വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുക്രിസ്‌തു ദൈവപരിജ്ഞാനത്തിന്റെ താക്കോൽ

യേശുക്രിസ്‌തു ദൈവപരിജ്ഞാനത്തിന്റെ താക്കോൽ

അധ്യായം 4

യേശു​ക്രി​സ്‌തു ദൈവ​പ​രി​ജ്ഞാ​ന​ത്തി​ന്റെ താക്കോൽ

1, 2. ലോക​മ​തങ്ങൾ ദൈവ​പ​രി​ജ്ഞാ​ന​ത്തി​ന്റെ താക്കോ​ലി​നു കേടു​വ​രു​ത്തി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

 നിങ്ങൾ നിങ്ങളു​ടെ വീട്ടു​വാ​തിൽക്കൽ നിന്നു​കൊ​ണ്ടു താക്കോ​ലു​ക​ളിൽ പരതി വിഷമി​ക്കു​ക​യാണ്‌. തണപ്പും ഇരുട്ടു​മുണ്ട്‌, നിങ്ങൾക്ക്‌ അകത്തു​ക​യ​റാ​നു​ളള വെമ്പലാണ്‌—പക്ഷേ താക്കോൽ പിടി​ക്കു​ന്നില്ല. ശരിയായ താക്കോൽ അതുത​ന്നെ​യെന്നു തോന്നു​ന്നു, എന്നാൽ പൂട്ടിന്‌ അനക്കമില്ല. എത്ര നിരാ​ശാ​ജ​നകം! നിങ്ങൾ വീണ്ടും താക്കോ​ലു​കൾ പരി​ശോ​ധി​ക്കു​ന്നു. നിങ്ങൾ ശരിയായ താക്കോ​ലാ​ണോ ഉപയോ​ഗി​ക്കു​ന്നത്‌? ആരെങ്കി​ലും താക്കോ​ലി​നു കേടു​വ​രു​ത്തി​യി​രി​ക്കു​മോ?

2 ഈ ലോക​ത്തി​ലെ മതപര​മായ വ്യാമി​ശ്രത ദൈവ​പ​രി​ജ്ഞാ​ന​ത്തോ​ടു ചെയ്‌തി​രി​ക്കു​ന്ന​തെ​ന്തോ അതിന്റെ ഒരു നല്ല ചിത്ര​മാ​ണിത്‌. ഫലത്തിൽ, ദൈവ​പ​രി​ജ്ഞാ​നം നിങ്ങൾക്കു ഗ്രഹി​ക്കാൻ കഴിയു​മാ​റു തുറന്നു​ത​രുന്ന താക്കോ​ലി​നു—യേശു​ക്രി​സ്‌തു​വിന്‌—അനേകർ കേടു​വ​രു​ത്തി​യി​രി​ക്കു​ക​യാണ്‌. ചില മതങ്ങൾ യേശു​വി​നെ തീർത്തും അവഗണി​ച്ചു​കൊ​ണ്ടു താക്കോൽ നീക്കം​ചെ​യ്‌തി​രി​ക്കു​ക​യാണ്‌. മററു ചിലർ യേശു​വി​നെ സർവശ​ക്ത​നായ ദൈവ​മാ​യി ആരാധി​ച്ചു​കൊണ്ട്‌ അവന്റെ പങ്കിനെ വളച്ചൊ​ടി​ച്ചി​രി​ക്കു​ന്നു. എങ്ങനെ​യാ​യാ​ലും, യേശു​ക്രി​സ്‌തു എന്ന ഈ മുഖ്യ വ്യക്തി​യെ​ക്കു​റി​ച്ചു​ളള ശരിയായ ഗ്രാഹ്യ​മി​ല്ലെ​ങ്കിൽ ദൈവ​പ​രി​ജ്ഞാ​നം നമുക്ക്‌ അടഞ്ഞു​കി​ട​ക്കും.

3. യേശു​വി​നെ ദൈവ​പ​രി​ജ്ഞാ​ന​ത്തി​ന്റെ താക്കോൽ എന്നു വിളി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

3 “ഏകസത്യ​ദൈ​വ​മായ നിന്നെ​യും നീ അയച്ചി​രി​ക്കുന്ന യേശു​ക്രി​സ്‌തു​വി​നെ​യും അറിയു​ന്നതു തന്നേ നിത്യ​ജീ​വൻ ആകുന്നു” എന്നു യേശു പറഞ്ഞതു നിങ്ങൾ ഓർക്കു​ന്നു​ണ്ടാ​യി​രി​ക്കും. (യോഹ​ന്നാൻ 17:3) ഇങ്ങനെ പറഞ്ഞതിൽ യേശു ആത്മപ്ര​ശംസ നടത്തു​ക​യ​ല്ലാ​യി​രു​ന്നു. ക്രിസ്‌തു​വി​നെ​ക്കു​റി​ച്ചു​ളള സൂക്ഷ്‌മ പരിജ്ഞാ​ന​ത്തി​ന്റെ ആവശ്യ​ക​തയെ തിരു​വെ​ഴു​ത്തു​കൾ ആവർത്തിച്ച്‌ ഊന്നി​പ്പ​റ​യു​ന്നു. (എഫെസ്യർ 4:13; കൊ​ലൊ​സ്സ്യർ 2:2; 2 പത്രൊസ്‌ 1:8; 2:20) “[യേശു​ക്രി​സ്‌തു​വി​നു] സകല പ്രവാ​ച​കൻമാ​രും സാക്ഷ്യം പറയുന്നു” എന്ന്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ പ്രസ്‌താ​വി​ച്ചു. (പ്രവൃ​ത്തി​കൾ 10:43, NW) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “അവനിൽ [യേശു​വിൽ] ജ്ഞാനത്തി​ന്റെ​യും പരിജ്ഞാ​ന​ത്തി​ന്റെ​യും നിക്ഷേ​പങ്ങൾ ഒക്കെയും ഗുപ്‌ത​മാ​യി​ട്ടു ഇരിക്കു​ന്നു.” (കൊ​ലൊ​സ്സ്യർ 2:3) യേശു​ക്രി​സ്‌തു നിമിത്തം യഹോ​വ​യു​ടെ സകല വാഗ്‌ദ​ത്ത​ങ്ങ​ളും നിവൃ​ത്തി​യേ​റു​ന്നു​വെ​ന്നു​പോ​ലും പൗലോസ്‌ പറഞ്ഞു. (2 കൊരി​ന്ത്യർ 1:20) അതു​കൊ​ണ്ടു യേശു​ക്രി​സ്‌തു ദൈവ​പ​രി​ജ്ഞാ​ന​ത്തി​ന്റെ താക്കോൽത​ന്നെ​യാണ്‌. യേശു​വി​നെ​ക്കു​റി​ച്ചു​ളള നമ്മുടെ പരിജ്ഞാ​നം അവന്റെ സ്വഭാ​വ​വും ദൈവ​ക്ര​മീ​ക​ര​ണ​ത്തി​ലെ അവന്റെ പങ്കും സംബന്ധി​ച്ചു യാതൊ​രു​വിധ വികല​ധാ​ര​ണ​ക​ളും ഇല്ലാത്ത​താ​യി​രി​ക്കണം. എന്നാൽ യേശു ദൈ​വോ​ദ്ദേ​ശ്യ​ങ്ങ​ളിൽ കേന്ദ്ര​സ്ഥാ​നം വഹിക്കു​ന്നു​വെന്ന്‌ അവന്റെ അനുഗാ​മി​കൾ കണക്കാ​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

വാഗ്‌ദത്ത മിശിഹാ

4, 5. മിശി​ഹാ​യിൽ ഏതു പ്രത്യാ​ശകൾ കേന്ദ്രീ​ക​രി​ച്ചി​രു​ന്നു, യേശു​വി​ന്റെ ശിഷ്യൻമാർ അവനെ വീക്ഷി​ച്ച​തെ​ങ്ങനെ?

