നിങ്ങൾ ആരുടെ അധികാരത്തെ അംഗീകരിക്കണം?
അധ്യായം 14
നിങ്ങൾ ആരുടെ അധികാരത്തെ അംഗീകരിക്കണം?
1, 2. എല്ലാ രൂപങ്ങളിലുമുളള അധികാരം ഹാനികരമാണോ? വിശദീകരിക്കുക.
“അധികാരം” എന്നത് അനേകർക്കും അരോചകമായ ഒരു വാക്കാണ്. ഇതു മനസ്സിലാക്കാവുന്നതേയുളളു, കാരണം അധികാരം മിക്കപ്പോഴും ദുർവിനിയോഗം ചെയ്യപ്പെടുന്നു—ജോലിസ്ഥലത്തും കുടുംബത്തിലും ഭരണകൂടങ്ങളാലും. ‘മനുഷ്യൻ മനുഷ്യനു ദ്രോഹം വരുമാറ് അവനെ ഭരിച്ചിരിക്കുന്നു’ എന്നു ബൈബിൾ വാസ്തവികമായി പറയുന്നു. (സഭാപ്രസംഗി 8:9, NW) അതേ, അനേകർ ക്രൂരമായും സ്വേച്ഛാപരമായും പ്രവർത്തിച്ചുകൊണ്ടു മററുളളവരെ ഭരിച്ചിരിക്കുന്നു.
2 എന്നാൽ എല്ലാ അധികാരങ്ങളും ഹാനികരമല്ല. ദൃഷ്ടാന്തത്തിന്, നമ്മുടെ ശരീരം നമ്മുടെമേൽ അധികാരം പ്രയോഗിക്കുന്നുവെന്നു പറയാവുന്നതാണ്. ശ്വസിക്കാനും ഭക്ഷിക്കാനും പാനംചെയ്യാനും ഉറങ്ങാനും അതു നമ്മോട് “ആജ്ഞാപിക്കുന്നു.” അതു മർദനപരമാണോ? അല്ല. ഈ ആജ്ഞകളനുസരിച്ചു പ്രവർത്തിക്കുന്നതു നമ്മുടെ നൻമയ്ക്കുതകുന്നു. നമ്മുടെ ശരീരാവശ്യങ്ങൾക്കു കീഴ്പ്പെടുന്നത് അനിച്ഛാപൂർവമായിരിക്കാം, എന്നാൽ മനസ്സോടെയുളള നമ്മുടെ കീഴ്പ്പെടൽ ആവശ്യപ്പെടുന്ന മററ് അധികാരരൂപങ്ങളുണ്ട്. ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
പരമാധികാരം
3. യഹോവ ന്യായയുക്തമായി ‘പരമാധികാരിയാം കർത്താവ്’ എന്നു വിളിക്കപ്പെടുന്നത് എന്തുകൊണ്ട്?
3 ബൈബിളിൽ 300-ൽപ്പരം പ്രാവശ്യം യഹോവയെ “പരമാധികാരിയാം കർത്താവ്” എന്നു വിളിക്കുന്നു. ഒരു പരമാധികാരി പരമോന്നത അധികാരമുളള ഒരാളാണ്. യഹോവക്ക് ഈ പദവിക്കുളള അവകാശം കൊടുക്കുന്നത് എന്താണ്? വെളിപ്പാടു 4:11 ഉത്തരം പറയുന്നു: “കർത്താവേ, [“യഹോവേ,” NW] നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.”
4. യഹോവ തന്റെ അധികാരം പ്രയോഗിക്കാനിഷ്ടപ്പെടുന്നത് എങ്ങനെ?
4 നമ്മുടെ സ്രഷ്ടാവ് എന്നനിലയിൽ, യഹോവക്കു യഥേഷ്ടം അധികാരം പ്രയോഗിക്കാനുളള അവകാശമുണ്ട്. വിശേഷാൽ ദൈവത്തിനു “ചലനാത്മക ഊർജത്തിന്റെ സമൃദ്ധി” ഉണ്ടെന്നുളളതു നാം പരിഗണിക്കുമ്പോൾ ഇതു ഭീതിജനകമായി തോന്നിയേക്കാം. അവൻ “സർവ്വശക്തിയുളള ദൈവം” എന്നു വിളിക്കപ്പെടുന്നു—എബ്രായയിൽ കീഴടക്കുന്ന ശക്തി എന്ന ആശയം ഉൾക്കൊളളുന്ന ഒരു പദം തന്നെ. (യെശയ്യാവ് 40:26, NW; ഉല്പത്തി 17:1) എന്നാൽ യഹോവ കൃപാപൂർവകമായ ഒരു വിധത്തിലാണു തന്റെ ശക്തി പ്രകടമാക്കുന്നത്, എന്തുകൊണ്ടെന്നാൽ അവന്റെ ഏററവും മികച്ചുനിൽക്കുന്ന ഗുണം സ്നേഹമാണ്.—1 യോഹന്നാൻ 4:16.
5. യഹോവയുടെ അധികാരത്തിനു കീഴ്പ്പെടുന്നതു പ്രയാസമല്ലാത്തത് എന്തുകൊണ്ട്?
