വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ ബൈബിൾ കഥാപുസ്‌തകത്തിന്റെ പഠന ചോദ്യങ്ങൾ

എന്റെ ബൈബിൾ കഥാപുസ്‌തകത്തിന്റെ പഠന ചോദ്യങ്ങൾ

കഥ 1

ദൈവം സൃഷ്ടി തുടങ്ങുന്നു

  1. നമുക്കുള്ള എല്ലാ നല്ല വസ്‌തു​ക്ക​ളും ഉണ്ടായത്‌ എങ്ങനെ​യാണ്‌, ഒരു ഉദാഹ​ര​ണം പറയാ​മോ?

  2. ദൈവം ആദ്യം സൃഷ്ടി​ച്ചത്‌ ആരെ?

  3. ആദ്യത്തെ ദൂതൻ വളരെ വിശേ​ഷ​പ്പെ​ട്ട​വൻ ആയിരു​ന്നത്‌ എന്തു​കൊണ്ട്‌?

  4. തുടക്ക​ത്തിൽ ഭൂമി എങ്ങനെ​യാ​ണി​രു​ന്നത്‌? (ചിത്രം കാണുക.)

  5. മൃഗങ്ങൾക്കും മനുഷ്യർക്കും ജീവി​ക്കാ​നാ​യി ദൈവം ഭൂമിയെ ഒരുക്കി​ത്തു​ട​ങ്ങി​യത്‌ എങ്ങനെ?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. യിരെ​മ്യാ​വു 10:12 വായി​ക്കു​ക.

    സൃഷ്ടിയിൽ ദൈവ​ത്തി​ന്റെ ഏതെല്ലാം ഗുണങ്ങൾ നമുക്കു കാണാൻ കഴിയു​ന്നു? (യെശ. 40:26; റോമ. 11:33)

  2. കൊ​ലൊ​സ്സ്യർ 1:15-17 വായി​ക്കു​ക.

    സൃഷ്ടിയിൽ യേശു​വി​ന്റെ പങ്ക്‌ എന്തായി​രു​ന്നു, അവനെ​ക്കു​റി​ച്ചു​ള്ള നമ്മുടെ വീക്ഷണത്തെ ഇത്‌ എങ്ങനെ ബാധി​ക്ക​ണം? (കൊലൊ. 1:15-17)

  3. ഉല്‌പത്തി 1:1-10 വായി​ക്കു​ക.

    1. (എ) ഭൂമി ഉണ്ടായത്‌ എങ്ങനെ? (ഉല്‌പ. 1:1)

    2. (ബി) ആദ്യത്തെ സൃഷ്ടി​പ്പിൻ ദിവസം എന്താണു സംഭവി​ച്ചത്‌? (ഉല്‌പ. 1:3-5)

    3. (സി) രണ്ടാം സൃഷ്ടി​പ്പിൻ ദിവസം സംഭവി​ച്ചത്‌ എന്ത്‌? (ഉല്‌പ. 1:7, 8)

കഥ 2

മനോ​ഹ​ര​മാ​യ ഒരു തോട്ടം

  1. നമുക്കു താമസി​ക്കാ​നാ​യി ദൈവം ഭൂമിയെ ഒരുക്കി​യെ​ടു​ത്തത്‌ എങ്ങനെ?

  2. ദൈവം ഏതെല്ലാം തരം മൃഗങ്ങ​ളെ​യാണ്‌ ഉണ്ടാക്കി​യ​തെ​ന്നു പറയാ​മോ? (ചിത്രം കാണുക.)

  3. ഏദെൻതോ​ട്ടം വിശേ​ഷ​പ്പെ​ട്ടത്‌ ആയിരു​ന്നത്‌ എന്തു​കൊണ്ട്‌?

  4. മുഴു ഭൂമി​യും എന്ത്‌ ആയിത്തീ​രാ​നാ​ണു ദൈവം ആഗ്രഹി​ച്ചത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 1:11-25 വായി​ക്കു​ക.

    1. (എ) മൂന്നാം സൃഷ്ടി​പ്പിൻ ദിവസം ദൈവം എന്തൊ​ക്കെ​യാ​ണു സൃഷ്ടി​ച്ചത്‌? (ഉല്‌പ. 1:12)

    2. (ബി) നാലാം സൃഷ്ടി​പ്പിൻ ദിവസം എന്തു സംഭവി​ച്ചു? (ഉല്‌പ. 1:16)

    3. (സി) അഞ്ചും ആറും സൃഷ്ടി​പ്പിൻ ദിവസ​ങ്ങ​ളിൽ ഏതൊക്കെ തരം ജീവി​ക​ളെ​യാ​ണു ദൈവം സൃഷ്ടി​ച്ചത്‌? (ഉല്‌പ. 1:20, 21, 25)

  2. ഉല്‌പത്തി 2.8, 9 വായി​ക്കു​ക.

    ദൈവം തോട്ട​ത്തിൽ ഏതു രണ്ടു പ്രത്യേക മരങ്ങൾ ഉണ്ടാക്കി? അവ എന്തിനെ പ്രതി​നി​ധീ​ക​രി​ച്ചു?

കഥ 3

ആദ്യത്തെ പുരു​ഷ​നും സ്‌ത്രീയും

  1. മൂന്നാം കഥയിലെ ചിത്രം രണ്ടാം കഥയിലെ ചിത്ര​വു​മാ​യി വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

  2. ആദ്യമ​നു​ഷ്യ​നെ സൃഷ്ടി​ച്ചത്‌ ആര്‌, ആ മനുഷ്യ​ന്റെ പേര്‌ എന്ത്‌?

  3. ദൈവം ആദാമിന്‌ എന്തു ജോലി​യാ​ണു കൊടു​ത്തത്‌?

  4. ചുറ്റും നടക്കു​ന്ന​തൊ​ന്നും അറിയാ​ത്ത​വി​ധ​ത്തിൽ ആദാം ഉറങ്ങി​പ്പോ​കാൻ ദൈവം ഇടയാ​ക്കി​യത്‌ എന്തു​കൊണ്ട്‌?

  5. ആദാമി​നും ഹവ്വായ്‌ക്കും എത്ര കാലം ജീവി​ക്കാ​മാ​യി​രു​ന്നു, അവർ എന്തു വേല ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ച്ചത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. സങ്കീർത്ത​നം 83:18 വായി​ക്കു​ക.

    ദൈവത്തിന്റെ പേര്‌ എന്ത്‌, ലോക​ത്തിൽ അവനു മാത്ര​മു​ള്ള സ്ഥാന​മെന്ത്‌? (യിരെ. 16:21; ദാനീ. 4:17)

  2. ഉല്‌പത്തി 1:26-31 വായി​ക്കു​ക.

    1. (എ) ആറാം ദിവസം സൃഷ്ടി​യു​ടെ അവസാ​ന​മാ​യി ദൈവം സൃഷ്ടി​ച്ചത്‌ ആരെ, ഈ സൃഷ്ടി മൃഗങ്ങ​ളിൽനി​ന്നു വ്യത്യാ​സ​പ്പെ​ട്ടി​രു​ന്നത്‌ എങ്ങനെ? (ഉല്‌പ. 1:26)

    2. (ബി) മനുഷ്യ​നും മൃഗങ്ങൾക്കും വേണ്ടി ദൈവം എന്തു നൽകി? (ഉല്‌പ. 1:30)

  3. ഉല്‌പത്തി 2:7-25 വായി​ക്കു​ക.

    1. (എ) മൃഗങ്ങൾക്കു പേരി​ടാ​നാ​യി ആദാം എന്ത്‌ ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു? (ഉല്‌പ. 2:19)

    2. (ബി) വിവാഹം, വിവാ​ഹ​മോ​ച​നം, വേർപി​രി​യൽ എന്നിവ​യെ​ക്കു​റിച്ച്‌ യഹോവ എന്തു വിചാ​രി​ക്കു​ന്നു​വെ​ന്നു മനസ്സി​ലാ​ക്കാൻ ഉല്‌പത്തി 2:24 നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (മത്താ. 19:4-6, 9)

കഥ 4

അവർക്കു ഭവനം നഷ്ടപ്പെ​ട്ട​തി​ന്റെ കാരണം

  1. ചിത്ര​ത്തിൽ, ആദാമി​നും ഹവ്വായ്‌ക്കും എന്തു സംഭവി​ക്കു​ന്ന​താ​ണു കാണു​ന്നത്‌?

  2. യഹോവ അവരെ ശിക്ഷി​ക്കാൻ കാരണ​മെന്ത്‌?

  3. പാമ്പ്‌ ഹവ്വാ​യോട്‌ എന്താണു പറഞ്ഞത്‌?

  4. പാമ്പി​നെ​ക്കൊണ്ട്‌ ഹവ്വാ​യോ​ടു സംസാ​രി​പ്പി​ച്ചത്‌ ആര്‌?

  5. ആദാമി​നും ഹവ്വായ്‌ക്കും പറുദീ​സ​യി​ലെ ജീവിതം നഷ്ടപ്പെ​ട്ടത്‌ എന്തു​കൊണ്ട്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 2:16, 17; 3:1-13, 24 വായി​ക്കു​ക.

    1. (എ) ഹവ്വാ​യോ​ടു​ള്ള പാമ്പിന്റെ ചോദ്യം യഹോ​വ​യെ​ക്കു​റി​ച്ചു തെറ്റായ ധാരണ നൽകി​യത്‌ എങ്ങനെ? (ഉല്‌പ. 3:1-5; 1 യോഹ. 5:3)

    2. (ബി) ഹവ്വായ്‌ക്ക്‌ സംഭവി​ച്ച​തിൽനിന്ന്‌ നാം എന്തു പാഠം പഠിക്കു​ന്നു? (ഫിലി. 4:8; യാക്കോ. 1:14, 15; 1 യോഹ. 2.16)

    3. (സി) ആദാമും ഹവ്വായും തങ്ങളുടെ പ്രവൃ​ത്തി​ക​ളു​ടെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ട്ടത്‌ എങ്ങനെ? (ഉല്‌പ. 3:12, 13)

    4. (ഡി) ഏദെൻ തോട്ട​ത്തി​ന്റെ കിഴക്കു​വ​ശത്ത്‌ നിറു​ത്തി​യി​രു​ന്ന കെരൂ​ബു​കൾ യഹോ​വ​യു​ടെ പരമാ​ധി​കാ​രം ഉയർത്തി​പ്പി​ടി​ച്ചത്‌ എങ്ങനെ? (ഉല്‌പ. 3:24)

  2. വെളി​പ്പാ​ടു 12:9 വായി​ക്കു​ക.

    മനുഷ്യവർഗത്തെ ദൈവ​ത്തി​ന്റെ ഭരണത്തി​നെ​തി​രെ തിരി​ക്കു​ന്ന​തിൽ സാത്താൻ എത്ര​ത്തോ​ളം വിജയി​ച്ചി​രി​ക്കു​ന്നു? (1 യോഹ. 5:19)

കഥ 5

കഷ്ടപ്പാടു നിറഞ്ഞ ജീവിതം തുടങ്ങുന്നു

  1. ഏദെൻ തോട്ട​ത്തി​നു വെളി​യിൽ ആദാമി​ന്റെ​യും ഹവ്വായു​ടെ​യും ജീവിതം എങ്ങനെ​യു​ള്ളത്‌ ആയിരു​ന്നു?

  2. ആദാമി​നും ഹവ്വായ്‌ക്കും എന്തു സംഭവി​ച്ചു തുടങ്ങി, എന്തു​കൊണ്ട്‌?

  3. ആദാമി​ന്റെ​യും ഹവ്വായു​ടെ​യും മക്കൾ വയസ്സു​ചെന്ന്‌ മരി​ക്കേ​ണ്ടി വരുമാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

  4. ആദാമും ഹവ്വായും യഹോ​വ​യെ അനുസ​രി​ച്ചി​രു​ന്നെ​ങ്കിൽ അവരു​ടെ​യും മക്കളു​ടെ​യും ജീവിതം എങ്ങനെ​യു​ള്ളത്‌ ആയിരി​ക്കു​മാ​യി​രു​ന്നു?

  5. ഹവ്വായു​ടെ അനുസ​ര​ണ​ക്കേട്‌ അവൾക്കു വേദന വരുത്തി​യത്‌ എങ്ങനെ?

  6. ആദാമി​ന്റെ​യും ഹവ്വായു​ടെ​യും ആദ്യത്തെ രണ്ടു മക്കളുടെ പേര്‌ എന്ത്‌?

  7. ചിത്ര​ത്തിൽ കാണുന്ന മറ്റു കുട്ടികൾ ആരാണ്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 3:16-23; 4:1, 2 വായി​ക്കു​ക.

    1. (എ) ഭൂമി​യു​ടെ​മേ​ലു​ള്ള ശാപം ആദാമി​നെ ബാധി​ച്ചത്‌ എങ്ങനെ? (ഉല്‌പ. 3:17-19; റോമ. 8:20, 22)

    2. (ബി) “ജീവനു​ള്ള​വൾ” എന്ന അർഥമുള്ള ഹവ്വാ എന്ന പേര്‌ അനു​യോ​ജ്യ​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ഉല്‌പ. 3:20)

    3. (സി) പാപം ചെയ്‌ത​തി​നു​ശേ​ഷം പോലും യഹോവ ആദാമി​നോ​ടും ഹവ്വാ​യോ​ടും പരിഗണന കാണി​ച്ചത്‌ എങ്ങനെ? (ഉല്‌പ. 3:7, 21)

  2. വെളി​പ്പാ​ടു 21:3-5 വായി​ക്കു​ക.

    ഇവിടെനിന്ന്‌ എന്തെല്ലാം കാര്യങ്ങൾ തുടച്ചു​നീ​ക്ക​പ്പെ​ടാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

കഥ 6

ഒരു നല്ല മകനും ഒരു ദുഷ്ട മകനും

  1. കയീനും ഹാബെ​ലും വളർന്ന​പ്പോൾ ആരായി​ത്തീർന്നു?

  2. കയീനും ഹാബെ​ലും യഹോ​വ​യ്‌ക്ക്‌ എന്തു സമ്മാനം കൊണ്ടു​വ​രു​ന്നു?

  3. യഹോ​വ​യ്‌ക്ക്‌ ഹാബെ​ലി​ന്റെ സമ്മാനം ഇഷ്ടമാ​കാ​നും കയീ​ന്റേത്‌ ഇഷ്ടമാ​കാ​തി​രി​ക്കാ​നു​മുള്ള കാരണ​മെന്ത്‌?

  4. കയീൻ എങ്ങനെ​യു​ള്ള​വ​നാണ്‌, യഹോവ അവനെ തിരു​ത്താൻ ശ്രമി​ക്കു​ന്നത്‌ എങ്ങനെ?

  5. വയലിൽ മറ്റാരു​മി​ല്ലാ​ത്ത​പ്പോൾ കയീൻ തന്റെ അനുജനെ എന്താണു ചെയ്യു​ന്നത്‌?

  6. സഹോ​ദ​ര​നെ കൊന്നു​ക​ഴിഞ്ഞ്‌ കയീന്‌ എന്തു സംഭവി​ച്ചെ​ന്നു പറയുക.

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 4:2-26 വായി​ക്കു​ക.

    1. (എ) കയീൻ പോകു​ന്നത്‌ അപകട​ത്തി​ലേ​ക്കാണ്‌ എന്ന്‌ യഹോവ അവനു പറഞ്ഞു​കൊ​ടു​ത്തത്‌ എങ്ങനെ? (ഉല്‌പ. 4:7)

    2. (ബി) കയീൻ തന്റെ ഹൃദയ​ത്തി​ലു​ള്ളത്‌ വെളി​പ്പെ​ടു​ത്തി​യത്‌ എങ്ങനെ? (ഉല്‌പ. 4:9)

    3. (സി) നിഷ്‌ക​ളങ്ക രക്തം ചൊരി​യു​ന്ന​തു സംബന്ധിച്ച്‌ യഹോ​വ​യു​ടെ വീക്ഷണ​മെന്ത്‌? (ഉല്‌പ. 4:10; യെശ. 26:21)

  2. 1 യോഹ​ന്നാൻ 3:11, 12 വായി​ക്കു​ക.

    1. (എ) കയീന്‌ വളരെ​യ​ധി​കം ദേഷ്യ​മു​ണ്ടാ​കാൻ കാരണ​മെന്ത്‌, അത്‌ ഇന്നു നമുക്ക്‌ ഒരു മുന്നറി​യി​പ്പാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (ഉല്‌പ. 4:4, 5; സദൃ. 14:30; 28:22)

    2. (ബി) നമ്മുടെ കുടും​ബാം​ഗ​ങ്ങ​ളിൽ ആർക്കും യഹോ​വ​യെ ഇഷ്ടമി​ല്ലാ​ത്ത​പ്പോൾപ്പോ​ലും നമുക്ക്‌ അവനെ ആരാധി​ക്കാൻ കഴിയു​മെന്ന്‌ ബൈബിൾ കാണി​ക്കു​ന്നത്‌ എങ്ങനെ? (സങ്കീ. 27:10; മത്താ. 10:21, 22)

  3. യോഹ​ന്നാൻ 11:25 വായി​ക്കു​ക.

    നീതി നിമിത്തം മരി​ക്കേ​ണ്ടി​വ​രു​ന്ന​വ​രെ​ക്കു​റിച്ച്‌ യഹോവ എന്ത്‌ ഉറപ്പാണ്‌ നൽകു​ന്നത്‌? (യോഹ. 5:24)

കഥ 7

ധൈര്യ​മു​ള്ള ഒരു മനുഷ്യൻ

  1. ഹാനോക്ക്‌ വ്യത്യ​സ്‌ത​നാ​യി​രു​ന്നത്‌ ഏതു വിധത്തിൽ?

  2. ഹാനോ​ക്കി​ന്റെ കാലത്തെ ആളുകൾ വഷളായ ഒട്ടേറെ കാര്യങ്ങൾ ചെയ്‌തത്‌ എന്തു​കൊ​ണ്ടാണ്‌?

  3. ആളുകൾ എന്തൊക്കെ ദുഷ്ട കാര്യ​ങ്ങ​ളാ​ണു ചെയ്‌തു​കൊ​ണ്ടി​രു​ന്നത്‌? (ചിത്രം കാണുക.)

  4. ഹാനോ​ക്കി​നു ധൈര്യം ഉണ്ടായി​രി​ക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

  5. അന്നൊക്കെ ആളുകൾ എത്ര കാലം ജീവി​ച്ചി​രു​ന്നു, എന്നാൽ ഹാനോക്ക്‌ എത്ര വയസ്സു​വ​രെ ജീവിച്ചു?

  6. ഹാനോക്ക്‌ മരിച്ചു​ക​ഴിഞ്ഞ്‌ എന്തു സംഭവി​ച്ചു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 5:21-24, 27 വായി​ക്കു​ക.

    1. (എ) ഹാനോ​ക്കിന്‌ യഹോ​വ​യു​മാ​യി ഏതു തരത്തി​ലു​ള്ള ബന്ധമാണ്‌ ഉണ്ടായി​രു​ന്നത്‌? (ഉല്‌പ. 5:24)

    2. (ബി) ബൈബിൾ ചരി​ത്ര​മ​നു​സ​രിച്ച്‌ ഏറ്റവും കൂടുതൽ കാലം ഭൂമി​യിൽ ജീവി​ച്ചി​രു​ന്ന മനുഷ്യൻ ആര്‌, മരിക്കു​മ്പോൾ അദ്ദേഹ​ത്തിന്‌ എത്ര വയസ്സു​ണ്ടാ​യി​രു​ന്നു? (ഉല്‌പ. 5:27)

  2. ഉല്‌പത്തി 6:5 വായി​ക്കു​ക.

    ഹാനോക്കിന്റെ മരണ​ശേ​ഷം ഭൂമി​യി​ലെ അവസ്ഥകൾ എത്ര​ത്തോ​ളം വഷളായി, ഇതുമാ​യി നമ്മുടെ നാളിന്‌ എന്തു സാമ്യം ഉണ്ട്‌? (2 തിമൊ. 3:13)

  3. എബ്രായർ 11:5 വായി​ക്കു​ക.

    ഹാനോക്കിന്റെ ഏതു ഗുണം ദൈവത്തെ “പ്രസാ​ദി​പ്പി​ച്ചു” അഥവാ സന്തോ​ഷി​പ്പി​ച്ചു, അതിന്‌ എന്തു ഫലമു​ണ്ടാ​യി? (ഉല്‌പ. 5:22)

  4. യൂദാ 14, 15 വായി​ക്കു​ക.

    വരാനിരിക്കുന്ന അർമ​ഗെ​ദോൻ യുദ്ധ​ത്തെ​ക്കു​റിച്ച്‌ ആളുകൾക്കു മുന്നറി​യി​പ്പു കൊടു​ക്കു​മ്പോൾ ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ ഹാനോ​ക്കി​ന്റെ ധൈര്യം അനുക​രി​ക്കാൻ കഴിയു​ന്ന​തെ​ങ്ങ​നെ? (2 തിമൊ. 4:2; എബ്രാ. 13:6)

കഥ 8

ഭൂമി​യിൽ രാക്ഷസന്മാർ

  1. ദൈവ​ത്തി​ന്റെ ദൂതന്മാ​രിൽ ചിലർ സാത്താൻ പറയു​ന്ന​തു കേട്ട​പ്പോൾ എന്തു സംഭവി​ച്ചു?

  2. ചില ദൂതന്മാർ സ്വർഗ​ത്തി​ലെ തങ്ങളുടെ വേല ഉപേക്ഷിച്ച്‌ ഭൂമി​യി​ലേ​ക്കു വന്നത്‌ എന്തു​കൊണ്ട്‌?

  3. ദൂതന്മാർ ഭൂമി​യി​ലേ​ക്കു വന്ന്‌ മനുഷ്യ ശരീരം എടുക്കു​ന്നത്‌ തെറ്റാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

  4. ദൂതന്മാ​രു​ടെ കുട്ടി​ക​ളു​ടെ പ്രത്യേ​കത എന്തായി​രു​ന്നു?

  5. നിങ്ങൾക്കു ചിത്ര​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ, ദൂതന്മാ​രു​ടെ മക്കൾ രാക്ഷസ​ന്മാ​രാ​യി​ത്തീർന്ന​പ്പോൾ എന്താണു ചെയ്‌തത്‌?

  6. ഹാനോ​ക്കി​നു ശേഷം ഭൂമി​യിൽ ജീവി​ച്ചി​രു​ന്ന നല്ല മനുഷ്യൻ ആര്‌, ദൈവം അവനെ ഇഷ്ടപ്പെ​ടാൻ കാരണ​മെന്ത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 6:1-8 വായി​ക്കു​ക.

    നമ്മൾ ചെയ്യുന്ന കാര്യങ്ങൾ യഹോ​വ​യെ ബാധി​ക്കു​ന്ന​വി​ധം സംബന്ധിച്ച്‌ ഉല്‌പത്തി 6:6 എന്തു വെളി​പ്പെ​ടു​ത്തു​ന്നു? (സങ്കീ. 78:40, 41; സദൃ. 27:11)

  2. യൂദാ 6 വായി​ക്കു​ക.

    നോഹയുടെ നാളു​ക​ളി​ലെ, സ്വർഗ​ത്തി​ലെ ‘തങ്ങളുടെ വാഴ്‌ച കാത്തു​കൊ​ള്ളാ​ഞ്ഞ’ ദൂതന്മാർ ഇന്നു നമുക്ക്‌ ഒരു മുന്നറി​യി​പ്പാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (1 കൊരി. 3:5-9; 2 പത്രൊ. 2:4, 9, 10)

കഥ 9

നോഹ ഒരു പെട്ടകം പണിയുന്നു

  1. നോഹ​യു​ടെ കുടും​ബ​ത്തിൽ എത്ര പേർ ഉണ്ടായി​രു​ന്നു, അവന്റെ മൂന്നു പുത്ര​ന്മാ​രു​ടെ പേര്‌ എന്ത്‌?

  2. എന്ത്‌ അസാധാ​രണ കാര്യം ചെയ്യാ​നാണ്‌ ദൈവം നോഹ​യോ​ടു പറഞ്ഞത്‌, എന്തു​കൊണ്ട്‌?

  3. പെട്ടക​ത്തെ​പ്പ​റ്റി നോഹ അയൽക്കാ​രോ​ടു പറഞ്ഞ​പ്പോൾ അവർ എങ്ങനെ പ്രതി​ക​രി​ച്ചു?

  4. മൃഗങ്ങളെ എന്തു ചെയ്യാ​നാണ്‌ ദൈവം നോഹ​യോ​ടു പറഞ്ഞത്‌?

  5. ദൈവം പെട്ടക​ത്തി​ന്റെ വാതിൽ അടച്ച ശേഷം നോഹ​യും കുടും​ബ​വും എന്തു ചെയ്യേ​ണ്ടി​യി​രു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 6:9-22 വായി​ക്കു​ക.

    1. (എ) നോഹയെ സത്യ​ദൈ​വ​ത്തി​ന്റെ ഒരു മുഖ്യ ആരാധ​ക​നാ​ക്കി​ത്തീർത്തത്‌ എന്ത്‌? (ഉല്‌പ. 6:9, 22)

    2. (ബി) യഹോവ അക്രമത്തെ എങ്ങനെ​യാ​ണു കാണു​ന്നത്‌, ഈ അറിവ്‌ വിനോ​ദം തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നമ്മെ എങ്ങനെ ബാധി​ക്ക​ണം? (ഉല്‌പ. 6:11, 12; സങ്കീ. 11:5)

    3. (സി) യഹോ​വ​യു​ടെ സംഘട​ന​യിൽനി​ന്നു മാർഗ​നിർദേ​ശം ലഭിക്കു​മ്പോൾ നമുക്ക്‌ എങ്ങനെ നോഹയെ അനുക​രി​ക്കാൻ കഴിയും? (ഉല്‌പ. 6:22; 1 യോഹ. 5:3)

  2. ഉല്‌പത്തി 7:1-9 വായി​ക്കു​ക.

    അപൂർണ മനുഷ്യ​നാ​യി​രു​ന്ന നോഹയെ യഹോവ നീതി​മാ​നാ​യി കണക്കാക്കി എന്ന വസ്‌തുത ഇന്നു നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (ഉല്‌പ. 7:1; സദൃ. 10:16; യെശ. 26:7)

കഥ 10

മഹാപ്രളയം

  1. മഴ തുടങ്ങി​ക്ക​ഴിഞ്ഞ്‌ ആർക്കും പെട്ടക​ത്തിൽ കയറാൻ കഴിയാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

  2. എത്ര രാത്രി​യും പകലും മഴ പെയ്യാൻ യഹോവ ഇടയാക്കി, വെള്ളം എത്ര​ത്തോ​ളം ഉയർന്നു?

  3. വെള്ളം ഭൂമിയെ മൂടാൻ തുടങ്ങി​യ​പ്പോൾ പെട്ടക​ത്തിന്‌ എന്തു സംഭവി​ച്ചു?

  4. പ്രളയ​ത്തിൽ രാക്ഷസ​ന്മാർ രക്ഷപ്പെ​ട്ടോ, അവരുടെ പിതാ​ക്ക​ന്മാർക്ക്‌ എന്തു സംഭവി​ച്ചു?

  5. അഞ്ചു മാസം കഴിഞ്ഞ​പ്പോൾ പെട്ടക​ത്തിന്‌ എന്തു സംഭവി​ച്ചു?

  6. നോഹ ഒരു മലങ്കാ​ക്ക​യെ പെട്ടക​ത്തി​നു പുറ​ത്തേ​ക്കു വിട്ടത്‌ എന്തിന്‌?

  7. വെള്ളം ഇറങ്ങി​യെന്ന്‌ നോഹ മനസ്സി​ലാ​ക്കി​യത്‌ എങ്ങനെ?

  8. നോഹ​യും കുടും​ബ​വും ഒരു വർഷത്തിൽ കൂടുതൽ പെട്ടക​ത്തിൽ ആയിരു​ന്ന​തി​നു​ശേ​ഷം യഹോവ നോഹ​യോട്‌ എന്താണു പറഞ്ഞത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 7:10-24 വായി​ക്കു​ക.

    1. (എ) ഭൂമി​യി​ലെ ജീവനാ​ശം എത്ര പൂർണ​മാ​യി​രു​ന്നു? (ഉല്‌പ. 7:23)

    2. (ബി) പ്രളയ​ജ​ലം ഇറങ്ങാൻ എത്ര കാലം എടുത്തു? (ഉല്‌പ. 7:24)

  2. ഉല്‌പത്തി 8:1-17 വായി​ക്കു​ക.

    ഭൂമിയെക്കുറിച്ച്‌ യഹോ​വ​യ്‌ക്ക്‌ ആദ്യം ഉണ്ടായി​രു​ന്ന ഉദ്ദേശ്യ​ത്തി​നു മാറ്റം വന്നിട്ടി​ല്ലെന്ന്‌ ഉല്‌പത്തി 8:17 കാണി​ക്കു​ന്ന​തെ​ങ്ങ​നെ? (ഉല്‌പ. 1:22)

  3. 1 പത്രൊസ്‌ 3:19, 20 വായി​ക്കു​ക.

