു​പോ​ലെ നിങ്ങളു​ടെ മനസ്സു ക്രിസ്‌തു​വി​നോ​ടു​ളള ഏകാ​ഗ്ര​ത​യും നിർമ്മ​ല​ത​യും വിട്ടു വഷളാ​യി​പ്പോ​കു​മോ എന്നു ഞാൻ ഭയപ്പെ​ടു​ന്നു.” (2 കൊരി​ന്ത്യർ 11:3) സാത്താൻ ഇന്നു സമാന​മായ ഉപായങ്ങൾ പ്രയോ​ഗി​ക്കു​ന്നു. യഹോ​വ​യു​ടെ നൻമ​യെ​യും ദൈവ​ക​ല്‌പ​നകൾ അനുസ​രി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങ​ളെ​യും കുറിച്ചു സംശയ​ത്തി​ന്റെ വിത്തുകൾ വിതക്കാൻ അവൻ ശ്രമി​ക്കു​ന്നു. നമ്മുടെ അവകാ​ശ​പ്പെ​ടു​ത്തിയ പാപ​പ്ര​വ​ണ​ത​കളെ മുത​ലെ​ടു​ക്കാ​നും നമ്മൾ ഗർവി​ന്റെ​യും അത്യാ​ഗ്ര​ഹ​ത്തി​ന്റെ​യും വിദ്വേ​ഷ​ത്തി​ന്റെ​യും മുൻവി​ധി​യു​ടെ​യും ഗതി പിൻതു​ട​രാ​നി​ട​യാ​ക്കാ​നും പിശാചു ശ്രമി​ക്കു​ന്നു.

18. പാപത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു സാത്താൻ ലോകത്തെ ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ?

18 നമു​ക്കെ​തി​രെ പിശാ​ചു​പ​യോ​ഗി​ക്കുന്ന ഉപായ​ങ്ങ​ളി​ലൊന്ന്‌ അവന്റെ അധികാ​ര​ത്തിൻ കീഴിൽ കിടക്കുന്ന ലോക​മാണ്‌. (1 യോഹ​ന്നാൻ 5:19) നാം ശ്രദ്ധാ​ലു​ക്ക​ള​ല്ലെ​ങ്കിൽ നമുക്കു ചുററു​മു​ളള ലോക​ത്തി​ലെ വഷളരും വഞ്ചകരു​മായ ആളുകൾ നമ്മു​ടെ​മേൽ സമ്മർദം ചെലുത്തി ദൈവ​ത്തി​ന്റെ ധാർമി​ക​പ്ര​മാ​ണ​ങ്ങളെ ലംഘി​ക്കുന്ന ഒരു പാപഗതി സ്വീക​രി​ക്കാ​നി​ട​യാ​ക്കി​യേ​ക്കാം. (1 പത്രൊസ്‌ 4:3-5) അനേകർ ദൈവ​നി​യ​മ​ങ്ങളെ അവഗണി​ക്കു​ന്നു, അവരുടെ മനഃസാ​ക്ഷി​യു​ടെ ശബ്ദത്തെ തളളി​ക്കളക പോലും ചെയ്‌തു​കൊണ്ട്‌ ഒടുവിൽ അതിനെ അചേത​ന​മാ​ക്കു​ന്നു. (റോമർ 2:14, 15; 1 തിമൊ​ഥെ​യൊസ്‌ 4:1, 2) ചിലർ അവരുടെ അപൂർണ മനഃസാ​ക്ഷി​പോ​ലും മുമ്പു സ്വീക​രി​ക്കാൻ അനുവ​ദി​ക്കാഞ്ഞ ഒരു ഗതി കാല​ക്ര​മേണ സ്വീക​രി​ക്കു​ന്നു.—റോമർ 1:24-32; എഫെസ്യർ 4:17-19.

19. ഒരു സൻമാർഗ​ജീ​വി​തം നയിച്ചാൽ മാത്രം മതിയാ​കാ​ത്തത്‌ എന്തു​കൊണ്ട്‌?

19 ഒരു സൻമാർഗ​ജീ​വി​തം നയിക്കു​ന്നത്‌ ഈ ലോക​ത്തിൽ ഒരു നേട്ടമാണ്‌. എന്നിരു​ന്നാ​ലും നമ്മുടെ സ്രഷ്ടാ​വി​നെ പ്രസാ​ദി​പ്പി​ക്കു​ന്ന​തി​നു കൂടുതൽ കാര്യങ്ങൾ ആവശ്യ​മാണ്‌. നമുക്കു ദൈവ​വി​ശ്വാ​സ​വും ഉണ്ടായി​രി​ക്കണം; അവനോട്‌ ഒരു ഉത്തരവാ​ദി​ത്വം തോന്നു​ക​യും വേണം. (എബ്രായർ 11:6) “നൻമ ചെയ്‌വാ​ന​റി​ഞ്ഞി​ട്ടും ചെയ്യാ​ത്ത​വന്നു അതു പാപം തന്നേ,” ശിഷ്യ​നായ യാക്കോബ്‌ എഴുതി. (യാക്കോബ്‌ 4:17) അതേ, കരുതി​ക്കൂ​ട്ടി ദൈവ​ത്തെ​യും അവന്റെ കല്‌പ​ന​ക​ളെ​യും അവഗണി​ക്കു​ന്നത്‌ അതിൽത്തന്നെ ഒരു രൂപത്തി​ലു​ളള പാപമാണ്‌.