5 അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാരുടെമേൽ താൻ ശിക്ഷ വരുത്തുമെന്നു യഹോവ മുന്നറിയിപ്പു കൊടുത്തെങ്കിലും മോശ അവനെ മനസ്സിലാക്കിയത് മുഖ്യമായി ‘തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്ന സത്യദൈവം, വിശ്വസ്തദൈവം’ ആയിട്ടാണ്. (ആവർത്തനപുസ്തകം 7:9) ഒന്നു സങ്കല്പിക്കുക! അഖിലാണ്ഡത്തിലെ പരമാധികാരി തന്നെ സേവിക്കാൻ നമ്മെ നിർബന്ധിക്കുന്നില്ല. പകരം, അവന്റെ സ്നേഹം നിമിത്തം നാം അവനിലേക്ക് ആകർഷിക്കപ്പെടുന്നു. (റോമർ 2:4; 5:8) യഹോവയുടെ അധികാരത്തിനു കീഴ്പ്പെടുന്നത് ഒരു ഉല്ലാസംപോലുമാണ്, എന്തുകൊണ്ടെന്നാൽ അവന്റെ നിയമങ്ങൾ എല്ലായ്പോഴും നമ്മുടെ ആത്യന്തികപ്രയോജനത്തിന് ഉതകുന്നു.—സങ്കീർത്തനം 19:7, 8.
6. ഏദെൻതോട്ടത്തിൽ അധികാരത്തിന്റെ പ്രശ്നം ഉദിച്ചതെങ്ങനെ, ഫലമെന്തായിരുന്നു?
6 നമ്മുടെ ആദ്യ മാതാപിതാക്കൾ ദൈവത്തിന്റെ പരമാധികാരത്തെ ത്യജിച്ചു. നൻമ എന്താണെന്നും തിൻമ എന്താണെന്നും സ്വയം തീരുമാനിക്കാൻ അവർ ആഗ്രഹിച്ചു. (ഉല്പത്തി 3:4-6) തത്ഫലമായി, തങ്ങളുടെ പറുദീസാഭവനത്തിൽനിന്ന് അവർ പുറത്താക്കപ്പെട്ടു. അതിനുശേഷം അപൂർണമെങ്കിലും ക്രമീകൃതമായ ഒരു സമൂഹത്തിൽ ജീവിക്കാൻ തങ്ങളെ പ്രാപ്തരാക്കുന്ന അധികാര ഘടനകൾ സൃഷ്ടിക്കാൻ യഹോവ മനുഷ്യരെ അനുവദിച്ചു. ഈ അധികാരങ്ങളിൽ ചിലത് ഏവയാണ്, നാം ഏതളവിൽ അവയ്ക്കു കീഴ്പ്പെടാൻ ദൈവം പ്രതീക്ഷിക്കുന്നു?
“ശ്രേഷ്ഠാധികാരങ്ങൾ”
7. ‘ശ്രേഷ്ഠാധികാരങ്ങൾ’ ആരാണ്, അവരുടെ സ്ഥാനം ദൈവത്തിന്റെ അധികാരത്തോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
7 അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ.” ‘ശ്രേഷ്ഠാധികാരികൾ’ ആരാണ്? തുടർന്നുവരുന്ന വാക്യങ്ങളിലെ പൗലോസിന്റെ വാക്കുകൾ മനുഷ്യഗവൺമെൻറ് അധികാരികൾ ആണെന്നു പ്രകടമാക്കുന്നു. (റോമർ 13:1-7; തീത്തൊസ് 3:1) യഹോവ മനുഷ്യന്റെ ഗവൺമെൻറ് അധികാരങ്ങളെ സ്ഥാപിച്ചില്ല, എന്നാൽ അവന്റെ അനുവാദത്താൽ അവ സ്ഥിതിചെയ്യുന്നു. അതുകൊണ്ടു “നിലവിലുളള അധികാരങ്ങൾ ദൈവത്താൽ അവയുടെ ആപേക്ഷിക സ്ഥാനങ്ങളിൽ ആക്കിവെക്കപ്പെട്ടിരിക്കുന്നു” എന്നു പൗലോസിന് എഴുതാൻ കഴിഞ്ഞു. അത്തരം ഭൗമിക അധികാരങ്ങളെക്കുറിച്ച് ഇത് എന്തു സൂചിപ്പിക്കുന്നു? അതു ദൈവത്തിന്റെ അധികാരത്തിനു കീഴിലുളളത്, താണത്, ആണെന്നുതന്നെ. (യോഹന്നാൻ 19:10, 11) അതുകൊണ്ട്, മമനുഷ്യന്റെ നിയമം ദൈവത്തിന്റെ നിയമത്തിനു വിരുദ്ധമായിരിക്കുമ്പോൾ ക്രിസ്ത്യാനികൾ തങ്ങളുടെ ബൈബിൾ പരിശീലിത മനസ്സാക്ഷിയാൽ നയിക്കപ്പെടണം. അവർ “മനുഷ്യരെക്കാളുപരി ദൈവത്തെ ഭരണാധികാരിയായി അനുസരിക്കേണ്ടതാണ്.”—പ്രവൃത്തികൾ 5:29, NW.
8. നിങ്ങൾക്കു ശ്രേഷ്ഠാധികാരങ്ങളിൽനിന്നു പ്രയോജനം ലഭിക്കുന്നത് എങ്ങനെ, നിങ്ങൾക്ക് അവരോടുളള കീഴ്പ്പെടൽ എങ്ങനെ പ്രകടമാക്കാൻ കഴിയും?
8 എന്നിരുന്നാലും, ഭരിക്കുന്ന ശ്രേഷ്ഠാധികാരങ്ങൾ മിക്കപ്പോഴും ‘നമ്മുടെ നൻമക്കുവേണ്ടിയുളള ദൈവശുശ്രൂഷകരായി’ വർത്തിക്കുന്നു. (റോമർ 13:4) ഏതു വിധങ്ങളിൽ? ശരി, തപാൽവിതരണം, പൊലീസ് സംരക്ഷണം, അഗ്നിബാധയിൽനിന്നുളള സംരക്ഷണം, ശുചീകരണപ്രവർത്തനം, വിദ്യാഭ്യാസം എന്നിങ്ങനെ ശ്രേഷ്ഠാധികാരങ്ങൾ പ്രദാനംചെയ്യുന്ന നിരവധി സേവനങ്ങളെക്കുറിച്ചു ചിന്തിക്കുക. “അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു”വെന്നു പൗലോസ് എഴുതി, എന്തെന്നാൽ “അവർ ദൈവശുശ്രൂഷകൻമാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു.” (റോമർ 13:6) നികുതികളുടെയോ നിയമപരമായ മറേറതെങ്കിലും കടപ്പാടിന്റെയോ കാര്യത്തിൽ, നാം ‘നല്ലവരായി നടക്കണം.’—എബ്രായർ 13:18.