    1. (എ) മത്സരി​ക​ളാ​യ ദൂതന്മാർ സ്വർഗ​ത്തി​ലേ​ക്കു തിരിച്ചു പോയ​പ്പോൾ അവർക്ക്‌ എന്തു ശിക്ഷാ​വി​ധി​യാ​ണു ലഭിച്ചത്‌? (യൂദാ 6)

    2. (ബി) നോഹ​യെ​യും കുടും​ബ​ത്തെ​യും കുറി​ച്ചു​ള്ള വിവരണം, തന്റെ ജനത്തെ വിടു​വി​ക്കാ​നു​ള്ള പ്രാപ്‌തി യഹോ​വ​യ്‌ക്ക്‌ ഉണ്ടെന്ന നമ്മുടെ ഉറപ്പിനെ ശക്തമാ​ക്കു​ന്നത്‌ എങ്ങനെ? (2 പത്രൊ. 2:9)

കഥ 11

ആദ്യത്തെ മഴവില്ല്‌

  1. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, പെട്ടക​ത്തി​നു പുറത്തു​വ​ന്ന​പ്പോൾ നോഹ ആദ്യമാ​യി ചെയ്‌തത്‌ എന്തായി​രു​ന്നു?

  2. പ്രളയ​ത്തി​നു ശേഷം ദൈവം നോഹ​യ്‌ക്കും കുടും​ബ​ത്തി​നും എന്തു കൽപ്പന നൽകി?

  3. ദൈവം എന്തു വാഗ്‌ദാ​നം ചെയ്‌തു?

  4. ഒരു മഴവില്ലു കാണു​മ്പോൾ, അതു നമ്മെ എന്തി​നെ​ക്കു​റിച്ച്‌ ഓർമി​പ്പി​ക്ക​ണം?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 8:18-22 വായി​ക്കു​ക.

    1. (എ) ഇന്നു നമുക്ക്‌ എങ്ങനെ​യാണ്‌ ദൈവ​ത്തിന്‌ “സൌര​ഭ്യ​വാ​സന” നൽകാൻ കഴിയു​ന്നത്‌? (ഉല്‌പ. 8:21; എബ്രാ. 13:15, 16)

    2. (ബി) മനുഷ്യ​ന്റെ ഹൃദയ​നി​ല​യെ​ക്കു​റിച്ച്‌ യഹോവ എന്താണു പറയു​ന്നത്‌? അതു​കൊണ്ട്‌ നാം എന്തു ശ്രദ്ധി​ക്കേ​ണ്ട​തുണ്ട്‌? (ഉല്‌പ. 8:21; മത്താ. 15:18, 19)

  2. ഉല്‌പത്തി 9:9-17 വായി​ക്കു​ക.

    1. (എ) ഭൂമി​യി​ലെ സകല ജീവജാ​ല​ങ്ങ​ളോ​ടും യഹോവ എന്തു നിയമം അഥവാ ഉടമ്പടി ചെയ്‌തു? (ഉല്‌പ. 9:10, 11)

    2. (ബി) മഴവിൽ ഉടമ്പടി എത്ര കാല​ത്തേ​ക്കു​ള്ള​താ​യി​രു​ന്നു? (ഉല്‌പ. 9:16)

കഥ 12

മനുഷ്യർ ഒരു വലിയ ഗോപു​രം പണിയുന്നു

  1. നി​മ്രോദ്‌ ആരായി​രു​ന്നു, ദൈവ​ത്തിന്‌ അവനെ ഇഷ്ടമാ​യി​രു​ന്നോ?

  2. ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലെ ആളുകൾ ഇഷ്ടികകൾ ഉണ്ടാക്കി​യത്‌ എന്തിനാ​യി​രു​ന്നു?

  3. ഗോപു​രം പണി യഹോ​വ​യ്‌ക്ക്‌ ഇഷ്ടമി​ല്ലാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?

  4. ആളുകൾ ഗോപു​രം പണി നിറു​ത്തി​ക്ക​ള​യാൻ ദൈവം ഇടയാ​ക്കി​യത്‌ എങ്ങനെ?

  5. എന്തായി​രു​ന്നു ആ നഗരത്തി​ന്റെ പേര്‌, ആ പേരിന്റെ അർഥ​മെ​ന്താ​യി​രു​ന്നു?

  6. ദൈവം ഭാഷ കലക്കി​യ​പ്പോൾ ആളുകൾക്കെ​ല്ലാം എന്തു സംഭവി​ച്ചു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 10:1, 8-10 വായി​ക്കു​ക.

    നിമ്രോദ്‌ എങ്ങനെ​യു​ള്ള​വ​നാ​യി​രു​ന്നു? നമുക്ക്‌ ഇത്‌ എന്തു മുന്നറി​യി​പ്പു നൽകുന്നു? (സദൃ. 3:31, NW)

  2. ഉല്‌പത്തി 11:1-9 വായി​ക്കു​ക.

    ഗോപുരം പണിത​തി​ന്റെ പിന്നിലെ ലക്ഷ്യം എന്തായി​രു​ന്നു? ആ പദ്ധതി ഒരിക്ക​ലും വിജയി​ക്കു​മാ​യി​രു​ന്നില്ല എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? (ഉല്‌പ. 11:4; സദൃ. 16:18; യോഹ. 5:44)

കഥ 13

അബ്രാ​ഹാം​—ദൈവ​ത്തി​ന്റെ സ്‌നേഹിതൻ

  1. ഊർ പട്ടണത്തിൽ ജീവി​ച്ചി​രു​ന്ന​വർ എങ്ങനെ​യു​ള്ള​വർ ആയിരു​ന്നു?

  2. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന ഈ മനുഷ്യൻ ആരാണ്‌, അവൻ ജനിച്ചത്‌ എപ്പോ​ഴാണ്‌, അവൻ എവി​ടെ​യാ​ണു താമസി​ച്ചി​രു​ന്നത്‌?

  3. എന്തു ചെയ്യാ​നാണ്‌ ദൈവം അബ്രാ​ഹാ​മി​നോട്‌ പറഞ്ഞത്‌?

  4. അബ്രാ​ഹാം ദൈവ​ത്തി​ന്റെ സ്‌നേ​ഹി​തൻ എന്ന്‌ അറിയ​പ്പെ​ടാൻ ഇടയാ​യത്‌ എന്തു​കൊ​ണ്ടാണ്‌?

  5. അബ്രാ​ഹാം ഊരിൽനി​ന്നു പോയ​പ്പോൾ ആരെല്ലാം കൂടെ​പ്പോ​യി?

  6. അബ്രാ​ഹാം കനാൻ ദേശത്ത്‌ എത്തിയ​പ്പോൾ ദൈവം അവനോട്‌ എന്താണു പറഞ്ഞത്‌?

  7. അബ്രാ​ഹാ​മിന്‌ 99 വയസ്സാ​യ​പ്പോൾ ദൈവം അവന്‌ എന്തു വാഗ്‌ദാ​ന​മാ​ണു നൽകി​യത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 11:27-32 വായി​ക്കു​ക.

    1. (എ) അബ്രാ​ഹാ​മും ലോത്തും തമ്മിലുള്ള ബന്ധം എന്തായി​രു​ന്നു? (ഉല്‌പ. 11:27)

    2. (ബി) കനാനി​ലേക്ക്‌ തന്റെ കുടും​ബ​ത്തെ കൊണ്ടു​വ​ന്ന​തി​നു​ള്ള ബഹുമതി തേരഹി​നാണ്‌ നൽകു​ന്ന​തെ​ങ്കി​ലും, വാസ്‌ത​വ​ത്തിൽ അബ്രാ​ഹാ​മാണ്‌ അതിനു മുൻകൈ എടുത്തത്‌ എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം, അവൻ അങ്ങനെ ചെയ്‌തത്‌ എന്തു​കൊണ്ട്‌? (ഉല്‌പ. 11:31; പ്രവൃ. 7:2-4)

  2. ഉല്‌പത്തി 12:1-7 വായി​ക്കു​ക.

    അബ്രാഹാം കനാൻദേ​ശത്ത്‌ എത്തി​ച്ചേർന്ന​പ്പോൾ അബ്രാ​ഹാ​മി​നോട്‌ നേരത്തേ ചെയ്‌ത ഉടമ്പടി​യിൽ യഹോവ എന്തും​കൂ​ടെ ഉൾപ്പെ​ടു​ത്തി? (ഉല്‌പ. 12:7)

  3. ഉല്‌പത്തി 17:1-8, 15-17 വായി​ക്കു​ക.

    1. (എ) അബ്രാ​മിന്‌ 99 വയസ്സാ​യ​പ്പോൾ അവന്റെ പേരിന്‌ എന്തു മാറ്റം ഉണ്ടായി, എന്തു​കൊണ്ട്‌? (ഉല്‌പ. 17:5)

    2. (ബി) യഹോവ സാറാ​യ്‌ക്ക്‌ എന്ത്‌ ഭാവി അനു​ഗ്ര​ഹ​ങ്ങൾ വാഗ്‌ദാ​നം ചെയ്‌തു? (ഉല്‌പ. 17:15, 16)

  4. ഉല്‌പത്തി 18:9-19 വായി​ക്കു​ക.

    1. (എ) ഉല്‌പത്തി 18:19 അനുസ​രിച്ച്‌ പിതാ​ക്ക​ന്മാർക്ക്‌ എന്തെല്ലാം ഉത്തരവാ​ദി​ത്വ​ങ്ങ​ളാണ്‌ ഉള്ളത്‌? (ആവ. 6:6, 7; എഫെ. 6:4)

    2. (ബി) യഹോ​വ​യിൽനി​ന്നു നമുക്ക്‌ ഒന്നും ഒളിക്കാൻ കഴിയി​ല്ലെന്ന്‌ സാറാ​യു​ടെ ഏത്‌ അനുഭവം നമ്മെ പഠിപ്പി​ക്കു​ന്നു? (ഉല്‌പ. 18:12, 15; സങ്കീ. 44:21)

കഥ 14

ദൈവം അബ്രാ​ഹാ​മി​ന്റെ വിശ്വാ​സം പരീക്ഷിക്കുന്നു

  1. അബ്രാ​ഹാ​മി​നോട്‌ ദൈവം എന്തു വാഗ്‌ദാ​നം ചെയ്‌തു, ആ വാഗ്‌ദാ​നം ദൈവം നിവർത്തി​ച്ചത്‌ എങ്ങനെ?

  2. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, ദൈവം അബ്രാ​ഹാ​മി​ന്റെ വിശ്വാ​സം പരീക്ഷി​ച്ചത്‌ എങ്ങനെ​യാണ്‌?

  3. ദൈവം നൽകിയ കൽപ്പന​യു​ടെ കാരണം മനസ്സി​ലാ​യി​ല്ലെ​ങ്കിൽപ്പോ​ലും അബ്രാ​ഹാം എന്തു ചെയ്‌തു?

  4. തന്റെ മകനെ കൊല്ലാ​നാ​യി അബ്രാ​ഹാം കത്തി എടുത്ത​പ്പോൾ എന്തു സംഭവി​ച്ചു?

  5. അബ്രാ​ഹാ​മി​നു ദൈവ​ത്തി​ലു​ണ്ടാ​യി​രുന്ന വിശ്വാ​സം എത്ര ശക്തമാ​യി​രു​ന്നു?

  6. അബ്രാ​ഹാ​മിന്‌ യാഗം കഴിക്കാ​നാ​യി ദൈവം എന്തു നൽകി, എങ്ങനെ?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 21:1-7 വായി​ക്കു​ക.

    അബ്രാഹാം തന്റെ മകനെ എട്ടാം ദിവസം പരി​ച്ഛേ​ദന ചെയ്യി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? (ഉല്‌പ. 17:10-12; 21:4)

  2. ഉല്‌പത്തി 22:1-18 വായി​ക്കു​ക.

    യിസ്‌ഹാക്‌ തന്റെ പിതാ​വാ​യ അബ്രാ​ഹാ​മി​നു കീഴ്‌പെ​ട്ടി​രു​ന്നത്‌ എങ്ങനെ, ഇത്‌ ഇതിലും പ്രാധാ​ന്യ​മു​ള്ള വരാനി​രു​ന്ന ഒരു സംഭവ​ത്തി​ലേ​ക്കു വിരൽചൂ​ണ്ടി​യത്‌ എങ്ങനെ? (ഉല്‌പ. 22:7-9; 1 കൊരി. 5:7; ഫിലി. 2:8, 9)

കഥ 15

ലോത്തി​ന്റെ ഭാര്യ പുറ​കോ​ട്ടു നോക്കി

  1. ലോത്തും അബ്രാ​ഹാ​മും വേർപി​രി​ഞ്ഞത്‌ എന്തു​കൊണ്ട്‌?

  2. ലോത്ത്‌ താമസ​ത്തി​നാ​യി സൊ​ദോം തിര​ഞ്ഞെ​ടു​ത്തത്‌ എന്തു​കൊണ്ട്‌?

  3. സൊ​ദോ​മി​ലെ ആളുകൾ എങ്ങനെ​യു​ള്ള​വ​രാ​യി​രു​ന്നു?

  4. രണ്ടു ദൂതന്മാർ ലോത്തിന്‌ എന്തു മുന്നറി​യി​പ്പു നൽകി?

  5. ലോത്തി​ന്റെ ഭാര്യ ഒരു ഉപ്പുതൂ​ണാ​യി മാറി​യത്‌ എന്തു​കൊണ്ട്‌?

  6. ലോത്തി​ന്റെ ഭാര്യക്കു സംഭവി​ച്ച​തിൽനി​ന്നും നമുക്ക്‌ എന്തു പാഠം പഠിക്കാൻ കഴിയും?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 13:5-13 വായി​ക്കു​ക.

    വ്യക്തികൾ തമ്മിലുള്ള പ്രശ്‌ന​ങ്ങൾ പരിഹ​രി​ക്കു​ന്ന കാര്യ​ത്തിൽ നമുക്ക്‌ അബ്രാ​ഹാ​മിൽനിന്ന്‌ എന്തു പഠിക്കാൻ കഴിയും? (ഉല്‌പ. 13:8, 9; റോമ. 12:10; ഫിലി. 2:3, 4)

  2. ഉല്‌പത്തി 18:20-33 വായി​ക്കു​ക.

    യഹോവയും യേശു​വും നീതി​പൂർവം ന്യായം​വി​ധി​ക്കും എന്നതിന്‌ അബ്രാ​ഹാ​മി​നോ​ടു​ള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​കൾ എന്ത്‌ ഉറപ്പു നൽകുന്നു? (ഉല്‌പ. 18:25, 26; മത്താ. 25:31-33)

  3. ഉല്‌പത്തി 19:1-29 വായി​ക്കു​ക.

    1. (എ) സ്വവർഗ​സം​ഭോ​ഗ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണം സംബന്ധിച്ച്‌ ഈ ബൈബിൾ വിവരണം എന്താണു കാണി​ക്കു​ന്നത്‌? (ഉല്‌പ. 19:5, 13; ലേവ്യ. 20:13)

    2. (ബി) ദൈവ​ത്തി​ന്റെ മാർഗ​നിർദേ​ശ​ത്തോട്‌ അബ്രാ​ഹാ​മും ലോത്തും പ്രതി​ക​രി​ച്ച രീതി​യിൽ നാം എന്തു വ്യത്യാ​സം കാണുന്നു, നമുക്ക്‌ ഇതിൽനിന്ന്‌ എന്തു പഠിക്കാൻ കഴിയും? (ഉല്‌പ. 19:15, 16, 19, 20; 22:3)

  4. ലൂക്കൊസ്‌ 17:28-32 വായി​ക്കു​ക.

    ഭൗതിക സ്വത്തു​ക്ക​ളോട്‌ ലോത്തി​ന്റെ ഭാര്യ​ക്കു​ണ്ടാ​യി​രു​ന്ന മനോ​ഭാ​വം എന്തായി​രു​ന്നു, ഇത്‌ നമുക്ക്‌ ഒരു മുന്നറി​യിപ്പ്‌ ആയിരി​ക്കു​ന്നത്‌ എങ്ങനെ? (ലൂക്കൊ. 12:15; 17:31, 32; മത്താ. 6:19-21, 25)

  5. 2 പത്രൊസ്‌ 2:6-8 വായി​ക്കു​ക.

    ലോത്തിനെപ്പോലെ, നമുക്കു ചുറ്റു​മു​ള്ള ഭക്തികെട്ട ലോക​ത്തെ​ക്കു​റി​ച്ചു​ള്ള നമ്മുടെ മനോ​ഭാ​വം എന്തായി​രി​ക്ക​ണം? (യെഹെ. 9:4; 1 യോഹ. 2:15-17)

കഥ 16

യിസ്‌ഹാ​ക്കിന്‌ ഒരു നല്ല ഭാര്യയെ കിട്ടുന്നു

  1. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന പുരു​ഷ​നും സ്‌ത്രീ​യും ആരാണ്‌?

  2. തന്റെ മകന്‌ ഒരു ഭാര്യയെ കിട്ടു​ന്ന​തിന്‌ അബ്രാ​ഹാം എന്തു ചെയ്‌തു, എന്തു​കൊണ്ട്‌?

  3. അബ്രാ​ഹാ​മി​ന്റെ ദാസന്റെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം കിട്ടി​യത്‌ എങ്ങനെ​യാ​യി​രു​ന്നു?

  4. യിസ്‌ഹാ​ക്കി​നെ വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്നു​വോ എന്നു ചോദി​ച്ച​പ്പോൾ റിബെക്കാ എന്തു പറഞ്ഞു?

  5. യിസ്‌ഹാ​ക്കി​നെ വീണ്ടും സന്തോ​ഷ​വാ​നാ​ക്കി​യത്‌ എന്തായി​രു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 24:1-67 വായി​ക്കു​ക.

    1. (എ) അബ്രാ​ഹാ​മി​ന്റെ ദാസനെ കിണറ്റു​ക​ര​യിൽവെ​ച്ചു കണ്ടപ്പോൾ ഏതു നല്ല ഗുണങ്ങ​ളാ​ണു റിബെക്കാ പ്രകട​മാ​ക്കി​യത്‌? (ഉല്‌പ. 24:17-20; സദൃ. 31:17, 31)

    2. (ബി) യിസ്‌ഹാ​ക്കി​ന്റെ വിവാ​ഹ​ക്കാ​ര്യ​ത്തിൽ അബ്രാ​ഹാം ചെയ്‌ത ക്രമീ​ക​ര​ണം ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു നല്ല ദൃഷ്ടാന്തം വെക്കുന്നു? (ഉല്‌പ. 24:37, 38; 1 കൊരി. 7:39; 2 കൊരി. 6:14)

    3. (സി) യിസ്‌ഹാക്‌ ചെയ്‌ത​തു​പോ​ലെ നാം ധ്യാനി​ക്കു​ന്ന​തി​നു സമയം കണ്ടെ​ത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ഉല്‌പ. 24:63; സങ്കീ. 77:12; ഫിലി. 4:8)

കഥ 17

വ്യത്യ​സ്‌ത​രാ​യ ഇരട്ടകൾ

  1. ഏശാവും യാക്കോ​ബും ആരായി​രു​ന്നു, അവർ വ്യത്യ​സ്‌ത​രാ​യി​രു​ന്നത്‌ എങ്ങനെ?

  2. വല്യപ്പ​നാ​യ അബ്രാ​ഹാം മരിക്കു​മ്പോൾ ഏശാവി​നും യാക്കോ​ബി​നും എത്ര വയസ്സാ​യി​രു​ന്നു?

  3. തന്റെ അപ്പനെ​യും അമ്മയെ​യും വളരെ ദുഃഖി​പ്പി​ച്ച എന്താണ്‌ ഏശാവ്‌ ചെയ്‌തത്‌?

  4. ഏശാവിന്‌ തന്റെ സഹോ​ദ​ര​നാ​യ യാക്കോ​ബി​നോ​ടു കടുത്ത ദേഷ്യം തോന്നി​യത്‌ എന്തു​കൊണ്ട്‌?

  5. യിസ്‌ഹാക്‌ തന്റെ മകനായ യാക്കോ​ബി​നോട്‌ എന്തു ചെയ്യാ​നാ​ണു പറഞ്ഞത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 25:5-11, 20-34 വായി​ക്കു​ക.

    1. (എ) റിബെ​ക്കാ​യു​ടെ രണ്ടു പുത്ര​ന്മാ​രെ​ക്കു​റിച്ച്‌ യഹോവ എന്താണു മുൻകൂ​ട്ടി പറഞ്ഞത്‌? (ഉല്‌പ. 25:23)

    2. (ബി) ജ്യേഷ്‌ഠാ​വ​കാ​ശം സംബന്ധിച്ച്‌ ഏശാവി​നും യാക്കോ​ബി​നും എന്തു വ്യത്യ​സ്‌ത വീക്ഷണ​ങ്ങ​ളാ​യി​രു​ന്നു ഉണ്ടായി​രു​ന്നത്‌? (ഉല്‌പ. 25:31-34)

  2. ഉല്‌പത്തി 26:34, 35; 27:1-46 28:1-5 വായി​ക്കു​ക.

    1. (എ) ആത്മീയ കാര്യ​ങ്ങ​ളോ​ടു​ള്ള ഏശാവി​ന്റെ വിലമ​തി​പ്പി​ല്ലാ​യ്‌മ എങ്ങനെ​യാണ്‌ പ്രകട​മാ​യത്‌? (ഉല്‌പ. 26:34, 35; 27:46)

    2. (ബി) യാക്കോ​ബിന്‌ ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹം കിട്ടാൻ തക്കവണ്ണം എന്തു ചെയ്യാ​നാണ്‌ യിസ്‌ഹാക്‌ അവനോ​ടു പറഞ്ഞത്‌? (ഉല്‌പ. 28:1-4)

  3. എബ്രായർ 12:16, 17 വായി​ക്കു​ക.

    വിശുദ്ധകാര്യങ്ങളോട്‌ അവജ്ഞ കാണി​ക്കു​ന്ന​വർക്കു ലഭിക്കുന്ന പരിണ​ത​ഫ​ലം സംബന്ധിച്ച്‌ ഏശാവി​ന്റെ ദൃഷ്ടാന്തം എന്തു പ്രകട​മാ​ക്കു​ന്നു?

കഥ 18

യാക്കോബ്‌ ഹാരാ​നി​ലേ​ക്കു പോകുന്നു

  1. ഈ ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന യുവതി ആരാണ്‌, യാക്കോബ്‌ അവൾക്കു​വേ​ണ്ടി എന്തു ചെയ്‌തു?

  2. റാഹേ​ലി​നെ വിവാഹം കഴിക്കാൻ യാക്കോബ്‌ എന്തു ചെയ്യാൻ തയ്യാറാ​യി​രു​ന്നു?

  3. യാക്കോ​ബി​നു റാഹേ​ലി​നെ വിവാഹം കഴിക്കാൻ സമയമാ​യ​പ്പോൾ ലാബാൻ എന്താണു ചെയ്‌തത്‌?

  4. യാക്കോബ്‌ റാഹേ​ലി​നെ തന്റെ ഭാര്യ​യാ​യി കിട്ടാൻ എന്തു ചെയ്യാ​മെ​ന്നു സമ്മതിച്ചു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 29:1-30 വായി​ക്കു​ക.

    1. (എ) ലാബാൻ കബളി​പ്പി​ച്ച​പ്പോ​ഴും യാക്കോബ്‌ എങ്ങനെ​യാ​ണു മാന്യ​മാ​യി പെരു​മാ​റി​യത്‌, നമുക്ക്‌ ഇതിൽനിന്ന്‌ എന്തു പഠിക്കാൻ കഴിയും? (ഉല്‌പ. 25:27; 29:26-28; മത്താ. 5:37)

    2. (ബി) ഒരാ​ളോ​ടു തോന്നുന്ന യഥാർഥ സ്‌നേ​ഹ​വും വെറും ഭ്രമവും തമ്മിലുള്ള വ്യത്യാ​സം യാക്കോ​ബി​ന്റെ ദൃഷ്ടാന്തം പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ? (ഉല്‌പ. 29:18, 20, 30; ഉത്ത. 8:6)

    3. (സി) യാക്കോ​ബി​ന്റെ കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​ത്തീ​രു​ക​യും അവനു പുത്ര​ന്മാ​രെ പ്രസവി​ക്കു​ക​യും ചെയ്‌ത നാലു സ്‌ത്രീ​കൾ ആരെല്ലാം? (ഉല്‌പ. 29:23, 24, 28, 29)

കഥ 19

യാക്കോ​ബി​ന്റെ വലിയ കുടുംബം

  1. യാക്കോ​ബി​ന്റെ ആദ്യഭാ​ര്യ ലേയയ്‌ക്കു ജനിച്ച ആറു പുത്ര​ന്മാ​രു​ടെ പേരുകൾ എന്തെല്ലാം?

  2. ലേയയു​ടെ ദാസി സിൽപ്പ​യ്‌ക്ക്‌ ഏതു രണ്ടു പുത്ര​ന്മാർ ജനിച്ചു?

  3. റാഹേ​ലി​ന്റെ ദാസി ബിൽഹ യാക്കോ​ബി​നു പ്രസവിച്ച രണ്ടു പുത്ര​ന്മാ​രു​ടെ പേരുകൾ എന്തായി​രു​ന്നു?

  4. റാഹേ​ലി​നു ജനിച്ച രണ്ടു പുത്ര​ന്മാ​രു​ടെ പേരുകൾ എന്തായി​രു​ന്നു, രണ്ടാമത്തെ മകൻ ജനിച്ച​പ്പോൾ എന്തു സംഭവി​ച്ചു?

  5. ചിത്രം അനുസ​രിച്ച്‌ യാക്കോ​ബിന്‌ എത്ര പുത്ര​ന്മാർ ഉണ്ടായി​രു​ന്നു, അവരിൽ നിന്ന്‌ ഏതു ജനത ഉത്ഭവിച്ചു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 29:32-35; 30:1-26; 35:16-19 വായി​ക്കു​ക.

    യാക്കോബിന്റെ 12 പുത്ര​ന്മാ​രു​ടെ കാര്യ​ത്തിൽ കാണു​ന്ന​തു​പോ​ലെ, പുരാതന കാലത്ത്‌ എബ്രായ ബാലന്മാർക്കു പേരി​ടു​ന്നത്‌ മിക്കവാ​റും എങ്ങനെ​യാ​യി​രു​ന്നു?

  2. ഉല്‌പത്തി 37:35 വായി​ക്കു​ക.

    ദീനായുടെ പേരു മാത്രമേ ബൈബി​ളിൽ പറഞ്ഞി​ട്ടു​ള്ളൂ എങ്കിലും, യാക്കോ​ബിന്‌ ഒന്നില​ധി​കം പുത്രി​മാർ ഉണ്ടായി​രു​ന്നെ​ന്നു നമു​ക്കെ​ങ്ങ​നെ അറിയാം? (ഉല്‌പ. 37:34, 35)

കഥ 20

ദീനാ കുഴപ്പ​ത്തിൽ അകപ്പെടുന്നു

  1. തങ്ങളുടെ മക്കൾ കനാൻദേ​ശ​ത്തു​നി​ന്നു വിവാഹം കഴിക്കാൻ അബ്രാ​ഹാ​മും യിസ്‌ഹാ​ക്കും ആഗ്രഹി​ക്കാ​തി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു?

  2. തന്റെ മകൾ കനാൻദേ​ശ​ത്തെ പെൺകു​ട്ടി​ക​ളോ​ടു കൂട്ടു​കൂ​ടാൻ പോകു​ന്നത്‌ യാക്കോ​ബിന്‌ ഇഷ്ടമാ​യി​രു​ന്നോ?

  3. ചിത്ര​ത്തിൽ ദീനാ​യെ​ത്ത​ന്നെ നോക്കി​നിൽക്കു​ന്ന പുരുഷൻ ആരാണ്‌, അവൻ എന്തു മോശ​മാ​യ കാര്യം ചെയ്‌തു?

  4. സംഭവി​ച്ച​തി​നെ​ക്കു​റി​ച്ചു കേട്ട​പ്പോൾ ദീനാ​യു​ടെ സഹോ​ദ​ര​ന്മാ​രാ​യ ശിമെ​യോ​നും ലേവി​യും എന്തു ചെയ്‌തു?

  5. ശിമെ​യോ​നും ലേവി​യും ചെയ്‌തത്‌ യാക്കോ​ബിന്‌ ഇഷ്ടമുള്ള കാര്യ​മാ​യി​രു​ന്നോ?

  6. കുടും​ബ​ത്തി​ലെ പ്രശ്‌ന​ങ്ങൾ എല്ലാം തുടങ്ങി​യത്‌ എങ്ങനെ​യാ​യി​രു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 34:1-31 വായി​ക്കു​ക.

