വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മിഷ്‌നാ

മിഷ്‌നാ

വാമൊഴിയായ ജൂതനിയമങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഒരു സമാഹാരമാണു മിഷ്‌നാ. ദൈവത്തിന്റെ ലിഖിത നിയമങ്ങളുടെ, പ്രത്യേകിച്ച്‌ മോശയ്‌ക്കു കൊടുത്ത നിയമത്തിന്റെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ആണ്‌ ഇതിലുള്ളത്‌. അവ സമാഹരിച്ച്‌ ലിഖിതരൂപത്തിലാക്കിയത്‌ എ.ഡി. മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ്‌.

“ആവർത്തിക്കുക,” “പഠിപ്പിക്കുക” എന്നൊക്കെ അർഥംവരുന്ന ഒരു എബ്രായപദത്തിൽനിന്നാണു മിഷ്‌നാ എന്ന പേര്‌ വന്നിരിക്കുന്നത്‌. സീനായ്‌ പർവതത്തിൽവെച്ച്‌ ദൈവം മോശയ്‌ക്കു ലിഖിതനിയമങ്ങൾ നൽകിയതോടൊപ്പം ആ നിയമങ്ങൾ എങ്ങനെ നടപ്പാക്കണം എന്നതിനെക്കുറിച്ചുള്ള നിർദേശങ്ങൾ വാമൊഴിയായി നൽകിയെന്നും യാഥാസ്ഥിതികരായ ജൂതന്മാർ വിശ്വസിക്കുന്നു. മിഷ്‌നായെ ആധാരമാക്കിയാണു പിൽക്കാലത്ത്‌ താൽമൂദ്‌ തയ്യാറാക്കിയത്‌.

തിരുവെഴുത്തുകൾക്കു പൂർണത കൈവരുന്നതു മിഷ്‌നായിലൂടെയാണെന്ന ഒരു അവകാശവാദം നിലവിലുണ്ടെങ്കിലും വാസ്‌തവം അതിനു നേർവിപരീതമാണ്‌. ശരിക്കും പറഞ്ഞാൽ അതിലെ മനുഷ്യനിർമിതമായ എണ്ണമറ്റ നിയമങ്ങളും പാരമ്പര്യങ്ങളും, ദൈവനിയമങ്ങളെയും തത്ത്വങ്ങളെയും നിഷ്‌പ്രഭമാക്കുകയാണു ചെയ്‌തിട്ടുള്ളത്‌. (മർ 7:1, 13) എന്നാൽ ചില തിരുവെഴുത്തുഭാഗങ്ങളുടെ പശ്ചാത്തലവിവരങ്ങളെക്കുറിച്ചും ചില പുരാതന ജൂതാചാരങ്ങളെക്കുറിച്ചും ഉള്ള വിശദാംശങ്ങൾ മിഷ്‌നായിലുണ്ട്‌. ദൈവനാമത്തോടുള്ള ജൂതന്മാരുടെ മനോഭാവവും അതിൽ വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ ബൈബിളിന്റെ പഠിതാക്കൾ മിഷ്‌നായ്‌ക്കു ചരിത്രപരമായി വളരെ മൂല്യം കല്‌പിക്കുന്നുണ്ട്‌.