9, 10. (എ) ശ്രേഷ്ഠാധികാരങ്ങൾ ദൈവത്തിന്റെ ക്രമീകരണവുമായി യോജിപ്പിലായിരിക്കുന്നത് എങ്ങനെ? (ബി) ശ്രേഷ്ഠാധികാരങ്ങളെ എതിർക്കുന്നതു തെററായിരിക്കുന്നത് എന്തുകൊണ്ട്?
9 ചില സമയങ്ങളിൽ, ശ്രേഷ്ഠാധികാരങ്ങൾ തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യുന്നു. ഇത് അവർക്കു കീഴ്പ്പെട്ടു നിലകൊളളാനുളള നമ്മുടെ ഉത്തരവാദിത്വത്തിൽനിന്നു നമ്മെ ഒഴിവാക്കുന്നുണ്ടോ? ഇല്ല, ഒഴിവാക്കുന്നില്ല. ഈ അധികാരങ്ങളുടെ തെററായ പ്രവൃത്തികൾ യഹോവ കാണുന്നുണ്ട്. (സദൃശവാക്യങ്ങൾ 15:3) മനുഷ്യഭരണത്തിനുളള അവന്റെ അനുവാദം അതിന്റെ അഴിമതിക്കുനേരെ അവൻ കണ്ണടയ്ക്കുന്നുവെന്ന് അർഥമാക്കുന്നില്ല; നാം അങ്ങനെ ചെയ്യാൻ അവൻ പ്രതീക്ഷിക്കുന്നുമില്ല. തീർച്ചയായും, താമസിയാതെ “ദൈവം ഈ രാജത്വങ്ങളെയൊക്കെയും തകർത്തു” നശിപ്പിച്ചു പകരം തന്റെ നീതിയുളള സ്വന്തം ഗവൺമെൻറ് കൊണ്ടുവരും. (ദാനീയേൽ 2:44) എന്നാൽ അതു സംഭവിക്കുന്നതുവരെ, ശ്രേഷ്ഠാധികാരങ്ങൾ പ്രയോജനകരമായ ഒരു ഉദ്ദേശ്യം സാധിക്കുന്നു.
10 പൗലോസ് ഇങ്ങനെ വിശദീകരിച്ചു: “അധികാരത്തെ എതിർക്കുന്നവൻ ദൈവത്തിന്റെ ക്രമീകരണത്തിന് എതിരായ ഒരു നിലപാടു സ്വീകരിച്ചിരിക്കുന്നു.” (റോമർ 13:2, NW) ശ്രേഷ്ഠാധികാരങ്ങൾ ഒരളവിലുളള ക്രമം നിലനിർത്തുന്ന കാര്യത്തിൽ ദൈവത്തിന്റെ “ക്രമീകരണ”മാണ്, അതില്ലെങ്കിൽ കുഴപ്പവും അരാജകത്വവും കൊടുകുത്തിവാഴും. ശ്രേഷ്ഠാധികാരങ്ങളോട് എതിർക്കുന്നതു തിരുവെഴുത്തുവിരുദ്ധവും നിരർഥകവുമാണ്. ദൃഷ്ടാന്തത്തിന്, നിങ്ങൾ ശസ്ത്രക്രിയക്കു വിധേയനായെന്നും മുറിവു കുത്തിക്കെട്ടിയെന്നുമിരിക്കട്ടെ. കുത്തിക്കെട്ടു ശരീരത്തിന് അന്യമാണെങ്കിലും അത് ഒരു പരിമിതകാലത്തേക്ക് ഒരു ഉദ്ദേശ്യം സാധിക്കുന്നു. അകാലത്തിൽ അവ നീക്കംചെയ്യുന്നതു ഹാനികരമായിരിക്കാം. അതുപോലെതന്നെ, മാനുഷഗവൺമെൻറ് അധികാരങ്ങൾ ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിന്റെ ഭാഗമല്ലായിരുന്നു. ഏതായാലും, അവന്റെ രാജ്യം പൂർണമായി ഭൂമിയെ ഭരിക്കുന്നതുവരെ മനുഷ്യഗവൺമെൻറുകൾ ഇക്കാലത്തേക്കുളള ദൈവേഷ്ടത്തിനു ചേരുന്ന ഒരു ധർമം നിർവഹിച്ചുകൊണ്ടു സമൂഹത്തെ ഒരുമിപ്പിച്ചുനിർത്തുന്നു. അങ്ങനെ നാം ശ്രേഷ്ഠാധികാരങ്ങൾക്കു കീഴ്പ്പെട്ടിരിക്കണം, അതേസമയം നാം ദൈവത്തിന്റെ നിയമത്തിനും അധികാരത്തിനും മുൻഗണന കൊടുക്കുകയും ചെയ്യുന്നു.
കുടുംബത്തിലെ അധികാരം
11. നിങ്ങൾ ശിരഃസ്ഥാന തത്ത്വത്തെ എങ്ങനെ വിശദീകരിക്കും?
