വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

താൽമൂദ്‌

താൽമൂദ്‌

വാമൊഴിയായി കൈമാറിപ്പോന്ന ജൂതനിയമങ്ങളുടെ ഒരു സമാഹാരം. ജൂതന്മാരുടെ സാമൂഹികജീവിതത്തെയും മതവിശ്വാസങ്ങളെയും നിയന്ത്രിച്ചിരുന്ന നിയമങ്ങൾ അടങ്ങിയ താൽമൂദിനു രണ്ടു ഭാഗങ്ങളുണ്ടായിരുന്നു—ഒന്ന്‌, മിഷ്‌നാ എന്ന നിയമസംഹിത. രണ്ട്‌, ആ നിയമസംഹിതയെക്കുറിച്ചുള്ള വിശദീകരണങ്ങൾ അടങ്ങിയ ജെമാറ.

താൽമൂദുകൾ രണ്ടെണ്ണമുണ്ട്‌, പാലസ്‌തീനിയൻ താൽമൂദും (ഏ. എ.ഡി. 400) ബാബിലോണിയൻ താൽമൂദും (ഏ. എ.ഡി. 600). ഇതിൽ വിശദാംശങ്ങൾ കൂടുതലുള്ളതു ബാബിലോണിയൻ താൽമൂദിലാണ്‌. റബ്ബിമാരുടെ നിയമത്തിന്റെ നെടുംതൂണായാണ്‌ അത്‌ അറിയപ്പെടുന്നത്‌. എബ്രായതിരുവെഴുത്തുകൾക്കു പൂർണത നൽകുന്നതു താൽമൂദാണെന്നു ജൂതന്മാർ വിശ്വസിക്കുന്നു. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും ബാധിക്കുന്ന വളരെ വിശദമായ പെരുമാറ്റച്ചട്ടങ്ങൾ അതിൽ അക്കമിട്ട്‌ നിരത്തിയിട്ടുണ്ട്‌. മധ്യയുഗമായപ്പോഴേക്കും പല ജൂതന്മാരും താൽമൂദിനു തിരുവെഴുത്തുകളെക്കാൾ പ്രാധാന്യം കല്‌പിച്ചിരുന്നു.

ജൂതപാരമ്പര്യങ്ങളെക്കുറിച്ചും അവർ തിരുവെഴുത്തുകൾക്കു നൽകുന്ന വ്യാഖ്യാനങ്ങളെക്കുറിച്ചും ഉള്ള പ്രയോജനകരമായ പല പശ്ചാത്തലവിവരങ്ങളും താൽമൂദിലുണ്ടെങ്കിലും, ദൈവത്തിന്റെ നീതിയുടെയും സ്‌നേഹത്തിന്റെയും വെളിച്ചത്തിൽ കാര്യങ്ങളെ വിലയിരുത്താൻ അത്‌ ആളുകളെ സഹായിക്കുന്നില്ല. പകരം എല്ലാ കാര്യങ്ങളെയും നിയമത്തിന്റെ കണ്ണിലൂടെ നോക്കിക്കാണാനാണ്‌ അതു പഠിപ്പിക്കുന്നത്‌. (മത്ത 23:23, 24; ലൂക്ക 11:42) ജൂതചിന്താഗതിയിൽ അന്ധവിശ്വാസങ്ങളും ഗ്രീക്ക്‌ തത്ത്വചിന്തയും ചെലുത്തിയ സ്വാധീനവും താൽമൂദിൽ വളരെ പ്രകടമാണ്‌. അതിനൊരു ഉദാഹരണമാണ്‌ ആത്മാവ്‌ അമർത്യമാണ്‌ എന്ന ഉപദേശം.​—മത്ത 15:2-ന്റെ പഠനക്കുറിപ്പു കാണുക.