ഷണ്ഡൻ
അക്ഷരാർഥത്തിൽ, വൃഷണം ഉടയ്ക്കപ്പെട്ട പുരുഷൻ. ഇവരെ രാജകൊട്ടാരത്തിൽ രാജ്ഞിയുടെയും ഉപപത്നിമാരുടെയും പരിചാരകരും ഭൃത്യരും ആയി മിക്കപ്പോഴും നിയമിച്ചിരുന്നു. എന്നാൽ അക്ഷരാർഥത്തിൽ ഷണ്ഡനല്ലാത്ത, രാജകൊട്ടാരത്തിലെ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ നിയമിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനെയും ഈ പദം അർഥമാക്കുന്നു. കൂടുതൽ മെച്ചമായി ദൈവസേവനം ചെയ്യാനായി ആത്മനിയന്ത്രണം പാലിക്കുന്നവരെ ‘സ്വർഗരാജ്യത്തിനുവേണ്ടിയുള്ള ഷണ്ഡന്മാർ’ എന്നു വിളിച്ചുകൊണ്ട് ഈ പദം ആലങ്കാരികമായും ഉപയോഗിച്ചിട്ടുണ്ട്.—മത്ത 19:12; എസ്ഥ 2:15; പ്രവൃ 8:27.