വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”

“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”

“നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു”

1-4. (എ) സകല മനുഷ്യ​രാ​ശി​യേ​യും അഭിമു​ഖീ​ക​രി​ക്കുന്ന മഹത്വ​ക​ര​മായ പ്രതീക്ഷ എന്ത്‌? (ബി) തെളി​വി​ലേ​ക്കു​ളള വസ്‌തു​തകൾ ഗൗരവ​മാ​യി ചിന്തി​ക്കാൻ അർഹമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 ഈ ചെറു​പു​സ്‌ത​ക​ത്തി​ന്റെ കവറിലെ സന്തോ​ഷ​മു​ളള ജനത്തെ കാണുക. അവരി​ലൊ​രാ​ളാ​യി​രി​ക്കാൻ നിങ്ങളാ​ഗ്ര​ഹി​ക്ക​യി​ല്ല​യോ? ഉവ്വ്‌, എന്നു നിങ്ങൾ പറയുന്നു. എന്തു​കൊ​ണ്ടെ​ന്നാൽ സകല മനുഷ്യ​വർഗ്ഗ​വും ആഗ്രഹി​ക്കുന്ന സമാധാ​ന​വും യോജി​പ്പും ഇവി​ടെ​യുണ്ട്‌. സകലവർഗ്ഗ​ങ്ങ​ളി​ലെ​യും ആളുകൾ—കറുപ്പ്‌, വെളുപ്പ്‌, മഞ്ഞ എന്നീ നിറമു​ള​ള​വ​രെ​ല്ലാം—ഒരു കുടും​ബ​ത്തി​ലെ ആളുക​ളെ​ന്ന​പോ​ലെ ഒന്നായി​ച്ചേ​രു​ന്നു. എന്തു സന്തോഷം! എന്തു ഐക്യം! ഈ ജനങ്ങൾ ന്യൂക്ലി​യർ പ്രസര​ങ്ങ​ളെ​യോ ഹൈ​ഡ്രജൻ ബോം​ബി​ന്റെ ഭീഷണി​യെ​യോ സംബന്ധി​ച്ചു വ്യാകു​ല​പ്പെ​ടു​ന്നി​ല്ലെ​ന്നു​ള​ളതു സ്‌പഷ്ടം. ഈ മനോ​ഹ​ര​മായ ഉദ്യാ​ന​ത്തിൻമീ​തേ​യു​ളള പ്രശാ​ന്ത​മായ ആകാശത്തെ ജററു​വി​മാ​നങ്ങൾ അസ്വസ്ഥ​മാ​ക്കു​ന്നില്ല. പടയാ​ളി​ക​ളോ ററാങ്കു​ക​ളോ തോക്കു​ക​ളോ ഇല്ല, ക്രമപ​രി​പാ​ല​ന​ത്തിന്‌ ഒരു പോലീസ്‌ ബേററൻവടി പോലും ആവശ്യ​മില്ല. യുദ്ധവും നിയമ​ലം​ഘ​ന​വു​മൊ​ന്നു​മില്ല. പാർക്കു​വാൻ വീടു​ക​ളും കുറവില്ല. എന്തു​കൊ​ണ്ടെ​ന്നാൽ ഓരോ​രു​ത്ത​നും അവന്റേ​തായ മനോ​ഹ​ര​മായ വീടുണ്ട്‌.

2 ആ കുട്ടി​കളെ നോക്കുക! അവരുടെ കളി കാണു​ന്നതു സന്തോ​ഷ​ക​ര​മാണ്‌. കളിക്കു​ന്ന​തിന്‌ കൂട്ടാ​യിട്ട്‌ എന്തെല്ലാം മൃഗങ്ങ​ളാ​ണു​ള​ളത്‌! മൃഗങ്ങ​ളെ​ല്ലാം, തമ്മിൽ തമ്മിലും, മനുഷ്യ​വർഗ്ഗ​വു​മാ​യും സമാധാ​ന​ത്തി​ലി​രി​ക്കു​ന്ന​തി​നാൽ ഈ ഉദ്യാ​ന​ത്തിൽ ഇരുമ്പു​ക​മ്പി​ക​ളിട്ട വേലി​ക​ളാ​വ​ശ്യ​മില്ല. സിംഹ​വും കുഞ്ഞാ​ടും പോലും സ്‌നേ​ഹ​ത്തിൽ കഴിഞ്ഞു കൂടുന്നു. വർണ്ണ​ശോ​ഭ​യു​ളള പക്ഷികൾ അങ്ങുമി​ങ്ങും പറന്നു കളിക്കു​ന്നതു കാണു​ക​യും അവയുടെ ഇമ്പമായ പാട്ടുകൾ കുട്ടി​ക​ളു​ടെ ചിരി​യോ​ടു ചേർന്ന്‌ അന്തരീക്ഷം മുഖരി​ത​മാ​ക്കു​ന്നതു കേൾക്കു​ക​യും ചെയ്യുക. അവയ്‌ക്കു കൂടു​ക​ളി​ല്ല​യോ? ഇല്ല, ഈ പ്രദേ​ശത്തു സർവ്വ​ത്ര​സ്വാ​ത​ന്ത്ര്യ​വും നിയ​ന്ത്രി​ക്ക​പ്പെ​ടാത്ത സന്തോ​ഷ​വു​മേ​യു​ളളു. ആ പുഷ്‌പ​ങ്ങ​ളു​ടെ വാസന ആസ്വദി​ക്കുക. നീരൊ​ഴു​ക്കു​ക​ളു​ടെ കല്ലോലം കേൾക്കു​ക​യും സൂര്യന്റെ സുഖദ​മായ ചൂട്‌ അനുഭ​വി​ക്കു​ക​യും ചെയ്‌ക. ആ കുട്ടയി​ലെ പഴങ്ങളു​ടെ സ്വാദ്‌ എത്ര വിശേഷം. അത്‌ ഭൂമി​യിൽ നിന്നു​ണ്ടാ​കുന്ന അത്യു​ത്ത​മ​മായ പഴങ്ങളാണ്‌, ഉദ്യാന തുല്യ​മായ ഈ വിശേ​ഷ​പ്പെട്ട ഉപവന​ത്തിൽ കാണാ​വു​ന്ന​തും അനുഭ​വി​ക്കാ​വു​ന്ന​തു​മായ എല്ലാറ​റി​നേ​യും​പോ​ലെ അത്യു​ത്ത​മ​മാ​യ​വ​തന്നെ.

3 എന്നാൽ നിറുത്ത്‌, വയസ്സു​ചെ​ന്നവർ എവിടെ? എന്ന്‌ ഒരാൾ ചോദി​ക്കു​ന്നു. ഈ സന്തോ​ഷ​മു​ളള കൂട്ടത്തിൽ അവർക്കും പങ്കു വേണ്ടയോ? യഥാർത്ഥ​ത്തിൽ വൃദ്ധൻമാർ അവി​ടെ​ത്ത​ന്നെ​യു​ണ്ടെ​ങ്കി​ലും അവർ വീണ്ടും യൗവന​ത്തി​ലേക്കു വളരു​ക​യാണ്‌. ഈ ഉദ്യാ​ന​ത്തിൽ ഒരുത്ത​നും വാർദ്ധ​ക്യം മൂലം മരിക്കു​ന്നില്ല. ചെറു​പ്പ​ക്കാർ പൂർണ്ണ പുരു​ഷ​ത്വ​ത്തി​ലേക്കു വളരു​ന്നെ​ങ്കി​ലും വാർദ്ധ​ക്യം പ്രാപി​ക്കു​ന്നില്ല. ഇവിടെ പാർക്കുന്ന അനേകാ​യി​രം പേർ, ഇരുപതു വയസ്സു​ള​ള​യാ​ളാ​യാ​ലും ഇരുനൂ​റു വയസ്സുളള ആളായാ​ലും ശരി, ഓരോ​രു​ത്ത​നും യൗവന​യു​ക്ത​മായ രസത്തി​ലും പൂർണ്ണാ​രോ​ഗ്യ​ത്തി​ലു​മാ​ണു ജീവിതം നയിക്കു​ന്നത്‌. അനേകാ​യി​ര​ങ്ങ​ളെ​ന്നോ നിങ്ങൾ പറയു​ന്നത്‌? ഉവ്വ്‌, അനേകാ​യി​രങ്ങൾ, എന്തു​കൊ​ണ്ടെ​ന്നാൽ ഈ ഉദ്യാനം ഭൂമി​യു​ടെ അററങ്ങ​ളോ​ളം വികസി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. അതിൽ ഫുജി​യാ​മാ മുതൽ ഹിമാ​ലയം വരെയും ഹോങ്‌കോങ്‌ മുതൽ മെഡി​റ​റ​റേ​നി​യൻ സമു​ദ്രം​വ​രെ​യു​മു​ളള പ്രകൃ​തി​യി​ലെ മഹിമ​കൾക്കും പുറമെ ആയിര​ക്ക​ണ​ക്കി​നു വേറെ​യും ഉണ്ടായി​രി​ക്കും. എന്തു​കൊ​ണ്ടെ​ന്നാൽ ഭൂമി മുഴു​വ​നും ഒരു പറുദീ​സ​ക്ക​ടുത്ത പൂങ്കാ​വ​ന​മാ​യി രൂപാ​ന്ത​ര​പ്പെ​ടും. അതു ഭൂവി​സ്‌തൃ​ത​മാ​യി പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെട്ട ഒരു പറുദീ​സ​യാ​യി​രി​ക്കും.

4 അവിശ്വ​സ​നീ​യ​മെ​ന്നോ നിങ്ങൾ പറയു​ന്നത്‌? ആദ്യം തന്നെ തെളി​വി​ലേ​ക്കു​ളള വസ്‌തു​ത​കളെ വിചാ​രി​ക്കുക. ഏതൽക്കാ​ലത്തെ അനർത്ഥം നിറഞ്ഞ ലോക​ത്തി​ന്റെ തിരോ​ഭാ​വത്തെ അതിജീ​വിച്ച്‌ നിങ്ങൾക്കും നിങ്ങളു​ടെ കുടും​ബ​ത്തി​നും നമ്മുടെ കവർപേ​ജി​ലു​ളള ചിത്ര​ത്താൽ സൂചി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന പുതി​യ​ലോ​ക​ത്തി​ലേക്കു പ്രവേ​ശി​ക്കാൻ സാധി​ക്കു​ന്ന​താണ്‌. a

പറുദീ​സയെ വിശദീ​ക​രി​ക്കുന്ന പുസ്‌ത​കം

5. (എ) ഏതു പുസ്‌ത​ക​മാണ്‌ ഈ കാര്യ​ങ്ങളെ വിശദ​മാ​ക്കു​ന്നത്‌? (ബി) ഏതു വിധങ്ങ​ളി​ലാണ്‌ ഇത്‌ ഒരു മുഖ്യ പുസ്‌ത​ക​മാ​യി​രി​ക്കു​ന്നത്‌?

5 മഹത്തര​മായ ഈ കാര്യ​ങ്ങ​ളൊ​ക്കെ​യും അവയുടെ അസന്ദി​ഗ്‌ദ്ധ​ത​യും ഒരു പുസ്‌ത​ക​ത്തിൽ, എഴുത​പ്പെ​ട്ട​തി​ലേ​ക്കും അത്യന്തം അത്ഭുത​ക​ര​മായ ഒരു പുസ്‌ത​ക​ത്തിൽ, വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌. അതു ബൈബിൾ എന്നു വിളി​ക്ക​പ്പെ​ടു​ന്നു. അത്‌ ഭൂമി​യി​ലെ ഏററവും പഴക്കമു​ള​ള​തും അതിന്റെ ഉറവുകൾ ആറായി​രം സംവൽസ​ര​ത്തോ​ളം പിറകി​ലോ​ളം എത്തുന്ന​തു​മാ​കു​ന്നു. അതേസ​മ​യം​തന്നെ അതു ആധുനി​ക​കാ​ലത്തെ ജീവി​ത​ത്തി​നു​വേണ്ടി സാരവ​ത്തും പ്രാ​യോ​ഗി​ക​വു​മായ ഉപദേശം സമർപ്പി​ക്കുന്ന അത്യന്തം ആധുനി​ക​മായ പുസ്‌ത​ക​മാ​കു​ന്നു. അതിന്റെ പ്രവച​നങ്ങൾ ഭാവിയെ സംബന്ധി​ച്ചു ശോഭ​ന​മായ പ്രത്യാ​ശയെ ഉദ്ദീപി​പ്പി​ക്കു​ന്ന​താ​കു​ന്നു. അതു ചരി​ത്ര​ത്തിൽ ഏററവും അധികം വിൽപന നടന്നി​ട്ടു​ള​ള​തും അതായത്‌ 1100-ലധികം വിവിധ ഭാഷക​ളി​ലാ​യി ഇരുനൂ​റു കോടി​യി​ല​ധി​കം പ്രതികൾ പ്രചാ​ര​ത്തിൽ വന്നിട്ടു​ള​ള​തു​മാ​കു​ന്നു.

6. ബൈബി​ളി​നെ മററു വിശുദ്ധ എഴുത്തു​ക​ളിൽനി​ന്നൊ​ക്കെ​യും വ്യത്യ​സ്‌ത​പ്പെ​ട്ട​താ​ക്കു​ന്നത്‌ എന്ത്‌?

6 മററു യാതൊ​രു വിശു​ദ്ധ​പു​സ്‌ത​ക​വും ഇത്ര സാർവ്വ​ദേ​ശീ​യ​മായ പ്രചാ​ര​മു​ള​ള​തും ഉത്ഭവത്തിൽ ഇതിന്റെ പകുതി കാലപ്പ​ഴ​ക്ക​മു​ള​ള​തു​മല്ല. മഹമ്മദു​മ​ത​ത്തി​ലെ ഖുറാന്‌ 1,400 സംവൽസ​ര​ത്തിൽ കുറഞ്ഞ കാലത്തെ പുരാ​ത​ന​ത്വ​മേ​യു​ളളു. ബുദ്ധനും കൺഫ്യൂ​ഷി​യ​സ്സും ഏകദേശം 2,500 സംവൽസരം മുമ്പു ജീവി​ച്ചി​രു​ന്നു. അവരുടെ എഴുത്തു​കൾക്ക്‌ ആ കാലം മുതൽക്കു​ളള പഴക്ക​മേ​യു​ളളു. ഷിന്റോ​യു​ടെ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഏതൽക്കാ​ലത്തെ രൂപത്തി​ലു​ളള രചനയു​ണ്ടാ​യിട്ട്‌ 1,200 സംവൽസ​ര​ത്തി​ല​ധി​ക​മാ​യി​ട്ടില്ല. മോർമന്റെ പുസ്‌ത​ക​ത്തിന്‌ 140 സംവൽസ​രത്തെ പഴക്ക​മേ​യു​ളളു. ഈ വിശുദ്ധ പുസ്‌ത​ക​ങ്ങൾക്കൊ​ന്നി​നും മനുഷ്യ​ച​രി​ത്ര​ത്തിൽ ബൈബി​ളി​നെ​പ്പോ​ലെ 6,000 സംവൽസ​ര​ത്തോ​ളം പിറ​കോ​ട്ടു ചുവടു​പി​ടിച്ച്‌ എത്തുവാൻ സാദ്ധ്യമല്ല. അതു​കൊണ്ട്‌ മൂലമ​തത്തെ മനസ്സി​ലാ​ക്കേ​ണ്ട​തി​നു നാം ബൈബി​ളി​നെ സമീപി​ക്കേ​ണ്ട​താണ്‌. മനുഷ്യ​വർഗ്ഗ​ത്തിന്‌ സാർവ്വ​ത്രി​ക​മായ ഒരു ദൂതു നൽകുന്ന പുസ്‌തകം അതു മാത്ര​മാണ്‌.

7. ചിന്തകൻമാർ ബൈബി​ളി​നെ സംബന്ധിച്ച്‌ എന്തുപ​റ​യു​ന്നു?

7 ബൈബിൾദൂ​തി​ന്റെ ജ്ഞാനവും സൗന്ദര്യ​വും സകല ജാതി​ക​ളി​ലു​മു​ള​ള​വ​രും എല്ലാ ജീവിത നിലക​ളി​ലു​മു​ള​ള​വ​രു​മായ ചിന്തകൻമാ​രാൽ പ്രശം​സി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. ശ്രുതി​പ്പെട്ട ശാസ്‌ത്ര​ജ്ഞ​നും ഘനാകർഷ​ണ​ശക്തി കണ്ടുപി​ടി​ച്ച​യാ​ളു​മായ സേർ ഐസക്ക്‌ ന്യൂട്ടൻ പറഞ്ഞു: “ബൈബി​ളി​നേ​ക്കാൾ വിശേ​ഷ​മാ​യി സാക്ഷീ​ക​രി​ക്ക​പ്പെട്ട ശാസ്‌ത്ര​ങ്ങ​ളൊ​ന്നു​മില്ല.” “എനിക്കു സ്വാത​ന്ത്ര്യം നൽകുക, അല്ലെങ്കിൽ മരണം നൽകുക” എന്ന വാക്കുകൾ സംബന്ധി​ച്ചു വിഖ്യാ​ത​നാ​യി​ത്തീർന്ന, അമേരി​ക്കൻ വിപ്‌ള​വ​നേ​താ​വായ പാട്രിക്‌ ഹെൻറി ഇപ്രകാ​ര​വും പ്രഖ്യാ​പി​ച്ചു: “അച്ചടി​ക്ക​പ്പെട്ട സകല പുസ്‌ത​ക​ങ്ങ​ളു​ടേ​യും വില വരുന്ന​താണ്‌ ബൈബിൾ.” ഹിന്ദു​യോ​ഗി​യാ​യി​രുന്ന മഹാത്മാ​ഗാ​ന്ധി​പോ​ലും ബ്രിട്ടീ​ഷ്‌കാ​ര​നാ​യി​രുന്ന ഒരു ഇൻഡ്യാ​വൈ​സ്രോ​യി​യോ​ടു പറഞ്ഞു: “ക്രിസ്‌തു​വി​ന്റെ മലമ്പ്ര​സം​ഗ​ത്തി​ലെ ഉപദേ​ശ​ത്തിൽ നൽകിയ പ്രമാ​ണ​ങ്ങ​ളിൽ നിങ്ങളു​ടെ രാജ്യ​വും എന്റെ രാജ്യ​വും യോജി​ച്ചാൽ നമ്മുടെ രാജ്യ​ങ്ങ​ളു​ടെ മാത്രമല്ല ലോകം മുഴു​വ​ന്റെ​യും വിഷമ​പ്ര​ശ്‌നങ്ങൾ പരിഹ​രി​ക്ക​പ്പെ​ടു​ന്ന​താണ്‌.” ഗാന്ധി, ബൈബി​ളി​ലെ മത്തായി 5 മുതൽ 7 വരെയു​ളള അദ്ധ്യാ​യ​ങ്ങ​ളെ​പ്പ​റ​റി​യാ​യി​രു​ന്നു പറഞ്ഞത്‌. നിങ്ങൾതന്നെ ഈ അദ്ധ്യാ​യങ്ങൾ വായി​ച്ചു​നോ​ക്കി​യിട്ട്‌ അവയിലെ ശക്തിയു​ളള ദൂതി​നാൽ നിങ്ങൾ പുളകി​ത​രാ​കു​ന്നി​ല്ല​യോ എന്നു നോക്കുക.

ബൈബിൾ ഒരു പൗരസ്‌ത്യ​ഗ്ര​ന്ഥം

8. (എ) ബൈബി​ളി​ന്റെ ഉറവുകൾ ഏവ? (ബി) ബൈബിൾ ഏതു തരത്തി​ലു​ളള പുസ്‌തകം ആകുന്നു? (സി) അതിന്റെ കർത്തൃ​ത്വം സംബന്ധിച്ച്‌ അതിന്റെ എഴുത്തു​കാർ എന്തു പറഞ്ഞു?