4 യഹോ​വ​യാം ദൈവം​തന്നെ മുൻകൂ​ട്ടി പറഞ്ഞ സന്തതി​ക്കാ​യി വിശ്വ​സ്‌ത​മ​നു​ഷ്യ​നായ ഹാബേ​ലി​ന്റെ നാളുകൾ മുതൽ ദൈവ​ദാ​സൻമാർ ആകാം​ക്ഷാ​പൂർവം നോക്കി​പ്പാർത്തി​രു​ന്നു. (ഉല്‌പത്തി 3:15; 4:1-8; എബ്രായർ 11:4) “അഭിഷി​ക്തൻ” എന്നർഥ​മു​ളള മിശി​ഹാ​യെന്ന നിലയിൽ സന്തതി ദൈ​വോ​ദ്ദേ​ശ്യ​ത്തി​നാ​യി സേവി​ക്കു​മെന്നു വെളി​പ്പെ​ടു​ത്ത​പ്പെ​ട്ടി​രു​ന്നു. അവൻ “പാപങ്ങളെ മുദ്ര​യി​ടു”മായി​രു​ന്നു [“പാപങ്ങൾ തീർക്കു​മാ​യി​രു​ന്നു,” NW]. അവന്റെ രാജ്യ​ത്തി​ന്റെ മാഹാ​ത്മ്യ​ങ്ങൾ സങ്കീർത്ത​ന​ങ്ങ​ളിൽ മുൻകൂ​ട്ടി പറഞ്ഞു. (ദാനീ​യേൽ 9:24-26; സങ്കീർത്തനം 72:1-20) മിശിഹാ ആരായി​രി​ക്കു​മാ​യി​രു​ന്നു?

5 അന്ത്ര​യോസ്‌ എന്നു പേരുളള ഒരു യുവ യഹൂദനു നസറേ​ത്തി​ലെ യേശു​വി​ന്റെ വാക്കുകൾ കേട്ട​പ്പോൾ അനുഭ​വ​പ്പെട്ട ആവേശം ഒന്നു സങ്കൽപ്പി​ച്ചു​നോ​ക്കുക. അന്ത്ര​യോസ്‌ തന്റെ സഹോ​ദ​ര​നായ ശീമോൻ പത്രോ​സി​ന്റെ അടുക്ക​ലേക്കു പാഞ്ഞു​ചെന്നു ‘ഞങ്ങൾ മിശി​ഹാ​യെ കണ്ടെത്തി​യി​രി​ക്കു​ന്നു’ എന്നു പറഞ്ഞു. (യോഹ​ന്നാൻ 1:41) അവൻ വാഗ്‌ദത്ത മിശിഹാ ആണെന്നു യേശു​വി​ന്റെ ശിഷ്യൻമാർക്കു ബോധ്യ​പ്പെട്ടു. (മത്തായി 16:16) യേശു തീർച്ച​യാ​യും മുൻകൂ​ട്ടി പറയപ്പെട്ട മിശിഹാ അഥവാ ക്രിസ്‌തു ആണെന്നു​ളള വിശ്വാ​സ​ത്തി​നു​വേണ്ടി മരിക്കാൻ സത്യ​ക്രി​സ്‌ത്യാ​നി​കൾ സന്നദ്ധരാ​യി​രു​ന്നി​ട്ടുണ്ട്‌. അവർക്ക്‌ എന്തു തെളിവു കിട്ടി​യി​രു​ന്നു? തെളി​വി​ന്റെ മൂന്നു വശങ്ങൾ നമുക്കു പരിചി​ന്തി​ക്കാം.

യേശു മിശിഹാ ആയിരു​ന്നു​വെ​ന്ന​തി​ന്റെ തെളിവ്‌

6. (എ) ഏതു വംശം വാഗ്‌ദ​ത്ത​സ​ന്ത​തി​യെ ഉളവാ​ക്കേ​ണ്ടി​യി​രു​ന്നു, യേശു ആ കുടും​ബ​വം​ശ​ത്തിൽ വന്നു​വെന്നു നാം എങ്ങനെ അറിയു​ന്നു? (ബി) പൊ.യു. 70-നുശേഷം ജീവി​ക്കുന്ന ഏതൊ​രു​വ​നും താൻ മിശി​ഹാ​യാ​ണെ​ന്നുള്ള അവകാ​ശ​വാ​ദം തെളി​യി​ക്കുക അസാധ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 യേശു​വി​ന്റെ വംശാ​വലി വാഗ്‌ദത്ത മിശി​ഹാ​യെന്ന നിലയിൽ അവനെ തിരി​ച്ച​റി​യു​ന്ന​തി​നു​ളള ആദ്യ അടിസ്ഥാ​ന​മി​ടു​ന്നു. വാഗ്‌ദത്ത സന്തതി തന്റെ ദാസനായ അബ്രഹാ​മി​ന്റെ കുടും​ബ​ത്തിൽനി​ന്നു വരു​മെന്നു യഹോവ അവനോ​ടു പറഞ്ഞി​രു​ന്നു. അബ്രഹാ​മി​ന്റെ പുത്ര​നായ ഇസ്‌ഹാക്ക്‌, ഇസ്‌ഹാ​ക്കി​ന്റെ പുത്ര​നായ യാക്കോബ്‌, യാക്കോ​ബി​ന്റെ പുത്ര​നായ യഹൂദാ എന്നിവ​രിൽ ഓരോ​രു​ത്തർക്കും സമാന​മായ വാഗ്‌ദത്തം ലഭിച്ചു. (ഉല്‌പത്തി 22:18; 26:2-5; 28:12-15; 49:10) നൂററാ​ണ്ടു​കൾക്കു​ശേഷം, ദാവീ​ദു​രാ​ജാ​വി​ന്റെ കുടും​ബം മിശി​ഹാ​യെ ഉളവാ​ക്കു​മെന്നു ദാവീ​ദി​നോ​ടു പറഞ്ഞ​പ്പോൾ മിശി​ഹാ​യു​ടെ വംശാ​വലി ആ കുടും​ബ​ത്തി​ലേക്ക്‌ ഒതുങ്ങി. (സങ്കീർത്തനം 132:11; യെശയ്യാ​വു 11:1, 10) മത്തായി​യു​ടെ​യും ലൂക്കോ​സി​ന്റെ​യും സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ യേശു ആ കുടും​ബ​വം​ശ​ത്തിൽ വന്നു​വെന്നു സ്ഥിരീ​ക​രി​ക്കു​ന്നു. (മത്തായി 1:1-16; ലൂക്കൊസ്‌ 3:23-38) യേശു​വി​നു ബദ്ധശ​ത്രു​ക്കൾ ഒട്ടേറെ ഉണ്ടായി​രു​ന്നെ​ങ്കി​ലും അവരി​ലാ​രും അവന്റെ സുപ്ര​സി​ദ്ധ​മായ വംശാ​വ​ലി​യെ വെല്ലു​വി​ളി​ച്ചില്ല. (മത്തായി 21:9, 15) അപ്പോൾ, വ്യക്തമാ​യി അവന്റെ വംശാ​വലി തർക്കമ​റ​റ​താണ്‌. എന്നിരു​ന്നാ​ലും, റോമാ​ക്കാർ പൊ.യു. 70-ൽ യെരു​ശ​ലേ​മി​നെ കൊള​ള​ചെ​യ്‌ത​പ്പോൾ യഹൂദൻമാ​രു​ടെ കുടും​ബ​രേ​ഖകൾ നശിപ്പി​ക്ക​പ്പെട്ടു. പിൽക്കാ​ല​ങ്ങ​ളിൽ ആർക്കും ഒരിക്ക​ലും വാഗ്‌ദത്ത മിശിഹാ ആണെന്ന്‌ അവകാ​ശ​പ്പെ​ടാൻ കഴിയു​മാ​യി​രു​ന്നില്ല.

