സത്യദൈവം
എബ്രായ ഭാഷയിൽ “ദൈവം” എന്നത് നിശ്ചായക ഉപപദത്തോടൊപ്പം വരുമ്പോൾ ഇങ്ങനെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഏകസത്യദൈവമെന്ന നിലയിൽ യഹോവയെ വ്യാജദൈവങ്ങളിൽനിന്ന് വേർതിരിച്ചുകാണിക്കാൻ പലപ്പോഴും ഈ പ്രയോഗം ഉപയോഗിക്കുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ “സത്യദൈവം” എന്ന പരിഭാഷ എബ്രായപദപ്രയോഗത്തിന്റെ എല്ലാ അർഥതലങ്ങളും ഉൾക്കൊള്ളുന്നു.—ഉൽ 5:22, 24; 46:3; ആവ 4:39.