വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യാഗപീഠം

യാഗപീഠം

ആരാധ​ന​യു​ടെ ഭാഗമാ​യി ബലിയോ സുഗന്ധ​ക്കൂ​ട്ടോ അർപ്പി​ക്കാൻ ഉയർത്തി​പ്പ​ണിത തറ അല്ലെങ്കിൽ തട്ട്‌. പാറയോ മണ്ണോ കല്ലോ ലോഹം​കൊ​ണ്ട്‌ പൊതിഞ്ഞ തടിയോ ഉപയോ​ഗി​ച്ചാണ്‌ ഇതു പണിതി​രു​ന്നത്‌. വിശു​ദ്ധ​കൂ​ടാ​ര​ത്തിന്റെ​യും ദേവാ​ല​യ​ത്തിന്റെ​യും ഒന്നാമത്തെ മുറി​യിൽ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാൻ ‘സ്വർണംകൊ​ണ്ടുള്ള ചെറിയൊ​രു യാഗപീ​ഠം’ ഉണ്ടായി​രു​ന്നു. സ്വർണം പൊതിഞ്ഞ തടി​കൊ​ണ്ടാണ്‌ അത്‌ ഉണ്ടാക്കി​യി​രു​ന്നത്‌. ദഹനബലി അർപ്പി​ക്കാൻ മുറ്റത്ത്‌ ‘ചെമ്പുകൊ​ണ്ടുള്ള വലി​യൊ​രു യാഗപീ​ഠ​വും’ ഉണ്ടായി​രു​ന്നു. (പുറ 27:1; 39:38, 39; ഉൽ 8:20; 1രാജ 6:20; 2ദിന 4:1; ലൂക്ക 1:11)—അനു. ബി5-ഉം ബി8-ഉം കാണുക.