7. (എ) യേശു മിശിഹാ ആയിരു​ന്നു​വെ​ന്ന​തി​നു​ളള തെളി​വി​ന്റെ രണ്ടാമത്തെ വശം എന്താണ്‌? (ബി) യേശു​വി​നോ​ടു​ളള ബന്ധത്തിൽ മീഖാ 5:2 നിവൃ​ത്തി​യേ​റി​യത്‌ എങ്ങനെ?

7 നിവൃ​ത്തി​യായ പ്രവചനം തെളി​വി​ന്റെ രണ്ടാമത്തെ വശമാണ്‌. എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ നിരവധി പ്രവച​നങ്ങൾ മിശി​ഹാ​യു​ടെ ജീവി​ത​ഗ​തി​യു​ടെ വിവിധ വശങ്ങളെ വർണി​ക്കു​ന്നു. ഈ വലിയ ഭരണാ​ധി​കാ​രി ബേത്‌ല​ഹേം എന്ന അപ്രധാന പട്ടണത്തിൽ ജനിക്കു​മെന്നു പൊ.യു.മു. എട്ടാം നൂററാ​ണ്ടിൽ പ്രവാ​ച​ക​നായ മീഖാ മുൻകൂ​ട്ടി പറഞ്ഞു. ഇസ്രാ​യേ​ലിൽ രണ്ടു പട്ടണങ്ങൾക്കു ബേത്‌ല​ഹേം എന്നു പേരു​ണ്ടാ​യി​രു​ന്നു, എന്നാൽ ഈ പ്രവചനം ഏതു ബേത്‌ല​ഹേ​മാ​ണെന്ന്‌ ഉറപ്പിച്ചു: ദാവീദ്‌ രാജാവു ജനിച്ച ബേത്‌ല​ഹേം എഫ്രാത്ത്‌. (മീഖാ 5:2) യേശു​വി​ന്റെ മാതാ​പി​താ​ക്ക​ളായ യോ​സേ​ഫും മറിയ​യും നസറേ​ത്തിൽ വസിച്ചി​രു​ന്നു, ബേത്‌ല​ഹേ​മിന്‌ ഏതാണ്ട്‌ 150 കിലോ​മീ​ററർ വടക്ക്‌. മറിയ ഗർഭി​ണി​യാ​യി​രു​ന്ന​പ്പോൾ, റോമൻ ഭരണാ​ധി​കാ​രി​യാ​യി​രുന്ന ഔഗു​സ്‌തൊസ്‌ കൈസർ സകലരും സ്വന്തന​ഗ​ര​ങ്ങ​ളിൽ പേർ രജിസ്‌ററർ ചെയ്യണ​മെന്നു കല്‌പി​ച്ചു. a അതു​കൊണ്ട്‌, യോ​സേഫ്‌ തന്റെ ഗർഭി​ണി​യായ ഭാര്യയെ ബേത്‌ല​ഹേ​മി​ലേക്കു കൊണ്ടു​പോ​കേ​ണ്ടി​വന്നു, അവിടെ യേശു ജനിച്ചു—ലൂക്കൊസ്‌ 2:1-7.

8. (എ) എപ്പോൾ ഏതു സംഭവ​ത്തോ​ടെ 69 “ആഴ്‌ച”കൾ തുടങ്ങി? (ബി) 69 “ആഴ്‌ച”കൾ എത്ര ദൈർഘ്യ​മു​ള​ള​താ​യി​രു​ന്നു, അവ അവസാ​നി​ച്ച​പ്പോൾ എന്തു സംഭവി​ച്ചു?

8 യെരു​ശ​ലേ​മി​നെ പുനഃ​സ്ഥാ​പി​ക്കാ​നും പുനർനിർമി​ക്കാ​നു​മു​ളള കല്‌പന പുറ​പ്പെ​ട്ടിട്ട്‌ 69 “ആഴ്‌ച”ക്കുശേഷം “നായക​നായ മിശിഹാ” പ്രത്യ​ക്ഷ​പ്പെ​ടു​മെന്നു പൊ.യു.മു. ആറാം നൂററാ​ണ്ടിൽ പ്രവാ​ച​ക​നായ ദാനി​യേൽ മുൻകൂ​ട്ടി പറഞ്ഞു. (ദാനി​യേൽ 9:24, 25, NW) ഈ “ആഴ്‌ച”കളിൽ ഓരോ​ന്നും ഏഴു വർഷം ദൈർഘ്യ​മു​ള​ള​താ​യി​രു​ന്നു. b ബൈബി​ളും ലോക​ച​രി​ത്ര​വും പറയു​ന്ന​പ്ര​കാ​രം യെരു​ശ​ലേ​മി​നെ പുനർനിർമി​ക്കാ​നു​ളള കല്‌പന പൊ.യു.മു 455-ൽ പുറ​പ്പെ​ടു​വി​ച്ചു. (നെഹെ​മ്യാ​വു 2:1-8) അതു​കൊ​ണ്ടു പൊ.യു.മു. 455-നുശേഷം 483 (7-ന്റെ 69 ഇരട്ടി) വർഷം കഴിഞ്ഞു മിശിഹാ പ്രത്യ​ക്ഷ​പ്പെ​ട​ണ​മാ​യി​രു​ന്നു. അതു നമ്മെ പൊ.യു. 29-ൽ എത്തിക്കു​ന്നു, ആ വർഷം​ത​ന്നെ​യാ​ണു യഹോവ യേശു​വി​നെ പരിശു​ദ്ധാ​ത്മാ​വു​കൊണ്ട്‌ അഭി​ഷേകം ചെയ്‌തത്‌. അങ്ങനെ യേശു (“അഭിഷി​ക്തൻ” എന്നർഥ​മു​ളള) ക്രിസ്‌തു അഥവാ മിശിഹാ ആയിത്തീർന്നു.—ലൂക്കൊസ്‌ 3:15, 16, 21, 22.

9. (എ) സങ്കീർത്തനം 2:2 എങ്ങനെ നിവൃ​ത്തി​യേറി? (ബി) യേശു​വിൽ നിവൃ​ത്തി​യേ​റിയ മററു ചില പ്രവച​ന​ങ്ങ​ളേവ? (ചാർട്ടു കാണുക.)