8 പൊതു​ജന വിശ്വാ​സ​ത്തിന്‌ വിപരീ​ത​മാ​യി ബൈബിൾ പാശ്ചാ​ത്യ​നാ​ഗ​രീ​ക​ത​യു​ടെ ഒരു കൃതി​യോ അതിനെ മഹിമ​പ്പെ​ടു​ത്തു​ന്ന​തോ ആയിരി​ക്കു​ന്നില്ല. മുഴുവൻ ബൈബി​ളും മിക്കവാ​റും പൗരസ്‌ത്യ​രാ​ജ്യ​ങ്ങ​ളിൽ വെച്ചാണ്‌ എഴുത​പ്പെ​ട്ടത്‌. അതെഴു​തിയ എഴുത്തു​കാ​രെ​ല്ലാ​വ​രും തന്നെ പൗരസ്‌ത്യ​രാ​യി​രു​ന്നു. ബുദ്ധന്‌ 1,000 വർഷം മുമ്പ്‌ ഉല്‌പത്തി എന്ന്‌ വിളി​ക്ക​പ്പെട്ട ബൈബി​ളി​ലെ ഒന്നാമത്തെ പുസ്‌തകം എഴുതു​ന്ന​തിന്‌ മദ്ധ്യപൂർവ്വ​ദേ​ശത്തു ജീവി​ച്ചി​രുന്ന ദൈവ​ത്തി​ന്റെ മനുഷ്യ​നായ മോശെ ദൈവ​ത്താൽ നിശ്വ​സ്‌ത​നാ​ക്ക​പ്പെട്ടു. ഈ ആരംഭം​മു​തൽ ബൈബിൾ, യോജി​പ്പു​ളള ഒരേ പ്രതി​പാ​ദ്യ​മാണ്‌ അവസാ​നത്തെ പുസ്‌ത​ക​മായ വെളി​പ്പാ​ടു വരെയും തുടരു​ന്നത്‌. അവസാ​നത്തെ പുസ്‌തകം ബുദ്ധന്റെ കാലത്തിന്‌ അറുനൂ​റു സംവൽസരം കഴിഞ്ഞാണ്‌ എഴുത​പ്പെ​ട്ടത്‌. ബൈബിൾ അറുപ​ത്തി​യാ​റു വിവിധ പുസ്‌ത​കങ്ങൾ ചേർന്നു​ളള ഒരു പുസ്‌ത​ക​മാ​ണെന്നു നിങ്ങൾ അറിഞ്ഞി​ട്ടി​ല്ല​യോ? ഉവ്വ്‌, ബൈബിൾ അതിൽത്തന്നെ ഒരു ഗ്രന്ഥസ​മാ​ഹാ​ര​മാണ്‌! 1,600-ൽപരം വർഷങ്ങൾകൊ​ണ്ടു മോ​ശെ​യു​ടെ കാലം​മു​തൽ നാല്‌പ​തോ​ളം വിവി​ധ​വ്യ​ക്തി​കൾ ബൈബി​ളി​നെ പരിപൂർണ്ണ​മായ ചേർച്ച​യിൽ എഴുതു​ന്ന​തിൽ പങ്കെടു​ത്തി​ട്ടുണ്ട്‌. അവരുടെ എഴുത്തു​കൾ മരണമു​ളള മനുഷ്യ​രെ​ക്കാൾ വളരെ​യേറെ ഉന്നതമായ ഒരു ശക്തിയാൽ നിശ്വ​സ്‌ത​മാ​യി​രു​ന്നു​വെന്ന്‌ അവർ സാക്ഷി​ക്കു​ന്നു. ക്രിസ്‌തീയ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇങ്ങനെ എഴുതി: “എല്ലാ തിരു​വെ​ഴു​ത്തും ദൈവ നിശ്വ​സ്‌ത​വും പഠിപ്പി​ക്ക​ലി​നും ശാസി​ക്ക​ലി​നും കാര്യങ്ങൾ നേരെ​യാ​ക്കു​ന്ന​തി​നും നീതി​യിൽ ശിക്ഷണം കൊടു​ക്കു​ന്ന​തി​നും പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു.” b (2 തിമൊ​ഥെ​യോസ്‌ 3:16) അപ്പോ​സ്‌ത​ല​നായ പത്രോസ്‌ ഇങ്ങനെ വിശദീ​ക​രി​ച്ചു: “തിരു​വെ​ഴു​ത്തി​ലെ യാതൊ​രു പ്രവച​ന​വും ഏതെങ്കി​ലും സ്വകാര്യ വ്യാഖ്യാ​ന​ത്തിൽ നിന്നും ഉത്ഭവി​ക്കു​ന്നില്ല. എന്തെന്നാൽ പ്രവചനം ഒരു കാലത്തും മമനു​ഷ്യ​ന്റെ ഇഷ്ടത്താൽ വരുത്ത​പ്പെ​ട്ടി​ട്ടില്ല, എന്നാൽ മനുഷ്യർ പരിശു​ദ്ധാ​ത്മാ​വി​നാൽ നയിക്ക​പ്പെ​ടവെ ദൈവ​ത്തിൽനിന്ന്‌ അവർ സംസാ​രി​ക്കു​ക​യാ​യി​രു​ന്നു.”—2 പത്രോസ്‌. 1:20, 21; 2 ശമുവേൽ 23:2; ലൂക്കോസ്‌ 1:70.

9. (എ) ബൈബിൾ നമ്മുടെ കാല​ത്തോ​ളം വന്നു​ചേർന്നത്‌ എങ്ങനെ? (ബി) ആധുനി​ക​കാ​ലത്തെ ബൈബി​ളി​ന്റെ കൃത്യത സംബന്ധി​ച്ചു പറയ​പ്പെ​ടാ​വു​ന്നത്‌ എന്ത്‌?

9 ബൈബിൾ ഇന്നേ​യോ​ളം കടന്നു​വ​ന്ന​വി​ധ​വും ആലോ​ചി​ച്ചാൽ അത്യന്തം ശ്രദ്ധേ​യ​മായ ഒരു സംഗതി​യാണ്‌. ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളിൽ ഏകദേശം അഞ്ഞൂറു സംവൽസരം മുമ്പു​ണ്ടായ അച്ചടി​യു​ടെ കണ്ടുപി​ടു​ത്തം​വ​രെ​യും, ബൈബി​ളി​ന്റെ പകർപ്പു​കൾ കൈ​കൊ​ണ്ടു നിർമ്മി​ക്ക​ണ​മാ​യി​രു​ന്നു. അതു വീണ്ടും വീണ്ടും പകർത്തി​യെ​ഴു​തി​ക്കൊ​ണ്ടു പോ​ന്നെ​ങ്കി​ലും എല്ലായ്‌പ്പോ​ഴും വളരെ സൂക്ഷ്‌മ​ത​യോ​ടെ​യാ​യി​രു​ന്നു പകർത്തി​യെ​ഴു​ത​പ്പെ​ട്ടത്‌. ഇന്ന്‌ ഇപ്പോ​ഴും ബൈബി​ളി​ന്റെ​യോ, ബൈബിൾ ഭാഗങ്ങ​ളു​ടെ​യോ 16,000-ത്തോളം കയ്യെഴു​ത്തു​പ്ര​തി​കൾ ഉണ്ട്‌. ചിലത്‌ ക്രിസ്‌തു​വിന്‌ മുമ്പ്‌ രണ്ടാം നൂററാ​ണ്ടു മുതൽ പോലും നിലനി​ന്നു​പോ​രു​ന്ന​വ​യാണ്‌. പുരാ​ത​ന​കാ​ലത്തെ മറെറാ​രു സാഹി​ത്യ​കൃ​തി​യും ഇത്ര ശുഷ്‌കാ​ന്തി​പൂർവ്വം പകർത്തി​യെ​ഴു​തു​ക​യും വീണ്ടും പകർത്തി​യെ​ഴു​തു​ക​യും ചെയ്യ​പ്പെ​ട്ടി​ട്ടില്ല. അനേകം കയ്യെഴു​ത്തു​പ്ര​തി​കൾ ഒത്തു​നോ​ക്കി​യ​തി​ന്റെ ഫലമായി തെളി​ഞ്ഞി​ട്ടു​ള​ളത്‌ പകർത്തു​ക​യി​ലു​ണ്ടായ തെററു​കൾ വളരെ അപൂർവ​മാ​ണെ​ന്നും ബൈബി​ളി​ന്റെ മൂലപാ​ഠം സ്ഥീരി​ക​രി​ക്ക​പ്പെ​ടു​വാൻ സാദ്ധ്യ​മാ​യി​രി​ക്കു​ന്നു​വെ​ന്നു​മാണ്‌. ബൈബിൾ കയ്യെഴു​ത്തു​പ്ര​തി​കളെ സംബന്ധി​ച്ചു പ്രാമാ​ണി​കൻ എന്നു അംഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ളള പണ്ഡിത​നായ സേർ ഫ്രഡറിക്‌ കെനിയൻ പറയുന്നു: “തിരു​വെ​ഴു​ത്തു​കൾ എഴുത​പ്പെ​ട്ടി​രുന്ന പ്രകാ​രം​തന്നെ വാസ്‌ത​വ​മാ​യി നമുക്കു കൈവ​ന്നി​രി​ക്കു​ന്നതു സംബന്ധി​ച്ചു സംശയി​ക്കാ​നു​ളള അവസാ​നത്തെ അടിസ്ഥാ​ന​വും​കൂ​ടെ ഇപ്പോൾ നീക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” കൂടാതെ, ബൈബിൾ ആദ്യമാ​യി എഴുത​പ്പെ​ട്ടി​രുന്ന എബ്രായ, അരാമിക്ക്‌, ഗ്രീക്ക്‌ എന്നീ ഭാഷക​ളിൽനി​ന്നു​ളള കൃത്യ​മായ വിവർത്ത​നങ്ങൾ ഭൂമി​യി​ലെ മിക്കവാ​റും എല്ലാ ഭാഷക​ളി​ലും ഉണ്ടായി​ട്ടുണ്ട്‌.

10. ആധുനിക കണ്ടുപി​ടു​ത്തങ്ങൾ ബൈബിൾരേ​ഖയെ സ്ഥിരീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

10 ബൈബിൾ കൃത്യ​ത​യു​ള​ളതല്ല എന്നു പറഞ്ഞു​കൊണ്ട്‌ അതു വിശ്വ​സ​നീ​യ​മ​ല്ലെന്നു വരുത്തു​വാൻ ചിലർ ശ്രമി​ച്ചി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും, ഈ അടുത്ത​കാ​ലത്തു പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞൻമാർ ബൈബിൾനാ​ടു​ക​ളി​ലെ പുരാതന നഗരങ്ങ​ളു​ടെ ശൂന്യ​ശി​ഷ്ട​ങ്ങളെ ഖനനം​ചെ​യ്‌ത​തി​ന്റെ ഫലമായി ബൈബി​ളി​ലെ എററവും പുരാ​ത​ന​രേ​ഖ​ക​ളിൽ പോലും പറയ​പ്പെ​ട്ടി​രി​ക്കുന്ന ആളുക​ളും സ്ഥലങ്ങളും യഥാർത്ഥ​ത്തിൽ സ്ഥിതി​ചെ​യ്‌തി​രു​ന്നു​വെന്നു സംശയ​ലേ​ശ​മെ​ന്യേ തെളി​യി​ക്കുന്ന ശിലാ​ലി​ഖി​ത​ങ്ങ​ളും മററു തെളി​വു​ക​ളും കണ്ടുപി​ടി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. 4,000-ത്തിൽപരം സംവൽസ​രം​മുമ്പ്‌ നോഹ​യു​ടെ കാലത്തു​ണ്ടാ​യ​താ​യി ബൈബിൾ പറയുന്ന ആഗോ​ള​വ്യാ​പ​ക​മായ ഒരു ജലപ്ര​ളയം ഉണ്ടായ​തി​ന്റെ വളരെ​യ​ധി​കം തെളി​വു​കൾ ഭൂമി​യിൽനി​ന്നു കുഴി​ച്ചെ​ടു​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. പുരാ​വ​സ്‌തു​ശാ​സ്‌ത്രം സംബന്ധിച്ച്‌ സുപ്ര​സിദ്ധ പഠിതാ​വും പ്രാമാ​ണി​ക​നു​മെ​ന്ന​റി​യ​പ്പെ​ടുന്ന പ്രിൻസ്‌ മികാസാ ഈ സംഗതി സംബന്ധി​ച്ചു പ്രസ്‌താ​വി​ക്കു​ന്നു: “യഥാർത്ഥ​ത്തിൽ ഒരു ജലപ്ര​ളയം ഉണ്ടായി​ട്ടു​ണ്ടോ? ഇക്കഴിഞ്ഞ ചില സംവൽസ​ര​ങ്ങ​ളിൽ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞൻമാർ ഖനനം​ചെ​യ്‌ത​തി​ന്റെ ഫലമായി, ജലപ്ര​ളയം യഥാർത്ഥ​ത്തിൽ സംഭവി​ച്ച​താ​യി നിർണ്ണാ​യ​ക​മാ​യി തെളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” c

ബൈബി​ളി​ലെ ദൈവം

11. (എ) സർവ്വശ​ക്ത​നായ ഒരു ദൈവം ഉണ്ടോ? (ബി) അവന്‌ ഒരു നാമം ഉണ്ടോ?

11 ബൈബി​ളി​നെ സംബന്ധി​ച്ചു ചിലയാ​ളു​കൾ പരിഹ​സി​ച്ചി​ട്ടു​ള​ള​തു​പോ​ലെ സർവ്വശ​ക്ത​നായ ഒരു ദൈവം ഉണ്ടെന്നു​ള​ള​തും മററു ചിലർ പരിഹാ​സ്യ​മാ​ക്കു​ന്നു. (2 പത്രോസ്‌ 3:3-5) അവർ പറയുന്നു: “എനിക്കു ദൈവത്തെ കാൺമാൻ കഴിയു​ന്നി​ല്ലാ​ത്ത​തി​നാൽ എനിക്ക്‌ അവനിൽ വിശ്വ​സി​ക്കാൻ എങ്ങനെ കഴിയും? മനുഷ്യ​നേ​ക്കാൾ ഉന്നതനായ അദൃശ്യ​നായ ഒരു സ്രഷ്ടാ​വി​നെ എനിക്ക്‌ എങ്ങനെ മനസ്സി​ലാ​ക്കാൻ സാധി​ക്കും? ദൈവം സകലത്തി​ലും വസിക്കു​ന്നി​ല്ല​യോ?” മററു ചിലർ പറയുന്നു: “ദൈവം ഇല്ല, ബുദ്ധനും ഇല്ല.” എന്നിരു​ന്നാ​ലും നമു​ക്കെ​ല്ലാ​വർക്കും ഭൗമിക പിതാ​വിൽനി​ന്നു ജീവൻ ലഭിക്കു​ന്ന​തു​പോ​ലെ നമ്മുടെ ആദ്യത്തെ പൂർവ്വി​കർക്കു യഹോവ എന്നു വ്യക്തി​പ​ര​മായ നാമമു​ളള ഒരു സ്വർഗ്ഗീയ പിതാ​വിൽനി​ന്നു ജീവൻ ലഭിച്ചു എന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു.—സങ്കീർത്തനം 100:3.

12, 13. യഹോ​വ​യാം ദൈവത്തെ സംബന്ധി​ച്ചു പ്രാധാ​ന്യ​മു​ളള ചില വസ്‌തു​തകൾ ഏവ?

12 യഹോവ ആകുന്നു ബൈബി​ളി​ന്റെ കർത്താവ്‌. അവൻ നിത്യ​ത​യി​ലെ​ല്ലാം സ്ഥിതി​ചെ​യ്‌തു​കൊ​ണ്ടി​രി​ക്കുന്ന വലിയ ആത്മാവ്‌ ആകുന്നു. (യോഹ​ന്നാൻ 4:24; സങ്കീർത്തനം 90:1, 2) യഹോവ എന്നുളള അവന്റെ പേർ തന്റെ സൃഷ്ടി​കളെ സംബന്ധി​ച്ചു​ളള അവന്റെ ഉദ്ദേശ്യ​ത്തെ ശ്രദ്ധയിൽ വരുത്തു​ന്നു. ദുഷ്ടൻമാ​രെ നശിപ്പി​ക്കു​ന്ന​തി​നാ​ലും അവനെ സ്‌നേ​ഹി​ക്കു​ന്ന​വരെ അവന്റെ നൂതന​ക്ര​മ​ത്തിൽ സന്തോ​ഷ​ക​ര​മാ​യി ജീവി​ക്കാൻവേണ്ടി വിടു​വി​ക്കു​ന്ന​തി​നാ​ലും അവന്റെ വലിയ നാമത്തെ സംസ്ഥാ​പി​ക്ക​യെ​ന്നു​ള​ള​താണ്‌ അവന്റെ ഉദ്ദേശ്യം. (പുറപ്പാട്‌ 6:2–8; യെശയ്യാവ്‌ 35:1, 2) അവൻ സർവ്വശ​ക്ത​നായ ദൈവം ആകയാൽ അവന്‌ ഇതു ചെയ്‌വാൻ ശക്തിയുണ്ട്‌. അവൻ സർവ്വാ​ഖി​ലാ​ണ്ഡ​ത്തി​ന്റെ​യും സ്രഷ്ടാവ്‌ എന്ന നിലയിൽ സാധാ​ര​ണ​യി​ലു​ളള ദേശീ​യ​ദേ​വൻമാ​രെ​ക്കാ​ളും വിഗ്ര​ഹ​ങ്ങ​ളെ​ക്കാ​ളും വളരെ​യ​ധി​കം ഉന്നതനാ​കു​ന്നു.—യെശയ്യാവ്‌ 42:5, 8; സങ്കീർത്തനം 115:1, 4-8).

13 യഹോവ മനുഷ്യ​വർഗ്ഗ​ത്തി​നു തന്നേത്തന്നെ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ രണ്ടു പുസ്‌ത​ക​ങ്ങ​ളിൽക്കൂ​ടെ​യാണ്‌. ഈ പുസ്‌ത​ക​ങ്ങ​ളിൽ വലിപ്പ​മേ​റി​യത്‌ അവന്റെ ഉദ്ദേശ്യ​ങ്ങളെ അറിയി​ക്കുന്ന ബൈബിൾ ആകുന്നു. (യോഹ​ന്നാൻ 17:17; 1 പത്രോസ്‌ 1:24, 25) മറെറ പുസ്‌തകം പ്രകൃ​തി​യി​ലെ​ല്ലാം കാണാ​വു​ന്ന​തും വായി​ക്ക​പ്പെ​ടാ​വു​ന്ന​തു​മായ സൃഷ്ടി​പ്പിൻ രേഖയാണ്‌.

14. പ്രകൃ​തി​യാ​കുന്ന പുസ്‌തകം ദൈവത്തെ സംബന്ധി​ച്ചു സാക്ഷീ​ക​രി​ക്കു​ന്നത്‌ എന്ത്‌?

14 ഈ കഴിഞ്ഞ നൂററാ​ണ്ടു​ക​ളിൽ ശാസ്‌ത്ര​ജ്ഞൻമാർ സൃഷ്‌ടി​ക​ളെ​ക്കു​റി​ച്ചു പഠിക്കു​ന്ന​തിന്‌ വളരെ സമയം ചെലവാ​ക്കി​യി​ട്ടുണ്ട്‌. അവർ തീരു​മാ​നി​ച്ചി​ട്ടു​ള​ളത്‌ എന്ത്‌? വിദ്യു​ച്‌ഛക്തി കണ്ടുപി​ടി​ച്ച​വ​രിൽ ഒരാളായ ബ്രിട്ടീഷ്‌ ശാസ്‌ത്ര​ജ്ഞ​നായ ലോർഡ്‌ കെൽവിൻ പ്രഖ്യാ​പി​ച്ചു: “പ്രകൃ​തി​വി​ജ്ഞാന ശാസ്‌ത്രം എത്ര​ത്തോ​ളം പൂർണ്ണ​മാ​യി പഠിക്കു​ന്നു​വോ അത്രയ​ധി​കം അതു നമ്മെ നിരീ​ശ്വ​ര​വാ​ദ​ത്തിൽനി​ന്ന​ക​റ​റും.” അതു​പോ​ലെ തുല്യ​പ്ര​സി​ദ്ധി​യാർജ്ജിച്ച യൂറോ​പ്യൻജാ​ത​നായ ആൽബേർട്ട്‌ ഐൻസ്‌റ​റീൻ എന്ന ശാസ്‌ത്രജ്ഞൻ ഉറപ്പായി പ്രസ്‌താ​വി​ച്ചു: “നമുക്കു മങ്ങലോ​ടു​കൂ​ടെ കാൺമാൻ കഴിയു​ന്ന​തായ അഖിലാ​ണ്ഡ​ത്തി​ന്റെ അത്ഭുത​ക​ര​മായ രചന​യെ​ക്കു​റി​ച്ചു പര്യാ​ലോ​ചി​ക്കു​ക​യും പ്രകൃ​തി​യിൽ പ്രത്യ​ക്ഷ​മാ​യി​രി​ക്കുന്ന ബുദ്ധി​യു​ടെ അതിസൂക്ഷ്‌മ മായ അംശത്തെ വിനയ​പൂർവ്വം ഗ്രഹി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യു​ന്ന​തു​മാ​ത്രം . . . മതി എനിക്ക്‌.” അമേരി​ക്കൻ ശാസ്‌ത്ര​ജ്ഞ​നും നോബൽ സമ്മാനം നേടിയ ആളുമായ ആർതർ ഹൊളളി കൊം​പ്‌ററൻ പറഞ്ഞു: “ക്രമാ​നു​സൃ​തം ചുരു​ള​ഴി​യുന്ന അഖിലാ​ണ്ഡം അത്യന്തം ഉജ്ജ്വല​മാ​യി ഉച്ചരി​ക്ക​പ്പെ​ട്ടി​ട്ടു​ളള—‘ആദിയിൽ ദൈവം’ എന്ന പ്രസ്‌താ​വ​ന​യു​ടെ സത്യതയെ സാക്ഷീ​ക​രി​ക്കു​ന്നു.” അദ്ദേഹം ഇവിടെ ബൈബി​ളി​ലെ ആദ്യവാ​ക്കു​കൾ ഉച്ചരി​ക്കു​ക​യാ​യി​രു​ന്നു.

15, 16. (എ) അഖിലാ​ണ്ഡം ദൈവ​ത്തി​ന്റെ ജ്ഞാനത്തെ മഹിമ​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ? (ബി) ദൈവം സ്ഥിതി​ചെ​യ്യു​ന്നില്ല എന്നു പറയു​ന്ന​തി​ന്റെ ഭോഷ​ത്വ​ത്തെ ദൃഷ്ടാ​ന്ത​പ്പെ​ടു​ത്തുക.

15 ശക്തി​യേ​റിയ രാഷ്‌ട്ര​ങ്ങ​ളി​ലെ ഭരണാ​ധി​പൻമാർ, സ്‌പു​ട്ട്‌നി​ക്കി​ന്റെ​യും അതിന്റെ അനന്തര​ഗാ​മി​ക​ളു​ടെ​യും പുറത്തെ ശൂന്യാ​കാ​ശ​ത്തി​ലേ​ക്കു​ളള വിക്ഷേ​പ​ണ​ത്തിൽ, അവരുടെ ബുദ്ധി​യെ​യും ശാസ്‌ത്രീ​യ​മായ നേട്ടത്തെ സംബന്ധിച്ച്‌ ആത്മപ്ര​ശംസ ചെയ്‌തേ​ക്കാം. എന്നാൽ അവരുടെ ശൂന്യാ​കാ​ശ​ക്ക​പ്പ​ലു​കൾ, ഭൂമിയെ ചുററുന്ന ചന്ദ്ര​നോ​ടോ സൂര്യനെ അയനത്തിൽ ചുററുന്ന ഗ്രഹങ്ങ​ളോ​ടോ താരത​മ്യ​പ്പെ​ടു​ത്തി​യാൽ എത്ര നിസ്സാ​ര​മാ​യി​രി​ക്കും! യഹോവ, നമ്മുടെ സ്വന്തം സൂര്യ​നെ​പ്പോ​ലെ ശതകോ​ടി​ക്ക​ണ​ക്കിന്‌ സൂര്യൻമാ​രോ​ടു​കൂ​ടിയ ശതകോ​ടി​ക്ക​ണ​ക്കിന്‌ ആകാശ​താ​രാ​പം​ക്തി​കളെ സൃഷ്ടി​ച്ച​തി​നോ​ടും അവയൊ​ക്കെ​യും ശൂന്യാ​കാ​ശ​ത്തിൽ സമൂഹ​ങ്ങ​ളാ​യി അളവി​ല്ലാത്ത കാല​ത്തേക്കു സ്ഥാപി​ച്ച​തി​നോ​ടും ഉപമി​ച്ചാൽ മരണമു​ളള ഈ മനുഷ്യ​രു​ടെ നേട്ടങ്ങൾ എത്രയോ നിസ്സാരം! (സങ്കീർത്തനം 19:1, 2; ഇയ്യോബ്‌ 26:7, 14) യഹോവ മനുഷ്യ​രെ വെറും വെട്ടി​ക്കി​ളി​ക​ളെ​പ്പോ​ലെ​യും ശക്തി​യേ​റിയ ജനതകളെ “നാസ്‌തി​യാ​യും” എണ്ണുന്നത്‌ അത്ഭുതമല്ല.—യെശയ്യാവ്‌ 40:13-18, 22.