20. ശരി ചെയ്യു​ന്ന​തിൽനി​ന്നു നിങ്ങളെ തടയാൻ സാത്താൻ എങ്ങനെ ശ്രമി​ച്ചേ​ക്കാം, എന്നാൽ അങ്ങനെ​യു​ളള സമ്മർദ​ങ്ങളെ ചെറു​ത്തു​നിൽക്കാൻ നിങ്ങളെ എന്തു സഹായി​ക്കും?

20 ബൈബിൾപ​ഠ​ന​ത്തി​ലൂ​ടെ നിങ്ങൾ ദൈവ​പ​രി​ജ്ഞാ​നം അന്വേ​ഷി​ക്കു​ന്ന​തി​നെ​തി​രെ സാത്താൻ എതിർപ്പ്‌ ഇളക്കി​വി​ടാൻ വളരെ സാധ്യ​ത​യുണ്ട്‌. ശരി ചെയ്യു​ന്ന​തിൽനിന്ന്‌ അത്തരം സമ്മർദം നിങ്ങളെ തടയാൻ നിങ്ങൾ അനുവ​ദി​ക്കു​ക​യി​ല്ലെന്ന്‌ ആത്മാർഥ​മാ​യി ആശിക്കു​ക​യാണ്‌. (യോഹ​ന്നാൻ 16:2) യേശു​വി​ന്റെ ശുശ്രൂ​ഷ​ക്കാ​ലത്ത്‌ അനേകം ഭരണാ​ധി​കാ​രി​കൾ അവനിൽ വിശ്വാ​സ​മർപ്പി​ച്ചു​വെ​ങ്കി​ലും സമുദാ​യ​ഭ്രഷ്ടു ഭയന്ന്‌ അവർ അവനെ ഏററു​പ​റ​ഞ്ഞില്ല. (യോഹ​ന്നാൻ 12:42, 43) ദൈവ​പ​രി​ജ്ഞാ​നം അന്വേ​ഷി​ക്കുന്ന ഏതൊ​രാ​ളെ​യും ഭീഷണി​പ്പെ​ടു​ത്താൻ സാത്താൻ നിർദയം ശ്രമി​ക്കു​ക​യാണ്‌. ഏതായാ​ലും, യഹോവ ചെയ്‌തി​രി​ക്കുന്ന മഹനീയ കാര്യങ്ങൾ നിങ്ങൾ എല്ലായ്‌പോ​ഴും ഓർക്കു​ക​യും വിലമ​തി​ക്കു​ക​യും വേണം. ഇതേ വിലമ​തി​പ്പു നേടാൻ നിങ്ങൾക്ക്‌ എതിരാ​ളി​കളെ സഹായി​ക്കാൻ പോലും കഴി​ഞ്ഞേ​ക്കാം.

21. ലോക​ത്തെ​യും നമ്മുടെ സ്വന്തം പാപ​പ്ര​വ​ണ​ത​ക​ളെ​യും നമുക്ക്‌ എങ്ങനെ ജയിക്കാം?

21 നാം അപൂർണ​രാ​യി​രി​ക്കു​ന്ന​ട​ത്തോ​ളം കാലം നാം പാപം ചെയ്യും. (1 യോഹ​ന്നാൻ 1:8) എന്നുവ​രി​കി​ലും, ഈ പോരാ​ട്ടം നടത്തു​ന്ന​തി​നു നമുക്കു സഹായം ലഭിക്കും. അതേ, ദുഷ്ട​നോട്‌, പിശാ​ചായ സാത്താ​നോട്‌, ഉളള പോരാ​ട്ട​ത്തിൽ വിജയ​ശ്രീ​ലാ​ളി​ത​രാ​യി​ത്തീ​രുക സാധ്യ​മാണ്‌. (റോമർ 5:21) യേശു ഭൂമി​യി​ലെ തന്റെ ശുശ്രൂ​ഷ​യു​ടെ അവസാ​ന​ത്തിൽ ഈ വാക്കു​ക​ളോ​ടെ തന്റെ അനുഗാ​മി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു: “ലോക​ത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യ​പ്പെ​ടു​വിൻ; ഞാൻ ലോകത്തെ ജയിച്ചി​രി​ക്കു​ന്നു.” (യോഹ​ന്നാൻ 16:33) അപൂർണ മനുഷ്യർക്കു​പോ​ലും ദൈവ​സ​ഹാ​യ​ത്താൽ ലോകത്തെ ജയിക്കുക സാധ്യ​മാണ്‌. സാത്താന്‌ അവനെ എതിർക്കു​ക​യും ‘ദൈവ​ത്തി​നു കീഴ്‌പ്പെ​ടു​ക​യും’ ചെയ്യു​ന്ന​വ​രു​ടെ​മേൽ സ്വാധീ​ന​മില്ല. (യാക്കോബ്‌ 4:7; 1 യോഹ​ന്നാൻ 5:18) നാം കാണാൻ പോകു​ന്ന​തു​പോ​ലെ, ദൈവം പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തിൽനി​ന്നു​ളള പോം​വഴി പ്രദാ​നം​ചെ​യ്‌തി​ട്ടുണ്ട്‌.

നിങ്ങളുടെ പരിജ്ഞാ​നം പരി​ശോ​ധി​ക്കു​ക

പിശാചായ സാത്താൻ ആരാണ്‌?

മനുഷ്യർ വാർധ​ക്യം പ്രാപി​ക്കു​ക​യും മരിക്കു​ക​യും ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌?

പാപം എന്നാൽ എന്ത്‌?

സാത്താൻ ദൈവ​ത്തി​നെ​തി​രായ മനഃപൂർവ പാപത്തി​ലേക്ക്‌ ആളുകളെ ആകർഷി​ക്കു​ന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യ​ങ്ങൾ]

[54-ാം പേജ്‌ നിറ​യെ​യുള്ള ചിത്രം]