വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 27

അവർ യഹോ​വയെ ധിക്കരി​ച്ചു

അവർ യഹോ​വയെ ധിക്കരി​ച്ചു

കുറച്ചു​നാൾ കഴിഞ്ഞ്‌ ഇസ്രാ​യേ​ല്യർ വിജന​ഭൂ​മി​യിൽ ആയിരി​ക്കു​മ്പോൾ കോരഹ്‌, ദാഥാൻ, അബീരാം എന്നിവ​രും വേറെ 250 പേരും മോശയ്‌ക്കെ​തി​രെ ഒന്നിച്ചു​കൂ​ടി. അവർ പറഞ്ഞു: ‘ഞങ്ങൾക്കു നിങ്ങ​ളെ​ക്കൊണ്ട്‌ മതിയാ​യി. എന്തിനാ​ണു നീ ഞങ്ങളുടെ നേതാ​വും അഹരോൻ മഹാപു​രോ​ഹി​ത​നും ആയിരി​ക്കു​ന്നത്‌? യഹോവ ഞങ്ങളുടെ എല്ലാവ​രു​ടെ​യും​കൂ​ടെ​യുണ്ട്‌. നിന്റെ​യും അഹരോ​ന്റെ​യും കൂടെ മാത്രമല്ല.’ അവർ ആ ചെയ്‌തത്‌ യഹോ​വയ്‌ക്ക്‌ ഇഷ്ടപ്പെ​ട്ടില്ല. അതു തന്നോ​ടുള്ള ധിക്കാ​ര​മാ​യി യഹോ​വയ്‌ക്കു തോന്നി!

മോശ കോര​ഹി​നോ​ടും കൂട്ടാ​ളി​ക​ളോ​ടും പറഞ്ഞു: ‘നാളെ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലേക്കു വരുക. സുഗന്ധ​ക്കൂട്ട്‌ നിറച്ച്‌ കനൽപ്പാ​ത്ര​വും കൊണ്ടു​വ​രണം. ആരെയാ​ണു താൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെന്ന്‌ യഹോവ നമുക്കു കാണി​ച്ചു​ത​രും.’

അടുത്ത ദിവസം കോര​ഹും 250 പേരും മോശയെ കാണാൻ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ ചെന്നു. അവിടെ അവർ പുരോ​ഹി​ത​ന്മാ​രെ​പ്പോ​ലെ സുഗന്ധ​ക്കൂട്ട്‌ കത്തിച്ചു. ‘കോര​ഹിൽനി​ന്നും അയാളു​ടെ ആളുക​ളിൽനി​ന്നും മാറി​നിൽക്കുക’ എന്ന്‌ യഹോവ മോശ​യോ​ടും അഹരോ​നോ​ടും പറഞ്ഞു.

കോരഹ്‌ മോശയെ കാണാൻ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലേക്കു പോ​യെ​ങ്കി​ലും ദാഥാ​നും അബീരാ​മും അവരുടെ കുടും​ബ​വും അതിനു കൂട്ടാ​ക്കി​യില്ല. കോരഹ്‌, ദാഥാൻ, അബീരാം എന്നിവ​രു​ടെ കൂടാ​ര​ങ്ങ​ളു​ടെ അടുത്തു​നിന്ന്‌ മാറി​പ്പോ​കാൻ യഹോവ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു. പെട്ടെ​ന്നു​തന്നെ ജനം അവി​ടെ​നിന്ന്‌ മാറി. ദാഥാ​നും അബീരാ​മും അവരുടെ കുടും​ബ​വും തങ്ങളുടെ കൂടാ​ര​ത്തി​ന്റെ വെളി​യിൽ വന്ന്‌ നിന്നു. പെട്ടെന്ന്‌ നിലം പിളർന്ന്‌ അവരെ വിഴു​ങ്ങി​ക്ക​ളഞ്ഞു! വിശു​ദ്ധ​കൂ​ടാ​ര​ത്തിന്‌ അടുത്ത്‌ ഒരു തീ ഇറങ്ങി കോര​ഹി​നെ​യും 250 പേരെ​യും ദഹിപ്പി​ക്കു​ക​യും ചെയ്‌തു.

യഹോവ മോശ​യോ​ടു പറഞ്ഞു: ‘ഓരോ ഗോ​ത്ര​ത്തി​ന്റെ​യും നേതാ​വിൽനിന്ന്‌ ഒരു വടി എടുത്ത്‌ അയാളു​ടെ പേര്‌ അതിൽ എഴുതണം. എന്നാൽ ലേവി​ഗോ​ത്ര​ത്തി​ന്റെ വടിയിൽ അഹരോ​ന്റെ പേര്‌ എഴുതണം. എന്നിട്ട്‌ അവ വിശു​ദ്ധ​കൂ​ടാ​ര​ത്തിൽ വെക്കണം. ഞാൻ തിര​ഞ്ഞെ​ടു​ക്കു​ന്ന​യാ​ളു​ടെ വടിയിൽ പൂക്കൾ ഉണ്ടാകും.’

പിറ്റേന്ന്‌ മോശ ആ വടിക​ളെ​ല്ലാം കൊണ്ടു​വന്ന്‌ നേതാ​ക്ക​ന്മാ​രെ കാണിച്ചു. അഹരോ​ന്റെ വടിയിൽ പൂക്കൾ ഉണ്ടാകു​ക​യും ബദാം​കായ്‌കൾ വിളയു​ക​യും ചെയ്‌തി​രു​ന്നു. അങ്ങനെ അഹരോ​നെ​യാ​ണു താൻ മഹാപു​രോ​ഹി​ത​നാ​യി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തെന്ന്‌ യഹോവ കാണിച്ചു.

‘നിങ്ങൾക്കി​ട​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന​വരെ അനുസ​രിച്ച്‌ അവർക്കു കീഴ്‌പെ​ട്ടി​രി​ക്കുക.’​—എബ്രായർ 13:17