വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മേരോദാക്ക്‌

മേരോദാക്ക്‌

ബാബി​ലോൺ നഗരത്തി​ലെ പ്രധാ​ന​ദൈവം. ബാബിലോ​ണി​യൻ രാജാ​വും നിയമ​നിർമാ​താ​വും ആയ ഹമുറാ​ബി ബാബിലോ​ണി​നെ ബാബിലോ​ണി​യ​യു​ടെ തലസ്ഥാ​ന​മാ​ക്കി​യശേഷം മേരോ​ദാക്ക്‌ (അഥവാ മാർഡൂ​ക്ക്‌) പ്രാമു​ഖ്യത നേടി. അങ്ങനെ ഒടുവിൽ, മുമ്പു​ണ്ടാ​യി​രുന്ന അനേകം ദൈവ​ങ്ങളെ തത്‌സ്ഥാ​ന​ത്തു​നിന്ന്‌ നീക്കി ബാബിലോ​ണി​യൻ ദേവഗ​ണ​ത്തി​ലെ പ്രധാ​ന​ദൈ​വ​മാ​യി. പിന്നെ​പ്പി​ന്നെ മേരോ​ദാക്ക്‌ (അഥവാ മാർഡൂ​ക്ക്‌) എന്ന പേരിന്റെ സ്ഥാനത്ത്‌ “ബേലു” (“യജമാനൻ”) എന്ന സ്ഥാന​പ്പേ​രാ​യി. മേരോ​ദാ​ക്കി​നെ പൊതു​വേ ബേൽ എന്നു വിളി​ച്ചി​രു​ന്നു.—യിര 50:2.