വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശബത്ത്‌

ശബത്ത്‌

“വിശ്ര​മി​ക്കുക; നിറുത്തുക ” എന്ന്‌ അർഥം വരുന്ന എബ്രാ​യ​പ​ദ​ത്തിൽനിന്ന്‌ വന്നത്‌. ജൂതന്മാ​രു​ടെ കലണ്ടറ​നു​സ​രിച്ച്‌ ആഴ്‌ച​യി​ലെ ഏഴാം ദിവസം, അതായത്‌ വെള്ളി​യാഴ്‌ച സൂര്യാ​സ്‌ത​മ​യം​മു​തൽ ശനിയാ​ഴ്‌ച സൂര്യാ​സ്‌ത​മ​യം​വരെ. വർഷത്തി​ലെ ചില ഉത്സവദി​വ​സ​ങ്ങളെ​യും ഏഴാമത്തെ​യും അമ്പതാ​മത്തെ​യും വർഷങ്ങളെ​യും ശബത്ത്‌ എന്നു വിളി​ച്ചി​രു​ന്നു. പുരോ​ഹി​ത​ന്മാ​രു​ടെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ സേവനം ഒഴികെ മറ്റൊരു ജോലി​യും ശബത്തു​ദി​വസം ചെയ്യാൻ പാടി​ല്ലാ​യി​രു​ന്നു. ശബത്തു​വർഷ​ങ്ങ​ളിൽ നിലം കൃഷി ചെയ്യാതെ ഇടണമാ​യി​രു​ന്നു. കടം കൊടു​ത്തതു തിരി​ച്ചു​നൽകാൻ ഒരു എബ്രായൻ മറ്റൊരു എബ്രാ​യനെ നിർബ​ന്ധി​ക്കാ​നും പാടില്ല. മോശ​യു​ടെ നിയമ​ത്തിൽ ന്യായ​മായ ശബത്തു​നി​ബ​ന്ധ​ന​ക​ളാ​ണു​ണ്ടാ​യി​രു​ന്നത്‌. എന്നാൽ മതനേ​താ​ക്ക​ന്മാർ അവയോ​ടു നിയമങ്ങൾ കൂട്ടിച്ചേർത്തുകൊ​ണ്ടി​രു​ന്നു. അതു​കൊണ്ട്‌ യേശു​വി​ന്റെ കാലമാ​യപ്പോഴേ​ക്കും ആളുകൾക്ക്‌ അവ അനുസ​രി​ക്കാൻ പറ്റാത്ത വിധം കഠിന​മാ​യി​ത്തീർന്നു.—പുറ 20:8; ലേവ 25:4; ലൂക്ക 13:14-16; കൊലോ 2:16.