11 കുടുംബം മനുഷ്യസമുദായത്തിന്റെ അടിസ്ഥാനഘടകമാണ്. അതിനുളളിൽ ഒരു ഭർത്താവിനും ഭാര്യക്കും പ്രതിഫലദായകമായ സഖിത്വം കണ്ടെത്താൻ കഴിയും, മക്കളെ കാത്തുരക്ഷിച്ച് പ്രായപൂർത്തിയാകുന്നതുവരെ പരിശീലിപ്പിക്കാനും കഴിയും. (സദൃശവാക്യങ്ങൾ 5:15-21; എഫെസ്യർ 6:1-4) അത്തരമൊരു ശ്രേഷ്ഠമായ ഏർപ്പാടു സമാധാനത്തിലും യോജിപ്പിലും ജീവിക്കാൻ കുടുംബാംഗങ്ങളെ പ്രാപ്തരാക്കുന്ന ഒരു വിധത്തിൽ ക്രമീകൃതമായിരിക്കേണ്ടതുണ്ട്. ഇതു സാധിക്കുന്നതിനുളള യഹോവയുടെ മാർഗം ശിരഃസ്ഥാന തത്ത്വത്തിലൂടെയാണ്, അത് 1 കൊരിന്ത്യർ 11:3-ൽ കാണുന്ന ഈ വാക്കുകളിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു: “എന്നാൽ ഏതു പുരുഷന്റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷൻ, ക്രിസ്തുവിന്റെ തല ദൈവം.”
12, 13. കുടുംബത്തലവൻ ആരാണ്, യേശു ശിരഃസ്ഥാനം പ്രയോഗിക്കുന്ന വിധത്തിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
12 ഭർത്താവാണു കുടുംബത്തലവൻ. എന്നിരുന്നാലും, അവനുമീതെ ഒരു ശിരസ്സ് ഉണ്ട്—യേശുക്രിസ്തു. പൗലോസ് ഇങ്ങനെ എഴുതി: “ഭർത്താക്കൻമാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ. അവൻ . . . തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തു.” (എഫെസ്യർ 5:25, 27) യേശു എല്ലായ്പോഴും സഭയെ കരുതിയിട്ടുളളതുപോലെ, ഭർത്താവു ഭാര്യയെ കരുതുമ്പോൾ ക്രിസ്തുവിനോടുളള കീഴ്പ്പെടൽ അയാൾ പ്രതിഫലിപ്പിക്കുകയാണു ചെയ്യുന്നത്. (1 യോഹന്നാൻ 2:6) യേശുവിനു വലിയ അധികാരം ഏൽപ്പിച്ചുകൊടുത്തിരിക്കുകയാണ്, എന്നാൽ അവൻ ഏററവുമധികം സൗമ്യതയോടും സ്നേഹത്തോടും ന്യായബോധത്തോടുംകൂടെയാണ് അതു പ്രയോഗിക്കുന്നത്. (മത്തായി 20:25-28) ഒരു മനുഷ്യനായിരുന്നപ്പോൾ യേശു തന്റെ അധികാരപദവിയെ ഒരിക്കലും ദുർവിനിയോഗം ചെയ്തില്ല. അവൻ “സൗമ്യപ്രകൃതമുളളവനും ഹൃദയത്തിൽ എളിമയുളളവനു”മായിരുന്നു. അവൻ തന്റെ അനുഗാമികളെ “അടിമകൾ” എന്നതിനുപകരം “സ്നേഹിതർ” എന്നു വിളിച്ചു. “ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” എന്ന് അവൻ അവരോടു വാഗ്ദാനം ചെയ്തു, അതാണ് അവൻ ചെയ്തതും.—മത്തായി 11:28, 29, NW; യോഹന്നാൻ 15:15, NW.
13 യേശുവിന്റെ മാതൃക ക്രിസ്തീയ ശിരഃസ്ഥാനം പരുഷമായ മേധാവിത്വത്തിന്റെ ഒരു സ്ഥാനമല്ലെന്നു ഭർത്താക്കൻമാരെ പഠിപ്പിക്കുന്നു. പകരം, അത് ആദരവിന്റെയും ആത്മത്യാഗപരമായ സ്നേഹത്തിന്റെയും പദവിയാണ്. ഇത് ഒരു ഇണയെ ശാരീരികമായോ വാഗ്രൂപേണയോ ദ്രോഹിക്കുന്നതിനുളള സാധ്യതയെ വ്യക്തമായും ഒഴിവാക്കും. (എഫെസ്യർ 4:29, 31, 32; 5:28, 29; കൊലൊസ്സ്യർ 3:19) ഒരു ക്രിസ്തീയ പുരുഷൻ അങ്ങനെ ഭാര്യയെ ദ്രോഹിക്കുന്നുവെങ്കിൽ അയാളുടെ മററു സൽപ്രവൃത്തികൾക്കു വിലയുണ്ടായിരിക്കയില്ല, അയാളുടെ പ്രാർഥനകൾ തടസ്സപ്പെടും.—1 കൊരിന്ത്യർ 13:1-3; 1 പത്രൊസ് 3:7.
14, 15. ഭർത്താവിനു കീഴ്പ്പെട്ടിരിക്കാൻ ഭാര്യയെ ദൈവപരിജ്ഞാനം സഹായിക്കുന്നത് എങ്ങനെ?
14 ഭർത്താവ് ക്രിസ്തുവിന്റെ മാതൃകയെ അനുകരിക്കുമ്പോൾ ഭാര്യക്ക് എഫെസ്യർ 5:22, 23-ലെ വാക്കുകൾ അനുസരിച്ചു പ്രവർത്തിക്കുക എളുപ്പമാണ്: “ഭാര്യമാരേ, കർത്താവിന്നു എന്നപോലെ, സ്വന്തഭർത്താക്കൻമാർക്കു കീഴടങ്ങുവിൻ. ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു.” ഒരു ഭർത്താവു ക്രിസ്തുവിനു കീഴടങ്ങിയിരിക്കേണ്ടതുപോലെ, ഭാര്യ ഭർത്താവിനു കീഴടങ്ങിയിരിക്കണം. പ്രാപ്തിയുളള ഭാര്യമാർ തങ്ങളുടെ ദൈവികജ്ഞാനം, കർമോത്സുകത എന്നിവയെപ്രതി ബഹുമാനവും പ്രശംസയും അർഹിക്കുന്നുവെന്നും ബൈബിൾ വ്യക്തമാക്കുന്നു.—സദൃശവാക്യങ്ങൾ 31:10-31.
