വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രത്‌നങ്ങൾ

രത്‌നങ്ങൾ

അക്കിക്കല്ല്‌-ഈ കല്ലു പല നിറങ്ങ​ളി​ലുണ്ട്‌. അർധതാ​ര്യ​മോ (ഭാഗി​ക​മാ​യി വെളിച്ചം കടത്തി​വി​ടു​ന്നത്‌.) അതാര്യ​മോ (വെളിച്ചം കടത്തി​വി​ടാ​ത്തത്‌.) ആയ കല്ല്‌. അമദമണി-പർപ്പിൾ അല്ലെങ്കിൽ വയലറ്റ്‌ നിറം. ഗോ​മേ​ദകം-നിറമി​ല്ലാതെ​യോ പല നിറങ്ങ​ളി​ലോ കാണാം. ഏറ്റവും പ്രചാ​ര​ത്തി​ലു​ള്ളതു തവിട്ടു കലർന്ന മഞ്ഞ നിറമാ​ണ്‌. പീതര​ത്‌നം-സുതാ​ര്യ​മോ അർധതാ​ര്യ​മോ ആയ കല്ല്‌. മഞ്ഞ അല്ലെങ്കിൽ പച്ച നിറം. മരതകം-സുതാ​ര്യ​മായ പച്ചക്കല്ല്‌. മാണി​ക്യം-ചുവപ്പ്‌ നിറം, സുതാ​ര്യം. വൈഡൂ​ര്യം-സാധാ​ര​ണ​ഗ​തി​യിൽ മഞ്ഞ കലർന്ന പച്ച നിറം. ചില​പ്പോൾ മറ്റു നിറങ്ങ​ളി​ലോ നിറമി​ല്ലാതെ​യോ കാണാം. സൂര്യ​കാ​ന്തം-ഇന്നു കാണുന്ന സൂര്യ​കാ​ന്തം അതാര്യ​വും പല നിറങ്ങ​ളി​ലു​ള്ള​തും ആണ്‌. വെളി​പാട്‌ 21:11-ൽ പറഞ്ഞി​രി​ക്കുന്ന സൂര്യ​കാ​ന്തം അർധതാ​ര്യ​മാണ്‌. അവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം വജ്ര​ത്തെ​യാ​ണു സൂചി​പ്പി​ക്കു​ന്നതെന്നു ചിലർ അഭി​പ്രാ​യപ്പെ​ടു​ന്നു. സ്‌ഫടി​ക​ക്കല്ല്‌-സുതാ​ര്യ​മോ അർധതാ​ര്യ​മോ ആയ കല്ല്‌. പല നിറങ്ങ​ളിൽ കാണാം.—പുറ 28:17-20; വെളി 21:19, 20.