ആരാധനാസ്ഥലം; ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലം
സാധാരണഗതിയിൽ ഒരു കുന്നിന്റെയോ മലയുടെയോ കെട്ടി ഉയർത്തിയ ഒരു തറയുടെയോ മുകളിലുള്ള ആരാധനയ്ക്കുള്ള സ്ഥലം. ദൈവത്തെ ആരാധിക്കാൻ ചിലപ്പോഴൊക്കെ ആരാധനാസ്ഥലങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും പുറജാതീയ വ്യാജദൈവങ്ങളുടെ ആരാധനയുമായി ബന്ധപ്പെട്ടാണു മിക്കപ്പോഴും അവ ഉപയോഗിച്ചിരുന്നത്.—സംഖ 33:52; 1രാജ 3:2; യിര 19:5.