    1. (എ) ദീനാ കനാൻദേ​ശ​ത്തെ പെൺകു​ട്ടി​ക​ളെ കാണാൻ പോയത്‌ ഒരു ഒറ്റപ്പെട്ട സംഭവ​മാ​യി​രു​ന്നോ? വിശദീ​ക​രി​ക്കു​ക. (ഉല്‌പ. 34:1, NW)

    2. (ബി) തന്റെ ചാരി​ത്ര്യം നഷ്ടമാ​യ​തിൽ ദീനാ​യും ഒരു പരിധി​വ​രെ കുറ്റക്കാ​രി​യാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ഗലാ. 6:7)

    3. (സി) ദീനാ​യു​ടെ ദൃഷ്ടാന്തം ഒരു മുന്നറി​യി​പ്പാ​യി ചെവി​ക്കൊ​ണ്ടി​രി​ക്കു​ന്നു എന്ന്‌ ഇന്നത്തെ ചെറു​പ്പ​ക്കാർക്ക്‌ എങ്ങനെ കാണി​ക്കാൻ കഴിയും? (സദൃ. 13:20; 1 കൊരി. 15:33; 1 യോഹ. 5:19)

കഥ 21

യോ​സേ​ഫി​ന്റെ ജ്യേഷ്‌ഠ​ന്മാർ അവനെ വെറുക്കുന്നു

  1. യോ​സേ​ഫി​ന്റെ ജ്യേഷ്‌ഠ​ന്മാർക്ക്‌ അവനോട്‌ അസൂയ​യാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌, അതു​കൊണ്ട്‌ അവർ എന്തു ചെയ്‌തു?

  2. യോ​സേ​ഫി​നെ എന്തു ചെയ്യാ​നാണ്‌ അവന്റെ ജ്യേഷ്‌ഠ​ന്മാർ ആഗ്രഹി​ക്കു​ന്നത്‌, എന്നാൽ രൂബേൻ എന്തു പറയുന്നു?

  3. ഇശ്‌മാ​യേ​ല്യ കച്ചവട​ക്കാർ അതുവഴി വന്നപ്പോൾ എന്തു സംഭവി​ക്കു​ന്നു?

  4. യോ​സേഫ്‌ മരിച്ചു​പോ​യെ​ന്നു പിതാ​വി​നെ ധരിപ്പി​ക്കാൻ അവന്റെ ജ്യേഷ്‌ഠ​ന്മാർ എന്തു ചെയ്യുന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 37:1-35 വായി​ക്കു​ക.

    1. (എ) സഭയി​ലു​ള്ള​വർ ചെയ്യുന്ന തെറ്റു​ക​ളെ​ക്കു​റിച്ച്‌ റിപ്പോർട്ടു ചെയ്യുന്ന കാര്യ​ത്തിൽ ക്രിസ്‌ത്യാ​നി​കൾക്കു യോ​സേ​ഫി​ന്റെ ദൃഷ്ടാന്തം എങ്ങനെ അനുക​രി​ക്കാൻ കഴിയും? (ഉല്‌പ. 37:2; ലേവ്യ. 5:1; 1 കൊരി. 1:11)

    2. (ബി) യോ​സേ​ഫി​നോ​ടു വഞ്ചനകാ​ണി​ക്കാൻ അവന്റെ ജ്യേഷ്‌ഠ​ന്മാ​രെ പ്രേരി​പ്പി​ച്ചത്‌ എന്തായി​രു​ന്നു? (ഉല്‌പ. 37:11, 18; സദൃ. 27:4, NW; യാക്കോ. 3:14-16)

    3. (സി) ദുഃഖം വരു​മ്പോൾ സാധാരണ ചെയ്യാ​റു​ള്ള ഏതു കാര്യ​മാണ്‌ യാക്കോബ്‌ ചെയ്‌തത്‌? (ഉല്‌പ. 37:35)

കഥ 22

യോ​സേ​ഫി​നെ തടവിലാക്കുന്നു

  1. ഈജി​പ്‌തി​ലേ​ക്കു കൊണ്ടു​പോ​യ​പ്പോൾ യോ​സേ​ഫിന്‌ എത്ര വയസ്സു​ണ്ടാ​യി​രു​ന്നു, അവിടെ ചെല്ലു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  2. യോ​സേഫ്‌ തടവി​ലാ​യത്‌ എങ്ങനെ​യാണ്‌?

  3. തടവറ​യിൽ അവന്‌ എന്ത്‌ ഉത്തരവാ​ദി​ത്വം ലഭിക്കു​ന്നു?

  4. തടവിൽവെച്ച്‌ ഫറവോ​ന്റെ പാനപാ​ത്ര​വാ​ഹ​ക​നും അപ്പക്കാ​ര​നും വേണ്ടി യോ​സേഫ്‌ എന്താണു ചെയ്യു​ന്നത്‌?

  5. പാനപാ​ത്ര​വാ​ഹ​കൻ മോചി​ത​നാ​യി​ക്ക​ഴിഞ്ഞ്‌ എന്തു സംഭവി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 39:1-23 വായി​ക്കു​ക.

    യോസേഫിന്റെ കാലത്ത്‌ വ്യഭി​ചാ​ര​ത്തെ കുറ്റം​വി​ധി​ക്കു​ന്ന എഴുത​പ്പെട്ട നിയമങ്ങൾ ഒന്നും ഇല്ലായി​രു​ന്നെ​ങ്കി​ലും ഫറവോ​ന്റെ ഭാര്യ​യു​ടെ സമീപ​ത്തു​നിന്ന്‌ ഓടി​യ​ക​ലാൻ അവനെ പ്രേരി​പ്പി​ച്ചത്‌ എന്തായി​രു​ന്നു? (ഉല്‌പ. 2:24; 20:3; 39:9)

  2. ഉല്‌പത്തി 40:1-23 വായി​ക്കു​ക.

    1. (എ) പാനപാ​ത്ര​വാ​ഹ​ക​ന്റെ സ്വപ്‌ന​ത്തെ​ക്കു​റി​ച്ചും അതിന്‌ യഹോവ യോ​സേ​ഫി​നു നൽകിയ വ്യാഖ്യാ​ന​ത്തെ​ക്കു​റി​ച്ചും ചുരു​ക്കി​പ്പ​റ​യു​ക. (ഉല്‌പ. 40:9-13)

    2. (ബി) അപ്പക്കാരൻ കണ്ട സ്വപ്‌ന​വും അതിന്റെ അർഥവും എന്തായി​രു​ന്നു? (ഉല്‌പ. 40:16-19)

    3. (സി) വിശ്വ​സ്‌ത​നും വിവേ​കി​യു​മാ​യ അടിമ ഇന്നു യോ​സേ​ഫി​ന്റെ മനോ​ഭാ​വം അനുക​രി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? (ഉല്‌പ. 40:8; സങ്കീ. 36:9; യോഹ. 17:17; പ്രവൃ. 17:2, 3)

    4. (ഡി) പിറന്നാൾ ആഘോ​ഷ​ങ്ങൾ സംബന്ധിച്ച്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ ഉണ്ടായി​രി​ക്കേണ്ട വീക്ഷണ​ത്തി​ലേക്ക്‌ ഉല്‌പത്തി 40:20 വെളിച്ചം വീശു​ന്നത്‌ എങ്ങനെ? (സഭാ. 7:1; മർക്കൊ. 6:21-28)

കഥ 23

ഫറവോ​ന്റെ സ്വപ്‌നങ്ങൾ

  1. ഒരു രാത്രി​യിൽ ഫറവോന്‌ എന്തു സംഭവി​ക്കു​ന്നു?

  2. പാനപാ​ത്ര​വാ​ഹ​കൻ ഒടുവിൽ യോ​സേ​ഫി​നെ ഓർത്തത്‌ എന്തു​കൊ​ണ്ടാണ്‌?

  3. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, ഏതു രണ്ടു സ്വപ്‌ന​ങ്ങ​ളാണ്‌ ഫറവോൻ കണ്ടത്‌?

  4. സ്വപ്‌ന​ങ്ങ​ളു​ടെ അർഥം എന്താ​ണെ​ന്നാണ്‌ യോ​സേഫ്‌ പറയു​ന്നത്‌?

  5. ഫറവോൻ കഴിഞ്ഞാൽ ഈജി​പ്‌തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട വ്യക്തി​യാ​യി യോ​സേഫ്‌ മാറു​ന്നത്‌ എങ്ങനെ?

  6. യോ​സേ​ഫി​ന്റെ ജ്യേഷ്‌ഠ​ന്മാർ ഈജി​പ്‌തി​ലേ​ക്കു വരുന്നത്‌ എന്തു​കൊണ്ട്‌, അവർ അവനെ തിരി​ച്ച​റി​യാ​ത്തത്‌ എന്തു​കൊണ്ട്‌?

  7. യോ​സേഫ്‌ ഏതു സ്വപ്‌ന​ത്തി​ന്റെ കാര്യ​മാണ്‌ ഓർക്കു​ന്നത്‌, എന്തു മനസ്സി​ലാ​ക്കാൻ അത്‌ അവനെ സഹായി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 41:1-57 വായി​ക്കു​ക.

    1. (എ) യോ​സേഫ്‌ യഹോ​വ​യി​ലേ​ക്കു ശ്രദ്ധ ക്ഷണിച്ചത്‌ എങ്ങനെ, ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ ഏതു വിധത്തിൽ അവന്റെ ദൃഷ്ടാന്തം അനുക​രി​ക്കാൻ കഴിയും? (ഉല്‌പ. 41:16, 25, 28; മത്താ. 5:16; 1 പത്രൊ. 2:12)

    2. (ബി) ഭക്ഷ്യസ​മൃ​ദ്ധി​യു​ടെ ഏഴുവർഷ​വും അതിനെ തുടർന്നു​വന്ന കടുത്ത ക്ഷാമത്തി​ന്റെ ഏഴുവർഷ​വും, ഇന്നത്തെ യഹോ​വ​യു​ടെ ജനത്തിന്റെ ആത്മീയ അവസ്ഥയും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ അവസ്ഥയും തമ്മിലുള്ള വ്യത്യാ​സം കൃത്യ​മാ​യി കാണി​ക്കു​ന്നത്‌ എങ്ങനെ? (ഉല്‌പ. 41:29, 30; ആമോ. 8:11, 12)

  2. ഉല്‌പത്തി 42:1-8; 50:20 വായി​ക്കു​ക.

    ഒരു വ്യക്തി​യു​ടെ സ്ഥാന​ത്തോട്‌ ആദരവും ബഹുമാ​ന​വും കാണി​ക്കു​ന്ന​തിന്‌ അയാളു​ടെ മുമ്പിൽ കുമ്പി​ടു​ന്നത്‌ ഒരു ദേശത്തെ ആചാര​മാ​ണെ​ങ്കിൽ യഹോ​വ​യു​ടെ ദാസന്മാർ അങ്ങനെ ചെയ്യു​ന്ന​തു തെറ്റാ​ണോ? (ഉല്‌പ. 42:6)

കഥ 24

യോ​സേഫ്‌ തന്റെ സഹോ​ദ​ര​ന്മാ​രെ പരീക്ഷിക്കുന്നു

  1. യോ​സേഫ്‌ തന്റെ ജ്യേഷ്‌ഠ​ന്മാർ ഒറ്റുകാ​രാ​ണെന്ന്‌ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

  2. ഈജി​പ്‌തി​ലേ​ക്കു പോകാൻ യാക്കോബ്‌ തന്റെ ഇളയമകൻ ബെന്യാ​മീ​നെ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  3. യോ​സേ​ഫി​ന്റെ വെള്ളി​കൊ​ണ്ടു​ള്ള പാനപാ​ത്രം ബെന്യാ​മീ​ന്റെ ചാക്കിൽ വരുന്നത്‌ എങ്ങനെ?

  4. ബെന്യാ​മീ​നെ മോചി​പ്പി​ച്ചു കിട്ടാൻ യഹൂദ എന്തു പറയുന്നു?

  5. യോ​സേ​ഫി​ന്റെ ജ്യേഷ്‌ഠ​ന്മാർക്ക്‌ എന്തു മാറ്റമാ​ണു വന്നിരി​ക്കു​ന്നത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 42:9-38 വായി​ക്കു​ക.

    ഉല്‌പത്തി 42:18-ലെ യോ​സേ​ഫി​ന്റെ വാക്കുകൾ ഇന്ന്‌ യഹോ​വ​യു​ടെ സംഘട​ന​യി​ലെ ഉത്തരവാ​ദി​ത്വ സ്ഥാനങ്ങ​ളിൽ ഇരിക്കു​ന്ന​വർക്ക്‌ ഒരു നല്ല ഓർമി​പ്പി​ക്ക​ലാ​യി​രി​ക്കു​ന്നത്‌ ഏതു വിധത്തിൽ? (നെഹെ. 5:15; 2 കൊരി. 7:1, 2)

  2. ഉല്‌പത്തി 43:1-34 വായി​ക്കു​ക.

    1. (എ) ആദ്യജാ​തൻ രൂബേൻ ആയിരു​ന്നെ​ങ്കി​ലും എപ്പോ​ഴും സഹോ​ദ​ര​ന്മാർക്കു​വേണ്ടി സംസാ​രി​ച്ചത്‌ യഹൂദ ആയിരു​ന്നെ​ന്നു വ്യക്തമാ​കു​ന്നത്‌ എങ്ങനെ? (ഉല്‌പ. 43:3, 8, 9; 44:14, 18; 1 ദിന. 5:2)

    2. (ബി) യോ​സേഫ്‌ തന്റെ സഹോ​ദ​ര​ന്മാ​രെ പരീക്ഷി​ച്ചത്‌ എങ്ങനെ​യാണ്‌, എന്തു​കൊണ്ട്‌? (ഉല്‌പ. 43:33, 34)

  3. ഉല്‌പത്തി 44:1-34 വായി​ക്കു​ക.

    1. (എ) തന്നെ സഹോ​ദ​ര​ന്മാർ തിരി​ച്ച​റി​യാ​തി​രി​ക്കാ​നുള്ള സൂത്ര​ത്തി​ന്റെ ഭാഗമാ​യി യോ​സേഫ്‌ താൻ എങ്ങനെ​യു​ള്ള ഒരാളാ​ണെ​ന്നു നടിച്ചു? (ഉല്‌പ. 44:5, 15; ലേവ്യ. 19:26)

    2. (ബി) നേരത്തെ തങ്ങളുടെ സഹോ​ദ​ര​നോ​ടു കാണിച്ച അസൂയ നിറഞ്ഞ മനോ​ഭാ​വം പൊയ്‌പോ​യി​രി​ക്കു​ന്നു​വെന്നു യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാർ വ്യക്തമാ​ക്കി​യത്‌ എങ്ങനെ? (ഉല്‌പ. 44:13, 33, 34)

കഥ 25

യാക്കോ​ബി​ന്റെ കുടും​ബം ഈജി​പ്‌തി​ലേ​ക്കു പോകുന്നു

  1. താൻ ആരാ​ണെന്ന്‌ യോ​സേഫ്‌ തന്റെ സഹോ​ദ​ര​ന്മാ​രോ​ടു പറയു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  2. തന്റെ സഹോ​ദ​ര​ന്മാ​രോട്‌ അവൻ ദയാപൂർവം എന്തു വിശദീ​ക​രി​ക്കു​ന്നു?

  3. യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാർ വന്നിട്ടു​ണ്ടെ​ന്നു കേൾക്കു​മ്പോൾ ഫറവോൻ എന്തു പറയുന്നു?

  4. ഈജി​പ്‌തി​ലേ​ക്കു വന്നപ്പോൾ യോ​സേ​ഫി​ന്റെ കുടും​ബം എത്ര വലുതാ​യി​രു​ന്നു?

  5. യാക്കോ​ബി​ന്റെ കുടും​ബം എങ്ങനെ അറിയ​പ്പെ​ടാൻ തുടങ്ങി, എന്തു​കൊണ്ട്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഉല്‌പത്തി 45:1-28 വായി​ക്കു​ക.

    തന്റെ ദാസന്മാ​രെ ദ്രോ​ഹി​ക്കാ​നാ​യി ചെയ്യുന്ന കാര്യ​ങ്ങ​ളെ നന്മയി​ലേ​ക്കു തിരി​ച്ചു​വി​ടാൻ യഹോ​വ​യ്‌ക്കു കഴിയു​മെന്ന്‌ യോ​സേ​ഫി​നെ​ക്കു​റി​ച്ചുള്ള ബൈബിൾ വിവരണം കാണി​ക്കു​ന്നത്‌ എങ്ങനെ? (ഉല്‌പ. 45:5-8; യെശ. 8:10; ഫിലി. 1:12-14)

  2. ഉല്‌പത്തി 46:1-27 വായി​ക്കു​ക.

    ഈജിപ്‌തിലേക്കുള്ള യാത്രാ​മ​ധ്യേ യഹോവ യാക്കോ​ബിന്‌ എന്ത്‌ ഉറപ്പാണു നൽകു​ന്നത്‌? (ഉല്‌പ. 46:1-4)

കഥ 26

ഇയ്യോബ്‌ ദൈവ​ത്തോ​ടു വിശ്വസ്‌തൻ

  1. ഇയ്യോബ്‌ ആരായി​രു​ന്നു?

  2. സാത്താൻ എന്തു ചെയ്യാൻ ശ്രമിച്ചു, അവൻ വിജയി​ച്ചോ?

  3. എന്തു ചെയ്യാ​നാണ്‌ യഹോവ സാത്താന്‌ അനുവാ​ദം നൽകി​യത്‌, എന്തു​കൊണ്ട്‌?

  4. ‘ദൈവത്തെ ശപിച്ചി​ട്ടു മരിക്കുക’ എന്ന്‌ ഇയ്യോ​ബി​ന്റെ ഭാര്യ പറഞ്ഞത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? (ചിത്രം കാണുക.)

  5. രണ്ടാമത്തെ ചിത്ര​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ യഹോവ ഇയ്യോ​ബി​നെ അനു​ഗ്ര​ഹി​ച്ചത്‌ എങ്ങനെ, എന്തു​കൊണ്ട്‌?

  6. നാം ഇയ്യോ​ബി​നെ​പ്പോ​ലെ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രു​ന്നാൽ നമുക്ക്‌ എന്ത്‌ അനു​ഗ്ര​ഹ​ങ്ങൾ ലഭിക്കും?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ഇയ്യോബ്‌ 1:1-22 വായി​ക്കു​ക.

    ക്രിസ്‌ത്യാനികൾക്ക്‌ ഇന്ന്‌ ഇയ്യോ​ബി​നെ അനുക​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ? (ഇയ്യോ. 1:1; ഫിലി. 2:15; 2 പത്രൊ. 3:14)

  2. ഇയ്യോബ്‌ 2:1-13 വായി​ക്കു​ക.

    സാത്താൻ വരുത്തിയ പീഡന​ത്തോട്‌ ഇയ്യോ​ബും അവന്റെ ഭാര്യ​യും തികച്ചും വ്യത്യ​സ്‌ത​മാ​യ ഏതു വിധങ്ങ​ളിൽ പ്രതി​ക​രി​ച്ചു? (ഇയ്യോ. 2:9, 10; സദൃ. 19:3; മീഖാ 7:7; മലാ. 3:14)

  3. ഇയ്യോബ്‌ 42:10-17 വായി​ക്കു​ക.

    1. (എ) വിശ്വ​സ്‌ത​മാ​യ ജീവി​ത​ഗ​തി പിന്തു​ടർന്ന​തി​നാൽ ഇയ്യോ​ബി​നു കിട്ടിയ പ്രതി​ഫ​ല​വും യേശു​വി​നു കിട്ടി​യ​തും തമ്മിലുള്ള സമാന​ത​കൾ എന്തെല്ലാം? (ഇയ്യോ. 42:12; ഫിലി. 2:9-11)

    2. (ബി) ദൈവ​ത്തോ​ടു ദൃഢവി​ശ്വ​സ്‌തത പാലി​ച്ച​തിൽ ഇയ്യോ​ബി​നു കിട്ടിയ അനു​ഗ്ര​ഹ​ങ്ങൾ കണ്ട്‌ നാം പ്രോ​ത്സാ​ഹി​ത​രാ​കു​ന്നത്‌ എങ്ങനെ? (ഇയ്യോ. 42:10, 12; എബ്രാ. 6:10; യാക്കോ. 1:2-4, 12; 5:11)

കഥ 27

ഒരു ദുഷ്ടരാ​ജാവ്‌ ഈജി​പ്‌ത്‌ ഭരിക്കുന്നു

  1. ചിത്ര​ത്തിൽ ചാട്ടയു​മാ​യി നിൽക്കുന്ന മനുഷ്യൻ ആരാണ്‌, ആരെയാണ്‌ അയാൾ അടിക്കു​ന്നത്‌?

  2. യോ​സേ​ഫി​ന്റെ മരണ​ശേ​ഷം ഇസ്രാ​യേ​ല്യർക്ക്‌ എന്തു സംഭവി​ച്ചു?

  3. ഈജി​പ്‌തു​കാർ ഇസ്രാ​യേ​ല്യ​രെ ഭയന്നത്‌ എന്തു​കൊണ്ട്‌?

  4. പ്രസവ സമയത്ത്‌ ഇസ്രാ​യേ​ല്യ അമ്മമാരെ സഹായിച്ച സ്‌ത്രീ​കൾക്ക്‌ ഫറവോൻ എന്ത്‌ ആജ്ഞയാണു നൽകി​യത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പുറപ്പാ​ടു 1:6-22 വായി​ക്കു​ക.

    1. (എ) അബ്രാ​ഹാ​മി​നോ​ടു​ള്ള തന്റെ വാഗ്‌ദാ​നം യഹോവ നിവൃ​ത്തി​യേ​റ്റാൻ തുടങ്ങി​യത്‌ ഏതു വിധത്തിൽ? (പുറ. 1:7; ഉല്‌പ. 12:2; പ്രവൃ. 7:17)

    2. (ബി) എബ്രായ സൂതി​കർമി​ണി​കൾ ജീവന്റെ പവി​ത്ര​ത​യോട്‌ ആദരവു കാണി​ച്ചത്‌ എങ്ങനെ? (പുറ. 1:17; ഉല്‌പ. 9:6)

    3. (സി) യഹോ​വ​യോ​ടു വിശ്വ​സ്‌തത കാണി​ച്ച​തു നിമിത്തം സൂതി​കർമി​ണി​കൾക്കു പ്രതി​ഫ​ലം കിട്ടി​യത്‌ എങ്ങനെ? (പുറ. 1:20, 21; സദൃ. 19:17)

    4. (ഡി) വാഗ്‌ദാ​നം ചെയ്യപ്പെട്ട അബ്രാ​ഹാ​മ്യ സന്തതി​യെ​ക്കു​റി​ച്ചു​ള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തെ വിഫല​മാ​ക്കാൻ സാത്താൻ ശ്രമി​ച്ചത്‌ എങ്ങനെ? (പുറ. 1:22; മത്താ. 2:16)

കഥ 28

ശിശു​വാ​യ മോശെ സംരക്ഷി​ക്ക​പ്പെട്ട വിധം

  1. ചിത്ര​ത്തിൽ കാണുന്ന കുഞ്ഞ്‌ ആരാണ്‌, അവൻ ആരുടെ വിരലി​ലാ​ണു പിടി​ച്ചി​രി​ക്കു​ന്നത്‌?

  2. തന്റെ കുഞ്ഞ്‌ കൊല്ല​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തിന്‌ മോ​ശെ​യു​ടെ അമ്മ എന്താണു ചെയ്യു​ന്നത്‌?

  3. ചിത്ര​ത്തിൽ കാണുന്ന ഈ കൊച്ചു​പെൺകു​ട്ടി ആരാണ്‌, അവൾ എന്തു ചെയ്‌തു?

  4. ഫറവോ​ന്റെ പുത്രി കുഞ്ഞിനെ കണ്ടെത്തി​യ​പ്പോൾ മിര്യാം എന്താണു പറഞ്ഞത്‌?

  5. മോ​ശെ​യു​ടെ അമ്മയോ​ടു രാജകു​മാ​രി എന്തു പറഞ്ഞു?

കൂടുതലായ ചോദ്യം:

  1. പുറപ്പാ​ടു 2:1-10 വായി​ക്കു​ക.

    മോശെയുടെ ശൈശ​വ​ത്തിൽ അവനെ പരിശീ​ലി​പ്പി​ക്കാ​നും പഠിപ്പി​ക്കാ​നു​മു​ള്ള ഏത്‌ അവസര​മാണ്‌ അവന്റെ അമ്മയ്‌ക്കു ലഭിച്ചത്‌, ഇത്‌ ഇന്ന്‌ മാതാ​പി​താ​ക്കൾക്ക്‌ എന്തു ദൃഷ്ടാന്തം വെക്കുന്നു? (പുറ. 2:9, 10; ആവ. 6:6-9; സദൃ. 22:6; എഫെ. 6:4; 2 തിമൊ. 3:15)

കഥ 29

മോശെ ഓടി​പ്പോ​യ​തി​ന്റെ കാരണം

  1. മോശെ വളർന്നത്‌ എവി​ടെ​യാ​യി​രു​ന്നു, അവനു തന്റെ മാതാ​പി​താ​ക്ക​ളെ​ക്കു​റിച്ച്‌ എന്ത്‌ അറിയാ​മാ​യി​രു​ന്നു?

  2. മോ​ശെക്ക്‌ 40 വയസ്സ്‌ ഉണ്ടായി​രു​ന്ന​പ്പോൾ അവൻ എന്തു ചെയ്‌തു?

  3. വഴക്കു​ണ്ടാ​ക്കി​യ ഒരു ഇസ്രാ​യേ​ല്യ​നോട്‌ മോശെ എന്താണു പറഞ്ഞത്‌, അതിന്‌ അയാൾ എന്തു മറുപടി നൽകി?

  4. മോശെ ഈജി​പ്‌തിൽനിന്ന്‌ ഓടി​പ്പോ​യത്‌ എന്തു​കൊ​ണ്ടാണ്‌?

  5. മോശെ എവി​ടേ​ക്കാണ്‌ ഓടി​പ്പോ​യത്‌, അവൻ അവിടെ ആരെ കണ്ടുമു​ട്ടി?

  6. ഈജി​പ്‌തിൽനിന്ന്‌ ഓടി​പ്പോ​യ​തി​നു ശേഷമുള്ള 40 വർഷം അവൻ എന്തു ചെയ്‌തു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പുറപ്പാ​ടു 2:11-25 വായി​ക്കു​ക.

    മോശെക്ക്‌ ഈജി​പ്‌തു​കാ​രു​ടെ ജ്ഞാന​പ്ര​കാ​ര​മു​ള്ള വിദ്യാ​ഭ്യാ​സം വർഷങ്ങ​ളോ​ളം ലഭിച്ചി​രു​ന്നെ​ങ്കി​ലും യഹോ​വ​യോ​ടും അവന്റെ ജനത്തോ​ടു​മു​ള്ള തന്റെ വിശ്വ​സ്‌തത മോശെ എങ്ങനെ​യാ​ണു പ്രകട​മാ​ക്കി​യത്‌? (പുറ. 2:11, 12; എബ്രാ. 11:24)

  2. പ്രവൃ​ത്തി​കൾ 7:22-29 വായി​ക്കു​ക.

    ഇസ്രായേല്യരെ ഈജി​പ്‌തി​ന്റെ അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ക്കാ​നു​ള്ള മോ​ശെ​യു​ടെ സ്വന്തം ശ്രമത്തിൽനിന്ന്‌ നമുക്ക്‌ എന്തു പാഠം ഉൾക്കൊ​ള്ളാൻ കഴിയും? (പ്രവൃ. 7:23-25; 1 പത്രൊ. 5:6, 10)

കഥ 30

കത്തിജ്ജ്വ​ലി​ക്കു​ന്ന മുൾച്ചെടി

  1. ചിത്ര​ത്തിൽ കാണുന്ന മലയുടെ പേരെ​ന്താണ്‌?

  2. മോശെ തന്റെ ആടുക​ളു​മാ​യി മലയിൽ കയറി​ച്ചെ​ന്ന​പ്പോൾ കണ്ട അസാധാ​രണ കാഴ്‌ച​യെ​ക്കു​റി​ച്ചു വിവരി​ക്കു​ക.

  3. കത്തിജ്ജ്വ​ലി​ക്കു​ന്ന മുൾച്ചെ​ടി​യിൽനി​ന്നു കേട്ട ശബ്ദം എന്താണു പറഞ്ഞത്‌, അത്‌ ആരുടെ ശബ്ദമാ​യി​രു​ന്നു?

  4. തന്റെ ജനത്തെ ഈജി​പ്‌തിൽനി​ന്നും പുറത്തു കൊണ്ടു​വ​രു​ന്നത്‌ മോ​ശെ​യാ​യി​രി​ക്കും എന്നു ദൈവം പറഞ്ഞ​പ്പോൾ അവന്റെ മറുപടി എന്തായി​രു​ന്നു?