9 തീർച്ച​യാ​യും, എല്ലാവ​രും യേശു​വി​നെ വാഗ്‌ദത്ത മിശി​ഹാ​യാ​യി സ്വീക​രി​ച്ചില്ല, തിരു​വെ​ഴു​ത്തു​കൾ ഇതു മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. സങ്കീർത്തനം 2:2-ൽ രേഖ​പ്പെ​ടു​ത്തി​യി​രുന്ന പ്രകാരം “യഹോ​വെ​ക്കും അവന്റെ അഭിഷി​ക്ത​ന്നും വിരോ​ധ​മാ​യി ഭൂമി​യി​ലെ രാജാ​ക്കൻമാർ എഴു​ന്നേ​ല്‌ക്ക​യും അധിപ​തി​കൾ തമ്മിൽ ആലോ​ചി​ക്ക​യും ചെയ്യു”ന്നു എന്നു മുൻകൂ​ട്ടി പറയാൻ ദാവീദ്‌ രാജാവ്‌ ദിവ്യ​നി​ശ്വ​സ്‌ത​നാ​ക്ക​പ്പെട്ടു. ഒന്നില​ധി​കം ദേശങ്ങ​ളിൽനി​ന്നു​ളള നേതാ​ക്കൻമാർ യഹോ​വ​യു​ടെ അഭിഷി​ക്തനെ അഥവാ മിശി​ഹാ​യെ ആക്രമി​ക്കാൻ ഒത്തുകൂ​ടു​മെന്ന്‌ ഈ പ്രവചനം സൂചി​പ്പി​ച്ചു. അങ്ങനെ​യാ​ണു സംഭവി​ച്ചത്‌. യഹൂദ മതനേ​താ​ക്കൻമാ​രും ഹെരോ​ദാവ്‌ രാജാ​വും റോമൻ നാടു​വാ​ഴി​യായ പൊന്തി​യോസ്‌ പീലാ​ത്തോ​സു​മെ​ല്ലാം യേശു​വി​നെ വധത്തി​നേൽപ്പി​ക്കു​ന്ന​തിൽ പങ്കുവ​ഹി​ച്ചു. മുൻ ശത്രു​ക്ക​ളായ ഹെരോ​ദാ​വും പീലാ​ത്തോ​സും അന്നുമു​തൽ ഉററ സുഹൃ​ത്തു​ക്ക​ളാ​യി. (മത്തായി 27:1, 2; ലൂക്കൊസ്‌ 23:10-12; പ്രവൃ​ത്തി​കൾ 4:25-28) യേശു മിശിഹാ ആയിരു​ന്നു​വെ​ന്ന​തി​ന്റെ കൂടു​ത​ലായ തെളി​വി​നു ദയവായി തുടർന്നു കൊടു​ത്തി​രി​ക്കുന്ന “ചില പ്രമുഖ മിശി​ഹൈക പ്രവച​നങ്ങൾ” എന്ന ചാർട്ടു കാണുക.

10. യേശു തന്റെ വാഗ്‌ദത്ത അഭിഷി​ക്ത​നാ​ണെന്നു യഹോവ ഏതു വിധങ്ങ​ളിൽ സാക്ഷ്യ​പ്പെ​ടു​ത്തി?

10 യഹോ​വ​യാം ദൈവ​ത്തി​ന്റെ സാക്ഷ്യം യേശു​വി​ന്റെ മിശി​ഹാ​പ​ദ​വി​യെ പിന്താ​ങ്ങുന്ന തെളി​വി​ന്റെ മൂന്നാ​മത്തെ വശമാണ്‌. യേശു വാഗ്‌ദത്ത മിശി​ഹാ​യാ​ണെന്ന്‌ ആളുകളെ അറിയി​ക്കാൻ യഹോവ ദൂതൻമാ​രെ അയച്ചു. (ലൂക്കൊസ്‌ 2:10-14) യഥാർഥ​ത്തിൽ, യേശു​വി​ന്റെ ഭൗമിക ജീവി​ത​കാ​ലത്തു യേശു​വി​നെ താൻ അംഗീ​ക​രി​ച്ച​താ​യി പ്രകട​മാ​ക്കി​ക്കൊ​ണ്ടു യഹോ​വ​തന്നെ സ്വർഗ​ത്തിൽനി​ന്നു സംസാ​രി​ച്ചു. (മത്തായി 3:16, 17; 17:1-5) അത്ഭുതങ്ങൾ ചെയ്യാൻ യഹോവ യേശു​വിന്‌ അധികാ​രം കൊടു​ത്തു. ഇവയിൽ ഓരോ​ന്നും യേശു മിശിഹാ ആണെന്നു​ള​ള​തി​ന്റെ കൂടു​ത​ലായ ദിവ്യ തെളി​വാ​യി​രു​ന്നു, കാരണം അത്ഭുതങ്ങൾ ചെയ്യാൻ ദൈവം ഒരിക്ക​ലും ഒരു വഞ്ചകന്‌ അധികാ​രം കൊടു​ക്കു​ക​യില്ല. യേശു​വി​ന്റെ മിശി​ഹാ​പ​ദ​വി​യു​ടെ തെളിവു ചരി​ത്ര​ത്തിൽ ഏററവും വ്യാപ​ക​മാ​യി വിവർത്ത​ന​വും വിതര​ണ​വും ചെയ്‌ത പുസ്‌ത​ക​മായ ബൈബി​ളി​ന്റെ ഭാഗമാ​യി​ത്തീ​രു​ന്ന​തി​നു സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങളെ നിശ്വ​സ്‌ത​മാ​ക്കാൻ യഹോവ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു.—യോഹ​ന്നാൻ 4:25, 26.

11. യേശു മിശിഹാ ആയിരു​ന്നു​വെ​ന്ന​തിന്‌ എന്തുമാ​ത്രം തെളി​വുണ്ട്‌?

11 മൊത്ത​ത്തിൽ, മേൽപ്പറഞ്ഞ തരം തെളി​വു​ക​ളിൽ യേശു​വി​നെ വാഗ്‌ദത്ത മിശി​ഹാ​യാ​യി തിരി​ച്ച​റി​യി​ക്കുന്ന നൂറു​ക​ണ​ക്കി​നു വസ്‌തു​തകൾ ഉൾപ്പെ​ടു​ന്നു. അപ്പോൾ സത്യ​ക്രി​സ്‌ത്യാ​നി​കൾ ശരിയാ​യി​ത്തന്നെ അവനെ ‘സകല പ്രവാ​ച​കൻമാ​രും സാക്ഷ്യം​വ​ഹി​ച്ച​വ​നാ​യും’ ദൈവ​പ​രി​ജ്ഞാ​ന​ത്തി​ന്റെ താക്കോ​ലാ​യും വീക്ഷി​ച്ചു​വെ​ന്നതു വ്യക്തം. (പ്രവൃ​ത്തി​കൾ 10:43) എന്നാൽ യേശു​ക്രി​സ്‌തു മിശി​ഹാ​യാ​യി​രു​ന്നു​വെന്ന വസ്‌തു​ത​യെ​ക്കാ​ള​ധി​കം അവനെ​ക്കു​റി​ച്ചു പഠിക്കാ​നുണ്ട്‌. അവൻ എവിടെ ഉത്ഭവിച്ചു? അവൻ എങ്ങനെ​യു​ള​ള​വ​നാ​യി​രു​ന്നു?

യേശു​വി​ന്റെ മനുഷ്യ-പൂർവ അസ്‌തി​ത്വം

12, 13. (എ) യേശു ഭൂമി​യി​ലേക്കു വരുന്ന​തി​നു​മു​മ്പു സ്വർഗ​ത്തിൽ ഉണ്ടായി​രു​ന്നു​വെന്നു നാം എങ്ങനെ അറിയു​ന്നു? (ബി) “വചനം” ആരാണ്‌, അവൻ ഒരു മനുഷ്യ​നാ​യി​ത്തീ​രു​ന്ന​തി​നു മുമ്പ്‌ എന്തു ചെയ്‌തു?