16 നിങ്ങൾ ഒരു വീട്ടിൽ പാർക്കു​ന്നു​വോ? പക്ഷേ, ആ വീടു നിങ്ങൾതന്നെ പണിയി​ച്ച​ത​ല്ലാ​യി​രി​ക്കാം. ആരു പണിയി​ച്ചെന്നു നിശ്ചയ​വു​മി​ല്ലാ​യി​രി​ക്കാം. എങ്കിലും പണിയി​ച്ച​വനെ നിങ്ങൾ അറിയു​ന്നി​ല്ലെ​ന്നു​ളള വസ്‌തുത ആ വീടു ബുദ്ധി​യു​ളള ഒരാൾ പണിത​താ​ണെ​ന്നു​ളള സത്യം സ്വീക​രി​ക്കു​ന്ന​തിന്‌ തടസ്സമാ​യി​രി​ക്കു​ന്നില്ല. വീടു തന്നെത്താൻ പണിയ​പ്പെട്ടു എന്നു വാദി​ക്കു​ന്നതു വളരെ ഭോഷ​ത്വ​മാ​യി​രി​ക്കും! വലിയ അഖിലാ​ണ്ഡ​വും അതിലു​ള​ള​തൊ​ക്കെ​യും നിർമ്മി​ക്ക​പ്പെ​ടു​ന്ന​തിന്‌ അളവററ ബുദ്ധി ആവശ്യ​മാ​യി​രി​ക്കുന്ന സ്ഥിതിക്കു ബുദ്ധി​മാ​നായ ഒരു സ്രഷ്ടാ​വില്ല എന്നു പറയു​ന്നതു ഭോഷ​ത്വ​മാ​യി​രി​ക്ക​യി​ല്ല​യോ? സത്യമാ​യി മൂഢൻമാ​ത്രമേ “യഹോവ ഇല്ല” എന്നു തന്റെ ഹൃദയ​ത്തിൽ പറയു​ക​യു​ളളു.—സങ്കീർത്തനം 14:1.

17. ദൈവം സ്‌തു​തി​ക്കു യോഗ്യ​നായ ആൾ ആണെന്നു പ്രകട​മാ​ക്കുക.

17 പ്രകൃ​തി​യി​ലെ മഹത്തായ അത്ഭുതങ്ങൾ ആകുന്ന പുഷ്‌പങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, മനുഷ്യൻ എന്നു വിളി​ക്ക​പ്പെ​ടുന്ന അത്ഭുത​സ്രഷ്ടി, ജീവ​ന്റെ​യും ജനനത്തി​ന്റെ​യും അത്ഭുതങ്ങൾ—ഇവയെ​ല്ലാം അവയെ ഉളവാ​ക്കിയ വിദഗ്‌ദ്ധ ബുദ്ധി ഉണ്ടെന്ന്‌ അദൃശ്യ​ശി​ല്‌പി​യു​ണ്ടെന്നു സാക്ഷീ​ക​രി​ക്കു​ന്നു. (റോമർ 1:20) ബുദ്ധി എവിടെ കാണു​ന്നു​വോ അവിടെ മനസ്സ്‌ ഉണ്ട്‌. മനസ്സ്‌ ഉളളി​ടത്ത്‌ ഒരു ആൾ ഉണ്ട്‌. പരമോ​ന്ന​ത​മായ ബുദ്ധി, പരമോ​ന്ന​ത​നായ ആളി​ന്റേ​താണ്‌. ജീവന്റെ ഉറവു​തന്നെ ആയിരി​ക്കു​ന്ന​വ​നും ജീവനു​ളള സകലത്തി​ന്റെ​യും സ്രഷ്ടാ​വും അവൻതന്നെ ആകുന്നു. (സങ്കീർത്തനം 36:9) വാസ്‌ത​വ​ത്തിൽ സ്രഷ്ടാവ്‌ സകല ആരാധ​ന​യ്‌ക്കും സ്‌തു​തി​യ്‌ക്കും അർഹനും യോഗ്യ​നു​മാ​കു​ന്നു.—സങ്കീർത്തനം 104:24; വെളി​പ്പാട്‌ 4:11.

18. രാഷ്‌ട്ര​ങ്ങ​ളു​ടെ യുദ്ധങ്ങ​ളിൽ ദൈവ​ത്തി​നു പങ്കില്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

18 രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ല​ത്തു​ണ്ടായ പ്രയാ​സ​മേ​റിയ അനുഭ​വ​ങ്ങ​ളാൽ ദൈവ​ത്തി​ലു​ളള വിശ്വാ​സ​ത്തിന്‌ ഇളക്കം തട്ടിയ​വ​രുണ്ട്‌. ആ കാലത്ത്‌ ഓരോ രാജ്യ​ക്കാ​രും കത്തോ​ലി​ക്ക​രാ​യാ​ലും പ്രോ​ട്ട​സ്‌റ​റൻറു​കാ​രാ​യാ​ലും പൗരസ്‌ത്യ​മ​ത​ക്കാ​രാ​യാ​ലും അവരവ​രു​ടെ “ദൈവ​ത്തോട്‌” വിളി​ച്ച​പേ​ക്ഷി​ച്ചു. ഈ ജാതി​ക​ളിൽ ചിലർക്ക്‌ “ദൈവം” ജയം നൽകി​യെ​ന്നോ, മററു ചില ജാതികൾ തോൽക്കാൻ ദൈവം അനുവ​ദി​ച്ചു​വെ​ന്നോ വരുമോ? ഈ ജാതി​ക​ളിൽ ഒന്നും​തന്നെ സത്യ​ദൈ​വത്തെ വിളി​ച്ച​പേ​ക്ഷി​ച്ചില്ല എന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു. ജാതി​ക​ളു​ടെ ഇടയിലെ കുഴപ്പ​ത്തി​നും യുദ്ധങ്ങൾക്കും, ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും സ്രഷ്ടാ​വായ യഹോ​വ​യാം ദൈവമല്ല ഉത്തരവാ​ദി​യാ​യി​രി​ക്കു​ന്നത്‌. (1 കൊരി​ന്ത്യർ 14:33) അവന്റെ വിചാ​രങ്ങൾ ഈ ഭൂമി​യി​ലെ രാഷ്‌ട്രീ​യ​വും സൈനി​ക​മ​നോ​ഭാ​വ​മു​ള​ള​തു​മായ രാഷ്‌ട്ര​ങ്ങ​ളു​ടെ​യെ​ല്ലാം വിചാ​ര​ങ്ങ​ളെ​ക്കാൾ ഉന്നതമാണ്‌. (യെശയ്യാവ്‌ 55:8, 9) അതു​പോ​ലെ സത്യമ​ത​ത്തി​നും യഹോ​വ​യു​ടെ ആരാധ​ന​യ്‌ക്കും രാഷ്‌ട്ര​ങ്ങ​ളു​ടെ യുദ്ധത്തിൽ യാതൊ​രു​പ​ങ്കു​മില്ല. യഹോവ സൈനി​ക​വാ​ഴ്‌ച​യു​ടെ ദേവൻമാ​രെ​ക്കാൾ മഹോ​ന്ന​ത​നാ​കു​ന്നു. അവൻ സകല ജാതി​ക​ളി​ലെ​യും സമാധാ​ന​പ്രേ​മി​ക​ളായ പുരു​ഷൻമാ​രു​ടെ​യും സ്‌ത്രീ​ക​ളു​ടെ​യും ദൈവം എന്ന നിലയിൽ അദ്വി​തീ​യ​നാ​കു​ന്നു. ബൈബിൾ പറയു​ന്ന​തു​പോ​ലെ: “ദൈവം മുഖപ​ക്ഷ​മു​ള​ള​വനല്ല, ഏതു ജാതി​യി​ലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തി​ക്കു​ന്നവൻ അവനു സ്വീകാ​ര്യ​യോ​ഗ്യൻ ആകുന്നു.” (പ്രവൃ​ത്തി​കൾ 10:34, 35) സകല ജാതി​ക​ളിൽനി​ന്നു​മു​ള​ള​വ​രായ സൻമന​സ്സു​ളള ആളുകൾ ഇപ്പോൾ ബൈബിൾ പഠിക്കു​ക​യും സകല മനുഷ്യ​വർഗ്ഗ​ത്തി​ന്റെ​യും സത്യേ​ക​ദൈ​വ​വും സ്രഷ്ടാ​വു​മാ​യ​വന്റെ ആരാധ​നയെ സ്വീക​രി​ക്കു​ക​യും ചെയ്യുന്നു.—പ്രവൃ​ത്തി​കൾ 17:24-27.

19. ക്രൈ​സ്‌ത​വ​മ​ണ്ഡലം ക്രീസ്‌തീ​യ​മ​ല്ലെ​ന്നും ദൈവ​ത്തോ​ടു ശത്രു​ത​യി​ലാ​ണെ​ന്നും തെളി​യി​ക്കു​ന്നത്‌ എന്ത്‌?

19 ബൈബിൾ അനുസ​രി​ക്കു​ന്നു​വെന്ന്‌ അവകാ​ശ​പ്പെ​ടുന്ന ക്രൈ​സ്‌ത​വ​മ​ണ്ഡ​ല​ത്തി​ലെ വിഭാ​ഗ​ങ്ങളെ ചിലർ ചൂണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ടു​ചോ​ദിക്കു​ന്നത്‌ “ബൈബിൾ കൈവ​ശ​മു​ളള രാഷ്‌ട്രങ്ങൾ ആററം​ബോം​ബു​ക​ളും ഹൈ​ഡ്രജൻ ബോം​ബു​ക​ളും പരീക്ഷണം നടത്തു​ന്ന​തിൽ ശുഷ്‌ക്കാ​ന്തി​യോ​ടി​രി​ക്കുന്ന സ്ഥിതിക്ക്‌ എനിക്ക്‌ എങ്ങനെ ബൈബി​ളി​ലെ ദൈവത്തെ വിശ്വ​സി​ക്കു​വാൻ കഴിയും?” എന്നാണ്‌. ബൈബിൾ എല്ലായ്‌പോ​ഴും സത്യമാ​യി​ത്തന്നെ നിലനിൽക്കു​ന്നു​വെ​ങ്കി​ലും ക്രൈ​സ്‌ത​വ​മ​ണ്ഡ​ല​ത്തി​ലെ ജാതികൾ, ഉത്തര​ധ്രു​വം ദക്ഷിണ​ധ്രു​വ​ത്തിൽനിന്ന്‌ അകന്നി​രി​ക്കു​ന്ന​തു​പോ​ലെ ബൈബിൾ ക്രിസ്‌ത്യാ​നി​ത്വ​ത്തിൽനിന്ന്‌ അകന്നി​രി​ക്കു​ന്നു. അവർ ക്രിസ്‌ത്യാ​നി​ത്വം ഭാവി​ക്കുന്ന കപടനാ​ട്യ​ക്കാ​രാ​കു​ന്നു. അവർക്ക്‌ ബൈബിൾ ഉണ്ടെങ്കി​ലും, അതിലെ ഉപദേ​ശ​ങ്ങളെ അനുസ​രി​ക്കു​ന്നില്ല. ഒന്നാമത്തെ ആററം​ബോംബ്‌ ഹിറോ​ഷി​മാ​യിൽ ഇടുവാൻ കല്‌പന കൊടുത്ത അമേരി​ക്കൻ പ്രസി​ഡണ്ട്‌ ഒരിക്കൽ ഉദ്‌ഘോ​ഷി​ച്ചു: “ഹാ! ലോക​ത്തി​ന്റെ ഈ പ്രതി​സ​ന്ധി​ഘ​ട്ട​ത്തിൽ മനുഷ്യർക്കു വഴി കാണി​ക്കാൻ ഒരു യെശയ്യാ​വോ ഒരു വിശു​ദ്ധ​പൗ​ലോ​സോ ഉണ്ടായി​രു​ന്നെ​ങ്കിൽ!” അദ്ദേഹം ബൈബി​ളി​ലെ യെശയ്യാ​യിൽ വിശ്വ​സി​ച്ചി​രു​ന്നെ​ങ്കിൽ ഒരു ആററം​ബോംബ്‌ ഇടുവി​ക്ക​യി​ല്ലാ​യി​രു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ യെശയ്യാവ്‌ ശുപാർശ ചെയ്‌തത്‌ ‘വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ കോതു​ക​ത്രി​ക​ക​ളാ​യും അടിച്ചു​തീർക്കു’ വാനാ​യി​രു​ന്നു. ബൈബി​ളി​ലെ പൗലോസ്‌ ആയിരു​ന്നു: “നാം ജഡത്തിൽ പോരാ​ടു​ന്നില്ല; നമ്മുടെ പോരി​ന്റെ ആയുധ​ങ്ങ​ളോ ജഡികങ്ങൾ അല്ല” എന്നു പറഞ്ഞത്‌. (യെശയ്യാവ്‌ 2:4; 2 കൊരി​ന്ത്യർ 10:3, 4) എങ്കിലും ക്രൈ​സ്‌ത​വ​മ​ണ്ഡ​ല​ത്തി​ലെ ജാതികൾ ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേ​ശത്തെ അനുസ​രി​ക്കു​ന്ന​തി​നു പകരം ആയുധ നിർമ്മാ​ണ​പ​ന്ത​യ​ത്തി​ലാണ്‌ കുരു​ങ്ങി​യി​രി​ക്കു​ന്നത്‌. തങ്ങൾ ബൈബിൾ അനുസ​രി​ക്കുന്ന ക്രിസ്‌ത്യാ​നി​ക​ളാ​ണെ​ന്നു​ളള അവരുടെ അവകാ​ശ​വാ​ദം വ്യാജം​ത​ന്നെ​യാണ്‌. അവർ ദൈ​വേഷ്ടം ചെയ്യാ​തി​രി​ക്ക​യാൽ ദൈവ​ത്തി​ന്റെ ന്യായ​വി​ധി​യെ അഭിമു​ഖീ​ക​രി​ക്കു​ന്നു.—മത്തായി 7:18-23.

യഹോ​വ​യു​ടെ അത്ഭുത​ങ്ങ​ളും സൃഷ്ടി​പ്പു​ക​ളും

20. ദൈവ​ത്തി​ന്റെ അത്ഭുത​ങ്ങളെ വിശ്വ​സി​ക്കു​ന്നത്‌ ന്യായ​യു​ക്ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

20 യഹോവ സൃഷ്ടി​ക്ക​യും അത്ഭുതങ്ങൾ പ്രവർത്തി​ക്ക​യും ചെയ്യുന്നു. വെളളം രക്തമായി മാററി​യ​തും ചെങ്കട​ലി​നെ വിഭാ​ഗി​ച്ച​തും യേശു​വി​ന്റെ കന്യകാ​ജ​ന​ന​വും, ബൈബി​ളി​ലെ മററ്‌ അത്ഭുത​ങ്ങ​ളും സംബന്ധി​ച്ചു നിങ്ങൾ വല്ലപ്പോ​ഴും വിസ്‌മ​യി​ച്ചി​ട്ടു​ണ്ടോ? മമനു​ഷ്യ​ന്റെ ബുദ്ധി​ശക്തി പരിമി​ത​മാ​ക​യാൽ ഈ അത്ഭുത​ങ്ങ​ളിൽ ചിലത്‌ സംഭവി​ച്ചത്‌ എങ്ങനെ​യാ​ണെന്ന്‌ അവന്‌ ഒരിക്ക​ലും മനസ്സി​ലാ​ക്കു​വാൻ സാധി​ക്ക​യില്ല. ഓരോ ദിവസ​വും സൂര്യൻ ഉദിക്ക​യും അസ്‌ത​മി​ക്ക​യും ചെയ്യു​ന്നത്‌ അവനു പൂർണ്ണ​മാ​യി മനസ്സി​ലാ​ക്കു​വാൻ കഴിയു​ക​യി​ല്ലാ​ത്ത​തു​പോ​ലെ തന്നെ. മമനു​ഷ്യ​ന്റെ സൃഷ്ടി​പ്പു​തന്നെ ഒരത്ഭു​ത​മാ​യി​രു​ന്നു. ആധുനി​ക​മ​നു​ഷ്യൻ ആ അത്ഭുതം കണ്ടില്ല. എന്നാൽ അവൻ ജീവി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ അതു സംഭവി​ച്ചു എന്ന്‌ അവൻ അറിയു​ന്നു. യഥാർത്ഥ​ത്തിൽ സകല ജീവജാ​ല​വും അഖിലാ​ണ്ഡം മുഴു​വൻത​ന്നെ​യും ശാശ്വ​ത​മായ ഒരു അത്ഭുത​മാ​കു​ന്നു. അതു​കൊണ്ട്‌ ദൈവം പ്രത്യേക അത്ഭുതങ്ങൾ പ്രത്യേക കാലങ്ങ​ളിൽ ചെയ്‌തു​വെന്നു ബൈബിൾ പറയു​മ്പോൾ അതേ അതിശ​യങ്ങൾ ചെയ്യേ​ണ്ട​യാ​വ​ശ്യം ഇന്ന്‌ ഇല്ലെങ്കിൽപോ​ലും നാം സംശയി​ക്കേ​ണ​മോ?

21. ദൈവ​ത്തി​ന്റെ അത്യത്ഭു​ത​ക​ര​മായ സൃഷ്ടി​കർമ്മം വിവരി​ക്കുക.

21 യഹോ​വ​യു​ടെ സൃഷ്ടി​യെ​ല്ലാം അത്ഭുത​ക​ര​വും അതിശ​യ​ക​ര​വു​മാണ്‌! എന്നിരു​ന്നാ​ലും യഹോ​വ​യു​ടെ അത്ഭുത​ക​ര​മായ സൃഷ്ടി​ക​ളിൽ തന്റെ ഒന്നാമത്തെ സൃഷ്ടി​യാണ്‌ എല്ലാറ​റി​ലും വെച്ചേ​റ​റ​വും അത്ഭുത​ക​ര​മാ​യത്‌. ഇതൊരു ആത്മപു​ത്രന്റെ സൃഷ്ടി​പ്പാണ്‌. ഈ പുത്രനെ സംബന്ധി​ച്ചു ബൈബിൾ പറയുന്നു: “അവൻ അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതി​മ​യും സകലസൃ​ഷ്ടി​യിൽവ​ച്ചും ആദ്യജാ​ത​നു​മാ​കു​ന്നു. സ്വർഗ്ഗ​ത്തി​ലു​ള​ള​തും ഭൂമി​യി​ലു​ള​ള​തും ദൃശ്യ​മാ​യ​തും അദൃശ്യ​മാ​യ​തും . . . സകലവും അവൻ മുഖാ​ന്തരം സൃഷ്ടി​ക്ക​പ്പെട്ടു; അവൻ മുഖാ​ന്ത​ര​വും അവനാ​യി​ട്ടും മററു​ള​ള​വ​യെ​ല്ലാം സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” (കൊ​ലോ​സ്യർ 1:15, 16; യോഹ​ന്നാൻ 1:3) ഈ സ്വർഗ്ഗീയ പുത്രൻ “വചനം” എന്നു പേർ വിളി​ക്ക​പ്പെട്ടു. അവന്റെ സൃഷ്ടി​പ്പു​ക​ഴിഞ്ഞ്‌ എണ്ണമി​ല്ലാത്ത യുഗങ്ങ​ളു​ടെ ശേഷം അവൻ ഈ ഭൂമി​യി​ലേക്കു വരിക​യും “മനുഷ്യ​നായ ക്രിസ്‌തു​യേശു” എന്നു വിളി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. (1 തിമൊ​ഥെ​യോസ്‌ 2:5) അവനെ സംബന്ധിച്ച്‌ അപ്പോൾ പറയ​പ്പെട്ടു: “അപ്രകാ​രം വചനം ജഡമാ​യി​ത്തീർന്നു നമ്മുടെ ഇടയിൽ പാർത്തു. അവന്റെ തേജസ്സ്‌ ഒരു പിതാ​വിൽനി​ന്നു​ളള ഏകജാ​തന്റെ തേജസ്സാ​യി ഞങ്ങൾക്കു കാണായി, അവനിൽ അനർഹ​മായ ദയയും സത്യവും നിറഞ്ഞി​രു​ന്നു.”—യോഹ​ന്നാൻ 1:14.

22. (എ) ദൈവ​വും പുത്ര​നും തമ്മിലു​ളള ബന്ധം എങ്ങനെ വിശദീ​ക​രി​ക്കാം? (ബി) ദൈവം മററ്‌ ആത്മപു​ത്രൻമാ​രെ സൃഷ്ടിച്ചു എന്ന്‌ എന്തു തെളി​യി​ക്കു​ന്നു?

