എന്റെ ബൈബിൾ കഥാപുസ്‌തകം

ബൈബിളിലെ 116 കഥകൾ വായിച്ചുനോക്കൂ. മനോഹരമായ ഈ കഥകൾ കൃത്യതയുള്ളതും എളുപ്പം മനസ്സിലാക്കാവുന്നതും ആണ്‌. അവ വായിച്ചുരസിക്കൂ.

ആമുഖം

ബൈബിളിലെ ജീവിക്കുന്ന കഥകൾ. ലോകചരിത്രത്തിലൂടെ ഒരു യാത്ര. ദൈവം മനുഷ്യർക്കു ഭൂമി സൃഷ്ടിക്കുന്നിടത്തുനിന്നാണ്‌ അത്‌ തുടങ്ങുന്നത്‌.

കഥ 1

ദൈവം സൃഷ്ടി തുടങ്ങുന്നു

ഉൽപത്തിയിൽ വിവരിച്ചിരിക്കുന്ന സൃഷ്ടിയെക്കുറിച്ചുള്ള കഥ കുട്ടികളെ അത്ഭുതപ്പെടുത്തുന്നതും അവർക്ക്‌ എളുപ്പം മനസ്സിലാക്കാവുന്നതും ആണ്‌.

കഥ 2

മനോഹരമായ ഒരു തോട്ടം

ഉൽപത്തിയിൽ കാണുന്നതുപോലെ ദൈവം ഭൂമിയുടെ ഒരു ഭാഗം വളരെ വിശേഷപ്പെട്ട ഒരു സ്ഥലമാക്കിത്തീർത്തു, അതാണ്‌ ഏദെൻ തോട്ടം. ഭൂമി മുഴുവനും ഭംഗിയുള്ള ആ ഏദെൻ തോട്ടംപോലെ ആകണമെന്നായിരുന്നു ദൈവത്തിന്റെ ആഗ്രഹം.

കഥ 3

ആദ്യത്തെ പുരുഷനും സ്‌ത്രീയും

ദൈവം ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ച്‌ മനോഹരമായ ഏദെൻ തോട്ടത്തിലാക്കി. അവരായിരുന്നു ആദ്യത്തെ വിവാഹയിണകൾ.

കഥ 4

അവർക്കു ഭവനം നഷ്ടപ്പെട്ടതിന്റെ കാരണം

താമസിക്കാനായി ദൈവം ആദ്യം കൊടുത്ത പറുദീസ മനുഷ്യർക്കു നഷ്ടമായതിന്റെ കഥ ബൈബിളിലെ ഉൽപത്തി പുസ്‌തകത്തിൽ പറയുന്നുണ്ട്‌.

കഥ 5

കഷ്ടപ്പാട്‌ നിറഞ്ഞ ജീവിതം തുടങ്ങുന്നു

ഏദെൻ തോട്ടത്തിനു പുറത്തുവെച്ച്‌ ആദാമിനും ഹവ്വയ്‌ക്കും അനേകം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. അവർ ദൈവത്തെ അനുസരിച്ചിരുന്നെങ്കിൽ അവർക്കും കുട്ടികൾക്കും സന്തോഷത്തോടെ ജീവിക്കാമായിരുന്നു.

കഥ 6

ഒരു നല്ല മകനും ഒരു ദുഷ്ട മകനും

ഉൽപത്തിയിൽ കാണുന്ന കയീന്റെയും ഹാബേലിന്റെയും കഥ നമ്മൾ എങ്ങനെയുള്ള വ്യക്തികളാകണമെന്നും ഏതുതരം മനോഭാവം വെച്ചുകൊണ്ടിരിക്കരുതെന്നും കാണിച്ചുതരുന്നു.

കഥ 7

ധൈര്യമുള്ള ഒരു മനുഷ്യൻ

നിങ്ങൾക്കു ചുറ്റുമുള്ള ആളുകൾ മോശം കാര്യങ്ങളാണ്‌ ചെയ്യുന്നതെങ്കിലും നിങ്ങൾക്കു നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന്‌ ഹാനോക്കിന്റെ ധൈര്യം നമ്മളെ പഠിപ്പിക്കുന്നു.

കഥ 8

ഭൂമിയിൽ രാക്ഷസന്മാർ

ഉൽപത്തി 6-ൽ മനുഷ്യരെ ദ്രോഹിച്ചിരുന്ന രാക്ഷസന്മാരെക്കുറിച്ച്‌ പറയുന്നുണ്ട്‌. അവരെ നെഫിലിമുകൾ എന്നാണ്‌ വിളിച്ചിരുന്നത്‌. സ്വർഗംവിട്ട്‌ ഭൂമിയിൽ വന്ന്‌ താമസമാക്കിയ പാപികളായ ദൂതന്മാരുടെ മക്കളാണ്‌ ഇവർ.

കഥ 9

നോഹ ഒരു പെട്ടകം പണിയുന്നു

മുന്നറിയിപ്പുകൾക്കു മറ്റ്‌ ആളുകൾ ചെവികൊടുക്കാതിരുന്നപ്പോഴും നോഹയുടെ കുടുംബം ദൈവത്തെ അനുസരിച്ചു. അതുകൊണ്ട്‌ ആ കുടുംബം പ്രളയത്തെ അതിജീവിച്ചു.

