ഭാഗം 14—ആമുഖം
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത ഭൂമിയുടെ അറ്റംവരെ എത്തിച്ചു. എവിടെയെല്ലാം പ്രസംഗിക്കണമെന്ന് അവർ സ്വന്തമായി തീരുമാനിച്ചില്ല, യേശുവിന്റെ നിർദേശങ്ങൾക്കു ചേർച്ചയിലാണ് അവർ പോയത്. ഓരോ വ്യക്തിയെയും അയാളുടെ സ്വന്തം ഭാഷയിൽ പഠിപ്പിക്കാനുള്ള പ്രാപ്തി യേശു അവർക്ക് അത്ഭുതകരമായി നൽകി. വലിയ പീഡനത്തെ അതിജീവിക്കാൻ യഹോവ അവർക്കു ധൈര്യം പകർന്നു, അവരെ ശക്തരാക്കി.
യഹോവയുടെ മഹത്ത്വം യേശു ഒരു ദർശനത്തിലൂടെ യോഹന്നാൻ അപ്പോസ്തലനെ കാണിച്ചു. സ്വർഗരാജ്യം സാത്താന്റെ മേൽ ജയം നേടുന്നതും ആ രാജ്യം സാത്താന്റെ ആധിപത്യം എന്നേക്കുമായി അവസാനിപ്പിക്കുന്നതും മറ്റൊരു ദർശനത്തിൽ യോഹന്നാൻ കണ്ടു. യേശു 1,44,000 സഹഭരണാധിപന്മാരോടൊപ്പം രാജാവായി ഭരിക്കുന്നതും യോഹന്നാൻ കണ്ടു. പിന്നെ യോഹന്നാൻ ഭൂമി മുഴുവൻ ഒരു പറുദീസയാകുന്നതും അവിടെ എല്ലാവരും യഹോവയെ സമാധാനത്തിലും ഐക്യത്തിലും ആരാധിക്കുന്നതും കണ്ടു.
ഈ വിഭാഗത്തിൽ
പാഠം 94
ശിഷ്യന്മാർക്കു പരിശുദ്ധാത്മാവ് ലഭിക്കുന്നു
പരിശുദ്ധാത്മാവ് അവർക്ക് അത്ഭുതകരമായ എന്തു ശക്തിയാണു കൊടുക്കുന്നത്?
പാഠം 95
ഒന്നിനും അവരെ തടയാനായില്ല
യേശുവിനെ കൊന്ന മതനേതാക്കന്മാർ ഇപ്പോൾ ശിഷ്യന്മാരെയും മിണ്ടാതാക്കാൻ ശ്രമിക്കുന്നു. പക്ഷേ അവർക്കു കഴിയുന്നില്ല.
പാഠം 96
യേശു ശൗലിനെ തിരഞ്ഞെടുക്കുന്നു
ക്രിസ്ത്യാനികളുടെ നിഷ്ഠുരനായ ശത്രുവായിരുന്നു ശൗൽ. പക്ഷേ അതിനു മാറ്റം വരാൻപോകുകയാണ്.
പാഠം 97
കൊർന്നേല്യൊസിനു പരിശുദ്ധാത്മാവ് ലഭിക്കുന്നു
ഒരു ജൂതനല്ലാത്ത ഈ മനുഷ്യന്റെ വീട്ടിലേക്ക് ദൈവം പത്രോസിനെ അയച്ചത് എന്തിനാണ്?
പാഠം 98
ക്രിസ്ത്യാനിത്വം അനേകദേശങ്ങളിലേക്കു വ്യാപിക്കുന്നു
അപ്പോസ്തലനായ പൗലോസും മിഷനറി പങ്കാളികളും ദൂരദേശങ്ങളിൽ പ്രസംഗപ്രവർത്തനം ആരംഭിക്കുന്നു.
പാഠം 99
ഒരു ജയിലധികാരി സത്യം പഠിക്കുന്നു
ഈ കഥയിൽ ഭൂതവും ഭൂകമ്പവും വാളും ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
പാഠം 100
പൗലോസും തിമൊഥെയൊസും
വർഷങ്ങളോളം ആ രണ്ടു പേരും കൂട്ടുകാരെപ്പോലെ സഹദാസന്മാരായി ഒരുമിച്ച് പ്രവർത്തിച്ചു.
പാഠം 101
പൗലോസിനെ റോമിലേക്ക് അയയ്ക്കുന്നു
അപകടം നിറഞ്ഞതാണ് ഈ യാത്ര. പക്ഷേ അതൊന്നും അപ്പോസ്തലനെ പിന്നോട്ടു വലിക്കുന്നില്ല.
പാഠം 102
യോഹന്നാനുണ്ടായ വെളിപാട്
ഭാവിയെക്കുറിച്ചുള്ള ദർശനങ്ങളുടെ ഒരു പരമ്പര യേശു യോഹന്നാനു നൽകുന്നു.
പാഠം 103
“അങ്ങയുടെ രാജ്യം വരേണമേ”
ദൈവരാജ്യം ഭൂമിയിലെ ജീവിതത്തിനു മാറ്റം വരുത്തുന്നത് എങ്ങനെയെന്ന് യോഹന്നാനു കിട്ടിയ വെളിപാട് കാണിക്കുന്നു.