വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാപപരിഹാരം

പാപപരിഹാരം

ദൈവത്തെ സമീപി​ക്കാ​നും ആരാധി​ക്കാ​നും വേണ്ടി ജനങ്ങൾ അർപ്പി​ച്ചി​രുന്ന ബലിക​ളു​മാ​യി ബന്ധപ്പെ​ട്ടാണ്‌ എബ്രാ​യ​തി​രുവെ​ഴു​ത്തു​ക​ളിൽ ഇത്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. മോശ​യു​ടെ നിയമ​മ​നു​സ​രി​ച്ചുള്ള ബലികൾ, വിശേ​ഷി​ച്ചും പാപപ​രി​ഹാ​ര​ദി​വ​സ​ത്തിൽ അർപ്പി​ച്ചി​രുന്ന ബലികൾ, വ്യക്തി​കൾക്കും മുഴു​ജ​ന​ത​യ്‌ക്കും പാപമുണ്ടെ​ങ്കി​ലും അവർക്കു ദൈവ​വു​മാ​യി അനുര​ഞ്‌ജന​ത്തി​ലാ​കാൻവേ​ണ്ടി​യാ​യി​രു​ന്നു. മനുഷ്യ​വർഗ​ത്തി​ന്റെ പാപങ്ങൾക്ക്‌ എല്ലാ കാല​ത്തേ​ക്കുംവേണ്ടി ഒരിക്ക​ലാ​യി പരിഹാ​രം വരുത്തി യഹോ​വ​യു​മാ​യി അനുര​ഞ്‌ജ​ന​ത്തി​ലാ​കാൻ അവസരം നൽകുന്ന യേശു​വി​ന്റെ ബലിയെ ഈ ബലികൾ മുൻനി​ഴ​ലാ​ക്കി.—ലേവ 5:10; 23:28; കൊലോ 1:20; എബ്ര 9:12.