കഥ 10

മഹാപ്രളയം

നോഹയുടെ മുന്നറിയിപ്പു കേട്ടപ്പോൾ ആളുകൾ കളിയാക്കിച്ചിരിച്ചു. എന്നാൽ ആകാശത്തുനിന്ന്‌ മഴ പെയ്‌തുതുടങ്ങിയപ്പോൾ അവരുടെ കളിയാക്കലുകൾ അവസാനിച്ചു. എങ്ങനെയാണ്‌ പെട്ടകം നോഹയുടെ കുടുംബത്തെയും മൃഗങ്ങളെയും രക്ഷിച്ചതെന്നു കാണുക.

കഥ 11

ആദ്യത്തെ മഴവില്ല്‌

ഒരു മഴവില്ല്‌ കാണുമ്പോൾ നമ്മൾ എന്തിനെക്കുറിച്ച്‌ ഓർക്കണം?

കഥ 12

മനുഷ്യർ ഒരു വലിയ ഗോപുരം പണിയുന്നു

ദൈവത്തിന്‌ ഇഷ്ടമായില്ല, ദൈവം കൊടുത്ത ശിക്ഷയുടെ ഫലം ഇന്നും ആളുകൾ അനുഭവിക്കുന്നു.

കഥ 13

അബ്രാഹാം—ദൈവത്തിന്റെ സ്‌നേഹിതൻ

എന്തുകൊണ്ടാണ്‌ അബ്രാഹാം സുഖസൗകര്യങ്ങളുള്ള തന്റെ വീട്‌ ഉപേക്ഷിച്ച്‌ തുടർന്നുള്ള ജീവിതം മുഴുവൻ കൂടാരങ്ങളിൽ താമസിക്കാൻ തയ്യാറായത്‌?

കഥ 14

ദൈവം അബ്രാഹാമിന്റെ വിശ്വാസം പരീക്ഷിക്കുന്നു

എന്തിനാണ്‌ അബ്രാഹാമിനോടു മകനായ യിസ്‌ഹാക്കിനെ യാഗമായി അർപ്പിക്കാൻ ദൈവം പറഞ്ഞത്‌?

കഥ 15

ലോത്തിന്റെ ഭാര്യ പുറകോട്ടു നോക്കി

ലോത്തിന്റെ ഭാര്യ ചെയ്‌തതിൽനിന്ന്‌ നമുക്ക്‌ പ്രധാനപ്പെട്ട ഒരു പാഠം പഠിക്കാനുണ്ട്‌.

കഥ 16

യിസ്‌ഹാക്കിന്‌ ഒരു നല്ല ഭാര്യയെ കിട്ടുന്നു

റിബെക്ക ഒരു നല്ല ഭാര്യയാണെന്ന്‌ പറയാവുന്നത്‌ എന്തുകൊണ്ടാണ്‌? അവളുടെ സൗന്ദര്യമാണോ അതോ മറ്റെന്തെങ്കിലുമാണോ കാരണം?

കഥ 17

വ്യത്യസ്‌തരായ ഇരട്ടകൾ

അപ്പനായ യിസ്‌ഹാക്ക്‌ ഏശാവിനെ കൂടുതൽ സ്‌നേഹിച്ചു, അമ്മ റിബെക്കയ്‌ക്ക്‌ യാക്കോബിനോടായിരുന്നു കൂടുതൽ സ്‌നേഹം.

കഥ 18

യാക്കോബ്‌ ഹാരാനിലേക്കു പോകുന്നു

യാക്കോബ്‌ റാഹേലിനെയാണ്‌ സ്‌നേഹിച്ചിരുന്നതെങ്കിലും ആദ്യം വിവാഹം കഴിച്ചത്‌ ലേയയെയാണ്‌.

കഥ 19

യാക്കോബിന്റെ വലിയ കുടുംബം

യാക്കോബിന്റെ 12 ആൺമക്കളാണോ പിന്നീട്‌ ഇസ്രായേലിന്റെ 12 ഗോത്രങ്ങൾ എന്ന്‌ അറിയപ്പെട്ടത്‌?

കഥ 20

ദീനാ കുഴപ്പത്തിൽ അകപ്പെടുന്നു

മോശമായ കൂട്ടുകെട്ടാണ്‌ എല്ലാത്തിനും വഴിവെച്ചത്‌.

കഥ 21

യോസേഫിന്റെ ജ്യേഷ്‌ഠന്മാർ അവനെ വെറുക്കുന്നു

സ്വന്തം സഹോദരനെപ്പോലും കൊല്ലാൻ ചിലരെ എന്തു പ്രേരിപ്പിച്ചേക്കും?

കഥ 22

യോസേഫിനെ തടവിലാക്കുന്നു

നിയമലംഘനം കാരണമല്ലായിരുന്നു, ശരിയായ കാര്യം ചെയ്‌തതുകൊണ്ടാണ്‌ യോസേഫിനെ തടവിലാക്കിയത്‌.

കഥ 23

ഫറവോന്റെ സ്വപ്‌നങ്ങൾ

സമാനതകളുള്ള ഏഴു പശുക്കളും ഏഴു കതിരുകളും.

കഥ 24

യോസേഫ്‌ തന്റെ സഹോദരന്മാരെ പരീക്ഷിക്കുന്നു

തന്നെ അടിമയായി വിറ്റ സമയത്ത്‌ ചേട്ടന്മാർക്കുണ്ടായിരുന്ന മനോഭാവത്തിന്‌ ഇപ്പോൾ മാറ്റം വന്നോ എന്ന്‌ യോസേഫ്‌ എങ്ങനെ മനസ്സിലാക്കും?