12 യേശു​വി​ന്റെ ജീവി​ത​കാ​ലത്തെ മൂന്നു ഘട്ടങ്ങളാ​യി തിരി​ക്കാ​വു​ന്ന​താണ്‌. ഒന്നാമത്തെ ഘട്ടം അവൻ ഭൂമി​യിൽ ജനിച്ച​തി​നു ദീർഘ​നാൾമു​മ്പു തുടങ്ങി. മിശി​ഹാ​യു​ടെ ഉത്ഭവം “പണ്ടേയു​ള​ള​തും പുരാ​ത​ന​മാ​യ​തും” ആണെന്നു മീഖാ 5:2 പറഞ്ഞു. താൻ “മേലിൽനി​ന്നു,” അതായത്‌, സ്വർഗ​ത്തിൽനി​ന്നു വന്നു​വെന്നു യേശു വ്യക്തമാ​യി പറഞ്ഞു. (യോഹ​ന്നാൻ 8:23; 16:28) ഭൂമി​യിൽ വരുന്ന​തി​നു മുമ്പ്‌ അവൻ സ്വർഗ​ത്തിൽ എത്ര നാൾ ഉണ്ടായി​രു​ന്നു?

13 യേശു​വി​നെ യഹോവ നേരിട്ടു സൃഷ്ടി​ച്ച​തു​കൊണ്ട്‌ അവൻ ദൈവ​ത്തി​ന്റെ ‘ഏകജാ​ത​നായ പുത്രൻ’ എന്നു വിളി​ക്ക​പ്പെട്ടു. (യോഹ​ന്നാൻ 3:16) മററു സകലവും സൃഷ്ടി​ക്കാൻ, ‘സർവ്വസൃ​ഷ്ടി​ക്കും ആദ്യജാ​തൻ’ എന്നനി​ല​യിൽ അവനെ ദൈവം പിന്നീട്‌ ഉപയോ​ഗി​ച്ചു. (കൊ​ലൊ​സ്സ്യർ 1:15; വെളി​പ്പാ​ടു 3:14) “വചനം” (മനുഷ്യ​നാ​കു​ന്ന​തി​നു മുമ്പുളള യേശു) “ആദിയിൽ” ദൈവ​ത്തോ​ടു​കൂ​ടെ ആയിരു​ന്നു​വെന്നു യോഹ​ന്നാൻ 1:1 പറയുന്നു. അതു​കൊണ്ട്‌ “ആകാശ​വും ഭൂമി​യും” സൃഷ്ടി​ച്ച​പ്പോൾ വചനം യഹോ​വ​യോ​ടു​കൂ​ടെ ഉണ്ടായി​രു​ന്നു. ‘നമ്മുടെ സ്വരൂ​പ​ത്തിൽ മനുഷ്യ​നെ ഉണ്ടാക്കാം’ എന്നു പറഞ്ഞ​പ്പോൾ ദൈവം വചനത്തെ സംബോ​ധന ചെയ്യു​ക​യാ​യി​രു​ന്നു. (ഉല്‌പത്തി 1:1, 26) അതു​പോ​ലെ, മറെറ​ല്ലാം സൃഷ്ടി​ക്കു​ന്ന​തിൽ യഹോ​വ​യു​ടെ പക്ഷത്ത്‌ അധ്വാ​നി​ച്ചു​കൊ​ണ്ടി​രുന്ന, ജ്ഞാനത്തി​ന്റെ മൂർത്തി​മ​ദ്‌ഭാ​വ​മാ​യി സദൃശ​വാ​ക്യ​ങ്ങൾ 8:22-31-ൽ വർണി​ച്ചി​രി​ക്കുന്ന, ദൈവ​ത്തി​ന്റെ പ്രിയ​നായ “ശില്‌പി” വചനമാ​യി​രു​ന്നി​രി​ക്കണം. യഹോവ വചനത്തെ ഉളവാ​ക്കി​യ​ശേഷം ഭൂമി​യിൽ ഒരു മനുഷ്യ​നാ​യി​ത്തീ​രു​ന്ന​തി​നു മുമ്പ്‌ അവൻ സ്വർഗ​ത്തിൽ യുഗങ്ങൾതന്നെ ചെലവ​ഴി​ച്ചു.

14. യേശു “അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതിമ” എന്നു വിളി​ക്ക​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌?

14 യേശു​വി​നെ കൊ​ലൊ​സ്സ്യർ 1:15 “അദ്യശ്യ​നായ ദൈവ​ത്തി​ന്റെ പ്രതിമ” എന്നു വിളി​ക്കു​ന്നത്‌ അതിശ​യമല്ല. അസംഖ്യം വർഷങ്ങ​ളി​ലെ അടുത്ത സഹവാ​സ​ത്തി​ലൂ​ടെ അനുസ​ര​ണ​മു​ളള ഈ പുത്രൻ അവന്റെ പിതാ​വായ യഹോ​വ​യെ​പ്പോ​ലെ​ത​ന്നെ​യാ​യി. യേശു ജീവദാ​യ​ക​മായ ദൈവ​പ​രി​ജ്ഞാ​ന​ത്തി​നു​ളള താക്കോ​ലാ​യി​രി​ക്കു​ന്ന​തി​ന്റെ മറെറാ​രു കാരണ​മാ​ണിത്‌. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു ചെയ്‌ത സകലവും കൃത്യ​മാ​യി യഹോവ ചെയ്യു​മാ​യി​രു​ന്ന​തു​ത​ന്നെ​യാണ്‌. അതു​കൊ​ണ്ടു യേശു​വി​നെ അറിയു​ന്നതു യഹോ​വ​യെ​ക്കു​റി​ച്ചു​ളള നമ്മുടെ പരിജ്ഞാ​നം വർധി​പ്പി​ക്കു​ന്ന​തി​നെ​യും അർഥമാ​ക്കു​ന്നു. (യോഹ​ന്നാൻ 8:28; 14:8-10) അപ്പോൾ, വ്യക്തമാ​യി, യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചു കൂടുതൽ പഠിക്കു​ന്നതു മർമ​പ്ര​ധാ​ന​മാണ്‌.

യേശു​വി​ന്റെ ഭൂമി​യി​ലെ ജീവി​ത​കാ​ലം

15. യേശു പൂർണ​ത​യു​ളള ഒരു ശിശു​വാ​യി ജനിക്കാ​നി​ട​യാ​യത്‌ എങ്ങനെ?

15 യേശു​വി​ന്റെ ജീവി​ത​കാ​ല​ത്തി​ലെ രണ്ടാം ഘട്ടം ഇവിടെ ഭൂമി​യി​ലാ​യി​രു​ന്നു. ദൈവം അവന്റെ ജീവനെ സ്വർഗ​ത്തിൽനി​ന്നു മറിയ എന്നു പേരുളള ഒരു വിശ്വസ്‌ത യഹൂദ​സ്‌ത്രീ​യു​ടെ ഗർഭപാ​ത്ര​ത്തി​ലേക്കു മാററി​യ​പ്പോൾ അവൻ മനസ്സോ​ടെ അതിനു വഴങ്ങി. യഹോ​വ​യു​ടെ ശക്തമായ പരിശു​ദ്ധാ​ത്മാവ്‌ അഥവാ പ്രവർത്ത​ന​നി​ര​ത​മായ ശക്തി മറിയ​യു​ടെ​മേൽ ‘നിഴലിട്ട്‌’ അവൾ ഗർഭി​ണി​യാ​കാ​നും ഒടുവിൽ പൂർണ​ത​യു​ളള ഒരു ശിശു​വി​നെ പ്രസവി​ക്കാ​നും ഇടയാക്കി. (ലൂക്കൊസ്‌ 1:34, 35) യേശു​വി​ന്റെ ജീവൻ പൂർണ​ത​യു​ളള ഒരു ഉറവിൽനി​ന്നു വന്നതു​കൊണ്ട്‌ അവൻ അപൂർണത അവകാ​ശ​പ്പെ​ടു​ത്തി​യില്ല. അവൻ തച്ചനായ യോ​സേ​ഫി​ന്റെ ദത്തുപു​ത്ര​നാ​യി ഒരു എളിയ ഭവനത്തിൽ വളർത്ത​പ്പെട്ടു. അവൻ കുടും​ബ​ത്തി​ലെ പല മക്കളിൽ ആദ്യത്ത​വ​നാ​യി​രു​ന്നു.—യെശയ്യാ​വു 7:14; മത്തായി 1:22, 23; മർക്കൊസ്‌ 6:3.

