ഭർത്തൃസഹോദരധർമം
ദൈവജനത്തിന് ഇടയിലുണ്ടായിരുന്ന ഒരു സമ്പ്രദായം. പിന്നീട് ഇതു മോശയുടെ നിയമത്തിന്റെ ഭാഗമായി. ഇതനുസരിച്ച് ഒരാൾ, ആൺമക്കളില്ലാതെ മരിച്ചുപോയ തന്റെ സഹോദരന്റെ പരമ്പര നിലനിറുത്താൻ അദ്ദേഹത്തിന്റെ ഭാര്യയെ വിവാഹം ചെയ്യണമായിരുന്നു. ദേവരവിവാഹം എന്നും അറിയപ്പെടുന്നു.—ഉൽ 38:8; ആവ 25:5