കഥ 25

യാക്കോബിന്റെ കുടുംബം ഈജിപ്‌തിലേക്കു പോകുന്നു

യാക്കോബിന്റെ കുടുംബത്തെ യാക്കോബ്യർ എന്നു വിളിക്കാതെ ഇസ്രായേല്യർ എന്നു വിളിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

കഥ 26

ഇയ്യോബ്‌ ദൈവത്തോടു വിശ്വസ്‌തൻ

ഇയ്യോബിനു തന്റെ സമ്പത്തും ആരോഗ്യവും മക്കളെയും നഷ്ടപ്പെടുന്നു. ദൈവം ഇയ്യോബിനെ ശിക്ഷിക്കുകയായിരുന്നോ?

കഥ 27

ഒരു ദുഷ്ടരാജാവ്‌ ഈജിപ്‌തു ഭരിക്കുന്നു

ഇസ്രായേല്യരുടെ ആൺകുഞ്ഞുങ്ങളെയെല്ലാം കൊല്ലണമെന്ന്‌ ഫറവോൻ കല്‌പിച്ചത്‌ എന്തുകൊണ്ടാണ്‌?

കഥ 28

ശിശുവായ മോശെ സംരക്ഷിക്കപ്പെട്ട വിധം

ഇസ്രായേല്യരുടെ എല്ലാ ആൺകുഞ്ഞുങ്ങളെയും കൊല്ലണമെന്ന കല്‌പനയുണ്ടായിരുന്നു. മോശയെ സംരക്ഷിക്കാൻ മോശയുടെ അമ്മ ഒരു വഴി കണ്ടെത്തി.

കഥ 29

മോശെ ഓടിപ്പോയതിന്റെ കാരണം

40 വയസ്സായപ്പോൾ ഇസ്രായേല്യരെ രക്ഷിക്കാൻ തനിക്കാകും എന്നു മോശ ചിന്തിച്ചു. പക്ഷേ മോശ കുറച്ചുകൂടെ കാത്തിരിക്കണമായിരുന്നു.

കഥ 30

കത്തിജ്ജ്വലിക്കുന്ന മുൾച്ചെടി

തുടരെത്തുടരെയുള്ള അത്ഭുതങ്ങളിലൂടെ ഇസ്രായേര്യരെ ഈജിപ്‌തിൽനിന്ന്‌ പുറത്തു കൊണ്ടുവരാനുള്ള മോശയുടെ സമയമായെന്ന്‌ ദൈവം മോശയെ അറിയിക്കുന്നു.

കഥ 31

മോശെയും അഹരോനും ഫറവോനെ ചെന്നുകാണുന്നു

എന്തുകൊണ്ടാണ്‌ ഫറവോൻ മോശയുടെ വാക്കുകൾ കേൾക്കാനോ ഇസ്രായേൽ ജനത്തെ വിട്ടയയ്‌ക്കാനോ കൂട്ടാക്കാത്തത്‌?

കഥ 32

10 ബാധകൾ

ദൈവം ഈജിപ്‌തിൽ 10 ബാധകൾ വരുത്തി. ഈജിപ്‌തിലെ രാജാവായ ഫറവോൻ വാശിയോടെ ഇസ്രായേൽ ജനത്തെ വിട്ടയയ്‌ക്കാതിരുന്നതായിരുന്നു കാരണം.

കഥ 33

ചെങ്കടൽ കടക്കുന്നു

ദൈവത്തിന്റെ ശക്തികൊണ്ട്‌ മോശ ചെങ്കടൽ രണ്ടായി വിഭജിച്ചു. ഇസ്രായേൽ ജനം ഉണങ്ങിയ നിലത്തുകൂടെ കടക്കുന്നു.

കഥ 34

ഒരു പുതിയതരം ഭക്ഷണം

ആകാശത്തുനിന്ന്‌ ഒരു പ്രത്യേകതരം ഭക്ഷണം വർഷിക്കുന്നു.

കഥ 35

യഹോവ തന്റെ നിയമങ്ങൾ നൽകുന്നു

പത്തു കല്‌പനകളെക്കാളും പ്രധാനപ്പെട്ട മറ്റു രണ്ടു നിയമങ്ങൾ ഏതാണ്‌?

കഥ 36

സ്വർണക്കാളക്കുട്ടി

എന്തുകൊണ്ടാണ്‌ ജനം കമ്മലുകൾ ഉരുക്കി ഉണ്ടാക്കിയ ഒരു പ്രതിമയെ ആരാധിച്ചത്‌?

കഥ 37

ആരാധനയ്‌ക്കുള്ള ഒരു കൂടാരം

ഉടമ്പടിപ്പെട്ടകം അകത്തെ മുറിയിലാണ്‌ ഉണ്ടായിരുന്നത്‌.

കഥ 38

12 ഒറ്റുകാർ

ഒറ്റുകാരിൽ 10 പേർ ഒരു റിപ്പോർട്ടും 2 പേർ മറ്റൊരു റിപ്പോർട്ടും ആണ്‌ കൊണ്ടുവന്നത്‌. ഇസ്രായേൽ ജനം ആരെയാണ്‌ വിശ്വസിക്കുന്നത്‌?

കഥ 39

അഹരോന്റെ വടിയിൽ പൂക്കൾ ഉണ്ടാകുന്നു

എങ്ങനെയാണ്‌ ഒറ്റരാത്രികൊണ്ട്‌ ഉണങ്ങിയ ഒരു വടിയിൽ പൂക്കളും പഴങ്ങളും ഉണ്ടായത്‌?

