വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുരോഹിതൻ

പുരോഹിതൻ

ദൈവത്തെ​ക്കു​റി​ച്ചും ദൈവ​ത്തി​ന്റെ നിയമ​ങ്ങളെ​ക്കു​റി​ച്ചും ജനത്തെ ഉപദേ​ശി​ച്ചുകൊണ്ട്‌ അവർക്കു​വേണ്ടി ദൈവ​ത്തി​ന്റെ ഔദ്യോ​ഗി​കപ്ര​തി​നി​ധി​യാ​യി സേവി​ച്ച​യാൾ. ജനത്തി​നുവേണ്ടി ബലികൾ അർപ്പി​ക്കു​ക​യും മധ്യസ്ഥത വഹിക്കു​ക​യും അപേക്ഷി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ട്‌ പുരോ​ഹി​തൻ ദൈവ​മു​മ്പാ​കെ ജനത്തെ​യും പ്രതി​നി​ധീ​ക​രി​ച്ചു. മോശ​യു​ടെ നിയമം നിലവിൽ വരുന്ന​തി​നു മുമ്പ്‌ ഗോ​ത്ര​പി​താ​ക്ക​ന്മാ​രാ​യി​രു​ന്നു കുടും​ബ​ത്തി​ന്റെ പുരോ​ഹി​ത​ന്മാ​രാ​യി സേവി​ച്ചി​രു​ന്നത്‌. മോശ​യു​ടെ നിയമം വന്നതോ​ടെ ലേവി ഗോ​ത്ര​ത്തി​ലെ അഹരോ​ന്റെ കുടും​ബ​ത്തി​ലുള്ള പുരു​ഷ​ന്മാർ പുരോ​ഹി​ത​ന്മാ​രാ​യി സേവി​ച്ചു​തു​ടങ്ങി. ലേവി ഗോ​ത്ര​ത്തിൽ ബാക്കി​യുള്ള പുരു​ഷ​ന്മാർ അവരുടെ സഹായി​ക​ളാ​യും സേവിച്ചു. പുതിയ ഉടമ്പടി നിലവിൽ വന്നപ്പോൾ യേശുക്രി​സ്‌തു മഹാപുരോ​ഹി​ത​നാ​യുള്ള പുരോ​ഹി​ത​ന്മാ​രു​ടെ ഒരു രാജ്യ​മാ​യി​ത്തീർന്നു ആത്മീയ ഇസ്രാ​യേൽ.—പുറ 28:41; എബ്ര 9:24; വെളി 5:10.