വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൂടാരോത്സവം

കൂടാരോത്സവം

കൂടാ​രപ്പെ​രു​ന്നാൾ എന്നും ഫലശേ​ഖ​ര​ത്തി​ന്റെ ഉത്സവം എന്നും അറിയപ്പെ​ടു​ന്നു. ഏഥാനീം മാസം 15-21 തീയതി​ക​ളി​ലാണ്‌ ഇത്‌ ആചരി​ച്ചി​രു​ന്നത്‌. ഇസ്രായേ​ലി​ലെ കാർഷി​ക​വർഷ​ത്തി​ന്റെ അവസാ​ന​മുള്ള വിള​വെ​ടു​പ്പി​ന്റെ ആഘോ​ഷ​മാ​യി​രു​ന്നു ഇത്‌. കൃഷിയെ അനു​ഗ്ര​ഹി​ച്ച​തിനെപ്രതി യഹോ​വ​യ്‌ക്കു നന്ദി നൽകാ​നും സന്തോ​ഷി​ക്കാ​നും ഉള്ള സമയം! ഈജി​പ്‌തിൽനിന്ന്‌ പുറ​പ്പെ​ട്ടുപോ​ന്ന​തി​ന്റെ ഓർമ​യ്‌ക്കാ​യി ആ ദിവസ​ങ്ങ​ളിൽ ആളുകൾ ചെറിയ പന്തൽപോ​ലുള്ള കൂടാ​രങ്ങൾ ഉണ്ടാക്കി അതിൽ താമസി​ക്കു​മാ​യി​രു​ന്നു. പുരു​ഷ​ന്മാരെ​ല്ലാം യരുശലേ​മിൽ പോയി ആചരിക്കേ​ണ്ടി​യി​രുന്ന മൂന്ന്‌ ഉത്സവങ്ങ​ളിൽ ഒന്നായി​രു​ന്നു ഇത്‌.—ലേവ 23:34; എസ്ര 3:4.