കഥ 40

മോശെ പാറയെ അടിക്കുന്നു

മോശ ഉദ്ദേശിച്ചതുപോലെ നടന്നു, പക്ഷേ മോശയോട്‌ യഹോവ കോപിച്ചു..

കഥ 41

താമ്രസർപ്പം

എന്തിനാണ്‌ ഇസ്രായേൽ ജനത്തെ കടിക്കാൻ ദൈവം വിഷപ്പാമ്പുകളെ അയച്ചത്‌?

കഥ 42

ഒരു കഴുത സംസാരിക്കുന്നു

ബിലെയാമിനു കാണാൻ കഴിയാത്ത എന്തോ ഒന്ന്‌ അദ്ദേഹത്തിന്റെ കഴുത കാണുന്നു.

കഥ 43

യോശുവ നേതാവാകുന്നു

മോശ ഇപ്പോഴും ശക്തനാണ്‌, പിന്നെ എന്തുകൊണ്ടാണ്‌ അദ്ദേഹത്തിനു പകരം യോശുവയെ തിരഞ്ഞെടുത്തത്‌?

കഥ 44

രാഹാബ്‌ ഒറ്റുകാരെ ഒളിപ്പിക്കുന്നു

രാഹാബ്‌ ആ രണ്ടു പുരുഷന്മാരെ സഹായിക്കുന്നത്‌ എങ്ങനെ? തിരിച്ച്‌ രാഹാബ്‌ എന്ത്‌ ഉപകാരമാണ്‌ ചോദിച്ചത്‌?

കഥ 45

യോർദ്ദാൻ നദി കടക്കുന്നു

പുരോഹിതന്മാർ വെള്ളത്തിലേക്കു കാലെടുത്തുവെക്കുമ്പോൾ ഒരു അത്ഭുതം സംഭവിക്കുന്നു.

കഥ 46

യരീഹോയുടെ മതിലുകൾ

മതിൽ വീഴാതിരിക്കാൻ ഒരു ചരടു സഹായിച്ചത്‌ എങ്ങനെ?

കഥ 47

ഇസ്രായേലിൽ ഒരു കള്ളൻ

ദുഷ്ടനായ ഒരാൾക്ക്‌ ഒരു ജനതയെ മുഴുവൻ കുഴപ്പത്തിലാക്കാൻ കഴിയുമോ?

കഥ 48

ബുദ്ധിയുള്ള ഗിബെയോന്യർ

അവർ യോശുവയോടും ഇസ്രായേൽ ജനത്തോടും തന്ത്രപരമായി ഇടപെട്ടുകൊണ്ട്‌ ഒരു ഉടമ്പടി ചെയ്യിക്കുന്നു. പക്ഷേ ഇസ്രായേല്യർ ആ ഉടമ്പടി പാലിക്കുന്നു.

കഥ 49

സൂര്യൻ നിശ്ചലമായി നിൽക്കുന്നു

യഹോവ അതുവരെയും പിന്നീടൊരിക്കലും ചെയ്‌തിട്ടില്ലാത്ത ഒരു കാര്യം യോശുവയ്‌ക്കുവേണ്ടി ചെയ്യുന്നു.

കഥ 50

ധൈര്യശാലികളായ രണ്ടു സ്‌ത്രീകൾ

ബാരാക്കാണ്‌ യുദ്ധത്തിനുവേണ്ടി ഇസ്രായേല്യരെ നയിച്ചത്‌, പിന്നെ എന്തുകൊണ്ടാണ്‌ വിജയത്തിനുള്ള ബഹുമതി യായേലിനു കിട്ടിയത്‌?

കഥ 51

രൂത്തും നവോമിയും

രൂത്ത്‌ നൊവൊമിയോടൊപ്പം ആയിരിക്കാനും യഹോവയെ സേവിക്കാനും ആയി തന്റെ നാട്ടിൽനിന്ന്‌ പോകുന്നു.

കഥ 52

ഗിദെയോനും അവന്റെ 300 ആളുകളും

വെള്ളം കുടിച്ചുകൊണ്ടുള്ള ഒരു പരീക്ഷണം നടത്തിക്കൊണ്ട്‌ ചെറിയൊരു സൈന്യത്തിനുള്ള ആളുകളെ യഹോവ എടുക്കുന്നു.

കഥ 53

യിഫ്‌താഹിന്റെ വാഗ്‌ദാനം

യിഫ്‌താഹിന്റെ വാഗ്‌ദാനം യിഫ്‌താഹിനെ മാത്രമല്ല, അദ്ദേഹത്തിന്റെ മകളെയും ബാധിച്ചു.

കഥ 54

ഏറ്റവും ശക്തനായ മനുഷ്യൻ

ശിംശോന്റെ ശക്തിയുടെ പിന്നിലെ രഹസ്യം ദലീല എങ്ങനെയാണ്‌ കണ്ടുപിടിച്ചത്‌?

കഥ 55

ഒരു കൊച്ചുകുട്ടി ദൈവത്തെ സേവിക്കുന്നു

മഹാപുരോഹിതനായ ഏലിയയെ ഞെട്ടിക്കുന്ന ഒരു സന്ദേശം അറിയിക്കാൻ ദൈവം കുട്ടിയായ ശമുവേലിനെ ഉപയോഗിക്കുന്നു.

