വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാസീർ

നാസീർ

“തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ടവൻ,” “സമർപ്പി​തൻ,” “വേർതി​രി​ക്കപ്പെ​ട്ടവൻ” എന്നൊക്കെ അർഥം വരുന്ന എബ്രാ​യ​പ​ദ​ത്തിൽനി​ന്നു​ള്ളത്‌. രണ്ടു തരം നാസീർവ്ര​ത​സ്ഥ​രുണ്ട്‌: സ്വമന​സ്സാ​ലെ ആ വ്രത​മെ​ടു​ക്കു​ന്ന​വ​രും ദൈവം നിയമി​ക്കു​ന്ന​വ​രും. ഒരു നിശ്ചി​ത​കാ​ലത്തേക്കു നാസീ​രാ​യി ജീവി​ച്ചുകൊ​ള്ളാമെന്ന്‌ ഒരു സ്‌ത്രീ​ക്കോ പുരു​ഷ​നോ യഹോ​വ​യ്‌ക്കു സവി​ശേ​ഷനേർച്ച നേരാ​മാ​യി​രു​ന്നു. ഇങ്ങനെ സ്വമന​സ്സാ​ലെ വ്രത​മെ​ടു​ക്കു​ന്ന​വർക്കു പ്രധാ​ന​മാ​യി മൂന്നു നിയ​ന്ത്ര​ണ​ങ്ങ​ളുണ്ട്‌: ലഹരി​പാ​നീ​യ​ങ്ങ​ളും മുന്തി​രി​യിൽനിന്ന്‌ ഉണ്ടാക്കുന്ന സകലവും ഒഴിവാ​ക്കണം, മുടി മുറി​ക്ക​രുത്‌, മൃത​ദേ​ഹ​ത്തിൽ തൊട​രുത്‌. എന്നാൽ ദൈവ​മാ​ണു നാസീ​രാ​യി നിയമി​ക്കു​ന്നതെ​ങ്കിൽ ജീവി​ത​കാ​ലം മുഴുവൻ അവർ അങ്ങനെ തുടരണം, അവർക്കുള്ള നിബന്ധ​നകൾ യഹോ​വ​യാ​ണു വെക്കു​ന്നത്‌.—സംഖ 6:2-7; ന്യായ 13:5.