16, 17. (എ) അത്ഭുതങ്ങൾ ചെയ്യാ​നു​ളള അധികാ​രം യേശു​വിന്‌ എവി​ടെ​നി​ന്നു ലഭിച്ചു, അവയിൽ ചിലത്‌ ഏവയാ​യി​രു​ന്നു? (ബി) യേശു പ്രദർശി​പ്പിച്ച ചില ഗുണങ്ങ​ളേവ?

16 യഹോ​വ​യാം ദൈവ​ത്തോ​ടു​ളള യേശു​വി​ന്റെ ആഴമായ ഭക്തി അവനു 12 വയസ്സാ​യ​പ്പോൾത്തന്നെ പ്രകട​മാ​യി​രു​ന്നു. (ലൂക്കൊസ്‌ 2:41-49) വളർന്നു 30-ാം വയസ്സിൽ തന്റെ ശുശ്രൂ​ഷ​യിൽ പ്രവേ​ശി​ച്ച​ശേഷം യേശു തന്റെ സമസൃ​ഷ്ടി​ക​ളോ​ടു​ളള അഗാധ​മായ സ്‌നേ​ഹ​വും പ്രകട​മാ​ക്കി. ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌ അത്ഭുതങ്ങൾ ചെയ്യാൻ അവനെ അധികാ​ര​പ്പെ​ടു​ത്തി​യ​പ്പോൾ അവൻ സഹതാ​പ​ത്തോ​ടെ രോഗി​ക​ളെ​യും മുടന്ത​രെ​യും അംഗഭം​ഗം ഭവിച്ച​വ​രെ​യും അന്ധരെ​യും ബധിര​രെ​യും കുഷ്‌ഠ​രോ​ഗി​ക​ളെ​യും സൗഖ്യ​മാ​ക്കി. (മത്തായി 8:2-4; 15:30) വിശന്ന ആയിര​ങ്ങളെ യേശു പോഷി​പ്പി​ച്ചു. (മത്തായി 15:35-38) അവൻ തന്റെ സുഹൃ​ത്തു​ക്ക​ളു​ടെ സുരക്ഷി​ത​ത്വ​ത്തി​നു ഭീഷണി​യു​യർത്തിയ ഒരു കൊടു​ങ്കാ​ററു ശമിപ്പി​ച്ചു. (മർക്കൊസ്‌ 4:37-39) യഥാർഥ​ത്തിൽ, അവൻ മരിച്ച​വരെ ഉയിർപ്പി​ക്കു​ക​പോ​ലും ചെയ്‌തു. (യോഹ​ന്നാൻ 11:43, 44) ഈ അത്ഭുതങ്ങൾ സുസ്ഥാ​പിത ചരി​ത്ര​വ​സ്‌തു​ത​ക​ളാണ്‌. യേശു​വി​ന്റെ ശത്രു​ക്കൾപോ​ലും അവൻ ‘അനേകം അടയാ​ളങ്ങൾ ചെയ്‌ത​താ​യി’ സമ്മതിച്ചു.—യോഹ​ന്നാൻ 11:47, 48.

17 യേശു തന്റെ സ്വദേ​ശ​ത്തു​ട​നീ​ളം സഞ്ചരിച്ച്‌ ആളുകളെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു പഠിപ്പി​ച്ചു. (മത്തായി 4:17) അവൻ ക്ഷമയു​ടെ​യും ന്യായ​ബോ​ധ​ത്തി​ന്റെ​യും ഒരു തിളക്ക​മാർന്ന മാതൃ​ക​യും വെച്ചു. അവന്റെ ശിഷ്യൻമാർ അവനെ നിരാ​ശ​പ്പെ​ടു​ത്തി​യ​പ്പോൾ പോലും അവൻ സഹതാ​പ​പൂർവം “ആത്മാവു ഒരുക്ക​മു​ള​ളതു; ജഡമോ ബലഹീ​ന​മ​ത്രേ” എന്നു പ്രസ്‌താ​വി​ച്ചു. (മർക്കൊസ്‌ 14:37, 38) എന്നാൽ സത്യത്തെ നിന്ദി​ക്കു​ക​യും നിസ്സഹാ​യരെ ഞെരു​ക്കു​ക​യും ചെയ്‌ത​വ​രു​ടെ മുമ്പാകെ യേശു ധൈര്യ​ശാ​ലി​യും വെട്ടി​ത്തു​റന്നു സംസാ​രി​ക്കു​ന്ന​വ​നു​മാ​യി​രു​ന്നു. (മത്തായി 23:27-33) എല്ലാറ​റി​നു​മു​പ​രി​യാ​യി, അവൻ തന്റെ പിതാ​വി​ന്റെ സ്‌നേ​ഹ​ത്തിൻമാ​തൃ​കയെ പൂർണ​മാ​യി അനുക​രി​ച്ചു. അപൂർണ​മ​നു​ഷ്യർക്കു ഭാവി​യെ​ക്കു​റി​ച്ചു പ്രത്യാശ ലഭിക്കാൻ തക്കവണ്ണം മരിക്കാൻ പോലും യേശു സന്നദ്ധനാ​യി​രു​ന്നു. അപ്പോൾ അതിശ​യ​ലേ​ശ​മെ​ന്യേ നമുക്കു യേശു​വി​നെ ദൈവ​പ​രി​ജ്ഞാ​ന​ത്തി​ന്റെ താക്കോ​ലാ​യി പരാമർശി​ക്കാ​വു​ന്ന​താണ്‌! അതേ, അവൻ ജീവനു​ളള താക്കോ​ലാണ്‌! എന്നാൽ ഒരു ജീവനു​ളള താക്കോൽ എന്നു നാം പറയു​ന്നത്‌ എന്തു​കൊണ്ട്‌? ഇതു നമ്മെ അവന്റെ ജീവി​ത​കാ​ല​ത്തി​ന്റെ മൂന്നാം​ഘ​ട്ട​ത്തി​ലേക്കു ആനയി​ക്കു​ന്നു.

യേശു ഇന്ന്‌

18. ഇന്നു നാം യേശു​ക്രി​സ്‌തു​വി​നെ എങ്ങനെ വിഭാവന ചെയ്യണം?