കഥ 56

ശൗൽ—ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവ്‌

ദൈവം ശൗലിനെ ആദ്യം തിരഞ്ഞെടുത്തെങ്കിലും പിന്നീട്‌ തള്ളിക്കളഞ്ഞു. നമുക്ക്‌ ശൗലിൽനിന്ന്‌ വലിയൊരു പാഠം പഠിക്കാനുണ്ട്‌.

കഥ 57

ദൈവം ദാവീദിനെ തിരഞ്ഞെടുക്കുന്നു

ശമുവേലിന്‌ കാണാൻ കഴിയാത്ത എന്താണ്‌ ദൈവം ദാവീദിൽ കണ്ടത്‌?

കഥ 58

ദാവീദും ഗൊല്യാത്തും

ദാവീദ്‌ ഗൊല്യാത്തിനെ കൊല്ലുന്നു. കവണ മാത്രം ഉപയോഗിച്ചല്ല, അതിനെക്കാൾ മികച്ച മറ്റൊരു ആയുധം ഉപയോഗിച്ച്‌.

കഥ 59

ദാവീദ്‌ ഓടിപ്പോകേണ്ടി വരുന്നതിന്റെ കാരണം

ശൗലിന്‌ ആദ്യം ദാവീദിനെ വളരെയധികം ഇഷ്ടമായിരുന്നു. എന്നാൽ പിന്നീട്‌ അസൂയ മൂത്ത്‌ ദാവീദിനെ കൊല്ലാൻ നോക്കുന്നു. എന്തുകൊണ്ട്‌?

കഥ 60

അബീഗയിലും ദാവീദും

അബീഗയിൽ നാബാലിനെ വിഡ്‌ഢിയെന്നു വിളിക്കുന്നുണ്ടെങ്കിലും അയാളുടെ ജീവൻ അൽപ്പകാലത്തേക്ക്‌ എങ്കിലും രക്ഷിക്കുന്ന ഒരു കാര്യം അബീഗയിൽ ചെയ്യുന്നു.

കഥ 61

ദാവീദിനെ രാജാവാക്കുന്നു

താൻ ചെയ്‌തതും ചെയ്യാതിരുന്നതും ആയ കാര്യങ്ങൾകൊണ്ട്‌ ഇസ്രായേലിന്റെ രാജാവാകാൻ യോഗ്യനാണെന്ന്‌ ദാവീദ്‌ തെളിയിക്കുന്നു.

കഥ 62

ദാവീദിന്റെ വീട്ടിൽ കുഴപ്പം

ദാവീദ്‌ ചെയ്‌ത ഒരു തെറ്റ്‌, തുടർന്നുള്ള വർഷങ്ങളിൽ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയ ദുരിതങ്ങൾ വരുത്തിവെച്ചു.

കഥ 63

ജ്ഞാനിയായ ശലോമോൻ രാജാവ്‌

ശലോമോൻ ശരിക്കും കുഞ്ഞിനെ രണ്ടായി മുറിക്കാൻ ഉദ്ദേശിച്ചിരുന്നോ?

കഥ 64

ശലോമോൻ ആലയം പണിയുന്നു

വലിയ ജ്ഞാനിയായിരുന്നെങ്കിലും പല അബദ്ധങ്ങളും തെറ്റായ കാര്യങ്ങളും ശലോമോൻ ചെയ്യാനിടയായി.

കഥ 65

രാജ്യം വിഭജിക്കപ്പെടുന്നു

യൊരോബെയാം ഭരണം തുടങ്ങി അധികം താമസിയാതെതന്നെ അദ്ദേഹം ദൈവികനിയമങ്ങൾ ലംഘിക്കാൻ ജനത്തെ പ്രേരിപ്പിച്ചു.

കഥ 66

ഈസേബെൽ—ഒരു ദുഷ്ടരാജ്ഞി

ആഗ്രഹിച്ച കാര്യം നേടിയെടുക്കാൻ അവൾ എന്തും ചെയ്യാൻ തയ്യാറായിരുന്നു.

കഥ 67

യെഹോശാഫാത്ത്‌ യഹോവയിൽ ആശ്രയിക്കുന്നു

ആയുധങ്ങളൊന്നും ധരിക്കാത്ത ഗായകസംഘത്തോടൊപ്പം ഒരു സൈന്യം യുദ്ധത്തിനു പോകുന്നത്‌ എന്തുകൊണ്ടാണ്‌?

കഥ 68

വീണ്ടും ജീവിക്കുന്ന രണ്ടു ബാലന്മാർ

മരിച്ചുപോയ ആരെങ്കിലും വീണ്ടും ജീവിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്‌.

കഥ 69

ഒരു പെൺകുട്ടി ഒരു ശക്തനെ സഹായിക്കുന്നു

സംസാരിക്കാൻ അവൾക്കു നല്ല ധൈര്യം ആവശ്യമായിരുന്നു. എന്നാൽ ആ ധൈര്യം കാരണം വലിയൊരു അത്ഭുതംതന്നെ നടന്നു.

കഥ 70

യോനായും വലിയ മീനും

യഹോവ പറയുന്ന കാര്യങ്ങൾ ചെയ്യേണ്ടത്‌ എത്ര പ്രധാനമാണെന്നു യോന മനസ്സിലാക്കി.

കഥ 71

ദൈവം ഒരു പറുദീസ വാഗ്‌ദാനം ചെയ്യുന്നു

ആദ്യത്തേത്‌ ചെറിയ ഒരു പറുദീസ ആയിരുന്നു. എന്നാൽ ഇനിവരുന്നത്‌ ഭൂമി മുഴുവൻ നിറയുന്ന പറുദീസ ആയിരിക്കും.

