വരിമധ്യ ഭാഷാന്തരങ്ങൾ
ബൈബിൾ എഴുതപ്പെട്ട മൂലഭാഷകൾ അറിഞ്ഞുകൂടാത്ത വായനക്കാർക്കു വളരെയധികം പ്രയോജനപ്പെടുന്ന പരിഭാഷകളാണ് ഇവ. ഇത്തരം പരിഭാഷകളിൽ മൂലഭാഷാപദങ്ങളുടെ അക്ഷരാർഥം നൽകിയിരിക്കുന്നതുകൊണ്ട് വായനക്കാർക്കു സ്വന്തം ഭാഷയിലുള്ള ബൈബിളിലെ പദങ്ങൾ അവയുമായി തട്ടിച്ചുനോക്കാൻ സാധിക്കും.
എന്നാൽ ഇത്തരം പദാനുപദപരിഭാഷകളിൽ കാണുന്നതു മൂലഭാഷയുടെ വ്യാകരണഘടനയായതുകൊണ്ട് ആളുകൾക്ക് അവയിലെ ആശയം മനസ്സിലാക്കിയെടുക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഇത്തരം ഭാഷാന്തരങ്ങളുടെ മാർജിനിൽ, മറ്റൊരു പരിഭാഷയുംകൂടെ കൊടുക്കാറുണ്ട്. ആളുകൾ പൊതുവേ അംഗീകരിക്കുന്ന ഒരു ബൈബിൾപരിഭാഷയായിരിക്കും ഇത്തരത്തിൽ മാർജിനിൽ നൽകുന്നത്. ഉദാഹരണത്തിന്, ഗ്രീക്ക് തിരുവെഴുത്തുകളുടെ രാജ്യവരിമധ്യ ഭാഷാന്തരത്തിൽ (മത്തായി മുതൽ വെളിപാട് വരെ), 1984-ൽ പരിഷ്‌കരിച്ച പുതിയ ലോക ഭാഷാന്തരത്തിന്റെ ഇംഗ്ലീഷ് പതിപ്പിലെ വാക്യങ്ങൾ മാർജിനിൽ കൊടുത്തിട്ടുണ്ട്.