വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പബ്ലിയസ്‌ കൊർനേലിയസ്‌ റ്റാസിറ്റസ്‌

പബ്ലിയസ്‌ കൊർനേലിയസ്‌ റ്റാസിറ്റസ്‌

(ഏ. എ.ഡി. 56-ഏ. 120) പുരാതന റോമിലെ ഏറ്റവും മഹാനായ ചരിത്രകാരനെന്നു പൊതുവേ കണക്കാക്കപ്പെടുന്ന റ്റാസിറ്റസ്‌ ഒരു നല്ല പ്രാസംഗികനും റോമൻ ഗവൺമെന്റ്‌ അധികാരിയും ആയിരുന്നു.

റ്റാസിറ്റസിന്റെ ഏറ്റവും പ്രമുഖകൃതികളാണ്‌ വൃത്താന്തങ്ങൾ (ഇംഗ്ലീഷ്‌) (ഏ. എ.ഡി. 104-109), വാർഷികവൃത്താന്തങ്ങൾ (ഇംഗ്ലീഷ്‌) (ഏ. എ.ഡി. 115-117) എന്നിവ. ഈ രണ്ടു പുസ്‌തകങ്ങളിലായി, അദ്ദേഹം റോമൻ സാമ്രാജ്യത്തിന്റെ എ.ഡി. 14 മുതൽ 96 വരെയുള്ള ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരു സദാചാരവാദിയായി അറിയപ്പെട്ടിരുന്ന ഇദ്ദേഹം റോമൻ സ്വേച്ഛാധികാരികളുടെ അഴിമതിയെയും അധികാരദുർവിനിയോഗത്തെയും നിശിതമായി വിമർശിച്ചു. ഉദാഹരണത്തിന്‌, റ്റാസിറ്റസിനു ക്രിസ്‌ത്യാനികളോടു വലിയ മതിപ്പില്ലായിരുന്നെങ്കിലും അവർക്കെതിരെയുള്ള നീറോയുടെ കൊടുംക്രൂരതകളെക്കുറിച്ച്‌ അദ്ദേഹം തുറന്നെഴുതി. എ.ഡി. 64-ൽ റോമിലുണ്ടായ വൻ അഗ്നിബാധയുടെ ഉത്തരവാദിത്വം നീറോ നിരപരാധികളായ ക്രിസ്‌ത്യാനികളുടെമേൽ കെട്ടിവെച്ചതായിരുന്നു അതിലൊന്ന്‌.

ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില വ്യക്തികളെ റ്റാസിറ്റസ്‌ തന്റെ കൃതികളിൽ പേരെടുത്ത്‌ പരാമർശിച്ചിട്ടുണ്ട്‌. അതിന്‌ ഉദാഹരണമാണ്‌, സിറിയയിലെ റോമൻ ഗവർണറായിരുന്ന കുറേന്യൊസ്‌, യഹൂദ്യയിലെ നാടുവാഴിയായിരുന്ന ഫേലിക്‌സ്‌, തിബെര്യൊസ്‌ സീസറിന്റെ ഭരണകാലത്ത്‌ ക്രിസ്‌തുവിനെ വധിക്കാൻ ഉത്തരവിട്ട പൊന്തിയൊസ്‌ പീലാത്തൊസ്‌ എന്നിവർ. ഇത്തരം പരാമർശങ്ങളെല്ലാം ബൈബിളിന്റെ ആധികാരികതയ്‌ക്ക്‌ അടിവരയിടുന്നു.​—മത്ത 27:2; ലൂക്ക 2:1, 2; 3:1; പ്രവൃ 23:24, 26.