22 പിതാ​വും പുത്ര​നും തമ്മിലു​ളള ബന്ധം ഒരു വ്യവസാ​യ​ത്തി​ലെ പ്രസി​ഡ​ണ്ടും ആ പ്രസി​ഡ​ണ്ടി​ന്റെ ഹിതങ്ങളെ നിറ​വേ​റ​റുന്ന നിർവ്വാ​ഹ​കോ​ദ്യോ​ഗ​സ്ഥ​നും തമ്മിലു​ളള ബന്ധത്തോ​ടു സാദൃ​ശ്യ​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. സദൃശ​വാ​ക്യ​ങ്ങൾ 8:22, 30–ലും പുത്രൻ പറയു​ന്ന​താ​യി പ്രസ്‌താ​വി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു: “യഹോവ പണ്ടുപണ്ടേ തന്റെ വഴിയു​ടെ ആരംഭ​മാ​യി തന്റെ നേട്ടങ്ങ​ളിൽ ഏററവും ആദ്യ​ത്തേ​താ​യി എന്നെ ഉളവാക്കി. ഞാൻ അവന്റെ അടുക്കൽ വിദഗ്‌ദ്ധ​ശിൽപി ആയിരു​ന്നു.” ഈ നിർവ്വാ​ഹ​കോ​ദ്യാ​ഗസ്ഥൻ മുഖാ​ന്തരം യഹോവ മററ​നേകം ആത്മസൃ​ഷ്ടി​കളെ, ദൈവ​പു​ത്രൻമാ​രെ, സൃഷ്ടിച്ചു. അനന്തരം ഇവർ, യഹോ​വ​യു​ടെ വിദഗ്‌ദ്ധ​ശിൽപി ആകാശ​ത്തേ​യും നാം പാർക്കുന്ന വസ്‌തു​മ​യ​മായ ഭൂമി​യേ​യും സൃഷ്ടി​ക്കു​ന്നതു കണ്ടു സന്തോ​ഷി​ച്ചു. ഇവ സൃഷ്ടി​ക്ക​പ്പെ​ട്ട​വ​യാ​ണെ​ന്നു​ള​ളതു നിങ്ങൾ സംശയി​ക്കു​ന്നു​വോ? യഹോവ പുരാതന കാലത്തെ ഇയ്യോ​ബി​നോ​ടു ചോദി​ച്ചു: “ഞാൻ ഭൂമിക്ക്‌ അടിസ്ഥാ​ന​മി​ട്ട​പ്പോൾ നീ എവി​ടെ​യാ​യി​രു​ന്നു? നിനക്ക്‌ വിവേകം ഉണ്ടെങ്കിൽ പ്രസ്‌താ​വിക്ക. പ്രഭാ​ത​ന​ക്ഷ​ത്രങ്ങൾ ഒന്നിച്ചു ഘോഷി​ച്ചു​ല്ല​സി​ക്ക​യും ദൈവ​പു​ത്രൻമാ​രെ​ല്ലാം സന്തോ​ഷി​ച്ചാർക്ക​യും ചെയ്‌ത​പ്പോൾ അതിന്റെ മൂലക്ക​ല്ലി​ട്ടവൻ ആർ?”—ഇയോബ്‌ 38:4, 7.

23. യഹോ​വ​യു​ടെ ഏതു ഭൗമി​ക​സൃ​ഷ്ടി​യാ​ണു മുന്തി​നിൽക്കു​ന്നത്‌, ഏതു പ്രകാ​ര​ത്തിൽ?

23 കാല​ക്ര​മ​ത്തിൽ യഹോവ ജീവനു​ളള ഭൗതി​ക​വ​സ്‌തു​ക്ക​ളും ചെടി​ക​ളും വൃക്ഷങ്ങ​ളും പുഷ്‌പ​ങ്ങ​ളും മീനു​ക​ളും പക്ഷിക​ളും മൃഗങ്ങ​ളും ഈ ഭൂമി​യിൽ സൃഷ്ടിച്ചു. (ഉല്‌പത്തി 1:11-13, 20-25) അനന്തരം ദൈവം തന്റെ വിദഗ്‌ദ്ധ​ശിൽപി​യോട്‌ “നാം നമ്മുടെ സ്വരൂ​പ​ത്തിൽ നമ്മുടെ സാദൃ​ശ്യ​പ്ര​കാ​രം മനുഷ്യ​നെ ഉണ്ടാക്കുക . . . ദൈവം തന്റെ സ്വരൂ​പ​ത്തിൽ മനുഷ്യ​നെ സൃഷ്ടി​ക്കു​വാൻ പുറ​പ്പെട്ടു. ദൈവ​ത്തി​ന്റെ സ്വരൂ​പ​ത്തിൽ അവനെ സൃഷ്ടിച്ചു. ആണും പെണ്ണു​മാ​യി അവരെ സൃഷ്ടിച്ചു.” (ഉല്‌പത്തി 1:26, 27) ആദ്യമ​നു​ഷ്യൻ ദൈവ​ത്തി​ന്റെ സാദൃ​ശ്യ​ത്തി​ലും സ്വരൂ​പ​ത്തി​ലും, ദൈവ​ത്തി​ന്റെ മഹത്തര​മായ ലക്ഷണങ്ങ​ളായ സ്‌നേഹം, ജ്ഞാനം, നീതി, ശക്തി എന്നിവ​യോ​ടു​കൂ​ടി സൃഷ്ടി​ക്ക​പ്പെ​ട്ട​തി​നാൽ മൃഗങ്ങ​ളേ​ക്കാൾ വളരെ ശ്രേഷ്‌ഠൻ ആകുന്നു. മനുഷ്യൻ ന്യായ​വാ​ദം ചെയ്‌വാ​നും ഭാവി​ക്കാ​യി ആസൂ​ത്രണം ചെയ്‌വാ​നും ദൈവത്തെ ആരാധി​ക്കാ​നും ത്രാണി​യു​ള​ളവൻ ആയിരി​ക്ക​യാൽ മൃഗങ്ങ​ളിൽനി​ന്നു വേർപെട്ട ഒരു വർഗ്ഗമാ​യി സ്ഥിതി​ചെ​യ്യു​ന്നു. മൃഗങ്ങൾക്കു ന്യായാ​ന്യാ​യ​ങ്ങളെ വിവേ​ചി​ക്കാ​നു​ളള ബുദ്ധി​ശ​ക്തി​യില്ല. എന്നാൽ അവ സഹജജ്ഞാ​ന​ത്താ​ലാണ്‌ ജീവി​ക്കു​ന്നത്‌. സ്രഷ്ടാവ്‌ ഇല്ല എന്നും ബുദ്ധി​ജീ​വി​യായ മനുഷ്യൻ ബുദ്ധി​യി​ല്ലാത്ത താണമൃ​ഗ​ങ്ങ​ളിൽനി​ന്നു മേലോ​ട്ടു പരിണ​മി​ച്ചു​വെ​ന്നും പറയു​ന്നത്‌ എത്രയോ ഭോഷ​ത്വം!—സങ്കീർത്തനം 92:6, 7; 139:14.

24, 25. (എ) മമനു​ഷ്യ​ന്റെ മുമ്പിൽ വെക്ക​പ്പെ​ട്ടി​രുന്ന മഹത്തര​മായ പ്രതീക്ഷ എന്തായി​രു​ന്നു? (ബി) ഭൂമി​യിൽ കണക്കി​ലേറെ ജനസം​ഖ്യാ​വർദ്ധ​ന​വി​ന്റെ വിഷമ​പ്ര​ശ്‌നം ഉണ്ടാവാ​നി​ട​യി​ല്ലാ​തി​രി​ക്കു​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

24 ദൈവ​വും തന്റെ പുത്ര​നും പ്രവർത്തി​ക്കു​ന്ന​വ​രാ​ക​യാൽ ദൈവം മനുഷ്യന്‌ ഇവിടെ ഭൂമി​യിൽ പ്രവർത്തി​ക്കാൻ വേല നൽകി. (യോഹ​ന്നാൻ 5:17) ഒന്നാമത്തെ പുരു​ഷ​നും സ്‌ത്രീ​യു​മായ ആദാമി​നോ​ടും ഹവ്വയോ​ടും അവൻ പറഞ്ഞു: “സന്താന​പു​ഷ്ടി​യു​ള​ള​വ​രാ​യി പെരുകി ഭൂമി​യിൽ നിറഞ്ഞ്‌ അതിനെ അടക്കി സമു​ദ്ര​ത്തി​ലെ മൽസ്യ​ത്തിൻമേ​ലും ആകാശ​ത്തി​ലെ പറവജാ​തി​യിൻമേ​ലും സകല ഭൂചര​ജ​ന്തു​വിൻമേ​ലും വാഴു​വിൻ.” (ഉല്‌പത്തി 1:28) മനുഷ്യൻ വർദ്ധി​ച്ചു​പെ​രു​കി ഭൂമിയെ നിറച്ച​ശേഷം പിന്നെ​യും തുടർന്നു വർദ്ധി​പ്പി​ച്ചു​കൊണ്ട്‌ ഭൂമി​യിൽ കൊള​ളാ​ത​വണ്ണം കവിഞ്ഞു​പോ​കു​വാൻ ഇടയാ​ക​ണ​മെന്ന്‌ ഇതിന്‌ അർത്ഥമു​ണ്ടോ? ഇല്ല. ഒരു കോപ്പ​യിൽ ചായ നിറയ്‌ക്കു​വാൻ വല്ലവരും നിങ്ങ​ളോ​ടാ​വ​ശ്യ​പ്പെ​ട്ടാൽ, കോപ്പ​യി​ലെ ചായ കവി​ഞ്ഞൊ​ഴു​കി മേശ​മേ​ലും ഒഴുകു​വോ​ളം നിങ്ങൾ ഒഴിക്കു​ക​യി​ല്ല​ല്ലോ. കോപ്പ നിറച്ച​ശേഷം നിങ്ങൾ നിറു​ത്തു​ന്നു. അതു​പോ​ലെ “ ഭൂമിയെ നിറയ്‌ക്ക” എന്നുളള മനുഷ്യ​നോ​ടു​ളള യഹോ​വ​യു​ടെ കല്‌പന സൂചി​പ്പി​ച്ചത്‌, മനുഷ്യ​നു സുഖ​പ്ര​ദ​മാ​യി ജീവി​ക്കു​വാൻ സാധി​ക്കു​ന്നി​ട​ത്തോ​ളം നിറച്ച​ശേഷം മനുഷ്യ​വർഗ്ഗ​ത്തി​ന്റെ പുനരുൽപാ​ദനം നിലച്ചു​പോ​ക​ണ​മെ​ന്നാണ്‌. ഇത്‌ ഒരു പൂർണ്ണ​ത​യു​ളള മനുഷ്യ​സ​മു​ദാ​യ​ത്തിന്‌ ഒരു വിഷമ​പ്ര​ശ്‌നം ഉളവാ​ക്കു​മാ​യി​രു​ന്നില്ല. ഇന്നത്തെ അപൂർണ്ണ​ത​യു​ളള മനുഷ്യ​വർഗ്ഗ​ത്തി​ന്റെ ലോക​ത്തി​ലാണ്‌ കണക്കി​ലേ​റെ​യു​ളള ജനസം​ഖ്യാ​വർദ്ധ​നവ്‌ ഒരു വിഷമ​പ്ര​ശ്‌ന​മാ​യി​ത്തീ​രു​ന്നത്‌.

25 ദൈവം “കിഴക്ക്‌ ഏദെനിൽ ഒരു തോട്ട​ത്തിൽ” മനുഷ്യ​നെ ആക്കി. ആദാമും അവന്റെ ഭാര്യ​യായ ഹവ്വായും എന്ന രണ്ടു മനുഷ്യർ മാത്രമേ ഉണ്ടായി​രു​ന്നു​ള​ളു​വെ​ങ്കി​ലും നമ്മുടെ കവർപേ​ജി​ലെ തോട്ടം​പോ​ലെ ആനന്ദ​പ്ര​ദ​മായ ഒരു തോട്ട​മാ​യി​രു​ന്നു അത്‌. നോഹ​യു​ടെ കാലത്തെ ജലപ്ര​ള​യ​ത്തിൽ ആദ്യത്തെ പറുദീസ നശിപ്പി​ക്ക​പ്പെ​ട്ടു​പോ​യ​തി​നാൽ ഇന്നു സ്ഥിതി​ചെ​യ്യു​ന്നി​ല്ലെ​ങ്കി​ലും മദ്ധ്യപൂർവ​പ്ര​ദേ​ശ​മാണ്‌ അതിന്റെ ഏകദേ​ശ​മായ സ്ഥാന​മെന്ന്‌ അറിയ​പ്പെ​ടു​ന്നത്‌, അത്‌, അതിൽക്കൂ​ടെ ഒഴുകി​യ​താ​യി ബൈബി​ളിൽ പേർ പറയുന്ന നദികൾ ഇന്നും സ്ഥിതി​ചെ​യ്യു​ന്ന​തു​കൊ​ണ്ടാണ്‌. (ഉല്‌പത്തി 2:7–14) മനുഷ്യന്‌ ഒരു കേന്ദ്ര​മെന്ന നിലയിൽ ഈ തോട്ടത്തെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ പുറ​ത്തോ​ട്ടു പ്രസരി​പ്പി​ച്ചു ഭൂമി മുഴു​വ​നും കൃഷി​ചെ​യ്‌തു അതിനെ ആഗോ​ള​വ്യാ​പ​ക​മായ ഒരു പറുദീസ ആക്കുന്ന​തിന്‌ മഹത്തര​മായ സന്ദർഭം ഉണ്ടായി​രു​ന്നു.—യെശയ്യാവ്‌ 45:12, 18.

മത്സരവും മരണവും

26. ഇപ്പോൾ ഉദയം ചെയ്യുന്ന ചോദ്യ​ങ്ങൾ എന്തെല്ലാം?

26 ഒരു പറുദീ​സാ​ഭൂ​മി​യെ പടുത്തു​യർത്ത​ണ​മെ​ന്നാണ്‌ ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മെ​ങ്കിൽ ഇന്നത്തെ ഭൂമി​യിൽ ദുഷ്ടത​യും സങ്കടവും ഇത്ര നിറഞ്ഞി​രി​ക്കു​ന്നത്‌ എങ്ങനെ? ആകട്ടെ, ദൈവം അത്ര സർവ്വശ​ക്ത​ന​ല്ലെ​ന്നാ​ണോ ഇതു തെളി​യി​ക്കു​ന്നത്‌? ഈ അവസ്ഥകൾക്കെ​ല്ലാം ഒരു അവസാ​ന​മു​ണ്ടാ​കു​മെന്ന്‌ പ്രത്യാ​ശ​യു​ണ്ടോ? ബൈബിൾ പ്രകട​മാ​ക്കു​ന്ന​തെന്ത്‌?

27. മത്സരം ഏദെൻതോ​ട്ട​ത്തിൽ പ്രവേ​ശി​ച്ചത്‌ എങ്ങനെ?

27 യഹോവ മനുഷ്യ​നെ സൃഷ്ടി​ച്ച​പ്പോൾ ആത്മപു​ത്രൻമാ​രിൽ ഒരുവനെ ചില സേവന പദവികൾ നിറ​വേ​റ​റു​വാൻ ഏദെനിൽ ആക്കിയി​രു​ന്നു​വെന്നു ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. ദീർഘ​കാ​ല​ത്തി​നു​ശേഷം സോർ നഗരത്തി​ലെ ഒരു രാജാ​വി​നെ സംബന്ധി​ച്ചു സത്യമാ​യി​രു​ന്ന​തു​പോ​ലെ ‘അവന്റെ സൗന്ദര്യം നിമിത്തം അവന്റെ ഹൃദയം ഗർവ്വി​ക്ക​യും’ യഹോ​വ​യ്‌ക്കു പകരം അവൻ തന്നെത്തന്നെ ആരാധി​ക്കു​ന്ന​വ​നാ​യി​ത്തീ​രു​ക​യും ചെയ്‌തു. (യെഹേ​സ്‌ക്കെൽ 28:12, 14, 15, 17 അ. പ്ര. ഭാ.) ഒന്നാമത്തെ പുരു​ഷ​ന്റേ​യും സ്‌ത്രീ​യു​ടേ​യും ആരാധന സ്രഷ്ടാ​വായ യഹോ​വ​യിൽനി​ന്ന​ക​ററി അവങ്ക​ലേക്കു തിരിച്ചു വിടു​വാൻ അവൻ ദൃഢനി​ശ്ചയം ചെയ്‌തു. ഒരു പാമ്പു മുഖേന ഈ ദൂതൻ ഹവ്വാ​യോ​ടു ഭോഷ്‌കു പറയു​ക​യും ഒന്നാമത്‌ ഹവ്വാ​യേ​യും അനന്തരം അവളുടെ ഭർത്താ​വായ ആദാമി​നേ​യും സർവ്വശ​ക്ത​നായ ദൈവ​ത്തോട്‌ അനുസ​ര​ണ​മി​ല്ലാ​ത്ത​വ​രാ​യി​ത്തീ​രു​വാൻ പ്രേരി​പ്പി​ക്ക​യും ചെയ്‌തു.—ഉല്‌പത്തി 2:15-17; 3:1-6.

28. അനുസ​ര​ണ​ക്കേ​ടി​ന്റെ ഫലമായി മനുഷ്യ​നു​ണ്ടാ​യത്‌ എന്ത്‌?

28 അനുസ​ര​ണ​ക്കേ​ടി​നു​ളള ശിക്ഷ മരണം ആണെന്നു ദൈവം പ്രസ്‌താ​വി​ച്ചി​രു​ന്നു. ഒന്നാമത്തെ സ്‌ത്രീ​യു​ടെ​മേൽ ശിക്ഷാ​വി​ധി പ്രസ്‌താ​വി​ക്ക​യിൽ യഹോവ പറഞ്ഞു: “ഞാൻ നിന്റെ ഗർഭധാ​ര​ണ​ത്തി​ന്റെ വേദനയെ അതിയാ​യി വർദ്ധി​പ്പി​ക്കും; പ്രസവ​വേ​ദ​ന​യോ​ടെ നീ മക്കളെ പ്രസവി​ക്കും, നിന്റെ ആഗ്രഹം നിന്റെ ഭർത്താ​വി​നോ​ടാ​കും, അവൻ നിന്നെ ഭരിക്കും.” പുരു​ഷ​നായ ആദാമി​നോട്‌ അവൻ പറഞ്ഞു: “നീ നിലത്തി​ലേക്കു തിരികെ ചേരും​വരെ മുഖത്തെ വിയർപ്പോ​ടെ അപ്പം ഭക്ഷിക്കും; എന്തെന്നാൽ നീ അതിൽ നിന്ന്‌ എടുക്ക​പ്പെ​ട്ടി​രി​ക്കു​ന്നു; നീ പൊടി​യാ​കു​ന്നു, പൊടി​യിൽ തിരി​കെ​ച്ചേ​രും.” (ഉല്‌പത്തി 3:16–19) അനുസ​രി​ക്കാ​തി​രുന്ന ദമ്പതികൾ സന്തോ​ഷ​ത്തി​ന്റെ പറുദീ​സ​യിൽ നിന്നു, കൃഷി​ചെ​യ്യ​പ്പെ​ടാത്ത ഭൂമി​യി​ലേക്കു തളളി​ക്ക​ള​യ​പ്പെട്ടു. കാലാ​ന്ത​ര​ത്തിൽ അവർ മരിച്ചു.—ഉല്‌പത്തി 5:5.

29. മനുഷ്യ​വർഗ്ഗ​ത്തി​ന്റെ അദൃശ്യ​നായ അധിപ​തി​യാ​യി നിൽക്കു​ന്നത്‌ ആർ? ഈ ലോകം അവന്റെ വ്യക്തി​ത്വ​ത്തെ പ്രതി​ബിം​ബി​ക്കു​ന്നത്‌ എങ്ങനെ?

29 മനുഷ്യ​നെ വഞ്ചിച്ച ദൂതൻ സർപ്പ​മെന്ന്‌ അറിയ​പ്പെ​ടു​ന്നു. (2 കൊരി​ന്ത്യർ 11:3) അവൻ “എതിരാ​ളി” എന്നർത്ഥ​മു​ളള സാത്താൻ എന്നും “ദൂഷകൻ” എന്നർത്ഥ​മു​ളള പിശാച്‌ എന്നും കൂടെ വിളി​ക്ക​പ്പെ​ടു​ന്നു. അവനും കൂടെ മരണമെന്ന ശിക്ഷയ്‌ക്കു അധീന​നാ​യി​ത്തീർന്നു. (ഉല്‌പത്തി 3:15; എബ്രായർ 2:14) എന്നിരു​ന്നാ​ലും യഹോവ അവനെ ഒരു കാല​ത്തേക്കു നിപതിച്ച മനുഷ്യ​വർഗ്ഗ​ത്തി​ലെ ജാതി​ക​ളു​ടെ​മേ​ലും മതങ്ങളു​ടെ​മേ​ലും അവന്റെ ആധിപ​ത്യം തുടരു​വാൻ അനുവ​ദി​ച്ചു. സാത്താന്റെ ലക്ഷണങ്ങ​ളായ സ്വാർത്ഥ​ത​യും സ്‌നേ​ഹ​മി​ല്ലാ​യ്‌മ​യും അനീതി​യും ഇന്നു ലോക​ത്തി​ലെ​ല്ലാ​യി​ട​ത്തും കാണ​പ്പെ​ടു​ന്നു​വെ​ന്നു​ള​ള​തിൽ നിങ്ങൾ യോജി​ക്കു​ന്നി​ല്ല​യോ? ഇന്നത്തെ ലോകം യഥാർത്ഥ​ത്തിൽ അതിന്റെ അദൃശ്യ​നായ അധിപ​തി​യു​ടെ ചീത്തത്വ​ത്തെ പ്രതി​ബിം​ബി​പ്പി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ “സർവ്വ​ലോ​ക​വും ദുഷ്ടന്റെ അധീന​ത​യിൽ കിടക്കു​ന്നു” എന്നു ബൈബിൾ പറയു​ന്നത്‌.—1 യോഹ​ന്നാൻ 5:19.

30. “പാപം” എന്നാൽ എന്ത്‌? മനുഷ്യ​വർഗ്ഗ​ത്തിന്‌ അതിന്റെ ഫലം എന്ത്‌?