  5. ആരാണു തന്നെ അയച്ച​തെ​ന്നു ജനം ചോദി​ക്കു​മ്പോൾ എന്തു മറുപടി നൽകണ​മെ​ന്നാ​ണു ദൈവം മോ​ശെ​യോ​ടു പറഞ്ഞത്‌?

  6. ദൈവ​മാ​ണു മോ​ശെ​യെ അയച്ചത്‌ എന്ന്‌ അവന്‌ എങ്ങനെ തെളി​യി​ക്കാൻ കഴിയു​മാ​യി​രു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പുറപ്പാ​ടു 3:1-22 വായി​ക്കു​ക.

    ഒരു ദിവ്യാ​ധി​പ​ത്യ നിയമനം നിറ​വേ​റ്റാൻ നാം യോഗ്യ​ര​ല്ലെ​ന്നു നമുക്കു തോന്നു​ന്നെ​ങ്കി​ലും യഹോവ നമ്മെ പിന്തു​ണ​യ്‌ക്കും എന്നതിന്‌ മോ​ശെ​യു​ടെ അനുഭവം നമുക്ക്‌ ഉറപ്പു നൽകു​ന്നത്‌ എങ്ങനെ? (പുറ. 3:11, 13; 2 കൊരി. 3:5, 6)

  2. പുറപ്പാ​ടു 4:1-20 വായി​ക്കു​ക.

    1. (എ) മോശെ മിദ്യാ​നിൽ ചെലവ​ഴി​ച്ച 40 വർഷം​കൊണ്ട്‌ അവന്റെ മനോ​ഭാ​വ​ത്തിന്‌ എന്തു മാറ്റമാ​ണു വന്നത്‌, സഭയിൽ പദവികൾ എത്തിപ്പി​ടി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ ഇതിൽനിന്ന്‌ എന്തു പാഠം ഉൾക്കൊ​ള്ളാൻ കഴിയും? (പുറ. 2:11, 12; 4:10, 13; മീഖാ 6:8; 1 തിമൊ. 3:1, 6, 10)

    2. (ബി) തന്റെ സംഘടന മുഖേന യഹോവ നമുക്കു ശിക്ഷണം നൽകി​യാ​ലും മോ​ശെ​യു​ടെ അനുഭവം നമുക്ക്‌ എന്ത്‌ ഉറപ്പു നൽകുന്നു? (പുറ. 4:12-14; സങ്കീ. 103:14; എബ്രാ. 12:4-11)

കഥ 31

മോ​ശെ​യും അഹരോ​നും ഫറവോ​നെ ചെന്നുകാണുന്നു

  1. മോ​ശെ​യും അഹരോ​നും കാണിച്ച അത്ഭുത​ങ്ങൾക്ക്‌ ഇസ്രാ​യേ​ല്യ​രു​ടെ​മേൽ എന്തു ഫലമു​ണ്ടാ​യി?

  2. മോ​ശെ​യും അഹരോ​നും ഫറവോ​നോട്‌ എന്തു പറഞ്ഞു, ഫറവോ​ന്റെ മറുപടി എന്തായി​രു​ന്നു?

  3. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, അഹരോൻ തന്റെ വടി നിലത്തി​ട്ട​പ്പോൾ എന്തു സംഭവി​ച്ചു?

  4. യഹോവ ഫറവോ​നെ ഒരു പാഠം പഠിപ്പി​ച്ചത്‌ എങ്ങനെ, ഫറവോൻ എങ്ങനെ പ്രതി​ക​രി​ച്ചു?

  5. പത്താമത്തെ ബാധയ്‌ക്കു ശേഷം എന്തു സംഭവി​ച്ചു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പുറപ്പാ​ടു 4:27-31; 5:1-23 വായി​ക്കു​ക.

    “ഞാൻ യഹോ​വ​യെ അറിക​യി​ല്ല” എന്നു ഫറവോൻ പറഞ്ഞ​പ്പോൾ അവൻ എന്താണ്‌ അർഥമാ​ക്കി​യത്‌? (പുറ. 5:2; 1 ശമൂ. 2:12; റോമ. 1:21)

  2. പുറപ്പാ​ടു 6:1-13, 26-30 വായി​ക്കു​ക.

    1. (എ) അബ്രാ​ഹാ​മി​നും, യിസ്‌ഹാ​ക്കി​നും, യാക്കോ​ബി​നും യഹോവ തന്നെത്തന്നെ വെളി​പ്പെ​ടു​ത്താ​തി​രു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌? (പുറ. 3:13, 14; 6:3; ഉല്‌പ. 12:8)

    2. (ബി) തനിക്കു നിയോ​ഗി​ച്ചു​തന്ന നിയമനം നിർവ​ഹി​ക്കാൻ താൻ അപ്രാ​പ്‌ത​നാ​ണെ​ന്നു മോ​ശെ​ക്കു തോന്നി​യെ​ങ്കി​ലും യഹോവ മോ​ശെ​യെ​ത്ത​ന്നെ ഉപയോ​ഗി​ച്ചു​വെ​ന്ന​റി​യു​ന്നത്‌ നമ്മെ എങ്ങനെ ബാധി​ക്കു​ന്നു? (പുറ. 6:12, 30; ലൂക്കൊ. 21:13-15)

  3. പുറപ്പാ​ടു 7:1-13 വായി​ക്കു​ക.

    1. (എ) ഫറവോ​നോട്‌ യഹോ​വ​യു​ടെ ന്യായ​വി​ധി​കൾ ധൈര്യ​ത്തോ​ടെ ഘോഷി​ച്ചു​കൊ​ണ്ടു മോ​ശെ​യും അഹരോ​നും യഹോ​വ​യു​ടെ ഇന്നത്തെ ദാസന്മാർക്ക്‌ എന്തു മാതൃ​ക​യാ​ണു വെച്ചത്‌? (പുറ. 7:2, 3, 6; പ്രവൃ. 4:29-31)

    2. (ബി) യഹോവ താൻ ഈജി​പ്‌തി​ലെ ദൈവ​ങ്ങ​ളെ​ക്കാൾ ശക്തനാ​ണെ​ന്നു തെളി​യി​ച്ചത്‌ എങ്ങനെ? (പുറ. 7:12; 1 ദിന. 29:12)

കഥ 32

10 ബാധകൾ

  1. ഇവിടെ കൊടു​ത്തി​രി​ക്കു​ന്ന ചിത്രങ്ങൾ നോക്കി, യഹോവ ഈജി​പ്‌തി​ന്മേൽ വരുത്തിയ ആദ്യത്തെ മൂന്നു ബാധക​ളെ​ക്കു​റി​ച്ചു വിവരി​ക്കു​ക.

  2. ആദ്യ മൂന്നു ബാധക​ളും മറ്റു ബാധക​ളും തമ്മിൽ എന്തു വ്യത്യാ​സം ഉണ്ടായി​രു​ന്നു?

  3. നാലാ​മ​ത്തെ​യും അഞ്ചാമ​ത്തെ​യും ആറാമ​ത്തെ​യും ബാധകൾ ഏതെല്ലാ​മാ​യി​രു​ന്നു?

  4. ഏഴാമ​ത്തെ​യും എട്ടാമ​ത്തെ​യും ഒമ്പതാ​മ​ത്തെ​യും ബാധക​ളെ​ക്കു​റി​ച്ചു വിവരി​ക്കു​ക.

  5. പത്താമത്തെ ബാധയ്‌ക്കു​മുമ്പ്‌ എന്തു ചെയ്യാ​നാണ്‌ യഹോവ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞത്‌?

  6. പത്താമത്തെ ബാധ എന്തായി​രു​ന്നു, അതിനു​ശേ​ഷം എന്തു സംഭവി​ച്ചു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പുറപ്പാ​ടു 7:19-8:23 വായി​ക്കു​ക.

    1. (എ) യഹോവ വരുത്തിയ ആദ്യ രണ്ടു ബാധകൾ അനുക​രി​ക്കാൻ ഫറവോ​ന്റെ മന്ത്രവാ​ദി​കൾക്കും കഴി​ഞ്ഞെ​ങ്കി​ലും മൂന്നാ​മ​ത്തെ ബാധ​യെ​ത്തു​ടർന്ന്‌ അവർക്ക്‌ എന്തു സമ്മതി​ക്കേ​ണ്ടി​വ​ന്നു? (പുറ. 8:18, 19; മത്താ. 12:24-28)

    2. (ബി) തന്റെ ജനത്തെ സംരക്ഷി​ക്കാ​നു​ള്ള യഹോ​വ​യു​ടെ പ്രാപ്‌തി നാലാ​മ​ത്തെ ബാധയി​ലൂ​ടെ പ്രകട​മാ​യത്‌ എങ്ങനെ? ഇത്‌ അറിയു​ന്നത്‌ ‘മഹോ​പ​ദ്ര​വ​ത്തെ’ നേരി​ടാ​നി​രി​ക്കു​ന്ന ദൈവ​ജ​ന​ത്തെ എങ്ങനെ ശക്തീക​രി​ക്കും? (പുറ. 8:22, 23; വെളി. 7:13, 14; 2 ദിന. 16:9)

  2. പുറപ്പാ​ടു 8:24; 9:3, 6, 10, 11, 14, 16, 23-25; 10:13-15, 21-23 വായി​ക്കു​ക.

    1. (എ) പത്തു ബാധകൾ ഏതു രണ്ടു കൂട്ടങ്ങൾ തമ്മിലുള്ള വ്യത്യാ​സം തുറന്നു​കാ​ട്ടി. ആ കൂട്ടങ്ങളെ നാം ഇന്നു വീക്ഷി​ക്കു​ന്ന​തി​നെ ഇത്‌ എങ്ങനെ ബാധി​ക്ക​ണം? (പുറ. 8:10, 18, 19; 9:14)

    2. (ബി) സാത്താനെ ഇന്നുവരെ തുടരാൻ യഹോവ അനുവ​ദി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കാൻ പുറപ്പാ​ടു 9:16 നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (റോമ. 9:21, 22, 24)

  3. പുറപ്പാ​ടു 12:21-32 വായി​ക്കു​ക.

    പെസഹാ അനേകർക്കും രക്ഷ സാധ്യ​മാ​ക്കി​യത്‌ എങ്ങനെ, അത്‌ എന്തി​ലേ​ക്കു വിരൽചൂ​ണ്ടി? (പുറ. 12:21-23; യോഹ. 1:29; റോമ. 5:18, 19, 21; 1 കൊരി. 5:7)

കഥ 33

ചെങ്കടൽ കടക്കുന്നു

  1. എത്ര ഇസ്രാ​യേ​ല്യ പുരു​ഷ​ന്മാ​രാണ്‌ സ്‌ത്രീ​ക​ളോ​ടും കുട്ടി​ക​ളോ​ടും കൂടെ ഈജി​പ്‌തിൽനി​ന്നു പുറ​പ്പെ​ട്ടത്‌, അവരോ​ടൊ​പ്പം മറ്റാരും​കൂ​ടെ പോന്നു?

  2. ഇസ്രാ​യേ​ല്യ​രെ വിട്ടയച്ചു കഴിഞ്ഞ​പ്പോൾ ഫറവോന്‌ എന്തു തോന്നി, അവൻ എന്തു ചെയ്‌തു?

  3. തന്റെ ജനത്തെ ഈജി​പ്‌തു​കാർ ആക്രമി​ക്കു​ന്ന​തു തടയാൻ യഹോവ എന്താണു ചെയ്‌തത്‌?

  4. ചെങ്കട​ലി​നു നേരെ മോശെ വടിനീ​ട്ടി​യ​പ്പോൾ എന്തു സംഭവി​ച്ചു, ഇസ്രാ​യേ​ല്യർ എന്തു ചെയ്‌തു?

  5. ഇസ്രാ​യേ​ല്യ​രു​ടെ പുറകേ കടലി​ലേ​ക്കു കുതിച്ച ഈജി​പ്‌തു​കാർക്ക്‌ എന്തു സംഭവി​ച്ചു?

  6. രക്ഷപ്പെ​ട്ട​തിൽ തങ്ങൾ സന്തുഷ്ട​രും യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​രു​മാ​ണെന്ന്‌ ഇസ്രാ​യേ​ല്യർ പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പുറപ്പാ​ടു 12:33-36 വായി​ക്കു​ക.

    വർഷങ്ങളോളം ഈജി​പ്‌തു​കാ​രു​ടെ അടിമ​ത്ത​ത്തി​ലാ​യി​രു​ന്ന തന്റെ ജനത്തിന്‌ അവരുടെ അധ്വാ​ന​ഫ​ലം ലഭി​ച്ചെന്ന്‌ യഹോവ ഉറപ്പു​വ​രു​ത്തി​യത്‌ എങ്ങനെ? (പുറ. 3:21, 22; 12:35, 36)

  2. പുറപ്പാ​ടു 14:1-31 വായി​ക്കു​ക.

    പുറപ്പാടു 14:13, 14-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മോ​ശെ​യു​ടെ വാക്കുകൾ അർമ​ഗെ​ദോൻ യുദ്ധത്തി​നു സാക്ഷ്യം വഹിക്കാ​നി​രി​ക്കു​ന്ന യഹോ​വ​യു​ടെ ഇന്നത്തെ ദാസന്മാ​രെ എങ്ങനെ ബാധി​ക്കു​ന്നു? (2 ദിന. 20:17; സങ്കീ. 91:8)

  3. പുറപ്പാ​ടു 15:1-8, 20, 21 വായി​ക്കു​ക.

    1. (എ) യഹോ​വ​യു​ടെ ദാസന്മാർ അവനു സ്‌തു​തി​ഗീ​ത​ങ്ങൾ പാടേ​ണ്ടത്‌ എന്തു​കൊണ്ട്‌? (പുറ. 15:1, 2; സങ്കീ. 105:2, 3; വെളി. 15:3, 4)

    2. (ബി) യഹോ​വ​യെ സ്‌തു​തി​ക്കു​ന്ന കാര്യ​ത്തിൽ ഇന്നത്തെ ക്രിസ്‌തീ​യ സ്‌ത്രീ​കൾക്കാ​യി മിര്യാ​മും മറ്റു സ്‌ത്രീ​ക​ളും ചെങ്കടൽക്ക​ര​യിൽവെച്ച്‌ എന്തു ദൃഷ്ടാന്തം വെച്ചു? (പുറ. 15:20, 21; സങ്കീ. 68:11)

കഥ 34

ഒരു പുതി​യ​ത​രം ഭക്ഷണം

  1. ചിത്ര​ത്തിൽ, ആളുകൾ എന്തു പെറു​ക്കി​യെ​ടു​ക്കു​ന്ന​താ​ണു കാണു​ന്നത്‌, അതിന്റെ പേര്‌ എന്താണ്‌?

  2. മന്നാ പെറു​ക്കി​യെ​ടു​ക്കു​ന്നതു സംബന്ധിച്ച്‌ മോശെ ജനത്തിന്‌ എന്തു നിർദേ​ശ​മാ​ണു നൽകി​യത്‌?

  3. ആറാം ദിവസം എന്തു ചെയ്യണ​മെ​ന്നാണ്‌ യഹോവ ജനത്തോ​ടു പറയു​ന്നത്‌, എന്തു​കൊണ്ട്‌?

  4. ഏഴാം ദിവസ​ത്തേ​ക്കു മന്നാ സൂക്ഷിച്ചു വെക്കു​മ്പോൾ യഹോവ എന്ത്‌ അത്ഭുത​മാ​ണു പ്രവർത്തി​ക്കു​ന്നത്‌?

  5. യഹോവ ജനത്തെ എത്ര കാല​ത്തോ​ളം മന്നാ​കൊ​ണ്ടു പോഷി​പ്പി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പുറപ്പാ​ടു 16:1-36; സംഖ്യാ​പു​സ്‌ത​കം 11:7-9 വായി​ക്കു​ക.

    1. (എ) ക്രിസ്‌തീ​യ സഭയിലെ ദിവ്യാ​ധി​പ​ത്യ നിയമ​ന​ങ്ങ​ളെ നാം ആദരി​ക്കേ​ണ്ട​തി​ന്റെ ആവശ്യകത സംബന്ധിച്ച്‌ പുറപ്പാ​ടു 16:8 എന്താണു കാണി​ച്ചു​ത​രു​ന്നത്‌? (എബ്രാ. 13:17)

    2. (ബി) മരുഭൂ​മി​യിൽവെച്ച്‌, യഹോ​വ​യി​ലു​ള്ള ആശ്രയ​ത്തെ​ക്കു​റിച്ച്‌ ഇസ്രാ​യേ​ല്യർ ദൈനം​ദി​നം ഓർമി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നത്‌ എങ്ങനെ? (പുറ. 16:14-16, 35; ആവ. 8:2, 3)

    3. (സി) മന്നായ്‌ക്ക്‌ എന്തു പ്രതീ​കാ​ത്മക അർഥമാണ്‌ യേശു നൽകി​യത്‌, ‘സ്വർഗ​ത്തിൽനി​ന്നു​ള്ള ഈ അപ്പത്താൽ’ നാം എങ്ങനെ പ്രയോ​ജ​നം നേടുന്നു? (യോഹ. 6:31-35, 40)

  2. യോശുവ 5:10-12 വായി​ക്കു​ക.

    ഇസ്രായേല്യർ എത്ര വർഷം മന്നാ ഭക്ഷിക്കു​ന്നു, ഇത്‌ അവരെ പരീക്ഷി​ക്കു​ന്നത്‌ എങ്ങനെ, ഈ വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? (പുറ. 16:35; സംഖ്യാ. 11:4-6; 1 കൊരി. 10:10, 11)

കഥ 35

യഹോവ തന്റെ നിയമങ്ങൾ നൽകുന്നു

  1. ഈജി​പ്‌തു​വിട്ട്‌ ഏകദേശം രണ്ടു മാസത്തി​നു​ശേ​ഷം ഇസ്രാ​യേ​ല്യർ എവിടെ കൂടാ​ര​മ​ടിച്ച്‌ തങ്ങുന്നു?

  2. ജനം എന്തു ചെയ്യാൻ താൻ ആഗ്രഹി​ക്കു​ന്നു​വെ​ന്നാണ്‌ യഹോവ പറയു​ന്നത്‌, അവരുടെ പ്രതി​ക​ര​ണ​മെന്ത്‌?

  3. യഹോവ മോ​ശെ​ക്കു രണ്ടു കൽപ്പല​ക​കൾ നൽകു​ന്നത്‌ എന്തിന്‌?

  4. പത്തു കൽപ്പന​കൾക്കു പുറമേ മറ്റെന്തു നിയമ​ങ്ങൾകൂ​ടെ യഹോവ ഇസ്രാ​യേ​ല്യർക്കു നൽകുന്നു?

  5. ഏറ്റവും പ്രാധാ​ന്യ​മു​ള്ള​തെന്ന്‌ യേശു പറഞ്ഞ രണ്ടു കൽപ്പനകൾ ഏവ?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പുറപ്പാ​ടു 19:1-25; 20:1-21; 24:12-18; 31:18 വായി​ക്കു​ക.

    ക്രിസ്‌തീയ സമർപ്പ​ണ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്താ​ണെ​ന്നു മനസ്സി​ലാ​ക്കാൻ പുറപ്പാ​ടു 19:8-ലെ വാക്കുകൾ നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (മത്താ. 16:24; 1 പത്രൊ. 4:1-3)

  2. ആവർത്ത​ന​പു​സ്‌ത​കം 6:4-6; ലേവ്യ​പു​സ്‌ത​കം 19:18; മത്തായി 22:36-40 വായി​ക്കു​ക.

    ക്രിസ്‌ത്യാനികൾ ദൈവ​ത്തോ​ടും അയൽക്കാ​ര​നോ​ടു​മു​ള്ള സ്‌നേഹം പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ? (മർക്കൊ. 6:34; പ്രവൃ. 4:20; റോമ. 15:2, NW)

കഥ 36

സ്വർണക്കാളക്കുട്ടി

  1. ചിത്ര​ത്തിൽ, ആളുകൾ എന്തു ചെയ്യു​ന്ന​താ​യാ​ണു കാണു​ന്നത്‌, അവർ അങ്ങനെ ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌?

  2. യഹോ​വ​യ്‌ക്കു ദേഷ്യം വരാൻ കാരണ​മെന്ത്‌, ജനത്തിന്റെ പ്രവൃത്തി കാണു​മ്പോൾ മോശെ എന്തു ചെയ്യുന്നു?

  3. ജനത്തിലെ പുരു​ഷ​ന്മാ​രിൽ ചില​രോട്‌ എന്തു ചെയ്യാ​നാണ്‌ മോശെ പറയു​ന്നത്‌?

  4. ഈ കഥ നമ്മെ എന്തു പാഠം പഠിപ്പി​ക്കേ​ണ്ട​താണ്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പുറപ്പാ​ടു 32:1-35 വായി​ക്കു​ക.

    1. (എ) സത്യാ​രാ​ധ​ന​യും വ്യാജാ​രാ​ധ​ന​യും കൂട്ടി​ക്ക​ലർത്തു​ന്ന​തു സംബന്ധിച്ച യഹോ​വ​യു​ടെ മനോ​ഭാ​വ​ത്തെ ഈ വിവരണം കാണി​ച്ചു​ത​രു​ന്നത്‌ എങ്ങനെ? (പുറ. 32:4-6, 10; 1 കൊരി. 10:7, 11)

    2. (ബി) സംഗീ​ത​വും നൃത്തവും പോലുള്ള വിനോ​ദ​ങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ന്ന​തു സംബന്ധിച്ച്‌ ക്രിസ്‌ത്യാ​നി​കൾ എന്തു ശ്രദ്ധ ചെലു​ത്ത​ണം? (പുറ. 32:18, 19; എഫെ. 5:15, 16; 1 യോഹ. 2:15-17)

    3. (സി) നീതി​ക്കു​വേ​ണ്ടി നില​കൊ​ള്ളു​ന്ന​തിൽ ലേവി​ഗോ​ത്രം നല്ല ദൃഷ്ടാന്തം വെച്ചത്‌ എങ്ങനെ? (പുറ. 32:25-28; സങ്കീ. 18:25)

കഥ 37

ആരാധ​ന​യ്‌ക്കു​ള്ള ഒരു കൂടാരം

  1. ചിത്ര​ത്തിൽ കാണുന്ന കൂടാരം എങ്ങനെ വിളി​ക്ക​പ്പെ​ടു​ന്നു, അതിന്റെ ഉപയോ​ഗ​മെന്ത്‌?

  2. എളുപ്പ​ത്തിൽ അഴി​ച്ചെ​ടു​ക്കാ​വു​ന്ന​തു​പോ​ലെ കൂടാരം പണിയാൻ യഹോവ മോ​ശെ​യോ​ടു പറഞ്ഞത്‌ എന്തിന്‌?

  3. കൂടാ​ര​ത്തി​ന്റെ അങ്ങേയ​റ്റ​ത്തു​ള്ള ചെറിയ മുറി​യി​ലെ പെട്ടി എന്താണ്‌, അതിനു​ള്ളിൽ എന്താണു​ള്ളത്‌?

  4. മഹാപു​രോ​ഹി​ത​നാ​യി യഹോവ ആരെ തിര​ഞ്ഞെ​ടു​ക്കു​ന്നു, മഹാപു​രോ​ഹി​തൻ എന്താണു ചെയ്യു​ന്നത്‌?

  5. കൂടാ​ര​ത്തി​ന്റെ വലിയ മുറി​യി​ലു​ള്ള മൂന്നു സാധന​ങ്ങ​ളു​ടെ പേരു പറയുക.

  6. സമാഗമന കൂടാ​ര​ത്തി​ന്റെ പ്രാകാ​ര​ത്തിൽ ഏതു രണ്ടു വസ്‌തു​ക്കൾ ഉണ്ട്‌, അവയുടെ ഉപയോ​ഗം എന്ത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പുറപ്പാ​ടു 25:8-40; 26:1-37; 27:1-8; 28:1 വായി​ക്കു​ക.

    “സാക്ഷ്യ​പ്പെ​ട്ട​ക​ത്തി​ന്മേൽ” ഉള്ള കെരൂ​ബു​കൾ എന്തിനെ പ്രതി​നി​ധീ​ക​രി​ച്ചു? (പുറ. 25:20, 22; സംഖ്യാ. 7:89; 2 രാജാ. 19:15)

  2. പുറപ്പാ​ടു 30:1-10, 17-21; 34:1, 2; എബ്രായർ 9:1-5 വായി​ക്കു​ക.

    1. (എ) സമാഗമന കൂടാ​ര​ത്തി​ങ്കൽ ശുശ്രൂഷ ചെയ്യുന്ന പുരോ​ഹി​ത​ന്മാർ ശാരീ​രി​ക ശുദ്ധി പാലി​ക്ക​ണ​മെന്ന്‌ യഹോവ ഊന്നി​പ്പ​റ​ഞ്ഞത്‌ എന്തു​കൊണ്ട്‌, അത്‌ ഇന്ന്‌ നമ്മെ എങ്ങനെ ബാധി​ക്ക​ണം? (പുറ. 30:18-21; 40:30, 31; എബ്രാ. 10:22)

    2. (ബി) അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ എബ്രായ ക്രിസ്‌ത്യാ​നി​കൾക്കു ലേഖനം എഴുതുന്ന കാലത്ത്‌ സമാഗമന കൂടാ​ര​വും ന്യായ​പ്ര​മാ​ണ ഉടമ്പടി​യും കാലഹ​ര​ണ​പ്പെ​ട്ടു എന്ന്‌ അവൻ വ്യക്തമാ​ക്കു​ന്നത്‌ എങ്ങനെ? (എബ്രാ. 9:1, 9; 10:1)

കഥ 38

12 ഒറ്റുകാർ

  1. ചിത്ര​ത്തിൽ കാണുന്ന മുന്തി​രി​ക്കു​ല​യു​ടെ പ്രത്യേ​കത എന്ത്‌, അത്‌ എവിടെ നിന്നാണു കൊണ്ടു​വ​രു​ന്നത്‌?

  2. മോശെ 12 ഒറ്റുകാ​രെ കനാനി​ലേക്ക്‌ അയയ്‌ക്കാൻ കാരണ​മെന്ത്‌?

  3. തിരികെ മോ​ശെ​യു​ടെ അടുത്തു വരു​മ്പോൾ പത്തു പേർ എന്തു റിപ്പോർട്ടാ​ണു നൽകു​ന്നത്‌?

  4. രണ്ട്‌ ഒറ്റുകാർ യഹോ​വ​യു​ടെ സഹായ​ത്തിൽ വിശ്വാ​സം പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ, അവരുടെ പേര്‌ എന്ത്‌?

  5. യഹോവ കോപി​ക്കാൻ കാരണ​മെന്ത്‌, അവൻ മോ​ശെ​യോട്‌ എന്താണു പറയു​ന്നത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. സംഖ്യാ​പു​സ്‌ത​കം 13:1-33 വായി​ക്കു​ക.

    1. (എ) ദേശം ഒറ്റു​നോ​ക്കാൻ ആർ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്നു, അവർക്ക്‌ എന്തിനുള്ള നല്ല അവസര​മാണ്‌ ഉണ്ടായി​രു​ന്നത്‌? (സംഖ്യാ. 13:2, 3, 18-20)

    2. (ബി) യോശു​വ​യു​ടെ​യും കാലേ​ബി​ന്റെ​യും വീക്ഷണം മറ്റ്‌ ഒറ്റുകാ​രു​ടേ​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌, ഇതു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു? (സംഖ്യാ. 13:28-30; മത്താ. 17:20, 21; 2 കൊരി. 5:7)

  2. സംഖ്യാ​പു​സ്‌ത​കം 14:1-38 വായി​ക്കു​ക.

    1. (എ) യഹോ​വ​യു​ടെ ഭൗമിക പ്രതി​നി​ധി​കൾക്കെ​തി​രെ പിറു​പി​റു​ക്കു​ന്ന​തു സംബന്ധിച്ച ഏതു മുന്നറി​യി​പ്പിന്‌ നാം ചെവി​കൊ​ടു​ക്ക​ണം? (സംഖ്യാ. 14:2, 3, 27; മത്താ. 25:40, 45; 1 കൊരി. 10:10)

    2. (ബി) യഹോവ തന്റെ എല്ലാ ദാസരി​ലും വ്യക്തി​പ​ര​മാ​യി താത്‌പ​ര്യ​മെ​ടു​ക്കു​ന്നു​വെന്ന്‌ സംഖ്യാ​പു​സ്‌ത​കം 14:24 കാണി​ച്ചു​ത​രു​ന്നത്‌ എങ്ങനെ? (1 രാജാ. 19:18; സദൃ. 15:3)

കഥ 39

അഹരോ​ന്റെ വടിയിൽ പൂക്കൾ ഉണ്ടാകുന്നു

  1. മോ​ശെ​യു​ടെ​യും അഹരോ​ന്റെ​യും അധികാ​ര​ത്തി​നെ​തി​രെ ആരാണു മത്സരി​ക്കു​ന്നത്‌, അവർ എന്താണു മോ​ശെ​യോ​ടു പറയു​ന്നത്‌?