18 ബൈബിൾ യേശു​വി​ന്റെ മരണ​ത്തെ​ക്കു​റിച്ച്‌ അറിയി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അവൻ ഇപ്പോൾ ജീവി​ച്ചി​രി​ക്കു​ന്നു! യഥാർഥ​ത്തിൽ, പൊ.യു. ഒന്നാം നൂററാ​ണ്ടിൽ ജീവി​ച്ചി​രുന്ന നൂറു​ക​ണ​ക്കി​നാ​ളു​കൾ അവൻ പുനരു​ത്ഥാ​നം പ്രാപി​ച്ചു​വെന്ന വസ്‌തു​തക്കു ദൃക്‌സാ​ക്ഷി​ക​ളാ​യി​രു​ന്നു. (1 കൊരി​ന്ത്യർ 15:3-8) പ്രവചി​ക്ക​പ്പെ​ട്ടി​രുന്ന പ്രകാരം, അതിനു​ശേഷം അവൻ തന്റെ പിതാ​വി​ന്റെ വലതു​ഭാ​ഗ​ത്തി​രി​ക്കു​ക​യും സ്വർഗ​ത്തിൽ രാജ്യാ​ധി​കാ​രം പ്രാപി​ക്കാൻ കാത്തി​രി​ക്കു​ക​യും ചെയ്‌തു. (സങ്കീർത്തനം 110:1; എബ്രായർ 10:12, 13) അപ്പോൾ നാം ഇന്നു യേശു​വി​നെ വിഭാവന ചെയ്യേ​ണ്ടത്‌ എങ്ങനെ​യാണ്‌? ഒരു തൊഴു​ത്തിൽ കിടക്കുന്ന നിസ്സഹായ ശിശു എന്നപോ​ലെ​യാ​ണോ നാം അവനെ​ക്കു​റി​ച്ചു ചിന്തി​ക്കേ​ണ്ടത്‌? അതോ വധിക്ക​പ്പെ​ടു​മ്പോൾ വേദനി​ച്ചു പുളയുന്ന ഒരു മനുഷ്യ​നാ​യി​ട്ടോ? അല്ല. അവൻ വാഴ്‌ച നടത്തുന്ന ശക്തനായ ഒരു രാജാ​വാണ്‌! ഇപ്പോൾ വളരെ പെട്ടെ​ന്നു​തന്നെ അവൻ നമ്മുടെ കുഴപ്പം നിറഞ്ഞ ഭൂമി​മേ​ലു​ളള തന്റെ ഭരണാ​ധി​പ​ത്യം പ്രകട​മാ​ക്കും.

19. യേശു സമീപ ഭാവി​യിൽ ഏതു നടപടി സ്വീക​രി​ക്കും?

19 വെളി​പ്പാ​ടു 19:11-15-ൽ രാജാ​വായ യേശു​ക്രി​സ്‌തു ദുഷ്ടൻമാ​രെ നശിപ്പി​ക്കാൻ വലിയ ശക്തി​യോ​ടെ വരുന്ന​താ​യി ഭംഗ്യ​ന്ത​രേണ വർണി​ക്ക​പ്പെ​ടു​ന്നു. ഇന്നു ദശലക്ഷ​ങ്ങളെ ബാധി​ക്കുന്ന കഷ്ടപ്പാട്‌ അവസാ​നി​പ്പി​ക്കു​ന്ന​തിന്‌ ഈ സ്‌നേ​ഹ​വാ​നായ സ്വർഗീയ ഭരണാ​ധി​കാ​രി എത്ര ആകാം​ക്ഷാ​ഭ​രി​ത​നാ​യി​രി​ക്കണം! അവൻ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ കാഴ്‌ച​വെച്ച പൂർണ​ദൃ​ഷ്ടാ​ന്തത്തെ അനുക​രി​ക്കാൻ കഠിന​ശ്രമം ചെയ്യു​ന്ന​വരെ സഹായി​ക്കാ​നും അവന്‌ അതു​പോ​ലെ​തന്നെ ആകാം​ക്ഷ​യുണ്ട്‌. (1 പത്രൊസ്‌ 2:21) മിക്ക​പ്പോ​ഴും അർമ​ഗെ​ദോൻ എന്നു വിളി​ക്ക​പ്പെ​ടുന്ന, സത്വരം സമീപി​ച്ചു​വ​രുന്ന “സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധ”ത്തിൽ അവരെ സംരക്ഷി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു, തന്നിമി​ത്തം അവർക്ക്‌ ദൈവ​ത്തി​ന്റെ സ്വർഗീ​യ​രാ​ജ്യ​ത്തി​ന്റെ ഭൗമി​ക​പ്ര​ജ​ക​ളാ​യി എന്നേക്കും ജീവി​ക്കാൻ കഴിയും.—വെളി​പ്പാ​ടു 7:9, 14; 16:14, 16.

20. തന്റെ ആയിര​വർഷ വാഴ്‌ച​ക്കാ​ലത്തു യേശു മനുഷ്യ​വർഗ​ത്തി​നു​വേണ്ടി എന്തു ചെയ്യും?

20 യേശു​വി​ന്റെ മുൻകൂ​ട്ടി പറയപ്പെട്ട ആയിര​വർഷ സമാധാ​ന​വാ​ഴ്‌ച​ക്കാ​ലത്ത്‌ അവൻ സകല മനുഷ്യ​വർഗ​ത്തി​നും വേണ്ടി അത്ഭുതങ്ങൾ ചെയ്യും. (യെശയ്യാ​വു 9:6, 7; 11:1-10; വെളി​പ്പാ​ടു 20:6) യേശു സകല രോഗ​വും ഭേദ​പ്പെ​ടു​ത്തു​ക​യും മരണത്തിന്‌ അറുതി​വ​രു​ത്തു​ക​യും ചെയ്യും. അവൻ ശതകോ​ടി​കളെ ഉയിർപ്പി​ക്കും, തന്നിമി​ത്തം അവർക്കും ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ അവസരം ലഭിക്കും. (യോഹ​ന്നാൻ 5:28, 29) തുടർന്നു​വ​രുന്ന ഒരു അധ്യാ​യ​ത്തിൽ അവന്റെ മിശി​ഹൈ​ക​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു കൂടുതൽ പഠിക്കു​മ്പോൾ നിങ്ങൾ പുളകം​കൊ​ള​ളു​മെന്നു ഞങ്ങൾക്കു​റ​പ്പുണ്ട്‌. ഇതി​നെ​ക്കു​റിച്ച്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക: രാജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ നമ്മുടെ ജീവിതം എത്ര ആശ്ചര്യ​ക​ര​മാ​യി​രി​ക്കു​മെന്നു നമുക്കു സങ്കൽപ്പി​ക്കാൻപോ​ലും സാധ്യമല്ല. യേശു​ക്രി​സ്‌തു​വി​നെ മെച്ചമാ​യി പരിച​യ​പ്പെ​ടു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌! അതേ, നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന ദൈവ​പ​രി​ജ്ഞാ​ന​ത്തി​ന്റെ ജീവനു​ളള താക്കോ​ലായ യേശു​വി​നെ നാം ഒരിക്ക​ലും മറക്കാ​തി​രി​ക്കേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌.