കഥ 72

ഹിസ്‌കീയാ രാജാവിനെ ദൈവം സഹായിക്കുന്നു

ഒരു രാത്രികൊണ്ട്‌ ഒരു ദൂതൻ 1,85,000 അസീറിയൻ പടയാളികളെ കൊല്ലുന്നു.

കഥ 73

ഇസ്രായേലിന്റെ അവസാനത്തെ നല്ല രാജാവ്‌

ചെറുപ്പമായിരുന്നപ്പോൾത്തന്നെ യോശിയ ധൈര്യത്തോടെ പല കാര്യങ്ങളും ചെയ്‌തു.

കഥ 74

നിർഭയനായ ഒരു മനുഷ്യൻ

ഒരു പ്രവാചകനാകാനുള്ള പ്രായം തനിക്ക്‌ ആയിട്ടില്ലെന്നു യിരെമ്യ ചിന്തിച്ചു. എന്നാൽ യിരെമ്യക്ക്‌ അതിനു കഴിയുമെന്ന്‌ യഹോവയ്‌ക്ക്‌ അറിയാമായിരുന്നു.

കഥ 75

ബാബിലോണിൽ നാലു ചെറുപ്പക്കാർ

കുടുംബത്തിൽനിന്നും മാറിയാണു കഴിയുന്നതെങ്കിലും അവർ വിശ്വസ്‌തരായി നിൽക്കുന്നു.

കഥ 76

യെരൂശലേം നശിപ്പിക്കപ്പെടുന്നു

യെരുശലേം ശത്രുവായ ബാബിലോണിയരുടെ കൈയാൽ നശിപ്പിക്കപ്പെടാൻ ദൈവം അനുവദിച്ചത്‌ എന്തുകൊണ്ട്‌?

കഥ 77

അവർ കുമ്പിടുകയില്ല

അനുസരണമുള്ള ഈ മൂന്നു ബാലന്മാരെ ദൈവം എരിയുന്ന തീച്ചൂളയിൽനിന്ന്‌ രക്ഷിച്ചോ?

കഥ 78

ചുവരിലെ കയ്യെഴുത്ത്‌

നാലു നിഗൂഢവാക്കുകളുടെ അർഥം ദാനിയേൽ പ്രവാചകൻ വെളിപ്പെടുത്തുന്നു

കഥ 79

ദാനീയേൽ സിംഹക്കുഴിയിൽ

ദാനിയേലിനു വധശിക്ഷ കിട്ടി. അത്‌ ദാനിയേലിന്‌ ഒഴിവാക്കാനായോ?

കഥ 80

ദൈവജനം ബാബിലോണിൽനിന്നു മടങ്ങിപ്പോകുന്നു

പേർഷ്യയിലെ കോരെശ്‌ രാജാവ്‌ ബാബിലോണിനെ പിടിച്ചടക്കിയപ്പോൾ ഒരു പ്രവചനം നിറവേറി. ഇപ്പോൾ ഇതാ മറ്റൊന്നു നിറവേറുന്നു.

കഥ 81

ദൈവത്തിന്റെ സഹായത്തിൽ ആശ്രയിക്കുന്നു

ദൈവത്തെ അനുസരിക്കുന്നതിനുവേണ്ടി ഇസ്രായേല്യർ മനുഷ്യരുടെ നിയമങ്ങൾ തെറ്റിക്കുന്നു. ദൈവം അവരെ അനുഗ്രഹിച്ചോ?

കഥ 82

മൊർദ്ദെഖായിയും എസ്ഥേറും

വസ്ഥി രാജ്ഞി സുന്ദരിയായിരുന്നു. എന്നിട്ടും അഹശ്വേരശ്‌ രാജാവ്‌ എന്തുകൊണ്ടാണ്‌ വസ്ഥി രാജ്ഞിയെ മാറ്റി ആ സ്ഥാനത്ത്‌ എസ്ഥേറിനെ രാജ്ഞിയാക്കിയത്‌?

കഥ 83

യെരൂശലേമിന്റെ മതിലുകൾ

മതിൽ പുതുക്കിപ്പണിത സമയത്ത്‌ രാത്രിയും പകലും ജോലിക്കാർ അവരുടെ വാളുകളും കുന്തങ്ങളും കൂടെത്തന്നെ വെക്കണമായിരുന്നു.

കഥ 84

ഒരു ദൂതൻ മറിയയെ സന്ദർശിക്കുന്നു

ദൈവത്തിൽനിന്നുള്ള ഒരു സന്ദേശവുമായി ഒരു ദൂതൻ എത്തി: മറിയയ്‌ക്ക്‌ ഒരു കുഞ്ഞ്‌ ജനിക്കും. അവൻ എന്നും ഒരു രാജാവായി ഭരിക്കും.

കഥ 85

യേശു ഒരു തൊഴുത്തിൽ ജനിക്കുന്നു

ഭാവിരാജാവ്‌ എന്തുകൊണ്ടാണ്‌ തൊഴുത്തിൽ ജനിച്ചത്‌?

കഥ 86

ഒരു നക്ഷത്രം വഴികാണിച്ചു കൊടുക്കുന്നു

ജോത്സ്യന്മാരെ ആരാണ്‌ യേശുവിന്റെ അടുത്തേക്കു വഴിനയിച്ചത്‌? അതിന്റെ ഉത്തരം നിങ്ങളെ ശരിക്കും അതിശയിപ്പിക്കും.