15 ഭർത്താവിനോടുളള ക്രിസ്തീയ ഭാര്യയുടെ കീഴ്പ്പെടൽ ആപേക്ഷികമാണ്. ഇതിന്റെ അർഥം ഒരു പ്രത്യേക കാര്യത്തിലെ കീഴ്പ്പെടൽ ദിവ്യനിയമത്തിന്റെ ലംഘനത്തിൽ കലാശിക്കുമെങ്കിൽ മനുഷ്യനെക്കാളുപരി ദൈവത്തെ അനുസരിക്കണം എന്നതാണ്. അപ്പോൾപോലും ഒരു ഭാര്യയുടെ ഉറച്ച നിലപാടു ‘സൗമ്യതയും സാവധാനതയും’കൊണ്ടു മയപ്പെടേണ്ടതാണ്. ദൈവപരിജ്ഞാനം അവളെ ഒരു മെച്ചപ്പെട്ട ഭാര്യയാക്കിയിരിക്കുന്നു എന്നതു സ്പഷ്ടമായിരിക്കണം. (1 പത്രൊസ് 3:1-4) അവിശ്വാസിയായ ഭാര്യയുളള ഒരു ക്രിസ്തീയ പുരുഷനെ സംബന്ധിച്ചും ഇതുതന്നെ സത്യമായിരിക്കും. ബൈബിൾ തത്ത്വങ്ങളോടുളള അയാളുടെ അനുസരണം അയാളെ മെച്ചപ്പെട്ട ഒരു ഭർത്താവാക്കേണ്ടതാണ്.
16. ഒരു ബാലനായിരുന്നപ്പോൾ യേശുവെച്ച ദൃഷ്ടാന്തം കുട്ടികൾക്ക് അനുകരിക്കാൻ കഴിയുന്നത് എങ്ങനെ?
16 എഫെസ്യർ 6:1 കുട്ടികളുടെ ധർമം വിവരിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “നിങ്ങളുടെ അമ്മയപ്പൻമാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ.” ക്രിസ്തീയ മക്കൾ യേശുവിന്റെ മാതൃക പിന്തുടരുന്നു, അവൻ വളർന്നുവരവേ തന്റെ മാതാപിതാക്കൾക്കു കീഴ്പ്പെട്ടിരുന്നു. അനുസരണമുളള ഒരു ബാലൻ എന്നനിലയിൽ അവൻ “ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.”—ലൂക്കൊസ് 2:51, 52.
17. മാതാപിതാക്കൾ അധികാരം പ്രയോഗിക്കുന്ന രീതിക്ക് അവരുടെ മക്കളുടെമേൽ എന്തു ഫലമുണ്ടായിരിക്കാൻ കഴിയും?
17 മാതാപിതാക്കൾ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ കൈകാര്യംചെയ്യുന്ന രീതിക്ക് അവരുടെ മക്കൾ അധികാരത്തെ ആദരിക്കുമോ അതോ അതിനോടു മത്സരിക്കുമോ എന്നുളളതിൻമേൽ ഒരു സ്വാധീനമുണ്ടായിരിക്കാം. (സദൃശവാക്യങ്ങൾ 22:6) അതുകൊണ്ടു മാതാപിതാക്കൾക്കു തങ്ങളോടുതന്നെ ഇങ്ങനെ സമുചിതമായി ചോദിക്കാവുന്നതാണ്, ‘ഞാൻ എന്റെ അധികാരം സ്നേഹപൂർവമാണോ അതോ പരുഷമായിട്ടാണോ പ്രയോഗിക്കുന്നത്? ഞാൻ എന്തിനും അനുവാദം കൊടുക്കുകയാണോ?’ ദൈവഭക്തിയുളള മാതാപിതാക്കൾ സ്നേഹവും പരിഗണനയുമുളളവരായിരിക്കാനും അതേസമയം ദൈവികതത്ത്വങ്ങളോടു പററിനിൽക്കുന്നതിൽ ദൃഢത പാലിക്കാനും പ്രതീക്ഷിക്കപ്പെടുന്നു. ഉചിതമായിത്തന്നെ പൗലോസ് ഇങ്ങനെ എഴുതി: “പിതാക്കൻമാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ [“യഹോവയുടെ,” NW] ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോററി വളർത്തുവിൻ.”—എഫെസ്യർ 6:4; കൊലൊസ്സ്യർ 3:21.
18. മാതാപിതാക്കളാലുളള ശിക്ഷണം എങ്ങനെ കൊടുക്കപ്പെടണം?
18 മാതാപിതാക്കൾ തങ്ങളുടെ പരിശീലനരീതികളെ സൂക്ഷ്മപരിശോധന നടത്തേണ്ടതാണ്, വിശേഷാൽ തങ്ങളുടെ കുട്ടികൾ അനുസരണമുളളവരായിരിക്കാനും അങ്ങനെ തങ്ങൾക്കു സന്തോഷം കൈവരുത്താനും ആഗ്രഹിക്കുന്നുവെങ്കിൽ. (സദൃശവാക്യങ്ങൾ 23:24, 25) ബൈബിളിൽ ശിക്ഷണം മുഖ്യമായി പ്രബോധനത്തിന്റെ ഒരു രൂപമാണ്. (സദൃശവാക്യങ്ങൾ 4:1; 8:33) അതു കോപത്തോടും മൃഗീയതയോടുമല്ല, പിന്നെയോ സ്നേഹത്തോടും സൗമ്യതയോടും ബന്ധപ്പെട്ടിരിക്കുന്നു. തന്നിമിത്തം ക്രിസ്തീയ മാതാപിതാക്കൾ ജ്ഞാനത്തോടെ പെരുമാറുകയും മക്കൾക്കു ശിക്ഷണം കൊടുക്കുമ്പോൾ നിയന്ത്രണം പാലിക്കുകയും ചെയ്യേണ്ടതുണ്ട്.—സദൃശവാക്യങ്ങൾ 1:7.