30 ആദാമും ഹവ്വായും പൂർണ്ണ​ത​യു​ടെ സ്ഥാനത്തു​നി​ന്നു വീണു​പോ​യ​തി​ന്റെ ശേഷം​മാ​ത്ര​മാ​ണു മക്കളെ ജനിപ്പി​ക്കാൻ തുടങ്ങി​യത്‌. ഇന്നു മനുഷ്യ​രെ​ല്ലാം അപൂർണ്ണ​ത​യി​ലാ​യി​ത്തീർന്ന​വ​രു​ടെ സന്താന​ങ്ങ​ളാ​ക​യാൽ എല്ലാവ​രും മരിക്കു​ന്നു. ഒരു ബൈബിൾ എഴുത്തു​കാ​രൻ ഈ വാക്കു​ക​ളിൽ അതു വിശദ​മാ​ക്കു​ന്നു: “ഏക മനുഷ്യ​നാൽ പാപവും പാപത്താൽ മരണവും ലോക​ത്തിൽ പ്രവേ​ശി​ച്ചു; ഇങ്ങനെ എല്ലാവ​രും പാപം ചെയ്‌ക​യാൽ മരണം സകല മനുഷ്യ​രി​ലും പരന്നി​രി​ക്കു​ന്നു.” (റോമർ 5:12) ഈ “പാപം” എന്നു​വെ​ച്ചാൽ എന്ത്‌? അതു പൂർണ്ണ​ത​യു​ടെ​യോ തികവി​ന്റെ​യോ ലക്ഷ്യത്തിൽനിന്ന്‌ അധഃപ​തി​ച്ചു​പോ​കൽ ആകുന്നു. യഹോ​വ​യാം ദൈവം അപൂർണ്ണ​മായ യാതൊ​ന്നി​നെ​യും അംഗീ​ക​രി​ക്കു​ക​യോ, ജീവി​ക്കാൻ അനുവ​ദി​ക്കു​ക​യോ ചെയ്യു​ന്നില്ല. സകല മനുഷ്യ​രും പാപവും അപൂർണ്ണ​ത​യും ആദ്യമ​നു​ഷ്യ​നായ ആദാമിൽനിന്ന്‌ അവകാ​ശ​പ്പെ​ടു​ത്തി​യ​തി​നാൽ മരണത്തിന്‌ അധീന​രാണ്‌. വീണു​പോയ മനുഷ്യൻ മൃഗങ്ങ​ളെ​പ്പോ​ലെ തന്നെ മരിക്കു​ന്നു.—സഭാ​പ്ര​സം​ഗി 3:19-21.

31. ആദാമിൽ നിന്നു മനുഷ്യ​വർഗ്ഗം അവകാ​ശ​പ്പെ​ടു​ത്തിയ “മരണം” എന്നാൽ എന്ത്‌?

31 ഈ “മരണം” എന്നാൽ എന്ത്‌? മരണ​മെ​ന്നാൽ ജീവന്റെ വിപരീ​തം ആകുന്നു. മനുഷ്യൻ അനുസ​ര​ണ​മു​ള​ള​വ​നാ​യി​രി​ക്കു​മെ​ങ്കിൽ ഭൂമി​യിൽ അന്തമി​ല്ലാത്ത ജീവനാ​ണു ദൈവം മമനു​ഷ്യ​ന്റെ മുമ്പിൽ വെച്ചി​രു​ന്നത്‌. എങ്കിലും അവൻ അനുസ​രി​ച്ചില്ല, അതിന്റെ ശിക്ഷ മരണം, ബോധ​ര​ഹി​താ​വസ്ഥ, ആസ്‌തി​ക്യ​മി​ല്ലാ​യ്‌മ​യാ​യി​രു​ന്നു. (സങ്കീർത്തനം 146:4) മനുഷ്യൻ അനുസ​ര​ണ​ക്കേ​ടു​കാ​ണി​ക്ക​യോ മരിക്ക​യോ ചെയ്‌താൽ അവന്റെ ജീവനെ ഒരു ആത്മലോ​ക​ത്തി​ലേ​ക്കോ ഒരു അഗ്‌നി​മ​യ​മായ “നരക”ത്തിലേ​ക്കോ മാററു​ന്ന​തി​നെ​ക്കു​റിച്ച്‌ ദൈവം ഒന്നും തന്നെ പറഞ്ഞി​ട്ടില്ല. ദൈവം മനുഷ്യ​നു മുന്നറി​യി​പ്പു​നൽകി​യി​രു​ന്നത്‌ “നീ മരിക്കും നിശ്ചയം” എന്നായി​രു​ന്നു. “നിങ്ങൾ തീർച്ച​യാ​യും മരിക്ക​യില്ല” എന്നു മനുഷ്യ​കൊ​ല​പാ​ത​ക​നായ പിശാചു പറഞ്ഞത്‌ ഭോഷ്‌ക്‌ ആയിരു​ന്നു. (ഉല്‌പത്തി 2:17; 3:4; യോഹ​ന്നാൻ 8:44) സകല മനുഷ്യ​രും ആദാമിൽനിന്ന്‌ അവകാ​ശ​പ്പെ​ടു​ത്തി​യത്‌ പൊടിക്ക്‌ തുല്യ​മായ മരണമാണ്‌.—സഭാ​പ്ര​സം​ഗി 9:5, 10; സങ്കീർത്തനം 115:17.

32. മനുഷ്യ​വർഗ്ഗ​ത്തി​നും ഈ ഭൂമി​ക്കും എന്തു മഹത്വ​മു​ളള ഭാവി​യാണ്‌ കാത്തി​രി​ക്കു​ന്നത്‌?

32 ആ സ്ഥിതിക്കു മരിക്കുന്ന മനുഷ്യ​നു ഭാവി​യി​ല്ല​യോ? അത്ഭുത​ക​ര​മായ ഒരു ഭാവി​യുണ്ട്‌! ഇപ്പോൾ മരിച്ചി​രി​ക്കു​ന്ന​വ​രും ഉൾപ്പെ​ടെ​യു​ളള സകല മനുഷ്യ​വർഗ്ഗ​ത്തി​നു​മാ​യി ഒരു പറുദീ​സാ​ഭൂ​മി​യെ സംബന്ധി​ച്ചു​ളള ദൈവ​ത്തി​ന്റെ ഉദ്ദേശ്യം പരാജ​യ​പ്പെ​ടു​ക​യി​ല്ലെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു. യഹോവ പറയുന്നു: “സ്വർഗ്ഗം എന്റെ സിംഹാ​സ​ന​വും ഭൂമി എന്റെ പാദപീ​ഠ​വു​മാ​കു​ന്നു.” “ഞാൻ എന്റെ പാദസ്ഥാ​നത്തെ തന്നെ മഹത്വീ​ക​രി​ക്കും.” (യെശയ്യാവ്‌ 66:1; 60:13) യഹോവ തന്റെ സ്‌നേ​ഹ​ത്തി​ന്റെ സമൃദ്ധി​യിൽ തന്റെ പുത്രനെ, വചനത്തെ, ഈ ഭൂമി​യി​ലേക്ക്‌ അയച്ചത്‌ ലോക​ത്തി​ലെ മനുഷ്യ​വർഗ്ഗം അവനാൽ ജീവൻ പ്രാപി​ക്കേ​ണ്ട​തി​നാ​യി​രു​ന്നു. (യോഹ​ന്നാൻ 3:16; 1 യോഹ​ന്നാൻ 4:9) യഹോവ തന്റെ പുത്രൻ മുഖാ​ന്തരം സാധി​പ്പി​ക്കുന്ന മൂന്നു പ്രധാന കാര്യ​ങ്ങളെ സംബന്ധി​ച്ചു നാം ഇപ്പോൾ ചർച്ച​ചെ​യ്യേ​ണ്ടി​യി​രി​ക്കു​ന്നു. അവ: (1) മരണത്തി​ന്റെ ശക്തിയിൽനി​ന്നു​ളള ഒരു വിടുതൽ സാധി​പ്പി​ക്കൽ (2) മരിച്ച​വരെ ജീവനി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ക്കൽ (3) സകല മനുഷ്യ​വർഗ്ഗ​ത്തിൻമേ​ലും ഒരു പൂർണ്ണ​ത​യു​ളള ഭരണം സ്ഥാപിക്കൽ.

മരണത്തിൽനി​ന്നു​ളവിടുതൽ

33, 34. (എ) മനുഷ്യൻ എങ്ങനെ മാത്ര​മാ​ണു മരണത്തിൽനിന്ന്‌ വീണ്ടെ​ടു​ക്ക​പ്പെ​ടു​വാൻ സാധി​ക്കു​ന്നത്‌? (ബി) ദൃഷ്ടാ​ന്തീ​ക​രി​ക്കുക.

33 പുരാ​ത​ന​കാ​ലം മുതൽ ദൈവ​ത്തി​ന്റെ പ്രവാ​ച​കൻമാർ, മമനു​ഷ്യ​ന്റെ അമർത്യ​ത​യി​ലല്ല, പിന്നെ​യോ ദൈവം അവരെ “മരണത്തിൽനി​ന്നു വിടു​വി​ക്കും” എന്നുളള പ്രത്യാ​ശ​യിൽ വിശ്വാ​സം പ്രകടി​പ്പി​ച്ചി​ട്ടുണ്ട്‌. (ഹോ​ശേയാ 13:14,) എന്നാൽ മനുഷ്യന്‌ മരണപാ​ശ​ങ്ങ​ളിൽനി​ന്നു വിടു​വി​ക്ക​പ്പെ​ടു​വാൻ എങ്ങനെ സാധി​ക്കും? യഹോ​വ​യു​ടെ പൂർണ്ണ​ത​യു​ളള നീതി ആവശ്യ​പ്പെ​ട്ടത്‌: “ദേഹിക്കു പകരം ദേഹി, കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌” എന്നാണ്‌. (ആവർത്തനം 19:21) അതിനാൽ ആദാം മനഃപൂർവ്വ​മാ​യി അവന്റെ സ്വന്തം പൂർണ്ണ​ജീ​വനെ തളളി​ക്ക​ള​ഞ്ഞ​തി​നാൽ മനുഷ്യ​വർഗ്ഗം അവകാ​ശ​പ്പെ​ടു​ത്തിയ മരണം നീങ്ങണ​മെ​ങ്കിൽ ആദാം നഷ്ടപ്പെ​ടു​ത്തി​യ​തി​നെ തിരികെ വാങ്ങു​വാൻ ഒരു പൂർണ്ണ​മ​നു​ഷ്യൻ ബദൽ ആയി തന്റെ പൂർണ്ണ​ജീ​വൻ നൽകേ​ണ്ട​താണ്‌.

34 നമുക്ക്‌ ഇത്‌ ഒരു പണയക്ക​ട​യാൽ ദൃഷ്ടാ​ന്തീ​ക​രി​ക്കാം. അധിക​മാ​ളു​ക​ളും പണയക്ക​ട​ക​ളിൽനിന്ന്‌ അകന്നു​ക​ള​യുന്ന സ്ഥിതിക്കു മമനു​ഷ്യ​ന്റെ ഇപ്പോ​ഴത്തെ അവസ്ഥയെ ഇങ്ങനെ വിവരി​ക്കു​ന്നതു ചേർച്ച​യാ​യി​രി​ക്കും. ആരെങ്കി​ലും ഒരു പണയക്ക​ട​യിൽ ഒരു വാച്ച്‌ ഈടു​വ​ച്ചി​ട്ടു​ണ്ടെ​ങ്കിൽ പണയക്ക​ട​യിൽനി​ന്നു ആ വാച്ചു തിരികെ കിട്ടു​ന്ന​തി​നു​ളള ഏകമാർഗ്ഗം വാച്ചിന്റെ വിലയായ പണം അടയ്‌ക്കു​ക​യെ​ന്നു​ള​ള​താണ്‌. അങ്ങനെ ആ വാച്ച്‌ സ്വാത​ന്ത്ര്യ​പ്പെ​ടു​ന്ന​തി​നു സാദ്ധ്യ​ത​യു​ണ്ടാ​കു​ന്നു. വാച്ച്‌ പണയക്ക​ട​യി​ലി​രു​ന്നു കേടു​പി​ടിച്ച്‌ ഉപയോ​ഗ​ര​ഹി​ത​മാ​യി​ത്തീ​രാ​വു​ന്ന​തു​പോ​ലെ മനുഷ്യ​വർഗ്ഗം ഇന്നു മരണത്തി​ലേക്കു നടത്തുന്ന അപൂർണ്ണ​ത​യ്‌ക്കു അടിമ​പ്പെ​ട്ട​വ​രാ​യി പണയക്ക​ട​യിൽ ബന്ധിക്ക​പ്പെ​ട്ടി​രി​ക്കുന്ന ആ വാച്ചു​പോ​ലെ ആയിത്തീർന്നി​രി​ക്കു​ന്നു. ഈ അരിഷ്ടാ​വ​സ്ഥ​യിൽ നിന്നു മനുഷ്യ​വർഗ്ഗ​ത്തിന്‌ ആ വാച്ചു​പോ​ലെ സ്വയം സ്വാത​ന്ത്ര്യ​പ്പെ​ടാൻ പാടി​ല്ലാ​ത്ത​വ​രാ​യി​രി​ക്കു​ന്നു. വാച്ചിന്റെ കാര്യം​പോ​ലെ പുറത്തു​നിന്ന്‌ ഒരുവനു മനുഷ്യ​വർഗ്ഗ​ത്തി​നു വിടുതൽ സമ്പാദി​ക്കാ​നു​ളള വില അടയ്‌ക്കു​വാൻ സാധി​ക്കു​ന്ന​താണ്‌. മനുഷ്യ​നെ മരണത്തിന്‌ അടിമ​യാ​ക്കി​ത്തീർത്തത്‌ ആദാമി​ന്റെ മാനു​ഷ​പൂർണ്ണ​ത​യി​ലെ ജീവൻ നഷ്ടമാ​യി​ത്തീർന്ന​തു​കൊ​ണ്ടാണ്‌. അതു​കൊ​ണ്ടു മരണത്തി​ന്റെ ശക്തിയിൽ നിന്നു മനുഷ്യ​നെ വിടു​വി​ക്കു​വാൻ വേറൊ​രു മനുഷ്യ​ജീ​വൻ വിലയാ​യി അടയ്‌ക്കേ​ണ്ട​താണ്‌.

35. മറുവില എന്ന നിലയിൽ പൂർണ്ണ മാനു​ഷ​ജീ​വന്റെ ആവശ്യം യഹോവ എങ്ങനെ​യാണ്‌ സാധി​ച്ചത്‌?

35 എന്നിരു​ന്നാ​ലും അങ്ങനെ പൂർണ്ണ​ത​യു​ളള ഒരു മനുഷ്യ​ജീ​വൻ എവിടെ കണ്ടെത്തു​വാൻ സാധി​ക്കും? മനുഷ്യർ എല്ലാവ​രും അപൂർണ്ണ​നായ ആദാമി​ന്റെ സന്തതി​ക​ളെന്ന നിലയിൽ അപൂർണ്ണ​രാ​യി​ട്ടാണ്‌ ജനിച്ചത്‌. “സഹോ​ദ​ര​നെ​പ്പോ​ലും വീണ്ടെ​ടു​പ്പാ​നോ അവനു​വേണ്ടി ദൈവ​ത്തി​നു വീണ്ടെ​ടു​പ്പു​വി​ല​കൊ​ടു​പ്പാ​നോ അവരിൽ ആർക്കും കഴിയു​ക​യില്ല.” (സങ്കീർത്തനം 49:7) ഈ ആവശ്യം നിറ​വേ​റ​റു​വാൻ യഹോവ തന്റെ ഏററവും വലിയ അതിശ​യ​ങ്ങ​ളിൽ ഒന്നു ചെയ്‌തു. അവൻ തന്റെ ആത്മപു​ത്ര​നായ വചനത്തി​ന്റെ പൂർണ്ണ​ജീ​വൻ ഒരു യഹൂദ കന്യക​യായ മറിയ​യു​ടെ ഗർഭപാ​ത്ര​ത്തി​ലേക്കു മാററി. ആ യുവതി ഗർഭവ​തി​യാ​ക​യും തക്കസമ​യത്ത്‌ ഒരു പുത്രനെ പ്രസവി​ക്ക​യും ചെയ്‌തു. അവനു “യഹോവ രക്ഷ ആകുന്നു” എന്ന്‌ അർത്ഥമു​ളള യേശു എന്ന പേർ വിളി​ക്ക​യും ചെയ്‌തു. (മത്തായി 1:18-25) ഈ കന്യകാ​ജ​നനം ചരി​ത്ര​ത്തിൽ ഒരിക്കൽമാ​ത്രം സംഭവി​ച്ചി​ട്ടു​ള​ള​താ​ക​യാൽ നിങ്ങൾ സംശയി​ക്കു​ന്നു​വോ? ദൈവ​ത്തി​ന്റെ മഹത്തായ ഉദ്ദേശ്യ​ത്തിൽ അത്തരം ഒരു അതിശയം ഒരിക്കൽ മാത്രം പ്രവർത്തി​ച്ചാൽ മതിയാ​യി​രു​ന്നു.

36. ജീവനെ ആഗ്രഹി​ക്കുന്ന സകല മനുഷ്യ​രോ​ടു​മു​ളള സ്‌നേഹം യേശു പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

36 യേശു പുരു​ഷ​ത്വ​ത്തി​ലേക്കു വളരു​ക​യും യഹോ​വ​യ്‌ക്കു തന്നെത്തന്നെ ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്‌തു. അപ്പോൾ യഹോവ അവനെ ദിവ്യേ​ഷ്‌ടം ചെയ്‌വാൻ അധികാ​ര​പ്പെ​ടു​ത്തി. (മത്തായി 3:13,16,17) യേശു​വി​ന്റെ ഭൗമിക ജീവൻ സ്വർഗ്ഗ​ത്തിൽനി​ന്നു വന്നതി​നാ​ലും പൂർണ്ണ​ത​യു​ള​ള​താ​യി​രു​ന്ന​തി​നാ​ലും, അവനു പൂർണ്ണ​ത​യു​ളള ആ മനുഷ്യ​ജീ​വനെ ബലി നൽകി മനുഷ്യ​വർഗ്ഗ​ത്തെ​യെ​ല്ലാം മരണത്തിൽനി​ന്നു വിടു​വി​ക്കു​ന്ന​തി​നു​പ​യോ​ഗി​ക്കാൻ സാധിച്ചു. (റോമർ 6:23; 5:18, 19) “അവർക്കു ജീവൻ ഉണ്ടാകു​വാ​നും സമൃദ്ധി​യാ​യി​ട്ടു​ണ്ടാ​കു​വാ​നും ഞാൻ വന്നു” എന്ന്‌ അവൻതന്നെ പറഞ്ഞതു​പോ​ലെ​തന്നെ. “സ്‌നേ​ഹി​തൻമാർക്കു​വേണ്ടി ജീവനെ കൊടു​ക്കു​ന്ന​തി​ലും അധിക​മായ സ്‌നേഹം ആർക്കു​മില്ല.” (യോഹ​ന്നാൻ 10:10; 15:13) ഒരു ദണ്ഡനസ്‌തം​ഭ​ത്തി​ലെ മരണത്തി​നു യേശു കീഴ്‌പ്പെ​ട്ടു​കൊ​ടു​ത്ത​തിൽ തന്റെ വീണ്ടെ​ടു​പ്പു​വ്യ​വ​സ്ഥ​മു​ഖാ​ന്തരം സമൃദ്ധി​യായ ജീവൻ ലഭിക്കാൻ ആഗ്രഹി​ക്കുന്ന സകല മനുഷ്യ​വർഗ്ഗ​ത്തോ​ടു​മു​ളള തന്റെ വലിയ സ്‌നേ​ഹ​മാ​ണു പ്രകട​മാ​ക്കി​യത്‌.—മത്തായി 20:28; 1 തിമോ​ഥെ​യോസ്‌ 2:5, 6)

ജീവനി​ലേ​ക്കു​ളള പുനഃ​സ്ഥി​തീ​ക​രണം

37. ദൈവ​പു​ത്രൻ ജീവനി​ലേ​യ്‌ക്കു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ? ഇത്‌ എന്തു തെളി​യി​ക്കു​ന്നു?

37 ദൈവ​പു​ത്ര​നായ അവനെ അവന്റെ ശത്രുക്കൾ കൊന്നു​വെ​ങ്കി​ലും അവൻ ദൈവ​ത്തോ​ടു​ളള നിർമ്മ​ല​തയെ പാലി​ച്ച​വ​നാ​ക​യാൽ പൂർണ്ണ​മാ​നു​ഷ​ജീ​വ​നു​ളള അവന്റെ അവകാശം ഒരിക്ക​ലും നഷ്ടപ്പെ​ട്ടു​പോ​യില്ല. എന്നുവ​രി​കി​ലും മരിച്ച​വ​നാ​യി ശവക്കു​ഴി​യിൽ ഇരിക്കവേ യേശു​വിന്‌ മാനു​ഷ​ജീ​വ​നു​ളള അവകാ​ശ​മായ മൂല്യം മനുഷ്യ​വർഗ്ഗ​ത്തി​നു​വേണ്ടി എങ്ങനെ ഉപയോ​ഗി​ക്കാൻ കഴിയും? ഇവി​ടെ​യാണ്‌ യഹോവ ആ തരത്തിലെ ഒന്നാമ​ത്തേ​തായ വേറൊ​രു അതിശയം പ്രവർത്തി​ച്ചത്‌. യേശു ശവക്കു​ഴി​യി​ലി​രുന്ന മൂന്നാം​ദി​വസം യഹോവ അവനെ ഈ പ്രാവ​ശ്യം അമർത്യ​ത​യു​ളള ഒരു ആത്മസൃ​ഷ്ടി​യാ​യി മരണത്തിൽ നിന്നു​യർത്തെ​ഴു​ന്നേൽപ്പി​ച്ചു. (റോമർ 6:9; 1 പത്രോസ്‌ 3:18) പുനരു​ത്ഥാ​ന​ത്തി​ലു​ളള വിശ്വാ​സം സ്ഥാപി​ക്കേ​ണ്ട​തി​നു യേശു മാനു​ഷി​ക​ശ​രീ​ര​ത്തിൽ ഇന്ദ്രി​യ​ഗോ​ച​ര​ത്വ​മു​ള​ള​വ​നാ​യി പലപ്പോ​ഴും തന്റെ ശിഷ്യൻമാ​രിൽ അഞ്ഞൂറും അധിക​വും പേർക്കു പ്രത്യ​ക്ഷ​നാ​യി. അവന്റെ പുനരു​ത്ഥാ​ന​ത്തി​ന്റെ അതിശ​യത്തെ സംശയി​ക്കാൻ ഇവരിൽ ആർക്കെ​ങ്കി​ലു​മോ, മഹത്വം പ്രാപിച്ച യേശു​വി​ന്റെ പിന്നീ​ടു​ണ്ടായ പ്രത്യ​ക്ഷ​ത​യാൽ കുരു​ട​നാ​യി​ത്തീർന്ന പൗലോസ്‌ അപ്പോ​സ്‌ത​ല​നോ യാതൊ​രു ന്യായ​വും ഉണ്ടായി​രു​ന്നില്ല.—1 കൊരി​ന്ത്യർ 15:3-8; പ്രവൃ​ത്തി​കൾ 9:1-9.

