വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 9—ആമുഖം

ഭാഗം 9—ആമുഖം

യഹോ​വ​യിൽ അസാധാ​ര​ണ​മായ വിശ്വാ​സം കാണിച്ച ചെറു​പ്പ​ക്കാ​രെ​യും പ്രവാ​ച​ക​ന്മാ​രെ​യും രാജാ​ക്ക​ന്മാ​രെ​യും കുറി​ച്ചാണ്‌ ഈ ഭാഗം നമ്മളെ പഠിപ്പി​ക്കു​ന്നത്‌. നയമാനെ യഹോ​വ​യു​ടെ പ്രവാ​ചകൻ സുഖ​പ്പെ​ടു​ത്തു​മെന്നു സിറി​യ​യി​ലുള്ള ഒരു ഇസ്രാ​യേ​ല്യ​പെൺകു​ട്ടി​ക്കു വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ശത്രു​സൈ​ന്യ​ത്തിൽനിന്ന്‌ യഹോവ തന്നെ രക്ഷിക്കു​മെന്ന്‌ എലീശ പ്രവാ​ചകൻ ഉറച്ചു​വി​ശ്വ​സി​ച്ചു. മുത്തശ്ശി​യായ അഥല്യ എന്ന ദുഷ്ടസ്‌ത്രീ​യിൽനിന്ന്‌ യഹോ​വാശ്‌ എന്ന കുട്ടിയെ സംരക്ഷി​ക്കാൻ മഹാപു​രോ​ഹി​ത​നായ യഹോ​യാദ തന്റെ ജീവൻ പണയ​പ്പെ​ടു​ത്തി. യരുശ​ലേ​മി​നെ യഹോവ സംരക്ഷി​ക്കു​മെന്ന്‌ ഹിസ്‌കിയ രാജാവ്‌ വിശ്വ​സി​ച്ചു; അദ്ദേഹം അസീറി​യ​ക്കാ​രു​ടെ ഭീഷണി​ക്കു വഴങ്ങി​ക്കൊ​ടു​ത്തില്ല. യോശിയ രാജാവ്‌ ദേശത്തു​നിന്ന്‌ വിഗ്ര​ഹാ​രാ​ധന തുടച്ചു​നീ​ക്കി, ആലയം പുനഃ​സ്ഥാ​പി​ച്ചു, ജനതയെ വീണ്ടും സത്യാ​രാ​ധ​ന​യി​ലേക്കു കൊണ്ടു​വന്നു.

ഈ വിഭാഗത്തിൽ

പാഠം 51

യോദ്ധാ​വും ചെറിയ പെൺകു​ട്ടി​യും

ഒരു ഇസ്രാ​യേ​ല്യ​പെൺകു​ട്ടി യഹോ​വ​യു​ടെ മഹാശ​ക്തി​യെ​ക്കു​റിച്ച്‌ യജമാ​ന​ത്തി​യോ​ടു പറയുന്നു. അതിന്റെ ഫലം അതിശ​യി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.

പാഠം 52

യഹോ​വ​യു​ടെ അഗ്നിസേന

‘അവരോ​ടു​കൂ​ടെ​യു​ള്ള​തി​നെ​ക്കാൾ അധികം പേർ നമ്മളോ​ടു​കൂ​ടെ​യുണ്ട്‌’ എന്ന്‌ എലീശ​യു​ടെ ദാസൻ മനസ്സി​ലാ​ക്കു​ന്നത്‌ എങ്ങനെ?

പാഠം 53

യഹോ​യാ​ദ​യു​ടെ ധൈര്യം

ഒരു ദുഷ്ടരാ​ജ്ഞി​ക്കെ​തി​രെ വിശ്വസ്‌ത​നായ ഒരു പുരോ​ഹി​തൻ ഉറച്ചനി​ല​പാ​ടെ​ടു​ക്കു​ന്നു.

പാഠം 54

യോന​യോട്‌ യഹോവ ക്ഷമ കാണിച്ചു

ഒരു കൂറ്റൻ മത്സ്യം ദൈവ​ത്തി​ന്റെ ഒരു പ്രവാ​ച​കനെ വിഴു​ങ്ങാൻ ഇടയാ​യത്‌ എങ്ങനെ? അതിന്റെ വായിൽനിന്ന്‌ യോന രക്ഷപ്പെ​ട്ടത്‌ എങ്ങനെ? എന്തു പാഠമാണ്‌ യഹോവ യോനയെ പഠിപ്പി​ച്ചത്‌?

പാഠം 55

യഹോ​വ​യു​ടെ ദൂതൻ ഹിസ്‌കി​യയെ സംരക്ഷി​ച്ചു

യഹോവ തന്റെ ജനത്തെ സംരക്ഷി​ക്കി​ല്ലെന്ന്‌ ശത്രുക്കൾ പറയുന്നു, പക്ഷേ അവർക്കു തെറ്റി!

പാഠം 56

ദൈവ​നി​യമം പ്രിയ​പ്പെട്ട യോശിയ

എട്ടാം വയസ്സിൽ രാജാ​വാ​കുന്ന യോശിയ യഹോ​വയെ ആരാധി​ക്കാൻ ജനത്തെ സഹായി​ക്കു​ന്നു.