വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 2—ആമുഖം

ഭാഗം 2—ആമുഖം

യഹോവ ഒരു ജലപ്ര​ളയം വരുത്തി അന്നത്തെ ലോകത്തെ നശിപ്പി​ച്ചു, എന്തു​കൊണ്ട്‌? മനുഷ്യ​ച​രി​ത്ര​ത്തി​ന്റെ തുടക്ക​ത്തിൽ ഒരു പോരാ​ട്ടം തുടങ്ങി—നന്മയും തിന്മയും തമ്മിലുള്ള പോരാ​ട്ടം. ചിലർ തിന്മയു​ടെ പക്ഷം തിര​ഞ്ഞെ​ടു​ത്തു. ആദാമും ഹവ്വയും അവരുടെ മകനായ കയീനും ഒക്കെ അക്കൂട്ട​ത്തിൽപ്പെ​ടു​ന്നു. എന്നാൽ ഹാബേൽ, നോഹ എന്നിവ​രെ​പ്പോ​ലുള്ള കുറച്ച്‌ പേർ നന്മയുടെ പക്ഷം തിര​ഞ്ഞെ​ടു​ത്തു. ആളുക​ളിൽ മിക്കവ​രും വളരെ മോശ​മാ​യി​രു​ന്ന​തു​കൊണ്ട്‌ യഹോവ അന്നത്തെ ദുഷ്ട​ലോ​കത്തെ നശിപ്പി​ച്ചു. നമ്മൾ ഏതു പക്ഷം തിര​ഞ്ഞെ​ടു​ക്കു​ന്നു എന്നത്‌ യഹോവ കാണു​ന്നു​ണ്ടെ​ന്നും നന്മയെ തോൽപ്പി​ക്കാൻ ദൈവം ഒരിക്ക​ലും തിന്മയെ അനുവ​ദി​ക്കി​ല്ലെ​ന്നും മനസ്സി​ലാ​ക്കാൻ ഈ ഭാഗം നമ്മളെ സഹായി​ക്കും.

ഈ വിഭാഗത്തിൽ

പാഠം 3

ആദാമും ഹവ്വയും ദൈവത്തെ അനുസ​രി​ച്ചില്ല

ഏദെൻ തോട്ട​ത്തി​ലെ ഒരു മരത്തിന്റെ പ്രത്യേ​കത എന്തായി​രു​ന്നു? അതിന്റെ പഴം ഹവ്വ തിന്നത്‌ എന്തു​കൊണ്ട്‌?

പാഠം 4

കോപം കൊല​പാ​ത​ക​ത്തി​ലേക്കു നയിക്കു​ന്നു

ദൈവം ഹാബേ​ലി​ന്റെ യാഗം സ്വീക​രി​ച്ചു, പക്ഷേ കയീ​ന്റേതു സ്വീക​രി​ച്ചില്ല. ഇത്‌ അറിഞ്ഞ​പ്പോൾ നല്ല ദേഷ്യം വന്നിട്ട്‌ കയീൻ ഭയങ്കര​മായ ഒരു കാര്യം ചെയ്‌തു.

പാഠം 5

നോഹ​യു​ടെ പെട്ടകം

ചീത്ത ദൈവ​ദൂ​ത​ന്മാർ ഭൂമി​യി​ലെ സ്‌ത്രീ​കളെ കല്യാണം കഴിച്ചു. അവർക്കു ജനിച്ച മക്കൾ മുട്ടാ​ള​ന്മാ​രായ രാക്ഷസ​ന്മാ​രാ​യി. എല്ലായി​ട​ത്തും അക്രമം നിറഞ്ഞു. എന്നാൽ നോഹ വ്യത്യസ്‌ത​നാ​യി​രു​ന്നു. നോഹ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്‌തു.

പാഠം 6

എട്ടു പേർ രക്ഷപ്പെ​ടു​ന്നു

പ്രളയ​സ​മ​യത്ത്‌ 40 പകലും 40 രാത്രി​യും മഴ പെയ്‌തു. ഒരു വർഷത്തിൽ അധികം നോഹ​യും കുടും​ബ​വും പെട്ടക​ത്തി​നു​ള്ളി​ലാ​യി​രു​ന്നു. അതു കഴിഞ്ഞ്‌ അവർക്കു പെട്ടക​ത്തിൽനിന്ന്‌ പുറത്തി​റ​ങ്ങാ​നാ​യി.