38. (എ) യേശു തന്റെ ബലിയു​ടെ മൂല്യം ഉപയോ​ഗി​ക്കു​ന്നത്‌ എങ്ങനെ? ഒന്നാമത്‌ ആർക്കു​വേണ്ടി? (ബി) മററ്‌ ഏതു വലിയ അത്ഭുതത്തെ സംബന്ധി​ച്ചു യേശു പറഞ്ഞു?

38 പുനരു​ത്ഥാ​നം പ്രാപിച്ച യേശു നാല്‌പതു ദിവസ​ത്തി​നു ശേഷം സ്വർഗ്ഗ​ത്തിൽ ദൈവ​ത്തി​ന്റെ സ്വന്തസ​ന്നി​ധി​യിൽ തന്റെ പൂർണ്ണ​മാ​നു​ഷ​ബ​ലി​യു​ടെ മൂല്യം സകല മനുഷ്യ​വർഗ്ഗ​ത്തി​ന്റെ​യും വിടു​ത​ലി​നാ​യി സമർപ്പി​ക്കു​വാൻ പ്രത്യ​ക്ഷ​നാ​യി. “എന്നാൽ ഈ മനുഷ്യൻ പാപങ്ങൾക്കു​വേണ്ടി എന്നേക്കു​മാ​യി ഏകയാഗം കഴിച്ചിട്ട്‌ ദൈവ​ത്തി​ന്റെ വലത്തു​ഭാ​ഗത്ത്‌ ഇരുന്നു​കൊ​ണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീ​ഠ​മാ​കു​വോ​ളം കാത്തി​രി​ക്കു​ന്നു.” (എബ്രായർ 10:12, 13) ഈ വീണ്ടെ​ടു​പ്പു​ബലി മുഖാ​ന്തരം ആദ്യം വിടുതൽ ലഭിക്കു​ന്നവർ “ക്രിസ്‌തു​വി​നു​ള​ളവർ” ആയ വിശ്വ​സ്‌ത​ക്രി​സ്‌ത്യാ​നി​ക​ളു​ടെ “ചെറി​യ​ആ​ട്ടിൻകൂട്ട” മാണ്‌. (ലൂക്കോസ്‌ 12:32; 1 കൊരി​ന്ത്യർ 15:22, 23) ഇവർ “മനുഷ്യ​വർഗ്ഗ​ത്തിൽനി​ന്നു വിലയ്‌ക്കു​വാ​ങ്ങ​പ്പെ​ട്ടവർ” ആകുന്നു. അതിനാൽ പുനരു​ത്ഥാ​ന​ത്തിൽ അവർ സ്വർഗ്ഗ​ത്തിൽ ക്രിസ്‌തു​വി​ന്റെ ആത്മിക സഖിക​ളാ​യി​രി​ക്കും. (വെളി​പ്പാട്‌ 14:1-5) എങ്കിലും ഇപ്പോൾ ശവക്കു​ഴി​യിൽ കിടക്കുന്ന മനുഷ്യ​വർഗ്ഗ​ത്തി​ലെ വലിയ കൂട്ടത്തെ സംബന്ധിച്ച്‌ എന്ത്‌? താൻ പറുദീ​സാ​ഭൂ​മി പുനഃ​സ്ഥാ​പി​ക്കു​മ്പോൾ ചെയ്‌വാ​നു​ളള വേറൊ​രു അത്ഭുത​ത്തെ​ക്കു​റിച്ച്‌ യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ പറഞ്ഞു: “ഇതിങ്കൽ ആശ്ചര്യ​പ്പെ​ട​രുത്‌; സ്‌മാ​ര​ക​ക്ക​ല്ല​റ​ക​ളി​ലു​ള​ളവർ എല്ലാവ​രും അവന്റെ ശബ്ദം കേട്ടു നൻമ ചെയ്‌തവർ ജീവന്റെ പുനരു​ത്ഥാ​ന​ത്തി​നാ​യും തിൻമ അഭ്യസി​ച്ചവർ ന്യായ​വി​ധി​യു​ടെ പുനരു​ത്ഥാ​ന​ത്തി​നാ​യും പുറത്തു​വ​രു​വാ​നു​ളള നാഴിക വരുന്നു.”—യോഹ​ന്നാൻ 5:28, 29.

39, 40. “പുനരു​ത്ഥാ​നം” എന്നുള​ള​തി​ന്റെ കൃത്യ​മായ അർത്ഥം എന്താ​ണെന്നു വിശദീ​ക​രി​ക്കുക.

39 “ഇതിങ്കൽ ആശ്ചര്യ​പ്പെ​ട​രുത്‌” എന്നുളള യേശു​വി​ന്റെ വാക്കുകൾ ഗൗനി​ക്കുക. അങ്ങനെ​യെ​ങ്കിൽത്തന്നെ ദീർഘ​കാ​ലം മരിച്ചി​രുന്ന ഒരുവൻ മരണത്തിൽനി​ന്നു വിടു​തൽപ്രാ​പി​ച്ചു ജീവനി​ലേ​യ്‌ക്കു തിരികെ കൊണ്ടു​വ​ര​പ്പെ​ടു​വാൻ എങ്ങനെ കഴിയും? അവന്റെ ശരീരം പൊടി​യി​ലേക്കു തിരികെ ചേർന്നി​ല്ല​യോ? ആ ശരീര​ത്തി​ന്റെ ഭാഗങ്ങ​ളിൽ ചിലതു സസ്യങ്ങ​ളും മൃഗങ്ങ​ളു​മായ ജീവനു​ളള വസ്‌തു​ക്ക​ളി​ലേക്ക്‌ വലി​ച്ചെ​ടു​ത്തി​രി​ക്കാം. എന്നുവ​രി​കി​ലും പുനരു​ത്ഥാ​നം എന്നു​വെ​ച്ചാൽ അതേ രാസമൂ​ല​കങ്ങൾ തന്നെ തിരികെ ഒരുമി​ച്ചു ചേരു​കയല്ല, അതിന്റെ അർത്ഥം ദൈവം അതേ ആളി​നെ​ത്തന്നെ അതേ വ്യക്തി​ത്വ​ത്തെ​ത്തന്നെ, വീണ്ടും സൃഷ്ടി​ക്കു​ക​യെ​ന്നാ​കു​ന്നു. ഭൂമി​യി​ലെ മൂലപ​ദാർത്ഥ​ങ്ങ​ളിൽനിന്ന്‌ ഒരു പുതിയ ശരീരത്തെ വരുത്തു​ക​യും ആ ശരീര​ത്തിൽ മരിച്ചു​പോയ ആളിന്റെ മരണം വരെ വളർത്തിയ അതേ സവി​ശേ​ഷ​ത​ക​ളും വ്യതി​രി​ക്ത​മായ ഗുണങ്ങ​ളും അതേ ഓർമ്മ​യും അതേ ജീവിത മാതൃ​ക​യും വെയ്‌ക്കു​ക​യു​മാ​ണു ചെയ്യു​ന്നത്‌.

40 യുദ്ധകാ​ലത്തു നിങ്ങൾക്ക്‌ അതിയാ​യി സ്‌നേ​ഹി​ച്ചി​രുന്ന വീടു ചുട്ടു​ന​ശി​പ്പി​ക്ക​പ്പെട്ട ഒരു അനുഭവം ഉണ്ടായി​രു​ന്നി​രി​ക്കാം. എന്നാലും അതിന്റെ പ്രിയ​പ്പെട്ട എല്ലാ ഭാഗത്തി​ന്റേ​യും വിശദ​മായ മാതൃക നിങ്ങളു​ടെ ഓർമ്മ​യിൽ നന്നായി തെളി​ഞ്ഞി​രു​ന്നാൽ, നശിപ്പി​ക്ക​പ്പെട്ട വീടു​പോ​ലെ​തന്നെ നിങ്ങൾക്കു വീണ്ടും പണിയു​ന്ന​തിന്‌ എളുപ്പ​മുണ്ട്‌. ഓർമ്മ​യെ​ത്തന്നെ ഉൽപാ​ദി​പ്പിച്ച ദൈവ​ത്തി​നു തീർച്ച​യാ​യും താൻ സ്‌നേ​ഹിച്ച്‌ ഓർമ്മ​യിൽ സൂക്ഷി​ച്ചി​രി​ക്കുന്ന മനുഷ്യ​നെ വീണ്ടും സൃഷ്ടി​ക്കാൻ സാധി​ക്കു​ന്ന​താണ്‌. (യെശയ്യാവ്‌ 64:8) ഇതുനി​മി​ത്ത​മാണ്‌ ബൈബിൾ “സ്‌മാ​ര​ക​ക്കല്ലറ”യെന്ന പദം ഉപയോ​ഗി​ക്കു​ന്നത്‌, മരിച്ചു​പോ​യ​വരെ വീണ്ടും ജീവനി​ലേക്കു വരുത്തു​ന്ന​തി​നു​ളള ദൈവ​ത്തി​ന്റെ തക്ക സമയം വരു​മ്പോൾ ആദ്യം മനുഷ്യ​നെ സൃഷ്ടി​ക്കു​ന്ന​തി​നു താൻ ചെയ്‌ത അതിശയം, ഈ സമയത്ത്‌ അനേകം പ്രാവ​ശ്യം ചെയ്യേ​ണ​മെന്നു മാത്ര​മേ​യു​ളളു.—ഉല്‌പത്തി 2:7; പ്രവൃ​ത്തി​കൾ 24:15.

41. ഭൂമി​യിൽ നിത്യ​ജീ​വൻ ഉണ്ടായി​രി​ക്കേ​ണ്ടത്‌ ന്യായാ​നു​സ​ര​ണ​വും നിശ്ചയ​മു​ള​ള​തും ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

41 ദൈവം മനുഷ്യ​വർഗ്ഗത്തെ ജീവനി​ലേക്കു വീണ്ടും വരുത്തു​ന്നതു വീണ്ടും ഭൂമി​യിൽനിന്ന്‌ ഒരിക്ക​ലും മരിക്കാ​തി​രി​ക്കു​ന്ന​തി​നു​ളള പ്രതീ​ക്ഷ​യോ​ടെ​യാണ്‌. എന്നാൽ ഭൂമി​യിൽ നിത്യ​ജീ​വൻ സാദ്ധ്യ​മാ​കു​ന്നത്‌ എങ്ങനെ? അതു ദിവ്യേ​ഷ്‌ട​വും ഉദ്ദേശ്യ​വു​മാ​ക​യാൽ അതു സാദ്ധ്യ​വും നിശ്ചയ​മു​ള​ള​തും ആകുന്നു. (യോഹ​ന്നാൻ 6:37-40; മത്തായി 6:10) ഇന്നു മനുഷ്യൻ ഭൂമി​യിൽ നിന്നു മരിച്ചു​പോ​കു​ന്ന​തി​നു​ളള ഏകകാ​രണം അവൻ ആദാമിൽനിന്ന്‌ അത്‌ അവകാ​ശ​പ്പെ​ടു​ത്തി എന്നുള​ള​താണ്‌. എന്നിരു​ന്നാ​ലും മനുഷ്യർ ഭൂമി​യിൽ അനുഭ​വി​ക്കേ​ണ്ട​തിന്‌ ഉദ്ദേശി​ക്ക​പ്പെ​ട്ടി​രുന്ന അളവറ​റ​തും വിവി​ധ​ങ്ങ​ളു​മായ അത്ഭുത​കാ​ര്യ​ങ്ങ​ളെ​പ്പ​ററി നാം ചിന്തി​ക്കു​മ്പോൾ നൂറു​വ​യ​സ്സിൽ താഴെ​യു​ളള ചുരു​ങ്ങിയ കാലം ഏതും പോരാ​ത്ത​ത​ത്രെ! ഈ ഭൂമിയെ മനുഷ്യ​പു​ത്രൻമാർക്ക്‌ കൊടു​ത്ത​തിൽ ദൈവം ഉദ്ദേശി​ച്ചതു മനുഷ്യൻ ദൈവ​ത്തി​ന്റെ സൃഷ്ടി​യു​ടെ മഹിമ​ക​ളെ​യെ​ല്ലാം ഒരു നൂറു​വർഷ​ത്തേ​ക്കോ അഥവാ ഒരു ആയിരം വർഷ​ത്തേ​ക്കു​മാ​ത്ര​മോ അനുഭ​വി​ച്ചു​കൊണ്ട്‌ ജീവി​ക്കാ​നാ​യി​രു​ന്നില്ല, പിന്നെ​യോ എന്നെ​ന്നേ​ക്കും ജീവി​ക്കാ​നാ​യി​രു​ന്നു!—സങ്കീർത്തനം 115:16; 133:3.

പൂർണ്ണ​ത​യു​ളള സമാധാ​ന​ഭ​ര​ണം

42. ഒരു പൂർണ്ണ​ത​യു​ളള ഭരണം ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഇത്‌ സംബന്ധി​ച്ചു യഹോവ ഉദ്ദേശി​ക്കു​ന്നത്‌ എന്ത്‌?

42 നമ്മുടെ ആദ്യമാ​താ​പി​താ​ക്കൻമാർ ദൈവ​ത്തി​ന്റെ നിയമം ലംഘി​ച്ച​തു​കൊണ്ട്‌ മാനു​ഷ​ഭ​രണം സാത്താന്റെ നിയ​ന്ത്ര​ണ​ത്തി​ലാ​യി. ഉചിത​മാ​യി ബൈബിൾ സാത്താനെ “ഈ വ്യവസ്ഥി​തി​യു​ടെ ദൈവം” എന്നു വിളി​ക്കു​ന്നു. (2 കൊരി​ന്ത്യർ 4:4) യുദ്ധങ്ങൾ, ക്രൂര​തകൾ, അഴിമതി, ഉറപ്പി​ല്ലാത്ത മാനു​ഷ​ഭ​ര​ണങ്ങൾ എന്നിവ തെളി​യി​ക്കു​ന്നു. കുഴപ്പ​ത്തിൽനി​ന്നു സമാധാ​നത്തെ കൈവ​രു​ത്തുന്ന കാര്യ​ത്തിൽ സർവ്വരാ​ജ്യ​സ​ഖ്യ​വും ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളും പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. മനുഷ്യ​വർഗ്ഗം ഒരു സമാധാ​ന​ഭ​ര​ണ​ത്തി​നു വേണ്ടി മുറവി​ളി​ക്കു​ന്നു. ഈ ഭൂമി​യിൽ പറുദീസ പുനഃ​സ്ഥാ​പി​ക്കു​ന്ന​തിന്‌ ഉദ്ദേശി​ക്കുന്ന സ്രഷ്ടാവ്‌ ആ പറുദീ​സ​യ്‌ക്കു ഒരു പൂർണ്ണ​ത​യു​ളള ഭരണം ഏർപ്പെ​ടു​ത്തു​മെ​ന്നു​ള​ളതു ന്യായ​മാ​യി​രി​ക്കു​ന്നി​ല്ല​യോ? അതുത​ന്നെ​യാ​ണു യഹോവ കണിശ​മാ​യി ചെയ്‌വാൻ ഉദ്ദേശി​ച്ചത്‌. ഈ ഭരണത്തിൽ അവനെ പ്രതി​നി​ധാ​നം ചെയ്യുന്ന രാജാവ്‌ “സമാധാ​ന​പ്രഭു” ആകുന്ന ക്രിസ്‌തു​യേശു ആയിരി​ക്കും, “രാജോ​ചി​ത​മായ ആധിപ​ത്യ​ത്തി​ന്റെ വർദ്ധന​യ്‌ക്കും സമാധാ​ന​ത്തി​നും അവസാനം ഉണ്ടാക​യു​മില്ല.”—യെശയ്യാവ്‌ 9:6, 7.

43. (എ) ഈ ഭരണത്തി​നു​ണ്ടാ​യി​രി​ക്കുന്ന മുഖ്യ​സ്ഥാ​നം ഏതായി​രി​ക്കും? (ബി) സ്വർഗ്ഗ​ത്തി​ലും ഭൂമി​യി​ലും ആ ഭരണത്തി​ന്റെ ഘടന എന്തായി​രി​ക്കും?

43 ആ ഭരണത്തി​ന്റെ ഘടന എന്തായി​രി​ക്കും? അത്‌ ഒരു ജനാധി​പ​ത്യം, അതോ ഒരു ഏകാധി​പ​ത്യം ആയിരി​ക്കു​മോ? അതിന്റെ ഭരണാ​ധി​കാ​ര​സ്ഥാ​നം വാഷി​ങ്‌ട​നി​ലോ, മോസ്‌കോ​യി​ലോ റേറാ​ക്കി​യോ​യി​ലോ ആധുനിക നാളിലെ മറേറ​തെ​ങ്കി​ലും തലസ്ഥാ​ന​ന​ഗ​ര​ങ്ങ​ളി​ലോ ആയിരി​ക്കു​മോ? പൂർണ്ണ​ത​യു​ളള ഭരണം ഏതൽക്കാ​ലത്തെ രൂപത്തി​ലു​ളള ഏതെങ്കി​ലും മാനു​ഷ​ഭ​ര​ണ​ത്തെ​ക്കാൾ വളരെ​യ​ധി​കം ഉൽകൃ​ഷ്ട​മായ ഒന്നായി​രി​ക്കു​മെന്നു ബൈബിൾ പ്രകട​മാ​ക്കു​ന്നു. അതിനു സ്വർഗ്ഗ​ത്തിൽ സീയോൻ എന്നു വിളി​ക്ക​പ്പെ​ടുന്ന മുഖ്യ​സ്ഥാ​ന​മാ​ണു​ള​ളത്‌. ഈ അനുകൂ​ല​സ്ഥാ​ന​ത്തു​നി​ന്നു രാജാ​വായ യേശു​ക്രി​സ്‌തു ഭൂമി​യി​ലൊ​ക്കെ​യും നീതി​യോ​ടെ ഫലപ്ര​ദ​മാ​യി ഭരണം നടത്തും. (സങ്കീർത്തനം 48:1,2; സെഖര്യാവ്‌ 9:9, 10) തന്നെയു​മല്ല, ആ അദൃശ്യ​മായ സ്വർഗ്ഗീയ ഭരണത്തിൽ സഹചാ​രി​ക​ളായ ഭരണാ​ധി​പ​തി​ക​ളും ഉണ്ടായി​രി​ക്കും. ഇവർ പരി​ശോ​ധ​ന​ക​ളിൽ യേശു​വി​നോട്‌ ചേർന്നു​നി​ന്ന​വ​രും വിശ്വ​സ്‌ത​രു​മാ​യി​രുന്ന മനുഷ്യ​രിൽനി​ന്നു തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​കു​ന്നു. അവരോട്‌ അവൻ പറയുന്നു: “എന്റെ പിതാവ്‌ എന്നോട്‌ ഒരു ഉടമ്പടി ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ​തന്നെ, ഞാനും നിങ്ങ​ളോട്‌ ഒരു രാജ്യ​ത്തി​നു​വേണ്ടി ഒരു ഉടമ്പടി ചെയ്യുന്നു.” (ലൂക്കോസ്‌ 22:28, 29) മനുഷ്യ​വർഗ്ഗ​ത്തിൽ നിന്നു നന്നാ ചുരുക്കം പേർ മാത്ര​മാ​യി​രി​ക്കും ക്രിസ്‌തു​യേ​ശു​വി​നോ​ടു​കൂ​ടെ ഭരിക്കു​വാൻ സ്വർഗ്ഗ​ത്തി​ലേക്ക്‌ എടുക്ക​പ്പെ​ടു​ന്നത്‌. അത്‌, ഇന്നത്തെ രാഷ്‌ട്ര​ങ്ങ​ളിൽ ഭരണത്തിന്‌ ആലോ​ച​നാ​സ​ഭ​യാ​കുന്ന പാർല​മെൻറി​ലേ​ക്കോ ഡയററി​ലേ​ക്കോ ചുരു​ക്കം​പേരെ തെര​ഞ്ഞെ​ടു​ക്കു​ന്ന​തു​പോ​ലെ​ത​ന്നെ​യാണ്‌. ക്രിസ്‌തു​യേ​ശു​വി​നു തന്റെ മുഖ്യ​സ്ഥാ​ന​മായ സീയോ​നിൽ സഹചാ​രി​ക​ളായ ഭരണാ​ധി​പ​തി​കൾ 1,44,000 പേർ മാത്ര​മാ​യി​രി​ക്കു​മെ​ന്നാണ്‌ ബൈബിൾ പ്രകട​മാ​ക്കു​ന്നത്‌. (വെളി​പ്പാട്‌ 14:1, 3) എന്നാൽ ഭൂമി​യിൽ ദൃശ്യ​രായ ഭരണാ​ധി​പൻമാർ ആരും ഉണ്ടായി​രി​ക്ക​യി​ല്ല​യോ? തീർച്ച​യാ​യും ഉണ്ടായി​രി​ക്കും. സങ്കീർത്തനം 45:16-ൽ ഇവരിൽ ചിലരെ സംബന്ധി​ച്ചു പറയുന്നു, അവർ ഉയർപ്പി​ക്ക​പ്പെ​ടുന്ന പുരാതന കാലത്തെ വിശ്വാ​സി​ക​ളാണ്‌. അവരെ രാജാവ്‌ “ഭൂമി​യി​ലൊ​ക്കെ​യും പ്രഭു​ക്കൻമാ​രാ​യി നിയമി​ക്ക​യും ചെയ്യും.” മററു ഭൗമി​ക​മായ ഭരണാ​ധി​കാ​രി​ക​ളു​മു​ണ്ടാ​യി​രി​ക്കും. അവരിൽ ആരും തന്നെ അധികാ​രം പിടി​ച്ചു​പ​റി​ക്കുന്ന രാജ്യ​ത​ന്ത്ര​ജ്ഞൻമാ​രാ​യി​രി​ക്ക​യില്ല. പിന്നെ​യോ അവരെ​ല്ലാം നീതി​പ്ര​മാ​ണ​ങ്ങ​ളോ​ടു​ളള ഭക്തിനിഷ്‌ഠ നിമിത്തം രാജാ​വി​നാൽ നിയമി​ക്ക​പ്പെ​ടു​ന്ന​വ​രാ​യി​രി​ക്കും.—യെശയ്യാവ്‌ 32:1

44, 45. (എ) യേശു​വി​ന്റെ ഭൂമി​യി​ലെ പ്രസം​ഗ​ത്തി​ന്റെ മുഖ്യ വിഷയം എന്തായി​രു​ന്നു? (ബി) പൂർണ്ണ​ത​യു​ളള ഭരണത്തി​ന്റെ സ്ഥാപി​ക്ക​ലി​നു കാത്തി​രി​ക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (സി) ക്രി. വ. 1914 പ്രവച​ന​ത്തി​ലും ലോക​സം​ഭ​വ​ങ്ങ​ളി​ലും വിശേ​ഷിച്ച്‌ മുന്തി​നിൽക്കാ​നി​ട​യാ​ക്കു​ന്നത്‌ എന്ത്‌?