  2. കോര​ഹി​നോ​ടും അവന്റെ 250 അനുയാ​യി​ക​ളോ​ടും എന്തു ചെയ്യാൻ മോശെ പറയുന്നു?

  3. മോശെ ജനത്തോട്‌ എന്താണു പറയു​ന്നത്‌, അവൻ സംസാ​രി​ച്ചു തീരു​മ്പോൾ എന്താണു സംഭവി​ക്കു​ന്നത്‌?

  4. കോര​ഹി​നും 250 അനുയാ​യി​കൾക്കും എന്തു സംഭവി​ക്കു​ന്നു?

  5. അഹരോ​ന്റെ പുത്ര​നാ​യ എലെയാ​സാർ മരിച്ചു​പോ​യ പുരു​ഷ​ന്മാ​രു​ടെ ധൂപപാ​ത്ര​ങ്ങൾകൊണ്ട്‌ എന്തു ചെയ്യുന്നു, എന്തു​കൊണ്ട്‌?

  6. എന്തു​കൊ​ണ്ടാണ്‌ അഹരോ​ന്റെ വടിയിൽ പൂക്കൾ ഉണ്ടാകാൻ യഹോവ ഇടയാ​ക്കു​ന്നത്‌? (ചിത്രം കാണുക.)

കൂടുതലായ ചോദ്യ​ങ്ങൾ:

  1. സംഖ്യാ​പു​സ്‌ത​കം 16:1-49 വായി​ക്കു​ക.

    1. (എ) കോര​ഹും അവന്റെ അനുയാ​യി​ക​ളും എന്താണു ചെയ്‌തത്‌, അത്‌ യഹോ​വ​യ്‌ക്കെ​തി​രെ​യുള്ള മത്സരമാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (സംഖ്യാ. 16:9, 10, 18; ലേവ്യ. 10:1, 2; സദൃ. 11:2)

    2. (ബി) കോര​ഹും 250 “സഭാ​പ്ര​ധാ​നി​ക​ളും” എന്തു തെറ്റായ വീക്ഷണ​മാ​ണു നട്ടുവ​ളർത്തി​യത്‌? (സംഖ്യാ. 16:1-3; സദൃ. 15:33; യെശ. 49:7)

  2. സംഖ്യാ​പു​സ്‌ത​കം 17:1-11; 26:10 വായി​ക്കു​ക.

    1. (എ) അഹരോ​ന്റെ വടി തളിർത്തത്‌ എന്തു സൂചി​പ്പി​ച്ചു, അതു പെട്ടക​ത്തി​നു​ള്ളിൽ വെക്കാൻ യഹോവ നിർദേ​ശി​ച്ചത്‌ എന്തു​കൊണ്ട്‌? (സംഖ്യാ. 17:5, 8, 10)

    2. (ബി) അഹരോ​ന്റെ വടി ഒരു അടയാ​ള​മാ​യി സൂക്ഷിച്ച സംഭവ​ത്തിൽനി​ന്നു നമുക്ക്‌ ഏതു സുപ്ര​ധാ​ന പാഠം പഠിക്കാ​നാ​കും? (സംഖ്യാ. 17:10; പ്രവൃ. 20:28; ഫിലി. 2:14; എബ്രാ. 13:17)

കഥ 40

മോശെ പാറയെ അടിക്കുന്നു

  1. ഇസ്രാ​യേ​ല്യർ മരുഭൂ​മി​യിൽ ആയിരി​ക്കു​മ്പോൾ യഹോവ അവരെ പരിപാ​ലി​ക്കു​ന്നത്‌ എങ്ങനെ?

  2. കാദേ​ശിൽ പാളയ​മ​ടി​ച്ചി​രി​ക്കു​മ്പോൾ ഇസ്രാ​യേ​ല്യർ എന്തു പരാതി ഉന്നയി​ക്കു​ന്നു?

  3. യഹോവ ഇസ്രാ​യേ​ല്യർക്കും അവരുടെ മൃഗങ്ങൾക്കും വെള്ളം പ്രദാനം ചെയ്യു​ന്നത്‌ എങ്ങനെ?

  4. ചിത്ര​ത്തിൽ, തന്റെ നേർക്കു​ത​ന്നെ വിരൽ ചൂണ്ടി​ക്കൊ​ണ്ടു നിൽക്കുന്ന പുരുഷൻ ആര്‌, അവൻ അങ്ങനെ ചെയ്യാൻ കാരണ​മെന്ത്‌?

  5. യഹോവ മോ​ശെ​യോ​ടും അഹരോ​നോ​ടും ദേഷ്യ​പ്പെ​ടാൻ കാരണ​മെന്ത്‌, അവർക്ക്‌ എന്തു ശിക്ഷ കിട്ടുന്നു?

  6. ഹോ​രെബ്‌ മലയിൽവെച്ച്‌ എന്തു സംഭവി​ക്കു​ന്നു, ആരാണ്‌ ഇസ്രാ​യേ​ലി​ന്റെ മഹാപു​രോ​ഹി​ത​നാ​യി തീരു​ന്നത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. സംഖ്യാ​പു​സ്‌ത​കം 20:1-13, 22-29; ആവർത്ത​ന​പു​സ്‌ത​കം 29:5 വായി​ക്കു​ക.

    1. (എ) യഹോവ മരുഭൂ​മി​യി​ലാ​യി​രുന്ന ഇസ്രാ​യേ​ല്യർക്കു വേണ്ടി കരുതിയ വിധത്തിൽനി​ന്നു നാം എന്തു പഠിക്കു​ന്നു? (ആവ. 29:4; മത്താ 6:31; എബ്രാ. 13:5; യാക്കോ. 1:17)

    2. (ബി) ഇസ്രാ​യേ​ലി​നു മുമ്പാകെ തന്നെ വിശു​ദ്ധീ​ക​രി​ക്കു​ന്ന​തിൽ മോ​ശെ​യും അഹരോ​നും വീഴ്‌ച വരുത്തി​യ​തി​നെ യഹോവ എങ്ങനെ​യാ​ണു വീക്ഷി​ച്ചത്‌? (സംഖ്യാ. 20:12; 1 കൊരി. 10:12; വെളി. 4:11)

    3. (സി) യഹോ​വ​യിൽനി​ന്നു കിട്ടിയ ശിക്ഷണ​ത്തോ​ടു മോശെ പ്രതി​ക​രി​ച്ച വിധത്തിൽനി​ന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? (സംഖ്യാ. 12:3; 20:12, 27, 28; ആവ. 32:4; എബ്രാ. 12:7-11)

കഥ 41

താമ്രസർപ്പം

  1. ചിത്ര​ത്തിൽ വടിയിൽ ചുറ്റി​യി​രി​ക്കു​ന്ന​താ​യി കാണു​ന്നത്‌ എന്താണ്‌, അതിനെ അവിടെ സ്ഥാപി​ക്കാൻ യഹോവ മോ​ശെ​യോ​ടു പറഞ്ഞത്‌ എന്തിന്‌?

  2. ദൈവം തങ്ങൾക്കു​വേ​ണ്ടി ചെയ്‌ത കാര്യ​ങ്ങ​ളോട്‌ ജനം നന്ദിയി​ല്ലാ​യ്‌മ കാണി​ക്കു​ന്നത്‌ എങ്ങനെ?

  3. ജനത്തെ ശിക്ഷി​ക്കാൻ യഹോവ വിഷപ്പാ​മ്പു​ക​ളെ അയയ്‌ക്കു​മ്പോൾ ജനം മോ​ശെ​യോട്‌ എന്താണ്‌ ആവശ്യ​പ്പെ​ടു​ന്നത്‌?

  4. ഒരു താമ്ര​സർപ്പ​ത്തെ ഉണ്ടാക്കാൻ യഹോവ മോ​ശെ​യോ​ടു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

  5. ഈ കഥയിൽനിന്ന്‌ നമുക്ക്‌ എന്താണു പഠിക്കാ​നു​ള്ളത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. സംഖ്യാ​പു​സ്‌ത​കം 21:4-9 വായി​ക്കു​ക.

    1. (എ) യഹോ​വ​യിൽനി​ന്നു​ള്ള കരുത​ലു​ക​ളെ കുറി​ച്ചു​ള്ള ഇസ്രാ​യേ​ല്യ​രു​ടെ പരാതി​പ്പെ​ടൽ നമുക്ക്‌ എന്തു മുന്നറി​യി​പ്പാ​ണു നൽകു​ന്നത്‌? (സംഖ്യാ. 21:5, 6; റോമ. 2:4)

    2. (ബി) പിന്നീ​ടു​ള്ള നൂറ്റാ​ണ്ടു​ക​ളിൽ ഇസ്രാ​യേ​ല്യർ താമ്ര​സർപ്പ​ത്തെ ഉപയോ​ഗി​ച്ചത്‌ എങ്ങനെ, ഹിസ്‌കി​യാ രാജാവ്‌ എന്തു നടപടി കൈ​ക്കൊ​ണ്ടു? (സംഖ്യാ. 21:9; 2 രാജാ. 18:1-4)

  2. യോഹ​ന്നാൻ 3:14, 15 വായി​ക്കു​ക.

    താമ്രസർപ്പത്തെ ഒരു വടിയിൽ ഉയർത്തി​നി​റു​ത്തി​യത്‌ യേശു​വി​നെ ദണ്ഡനസ്‌തം​ഭ​ത്തിൽ തറച്ചു കൊന്ന​തി​നെ നന്നായി ചിത്രീ​ക​രി​ച്ചത്‌ എങ്ങനെ? (ഗലാ. 3:13; 1 പത്രൊ. 2:24)

കഥ 42

ഒരു കഴുത സംസാരിക്കുന്നു

  1. ബാലാക്ക്‌ ആരാണ്‌, അവൻ ബിലെ​യാ​മിന്‌ ആളയയ്‌ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  2. ബിലെ​യാ​മി​ന്റെ കഴുത വഴിയിൽ കിടക്കാൻ കാരണ​മെന്ത്‌?

  3. കഴുത എന്തു പറയു​ന്ന​താണ്‌ ബിലെ​യാം കേട്ടത്‌?

  4. ഒരു ദൂതൻ ബിലെ​യാ​മി​നോട്‌ എന്താണു പറയു​ന്നത്‌?

  5. ബിലെ​യാം ഇസ്രാ​യേ​ലി​നെ ശപിക്കാൻ ശ്രമി​ക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. സംഖ്യാ​പു​സ്‌ത​കം 21:21-35 വായി​ക്കു​ക.

    അമോര്യ രാജാ​വാ​യ സീഹോ​നെ​യും ബാശാൻ രാജാ​വാ​യ ഓഗി​നെ​യും ഇസ്രാ​യേ​ല്യർ പരാജ​യ​പ്പെ​ടു​ത്തു​ന്നത്‌ എന്തു​കൊണ്ട്‌? (സംഖ്യാ. 21:21, 23, 33, 34)

  2. സംഖ്യാ​പു​സ്‌ത​കം 22:1-40 വായി​ക്കു​ക.

    ബിലെയാം ഇസ്രാ​യേ​ലി​നെ ശപിക്കാൻ ശ്രമി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, ഇതിൽനി​ന്നു നമുക്ക്‌ എന്തു പാഠങ്ങൾ പഠിക്കാം? (സംഖ്യാ. 22:16, 17; സദൃ. 6:16, 18; 2 പത്രൊ. 2:15, 16; യൂദാ 11)

  3. സംഖ്യാ​പു​സ്‌ത​കം 23:1-30 വായി​ക്കു​ക.

    ബിലെയാം യഹോ​വ​യു​ടെ ആരാധ​ക​നാ​ണെന്ന മട്ടിൽ സംസാ​രി​ച്ചെ​ങ്കി​ലും അവന്റെ പ്രവൃ​ത്തി​കൾ മറിച്ചു പ്രകട​മാ​ക്കി​യത്‌ എങ്ങനെ? (സംഖ്യാ. 23:3, 11-14; 1 ശമൂ. 15:22)

  4. സംഖ്യാ​പു​സ്‌ത​കം 24:1-25 വായി​ക്കു​ക.

    ഈ ബൈബിൾവി​വ​ര​ണം യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​ടെ പൂർത്തീ​ക​ര​ണ​ത്തി​ലു​ള്ള നമ്മുടെ വിശ്വാ​സ​ത്തെ ബലിഷ്‌ഠ​മാ​ക്കു​ന്നത്‌ എങ്ങനെ? (സംഖ്യാ. 24:10; യെശ. 54:17)

കഥ 43

യോശുവ നേതാവാകുന്നു

  1. ചിത്ര​ത്തിൽ, മോ​ശെ​യു​ടെ കൂടെ നിൽക്കുന്ന രണ്ടുപേർ ആരെല്ലാം?

  2. യഹോവ യോശു​വ​യോട്‌ എന്താണു പറയു​ന്നത്‌?

  3. മോശെ നെബോ മലമു​ക​ളിൽ കയറു​ന്നത്‌ എന്തു​കൊണ്ട്‌, യഹോവ അവനോട്‌ എന്താണു പറയു​ന്നത്‌?

  4. മോശെ മരിക്കു​മ്പോൾ അവന്‌ എത്ര വയസ്സുണ്ട്‌?

  5. ജനം ദുഃഖി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, എന്നാൽ സന്തുഷ്ട​രാ​യി​രി​ക്കാൻ അവർക്ക്‌ എന്തു കാരണ​മുണ്ട്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. സംഖ്യാ​പു​സ്‌ത​കം 27:12-23 വായി​ക്കു​ക.

    ഏതു ഭാരിച്ച നിയമ​ന​മാണ്‌ യോശു​വ​യ്‌ക്ക്‌ യഹോ​വ​യിൽനി​ന്നു കിട്ടു​ന്നത്‌, തന്റെ ജനത്തി​നു​വേ​ണ്ടി​യു​ള്ള യഹോ​വ​യു​ടെ കരുതൽ ഇന്ന്‌ പ്രകട​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (സംഖ്യാ. 27:15-19; പ്രവൃ. 20:28; എബ്രാ. 13:7)

  2. ആവർത്ത​ന​പു​സ്‌ത​കം 3:23-29 വായി​ക്കു​ക.

    വാഗ്‌ദത്തനാട്ടിൽ പ്രവേ​ശി​ക്കാൻ യഹോവ മോ​ശെ​യെ​യും അഹരോ​നെ​യും അനുവ​ദി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌, നമുക്ക്‌ ഇതിൽനിന്ന്‌ എന്തു പാഠം പഠിക്കാ​നുണ്ട്‌? (ആവ. 3:25-27; സംഖ്യാ. 20:12, 13)

  3. ആവർത്ത​ന​പു​സ്‌ത​കം 31:1-8, 14-23 വായി​ക്കു​ക.

    മോശെ യഹോ​വ​യിൽനി​ന്നു​ള്ള ശിക്ഷണം താഴ്‌മ​യോ​ടെ സ്വീക​രി​ച്ചെന്ന്‌ ഇസ്രാ​യേ​ലി​നോ​ടു​ള്ള അവന്റെ അവസാന വാക്കുകൾ വ്യക്തമാ​ക്കു​ന്നത്‌ എങ്ങനെ? (ആവർത്ത​ന​പു​സ്‌ത​കം 31:6-8, 23)

  4. ആവർത്ത​ന​പു​സ്‌ത​കം 32:45-52 വായി​ക്കു​ക.

    ദൈവവചനം നമ്മുടെ ജീവി​ത​ത്തെ എങ്ങനെ സ്വാധീ​നി​ക്ക​ണം? (ആവ. 32:47; ലേവ്യ. 18:5; എബ്രാ. 4:12)

  5. ആവർത്ത​ന​പു​സ്‌ത​കം 34:1-12 വായി​ക്കു​ക.

    മോശെ യഹോ​വ​യെ ഒരിക്ക​ലും നേരിട്ടു കണ്ടിട്ടി​ല്ലെ​ങ്കി​ലും ആവർത്ത​ന​പു​സ്‌ത​കം 34:12 അവനു യഹോ​വ​യു​മാ​യി​ട്ടു​ണ്ടാ​യി​രുന്ന ബന്ധത്തെ​ക്കു​റിച്ച്‌ എന്താണു സൂചി​പ്പി​ക്കു​ന്നത്‌? (പുറ. 33:11, 20; സംഖ്യാ. 12:8)

കഥ 44

രാഹാബ്‌ ഒറ്റുകാ​രെ ഒളിപ്പിക്കുന്നു

  1. എവി​ടെ​യാണ്‌ രാഹാബ്‌ താമസി​ക്കു​ന്നത്‌?

  2. ചിത്ര​ത്തിൽ കാണുന്ന രണ്ടു പുരു​ഷ​ന്മാർ ആരാണ്‌, അവർ യെരീ​ഹോ​യിൽ എന്തിനു വന്നു?

  3. യെരീ​ഹോ​യി​ലെ രാജാവ്‌ രാഹാ​ബി​നോട്‌ എന്താണു കൽപ്പി​ക്കു​ന്നത്‌, അവൾ എന്തു മറുപടി നൽകുന്നു?

  4. രാഹാബ്‌ ആ രണ്ടു പുരു​ഷ​ന്മാ​രെ സഹായി​ക്കു​ന്നത്‌ എങ്ങനെ, തിരിച്ച്‌ അവൾ എന്ത്‌ ഉപകാ​ര​മാ​ണു ചോദി​ക്കു​ന്നത്‌?

  5. ഒറ്റുകാർ രാഹാ​ബിന്‌ എന്ത്‌ ഉറപ്പാണു നൽകു​ന്നത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. യോശുവ 2:1-24 വായി​ക്കു​ക.

    ഇസ്രായേല്യർ യെരീ​ഹോ​യ്‌ക്കെ​തി​രെ വന്നപ്പോൾ പുറപ്പാ​ടു 23:28-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യഹോ​വ​യു​ടെ വാഗ്‌ദാ​നം നിറ​വേ​റി​യ​തെ​ങ്ങ​നെ? (യോശു. 2:9-11)

  2. എബ്രായർ 11:31 വായി​ക്കു​ക.

    രാഹാബിന്റെ ദൃഷ്ടാന്തം വിശ്വാ​സ​ത്തി​ന്റെ പ്രാധാ​ന്യം എടുത്തു​കാ​ട്ടു​ന്നത്‌ എങ്ങനെ? (റോമ. 1:17; എബ്രാ. 10:39; യാക്കോ. 2:25)

കഥ 45

യോർദ്ദാൻ നദി കടക്കുന്നു

  1. ഇസ്രാ​യേ​ല്യർക്ക്‌ യോർദ്ദാൻ കടക്കാൻ കഴിയു​മാറ്‌ യഹോവ എന്ത്‌ അത്ഭുത​മാണ്‌ പ്രവർത്തി​ക്കു​ന്നത്‌?

  2. യോർദ്ദാൻ കടക്കു​ന്ന​തിന്‌ വിശ്വാ​സ​ത്തി​ന്റെ ഏതു പ്രവൃത്തി ഇസ്രാ​യേ​ല്യർ ചെയ്യേ​ണ്ട​തുണ്ട്‌?

  3. നദീത​ട​ത്തിൽനിന്ന്‌ 12 വലിയ കല്ലുകൾ ശേഖരി​ക്കാൻ യഹോവ യോശു​വ​യോ​ടു പറഞ്ഞത്‌ എന്തിന്‌?

  4. പുരോ​ഹി​ത​ന്മാർ യോർദ്ദാ​നിൽനി​ന്നു കയറുന്ന ഉടനെ എന്തു സംഭവി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. യോശുവ 3:1-17 വായി​ക്കു​ക.

    1. (എ) ഈ വിവര​ണ​ത്താൽ ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ യഹോ​വ​യു​ടെ സഹായ​വും അനു​ഗ്ര​ഹ​വും പ്രാപി​ക്കാൻ നാം എന്തു ചെയ്യേ​ണ്ട​തുണ്ട്‌? (യോശു. 3:13, 15; സദൃ. 3:5; യാക്കോ. 2:22, 26)

    2. (ബി) ഇസ്രാ​യേ​ല്യർ യോർദ്ദാൻ നദി കടന്ന്‌ വാഗ്‌ദത്ത നാട്ടി​ലേ​ക്കു പ്രവേ​ശി​ക്കു​മ്പോൾ യോർദ്ദാൻ നദിയു​ടെ അവസ്ഥ എന്ത്‌, ഇത്‌ യഹോ​വ​യു​ടെ നാമത്തെ മഹത്ത്വ​പ്പെ​ടു​ത്തി​യത്‌ എങ്ങനെ? (യോശു. 3:15; 4:18; സങ്കീ. 66:5-7)

  2. യോശുവ 4:1-18 വായി​ക്കു​ക.

    യോർദ്ദാനിൽനിന്ന്‌ എടുത്ത്‌ ഗിൽഗാ​ലിൽ സ്ഥാപിച്ച 12 കല്ലുകൾ ഏത്‌ ഉദ്ദേശ്യം സാധിച്ചു? (യോശു. 4:4-7)

കഥ 46

യെരീ​ഹോ​യു​ടെ മതിലുകൾ

  1. പടയാ​ളി​ക​ളും പുരോ​ഹി​ത​ന്മാ​രും ആറു ദിവസ​ത്തേക്ക്‌ എന്തു ചെയ്യാ​നാണ്‌ യഹോവ പറഞ്ഞത്‌?

  2. ഏഴാം ദിവസം ആ പുരു​ഷ​ന്മാർ എന്തു ചെയ്യണ​മാ​യി​രു​ന്നു?

  3. ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലെ, യെരീ​ഹോ​യു​ടെ മതിലു​കൾക്ക്‌ എന്തു സംഭവി​ക്കു​ന്നു?

  4. എന്ത്‌ ഉദ്ദേശ്യ​ത്തി​ലാണ്‌ ഒരു ജനാല​യിൽനിന്ന്‌ ചുവന്ന ചരട്‌ തൂക്കി​യി​ട്ടി​രി​ക്കു​ന്നത്‌?

  5. പട്ടണ​ത്തെ​യും അതിലെ ജനങ്ങ​ളെ​യും എന്തു ചെയ്യാ​നാണ്‌ യോശുവ പടയാ​ളി​ക​ളോ​ടു പറയു​ന്നത്‌, എന്നാൽ വെള്ളി, സ്വർണം, ചെമ്പ്‌, ഇരുമ്പ്‌ എന്നിവ എന്തു ചെയ്യണ​മാ​യി​രു​ന്നു?

  6. രണ്ട്‌ ഒറ്റുകാ​രോട്‌ എന്തു ചെയ്യാ​നാണ്‌ ആവശ്യ​പ്പെ​ട്ടത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. യോശുവ 6:1-25 വായി​ക്കു​ക.

    1. (എ) ഇസ്രാ​യേ​ല്യർ ഏഴാം ദിവസം യെരീ​ഹോ​യ്‌ക്കു ചുറ്റും മാർച്ച്‌ ചെയ്‌തത്‌, ഈ അന്ത്യനാ​ളു​ക​ളിൽ യഹോ​വ​യു​ടെ സാക്ഷികൾ ചെയ്യുന്ന പ്രസം​ഗ​വേ​ല​യോ​ടു സമാന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (യോശു. 6:15, 16; യെശ. 60:22; മത്താ. 24:14; 1 കൊരി. 9:16)

    2. (ബി) യോശുവ 6:26-ൽ രേഖ​പ്പെ​ടു​ത്തി​യ പ്രവചനം ഏകദേശം 500 വർഷം കഴിഞ്ഞ്‌ നിവൃ​ത്തി​യാ​യത്‌ എങ്ങനെ, ഇത്‌ യഹോ​വ​യു​ടെ വചന​ത്തെ​പ്പ​റ്റി നമ്മെ എന്തു പഠിപ്പി​ക്കു​ന്നു? (1 രാജാ. 16:34; യെശ. 55:11)

കഥ 47

ഇസ്രാ​യേ​ലിൽ ഒരു കള്ളൻ

  1. ഈ ചിത്ര​ത്തിൽ, യെരീ​ഹോ​യിൽനിന്ന്‌ എടുത്ത വിലപി​ടി​പ്പു​ള്ള വസ്‌തു​ക്കൾ കുഴി​ച്ചി​ടു​ന്നത്‌ ആര്‌, അയാളെ സഹായി​ക്കു​ന്ന​വർ ആരാണ്‌?

  2. ആഖാ​ന്റെ​യും കുടും​ബ​ത്തി​ന്റെ​യും പ്രവൃത്തി വളരെ ഗൗരവ​മു​ള്ളത്‌ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  3. ഹായി​പ​ട്ട​ണ​ത്തിന്‌ എതി​രെ​യു​ള്ള യുദ്ധത്തിൽ ഇസ്രാ​യേ​ല്യർ പരാജ​യ​പ്പെ​ട്ട​തി​ന്റെ കാരണം യോശുവ ആരാഞ്ഞ​പ്പോൾ യഹോവ എന്താണു പറഞ്ഞത്‌?

  4. ആഖാ​നെ​യും കുടും​ബ​ത്തെ​യും യോശു​വ​യു​ടെ അടുക്കൽ കൊണ്ടു​വ​ന്ന​തി​നു​ശേഷം അവർക്ക്‌ എന്തു സംഭവി​ക്കു​ന്നു?

  5. ആഖാന്‌ ലഭിച്ച ശിക്ഷ നമ്മെ പഠിപ്പി​ക്കു​ന്ന പ്രധാ​ന​പ്പെട്ട പാഠം എന്ത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. യോശുവ 7:1-26 വായി​ക്കു​ക.

    1. (എ) യോശു​വ​യു​ടെ പ്രാർഥ​ന​കൾ സ്രഷ്ടാ​വി​നോട്‌ അവനുള്ള ബന്ധത്തെ​ക്കു​റിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തി? (യോശു. 7:7-9; സങ്കീ. 119:145; 1 യോഹ. 5:14)

    2. (ബി) ആഖാന്റെ ദൃഷ്ടാന്തം എന്താണു കാണിച്ചു തരുന്നത്‌, ഇത്‌ നമുക്ക്‌ ഒരു മുന്നറി​യി​പ്പിൻ ദൃഷ്ടാ​ന്ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (യോശു. 7:11, 14, 15; സദൃ. 15:3; 1 തിമൊ. 5:24; എബ്രാ. 4:13)

  2. യോശുവ 8:1-29 വായി​ക്കു​ക.

    ഇന്ന്‌ ക്രിസ്‌തീ​യ സഭയോ​ടു നമുക്ക്‌ വ്യക്തി​പ​ര​മാ​യി എന്ത്‌ ഉത്തരവാ​ദി​ത്വ​മാണ്‌ ഉള്ളത്‌? (യോശു. 7:13; ലേവ്യ. 5:1; സദൃ. 28:13)

കഥ 48

ബുദ്ധി​യു​ള്ള ഗിബെയോന്യർ

  1. ഗിബെ​യോ​നി​ലെ ആളുകൾ അടുത്തുള്ള കനാന്യ പട്ടണങ്ങ​ളി​ലെ ആളുക​ളിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

  2. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ ഗിബെ​യോ​ന്യർ എന്താണു ചെയ്യു​ന്നത്‌, എന്തു​കൊണ്ട്‌?

  3. യോശു​വ​യും മറ്റ്‌ ഇസ്രാ​യേ​ല്യ നേതാ​ക്ക​ന്മാ​രും ഗിബെ​യോ​ന്യർക്ക്‌ എന്തു വാഗ്‌ദാ​ന​മാ​ണു നൽകു​ന്നത്‌, എന്നാൽ മൂന്നു ദിവസ​ത്തി​നു​ശേ​ഷം അവർ എന്തു മനസ്സി​ലാ​ക്കു​ന്നു?

  4. ഗിബെ​യോ​ന്യർ ഇസ്രാ​യേ​ല്യ​രു​മാ​യി സമാധാ​നം സ്ഥാപിച്ചു എന്ന്‌ സമീപ പട്ടണങ്ങ​ളി​ലെ രാജാ​ക്ക​ന്മാർ കേൾക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. യോശുവ 9:1-27 വായി​ക്കു​ക.

    1. (എ) ‘ദേശത്തെ മുഴുവൻ നിവാ​സി​ക​ളെ​യും നശിപ്പി​ക്കാൻ’ യഹോവ ഇസ്രാ​യേ​ല്യ​രോ​ടു കൽപ്പി​ച്ചി​രി​ക്കെ, ഗിബെ​യോ​ന്യ​രെ ഒഴിവാ​ക്കി എന്നത്‌ അവന്റെ ഏതു ഗുണങ്ങൾ എടുത്തു​കാ​ട്ടു​ന്നു? (യോശു. 9:22, 24; മത്താ. 9:13; പ്രവൃ. 10:34, 35; 2 പത്രൊ. 3:9)

    2. (ബി) ഗിബെ​യോ​ന്യ​രോ​ടു താൻ ചെയ്‌ത ഉടമ്പടി​യോ​ടു പറ്റിനിൽക്കു​ക​വ​ഴി ഇന്നത്തെ ക്രിസ്‌ത്യാ​നി​കൾക്ക്‌ അനുക​രി​ക്കാൻ യോശുവ മെച്ചപ്പെട്ട മാതൃ​ക​വെ​ച്ചത്‌ എങ്ങനെ? (യോശു. 9:18, 19; മത്താ. 5:37; എഫെ. 4:25)

  2. യോശുവ 10:1-5 വായി​ക്കു​ക.

