വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മേൽവിചാരകൻ

മേൽവിചാരകൻ

ഉണർന്നി​രുന്ന്‌ സഭയെ സംരക്ഷി​ക്കു​ന്ന​തും മേയ്‌ക്കു​ന്ന​തും ആണ്‌ ഒരു മേൽവി​ചാ​ര​കന്റെ മുഖ്യ​മായ ഉത്തരവാ​ദി​ത്വം. ഇതിന്റെ ഗ്രീക്കു​പ​ദ​മായ എപ്പിസ്‌കോ​പ്പോ​സ്‌ എന്നതിന്റെ അടിസ്ഥാ​നാ​ശയം സംരക്ഷണം നൽകാ​നാ​യി മേൽനോ​ട്ടം വഹിക്കുക എന്നാണ്‌. “മേൽവി​ചാ​രകൻ,” “മൂപ്പൻ” (പ്രെസ്‌ബി​റ്റെ​റോ​സ്‌) എന്നീ പദങ്ങൾ ക്രിസ്‌തീ​യ​സ​ഭ​യിൽ ഒരേ പദവിയെ​യാ​ണു കുറി​ക്കു​ന്നത്‌. “മൂപ്പൻ” എന്ന പദം നിയമി​ത​വ്യ​ക്തി​യു​ടെ പക്വത തെളി​യി​ക്കുന്ന ഗുണങ്ങളെ​യും “മേൽവി​ചാ​രകൻ” എന്ന പദം അദ്ദേഹ​ത്തി​ന്റെ ഉത്തരവാ​ദി​ത്വ​ങ്ങളെ​യും അർഥമാ​ക്കു​ന്നു.—പ്രവൃ 20:28; 1തിമ 3:2-7; 1പത്ര 5:2.