സഭയിലെ അധികാരം
19. ദൈവം ക്രിസ്തീയ സഭയിലെ സൽക്രമത്തിനു കരുതൽ ചെയ്തിരിക്കുന്നത് എങ്ങനെ?
19 യഹോവ ചിട്ടയുളള ഒരു ദൈവമാകയാൽ തന്റെ ജനത്തിന് അവൻ ആധികാരികവും സുസംഘടിതവുമായ നേതൃത്വം കൊടുക്കുന്നതു ന്യായയുക്തമാണ്. അതനുസരിച്ച്, അവൻ യേശുവിനെ ക്രിസ്തീയ സഭയുടെ തലയായി നിയമിച്ചിരിക്കുന്നു. (1 കൊരിന്ത്യർ 14:33, 40; എഫെസ്യർ 1:20-23) ക്രിസ്തുവിന്റെ അദൃശ്യനേതൃത്വത്തിൻകീഴിൽ ഓരോ സഭയിലും നിയമിതമൂപ്പൻമാർ ആട്ടിൻകൂട്ടത്തെ ആകാംക്ഷാപൂർവവും മനസ്സോടെയും സ്നേഹപുരസ്സരവും മേയിക്കുന്ന ഒരു ക്രമീകരണത്തിനു ദൈവം അധികാരപ്പെടുത്തിയിരിക്കുന്നു. (1 പത്രൊസ് 5:2, 3) ശുശ്രൂഷാദാസൻമാർ അവരെ വിവിധ വിധങ്ങളിൽ സഹായിക്കുകയും സഭക്കുളളിൽ വിലപ്പെട്ട സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു.—ഫിലിപ്പിയർ 1:1.
20. നാം നിയമിത ക്രിസ്തീയ മൂപ്പൻമാർക്കു കീഴ്പ്പെട്ടിരിക്കേണ്ടത് എന്തുകൊണ്ട്, ഇതു പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
20 ക്രിസ്തീയ മൂപ്പൻമാരെ സംബന്ധിച്ച് പൗലോസ് ഇങ്ങനെ എഴുതി: “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല, സന്തോഷത്തോടെ ചെയ്വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.” (എബ്രായർ 13:17) ജ്ഞാനപൂർവം ദൈവം സഭയിലുളളവരുടെ ആത്മീയാവശ്യങ്ങൾക്കുവേണ്ടി കരുതാനുളള ഉത്തരവാദിത്വം ക്രിസ്തീയ മേൽവിചാരകൻമാരെ ഭരമേല്പിച്ചിരിക്കുന്നു. ഈ മൂപ്പൻമാർ ഒരു വൈദികവർഗം ആയിരിക്കുന്നില്ല. അവർ നമ്മുടെ യജമാനനായ യേശുക്രിസ്തു ചെയ്തതുപോലെതന്നെ തങ്ങളുടെ സഹാരാധകരുടെ ആവശ്യങ്ങൾക്കു ശുശ്രൂഷചെയ്യുന്ന ദൈവത്തിന്റെ ദാസൻമാരും അടിമകളുമാണ്. (യോഹന്നാൻ 10:14, 15) തിരുവെഴുത്തുയോഗ്യതയുളള പുരുഷൻമാർ നമ്മുടെ പുരോഗതിയിലും ആത്മീയ വളർച്ചയിലും താത്പര്യമെടുക്കുന്നുവെന്ന അറിവ് സഹകരണവും കീഴ്വഴക്കവുമുളളവരായിരിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.—1 കൊരിന്ത്യർ 16:16.
21. സഹക്രിസ്ത്യാനികളെ ആത്മീയമായി സഹായിക്കാൻ നിയമിതമൂപ്പൻമാർ ശ്രമിക്കുന്നത് എങ്ങനെ?
21 ചില സമയങ്ങളിൽ, ഹാനികരമായ ലൗകിക ഘടകങ്ങളാൽ ആടുകൾ വഴിതെററിപ്പോകുകയോ അപകടത്തിലാകുകയോ ചെയ്തേക്കാം. മുഖ്യ ഇടയന്റെ നേതൃത്വത്തിൻകീഴിൽ, ഉപ ഇടയൻമാരെന്ന നിലയിൽ മൂപ്പൻമാർ തങ്ങളുടെ ചുമതലയിലുളളവരുടെ ആവശ്യങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുകയും ഉത്സാഹപൂർവം അവർക്കു വ്യക്തിപരമായ ശ്രദ്ധ കൊടുക്കുകയും ചെയ്യുന്നു. (1 പത്രൊസ് 5:4) അവർ സഭാംഗങ്ങളെ സന്ദർശിക്കുകയും പ്രോത്സാഹനവാക്കുകൾ പറയുകയും ചെയ്യുന്നു. പിശാചു ദൈവജനത്തിന്റെ സമാധാനം ഭഞ്ജിക്കാൻ ശ്രമിക്കുന്നുവെന്നറിയുന്നതിനാൽ മൂപ്പൻമാർ ഏതു പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഉയരത്തിൽനിന്നുളള ജ്ഞാനം പ്രകടമാക്കുന്നു. (യാക്കോബ് 3:17, 18) വിശ്വാസത്തിലെ ഐക്യവും ഏകതയും നിലനിർത്താൻ അവർ കഠിനയത്നം ചെയ്യുന്നു, അതിനായിട്ടു യേശുതന്നെ പ്രാർഥിച്ചു.—യോഹന്നാൻ 17:20-22; 1 കൊരിന്ത്യർ 1:10.