    ഇന്ന്‌ മഹാപു​രു​ഷാ​രം ഗിബെ​യോ​ന്യ​രെ അനുക​രി​ക്കു​ന്നത്‌ എങ്ങനെ, അങ്ങനെ അവർ എന്തിന്റെ ലക്ഷ്യമാ​യി​ത്തീ​രു​ന്നു? (യോശു. 10:4; സെഖ. 8:23; മത്താ. 25:35-40; വെളി. 12:17)

കഥ 49

സൂര്യൻ നിശ്ചല​മാ​യി നിൽക്കുന്നു

  1. ചിത്ര​ത്തിൽ യോശുവ എന്തു വിളി​ച്ചു​പ​റ​യു​ന്ന​താ​യാ​ണു കാണു​ന്നത്‌, എന്തു​കൊണ്ട്‌?

  2. യഹോവ യോശു​വ​യെ​യും അവന്റെ പടയാ​ളി​ക​ളെ​യും സഹായി​ക്കു​ന്നത്‌ എങ്ങനെ?

  3. യോശുവ എത്ര ശത്രു​രാ​ജാ​ക്ക​ന്മാ​രെ പരാജ​യ​പ്പെ​ടു​ത്തു​ന്നു, അതിന്‌ എത്ര കാലം വേണ്ടി​വ​രു​ന്നു?

  4. യോശുവ കനാൻദേ​ശ​ത്തെ വിഭജി​ക്കു​ന്നത്‌ എന്തിന്‌?

  5. യോശുവ എത്രാ​മ​ത്തെ വയസ്സി​ലാ​ണു മരിക്കു​ന്നത്‌, അതിനു​ശേ​ഷം ജനത്തിന്‌ എന്തു സംഭവി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. യോശുവ 10:6-15 വായി​ക്കു​ക.

    ഇസ്രായേലിനുവേണ്ടി യഹോവ സൂര്യ​നും ചന്ദ്രനും അനങ്ങാതെ നിൽക്കാൻ ഇടയാക്കി എന്ന്‌ അറിയു​ന്നത്‌, ഇന്ന്‌ നമുക്ക്‌ എന്തു ധൈര്യം പ്രദാനം ചെയ്യുന്നു? (യോശു. 10:8, 10, 12, 13; സങ്കീ. 18:3; സദൃ. 18:10)

  2. യോശുവ 12:7-24 വായി​ക്കു​ക.

    കനാനിലെ 31 രാജാ​ക്ക​ന്മാ​രെ തോൽപ്പി​ച്ച​തി​നു പിന്നിൽ പ്രവർത്തി​ച്ചത്‌ ആരായി​രു​ന്നു, അത്‌ ഇന്നു നമുക്കു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (യോശു. 12:7; 24:11-13; ആവ. 31:8; ലൂക്കൊ. 21:9, 25-28)

  3. യോശുവ 14:1-5 വായി​ക്കു​ക.

    ഇസ്രായേല്യ ഗോ​ത്ര​ങ്ങൾക്കി​ട​യിൽ ദേശം വിഭജി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ, പറുദീ​സ​യി​ലെ ഓഹരി സംബന്ധിച്ച്‌ ഇത്‌ എന്തു സൂചി​പ്പി​ക്കു​ന്നു? (യോശു. 14:2; യെശ. 65:21; യെഹെ. 47:21-23; 1 കൊരി. 14:33)

  4. ന്യായാ​ധി​പ​ന്മാർ 2:8-13 വായി​ക്കു​ക.

    ഇസ്രായേലിൽ യോശുവ ചെയ്‌ത​തു​പോ​ലെ ഇന്ന്‌ ആരാണ്‌ വിശ്വാ​സ​ത്യാ​ഗ​ത്തെ തടയത്ത​ക്ക​വി​ധം പ്രവർത്തി​ക്കു​ന്നത്‌? (ന്യായാ. 2:8, 10, 11; മത്താ. 24:45-47; 2 തെസ്സ. 2:3-6; തീത്തൊ. 1:7-9; വെളി. 1:1; 2:1, 2)

കഥ 50

ധൈര്യ​ശാ​ലി​ക​ളാ​യ രണ്ടു സ്‌ത്രീകൾ

  1. ന്യായാ​ധി​പ​ന്മാർ ആരായി​രു​ന്നു? അവരിൽ ചിലരു​ടെ പേരു പറയുക.

  2. ദെബോ​രാ​യ്‌ക്ക്‌ എന്തു പ്രത്യേക പദവി ഉണ്ടായി​രു​ന്നു, അതിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രു​ന്നത്‌?

  3. യാബീൻ രാജാ​വും അവന്റെ സൈന്യാ​ധി​പ​നാ​യ സീസെ​ര​യും ഇസ്രാ​യേ​ലി​നെ ഭീഷണി​പ്പെ​ടു​ത്തി​യ​പ്പോൾ യഹോ​വ​യിൽനി​ന്നു​ള്ള ഏതു സന്ദേശം ദെബോ​രാ ന്യായാ​ധി​പ​നാ​യ ബാരാ​ക്കി​നു നൽകി, വിജയ​ത്തി​നു​ള്ള ബഹുമതി ആർക്ക്‌ ആയിരി​ക്കു​മെ​ന്നാണ്‌ അവൾ പറഞ്ഞത്‌?

  4. താൻ ധൈര്യ​മു​ള്ള​വൾ ആണെന്നു യായേൽ പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

  5. യാബീൻ രാജാ​വി​ന്റെ മരണ​ശേ​ഷം എന്തു സംഭവി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ന്യായാ​ധി​പ​ന്മാർ 2:14-22 വായി​ക്കു​ക.

    ഇസ്രായേല്യർ യഹോ​വ​യു​ടെ കോപം തങ്ങളു​ടെ​മേൽ വരുത്തി​വെ​ച്ചത്‌ എങ്ങനെ, നമുക്ക്‌ ഇതിൽനിന്ന്‌ എന്തു പഠിക്കാൻ കഴിയും? (ന്യായാ. 2:20; സദൃ. 3:1, 2; യെഹെ. 18:21-23)

  2. ന്യായാ​ധി​പ​ന്മാർ 4:1-24 വായി​ക്കു​ക.

    ദെബോരായുടെയും യായേ​ലി​ന്റെ​യും ദൃഷ്ടാ​ന്ത​ങ്ങ​ളിൽനിന്ന്‌ ഇന്നത്തെ ക്രിസ്‌തീ​യ സ്‌ത്രീ​കൾക്ക്‌ വിശ്വാ​സ​ത്തി​ന്റെ​യും ധൈര്യ​ത്തി​ന്റെ​യും ഏതു പാഠങ്ങൾ ഉൾക്കൊ​ള്ളാൻ കഴിയും? (ന്യായാ. 4:4, 8, 9, 14, 21, 22; സദൃ. 31:30; 1 കൊരി. 16:13)

  3. ന്യായാ​ധി​പ​ന്മാർ 5:1-31 വായി​ക്കു​ക.

    ബാരാക്കിന്റെയും ദെബോ​രാ​യു​ടെ​യും വിജയ​ഗീ​തം വരാനി​രി​ക്കു​ന്ന അർമ​ഗെ​ദോൻ യുദ്ധത്തെ സംബന്ധിച്ച ഒരു പ്രാർഥന എന്നനി​ല​യിൽ ബാധക​മാ​കു​ന്നത്‌ എങ്ങനെ? (ന്യായാ. 5:3, 31; 1 ദിന. 16:8-10; വെളി. 7:9, 10; 16:16; 19:19-21)

കഥ 51

രൂത്തും നവോമിയും

  1. നവോമി മോവാബ്‌ ദേശത്ത്‌ എത്താനി​ട​യാ​യത്‌ എങ്ങനെ?

  2. രൂത്തും ഓർപ്പാ​യും ആരാണ്‌?

  3. സ്വന്തജ​ന​ത്തി​ന്റെ അടു​ത്തേ​ക്കു മടങ്ങി​പ്പോ​കാൻ നവോമി പറയു​മ്പോൾ രൂത്തും ഓർപ്പാ​യും എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

  4. ബോവസ്‌ ആരാണ്‌, അവൻ രൂത്തി​നെ​യും നവോ​മി​യെ​യും സഹായി​ക്കു​ന്നത്‌ എങ്ങനെ?

  5. ബോവ​സി​നും രൂത്തി​നും ജനിക്കുന്ന കുഞ്ഞിന്റെ പേരെന്ത്‌, നാം അവനെ ഓർക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. രൂത്ത്‌ 1:1-17 വായി​ക്കു​ക.

    1. (എ) വിശ്വ​സ്‌ത സ്‌നേ​ഹ​ത്തി​ന്റെ ഹൃദ്യ​മാ​യ ഏതു വാക്കു​ക​ളാണ്‌ രൂത്ത്‌ പറയു​ന്നത്‌? (രൂത്ത്‌ 1:16, 17)

    2. (ബി) രൂത്തിന്റെ മാനസി​ക​ഭാ​വം, ഇന്ന്‌ ഭൂമി​യി​ലു​ള്ള അഭിഷിക്ത ശേഷി​പ്പി​നോട്‌ ‘വേറെ ആടുകൾ’ പുലർത്തു​ന്ന മനോ​ഭാ​വ​ത്തെ നന്നായി പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (യോഹ. 10:16; സെഖ. 8:23)

  2. രൂത്ത്‌ 2:1-23 വായി​ക്കു​ക.

    രൂത്ത്‌ ഇന്നത്തെ ചെറു​പ്പ​ക്കാ​രി​കൾക്കു നല്ല ദൃഷ്ടാന്തം വെച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? (രൂത്ത്‌ 2:17, 18; സദൃ. 23:22; 31:15)

  3. രൂത്ത്‌ 3:5-13 വായി​ക്കു​ക.

    1. (എ) ഒരു ചെറു​പ്പ​ക്കാ​ര​നെ വിവാഹം കഴിക്കു​ന്ന​തി​നു പകരം, ബോവ​സി​നെ വിവാഹം കഴിക്കാൻ രൂത്ത്‌ പ്രകട​മാ​ക്കി​യ മനസ്സൊ​രു​ക്ക​ത്തെ അവൻ എങ്ങനെ​യാ​ണു വീക്ഷി​ച്ചത്‌?

    2. (ബി) രൂത്തിന്റെ മനോ​ഭാ​വം വിശ്വ​സ്‌ത സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ നമ്മെ എന്തു പഠിപ്പി​ക്കു​ന്നു? (രൂത്ത്‌ 3:10, NW; 1 കൊരി. 13:4, 5)

  4. രൂത്ത്‌ 4:7-17 വായി​ക്കു​ക.

    ഇന്ന്‌ ക്രിസ്‌തീ​യ പുരു​ഷ​ന്മാർക്ക്‌ ബോവ​സി​നെ​പ്പോ​ലെ ആയിരി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ? (രൂത്ത്‌ 4:9, 10; 1 തിമൊ. 3:1, 12, 13; 5:8)

കഥ 52

ഗിദെ​യോ​നും അവന്റെ 300 ആളുകളും

  1. ഇസ്രാ​യേ​ല്യർ എന്തു കുഴപ്പ​ത്തി​ലാണ്‌ അകപ്പെ​ട്ടി​രി​ക്കു​ന്നത്‌, എന്തു​കൊണ്ട്‌?

  2. ഗിദെ​യോ​ന്റെ സൈന്യ​ത്തിൽ ആവശ്യ​ത്തിൽ കൂടുതൽ പുരു​ഷ​ന്മാർ ഉണ്ടെന്ന്‌ യഹോവ പറയാൻ കാരണ​മെന്ത്‌?

  3. പേടി​യു​ള്ള​വർ തിരികെ പോകാൻ ഗിദെ​യോൻ പറഞ്ഞതി​നു​ശേ​ഷം എത്രപേർ അവശേ​ഷി​ക്കു​ന്നു?

  4. ഗിദെ​യോ​ന്റെ സൈനി​ക​രു​ടെ എണ്ണം യഹോവ വെറും 300 ആയി കുറച്ചത്‌ എങ്ങനെ​യെന്ന്‌ ചിത്രം നോക്കി വിശദീ​ക​രി​ക്കു​ക.

  5. ഗിദെ​യോൻ തന്റെ 300 പുരു​ഷ​ന്മാ​രെ ക്രമീ​ക​രി​ക്കു​ന്നത്‌ എങ്ങനെ, ഇസ്രാ​യേൽ യുദ്ധത്തിൽ വിജയി​ക്കു​ന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ന്യായാ​ധി​പ​ന്മാർ 6:36-40 വായി​ക്കു​ക.

    1. (എ) ഗിദെ​യോൻ യഹോ​വ​യു​ടെ ഹിതം ഉറപ്പാ​ക്കി​യത്‌ എങ്ങനെ?

    2. (ബി) യഹോ​വ​യു​ടെ ഹിതം എന്തെന്ന്‌ ഇന്നു നാം മനസ്സി​ലാ​ക്കു​ന്നത്‌ ഏതു വിധത്തിൽ? (സദൃ. 2:3-6; മത്താ. 7:7-11; 2 തിമൊ. 3:16, 17)

  2. ന്യായാ​ധി​പ​ന്മാർ 7:1-25 വായി​ക്കു​ക.

    1. (എ) ശ്രദ്ധക്കു​റ​വു കാണി​ച്ച​വ​രിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി ജാഗ്രത പുലർത്തി​യ 300 പേരിൽനിന്ന്‌ നമുക്ക്‌ എന്തു പാഠമാ​ണു പഠിക്കാ​നു​ള്ളത്‌? (ന്യായാ. 7:3, 6; റോമ. 13:11, 12; എഫെ. 5:15-17)

    2. (ബി) 300 പേർ ഗിദെ​യോ​നെ നിരീ​ക്ഷി​ച്ചു പഠിച്ച​തു​പോ​ലെ നാം വലിയ ഗിദെ​യോ​നാ​യ യേശു​ക്രി​സ്‌തു​വി​നെ നിരീ​ക്ഷി​ച്ചു​കൊ​ണ്ടു പഠിക്കു​ന്നത്‌ എങ്ങനെ? (ന്യായാ. 7:17; മത്താ. 11:29, 30; 28:19, 20; 1 പത്രൊ. 2:21)

    3. (സി) യഹോ​വ​യു​ടെ സംഘട​ന​യിൽ ഏതു സേവന പദവി​യിൽ നിയമി​ക്ക​പ്പെ​ട്ടാ​ലും അവിടെ സംതൃ​പ്‌തി​യോ​ടെ സേവി​ക്കാൻ ന്യായാ​ധി​പ​ന്മാർ 7:21 നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (1 കൊരി. 4:2; 12:14-18; യാക്കോ. 4:10)

  3. ന്യായാ​ധി​പ​ന്മാർ 8:1-3 വായി​ക്കു​ക.

    ഗിദെയോൻ, എഫ്രയീ​മ്യ​രു​മാ​യു​ണ്ടായ പ്രശ്‌നം പരിഹ​രി​ച്ച വിധത്തിൽനിന്ന്‌ ഒരു സഹോ​ദ​ര​നു​മാ​യോ സഹോ​ദ​രി​യു​മാ​യോ ഉള്ള വ്യക്തി​പ​ര​മാ​യ ഭിന്നതകൾ പരിഹ​രി​ക്കു​ന്ന​തു സംബന്ധിച്ച്‌ നമുക്ക്‌ എന്തു പഠിക്കാ​നാ​കും? (സദൃ. 15:1; മത്താ. 5:23, 24; ലൂക്കൊ. 9:48)

കഥ 53

യിഫ്‌താ​ഹി​ന്റെ വാഗ്‌ദാനം

  1. യിഫ്‌താഹ്‌ ആരാണ്‌, അവൻ ഏതു കാലത്താ​ണു ജീവി​ച്ചി​രു​ന്നത്‌?

  2. യിഫ്‌താഹ്‌ യഹോ​വ​യോട്‌ എന്തു വാഗ്‌ദാ​ന​മാ​ണു ചെയ്‌തത്‌?

  3. അമ്മോ​ന്യ​രു​മാ​യു​ള്ള യുദ്ധത്തിൽ വിജയം നേടി​യ​തി​നു​ശേ​ഷം വീട്ടി​ലെ​ത്തി​യ യിഫ്‌താഹ്‌ ദുഃഖി​ത​നാ​യി​ത്തീർന്നത്‌ എന്തു​കൊണ്ട്‌?

  4. പിതാ​വി​ന്റെ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ അറിഞ്ഞ​പ്പോൾ യിഫ്‌താ​ഹി​ന്റെ പുത്രി എന്താണു പറഞ്ഞത്‌?

  5. ആളുകൾ യിഫ്‌താ​ഹി​ന്റെ പുത്രി​യെ സ്‌നേ​ഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ന്യായാ​ധി​പ​ന്മാർ 10:6-18 വായി​ക്കു​ക.

    യഹോവയോടുള്ള ഇസ്രാ​യേ​ല്യ​രു​ടെ അവിശ്വ​സ്‌തത സംബന്ധിച്ച രേഖ നമുക്ക്‌ എന്തു മുന്നറി​യി​പ്പാ​യി ഉതകേ​ണ്ട​താണ്‌? (ന്യായാ. 10:6, 15, 16; റോമ. 15:4; വെളി. 2:10)

  2. ന്യായാ​ധി​പ​ന്മാർ 11:1-11, 29-40 വായി​ക്കു​ക.

    1. (എ) യിഫ്‌താഹ്‌ തന്റെ പുത്രി​യെ ഒരു “ഹോമ​യാ​ഗ”മായി അർപ്പി​ച്ചു​വെന്ന്‌ പറഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അത്‌ അവളെ അഗ്നിയിൽ നരബലി​യാ​യി അർപ്പിച്ചു എന്ന്‌ അർഥമാ​ക്കി​യി​ല്ല എന്ന്‌ എങ്ങനെ അറിയാം? (ന്യായാ. 11:31; ലേവ്യ. 16:24; ആവ. 18:10, 12)

    2. (ബി) ഏതു വിധത്തി​ലാണ്‌ യിഫ്‌താഹ്‌ തന്റെ പുത്രി​യെ ഒരു യാഗമാ​യി അർപ്പി​ച്ചത്‌?

    3. (സി) യഹോ​വ​യോ​ടു താൻ ചെയ്‌ത വാഗ്‌ദാ​നം സംബന്ധി​ച്ചു​ള്ള യിഫ്‌താ​ഹി​ന്റെ മനോ​ഭാ​വ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? (ന്യായാ. 11:35, 39; സഭാ. 5:4, 5; മത്താ. 16:24)

    4. (ഡി) മുഴു​സ​മയ സേവന​ത്തി​ന്റെ പാത തിര​ഞ്ഞെ​ടു​ക്കു​ന്ന​തു സംബന്ധിച്ച്‌ യിഫ്‌താ​ഹി​ന്റെ പുത്രി ക്രിസ്‌തീ​യ ചെറു​പ്പ​ക്കാർക്ക്‌ മികച്ച മാതൃ​ക​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (ന്യായാ. 11:36; മത്താ. 6:33; ഫിലി. 3:8)

കഥ 54

ഏറ്റവും ശക്തനായ മനുഷ്യൻ

  1. ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ശക്തനായ മനുഷ്യ​ന്റെ പേരെന്ത്‌, ആരാണ്‌ അവന്‌ അത്ര ശക്തി നൽകി​യത്‌?

  2. ചിത്ര​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ ശിം​ശോൻ ഒരിക്കൽ വലിയ ഒരു സിംഹത്തെ എന്താണു ചെയ്‌തത്‌?

  3. ചിത്ര​ത്തിൽ ശിം​ശോൻ ദലീല​യോട്‌ എന്തു രഹസ്യം പറയു​ന്ന​താണ്‌ നമ്മൾ കാണു​ന്നത്‌, ഇത്‌ ഫെലി​സ്‌ത്യർ അവനെ പിടി​ക്കു​ന്ന​തി​ലേ​ക്കു നയിച്ചത്‌ എങ്ങനെ?

  4. താൻ മരണമടഞ്ഞ ദിവസം ശിം​ശോൻ 3,000 ഫെലി​സ്‌ത്യ ശത്രുക്കൾ മരിക്കാൻ ഇടയാ​ക്കി​യത്‌ എങ്ങനെ?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ന്യായാ​ധി​പ​ന്മാർ 13:1-14 വായി​ക്കു​ക.

    മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന കാര്യ​ത്തിൽ മനോ​ഹ​യും ഭാര്യ​യും മാതാ​പി​താ​ക്കൾക്ക്‌ ഒരു നല്ല മാതൃക വെച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? (ന്യായാ. 13:8; സങ്കീ. 127:3; എഫെ. 6:4)

  2. ന്യായാ​ധി​പ​ന്മാർ 14:5-9; 15:9-16 വായി​ക്കു​ക.

    1. (എ) ശിം​ശോൻ സിംഹത്തെ കൊന്ന​തും തന്നെ കെട്ടി​യി​രു​ന്ന പുതിയ കയറുകൾ പൊട്ടി​ച്ച​തും കഴുത​യു​ടെ താടി​യെ​ല്ലു​കൊണ്ട്‌ 1,000 പേരെ കൊന്ന​തും പോ​ലെ​യു​ള്ള വിവര​ണ​ങ്ങൾ യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​ന്റെ പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു?

    2. (ബി) ഇന്ന്‌ പരിശു​ദ്ധാ​ത്മാവ്‌ നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (ന്യായാ. 14:6; 15:14; സെഖ. 4:6; പ്രവൃ. 4:31)

  3. ന്യായാ​ധി​പ​ന്മാർ 16:18-31 വായി​ക്കു​ക.

    മോശമായ സഹവാസം ശിം​ശോ​നെ പ്രതി​കൂ​ല​മാ​യി ബാധി​ച്ചത്‌ എങ്ങനെ, ഇതിൽനി​ന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? (ന്യായാ. 16:18, 19; 1 കൊരി. 15:33)

കഥ 55

ഒരു കൊച്ചു​കു​ട്ടി ദൈവത്തെ സേവിക്കുന്നു

  1. ചിത്ര​ത്തിൽ കാണുന്ന കൊച്ചു​കു​ട്ടി​യു​ടെ പേരെന്ത്‌, മറ്റുള്ളവർ ആരെല്ലാം?

  2. ഒരിക്കൽ ഹന്നാ യഹോ​വ​യു​ടെ സമാഗമന കൂടാ​ര​ത്തി​ങ്കൽ വന്ന്‌ എന്തിനു​വേ​ണ്ടി പ്രാർഥി​ക്കു​ന്നു, യഹോവ ഉത്തരമ​രു​ളു​ന്നത്‌ എങ്ങനെ?

  3. യഹോ​വ​യു​ടെ കൂടാ​ര​ത്തിൽ സേവി​ക്കാൻ തുടങ്ങു​മ്പോൾ ശമൂ​വേ​ലിന്‌ എന്തു പ്രായ​മുണ്ട്‌, ഓരോ വർഷവും അവന്റെ അമ്മ അവനു​വേ​ണ്ടി എന്താണു ചെയ്യു​ന്നത്‌?

  4. ഏലിയു​ടെ മക്കളുടെ പേരെന്ത്‌, അവർ ഏതു തരക്കാ​രാണ്‌?

  5. യഹോവ ശമൂ​വേ​ലി​നെ വിളി​ക്കു​ന്നത്‌ എങ്ങനെ, എന്തു സന്ദേശ​മാണ്‌ അവൻ ശമൂ​വേ​ലി​നു നൽകു​ന്നത്‌?

  6. വളർന്നു​വ​രു​മ്പോൾ ശമൂവേൽ ആരായി​ത്തീ​രു​ന്നു, അവനു പ്രായ​മാ​കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 1 ശമൂവേൽ 1:1-28 വായി​ക്കു​ക.

    1. (എ) സത്യാ​രാ​ധ​ന​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്ന കാര്യ​ത്തിൽ കുടും​ബ​ത്ത​ല​വ​ന്മാർക്ക്‌ എൽക്കാനാ എന്തു മികച്ച മാതൃക വെക്കുന്നു? (1 ശമൂ. 1:3, 21; മത്താ. 6:33; ഫിലി. 1:10)

    2. (ബി) കുഴപ്പി​ക്കു​ന്ന ഒരു പ്രശ്‌നം കൈകാ​ര്യം ചെയ്യു​ന്ന​തിൽ ഹന്നാ വെച്ച മാതൃ​ക​യിൽനി​ന്നു നമുക്ക്‌ എന്തു പഠിക്കാ​നുണ്ട്‌? (1 ശമൂ. 1:10, 11; സങ്കീ. 55:22; റോമ. 12:13)

  2. 1 ശമൂവേൽ 2:11-36 വായി​ക്കു​ക.

    ഏലി യഹോ​വ​യെ​ക്കാൾ മക്കളെ ബഹുമാ​നി​ക്കു​ന്നത്‌ എങ്ങനെ, ഇതു നമുക്ക്‌ ഒരു മുന്നറി​യിപ്പ്‌ ആയിരി​ക്കു​ന്നത്‌ എങ്ങനെ? (1 ശമൂ. 2:22-24, 27, 29; ആവ. 21:18-21; മത്താ. 10:36, 37)

  3. 1 ശമൂവേൽ 4:16-18 വായി​ക്കു​ക.

    യുദ്ധക്കളത്തിൽനിന്നു വന്ന സന്ദേശ​വാ​ഹ​കൻ സങ്കടക​ര​മാ​യ ഏതു നാലു കാര്യ​ങ്ങ​ളാണ്‌ ഏലിയെ അറിയി​ക്കു​ന്നത്‌, ഇത്‌ ഏലിയെ ബാധി​ക്കു​ന്നത്‌ എങ്ങനെ?

  4. 1 ശമൂവേൽ 8:4-9 വായി​ക്കു​ക.

    ഇസ്രായേല്യർ യഹോ​വ​യ്‌ക്കു വളരെ​യ​ധി​കം അനിഷ്ടം ഉളവാ​ക്കി​യത്‌ എങ്ങനെ, ഇന്നു നമുക്ക്‌ അവന്റെ രാജ്യത്തെ എങ്ങനെ വിശ്വ​സ്‌ത​മാ​യി പിന്തു​ണ​യ്‌ക്കാം? (1 ശമൂ. 8:5, 7; യോഹ. 17:16; യാക്കോ. 4:4)

കഥ 56

ശൗൽ—ഇസ്രാ​യേ​ലി​ന്റെ ഒന്നാമത്തെ രാജാവ്‌

  1. ചിത്ര​ത്തിൽ ശമൂവേൽ എന്താണു ചെയ്യു​ന്നത്‌, എന്തു​കൊണ്ട്‌?

  2. യഹോവ ശൗലിനെ ഇഷ്ടപ്പെ​ടാൻ കാരണ​മെന്ത്‌, അവൻ എങ്ങനെ​യു​ള്ള ആളാണ്‌?

  3. ശൗലിന്റെ പുത്രന്റെ പേരെന്ത്‌, അവൻ എന്തു ചെയ്യുന്നു?

  4. ശമൂ​വേ​ലി​നു​വേ​ണ്ടി കാത്തി​രി​ക്കു​ന്ന​തി​നു പകരം ശൗൽ യാഗം അർപ്പി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  5. ശൗലിനെ കുറി​ച്ചു​ള്ള വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പാഠങ്ങൾ പഠിക്കാ​നുണ്ട്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 1 ശമൂവേൽ 9:15-21; 10:17-27 വായി​ക്കു​ക.

    ചില പുരു​ഷ​ന്മാർ ശൗലി​നെ​ക്കു​റിച്ച്‌ ആദരവി​ല്ലാ​തെ സംസാ​രി​ച്ച​പ്പോൾ എടുത്തു​ചാ​ടി പ്രവർത്തി​ക്കു​ന്ന​തിൽനിന്ന്‌ എളിമ അവനെ തടഞ്ഞത്‌ എങ്ങനെ? (1 ശമൂ. 9:21; 10:21, 22, 27; സദൃ. 17:27)

  2. 1 ശമൂവേൽ 13:5-14 വായി​ക്കു​ക.

    ഗിൽഗാലിൽവെച്ച്‌ ശൗൽ എന്തു പാപമാ​ണു ചെയ്‌തത്‌? (1 ശമൂ. 10:8; 13:8, 9, 13)

  3. 1 ശമൂവേൽ 15:1-35 വായി​ക്കു​ക.