കഥ 87

ബാലനായ യേശു ആലയത്തിൽ

യേശുവിന്റെ ചില വാക്കുകൾ കേട്ട്‌ ആലയത്തിലെ ഉപദേഷ്ടാക്കന്മാർപോലും അതിശയിച്ചുപോയി.

കഥ 88

യോഹന്നാൻ യേശുവിനെ സ്‌നാനപ്പെടുത്തുന്നു

പാപികളായ ആളുകളെയാണ്‌ യോഹന്നാൻ സ്‌നാനപ്പെടുത്തുന്നത്‌. യേശു പാപം ചെയ്‌തിട്ടില്ലാത്ത സ്ഥിതിക്കു യേശുവിനെ എന്തിനാണ്‌ യോഹന്നാൻ സ്‌നാനപ്പെടുത്തുന്നത്‌?

കഥ 89

യേശു ആലയം ശുദ്ധിയാക്കുന്നു

ആലയത്തോടുള്ള സ്‌നേഹം കാരണം യേശു കോപിക്കുന്നു.

കഥ 90

കിണറ്റിങ്കലെ സ്‌ത്രീയോടുകൂടെ

യേശു നൽകുന്ന വെള്ളം കുടിച്ചാൽ ഒരു സ്‌ത്രീക്ക്‌ എന്നേക്കും ദാഹിക്കാതിരിക്കുന്നത്‌ എങ്ങനെ?

കഥ 91

യേശു ഒരു മലയിൽവെച്ച്‌ പഠിപ്പിക്കുന്നു

ഗിരിപ്രഭാഷണത്തിൽനിന്ന്‌ യേശുവിന്റെ ജ്ഞാനത്തെക്കുറിച്ച്‌ പഠിക്കുക.

കഥ 92

യേശു മരിച്ചവരെ ഉയിർപ്പിക്കുന്നു

ദൈവം കൊടുത്ത ശക്തിയാൽ വെറും രണ്ട്‌ വാക്കുകൾ പറഞ്ഞുകൊണ്ട്‌ യേശു യായീറൊസിന്റെ മകളെ ഉയിർപ്പിച്ചു.

കഥ 93

യേശു അനേകർക്ക്‌ ആഹാരം നൽകുന്നു

അത്ഭുതകരമായി ആയിരക്കണക്കിന്‌ ആളുകളുടെ വിശപ്പകറ്റിയതിലൂടെ യേശു ഏതു പ്രധാന കാര്യം തെളിയിച്ചു?

കഥ 94

അവൻ കൊച്ചുകുട്ടികളെ സ്‌നേഹിക്കുന്നു

അപ്പോസ്‌തലന്മാർക്ക്‌ കൊച്ചുകുട്ടികളെക്കുറിച്ച്‌ ധാരാളം പഠിക്കാമെന്നു യേശു പഠിപ്പിച്ചു, അവരിൽനിന്ന്‌ പഠിക്കാമെന്നും.

കഥ 95

യേശു പഠിപ്പിക്കുന്ന വിധം

യേശുവിന്റെ പഠിപ്പിക്കൽരീതിയുടെ നല്ല ഒരു ഉദാഹരണമാണ്‌ നല്ല അയൽക്കാരനെക്കുറിച്ചുള്ള ഉപമ.

കഥ 96

യേശു രോഗികളെ സുഖപ്പെടുത്തുന്നു

യേശു ഈ അത്ഭുതങ്ങൾ ചെയ്‌തതിലൂടെ എന്താണ്‌ അർഥമാക്കിയത്‌?

കഥ 97

യേശു രാജാവെന്ന നിലയിൽ വരുന്നു

വലിയൊരു കൂട്ടം ആളുകൾ യേശുവിനെ സ്വാഗതം ചെയ്യുന്നു, പക്ഷേ എല്ലാവരും അതിൽ സന്തോഷിക്കുന്നില്ല.

കഥ 98

ഒലീവ്‌ മലയിൽ

നമ്മുടെ നാളിൽ നടക്കുന്ന ചില സംഭവങ്ങളെക്കുറിച്ച്‌ യേശു നാല്‌ അപ്പോസ്‌തലന്മാരോടു പറയുന്നു.

കഥ 99

ഒരു മാളികമുറിയിൽ

ഈ പ്രത്യേക ആചരണം എല്ലാ വർഷവും ആചരിക്കണമെന്നു യേശു ശിഷ്യന്മാരോടു പറഞ്ഞത്‌ എന്തുകൊണ്ടാണ്‌?

കഥ 100

യേശു തോട്ടത്തിൽ

എന്തിനാണ്‌ യൂദാസ്‌ യേശുവിനെ ഒരു ചുംബനത്തിലൂടെ ഒറ്റിക്കൊടുത്തത്‌?

കഥ 101

യേശു കൊല്ലപ്പെടുന്നു

ദണ്ഡനസ്‌തംഭത്തിൽ കിടന്നപ്പോൾ യേശു പറുദീസയെക്കുറിച്ച്‌ ഒരു വാഗ്‌ദാനം നൽകി.

കഥ 102

യേശു ജീവിച്ചിരിക്കുന്നു

ഒരു ദൂതൻ യേശുവിന്റെ കല്ലറയുടെ കല്ല്‌ ഉരുട്ടിമാറ്റിയിരുന്നു. കല്ലറയുടെ ഉള്ളിൽ കണ്ട കാര്യങ്ങൾ കാവൽഭടന്മാരെ ഞെട്ടിക്കുന്നു.

