വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെന്റൺ ജോൺ ആന്തണി ഹോർട്ട്‌

ഫെന്റൺ ജോൺ ആന്തണി ഹോർട്ട്‌

(1828-1892) ഒരു ബൈബിൾപണ്ഡിതനും ദൈവശാസ്‌ത്രജ്ഞനും ആയിരുന്ന ഇദ്ദേഹം അയർലൻഡിലെ ഡബ്ലിനിലാണു ജനിച്ചത്‌. ഇംഗ്ലണ്ടിലെ കേംബ്രിജ്‌ സർവകലാശാലയിൽനിന്ന്‌ വിദ്യാഭ്യാസം നേടിയ ഹോർട്ട്‌ പിൽക്കാലത്ത്‌ അതേ സർവകലാശാലയിലെ ഒരു പ്രൊഫസ്സറായി. ജീവിതാവസാനംവരെ അദ്ദേഹം ആ സ്ഥാനത്ത്‌ തുടരുകയും ചെയ്‌തു. ഇംഗ്ലണ്ടിലെ ക്രൈസ്‌തവസഭയുടെ ഒരു നിയമിതശുശ്രൂഷകനായും അദ്ദേഹം സേവിച്ചു.

ഹോർട്ടിന്റെയും അദ്ദേഹത്തിന്റെ സഹകാരിയായ ബി.എഫ്‌. വെസ്റ്റ്‌കോട്ടിന്റെയും ഗവേഷണഫലമായി ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ഗ്രീക്കുപാഠത്തിന്റെ ഒരു പതിപ്പ്‌ 1881-ൽ പുറത്തിറങ്ങി. അതിന്റെ പേര്‌ ഗ്രീക്കിലെ പുതിയ നിയമം എന്നായിരുന്നു. പുതിയ ലോക ഭാഷാന്തരത്തിന്റെ ആദ്യപതിപ്പ്‌ തയ്യാറാക്കിയപ്പോഴും 2013-ൽ അതു പരിഷ്‌കരിച്ചപ്പോഴും പരിശോധിച്ച ആധികാരികമായ ഗ്രീക്കുപാഠങ്ങളിൽ ഒന്നായിരുന്നു അത്‌.