    1. (എ) അമാ​ലേ​ക്യ രാജാ​വാ​യ ആഗാഗി​നോ​ടു​ള്ള ബന്ധത്തിൽ ശൗൽ ചെയ്‌ത ഗുരു​ത​ര​മാ​യ പാപം എന്ത്‌? (1 ശമൂ. 15:2, 3, 8, 9, 22)

    2. (ബി) തന്റെ പ്രവൃ​ത്തി​ക​ളെ ന്യായീ​ക​രി​ക്കാ​നും കുറ്റം മറ്റുള്ള​വ​രു​ടെ​മേൽ കെട്ടി​വെ​ക്കാ​നും ശൗൽ ശ്രമി​ച്ചത്‌ എങ്ങനെ? (1 ശമൂ. 15:24)

    3. (സി) നമുക്ക്‌ ബുദ്ധി​യു​പ​ദേ​ശം കിട്ടു​മ്പോൾ എന്തു മുന്നറി​യിപ്പ്‌ നാം മനസ്സിൽപ്പി​ടി​ക്ക​ണം? (1 ശമൂ. 15:19-21; സങ്കീ. 141:5; സദൃ. 9:8, 9; 11:2)

കഥ 57

ദൈവം ദാവീ​ദി​നെ തിരഞ്ഞെടുക്കുന്നു

  1. ചിത്ര​ത്തിൽ കാണുന്ന ബാലന്റെ പേരെന്ത്‌, അവൻ ധീരനാ​ണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

  2. ദാവീദ്‌ താമസി​ക്കു​ന്നത്‌ എവിടെ, അവന്റെ അപ്പന്റെ​യും വല്ല്യപ്പ​ന്റെ​യും പേരെന്ത്‌?

  3. ബേത്ത്‌ലേ​ഹെ​മി​ലു​ള്ള യിശ്ശാ​യി​യു​ടെ വീട്ടി​ലേ​ക്കു പോകാൻ യഹോവ ശമൂ​വേ​ലി​നോ​ടു പറഞ്ഞത്‌ എന്തിന്‌?

  4. യിശ്ശായി തന്റെ ഏഴു പുത്ര​ന്മാ​രെ ശമൂ​വേ​ലി​ന്റെ അടുത്തു കൊണ്ടു​വ​രു​മ്പോൾ എന്താണു സംഭവി​ക്കു​ന്നത്‌?

  5. ദാവീദ്‌ വരു​മ്പോൾ യഹോവ ശമൂ​വേ​ലി​നോട്‌ എന്താണു പറയു​ന്നത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 1 ശമൂവേൽ 17:34, 35 വായി​ക്കു​ക.

    ഈ സംഭവ​ങ്ങ​ളെ​ല്ലാം ദാവീ​ദി​ന്റെ ധൈര്യ​വും യഹോ​വ​യി​ലു​ള്ള അവന്റെ ആശ്രയ​വും എടുത്തു​കാ​ട്ടു​ന്നത്‌ എങ്ങനെ? (1 ശമൂ. 17:37)

  2. 1 ശമൂവേൽ 16:1-14 വായി​ക്കു​ക.

    1. (എ) 1 ശമൂവേൽ 16:7-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യഹോ​വ​യു​ടെ വാക്കുകൾ, പക്ഷപാ​ത​ര​ഹി​തർ ആയിരി​ക്കാ​നും പുറമേ കാണു​ന്ന​തി​ന്റെ അടിസ്ഥാ​ന​ത്തിൽ മുൻവി​ധി​കൾ വെച്ചു​പു​ലർത്താ​തി​രി​ക്കാ​നും നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (പ്രവൃ. 10:34, 35; 1 തിമൊ. 2:4)

    2. (ബി) യഹോവ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ഒരു വ്യക്തി​യിൽനി​ന്നു നീക്കം ചെയ്യു​മ്പോൾ ആ സ്ഥാനത്ത്‌ ഒരു ദുരാ​ത്മാ​വോ തെറ്റു ചെയ്യാ​നു​ള്ള ആന്തരിക പ്രേര​ണ​യോ വന്നു​ചേ​രാം എന്ന്‌ ശൗലിന്റെ ദൃഷ്ടാന്തം പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ? (1 ശമൂ. 16:14; മത്താ. 12:43-45; ഗലാ. 5:16)

കഥ 58

ദാവീ​ദും ഗൊല്യാത്തും

  1. ഇസ്രാ​യേ​ല്യ സേന​യോട്‌ ഗൊല്യാത്ത്‌ എന്തു വെല്ലു​വി​ളി​യാ​ണു നടത്തി​യത്‌?

  2. ഗൊല്യാ​ത്തിന്‌ എന്തുമാ​ത്രം വലുപ്പ​മു​ണ്ടാ​യി​രു​ന്നു, അവനെ കൊല്ലു​ന്ന​യാൾക്ക്‌ ശൗൽ രാജാവ്‌ എന്തു പ്രതി​ഫ​ല​മാ​ണു വാഗ്‌ദാ​നം ചെയ്യു​ന്നത്‌?

  3. ദാവീദ്‌ വെറു​മൊ​രു ബാലനാ​യ​തി​നാൽ അവനു ഗൊല്യാ​ത്തി​നോ​ടു പോരാ​ടാൻ കഴിയി​ല്ലെന്ന്‌ ശൗൽ പറഞ്ഞ​പ്പോൾ ദാവീ​ദി​ന്റെ മറുപടി എന്തായി​രു​ന്നു?

  4. ഗൊല്യാ​ത്തി​നോ​ടു മറുപടി പറയവേ, ദാവീദ്‌ യഹോ​വ​യി​ലു​ള്ള ആശ്രയം പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

  5. ചിത്ര​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ, ഗൊല്യാ​ത്തി​നെ കൊല്ലാൻ ദാവീദ്‌ എന്താണ്‌ ഉപയോ​ഗി​ക്കു​ന്നത്‌, അതിനു​ശേ​ഷം ഫെലി​സ്‌ത്യർക്ക്‌ എന്തു സംഭവി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 1 ശമൂവേൽ 17:1-54 വായി​ക്കു​ക.

    1. (എ) ദാവീദ്‌ നിർഭ​യ​നാ​യി​രു​ന്ന​തി​ന്റെ രഹസ്യ​മെന്ത്‌, നമുക്ക്‌ എങ്ങനെ അവന്റെ ധീരത അനുക​രി​ക്കാൻ കഴിയും? (1 ശമൂ. 17:37, 45; എഫെ. 6:10, 11)

    2. (ബി) കളിക​ളി​ലോ വിനോ​ദ​ങ്ങ​ളി​ലോ ഏർപ്പെ​ടു​മ്പോൾ ക്രിസ്‌ത്യാ​നി​കൾ ഗൊല്യാ​ത്തി​ന്റേ​തി​നു സമാന​മാ​യ മത്സരാ​ത്മാവ്‌ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (1 ശമൂ. 17:8; ഗലാ. 5:26; 1 തിമൊ. 4:8)

    3. (സി) ദാവീ​ദി​നു ദൈവ​ത്തി​ന്റെ പിന്തു​ണ​യിൽ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നെന്ന്‌ അവന്റെ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (1 ശമൂ. 17:45-47; 2 ദിന. 20:15)

    4. (ഡി) കേവലം രണ്ടു ശത്രു​സൈ​ന്യ​ങ്ങൾ തമ്മിലുള്ള പോരാ​ട്ടം എന്നതി​ലു​പ​രി ഇത്‌ യഥാർഥ​ത്തിൽ സത്യ​ദൈ​വ​മാ​യ യഹോ​വ​യും വ്യാജ​ദൈ​വ​ങ്ങ​ളും തമ്മിലുള്ള ഒരു യുദ്ധമാ​യി​രു​ന്നെന്ന്‌ ബൈബിൾ വിവരണം പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ? (1 ശമൂ. 17:43, 46, 47)

    5. (ഇ) അഭിഷിക്ത ശേഷിപ്പ്‌, യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തു സംബന്ധിച്ച ദാവീ​ദി​ന്റെ ദൃഷ്ടാന്തം അനുക​രി​ക്കു​ന്നത്‌ ഏതു വിധത്തിൽ? (1 ശമൂ. 17:37; യിരെ. 1:17-19; വെളി. 12:17)

കഥ 59

ദാവീദ്‌ ഓടി​പ്പോ​കേ​ണ്ടി വരുന്ന​തി​ന്റെ കാരണം

  1. ശൗലിന്‌ ദാവീ​ദി​നോട്‌ അസൂയ തോന്നാൻ കാരണ​മെന്ത്‌, എന്നാൽ ശൗലിന്റെ പുത്രൻ യോനാ​ഥാൻ വ്യത്യ​സ്‌ത​നാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

  2. ഒരു ദിവസം ദാവീദ്‌ ശൗലി​നു​വേ​ണ്ടി കിന്നരം വായി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  3. ശൗലിന്റെ പുത്രി​യാ​യ മീഖളി​നെ വിവാഹം കഴിക്കു​ന്ന​തിന്‌ ദാവീദ്‌ എന്തു ചെയ്യണ​മെ​ന്നാണ്‌ ശൗൽ ആവശ്യ​പ്പെ​ടു​ന്നത്‌, അവൻ അപ്രകാ​രം ആവശ്യ​പ്പെ​ടു​ന്നത്‌ എന്തിന്‌?

  4. ദാവീദ്‌ ശൗലി​നു​വേ​ണ്ടി കിന്നരം വായി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ, ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലെ മൂന്നാം തവണയും എന്തു സംഭവി​ക്കു​ന്നു?

  5. ദാവീ​ദി​ന്റെ ജീവൻ രക്ഷിക്കാൻ മീഖൾ സഹായി​ക്കു​ന്നത്‌ എങ്ങനെ, പിന്നീട്‌ ഏഴു വർഷ​ത്തേക്ക്‌ ദാവീദ്‌ എന്തു ചെയ്യേ​ണ്ടി​വ​രു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 1 ശമൂവേൽ 18:1-30 വായി​ക്കു​ക.

    1. (എ) യോനാ​ഥാന്‌ ദാവീ​ദി​നോ​ടു​ണ്ടാ​യി​രുന്ന അഭേദ്യ​മാ​യ സ്‌നേഹം ‘വേറെ ആടുക​ളും’ ‘ചെറിയ ആട്ടിൻകൂ​ട്ട​വും’ തമ്മിലുള്ള പരസ്‌പ​ര​സ്‌നേ​ഹ​ത്തെ മുൻനി​ഴ​ലാ​ക്കു​ന്നത്‌ എങ്ങനെ? (1 ശമൂ. 18:1; യോഹ. 10:16; ലൂക്കൊ. 12:32; സെഖ. 8:23)

    2. (ബി) യോനാ​ഥാൻ ശൗലിന്റെ അനന്തരാ​വ​കാ​ശി ആയിത്തീ​രേ​ണ്ടി​യി​രു​ന്ന​വ​നാണ്‌ എന്നതിന്റെ വീക്ഷണ​ത്തിൽ, 1 ശമൂവേൽ 18:4 തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട രാജാ​വി​നോ​ടു​ള്ള യോനാ​ഥാ​ന്റെ ശ്രദ്ധേ​യ​മാ​യ കീഴ്‌പെ​ടൽ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

    3. (സി) അസൂയ​യ്‌ക്ക്‌ ഗുരു​ത​ര​മാ​യ പാപത്തി​ലേ​ക്കു നയിക്കാൻ കഴിയു​മെന്ന്‌ ശൗലിന്റെ ദൃഷ്ടാന്തം കാണി​ച്ചു​ത​രു​ന്നത്‌ എങ്ങനെ, ഇത്‌ നമുക്ക്‌ എന്തു മുന്നറി​യി​പ്പു നൽകുന്നു? (1 ശമൂ. 18:7-9, 25; യാക്കോ. 3:14-16)

  2. 1 ശമൂവേൽ 19:1-17.

    ശൗലിനോട്‌ സംസാ​രി​ച്ച​പ്പോൾ യോനാ​ഥാൻ സ്വന്തം ജീവൻ അപകട​ത്തി​ലാ​ക്കു​ക​യാ​യി​രു​ന്നത്‌ എങ്ങനെ? (1 ശമൂ. 19:1, 4-6; സദൃ. 16:14)

കഥ 60

അബീഗ​യി​ലും ദാവീദും

  1. ചിത്ര​ത്തിൽ, ദാവീ​ദി​ന്റെ അടു​ത്തേ​ക്കു വരുന്ന സ്‌ത്രീ​യു​ടെ പേരെന്ത്‌, അവൾ ഏതു തരത്തി​ലു​ള്ള​വ​ളാണ്‌?

  2. നാബാൽ ആരാണ്‌?

  3. ഒരു ഉപകാരം ചോദി​ക്കാ​നാ​യി ദാവീദ്‌ നാബാ​ലി​ന്റെ അടു​ത്തേ​ക്കു തന്റെ ആളുകളെ അയയ്‌ക്കാൻ കാരണ​മെന്ത്‌?

  4. നാബാൽ ദാവീ​ദി​ന്റെ ആളുക​ളോട്‌ എന്താണു പറയു​ന്നത്‌, ദാവീദ്‌ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു?

  5. താൻ വിവേ​ക​മ​തി​യാ​ണെന്ന്‌ അബീഗ​യിൽ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 1 ശമൂവേൽ 22:1-4 വായി​ക്കു​ക.

    ക്രിസ്‌തീയ സഹോ​ദ​ര​വർഗ​ത്തി​നു​ള്ളിൽ നാം പരസ്‌പ​രം പിന്തു​ണ​യ്‌ക്കേ​ണ്ടത്‌ എങ്ങനെ എന്നതു സംബന്ധിച്ച്‌ ദാവീ​ദി​ന്റെ കുടും​ബം ഒരു മികച്ച മാതൃ​ക​വെ​ച്ചത്‌ എങ്ങനെ? (സദൃ. 17:17; 1 തെസ്സ. 5:14)

  2. 1 ശമൂവേൽ 25:1-43 വായി​ക്കു​ക.

    1. (എ) നാബാ​ലി​നെ കുറിച്ചു വളരെ മോശ​മാ​യി പറഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (1 ശമൂ. 25:2-5, 10, 14, 21, 25)

    2. (ബി) അബീഗ​യി​ലി​ന്റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ ഇന്നത്തെ ക്രിസ്‌തീ​യ ഭാര്യ​മാർക്ക്‌ എന്താണു പഠിക്കാ​നു​ള്ളത്‌? (1 ശമൂ. 25:32, 33; സദൃ. 31:26; എഫെ. 5:24)

    3. (സി) ഏതു രണ്ടു തെറ്റായ കാര്യങ്ങൾ ചെയ്യു​ന്ന​തിൽനി​ന്നാണ്‌ അബീഗ​യിൽ ദാവീ​ദി​നെ തടഞ്ഞത്‌? (1 ശമൂ. 25:31, 33; റോമ. 12:19; എഫെ. 4:26)

    4. (ഡി) അബീഗ​യി​ലി​ന്റെ വാക്കു​ക​ളോ​ടു​ള്ള ദാവീ​ദി​ന്റെ പ്രതി​ക​ര​ണം, സ്‌ത്രീ​ക​ളെ സംബന്ധിച്ച യഹോ​വ​യു​ടെ വീക്ഷണം ഉണ്ടായി​രി​ക്കാൻ ഇന്നത്തെ പുരു​ഷ​ന്മാ​രെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (പ്രവൃ. 21:8, 9; റോമ. 2:11; 1 പത്രൊ. 3:7)

കഥ 61

ദാവീ​ദി​നെ രാജാവാക്കുന്നു

  1. ശൗൽ കൂടാ​ര​ത്തിൽ ഉറങ്ങി​ക്കി​ട​ക്കു​മ്പോൾ ദാവീ​ദും അബീശാ​യി​യും എന്തു ചെയ്‌തു?

  2. ദാവീദ്‌ ശൗലി​നോട്‌ ഏതു ചോദ്യ​ങ്ങ​ളാ​ണു ചോദി​ക്കു​ന്നത്‌?

  3. ശൗലിന്റെ അടുത്തു​നിന്ന്‌ ദാവീദ്‌ എങ്ങോ​ട്ടാ​ണു പോകു​ന്നത്‌?

  4. ദാവീദ്‌ വളരെ ദുഃഖി​ത​നാ​യി​ത്തീ​രു​ക​യും മനോ​ഹ​ര​മാ​യ ഒരു പാട്ട്‌ എഴുതു​ക​യും ചെയ്‌തത്‌ എന്തു​കൊണ്ട്‌?

  5. ഹെ​ബ്രോ​നിൽ രാജാ​വാ​കു​മ്പോൾ ദാവീ​ദിന്‌ എത്ര വയസ്സുണ്ട്‌, അവന്റെ ചില പുത്ര​ന്മാ​രു​ടെ പേരു പറയാ​മോ?

  6. പിന്നീട്‌ ദാവീദ്‌ എവിടെ ഭരണം ആരംഭി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 1 ശമൂവേൽ 26:1-25 വായി​ക്കു​ക.

    1. (എ) 1 ശമൂവേൽ 26:11-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദാവീ​ദി​ന്റെ വാക്കുകൾ ദിവ്യാ​ധി​പ​ത്യ ക്രമ​ത്തോ​ടു​ള്ള ഏതു മനോ​ഭാ​വം വെളി​പ്പെ​ടു​ത്തു​ന്നു? (സങ്കീ. 37:7; റോമ. 13:2)

    2. (ബി) നാം സ്‌നേ​ഹ​ദയ പ്രകട​മാ​ക്കാൻ കഠിന​ശ്ര​മം ചെയ്‌തി​ട്ടും വിലമ​തി​പ്പി​ല്ലാ​ത്ത പ്രതി​ക​ര​ണ​മാ​ണു ലഭിക്കു​ന്ന​തെ​ങ്കിൽ ഉചിത​മാ​യ മനോ​ഭാ​വം നിലനി​റു​ത്താൻ 1 ശമൂവേൽ 26:23-ലെ ദാവീ​ദി​ന്റെ വാക്കുകൾ നമ്മെ എങ്ങനെ സഹായി​ക്കും? (1 രാജാ. 8:32; സങ്കീ. 18:20)

  2. 2 ശമൂവേൽ 1:26 വായി​ക്കു​ക.

    ദാവീദിനും യോനാ​ഥാ​നും പരസ്‌പ​രം ഉണ്ടായി​രു​ന്ന​തു പോലുള്ള “ഉറ്റ സ്‌നേഹം” ഇന്നു ക്രിസ്‌ത്യാ​നി​കൾക്കു വളർത്തി​യെ​ടു​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ? (1 പത്രൊ. 4:8; കൊലൊ. 3:14; 1 യോഹ. 4:12)

  3. 2 ശമൂവേൽ 5:1-10 വായി​ക്കു​ക.

    1. (എ) ദാവീദ്‌ എത്ര വർഷം രാജാ​വാ​യി ഭരിക്കു​ന്നു, ഈ കാലയ​ള​വി​നെ എങ്ങനെ വിഭജി​ക്കാം? (2 ശമൂ. 5:4, 5)

    2. (ബി) ദാവീദ്‌ പ്രബല​നാ​യി​ത്തീർന്ന​തി​ന്റെ കാരണം എന്തായി​രു​ന്നു, ഇന്ന്‌ നമുക്ക്‌ അതൊരു മുന്നറി​യി​പ്പാ​യി വർത്തി​ക്കു​ന്നത്‌ എങ്ങനെ? (2 ശമൂ. 5:10; 1 ശമൂ. 16:13; 1 കൊരി. 1:31; ഫിലി. 4:13)

കഥ 62

ദാവീ​ദി​ന്റെ വീട്ടിൽ കുഴപ്പം

  1. യഹോ​വ​യു​ടെ സഹായ​ത്തോ​ടെ, അവസാനം കനാൻദേ​ശ​ത്തിന്‌ എന്തു സംഭവി​ക്കു​ന്നു?

  2. ഒരു ദിവസം വൈകു​ന്നേ​രം ദാവീദ്‌ കൊട്ടാ​ര​ത്തി​ന്റെ മട്ടുപ്പാ​വിൽ ആയിരി​ക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  3. യഹോവ ദാവീ​ദി​നോ​ടു വളരെ​യ​ധി​കം കോപി​ക്കാൻ കാരണ​മെന്ത്‌?

  4. ചിത്ര​ത്തിൽ കാണു​ന്ന​തു പോലെ, പാപങ്ങ​ളെ​ക്കു​റി​ച്ചു ബോധ​വാ​നാ​ക്കാൻ യഹോവ ആരെയാ​ണു ദാവീ​ദി​ന്റെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്നത്‌, ദാവീ​ദിന്‌ എന്തു സംഭവി​ക്കു​മെ​ന്നാണ്‌ ആ മനുഷ്യൻ പറയു​ന്നത്‌?

  5. ദാവീദ്‌ എന്തു കുഴപ്പ​മാ​ണു നേരി​ടു​ന്നത്‌?

  6. ദാവീ​ദി​നു​ശേ​ഷം ഇസ്രാ​യേ​ലിൽ രാജാ​വാ​കു​ന്നത്‌ ആര്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 2 ശമൂവേൽ 11:1-27 വായി​ക്കു​ക.

    1. (എ) യഹോ​വ​യു​ടെ സേവന​ത്തിൽ തിരക്കു​ള്ള​വ​രാ​യി​രി​ക്കു​ന്നത്‌ നമുക്ക്‌ സംരക്ഷ​ണ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

    2. (ബി) ദാവീദ്‌ പാപത്തി​ലേ​ക്കു വഴുതി​വീ​ണത്‌ എങ്ങനെ, യഹോ​വ​യു​ടെ ഇന്നത്തെ ദാസർക്ക്‌ ഇത്‌ എന്തു മുന്നറി​യി​പ്പാ​ണു നൽകു​ന്നത്‌? (2 ശമൂ. 11:2; മത്താ. 5:27-29; 1 കൊരി. 10:12; യാക്കോ. 1:14, 15)

  2. 2 ശമൂവേൽ 12:1-18 വായി​ക്കു​ക.

    1. (എ) ദാവീ​ദി​നെ നാഥാൻ ഗുണ​ദോ​ഷി​ച്ച വിധത്തിൽനിന്ന്‌ ഇന്ന്‌ മാതാ​പി​താ​ക്കൾക്കും മൂപ്പന്മാർക്കും എന്തു പാഠം പഠിക്കാൻ കഴിയും? (2 ശമൂ. 12:1-4; സദൃ. 12:18; മത്താ. 13:34)

    2. (ബി) യഹോവ ദാവീ​ദി​നോ​ടു കരുണാ​പൂർവം പെരു​മാ​റി​യത്‌ എന്തു​കൊണ്ട്‌? (2 ശമൂ. 12:13; സങ്കീ. 32:5; 2 കൊരി. 7:9, 10)

കഥ 63

ജ്ഞാനി​യാ​യ ശലോ​മോൻ രാജാവ്‌

  1. യഹോവ ശലോ​മോ​നോട്‌ എന്താണു ചോദി​ച്ചത്‌, അവൻ എന്ത്‌ ഉത്തരം നൽകി?

  2. ശലോ​മോൻ ചോദിച്ച കാര്യം യഹോ​വ​യെ സന്തുഷ്ട​നാ​ക്കി​യ​തി​നാൽ ശലോ​മോന്‌ എന്തു നൽകു​മെന്ന്‌ അവൻ വാഗ്‌ദാ​നം ചെയ്‌തു?

  3. രണ്ടു സ്‌ത്രീ​കൾ കുഴപ്പം​പി​ടി​ച്ച എന്തു പ്രശ്‌ന​മാ​ണു ശലോ​മോ​ന്റെ മുമ്പാകെ കൊണ്ടു​വ​ന്നത്‌?

  4. ചിത്ര​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ, ശലോ​മോൻ പ്രശ്‌നം പരിഹ​രി​ച്ചത്‌ എങ്ങനെ?

  5. ശലോ​മോ​ന്റെ ഭരണം എങ്ങനെ​യു​ള്ള​താണ്‌, എന്തു​കൊണ്ട്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 1 രാജാ​ക്ക​ന്മാർ 3:3-28 വായി​ക്കു​ക.

    1. (എ) 1 രാജാ​ക്ക​ന്മാർ 3:7-ലെ ശലോ​മോ​ന്റെ ഹൃദയം​ഗ​മ​മാ​യ വാക്കു​ക​ളിൽനിന്ന്‌, ഇന്നു ദൈവ​സം​ഘ​ട​ന​യിൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഭരമേൽപ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​വർക്ക്‌ എന്തു പഠിക്കാ​നാ​കും? (സങ്കീ. 119:105; സദൃ. 3:5, 6)

    2. (ബി) എന്തു കാര്യ​ങ്ങൾക്കു​വേ​ണ്ടി പ്രാർഥി​ക്ക​ണം എന്ന സംഗതി​യിൽ ശലോ​മോ​ന്റെ പ്രാർഥന നല്ല മാതൃ​ക​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (1 രാജാ. 3:9, 11; സദൃ. 30:8, 9; 1 യോഹ. 5:14)

    3. (സി) രണ്ടു സ്‌ത്രീ​കൾ ഉൾപ്പെട്ട തർക്കം ശലോ​മോൻ പരിഹ​രി​ച്ച വിധം, വലിയ ശലോ​മോ​നാ​യ യേശു​ക്രി​സ്‌തു​വി​ന്റെ ഭാവി ഭരണം സംബന്ധിച്ച്‌ നമുക്ക്‌ എന്ത്‌ ഉറപ്പാണു നൽകു​ന്നത്‌? (1 രാജാ. 3:28; യെശ. 9:6, 7; 11:2-4)

  2. 1 രാജാ​ക്ക​ന്മാർ 4:29-34 വായി​ക്കു​ക.

    1. (എ) അനുസ​ര​ണ​മു​ള്ള ഹൃദയം നൽകാ​നു​ള്ള ശലോ​മോ​ന്റെ അപേക്ഷ​യ്‌ക്ക്‌ യഹോവ ഉത്തരമ​രു​ളു​ന്നത്‌ എങ്ങനെ? (1 രാജാ. 4:29, NW)

    2. (ബി) ശലോ​മോ​ന്റെ ജ്ഞാനം കേൾക്കു​ന്ന​തിന്‌ ആളുകൾ ചെയ്‌ത ശ്രമം കണക്കി​ലെ​ടു​ക്കു​മ്പോൾ ദൈവ​വ​ച​നം പഠിക്കു​ന്ന​തു സംബന്ധിച്ച്‌ നമ്മുടെ മനോ​ഭാ​വം എന്തായി​രി​ക്ക​ണം? (1 രാജാ. 4:29, 34; യോഹ. 17:3; 2 തിമൊ. 3:16)

കഥ 64

ശലോ​മോൻ ആലയം പണിയുന്നു

  1. യഹോ​വ​യു​ടെ ആലയം പണിയാൻ ശലോ​മോന്‌ എത്ര കാലം വേണ്ടി​വ​രു​ന്നു, അതിനു വളരെ​യ​ധി​കം പണം ആവശ്യ​മാ​യി വരുന്നത്‌ എന്തു​കൊണ്ട്‌?

  2. ആലയത്തിന്‌ എത്ര പ്രധാന മുറികൾ ഉണ്ട്‌, അകത്തെ മുറി​യിൽ എന്താണു വെച്ചത്‌?

  3. ആലയത്തി​ന്റെ പണി തീർന്ന​ശേ​ഷം ശലോ​മോൻ എന്താണു പ്രാർഥി​ക്കു​ന്നത്‌?

  4. ശലോ​മോ​ന്റെ പ്രാർഥ​ന​യിൽ താൻ സന്തുഷ്ട​നാ​ണെന്ന്‌ യഹോവ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

  5. ശലോ​മോ​ന്റെ ഭാര്യ​മാർ അവനെ​ക്കൊണ്ട്‌ എന്താണു ചെയ്യി​ക്കു​ന്നത്‌, അവന്‌ എന്തു സംഭവി​ക്കു​ന്നു?

  6. യഹോവ ശലോ​മോ​നോ​ടു കോപി​ക്കാൻ കാരണ​മെന്ത്‌, യഹോവ അവനോട്‌ എന്താണു പറയു​ന്നത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 1 ദിനവൃ​ത്താ​ന്തം 28:9, 10 വായി​ക്കു​ക.

    1 ദിനവൃ​ത്താ​ന്തം 28:9, 10-ലെ ദാവീ​ദി​ന്റെ വാക്കു​ക​ളു​ടെ വീക്ഷണ​ത്തിൽ, അനുദിന ജീവി​ത​ത്തിൽ നാം എന്തു ചെയ്യാൻ പരി​ശ്ര​മി​ക്ക​ണം? (സങ്കീ. 19:14; ഫിലി. 4:8, 9)

  2. 2 ദിനവൃ​ത്താ​ന്തം 6:12-21, 32-42 വായി​ക്കു​ക.