കഥ 103

പൂട്ടിയിട്ടിരിക്കുന്ന ഒരു മുറിയിലേക്ക്‌

ഉയിർത്തെഴുന്നേറ്റ യേശുവിനെ എന്തുകൊണ്ടാണ്‌ ശിഷ്യന്മാർ തിരിച്ചറിയാതിരുന്നത്‌?

കഥ 104

യേശു സ്വർഗത്തിലേക്കു തിരികെ പോകുന്നു

ആകാശത്തേക്കു കയറിപ്പോകുന്നതിനു മുമ്പ്‌ യേശു ശിഷ്യന്മാർക്ക്‌ അവസാനമായി ഒരു കൽപ്പന കൊടുത്തു.

കഥ 105

യെരൂശലേമിൽ കാത്തിരിക്കുന്നു

പെന്തിക്കോസ്‌ത്‌ ദിവസം യേശു ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവിനെ പകർന്നത്‌ എന്തിനുവേണ്ടിയായിരുന്നു?

കഥ 106

തടവറയിൽനിന്നു മോചിപ്പിക്കപ്പെടുന്നു

പ്രസംഗപ്രവർത്തനം നിറുത്തിക്കുന്നതിനായി ചില മതനേതാക്കന്മാർ അപ്പോസ്‌തലന്മാരെ ജയിലലടച്ചു. പക്ഷേ ദൈവം മറ്റു ചില കാര്യങ്ങൾ മനസ്സിൽക്കണ്ടിരുന്നു.

കഥ 107

സ്‌തെഫാനൊസിനെ കല്ലെറിയുന്നു

ഉപദ്രവം നേരിട്ട സമയത്തും സ്‌തെഫാനൊസ്‌ പ്രാർഥിക്കുന്നു.

കഥ 108

ദമസ്‌കൊസിലേക്കുള്ള വഴിയിൽ

ഒരു കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും സ്വർഗത്തിൽനിന്നുള്ള ശബ്ദവും ശൗലിന്റെ ജീവിതത്തെ മാറ്റിമറിച്ചു.

കഥ 109

പത്രൊസ്‌ കൊർന്നേല്യൊസിനെ സന്ദർശിക്കുന്നു

ദൈവം ഏതെങ്കിലും വർഗത്തെ മറ്റൊന്നിനെക്കാൾ നല്ലതോ പ്രധാനപ്പെട്ടതോ ആയി കാണുന്നുണ്ടോ?

കഥ 110

തിമൊഥെയൊസ്‌—പൗലോസിന്റെ പുതിയ സഹായി

പൗലോസിനോടൊപ്പം പ്രസംഗപ്രവർത്തനത്തിനായി തിമൊഥെയൊസ്‌ വീടു വിട്ടു.

കഥ 111

ഉറങ്ങിപ്പോയ ഒരു ബാലൻ

പൗലോസ്‌ ആദ്യം പ്രസംഗിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ യൂത്തിക്കൊസ്‌ ഉറങ്ങിപ്പോയത്‌, രണ്ടാമത്തെ പ്രസംഗത്തിന്റെ സമയത്തല്ല. ആ രണ്ടു പ്രസംഗങ്ങൾക്കിടയിൽ നടന്നത്‌ ഒരു അത്ഭുതംതന്നെയായിരുന്നു.

കഥ 112

ഒരു ദ്വീപിനടുത്തുവെച്ച്‌ കപ്പൽ തകരുന്നു

എല്ലാം നഷ്ടപ്പെട്ടു എന്നു വിചാരിച്ചിരുന്ന സമയത്ത്‌ പ്രതീക്ഷയ്‌ക്കു വകനൽകുന്ന സന്ദേശം പൗലോസിന്‌ ദൈവത്തിൽനിന്ന്‌ ലഭിച്ചു.

കഥ 113

പൗലോസ്‌ റോമിൽ

ജയിലിലായിരുന്നപ്പോൾ പൗലോസിന്‌ എങ്ങനെയാണ്‌ ഒരു അപ്പോസ്‌തലനായി പ്രവർത്തിക്കാനായത്‌?

കഥ 114

സകല ദുഷ്ടതയുടെയും അവസാനം

അർമഗെദോൻ യുദ്ധത്തിൽ യേശുവിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ ദൈവം അയയ്‌ക്കുന്നത്‌ എന്തിനുവേണ്ടിയാണ്‌?

കഥ 115

ഭൂമിയിൽ പുതിയ ഒരു പറുദീസ

ഒരിക്കൽ ആളുകൾ പറുദീസാഭൂമിയിൽ ജീവിച്ചിരുന്നു. അങ്ങനെയൊരു അവസ്ഥ വീണ്ടും വരും.

കഥ 116

നമുക്ക്‌ എന്നേക്കും ജീവിക്കാൻ കഴിയുന്ന വിധം

യഹോവയെയും യേശുവിനെയും കുറിച്ച്‌ വെറുതെ അറിഞ്ഞാൽ മാത്രം മതിയോ? വേറെ എന്തുകൂടെ ചെയ്യണം?

എന്റെ ബൈബിൾ കഥാപുസ്‌തകത്തിന്റെ പഠന ചോദ്യങ്ങൾ

ചെറുപ്പക്കാർക്ക്‌ ഓരോ ബൈബിൾ കഥയെക്കുറിച്ചും കൂടുതലായി പഠിക്കുന്നതിനു തിരുവെഴുത്തുകളും പഠന ചോദ്യങ്ങളും കൊടുത്തിരിക്കുന്നു.