ലിപ്യന്തരണം
ഒരു ഭാഷയിലെ വാക്കുകൾ മറ്റൊരു ഭാഷയുടെ ലിപിയിൽ എഴുതുന്നതിനെയാണു ലിപ്യന്തരണം എന്നു പറയുന്നത്. അതിനായി അതിലെ അക്ഷരങ്ങളോട് ഏറ്റവും ചേർന്നുപോകുന്ന അക്ഷരങ്ങൾ മറ്റേ ഭാഷയിൽനിന്ന് തിരഞ്ഞെടുക്കും. ഇങ്ങനെ എഴുതിയാൽ ഒരാൾക്ക് അന്യഭാഷാ പദങ്ങൾപോലും വായിക്കാനാകും.