44 പൂർണ്ണ​ത​യു​ളള ഭരണം സ്ഥാപി​ക്ക​പ്പെ​ടു​ന്നത്‌ എപ്പോൾ? എങ്ങനെ? യേശു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ഈ രാജ്യ​മാ​യി​രു​ന്നു തന്റെ പ്രസം​ഗ​ത്തി​ന്റെ മുഖ്യ​വി​ഷയം. (മത്തായി 4:17; ലൂക്കോസ്‌ 8:1) എങ്കിലും അവൻ ആ കാലത്തോ തന്റെ പുനരു​ത്ഥാ​ന​ത്തി​ങ്ക​ലോ രാജ്യം സ്ഥാപി​ച്ചില്ല. (പ്രവൃ​ത്തി​കൾ 1:6-8) അവൻ സ്വർഗ്ഗ​ത്തി​ലേക്കു കയറി​യ​തി​ന്റെ ശേഷവും യഹോ​വ​യു​ടെ നിശ്ചയി​ക്ക​പ്പെട്ട കാലം വരെ അവൻ കാത്തി​രി​ക്കേ​ണ്ട​താ​യി​രു​ന്നു. (സങ്കീർത്തനം 110:1, 2) ആ നിശ്ചയി​ക്ക​പ്പെട്ട കാലം (ക്രി. വ.) 1914-ൽ വന്നു​വെന്നു ബൈബിൾ പ്രവചനം പ്രകട​മാ​ക്കു​ന്നു. എന്നിരു​ന്നാ​ലും, ആ പൂർണ്ണ​ത​യു​ളള ഭരണത്തി​നു​പ​കരം 1914 വർദ്ധിച്ച ലോക കഷ്ടാരി​ഷ്ട​ത​ക​ളു​ടെ ആരംഭ​ത്തെ​യ​ല്ല​യോ അടയാ​ള​പ്പെ​ടു​ത്തി​യത്‌? കൃത്യ​മാ​യി അതുത​ന്നെ​യാണ്‌ സംഗതി! നാം ഇപ്പോൾ മനസ്സി​ലാ​ക്കാൻ പോകുന്ന പ്രകാരം ദൈവ​ത്തി​ന്റെ രാജ്യ​ത്തി​ന്റെ വരവും ഇക്കഴിഞ്ഞ സംവൽസ​ര​ങ്ങ​ളിൽ ഉണ്ടായി​ട്ടു​ളള അപകട​പൂർണ്ണ​മായ സംഭവ​ങ്ങ​ളും തമ്മിൽ ഉററബ​ന്ധ​മുണ്ട്‌.

45 1914-നു മുമ്പ്‌ ഏകദേശം നാല്‌പതു സംവൽസ​ര​ത്തോ​ളം വീക്ഷാ​ഗോ​പു​രം (ഇപ്പോൾ ഭൂമി​യിൽ ഏററവും പ്രചാ​ര​ത്തി​ലി​രി​ക്കുന്ന മതപര​മായ മാസിക) ബൈബിൾ പ്രവച​ന​ത്തിൽ അടയാ​ള​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഒരു വർഷ​മെ​ന്ന​നി​ല​യിൽ 1914-ലേക്ക്‌ ശ്രദ്ധ ക്ഷണിച്ചു​കൊ​ണ്ടി​രു​ന്നു. ഈ പ്രവച​ന​ങ്ങൾക്ക്‌ 1914-ൽ വിഖ്യാ​ത​മായ നിവൃ​ത്തി​യു​ണ്ടാ​കു​വാൻ ആരംഭി​ച്ചു. ഇവയിൽ ഒന്ന്‌ 1900 സംവൽസരം മുമ്പ്‌ യേശു​തന്നെ പ്രസ്‌താ​വി​ച്ച​തും, വ്യവസ്ഥി​തി​യു​ടെ സമാപ​ന​ത്തിൽ പ്രത്യ​ക്ഷ​പ്പെ​ടേ​ണ്ട​തും രാജകീ​യാ​ധി​കാ​ര​ത്തോ​ടു​കൂ​ടി​യു​ളള തന്റെ അദൃശ്യ​സാ​ന്നി​ദ്ധ്യ​ത്തെ തെളി​യി​ക്കു​ന്ന​തു​മായ “അടയാളം” സംബന്ധി​ച്ചു​ള​ള​താണ്‌. ഈ അടയാ​ളത്തെ സംബന്ധി​ച്ചു​ളള തന്റെ ശിഷ്യൻമാ​രു​ടെ ചോദ്യ​ത്തി​നു​ത്ത​ര​മാ​യി അവൻ പറഞ്ഞു: “ജനത ജനതക്കു വിരോ​ധ​മാ​യും രാജ്യം രാജ്യ​ത്തി​നു വിരോ​ധ​മാ​യും എഴു​ന്നേൽക്ക​യും ഭക്ഷ്യദൗർല​ഭ്യ​വും ഭൂകമ്പ​വും അവിട​വി​ടെ​യു​ണ്ടാ​കു​ക​യും ചെയ്യും. ഇവയൊ​ക്കെ​യും കൊടും വിപത്തി​ന്റെ വേദന​ക​ളു​ടെ ആരംഭ​മാ​കു​ന്നു.” (മത്തായി 24:3, 7, 8) വിസ്‌മ​യാ​വ​ഹ​മായ നിവൃ​ത്തി​യിൽ ലോക​മ​ഹാ​യു​ദ്ധ​ങ്ങ​ളിൽ ഒന്നാമ​ത്തേത്‌ 1914-ൽ ആരംഭി​ക്ക​യും, അതിനു​മുമ്പ്‌ 2500 സംവൽസ​ര​ങ്ങ​ളി​ലെ ആകെയു​ണ്ടായ 900 യുദ്ധങ്ങൾ വരുത്തിയ നാശങ്ങ​ളു​ടെ ഏഴിര​ട്ടി​നാ​ശം വരുത്തു​ക​യും ചെയ്‌തു. അന്നുമു​തൽ കൊടും വിപത്തി​ന്റെ വേദനകൾ തുടർന്നു​കൊ​ണ്ടു​ത​ന്നെ​യി​രി​ക്കു​ന്നു. 1914 മുതൽ ഭൂമിയെ ബാധി​ച്ചി​ട്ടു​ളള യുദ്ധനാ​ശ​മോ, ഭക്ഷ്യക്ഷാ​മ​മോ, വലിയ ഭൂകമ്പ​ങ്ങ​ളോ നിങ്ങൾക്ക​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ ഈ വ്യവസ്ഥി​തി​യു​ടെ “അന്ത്യകാ​ല​ത്തി​ന്റെ” “അടയാള” ത്തിനു നിങ്ങൾ ഒരു ദൃക്‌സാ​ക്ഷി​യാ​യി​ത്തീർന്നി​രി​ക്കു​ന്നു.

46. “അടയാള”ത്തെ നിവൃ​ത്തി​യാ​ക്കുന്ന സംഭവങ്ങൾ ഈ അടുത്ത കാലത്തെ സംവൽസ​ര​ങ്ങ​ളിൽ വർദ്ധി​ച്ചത്‌ എങ്ങനെ?

46 “കൊടും വിപത്തി​ന്റെ വേദനകൾ” ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തെ​ക്കാൾ പോലും നാലി​രട്ടി വിനാ​ശ​ക​മാ​യി​രുന്ന രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തിൽ വർദ്ധിച്ച്‌ ന്യൂക്ലി​യർ യുഗത്തി​ലേക്കു കടക്കു​ക​യും യേശു​വി​ന്റെ തുടർന്നു​ളള പ്രവച​നത്തെ നിവർത്തി​ക്ക​യും ചെയ്‌തു: “ഭൂമി​യിൽ പോം​വഴി അറിയാത്ത ജനതക​ളു​ടെ അതി​വേദന . . . അതേസ​മയം നിവസി​ത​ഭൂ​മി​മേൽ സംഭവി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ളള ഭയത്താ​ലും പ്രതീ​ക്ഷ​യാ​ലും മനുഷ്യർ മോഹാ​ല​സ്യ​പ്പെ​ടു​ന്നു.” (ലൂക്കോസ്‌ 21:25, 26) പാതക​ത്തി​ന്റെ​യും അധർമ്മ​ത്തി​ന്റെ​യും വർദ്ധനവ്‌, കുട്ടി​ക​ളു​ടെ അനുസ​ര​ണ​ക്കേ​ടും ദുഷ്‌ക്രി​യ​യും, അഭക്തി​യു​ടെ​യും ദുർമ്മാർഗ്ഗ​ത്തി​ന്റെ​യും വളർച്ച—ഈ ഭയാവ​ഹ​മായ വികാ​സ​ങ്ങ​ളും ദുഷ്ട​ലോ​ക​ത്തി​ന്റെ “അന്ത്യനാ​ളു​കളെ” അടയാ​ള​പ്പെ​ടു​ത്തു​ന്ന​താ​യി മുൻകൂ​ട്ടി പറയ​പ്പെ​ട്ടി​ട്ടു​ള​ള​താണ്‌.—മത്തായി 24:12; 2 തിമോ​ഥെ​യോസ്‌ 3:1-5.

47. ഭൂമി​യി​ലെ കഷ്ടാവ​സ്ഥ​കൾക്ക്‌ ഉത്തരവാ​ദി ആർ? 1914-നു ശേഷം അവ വർദ്ധി​ച്ച​തെ​ന്തു​കൊണ്ട്‌?

47 എങ്ങനെ​യാ​യാ​ലും സ്വർഗ്ഗീ​യ​ഭ​രണം 1914-ൽ സ്ഥാപി​ക്ക​പ്പെ​ട്ടു​വെ​ങ്കിൽ ഭൂമി​യിൽ ഈ കഷ്ടാവ​സ്ഥ​യു​ള​ളത്‌ എന്തു​കൊ​ണ്ടാണ്‌? ഇതിനു ഉത്തരവാ​ദി​യാ​യി​രി​ക്കു​ന്നത്‌ പിശാ​ചായ സാത്താൻ ആകുന്നു. ക്രിസ്‌തു രാജ്യാ​ധി​കാ​രം കൈ​യേ​റ​റ​പ്പോൾ അവന്റെ ആദ്യത്തെ പ്രവൃത്തി, അദൃശ്യ​മായ സ്വർഗ്ഗ​ത്തിൽ സാത്താ​നു​മാ​യി യുദ്ധത്തിൽ ഏർപ്പെ​ടു​ക​യാ​യി​രു​ന്നു. അതിന്റെ ഫലമായി “നിവസി​ത​ഭൂ​മി​യെ മുഴു​വ​നും വഴി തെററി​ക്കുന്ന” സാത്താനെ അവന്റെ ദൂതൻമാ​രോ​ടു​കൂ​ടെ ഭൂമി​യു​ടെ പരിസ​ര​ത്തി​ലേക്ക്‌ ചുഴറ​റി​യെ​റി​ഞ്ഞു. അവന്റെ നാശം സമീപി​ച്ചി​രി​ക്കു​ന്നു എന്ന്‌ അവൻ അറിഞ്ഞു​കൊണ്ട്‌ ഭൂമി​യിൽ വലിയ അനർത്ഥത്തെ ഇളക്കി​വി​ട്ടി​രി​ക്കു​ന്നു. “ഭൂമി​ക്കും സമു​ദ്ര​ത്തി​നും അയ്യോ കഷ്ടം; എന്തു​കൊ​ണ്ടെ​ന്നാൽ പിശാച്‌ തനിക്ക്‌ അല്‌പ​കാ​ല​മേ​യു​ളളു എന്ന്‌ അറിഞ്ഞ്‌ മഹാ​ക്രോ​ധ​ത്തോ​ടെ നിങ്ങളു​ടെ അടുക്കൽ ഇറങ്ങി വന്നിരി​ക്കു​ന്നു.”—വെളി​പ്പാട്‌ 12:7-9, 12.

48. (എ) സ്വാർത്ഥ​ത​യു​ളള മനുഷ്യർ ഈ ഭൂമിയെ നശിപ്പി​ക്കു​വാൻ ദൈവം അനുവ​ദി​ക്കു​മോ? (ബി) കഷ്ടതകൾക്കും അവയ്‌ക്കു​ത്ത​ര​വാ​ദി​ക​ളാ​യ​വർക്കും യഹോവ അവസാനം വരുത്തു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും?

48 ഈ കഷ്ടങ്ങൾക്ക്‌ ഒരു അവസാനം ഉണ്ടാകു​മോ? ഉവ്വ്‌! സർവ്വശ​ക്ത​നായ ദൈവ​ത്തി​ന്റെ രാജ്യം ആകുന്ന സ്വർഗ്ഗ​ത്തി​ന്റെ ഭരണം​തന്നെ, “ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കു​വാ​നു​ളള” പ്രവർത്ത​ന​മാ​രം​ഭി​ക്കു​മ്പോൾ. (വെളി​പ്പാട്‌ 11:18; ദാനി​യേൽ 2:44) ദൈവ​ത്തി​ന്റെ കൈ​വേ​ല​യായ ഭൂമിയെ, രാഷ്‌ട്രിയ ശക്തിക​ളോ കളള​ക്രി​സ്‌ത്യാ​നി​ക​ളോ മററാ​രെ​ങ്കി​ലു​മോ തങ്ങളുടെ ന്യൂക്ലി​യർ ആയുധ​ങ്ങ​ളാൽ നശിപ്പി​ക്കു​ന്ന​തിന്‌ ദൈവം ഒരിക്ക​ലും അനുവ​ദി​ക്ക​യില്ല. പിന്നെ​യോ അവൻ പ്രസ്‌താ​വി​ക്കു​ന്നു: “എന്റെ ഭീഷണി, എന്റെ ഉഗ്ര​കോ​പ​വും ചൊരി​യേ​ണ്ട​തിന്‌ ജനതകളെ കൂട്ടി​ച്ചേർക്കാൻ, രാജ്യ​ങ്ങളെ ഒരുമി​ച്ചു​കൂ​ട്ടാ​നാ​കു​ന്നു എന്റെ ന്യായ​ത്തീർപ്പ്‌.” (സെഫന്യാവ്‌ 3:8) സാത്താ​നും അവനെ പിന്തു​ട​രു​ന്ന​വ​രാ​യി ഭൂമി​യി​ലു​ളള ആർക്കും തടുക്കാൻ ആവാത്ത നാശത്തെ വരുത്തു​ന്ന​തിൽ യഹോവ തന്റെ ക്രിസ്‌തു മുഖാ​ന്തരം, പ്രകൃ​തി​യിൽ താൻ അടക്കി​വെ​ച്ചി​രി​ക്കുന്ന ശക്തികളെ ഉപയോ​ഗി​ക്കും. അത്‌ നോഹ​യു​ടെ കാലത്തെ ജലപ്ര​ള​യ​ത്തെ​പ്പോ​ലെ വിസ്‌തൃ​തി​യിൽ ആഗോ​ള​വ്യാ​പ​ക​മാ​യി​രി​ക്കും.–യിരെ​മ്യാവ്‌ 25:31–34; 2 പത്രോസ്‌ 3:5-7, 10.

49. (എ) “അർമ്മ​ഗെ​ദ്ദോൻ” എന്നാൽ എന്ത്‌? (ബി) ആർ മാത്രം അർമ്മ​ഗെ​ദ്ദോ​നെ അതിജീ​വി​ക്കും?

49 ദുഷ്ടൻമാ​രായ ജാതി​ക​ളു​ടെ ഈ നാശത്തെ ബൈബി​ളിൽ അർമ്മ​ഗെ​ദ്ദോൻയു​ദ്ധം എന്നാണ്‌ വിളി​ച്ചി​രി​ക്കു​ന്നത്‌. (വെളി​പ്പാട്‌ 16:14-16) യഹോ​വ​യേ​യും നീതി​യേ​യും അന്വേ​ഷി​ക്കുന്ന സൗമ്യ​ത​യു​ളള ആളുകൾ മാത്രമേ അർമ്മ​ഗെ​ദ്ദോ​നെ അതിജീ​വി​ച്ചു ദൈവ​ത്തി​ന്റെ സമാധാ​ന​പ​ര​മായ പുതിയ ലോക​ത്തി​ലേക്കു പ്രവേ​ശി​ക്ക​യു​ളളു. (സെഫന്യാവ്‌ 2:3; യെശയ്യാവ്‌ 26:20, 21) ഇവരെ സംബന്ധി​ച്ചു ബൈബിൾ പറയുന്നു: “എന്നാൽ സൗമ്യ​ത​യു​ള​ളവർ തന്നെ ഭൂമിയെ കൈവ​ശ​മാ​ക്കും. അവർ സമാധാ​ന​സ​മൃ​ദ്ധി​യിൽ പരമാ​നന്ദം അനുഭ​വി​ക്കും.” (സങ്കീർത്തനം 37:11) പറുദീ​സയെ ഭൂമി​യിൽ പുനഃ​സ്ഥാ​പി​ക്കുന്ന മഹത്തായ വേല അന്ന്‌ ആരംഭി​ക്കും!

റുദീ​സ​യിൽ വേ​ശി​ക്കു​ന്ന​തി​നു​ളള ശിക്ഷണം

50. ഇത്‌ അത്യന്തം വിഷമ​ക​ര​മായ ഒരു കാലമാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? അതിനാൽ ഇപ്പോൾ എന്തു മഹത്തായ വേലയാ​ണു നിറ​വേ​റ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നത്‌?

50 മനുഷ്യ​വർഗ്ഗം ഇപ്പോൾ സകല ചരി​ത്ര​ത്തി​ലേ​ക്കും അത്യന്തം വിഷമ​ക​ര​മായ ഒരു കാലഘ​ട്ട​ത്തിൽക്കൂ​ടെ​യാ​ണു കടന്നു​പോ​കു​ന്നത്‌. ഇന്നത്തെ അനർത്ഥം നിറഞ്ഞ വ്യവസ്ഥി​തി​യെ​യും അതിന്റെ ആസന്നമായ നാശത്തി​ന്റെ “അടയാള”ത്തെയും സംബന്ധി​ച്ചു യേശു പറഞ്ഞു: “ഇവയൊ​ക്കെ​യും സംഭവി​ക്കു​വോ​ളം ഈ തലമുറ ഒഴിഞ്ഞു​പോ​ക​യില്ല എന്നു സത്യമാ​യി​ട്ടു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.” (മത്തായി 24:34) ഇപ്പോൾ ജീവി​ച്ചി​രി​ക്കുന്ന ജനങ്ങളു​ടെ തലമു​റ​യ്‌ക്കാണ്‌ ബൈബിൾ പഠിക്കു​ന്ന​തി​നും ലോക​ത്തി​ന്റെ അവസാ​നത്തെ അതിജീ​വി​ക്കു​ന്ന​തി​നു​മു​ളള സൗകര്യം ലഭിച്ചി​രി​ക്കു​ന്നത്‌. ഈ നാളിനെ സംബന്ധിച്ച്‌ യേശു കൂടു​ത​ലാ​യി പ്രവചി​ച്ചു: “രാജ്യ​ത്തി​ന്റെ ഈ സുവാർത്ത നിവസി​ത​ഭൂ​മി​യി​ലൊ​ക്കെ​യും സകല ജാതി​കൾക്കും ഒരു സാക്ഷ്യ​ത്തി​ന്റെ ഉദ്ദേശ്യ​ത്തിൽ പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) യഹോ​വ​യു​ടെ സാക്ഷികൾ എന്നറി​യ​പ്പെ​ടുന്ന സംഘം 33,00,000 ശുശ്രൂ​ഷ​ക്കാ​രു​ടെ എപ്പോ​ഴും വർദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു കൂട്ട​ത്തോ​ടൊ​ന്നിച്ച്‌ 200 രാജ്യ​ങ്ങ​ളിൽ ഊർജ്ജി​ത​മാ​യി ഈ പ്രസം​ഗ​വേല ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു.—യെശയ്യാവ്‌ 43:10–12.

