വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 103

“അങ്ങയുടെ രാജ്യം വരേണമേ”

“അങ്ങയുടെ രാജ്യം വരേണമേ”

യഹോവ വാക്കു തന്നിരി​ക്കു​ന്നു: ‘നിലവി​ളി​യോ വേദന​യോ രോഗ​മോ മരണമോ ഇനി ഉണ്ടായി​രി​ക്കില്ല. ഞാൻ അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. കഴിഞ്ഞ കാലത്തെ മോശ​മായ കാര്യ​ങ്ങ​ളെ​ല്ലാം മറന്നു​പോ​കും.’

സമാധാ​ന​ത്തോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും ജീവി​ക്കാൻ യഹോവ ആദാമി​നെ​യും ഹവ്വയെ​യും ഏദെൻ തോട്ട​ത്തിൽ ആക്കി. അവർ അവരുടെ സ്വർഗീ​യ​പി​താ​വി​നെ ആരാധി​ക്കു​ക​യും ഭൂമി മുഴുവൻ തങ്ങളുടെ മക്കളെ​ക്കൊണ്ട്‌ നിറയ്‌ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. ആദാമും ഹവ്വയും യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേട്‌ കാണിച്ചു. പക്ഷേ ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തി​നു മാറ്റ​മൊ​ന്നും വന്നില്ല. ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം നിറ​വേ​റു​ന്ന​താ​യി ഈ പുസ്‌ത​ക​ത്തി​ലൂ​ടെ നമ്മൾ കണ്ടു. അബ്രാ​ഹാ​മി​നോ​ടു വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ​തന്നെ ദൈവ​ത്തി​ന്റെ രാജ്യം ഭൂമി​യിൽ മഹത്തായ അനു​ഗ്ര​ഹങ്ങൾ കൊണ്ടു​വ​രും.

പെട്ടെ​ന്നു​ത​ന്നെ സാത്താ​നും അവന്റെ ഭൂതങ്ങ​ളും അതു​പോ​ലെ എല്ലാ ചീത്ത മനുഷ്യ​രും ഇല്ലാ​തെ​യാ​കും. ജീവി​ച്ചി​രി​ക്കുന്ന എല്ലാവ​രും യഹോ​വയെ ആരാധി​ക്കും. നമ്മൾ രോഗി​ക​ളാ​കു​ക​യോ മരിക്കു​ക​യോ ഇല്ല. ഓരോ ദിവസ​വും നമ്മൾ എഴു​ന്നേൽക്കു​ന്നതു നല്ല ആരോ​ഗ്യ​ത്തോ​ടെ​യാ​യി​രി​ക്കും. ജീവ​നോ​ടി​രി​ക്കു​ന്ന​തിൽ നമുക്കു വളരെ സന്തോഷം തോന്നും. ഭൂമി ഒരു പറുദീസ ആകും. എല്ലാവർക്കും നല്ല ആഹാര​വും സുരക്ഷി​ത​മായ വീടു​ക​ളും ഉണ്ടായി​രി​ക്കും. ആളുകൾ ദയയു​ള്ള​വ​രാ​യി​രി​ക്കും. ക്രൂര​രോ അക്രമാ​സ​ക്ത​രോ ആയിരി​ക്കില്ല. നമുക്കു വന്യമൃ​ഗ​ങ്ങളെ പേടി​ക്കേ​ണ്ടി​വ​രില്ല; വന്യമൃ​ഗ​ങ്ങൾക്കു നമ്മളെ​യും.

യഹോവ ആളുകളെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്താൻ തുടങ്ങു​മ്പോൾ എത്ര രസമാ​യി​രി​ക്കും! ഹാബേൽ, നോഹ, അബ്രാ​ഹാം, സാറ, മോശ, രൂത്ത്‌, എസ്ഥേർ, ദാവീദ്‌ എന്നിവ​രെ​പ്പോ​ലെ പണ്ടു ജീവി​ച്ചി​രു​ന്നവർ ജീവനി​ലേക്കു വരു​മ്പോൾ നമുക്ക്‌ അവരെ സ്വീക​രി​ക്കാം. ഭൂമി ഒരു പറുദീ​സ​യാ​ക്കാൻ അവരും നമ്മു​ടെ​കൂ​ടെ കൂടും. എപ്പോ​ഴും രസകര​മായ ധാരാളം കാര്യങ്ങൾ ചെയ്യാ​നു​ണ്ടാ​കും.

നിങ്ങളും അവി​ടെ​യു​ണ്ടാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. നമ്മൾ ഇതുവരെ ചിന്തി​ച്ചി​ട്ടു​പോ​ലും ഇല്ലാത്ത വിധങ്ങ​ളിൽ നമുക്ക്‌ യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാ​നാ​കും. ഓരോ ദിവസ​വും നമുക്ക്‌ യഹോ​വ​യോ​ടു കൂടു​തൽക്കൂ​ടു​തൽ അടുത്ത്‌ ചെല്ലാം, ഇപ്പോ​ഴും എന്നെന്നും!

“ഞങ്ങളുടെ ദൈവ​മായ യഹോവേ, മഹത്ത്വ​വും ബഹുമാ​ന​വും ശക്തിയും ലഭിക്കാൻ അങ്ങ്‌ യോഗ്യ​നാണ്‌. കാരണം അങ്ങാണ്‌ എല്ലാം സൃഷ്ടി​ച്ചത്‌.”​—വെളി​പാട്‌ 4:11