വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അൽപ്പതാവാചി

അൽപ്പതാവാചി

നാമപദങ്ങളുടെ ഈ രൂപം പൊതുവേ സൂചിപ്പിക്കുന്നതു വലുപ്പക്കുറവിനെയാണ്‌. ഉദാഹരണത്തിന്‌, “മീൻ,” “വള്ളം” എന്നിവയുടെ ഗ്രീക്കുപദങ്ങൾ അൽപ്പതാവാചി രൂപത്തിൽ വരുന്നിടത്ത്‌ ‘ചെറുമീൻ,’ “ചെറിയ വള്ളം” എന്നെല്ലാമാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. (മത്ത 15:34; മർ 3:9) വലുപ്പത്തിനു പുറമേ യൗവനം, ഇഷ്ടം, പരിചയം എന്നീ ആശയങ്ങൾ ധ്വനിപ്പിക്കാനും അൽപ്പതാവാചി രൂപം ഉപയോഗിക്കാറുണ്ട്‌. ചിലപ്പോഴൊക്കെ അതു പുച്ഛത്തെപ്പോലും കുറിച്ചേക്കാം.

ഗ്രീക്കുതിരുവെഴുത്തുകളിൽ അൽപ്പതാവാചി രൂപം പലപ്പോഴും ഇഷ്ടത്തെയും പരിചയത്തെയും കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, താഴ്‌മയുള്ള തന്റെ അനുഗാമികളെ യേശു ‘കുഞ്ഞാടുകൾ’ എന്നാണു വിശേഷിപ്പിച്ചത്‌. (യോഹ 21:15-17) അപ്പോസ്‌തലനായ യോഹന്നാൻ സഹക്രിസ്‌ത്യാനികളെ “കുഞ്ഞുങ്ങളേ” എന്നും വിളിച്ചു.​—1യോഹ 2:1, 12, 28; 3:7, 18; 4:4; 5:21.