[അടിക്കു​റി​പ്പു​കൾ]

a ഈ പേർചാർത്തൽ റോമാ​സാ​മ്രാ​ജ്യ​ത്തിന്‌ ഏറെ കാര്യ​ക്ഷ​മ​ത​യോ​ടെ നികു​തി​കൾ ഈടാ​ക്കു​ന്ന​തി​നു വഴി​യൊ​രു​ക്കി. തന്നിമി​ത്തം, ‘രാജ്യ​ത്തി​ലൂ​ടെ ഒരു പിടി​ച്ചു​പ​റി​ക്കാ​രൻ കടന്നു​പോ​കാൻ ഇടയാ​ക്കുന്ന’ ഒരു ഭരണാ​ധി​കാ​രി​യെ​ക്കു​റി​ച്ചു​ളള പ്രവചനം നിവൃ​ത്തി​യാ​ക്കു​ന്ന​തിന്‌ ഔഗു​സ്‌തൊസ്‌ അറിയാ​തെ​തന്നെ സഹായി​ച്ചു. അതേ പ്രവചനം “ഉടമ്പടി​യു​ടെ നായകൻ” അല്ലെങ്കിൽ മിശിഹാ ഈ ഭരണാ​ധി​കാ​രി​യു​ടെ പിൻഗാ​മി​യു​ടെ നാളു​ക​ളിൽ “തകർക്ക​പ്പെടു”മെന്നു മുൻകൂ​ട്ടി പറഞ്ഞു. ഔഗു​സ്‌തൊ​സി​ന്റെ പിൻഗാ​മി​യായ തിബെ​ര്യോ​സി​ന്റെ വാഴ്‌ച​ക്കാ​ലത്തു യേശു കൊല്ല​പ്പെട്ടു.—ദാനി​യേൽ 11:20-22, NW.

b പുരാതന യഹൂദൻമാർ സാധാ​ര​ണ​മാ​യി വർഷങ്ങ​ളു​ടെ ആഴ്‌ചകൾ എന്ന കണക്കിൽ ചിന്തി​ച്ചു​പോ​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഓരോ ഏഴാം ദിവസ​വും ഒരു ശബത്ത്‌ദി​വ​സ​മാ​യി​രു​ന്ന​തു​പോ​ലെ, ഓരോ ഏഴാം വർഷവും ഒരു ശബത്ത്‌വർഷ​മാ​യി​രു​ന്നു.—പുറപ്പാ​ടു 20:8-11; 23:10, 11.

നിങ്ങളുടെ പരിജ്ഞാ​നം പരി​ശോ​ധി​ക്കു​ക

താൻ മിശിഹാ ആണെന്നു​ളള യേശു​വി​ന്റെ അവകാ​ശ​വാ​ദത്തെ അവന്റെ വംശാ​വലി പിന്താ​ങ്ങി​യത്‌ എങ്ങനെ?

യേശുവിൽ നിവൃ​ത്തി​യേ​റിയ ചില മിശി​ഹൈക പ്രവച​നങ്ങൾ ഏവ?

യേശു തന്റെ അഭിഷി​ക്ത​നാ​ണെന്നു ദൈവം നേരിട്ടു പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

യേശു ദൈവ​പ​രി​ജ്ഞാ​ന​ത്തി​ന്റെ ജീവനു​ളള താക്കോ​ലാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[37-ാം പേജിലെ ചാർട്ട്‌]

ചില പ്രമുഖ മിശി​ഹൈക പ്രവച​ന​ങ്ങൾ

പ്രവചനം സംഭവം നിവൃത്തി

അവന്റെ ആദ്യകാല ജീവിതം

യെശയ്യാവു 7:14 ഒരു കന്യക​യിൽ ജനിക്കും മത്തായി 1:18-23

യിരെമ്യാവു 31:15 അവന്റെ ജനന​ശേഷം മത്തായി 2:16-18

ശിശുക്കൾ കൊല്ല​പ്പെ​ടും

അവന്റെ ശുശ്രൂഷ

യെശയ്യാവു 61:1, 2 ദൈവ​ത്തിൽനി​ന്നുള ലൂക്കൊസ്‌ 4:18-21

അവന്റെ നിയോ​ഗം

യെശയ്യാവു 9:1, 2 ശുശ്രൂഷ ആളുകൾ വലിയ മത്തായി 4:13-16

ഒരു പ്രകാശം കാണാ​നി​ട​യാ​ക്കും

സങ്കീർത്തനം 69:9 യഹോ​വ​യു​ടെ യോഹ​ന്നാൻ 2:13-17 ആലയത്തി​നു​വേണ്ടി തീക്ഷ്‌ണ​ത​യു​ള​ളവൻ

യെശയ്യാവു 53:1 വിശ്വ​സി​ക്ക​പ്പെ​ടു​ക​യില്ല യോഹ​ന്നാൻ 12:37, 38

സെഖര്യാവു 9:9; യെരു​ശ​ലേ​മി​ലേ​ക്കു​ളള

പ്രവേ​ശനം; മത്തായി 21:1-9

സങ്കീർത്തനം 118:26 ഒരു കഴുത​ക്കു​ട്ടി​പ്പു​റത്ത്‌ രാജാ​വാ​യും

യഹോ​വ​യു​ടെ നാമത്തിൽ

വരുന്ന​വ​നാ​യും വാഴ്‌ത്ത​പ്പെ​ടും

അവന്റെ ഒററി​ക്കൊ​ടു​ക്ക​ലും മരണവും

സങ്കീർത്തനം 41:9; 109:8 ഒരു അപ്പോ​സ്‌തലൻ പ്രവൃ​ത്തി​കൾ 1:15-20

അവിശ്വ​സ്‌തൻ;

യേശു​വി​നെ ഒററി​ക്കൊ​ടു​ക്കും, പിന്നീട്‌ വേറൊ​രാൾ

പകരം നിയമി​ക്ക​പ്പെ​ടും

സെഖര്യാവു 11:12 30 വെളളി​ക്കാ​ശിന്‌ മത്തായി 26:14, 15

ഒററി​ക്കൊ​ടു​ക്ക​പ്പെ​ടും

സങ്കീർത്തനം 27:12 അവനെ​തി​രെ കളളസാ​ക്ഷി​കൾ

ഉപയോ​ഗി​ക്ക​പ്പെ​ടും മത്തായി 26:59-61

സങ്കീർത്തനം 22:18 അവന്റെ അങ്കികൾക്കാ​യി ചീട്ടി​ടും യോഹ​ന്നാൻ 19:23, 24

യെശയ്യാവു 53:12 പാപി​ക​ളോ​ടു​കൂ​ടെ എണ്ണപ്പെ​ടും മത്തായി 27:38

സങ്കീർത്തനം 22:7, 8 മരിച്ചു​കൊ​ണ്ടി​രി​ക്കെ മർക്കൊസ്‌ 15:29-32 അധി​ക്ഷേ​പി​ക്ക​പ്പെ​ടും

സങ്കീർത്തനം 69:21 ചൊറുക്ക കൊടു​ക്ക​പ്പെ​ടും മർക്കൊസ്‌ 15:23, 36

യെശയ്യാവു 53:5; കുത്തി​ത്തു​ള​യ്‌ക്ക​പ്പെ​ടും യോഹ​ന്നാൻ 19:34, 37

സെഖര്യാവു 12:10

യെശയ്യാവു 53:9 ധനിക​രോ​ടു​കൂ​ടെ അടക്ക​പ്പെ​ടും മത്തായി 27:57-60

സങ്കീർത്തനം 16:8-11,

NW, അടിക്കു​റിപ്പ്‌ ദ്രവി​ക്കു​ന്ന​തി​നു​മുമ്പ്‌ ഉയിർപ്പി​ക്ക​പ്പെ​ടും പ്രവൃ​ത്തി​കൾ 2:25-32; പ്രവൃത്തികൾ 13:34-37

[35-ാം പേജിലെ ചിത്രങ്ങൾ]

രോഗികളെ സൗഖ്യ​മാ​ക്കാൻ ദൈവം യേശു​വിന്‌ അധികാ​രം കൊടു​ത്തു