22. ദുഷ്പ്രവൃത്തിയുടെ കേസുകളിൽ മൂപ്പൻമാർ എന്തു സഹായം കൊടുക്കുന്നു?
22 ഒരു ക്രിസ്ത്യാനി ഏതെങ്കിലും തിൻമ അനുഭവിക്കുകയോ ഒരു പാപം ചെയ്തതുനിമിത്തം നിരുത്സാഹിതനാകുകയോ ചെയ്യുന്നുവെങ്കിലെന്ത്? സാന്ത്വനമേകുന്ന ബൈബിൾ ബുദ്ധ്യുപദേശത്തിനും അയാൾക്കുവേണ്ടിയുളള മൂപ്പൻമാരുടെ ഹൃദയംഗമമായ പ്രാർഥനകൾക്കും അയാളെ ആത്മീയാരോഗ്യത്തിൽ പുനഃസ്ഥിതീകരിക്കുന്നതിനു സഹായിക്കാൻ കഴിയും. (യാക്കോബ് 5:13-15) ദുഷ്പ്രവൃത്തിയുടെ ഗതി പിന്തുടരുകയോ സഭയുടെ ആത്മീയവും ധാർമികവുമായ ശുദ്ധിക്ക് അപകടമായിത്തീരുകയോ ചെയ്യുന്ന ഏതാളുകൾക്കും ശിക്ഷണവും ശാസനയും കൊടുക്കാനും പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്ന ഈ പുരുഷൻമാർക്ക് അധികാരമുണ്ട്. (പ്രവൃത്തികൾ 20:28; തീത്തൊസ് 1:9; 2:15) സഭയെ ശുദ്ധമായി സൂക്ഷിക്കാൻ വ്യക്തികൾ ഗൗരവമായ ദുഷ്പ്രവൃത്തിയെക്കുറിച്ച് അറിവുകൊടുക്കേണ്ടതാവശ്യമായിരിക്കാം. (ലേവ്യപുസ്തകം 5:1) ഗൗരവമായ ഒരു പാപം ചെയ്തിരിക്കുന്ന ഒരു ക്രിസ്ത്യാനി തിരുവെഴുത്തുശിക്ഷണവും ശാസനയും സ്വീകരിക്കുകയും യഥാർഥ അനുതാപത്തിന്റെ തെളിവു നൽകുകയും ചെയ്യുന്നുവെങ്കിൽ അയാൾ സഹായിക്കപ്പെടും. തീർച്ചയായും, അനുതാപമില്ലാതെ ദൈവനിയമത്തെ തുടർച്ചയായി ലംഘിക്കുന്നവരെ കൂട്ടായ്മയിൽനിന്നു പുറത്താക്കുന്നു.—1 കൊരിന്ത്യർ 5:9-13.
23. സഭയുടെ നൻമക്കുവേണ്ടി ക്രിസ്തീയ മേൽവിചാരകൻമാർ എന്തു പ്രദാനംചെയ്യുന്നു?
23 രാജാവായ യേശുക്രിസ്തുവിൻകീഴിൽ ദൈവജനത്തിന് ആശ്വാസവും സംരക്ഷണവും നവോൻമേഷവും പ്രദാനംചെയ്യാൻ ആത്മീയമായി പക്വതയുളള പുരുഷൻമാർ നിയമിക്കപ്പെടുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (യെശയ്യാവു 32:1, 2) അവർ ആത്മീയവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനു സുവിശേഷകരും ഇടയൻമാരും ഉപദേഷ്ടാക്കളുമെന്ന നിലയിൽ നേതൃത്വം വഹിക്കും. (എഫെസ്യർ 4:11, 12, 16) ക്രിസ്തീയ മേൽവിചാരകൻമാർ ചിലപ്പോൾ സഹവിശ്വാസികളെ ശാസിക്കുകയും താക്കീതുചെയ്യുകയും പ്രബോധിപ്പിക്കുകയും ചെയ്യുമെങ്കിലും ദൈവവചനത്തിലധിഷ്ഠിതമായ മൂപ്പൻമാരുടെ ആരോഗ്യാവഹമായ പഠിപ്പിക്കലിന്റെ ബാധകമാക്കൽ എല്ലാവരെയും ജീവന്റെ പാതയിൽ നിലനിർത്തുന്നതിനു സഹായിക്കുന്നു.—സദൃശവാക്യങ്ങൾ 3:11, 12; 6:23; തീത്തൊസ് 2:1.
അധികാരത്തെ സംബന്ധിച്ച യഹോവയുടെ വീക്ഷണം സ്വീകരിക്കുക
24. ഏതു വിവാദത്തിന്റെ കാര്യത്തിലാണു നാം ദിനവും പരിശോധിക്കപ്പെടുന്നത്?
24 അധികാരത്തിനു കീഴ്പ്പെടുക എന്ന പ്രശ്നത്തിൽ ആദ്യമനുഷ്യനും സ്ത്രീയും പരീക്ഷിക്കപ്പെട്ടു. നമ്മെ സമാനമായ ഒരു പരീക്ഷ അനുദിനം അഭിമുഖീകരിക്കുന്നത് ആശ്ചര്യമല്ല. പിശാചായ സാത്താൻ മനുഷ്യവർഗത്തിന്റെ ഇടയിൽ ഒരു മത്സരാത്മാവിനു പ്രോത്സാഹിപ്പിച്ചിരിക്കുകയാണ്. (എഫെസ്യർ 2:2) സ്വതന്ത്രഗതി കീഴ്പ്പെടലിന്റെ ഗതിയെക്കാൾ ആകർഷകമാംവിധം ശ്രേഷ്ഠമായി കാണപ്പെടാൻ ഇടയാക്കുകയാണ്.
