വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മഹാപുരോഹിതൻ

മഹാപുരോഹിതൻ

മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌ ദൈവ​മു​മ്പാ​കെ ജനത്തെ പ്രതി​നി​ധീ​ക​രി​ച്ചി​രുന്ന പ്രധാ​ന​പുരോ​ഹി​തൻ. മറ്റു പുരോ​ഹി​ത​ന്മാ​രു​ടെ മേൽനോ​ട്ടം അദ്ദേഹ​ത്തി​നാ​യി​രു​ന്നു. ‘മുഖ്യ​പുരോ​ഹി​തൻ’ എന്നും അറിയപ്പെ​ടു​ന്നു. (2ദിന 26:20; എസ്ര 7:5) വിശു​ദ്ധ​കൂ​ടാ​ര​ത്തിലെ​യും പിന്നീടു ദേവാ​ല​യ​ത്തിലെ​യും ഏറ്റവും അകത്തെ മുറി​യായ അതിവി​ശു​ദ്ധ​ത്തിൽ പ്രവേ​ശി​ക്കാൻ അദ്ദേഹ​ത്തി​നു മാത്രമേ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഓരോ വർഷവും പാപപ​രി​ഹാ​ര​ദി​വസം മാത്ര​മാണ്‌ അങ്ങനെ പ്രവേ​ശി​ച്ചി​രു​ന്നത്‌. യേശുക്രി​സ്‌തു​വിനെ​യും “മഹാപുരോ​ഹി​തൻ” എന്നു വിളി​ച്ചി​ട്ടുണ്ട്‌.—ലേവ 16:2, 17; 21:10; മത്ത 26:3; എബ്ര 4:14.