വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അതിശയോക്തി

അതിശയോക്തി

ഊന്നലിനുവേണ്ടിയോ ഒരു വസ്‌തുത മനസ്സിൽ പതിയുന്നതിനുവേണ്ടിയോ ഒരു കാര്യം മന­പ്പൂർവം പെരുപ്പിച്ചുകാണിക്കുന്ന അലങ്കാരപ്രയോഗം. അക്കാര്യം പെരുപ്പിച്ചുകാണിച്ചിരിക്കുകയാണെന്നു വായനക്കാരനു വളരെ വ്യക്തവുമായിരിക്കും. അതിശയോക്തിയെ അക്ഷരാർഥത്തിൽ എടുക്കരുത്‌.

ആളുകളെ പഠിപ്പിക്കുമ്പോൾ യേശു പലപ്പോഴും അതിശയോക്തി ഉപയോഗിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, യേശു ഒരിക്കൽ ചോദിച്ചു: “സഹോദരന്റെ കണ്ണിലെ കരടു നോക്കുന്ന നീ സ്വന്തം കണ്ണിലെ കഴുക്കോൽ കാണാത്തത്‌ എന്താണ്‌?” (മത്ത 7:3) മറ്റൊരു ഉദാഹരണമാണ്‌, “നിങ്ങളുടെ ഒറ്റ തലമുടിനാരുപോലും നശിച്ചുപോകില്ല” എന്ന യേശുവിന്റെതന്നെ വാക്കുകൾ. (ലൂക്ക 21:18) എന്തായാലും തന്റെ ശിഷ്യന്മാരിൽ ആരുടെയും ഒറ്റ മുടിയിഴയ്‌ക്കുപോലും ഒരു കുഴപ്പവും വരില്ല എന്നല്ല യേശു ഉദ്ദേശിച്ചത്‌. പകരം അതൊരു അതിശയോക്തിയായിരുന്നു. തന്റെ അനുഗാമികളെ ‘എല്ലാവരും വെറുത്താലും’ അവർക്കു സംരക്ഷണം കിട്ടും എന്ന്‌ ഉറപ്പു കൊടുക്കുകയായിരുന്നു യേശു.— ലൂക്ക 21:17.