കനൽപ്പാത്രങ്ങൾ
സ്വർണം, വെള്ളി, ചെമ്പ് എന്നിവകൊണ്ട് നിർമിച്ച പാത്രങ്ങൾ. ബലി അർപ്പിക്കുന്ന യാഗപീഠത്തിൽനിന്ന് കരിയും സ്വർണംകൊണ്ടുള്ള തണ്ടുവിളക്കിൽനിന്ന് കത്തിയ തിരിയും നീക്കം ചെയ്യാനും സുഗന്ധക്കൂട്ടു കത്തിക്കാനും വേണ്ടി വിശുദ്ധകൂടാരത്തിലും ദേവാലയത്തിലും ഉപയോഗിച്ചിരുന്നു. ഇവയെ ‘സുഗന്ധക്കൂട്ടു കത്തിക്കുന്ന പാത്രം’ എന്നും വിളിച്ചിരുന്നു.—പുറ 37:23, അടിക്കുറിപ്പ്; 2ദിന 26:19; എബ്ര 9:4.