51. സൻമന​സ്സു​ള​ളവർ ഇപ്പോൾ മതം സംബന്ധി​ച്ചു പ്രവർത്തി​ക്കേ​ണ്ടത്‌ എന്ത്‌? എന്തു​കൊണ്ട്‌?

51 നിങ്ങൾ ഈ സാക്ഷ്യം കേൾക്കു​ന്നു​വോ? നിങ്ങൾക്ക്‌ അതിന്റെ അടിയ​ന്തി​രാ​വസ്ഥ ബോദ്ധ്യ​മാ​യി​രി​ക്കു​ന്നു​വോ? താറു​മാ​റി​ന്റെ​യും സങ്കടത്തി​ന്റെ​യും ഈ പഴയ വ്യവസ്ഥി​തി​യിൽ നിന്ന്‌ ദൈവ​ത്തി​ന്റെ സമാധാ​ന​വും സന്തോ​ഷ​വു​മു​ളള പുതിയ വ്യവസ്ഥി​തി​യി​ലേക്ക്‌ അതിജീ​വി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? അങ്ങനെ​യെ​ങ്കിൽ നിങ്ങൾ പ്രവർത്തി​ക്കേ​ണ്ട​താണ്‌. സത്യമതം കണ്ടുപി​ടി​ക്കാൻ നിങ്ങൾ അദ്ധ്യയനം ചെയ്യേ​ണ്ട​താണ്‌. മതത്തെ, എല്ലായ്‌പോ​ഴും വീട്ടി​ലു​ണ്ടാ​യി​രു​ന്ന​തും ജീവി​ത​ത്തിൽ വല്ല സാമൂ​ഹ്യ​കർമ്മ​ത്തി​നു​പ​യോ​ഗി​ക്കാ​നു​ള​ള​തു​മായ ഒരു വീട്ടു​പ​ക​ര​ണ​ത്തെ​പ്പോ​ലെ മാത്രം പരിഗ​ണി​ക്കു​ന്നത്‌ മേലാൽ സുരക്ഷി​തമല്ല. എല്ലാ മതങ്ങളും നല്ലതാ​ണെ​ന്നും എല്ലാമ​ത​ങ്ങൾക്കും ഒരേ ലാക്കു​മാ​ത്ര​മേ​യു​ളളു എന്നും നിങ്ങൾക്കു വിചാ​രി​ക്കാ​വു​ന്നതല്ല. അനേക​മ​ത​ങ്ങ​ളും സ്വാർത്ഥ​ത​യു​ള​ള​താണ്‌. പറുദീ​സാ​ഭൂ​മി​യോ​ടു​കൂ​ടി​യു​ളള ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തി​ന്റെ പ്രത്യാ​ശയെ ഉപദേ​ശി​ക്കു​ന്ന​കാ​ര്യ​ത്തിൽ ആധുനി​ക​മതം പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. നിങ്ങൾ ബൈബിൾ മതം പഠി​ക്കേ​ണ്ട​താണ്‌. ഒരുവനെ സമുദാ​യ​ത്തി​ലെ പ്രതി​ദി​ന​ജീ​വി​ത​ത്തിൽ യോഗ്യ​നാ​ക്കു​ന്ന​തി​നു ലൗകിക വിദ്യാ​ഭ്യാ​സം ആവശ്യ​മാ​യി​രി​ക്കുന്ന പ്രകാരം തന്നെ ഒരുവനെ പറുദീ​സാ​ഭൂ​മി​യിൽ അതിജീ​വി​ക്കുന്ന സമുദാ​യ​ത്തി​ലേക്കു പ്രവേ​ശി​ക്കു​വാൻ യോഗ്യ​നാ​ക്കു​ന്ന​തിന്‌ ഉചിത​മായ ബൈബിൾ വിദ്യാ​ഭ്യാ​സം ആവശ്യ​മാ​കു​ന്നു. (യോഹ​ന്നാൻ 17:3; 2 തിമൊ​ഥെ​യോസ്‌ 3:16, 17) നിങ്ങളു​ടെ രക്ഷയും നിങ്ങളു​ടെ കുടും​ബ​ത്തി​ന്റെ ഭാവി​യും ആശ്രയി​ച്ചി​രി​ക്കു​ന്നത്‌ ഇപ്പോൾ ബൈബിൾ അദ്ധ്യയനം ചെയ്യു​ക​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതി​യ​ലോ​ക​സ​മു​ദാ​യ​ത്തോ​ടു സമ്മേളി​ക്ക​യും നിങ്ങളു​ടെ സ്രഷ്ടാ​വായ യഹോ​വ​യാം​ദൈ​വ​ത്തിന്‌ സമർപ്പി​ക്ക​യും അവനു​വേണ്ടി സാക്ഷി​ക്ക​യും ചെയ്യു​ന്ന​തി​ലാണ്‌. ഭൗതിക വസ്‌തു​ക്കൾക്കാ​യു​ളള അനുധാ​വ​ന​മോ ജീവന​ചി​ന്താ​ഭാ​ര​മോ ജീവന്റെ ഈ അത്ഭുത​ക​ര​മായ സൗകര്യ​ത്തെ അപഹരി​ക്കാൻ അനുവ​ദി​ക്ക​രുത്‌. യേശു പറഞ്ഞു: “ഒന്നാമതു രാജ്യ​ത്തേ​യും അവന്റെ നീതി​യേ​യും അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കുക. ഈ മററു​ള​ള​വ​യൊ​ക്കെ​യും (ഭൗമി​കാ​വ​ശ്യ​ങ്ങൾ) നിങ്ങൾക്കു കിട്ടും.”—മത്തായി 6:33.

52, 53. ഏതു കാര്യ​ത്തി​ലാണ്‌ പുതി​യ​ലോക സമുദാ​യം മററു സമുദാ​യ​ങ്ങ​ളിൽ നിന്നു വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നത്‌? ഇതു തെളി​യി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ?

52 യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടും ദൈവ​ത്തി​ന്റെ പുതി​യ​ലോ​ക​സ​മു​ദാ​യ​ത്തോ​ടും​കൂ​ടി നിങ്ങൾ സമ്മേളി​ക്കു​ക​യിൽ അത്‌ ഭൂമി​യി​ലെ മറേറതു സമുദാ​യ​ത്തിൽ നിന്നും വ്യത്യാ​സ​പ്പെ​ട്ട​താ​ണെന്നു നിങ്ങൾക്കു ബോധ്യ​മാ​കും. ഈ സമുദാ​യ​ത്തി​ലു​ള​ള​വ​രെ​ല്ലാം “നിന്റെ ദൈവ​മായ യഹോ​വയെ നിന്റെ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടും പൂർണ്ണ​ദേ​ഹി​യോ​ടും പൂർണ്ണ​മ​ന​സ്സോ​ടും കൂടെ സ്‌നേ​ഹി​ക്കണം” എന്നുളള ബൈബി​ളി​ലെ ഒന്നാമത്തെ മുഖ്യ​ക​ല്‌പ​നയെ ഗൗരവ​മാ​യി വിചാ​രി​ക്കു​ന്ന​വ​രാണ്‌. (മത്തായി 22:37) അവർക്ക്‌, ജീവൻ നൽകു​ക​യും ഈ പറുദീ​സാ​ഭൂ​മി​യുൾപ്പെടെ പുതിയ ജീവനി​ലേ​ക്കു​ളള വഴി തുറക്കു​ക​യും ചെയ്‌ത സ്രഷ്ടാ​വി​നോട്‌ എന്തു കവി​ഞ്ഞൊ​ഴു​കുന്ന സ്‌നേ​ഹ​മാ​ണു​ള​ളത്‌, കൂടാതെ അവർക്ക്‌ തമ്മിൽ തമ്മിൽ വലിയ സ്‌നേ​ഹ​മുണ്ട്‌. (മത്തായി 22:39) ഈ സ്‌നേ​ഹ​വും മനുഷ്യ​വർഗ്ഗ​ത്തെ​യെ​ല്ലാം സ്‌നേ​ഹ​ത്തിൽ യോജി​പ്പി​ക്കു​ന്ന​തി​ന്റെ പ്രാ​യോ​ഗി​ക​ത​യും അവരുടെ സാർവ്വ​ദേ​ശീയ സമ്മേള​ന​ങ്ങ​ളിൽ വ്യക്തമാ​യി പ്രകട​മാ​ക്ക​പ്പെട്ടു. ദൃഷ്ടാ​ന്ത​മാ​യി 1958 ജൂലൈ 27 മുതൽ ഓഗസ്‌ററ്‌ 3 വരെയു​ളള എട്ടു ദിവസ​ങ്ങ​ളിൽ ന്യൂ​യോർക്ക്‌ നഗരത്തിൽ യഹോ​വ​യു​ടെ സാക്ഷികൾ ദിവ്യേഷ്ട സാർവ്വ​ദേ​ശീയ സമ്മേള​ന​ത്തിൽ ഒരുമി​ച്ചു​കൂ​ടി. അപ്പോൾ ആയിരു​ന്നു യാങ്കീ​സ്‌റേ​റ​ഡി​യ​ത്തി​ലും പോ​ളോ​ഗ്രൗ​ണ്ടി​ലു​മു​ളള രണ്ടു സ്‌റേ​റ​ഡി​യ​ങ്ങ​ളിൽ ഒന്നാം ദിവസം 1,80,291 പേരും അവസാന ദിവസം 2,53,922 പേരും കൂടു​ത​ലായ ബൈബിൾ വിദ്യാ​ഭ്യാ​സാർത്ഥം മഹത്തര​മായ യോജി​പ്പിൽ ഒന്നിച്ചു​കൂ​ടിയ കൗതു​ക​കാഴ്‌ച ഉണ്ടായത്‌. അവർ 123 വിവിധ നാടു​ക​ളിൽ നിന്നാണ്‌ വന്നുകൂ​ടി​യത്‌.എല്ലാവ​രും സത്യമായ ക്രിസ്‌തീ​യ​സ്‌നേ​ഹ​ബ​ന്ധ​ത്തിൽ ഒരുമി​ച്ചു​കൂ​ടിയ സഹോ​ദ​ര​ങ്ങ​ളാ​യി​രു​ന്നു. ഈ സമ്മേള​നത്തെ സംബന്ധി​ച്ചു​ളള ന്യൂ​യോർക്ക്‌ റൈറം​സി​ന്റെ റിപ്പോർട്ട്‌ ഐക്യ​നാ​ടി​ന്റെ 1958-ലെ കോൺഗ്ര​ഷ്യ​നൽ റക്കോർഡി​ന്റെ അനുബ​ന്ധ​ത്തിൽ പേജ്‌ A 6907 സംയോ​ജി​പ്പി​ക്ക​ത്ത​ക്ക​വണ്ണം ഐക്യ​ത്തി​ന്റെ ഈ പ്രകാ​ശനം അത്രയ്‌ക്കു ഹൃദയ​ഹാ​രി​യാ​യി​രു​ന്നു. അതിൽനി​ന്നു ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരി​ക്കു​ന്നു:

53 “സാക്ഷികൾ നഗരത്തി​ന്റെ അത്യു​ത്ത​മൻമാ​രായ അതിഥി​കൾ എന്നു വിളി​ക്ക​പ്പെട്ടു—ലോക​സ​മ്മേ​ള​ന​ത്തിൽ ഹാജരു​ണ്ടാ​യി​രുന്ന 1,80,000 പേർ മര്യാ​ദ​യ്‌ക്കും, ശാന്തത​യ്‌ക്കും, ശുചി​ത്വ​ത്തി​നും പ്രശം​സാർഹ​രാ​യി​ത്തീർന്നു . . . സാക്ഷി​ക​ളു​ടെ പെരു​മാ​ററം ശ്ലാഘനീ​യ​മാ​ണെന്ന്‌ ന്യൂ​യോർക്കു നിവാ​സി​കൾ ഏകകണ്‌ഠ​മാ​യി സമ്മതി​ക്കു​ന്നു . . . അവരുടെ ശുചി​ത്വം ഇപ്പോൾ മിക്കവാ​റും ഐതി​ഹ്യ​മാ​യ​താണ്‌ . . . മര്യാദ എന്നുള​ളത്‌ അവരുടെ കുറി​വാ​ക്കാ​യി​രു​ന്നു . . . ന്യൂ​യോർക്കു കൺ​വെൻ​ഷന്റെ സന്ദർശ​ക​ബ്യൂ​റോ​യു​ടെ എക്‌സി​ക്യൂ​ട്ടീവ്‌ വൈസ്‌ പ്രസി​ഡണ്ടു പ്രസ്‌താ​വി​ച്ചത്‌: ‘യഹോ​വ​യു​ടെ സാക്ഷികൾ ജനസമൂ​ഹ​ത്തിന്‌ ഒരു സ്വത്തു​ത​ന്നെ​യാണ്‌’ എന്നായി​രു​ന്നു. അവരുടെ പെരു​മാ​ററം ‘ഈ ലോക​ത്തി​നു പുറത്തു​ള​ള​താണ്‌’ എന്നും അദ്ദേഹം വർണ്ണിച്ചു.”

54. (എ) യഹോ​വ​യു​ടെ സാക്ഷികൾ ഈ ലോക​ത്തിൽനി​ന്നു വേർപെട്ടു നിൽക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) അവർക്ക്‌ എന്തു സന്തുഷ്ട​മായ പ്രതീ​ക്ഷ​യാണ്‌ കരുതി​വെ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌?

54 ഉവ്വ്‌, “ഈ ലോക​ത്തി​നു പുറത്തു​ള​ളവർ” ആണ്‌ യഹോ​വ​യു​ടെ സാക്ഷികൾ. കാരണം അവർ ‘സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും’ നിന്നു​ള​ള​വ​രും നീങ്ങി​പ്പോ​കുന്ന പഴയ ലോക​ത്തിൽനി​ന്നു വേർപെ​ട്ട​വ​രും ആകുന്നു. (വെളി​പ്പാ​ടു 7:9; 1 യോഹ​ന്നാൻ 2:15-17) അവരുടെ പ്രത്യാ​ശ​ക​ളും പ്രീതി​വാൽസ​ല്യ​ങ്ങ​ളു​മെ​ല്ലാം യഹോവ സൃഷ്ടി​ക്കാൻ ഉദ്ദേശി​ക്കുന്ന മഹത്വ​മു​ളള പുതിയ ലോക​ത്തിൻമേ​ലാണ്‌ പതിച്ചി​രി​ക്കു​ന്നത്‌. (യെശയ്യാവ്‌ 65:17, 18) അവർക്ക്‌ ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ ബോദ്ധ്യം ഉണ്ട്‌. ഈ ഭൂമി​യിൽ ജീവി​ക്കു​വാൻ പ്രതീ​ക്ഷി​ക്കു​ന്നവർ ഈ ലോക​ത്തി​ന്റെ അന്ത്യത്തെ അതിജീ​വിച്ച്‌ ഒരിക്ക​ലും മരിക്കാ​തെ പുതിയ ലോക​ത്തിൽ ജീവി​ച്ചി​രി​ക്കാൻ പ്രത്യാ​ശി​ക്കു​ന്നു. (എബ്രായർ 11:1, 6; സെഫെ​ന്യാവ്‌ 2:3) ക്രിസ്‌തു​വി​ന്റെ ബലിയു​ടെ പ്രയോ​ഗ​ത്താൽ അവരും മരിച്ചവരിൽനിന്നുയർത്തെഴുന്നേററവരുമൊന്നിച്ച്‌ മാനു​ഷി​ക​പൂർണ്ണ​ത​യി​ലേക്കു പുതു​ക്ക​പ്പെ​ടും. ഹോ, സന്തുഷ്ട​മായ, സന്തുഷ്ട​മായ പ്രതീക്ഷ!

55. (എ) യഹോ​വ​യും ഭൂമി​യി​ലെ അവന്റെ ആരാധ​കൻമാ​രും തമ്മിലു​ളള ദൃഢബന്ധം എന്ത്‌? (ബി) കരുതി​വെ​ക്ക​പ്പെ​ട്ടി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളിൽ ചിലത്‌ എന്തെല്ലാം?

55 അങ്ങനെ​യെ​ങ്കിൽ അദ്ധ്യയനം ചെയ്യു​ന്ന​തി​ലും യഹോ​വ​യാം ദൈവ​ത്തോ​ടും അവന്റെ പുത്ര​നോ​ടും നീതി​യു​ളള സ്വർഗ്ഗീ​യ​ഭ​ര​ണ​ത്തോ​ടു​മു​ളള സ്‌നേ​ഹ​ത്തി​ലും വിലമ​തി​പ്പി​ലും വളരു​ന്ന​തി​ലും തുടർന്നു​കൊ​ണ്ടി​രി​ക്കുക. പുതി​യ​ലോ​ക​ഭ​ര​ണ​ത്തെ​യും അതു മനുഷ്യ​വർഗ്ഗ​ത്തിൻമേൽ വർഷി​ക്കാ​നി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളേ​യും വർണ്ണി​ക്കു​ന്ന​തിൽ ബൈബിൾപ്ര​വ​ചനം പറയുന്നു: “നോക്കൂ! മനുഷ്യ​വർഗ്ഗ​ത്തോ​ടു​കൂ​ടെ ദൈവ​ത്തി​ന്റെ കൂടാരം; അവൻ അവരോ​ടു​കൂ​ടെ വസിക്കും; അവർ അവന്റെ ജനമാ​യി​രി​ക്കും. ദൈവം​തന്നെ അവരോ​ടു​കൂ​ടെ ഇരിക്കും.” സ്വാർത്ഥ​ത​യും ന്യൂക്ലി​യർഭ്രാ​ന്തും പിടി​പെട്ട ജാതി​ക​ളിൽ നിന്നു വളരെ അകന്നി​രി​ക്കു​ന്ന​വ​നായ “ദൈവം​തന്നെ,” ആ പുതിയ ലോക​ത്തിൽ തന്നെ സ്‌നേ​ഹി​ക്ക​യും ആരാധി​ക്കു​ക​യും ചെയ്യുന്ന എല്ലാവർക്കും ഒരു ദയാലു​വായ പിതാ​വെ​ന്ന​പോ​ലെ അവരോട്‌ വളരെ അടുത്ത്‌ ഇരിക്കും. യഥാർത്ഥ​ത്തിൽ ഒരു മതം മാത്രമേ ഉണ്ടായി​രി​ക്ക​യു​ളളു. മക്കൾക്കു പിതാ​വി​നോ​ടെ​ന്ന​പോ​ലെ​യു​ളള ദൃഢബ​ന്ധ​ത്തി​ലു​ളള യഹോ​വ​യാം ദൈവ​ത്തി​ന്റെ സത്യാ​രാ​ധ​ന​തന്നെ. അവൻ എന്തോരു സ്‌നേ​ഹ​മു​ളള പിതാവ്‌ ആണെന്നു വ്യക്തമാ​ക്കും. “അവൻ അവരുടെ കണ്ണിൽനിന്ന്‌ കണ്ണുനീർ എല്ലാം തുടച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല. ദുഃഖ​വും, മുറവി​ളി​യും, വേദന​യും ഇനി ഉണ്ടാക​യില്ല. മുമ്പ​ത്തേതു നീങ്ങി​പ്പോ​യി.”—വെളി​പ്പാട്‌ 21:3, 4.

56. യഹോവ “സകലവും പുതു​താ​ക്കും” എന്നു നമുക്കു നിസ്സം​ശ​യ​മാ​യി തീർച്ച​യാ​ക്കാ​വു​ന്നത്‌ എങ്ങനെ?

56 പൂർണ്ണ​ത​യു​ളള ഒരു സ്വർഗ്ഗീ​യ​ഭ​ര​ണ​ത്തിൻകീ​ഴിൽ ഒരു പറുദീ​സാ​ഭൂ​മി സ്ഥാപി​ക്കു​ക​യെന്ന മഹത്തായ അത്ഭുതം അങ്ങനെ നിറ​വേ​റും. സൂര്യൻ നാളെ ഉദിക്ക​യും അസ്‌ത​മി​ക്ക​യും ചെയ്യു​മെ​ന്ന​തു​പോ​ലെ അതു നിശ്ചയ​മു​ള​ള​താ​കു​ന്നു. ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തി​ന്റെ വാഗ്‌ദ​ത്തങ്ങൾ എന്നും “വിശ്വാ​സ​യോ​ഗ്യ​വും സത്യവും ആകുന്നു.” അവൻ ആകുന്നു സ്വർഗ്ഗ​ത്തി​ലെ തന്റെ സിംഹാ​സ​ന​ത്തിൽനിന്ന്‌ “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു” എന്ന്‌ അരുളി​ച്ചെ​യ്യു​ന്നത്‌.—വെളി​പ്പാട്‌ 21:5.

[അടിക്കു​റി​പ്പു​കൾ]

a മേൽപ്രസ്‌താവിച്ചതിനെ പിൻതാ​ങ്ങു​ന്ന​തായ ബൈബിൾ പരാമർശ​നങ്ങൾ: (1) പ്രവൃ. 17:26; സങ്കീ. 46:9; മീഖാ. 4:3, 4; യെശ. 65:21-23; (2) യെശ. 65:25; 11:6, 9; 55:12, 13; സങ്കീ. 67:6, 7; (3) യോബ്‌ 33:25; യെശ. 35:5, 6; 33:24; സങ്കീ. 104:24; (4) യെശ. 55:11.

b മററുപ്രകാരത്തിൽ സൂചി​പ്പി​ക്കാ​ത്ത​പക്ഷം ഈ പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന തിരു​വെ​ഴുത്ത്‌ ഉദ്ധരണി​കൾ ആധുനിക ഭാഷയി​ലു​ളള വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോ​ക​ഭാ​ഷാ​ന്തരം 1961-ലെ പതിപ്പിൽ നിന്നു​ള​ള​താണ്‌.

c രാജാക്കൻമാരും കല്ലറക​ളും ജനങ്ങളും—പൂർവ്വ​ദി​ക്കി​ന്റെ അരു​ണോ​ദയം, പുറം 25.

[അധ്യയന ചോദ്യ​ങ്ങൾ]