വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 3—ആമുഖം

ഭാഗം 3—ആമുഖം

പ്രളയം കഴിഞ്ഞുള്ള വർഷങ്ങ​ളിൽ യഹോ​വയെ ആരാധിച്ച വളരെ കുറച്ച്‌ പേരുടെ കാര്യമേ ബൈബി​ളിൽ പറയു​ന്നു​ള്ളൂ. അവരിൽ ഒരാളാ​യി​രു​ന്നു അബ്രാ​ഹാം. യഹോ​വ​യു​ടെ സ്‌നേ​ഹി​തൻ എന്നാണ്‌ അബ്രാ​ഹാം അറിയ​പ്പെ​ട്ടത്‌. എന്തു​കൊ​ണ്ടാണ്‌ അബ്രാ​ഹാ​മി​നെ അങ്ങനെ വിളി​ച്ചത്‌? നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ നിങ്ങളു​ടെ മോ​നോട്‌ അല്ലെങ്കിൽ മോ​ളോട്‌, യഹോ​വയ്‌ക്ക്‌ അവരെ ഇഷ്ടമാ​ണെ​ന്നും അവരെ സഹായി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നെ​ന്നും പറഞ്ഞു​കൊ​ടു​ക്കുക. അബ്രാ​ഹാ​മി​നെ​പ്പോ​ലെ​യും അതു​പോ​ലെ ലോത്ത്‌, യാക്കോബ്‌ എന്നിങ്ങനെ വിശ്വസ്‌ത​രായ മറ്റുള്ള​വ​രെ​പ്പോ​ലെ​യും യഹോ​വ​യോട്‌ ഒരു മടിയും​കൂ​ടാ​തെ നമുക്കും സഹായം ചോദി​ക്കാം. യഹോവ വാക്കു പറഞ്ഞാൽ അതു പാലി​ക്കും എന്ന കാര്യ​ത്തിൽ ഒരു സംശയ​വും വേണ്ടാ.

ഈ വിഭാഗത്തിൽ

പാഠം 7

ബാബേൽ ഗോപു​രം

ഒരു നഗരവും ആകാശം​വരെ എത്തുന്ന ഒരു ഗോപു​ര​വും പണിയാൻ ആളുകൾ തീരു​മാ​നി​ച്ചു. യഹോവ പെട്ടെ​ന്നു​തന്നെ ഓരോ​രു​ത്ത​രും ഓരോ ഭാഷ സംസാ​രി​ക്കാൻ ഇടയാ​ക്കി​യത്‌ എന്തു​കൊ​ണ്ടാണ്‌?

പാഠം 8

അബ്രാ​ഹാ​മും സാറയും ദൈവത്തെ അനുസ​രി​ച്ചു

കനാൻ ദേശത്ത്‌ നാടോ​ടി​ക​ളാ​യി ജീവി​ക്കാൻവേണ്ടി അബ്രാ​ഹാ​മും സാറയും നഗരത്തി​ലെ ജീവിതം ഉപേക്ഷി​ച്ചത്‌ എന്തു​കൊണ്ട്‌?

പാഠം 9

അവസാനം ഒരു മകൻ ജനിച്ചു!

അബ്രാ​ഹാ​മി​നോ​ടുള്ള വാഗ്‌ദാ​നം ദൈവം നിറ​വേ​റ്റു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും? ഏതു മകനി​ലൂ​ടെ​യാ​യി​രി​ക്കും അതു നിറ​വേ​റു​ന്നത്‌—യിസ്‌ഹാ​ക്കി​ലൂ​ടെ​യോ യിശ്‌മാ​യേ​ലി​ലൂ​ടെ​യോ?

പാഠം 10

ലോത്തി​ന്റെ ഭാര്യയെ ഓർത്തു​കൊ​ള്ളുക

ദൈവം സൊ​ദോ​മി​ലും ഗൊ​മോ​റ​യി​ലും തീയും ഗന്ധകവും വർഷിച്ചു. എന്തു​കൊ​ണ്ടാണ്‌ ആ നഗരങ്ങളെ നശിപ്പി​ച്ചത്‌? നമ്മൾ ലോത്തി​ന്റെ ഭാര്യയെ ഓർക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

പാഠം 11

വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധന

ദൈവം അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു: ‘നിന്റെ ഒരേ ഒരു മകനെ കൂട്ടി​ക്കൊണ്ട്‌ മോരിയ ദേശത്തെ മലയിൽ ചെന്ന്‌ അവനെ എനിക്ക്‌ ബലി അർപ്പി​ക്കുക.’ വിശ്വാ​സ​ത്തി​ന്റെ ഈ പരി​ശോ​ധന അബ്രാ​ഹാം എങ്ങനെ നേരി​ടു​മാ​യി​രു​ന്നു?

പാഠം 12

യാക്കോ​ബിന്‌ അവകാശം കിട്ടി

യിസ്‌ഹാ​ക്കി​നും റിബെ​ക്കയ്‌ക്കും ഇരട്ടക്കു​ട്ടി​കൾ ഉണ്ടായി, ഏശാവും യാക്കോ​ബും. മൂത്തത്‌ ഏശാവാ​യി​രു​ന്ന​തു​കൊണ്ട്‌ അവന്‌ ഒരു പ്രത്യേ​കാ​വ​കാ​ശം കിട്ടു​മാ​യി​രു​ന്നു. ഒരു പാത്രം സൂപ്പി​നു​വേണ്ടി അവൻ അത്‌ ഉപേക്ഷി​ച്ചത്‌ എന്തു​കൊണ്ട്‌?

പാഠം 13

യാക്കോ​ബും ഏശാവും സമാധാ​ന​ത്തി​ലാ​കു​ന്നു

യാക്കോ​ബിന്‌ ദൈവ​ദൂ​ത​നിൽനിന്ന്‌ അനു​ഗ്രഹം കിട്ടി​യത്‌ എങ്ങനെ? യാക്കോബ്‌ ഏശാവു​മാ​യി സമാധാ​ന​ത്തി​ലാ​യത്‌ എങ്ങനെ?