വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വേശ്യ

വേശ്യ

ഇണയല്ലാത്ത ഒരാളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​യാൾ, പ്രത്യേ​കിച്ച്‌ പണത്തി​നുവേണ്ടി. (വേശ്യ എന്നതിന്റെ ഗ്രീക്കു​പ​ദ​മായ പോർണെ, “വിൽക്കുക ” എന്ന്‌ അർഥമുള്ള മൂലപ​ദ​ത്തിൽനി​ന്നാ​ണു വന്നത്‌.) വേശ്യാ​വൃ​ത്തി ചെയ്യുന്ന പുരു​ഷ​ന്മാരെ​ക്കു​റിച്ച്‌ ബൈബി​ളിൽ പറയു​ന്നുണ്ടെ​ങ്കി​ലും ഈ പദം സാധാ​ര​ണ​യാ​യി സ്‌ത്രീ​കളെ​യാ​ണു കുറി​ക്കു​ന്നത്‌. മോശ​യു​ടെ നിയമം വേശ്യാ​വൃ​ത്തി വിലക്കി​യി​രു​ന്നു. വേശ്യ​യു​ടെ കൂലി യഹോ​വ​യു​ടെ ആലയത്തിൽ സംഭാ​വ​ന​യാ​യി സ്വീക​രി​ക്കി​ല്ലാ​യി​രു​ന്നു. പുറജാ​തീ​യർക്കു പക്ഷേ വരുമാ​ന​ത്തി​നുവേണ്ടി ക്ഷേത്രവേ​ശ്യ​കളെ ഉപയോ​ഗി​ക്കുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. (ആവ 23:17, 18; 1രാജ 14:24) ദൈവ​ത്തി​ന്റെ ആരാധ​ക​രാണെന്ന്‌ അവകാ​ശപ്പെ​ടു​ക​യും അതേസ​മയം ഏതെങ്കി​ലും തരത്തി​ലുള്ള വിഗ്ര​ഹാ​രാ​ധ​ന​യിൽ ഏർപ്പെ​ടു​ക​യും ചെയ്യുന്ന ആളുകളെ​യോ രാജ്യ​ങ്ങളെ​യോ സംഘട​ന​കളെ​യോ കുറി​ക്കാ​നും ബൈബി​ളിൽ ഈ പദം ആലങ്കാ​രി​ക​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ മതങ്ങളെ കുറി​ക്കുന്ന “ബാബി​ലോൺ എന്ന മഹതി”യെ വെളി​പാട്‌ പുസ്‌ത​ക​ത്തിൽ വേശ്യ​യാ​യി ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. കാരണം അധികാ​ര​ത്തി​നും സാമ്പത്തി​കനേ​ട്ട​ത്തി​നും വേണ്ടി അവൾ ലോക​ത്തി​ലെ ഭരണാ​ധി​കാ​രി​ക​ളു​മാ​യി ചേർന്ന്‌ പ്രവർത്തി​ക്കു​ന്നു.—വെളി 17:1-5; 18:3; 1ദിന 5:25.