വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉടമ്പടിപ്പെട്ടകം

ഉടമ്പടിപ്പെട്ടകം

കരു​വേ​ല​ത്ത​ടികൊണ്ട്‌ ഉണ്ടാക്കി​യിട്ട്‌ സ്വർണം പൊതിഞ്ഞ ഒരു പെട്ടി. ആദ്യം വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ അതിവി​ശു​ദ്ധ​ത്തി​ലും പിന്നീടു ശലോ​മോൻ പണിത ദേവാ​ല​യ​ത്തി​ന്റെ അതിവി​ശു​ദ്ധ​ത്തി​ലും ആണ്‌ ഇതു വെച്ചി​രു​ന്നത്‌. ഇതിനു സ്വർണംകൊ​ണ്ടുള്ള ഒരു മൂടി​യു​ണ്ടാ​യി​രു​ന്നു. അതിന്മേൽ രണ്ടു കെരൂ​ബു​കൾ അഭിമു​ഖ​മാ​യി നിന്നി​രു​ന്നു. പത്തു കല്‌പ​ന​ക​ളുള്ള രണ്ടു കൽപ്പല​ക​ക​ളാണ്‌ ഉടമ്പടിപ്പെ​ട്ട​ക​ത്തിൽ പ്രധാ​ന​മാ​യു​ണ്ടാ​യി​രു​ന്നത്‌. (ആവ 31:26; 1രാജ 6:19; എബ്ര 9:4)—അനു. ബി5-ഉം ബി8-ഉം കാണുക.