25. ലോകത്തിന്റെ മത്സരാത്മാവിനെ ത്യജിക്കുന്നതിന്റെയും ദൈവം പ്രയോഗിക്കുന്നതോ അനുവദിക്കുന്നതോ ആയ അധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്നതിന്റെയും പ്രയോജനങ്ങളേവ?
25 നാം പക്ഷേ ലോകത്തിന്റെ മത്സരാത്മാവിനെ ത്യജിക്കേണ്ടതാണ്. അങ്ങനെ ചെയ്യുമ്പോൾ ദൈവഭക്തിയോടുകൂടിയ കീഴ്പ്പെടൽ സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തുന്നുവെന്നു നാം കണ്ടെത്തും. ഉദാഹരണത്തിന്, ലൗകികാധികാരികളുമായി ഏററുമുട്ടി കുഴപ്പത്തിലാകുന്നവർക്കു സാധാരണമായി അനുഭവപ്പെടുന്ന ഉത്കണ്ഠകളെയും നിരാശകളെയും നാം ഒഴിവാക്കും. അനേകം കുടുംബങ്ങളിൽ പ്രബലപ്പെട്ടിരിക്കുന്ന ഉരസൽ നാം കുറയ്ക്കും. നമ്മുടെ ക്രിസ്തീയ സഹവിശ്വാസികളുമായുളള ഊഷ്മളവും സ്നേഹപുരസ്സരവുമായ സഹവാസത്തിന്റെ പ്രയോജനങ്ങൾ നാം ആസ്വദിക്കും. എല്ലാററിലുമധികമായി, നമ്മുടെ ദൈവഭക്തിയോടുകൂടിയ കീഴ്പ്പെടൽ പരമോന്നത അധികാരിയായ യഹോവയാം ദൈവത്തോടുളള നല്ല ബന്ധത്തിൽ കലാശിക്കും.
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
യഹോവ തന്റെ അധികാരം പ്രയോഗിക്കുന്നത് എങ്ങനെ?
“ശ്രേഷ്ഠാധികാരങ്ങൾ” ആരാണ്, നാം അവർക്കു കീഴ്പ്പെട്ടു നിലകൊളളുന്നത് എങ്ങനെ?
ശിരഃസ്ഥാന തത്ത്വം ഓരോ കുടുംബാംഗത്തിൻമേലും എന്ത് ഉത്തരവാദിത്വം വെക്കുന്നു?
നമുക്കു ക്രിസ്തീയ സഭയിൽ എങ്ങനെ കീഴ്പ്പെടൽ പ്രകടമാക്കാൻ കഴിയും?
[അധ്യയന ചോദ്യങ്ങൾ]
[134-ാം പേജിലെ ചതുരം]
കീഴ്പ്പെടുന്നവർ, വിധ്വംസകരല്ല
യഹോവയുടെ സാക്ഷികൾ തങ്ങളുടെ പരസ്യമായ പ്രസംഗപ്രവർത്തനത്തിലൂടെ സമാധാനത്തിനും സുരക്ഷിതത്വത്തിനുമുളള മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശയെന്ന നിലയിൽ ദൈവരാജ്യത്തിലേക്കു വിരൽ ചൂണ്ടുന്നു. എന്നാൽ ദൈവരാജ്യത്തിന്റെ ഈ തീക്ഷ്ണതയുളള പ്രഘോഷകർ തങ്ങൾ ജീവിക്കുന്ന പ്രദേശത്തെ ഗവൺമെൻറുകൾക്കു യാതൊരു പ്രകാരത്തിലും വിധ്വംസകരല്ല. മറിച്ച്, സാക്ഷികൾ ഏററം ആദരവുളളവരും നിയമമനുസരിക്കുന്നവരുമായവരിൽ പെടുന്നു. “എല്ലാ മതവിഭാഗങ്ങളും യഹോവയുടെ സാക്ഷികളെപ്പോലെ ആയിരുന്നെങ്കിൽ നമുക്കു കൊലപാതകങ്ങളും ഭവനഭേദനങ്ങളും ദുഷ്കൃത്യങ്ങളും തടവുകാരും അണുബോംബുകളും ഉണ്ടായിരിക്കുമായിരുന്നില്ല. വാതിലുകൾ രാപകൽ പൂട്ടിയിടുകയില്ലായിരുന്നു” എന്ന് ഒരു ആഫ്രിക്കൻ രാജ്യത്തെ ഒരു ഉദ്യോഗസ്ഥൻ പറയുകയുണ്ടായി.
ഇതു തിരിച്ചറിഞ്ഞുകൊണ്ട്, ഒട്ടേറെ രാജ്യങ്ങളിലെ ഭരണാധികാരികൾ യഹോവയുടെ സാക്ഷികളുടെ പ്രസംഗവേല നിർബാധം തുടരാൻ അനുവദിച്ചിരിക്കുന്നു. മററു ചില രാജ്യങ്ങളിൽ, യഹോവയുടെ സാക്ഷികൾ നൻമക്കുളള ഒരു സ്വാധീനമാണെന്ന് അധികാരികൾ തിരിച്ചറിഞ്ഞപ്പോൾ നിരോധനങ്ങളോ നിയന്ത്രണങ്ങളോ നീക്കംചെയ്തിട്ടുണ്ട്. അതു ശ്രേഷ്ഠാധികാരങ്ങളെ അനുസരിക്കുന്നതു സംബന്ധിച്ചു പൗലോസ് അപ്പോസ്തലൻ എഴുതിയതുപോലെയാണ്: “നൻമ ചെയ്ക: എന്നാൽ അവനോടു പുകഴ്ച ലഭിക്കും.”—റോമർ 13:1, 3.