    1. (എ) മനുഷ്യ​നിർമി​ത​മാ​യ യാതൊ​രു കെട്ടി​ട​ത്തി​നും അത്യു​ന്ന​ത​നാ​യ ദൈവത്തെ ഉൾക്കൊ​ള്ളാൻ സാധി​ക്കു​ക​യി​ല്ല എന്ന്‌ ശലോ​മോൻ പ്രകട​മാ​ക്കി​യത്‌ എങ്ങനെ? (2 ദിന. 6:18; പ്രവൃ. 17:24, 25)

    2. (ബി) 2 ദിനവൃ​ത്താ​ന്തം 6:32, 33-ലെ ശലോ​മോ​ന്റെ വാക്കുകൾ യഹോ​വ​യെ​ക്കു​റിച്ച്‌ എന്തു വെളി​പ്പെ​ടു​ത്തു​ന്നു? (പ്രവൃ. 10:34, 35; ഗലാ. 2:6)

  3. 2 ദിനവൃ​ത്താ​ന്തം 7:1-5 വായി​ക്കു​ക.

    യഹോവയുടെ തേജസ്സ്‌ കണ്ടപ്പോൾ, ഇസ്രാ​യേ​ല്യർ യഹോ​വ​യ്‌ക്കു സ്‌തുതി കരേറ്റാൻ പ്രേരി​ത​രാ​യ​തു​പോ​ലെ, ഇന്ന്‌ തന്റെ ജനത്തി​ന്മേ​ലു​ള്ള യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തെ​ക്കു​റി​ച്ചു വിചി​ന്ത​നം ചെയ്യു​ന്നത്‌ നമ്മെ എങ്ങനെ ബാധി​ക്ക​ണം? (2 ദിന. 7:3; സങ്കീ. 22:22; 34:1; 96:2)

  4. 1 രാജാ​ക്ക​ന്മാർ 11:9-13 വായി​ക്കു​ക.

    അന്ത്യത്തോളം വിശ്വ​സ്‌ത​രാ​യി തുട​രേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ശലോ​മോ​ന്റെ ജീവി​ത​ഗ​തി കാണിച്ചു തരുന്നത്‌ എങ്ങനെ? (1 രാജാ. 11:4, 9; മത്താ. 10:22; വെളി. 2:10)

കഥ 65

രാജ്യം വിഭജിക്കപ്പെടുന്നു

  1. ചിത്ര​ത്തിൽ കാണുന്ന രണ്ടു പേരുടെ പേര്‌ എന്താണ്‌, അവർ ആരെല്ലാ​മാണ്‌?

  2. അഹീയാവ്‌ താൻ ധരിച്ചി​രി​ക്കു​ന്ന അങ്കി എന്തു ചെയ്യുന്നു, ആ പ്രവൃ​ത്തി​യു​ടെ അർഥം എന്ത്‌?

  3. യൊ​രോ​ബെ​യാ​മി​നെ എന്തു ചെയ്യാ​നാ​ണു ശലോ​മോൻ ശ്രമി​ക്കു​ന്നത്‌?

  4. ജനം യൊ​രോ​ബെ​യാ​മി​നെ പത്തു ഗോ​ത്ര​ങ്ങൾക്കു​മേൽ രാജാ​വാ​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  5. യൊ​രോ​ബെ​യാം രണ്ടു സ്വർണ കാളക്കു​ട്ടി​ക​ളെ ഉണ്ടാക്കു​ന്നത്‌ എന്തിന്‌, പെട്ടെ​ന്നു​ത​ന്നെ രാജ്യത്ത്‌ എന്താണു സംഭവി​ക്കു​ന്നത്‌?

  6. രണ്ടു ഗോത്ര രാജ്യ​ത്തി​നും യെരൂ​ശ​ലേ​മി​ലെ യഹോ​വ​യു​ടെ ആലയത്തി​നും എന്തു സംഭവി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 1 രാജാ​ക്ക​ന്മാർ 11:26-43 വായി​ക്കു​ക.

    യൊരോബെയാം ഏതു തരക്കാ​ര​നാണ്‌, ദിവ്യ​നി​യ​മ​ങ്ങൾ അനുസ​രി​ക്കു​മെ​ങ്കിൽ എന്തു ചെയ്യു​മെ​ന്നാ​ണു യഹോവ അവനോ​ടു വാഗ്‌ദാ​നം ചെയ്‌തത്‌? (1 രാജാ. 11:28, 38)

  2. 1 രാജാ​ക്ക​ന്മാർ 12:1-33 വായി​ക്കു​ക.

    1. (എ) യൊ​രോ​ബെ​യാ​മി​ന്റെ മോശ​മാ​യ മാതൃ​ക​യിൽനിന്ന്‌ അധികാ​രം ദുരു​പ​യോ​ഗം ചെയ്യു​ന്ന​തു സംബന്ധിച്ച്‌ മാതാ​പി​താ​ക്കൾക്കും മൂപ്പന്മാർക്കും എന്താണു പഠിക്കാ​നു​ള്ളത്‌? (1 രാജാ. 12:13; സഭാ. 7:7, NW; 1 പത്രൊ. 5:2, 3)

    2. (ബി) ജീവി​ത​ത്തിൽ ഗൗരവ​മേ​റി​യ തീരു​മാ​ന​ങ്ങൾ എടുക്കു​മ്പോൾ ആശ്രയ​യോ​ഗ്യ​മാ​യ മാർഗ​നിർദേ​ശ​ത്തി​നാ​യി യുവജ​ന​ങ്ങൾ ആരി​ലേ​ക്കു തിരി​യ​ണം? (1 രാജാ. 12:6, 7; സദൃ. 1:8, 9; 2 തിമൊ. 3:16, 17; എബ്രാ. 13:7)

    3. (സി) കാളക്കു​ട്ടി​യാ​രാ​ധ​ന​യ്‌ക്കുള്ള രണ്ടു കേന്ദ്രങ്ങൾ സ്ഥാപി​ക്കാൻ യൊ​രോ​ബെ​യാ​മി​നെ പ്രേരി​പ്പി​ച്ചത്‌ എന്ത്‌, ഇത്‌ യഹോ​വ​യി​ലു​ള്ള വിശ്വാ​സ​ത്തി​ന്റെ വലിയ അഭാവം കാണി​ച്ചത്‌ എങ്ങനെ? (1 രാജാ. 11:37; 12:26-28)

    4. (ഡി) പത്തു ഗോത്ര രാജ്യത്തെ ജനങ്ങളെ സത്യാ​രാ​ധ​ന​യ്‌ക്ക്‌ എതി​രെ​യു​ള്ള ഒരു മത്സരത്തി​ലേ​ക്കു നയിച്ചത്‌ ആര്‌? (1 രാജാ. 12:32, 33)

കഥ 66

ഈസേ​ബെൽ—ഒരു ദുഷ്ടരാജ്ഞി

  1. ആരാണ്‌ ഈസേ​ബെൽ?

  2. ഒരു ദിവസം ആഹാബ്‌ രാജാവ്‌ സങ്കട​പ്പെ​ട്ടി​രു​ന്ന​തി​ന്റെ കാരണ​മെന്ത്‌?

  3. തന്റെ ഭർത്താ​വാ​യ ആഹാബിന്‌ നാബോ​ത്തി​ന്റെ മുന്തി​രി​ത്തോ​ട്ടം ലഭിക്ക​ത്ത​ക്ക​വ​ണ്ണം ഈസേ​ബെൽ എന്താണു ചെയ്യു​ന്നത്‌?

  4. ഈസേ​ബെ​ലി​നെ ശിക്ഷി​ക്കാൻ യഹോവ ആരെയാണ്‌ അയയ്‌ക്കു​ന്നത്‌?

  5. ചിത്ര​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ യേഹൂ ഈസേ​ബെ​ലി​ന്റെ കൊട്ടാ​ര​ത്തിൽ എത്തു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 1 രാജാ​ക്ക​ന്മാർ 16:29-33; 18:3, 4 വായി​ക്കു​ക.

    ആഹാബ്‌ രാജാ​വി​ന്റെ കാലത്ത്‌ ഇസ്രാ​യേ​ലിൽ അവസ്ഥ എത്ര​ത്തോ​ളം വഷളാ​കു​ന്നു? (1 രാജാ​ക്ക​ന്മാർ 14:9)

  2. 1 രാജാ​ക്ക​ന്മാർ 21:1-16 വായി​ക്കു​ക.

    1. (എ) നാബോത്ത്‌ ധൈര്യ​വും യഹോ​വ​യോ​ടു​ള്ള വിശ്വ​സ്‌ത​ത​യും കാണി​ച്ചത്‌ എങ്ങനെ? (1 രാജാ. 21:1-3; ലേവ്യ. 25:23-28)

    2. (ബി) ഇച്ഛാഭം​ഗ​ത്തെ അഥവാ നമ്മുടെ ഏതെങ്കി​ലും ആഗ്രഹം നടക്കാ​തെ​വ​രു​ന്ന ഒരു സാഹച​ര്യ​ത്തെ തരണം​ചെ​യ്യു​ന്ന​തു സംബന്ധിച്ച്‌ ആഹാബി​ന്റെ ദൃഷ്ടാന്തം നമ്മെ എന്തു പഠിപ്പി​ക്കു​ന്നു? (1 രാജാ. 21:4; റോമ. 5:3-5)

  3. 2 രാജാ​ക്ക​ന്മാർ 9:30-37 വായി​ക്കു​ക.

    യഹോവയുടെ ഇഷ്ടം ചെയ്യു​ന്ന​തു സംബന്ധിച്ച യേഹൂ​വി​ന്റെ തീക്ഷ്‌ണ​ത​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? (2 രാജാ. 9:4-10; 2 കൊരി. 9:1, 2; 2 തിമൊ. 4:2)

കഥ 67

യെഹോ​ശാ​ഫാത്ത്‌ യഹോ​വ​യിൽ ആശ്രയിക്കുന്നു

  1. യെഹോ​ശാ​ഫാത്ത്‌ ആരാണ്‌, ഏതു കാലത്താണ്‌ അവൻ ജീവി​ച്ചി​രു​ന്നത്‌?

  2. ഇസ്രാ​യേ​ല്യർ ഭയപ്പെ​ടാൻ കാരണ​മെന്ത്‌, അവരിൽ പലരും എന്തു ചെയ്യുന്നു?

  3. യെഹോ​ശാ​ഫാ​ത്തി​ന്റെ പ്രാർഥ​ന​യ്‌ക്ക്‌ യഹോവ എന്ത്‌ ഉത്തരമാ​ണു നൽകു​ന്നത്‌?

  4. യുദ്ധത്തി​നു മുമ്പ്‌ എന്തു സംഭവി​ക്കാൻ യഹോവ ഇടയാ​ക്കു​ന്നു?

  5. യെഹോ​ശാ​ഫാ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പാഠമാ​ണു പഠിക്കാ​നു​ള്ളത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 2 ദിനവൃ​ത്താ​ന്തം 20:1-30 വായി​ക്കു​ക.

    1. (എ) വെല്ലു​വി​ളി ഉയർത്തുന്ന സാഹച​ര്യ​ങ്ങ​ളിൽ ദൈവ​ദാ​സർ ചെയ്യേ​ണ്ടത്‌ എന്തെന്ന്‌ യെഹോ​ശാ​ഫാത്ത്‌ പ്രകടി​പ്പി​ച്ചത്‌ എങ്ങനെ? (2 ദിന. 20:12; സങ്കീ. 25:15; 62:1)

    2. (ബി) തന്റെ ജനത്തോ​ടു സംസാ​രി​ക്കു​ന്ന​തിന്‌ യഹോവ എല്ലാക്കാ​ല​ത്തും ഒരു സരണി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഇക്കാലത്ത്‌ യഹോവ ഉപയോ​ഗി​ക്കു​ന്ന സരണി ഏത്‌? (2 ദിന. 20:14, 15; മത്താ. 24:45-47; യോഹ. 15:15)

    3. (സി) ദൈവം, ‘സർവശ​ക്ത​നാ​യ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധം’ തുടങ്ങു​മ്പോൾ നമ്മുടെ അവസ്ഥ യെഹോ​ശാ​ഫാ​ത്തി​ന്റേ​തി​നു സമാന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും? (2 ദിന. 20:15, 17; 32:8; വെളി. 16:14, 16)

    4. (ഡി) ലേവ്യരെ അനുക​രി​ച്ചു​കൊണ്ട്‌, ഇന്ന്‌ പയനി​യർമാ​രും മിഷന​റി​മാ​രും ലോക​വ്യാ​പക പ്രസം​ഗ​വേ​ല​യ്‌ക്ക്‌ ഏതു തരം സംഭാ​വ​ന​യാ​ണു നൽകു​ന്നത്‌? (2 ദിന. 20:19, 21; റോമ. 10:13-15; 2 തിമൊ. 4:2)

കഥ 68

വീണ്ടും ജീവി​ക്കു​ന്ന രണ്ടു ബാലന്മാർ

  1. ചിത്ര​ത്തിൽ കാണുന്ന മൂന്നു പേർ ആരെല്ലാം, ആ കൊച്ചു​കു​ട്ടിക്ക്‌ എന്തു സംഭവി​ക്കു​ന്നു?

  2. കുട്ടി​ക്കു​വേ​ണ്ടി ഏലീയാവ്‌ എന്താണു പ്രാർഥി​ക്കു​ന്നത്‌, തുടർന്ന്‌ എന്തു സംഭവി​ക്കു​ന്നു?

  3. ഏലീയാ​വി​ന്റെ സഹായി​യു​ടെ പേരെന്ത്‌?

  4. ശൂനേം​കാ​ര​ത്തി​യു​ടെ വീട്ടി​ലേക്ക്‌ എലീശാ​യെ വിളി​ച്ചു​കൊ​ണ്ടു​വ​രു​ന്നത്‌ എന്തിന്‌?

  5. എലീശാ എന്തു ചെയ്യുന്നു, മരിച്ച കുട്ടിക്ക്‌ എന്തു സംഭവി​ക്കു​ന്നു?

  6. ഏലീയാ​വി​ലൂ​ടെ​യും എലീശാ​യി​ലൂ​ടെ​യും പ്രകടി​പ്പി​ച്ച​തു​പോ​ലെ യഹോ​വ​യ്‌ക്ക്‌ എന്തിനുള്ള ശക്തിയുണ്ട്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 1 രാജാ​ക്ക​ന്മാർ 17:8-24 വായി​ക്കു​ക.

    1. (എ) ഏലീയാ​വി​ന്റെ അനുസ​ര​ണ​വും വിശ്വാ​സ​വും പരി​ശോ​ധി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ? (1 രാജാ. 17:9; 19:1-4, 10)

    2. (ബി) സാരെ​ഫാ​ത്തി​ലെ വിധവ​യു​ടെ വിശ്വാ​സം അതിശ​യ​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (1 രാജാ. 17:12-16; ലൂക്കൊ. 4:25, 26)

    3. (സി) സാരെ​ഫാ​ത്തി​ലെ വിധവ​യു​ടെ അനുഭവം, മത്തായി 10:41, 42-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ വാക്കു​ക​ളു​ടെ സത്യത തെളി​യി​ക്കു​ന്നത്‌ എങ്ങനെ? (1 രാജാ. 17:10-12, 17, 23, 24)

  2. 2 രാജാ​ക്ക​ന്മാർ 4:8-37 വായി​ക്കു​ക.

    1. (എ) ശൂനേം​കാ​ര​ത്തി അതിഥി​സ​ത്‌കാ​രം സംബന്ധിച്ച്‌ നമ്മെ പഠിപ്പി​ക്കു​ന്ന​തെന്ത്‌? (2 രാജാ. 4:8; ലൂക്കൊ. 6:38; റോമ. 12:13; 1 യോഹ. 3:17)

    2. (ബി) ഇന്ന്‌ ദൈവ​ദാ​സ​രോ​ടു നമുക്കു ദയാ​പ്ര​വൃ​ത്തി​കൾ കാണി​ക്കാ​വു​ന്നത്‌ എങ്ങനെ? (പ്രവൃ. 20:35; 28:1, 2; ഗലാ. 6:9, 10; എബ്രാ. 6:10)

കഥ 69

ഒരു പെൺകു​ട്ടി ഒരു ശക്തനെ സഹായിക്കുന്നു

  1. ചിത്ര​ത്തിൽ, ആ കൊച്ചു പെൺകു​ട്ടി സ്‌ത്രീ​യോട്‌ എന്തു പറയു​ന്ന​താ​യാ​ണു കാണു​ന്നത്‌?

  2. ചിത്ര​ത്തിൽ കാണുന്ന സ്‌ത്രീ ആരാണ്‌, പെൺകു​ട്ടി ആ വീട്ടിൽ എന്തു ചെയ്യു​ക​യാണ്‌?

  3. നയമാ​നോട്‌ എന്തു പറയാ​നാണ്‌ എലീശാ തന്റെ ദാസ​നോ​ടു നിർദേ​ശി​ക്കു​ന്നത്‌, നയമാൻ കുപി​ത​നാ​കാൻ കാരണ​മെന്ത്‌?

  4. നയമാൻ തന്റെ ദാസർക്കു ചെവി​കൊ​ടു​ക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  5. എലീശാ നയമാന്റെ സമ്മാനങ്ങൾ നിരസി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, എന്നാൽ ഗേഹസി എന്താണു ചെയ്യു​ന്നത്‌?

  6. ഗേഹസിക്ക്‌ എന്തു സംഭവി​ക്കു​ന്നു, ഇതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 2 രാജാ​ക്ക​ന്മാർ 5:1-27 വായി​ക്കു​ക.

    1. (എ) ആ ഇസ്രാ​യേ​ല്യ ബാലി​ക​യു​ടെ മാതൃക ഇന്നത്തെ കുട്ടി​കൾക്കു പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (2 രാജാ. 5:3; സങ്കീ. 8:2; 148:12, 13)

    2. (ബി) തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേ​ശം കിട്ടു​മ്പോൾ നാം നയമാന്റെ ദൃഷ്ടാന്തം മനസ്സിൽപ്പി​ടി​ക്കു​ന്ന​തു നല്ലതാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (2 രാജാ. 5:15; എബ്രാ. 12:5, 6; യാക്കോ. 4:6)

    3. (സി) എലീശാ​യു​ടെ​യും ഗേഹസി​യു​ടെ​യും മാതൃ​ക​കൾ വിപരീത താരത​മ്യം ചെയ്യു​ന്ന​തി​ലൂ​ടെ നമുക്ക്‌ എന്തു പാഠങ്ങൾ പഠിക്കാൻ കഴിയും? (2 രാജാ. 5:9, 10, 14-16, 20; മത്താ. 10:8; പ്രവൃ. 5:1-5; 2 കൊരി. 2:17)

കഥ 70

യോനാ​യും വലിയ മീനും

  1. ആരാണ്‌ യോനാ, എന്തു ചെയ്യാ​നാ​ണു യഹോവ അവനോ​ടു പറഞ്ഞത്‌?

  2. യഹോവ പറഞ്ഞതു ചെയ്യാൻ ഇഷ്ടമി​ല്ലാ​തി​രു​ന്ന​തു​കൊണ്ട്‌ യോനാ എന്തു ചെയ്യുന്നു?

  3. കൊടു​ങ്കാ​റ്റു ശമിക്കാൻ എന്തു ചെയ്യണ​മെ​ന്നാ​ണു യോനാ കപ്പലി​ലു​ള്ള​വ​രോ​ടു പറഞ്ഞത്‌?

  4. ചിത്ര​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ, യോനാ വെള്ളത്തിൽ താഴ്‌ന്നു പോകു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  5. യോനാ വലിയ മീനിന്റെ വയറ്റിൽ എത്ര നാൾ കഴിയു​ന്നു, അവിടെ അവൻ എന്തു ചെയ്യുന്നു?

  6. വലിയ മീനിന്റെ ഉള്ളിൽനി​ന്നു പുറത്തു വന്ന യോനാ എങ്ങോട്ടു പോകു​ന്നു, ഇതു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. യോനാ 1:1-17 വായി​ക്കു​ക.

    നീനെവേ നിവാ​സി​ക​ളോ​ടു പ്രസം​ഗി​ക്കാ​നു​ള്ള നിയമ​ന​ത്തെ​ക്കു​റിച്ച്‌ യോനാ​യു​ടെ വീക്ഷണം എന്തായി​രു​ന്നു? (യോനാ 1:2, 3; സദൃ. 3:7; സഭാ. 8:12)

  2. യോനാ 2:1, 2, 10 വായി​ക്കു​ക.

    യഹോവ നമ്മുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം നൽകു​മെന്ന്‌ യോനാ​യു​ടെ അനുഭവം ഉറപ്പു നൽകു​ന്നത്‌ എങ്ങനെ? (സങ്കീ. 22:24; 34:6; 1 യോഹ. 5:14)

  3. യോനാ 3:1-10 വായി​ക്കു​ക.

    1. (എ) തന്റെ നിയമനം നിറ​വേ​റ്റു​ന്ന​തിൽ യോനാ ആദ്യം പരാജ​യ​പ്പെ​ട്ടെ​ങ്കി​ലും യഹോവ തുടർന്നും അവനെ ഉപയോ​ഗി​ച്ചു എന്ന വസ്‌തു​ത​യിൽനിന്ന്‌ നമുക്ക്‌ എന്തു പ്രോ​ത്സാ​ഹ​ന​മാ​ണു ലഭിക്കു​ന്നത്‌? (സങ്കീ. 103:14; 1 പത്രൊ. 5:10)

    2. (ബി) നമ്മുടെ പ്രദേ​ശ​ത്തു​ള്ള ആളുക​ളെ​ക്കു​റിച്ച്‌ മുൻവി​ധി പുലർത്തു​ന്ന​തു സംബന്ധിച്ച്‌ നീനെ​വേ​ക്കാ​രോ​ടു​ള്ള ബന്ധത്തിൽ യോനാ​യ്‌ക്ക്‌ ഉണ്ടായ അനുഭവം നമ്മെ എന്താണു പഠിപ്പി​ക്കു​ന്നത്‌? (യോനാ 3:6-9; സഭാ. 11:6; പ്രവൃ. 13:48)

കഥ 71

ദൈവം ഒരു പറുദീസ വാഗ്‌ദാ​നം ചെയ്യുന്നു

  1. യെശയ്യാവ്‌ ആരായി​രു​ന്നു, അവൻ ഏതു കാലത്താ​ണു ജീവി​ച്ചി​രു​ന്നത്‌, യഹോവ അവന്‌ എന്താണു കാണി​ച്ചു​കൊ​ടു​ക്കു​ന്നത്‌?

  2. “പറുദീസ” എന്ന വാക്കിന്റെ അർഥം എന്ത്‌, അത്‌ നമ്മെ എന്തി​നെ​ക്കു​റി​ച്ചാണ്‌ ഓർമി​പ്പി​ക്കു​ന്നത്‌?

  3. പുതിയ പറുദീ​സ​യെ​ക്കു​റിച്ച്‌ എന്തെഴു​താ​നാണ്‌ യഹോവ യെശയ്യാ​വി​നോ​ടു പറഞ്ഞത്‌?

  4. ആദാമി​നും ഹവ്വായ്‌ക്കും അവരുടെ മനോ​ഹ​ര​മാ​യ താമസ​സ്ഥ​ലം നഷ്ടപ്പെ​ട്ടത്‌ എന്തു​കൊണ്ട്‌?

  5. തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്ക്‌ യഹോവ എന്താണു വാഗ്‌ദാ​നം ചെയ്യു​ന്നത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. യെശയ്യാ​വു 11:6-9 വായി​ക്കു​ക.

    1. (എ) പുതിയ ഭൂമി​യിൽ മൃഗങ്ങ​ളും മനുഷ്യ​രും തമ്മിൽ ഉണ്ടായി​രി​ക്കാൻ പോകുന്ന സമാധാ​ന​ത്തെ ദൈവ​വ​ച​നം എങ്ങനെ​യാ​ണു ചിത്രീ​ക​രി​ക്കു​ന്നത്‌? (സങ്കീ. 148:10, 13; യെശ. 65:25; യെഹെ. 34:25)

    2. (ബി) യെശയ്യാ​വി​ന്റെ വാക്കു​ക​ളു​ടെ ഏത്‌ ആത്മീയ നിവൃ​ത്തി​യാണ്‌ ഇന്ന്‌ യഹോ​വ​യു​ടെ ജനത്തി​നി​ട​യിൽ സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌? (റോമ. 12:2; എഫെ. 4:23, 24)

    3. (സി) ഇപ്പോ​ഴും ഭാവി​യിൽ പുതിയ ലോക​ത്തി​ലും മനുഷ്യ​ന്റെ വ്യക്തി​ത്വ​ത്തിൽ സംഭവി​ക്കു​ന്ന മാറ്റത്തി​നു​ള്ള ബഹുമതി ആർക്കു​ള്ള​താണ്‌? (യെശ. 48:17, 18; ഗലാ. 5:22, 23; ഫിലി. 4:7)

  2. വെളി​പ്പാ​ടു 21:3-5 വായി​ക്കു​ക.

    1. (എ) ദൈവം മനുഷ്യ​രോ​ടു​കൂ​ടെ വസിക്കു​ന്നു എന്നത്‌ ഭൂമി​യിൽ അക്ഷരാർഥ​ത്തിൽ ഉണ്ടായി​രി​ക്കും എന്നല്ല, മറിച്ച്‌ പ്രതീ​കാ​ത്മ​ക​മാ​യി​ട്ടാ​യി​രി​ക്കും എന്ന്‌ തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (ലേവ്യ. 26:11, 12; 2 ദിന. 6:18; യെശ. 66:1; വെളി. 21:2, 3, 22-24)

    2. (ബി) ഏതുതരം കണ്ണീരും വേദന​യു​മാ​യി​രി​ക്കും ഇല്ലാതാ​കു​ന്നത്‌? (ലൂക്കൊ. 8:49-52; റോമ. 8:21, 22; വെളി. 21:4, 5)

കഥ 72

ദൈവം ഹിസ്‌കീ​യാ രാജാ​വി​നെ സഹായിക്കുന്നു

  1. ചിത്ര​ത്തിൽ കാണു​ന്ന​യാൾ ആരാണ്‌, അയാൾ വലിയ കുഴപ്പ​ത്തിൽ അകപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

  2. ഹിസ്‌കീ​യാവ്‌ ദൈവ​ത്തി​നു മുമ്പാകെ വെച്ചി​രി​ക്കു​ന്ന കത്തുകൾ എന്തു സംബന്ധി​ച്ചു​ള്ള​താണ്‌, ഹിസ്‌കീ​യാവ്‌ എന്താണു പ്രാർഥി​ക്കു​ന്നത്‌?

  3. ഹിസ്‌കീ​യാവ്‌ ഏതു തരത്തി​ലു​ള്ള ഒരു രാജാ​വാണ്‌, യെശയ്യാ​പ്ര​വാ​ച​ക​നി​ലൂ​ടെ യഹോവ എന്തു സന്ദേശ​മാണ്‌ അവന്‌ അയയ്‌ക്കു​ന്നത്‌?

  4. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​തു പോലെ, യഹോ​വ​യു​ടെ ദൂതൻ അശ്ശൂർക്കാ​രോട്‌ എന്താണു ചെയ്യു​ന്നത്‌?

  5. രണ്ടു​ഗോ​ത്ര രാജ്യ​ത്തി​നു കുറച്ചു കാല​ത്തേ​ക്കു സമാധാ​നം ലഭിക്കു​ന്നെ​ങ്കി​ലും ഹിസ്‌കീ​യാ​വി​ന്റെ മരണ​ശേ​ഷം എന്തു സംഭവി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 2 രാജാ​ക്ക​ന്മാർ 18:1-36 വായി​ക്കു​ക.

    1. (എ) അശ്ശൂർക്കാ​രു​ടെ വക്താവായ റബ്‌ശാ​ക്കേ ഇസ്രാ​യേ​ല്യ​രു​ടെ വിശ്വാ​സം ദുർബ​ല​മാ​ക്കാൻ ശ്രമി​ച്ചത്‌ എങ്ങനെ? (2 രാജാ. 18:19, 21; പുറ. 5:2; സങ്കീ. 64:3)

    2. (ബി) എതിരാ​ളി​ക​ളോട്‌ ഇടപെ​ടു​മ്പോൾ, യഹോ​വ​യു​ടെ സാക്ഷികൾ ഹിസ്‌കീ​യാ​വി​ന്റെ ദൃഷ്ടാന്തം പിൻപ​റ്റു​ന്നത്‌ എങ്ങനെ? (2 രാജാ. 18:36; സങ്കീ. 39:1; സദൃ. 26:4; 2 തിമൊ. 2:24)

  2. 2 രാജാ​ക്ക​ന്മാർ 19:1-37 വായി​ക്കു​ക.

    1. (എ) ഇക്കാലത്ത്‌ ബുദ്ധി​മു​ട്ടു​കൾ ഉണ്ടാകു​മ്പോൾ യഹോ​വ​യു​ടെ ജനം ഹിസ്‌കീ​യാ​വി​നെ അനുക​രി​ക്കു​ന്നത്‌ എങ്ങനെ? (2 രാജാ. 19:1, 2; സദൃ. 3:5, 6; എബ്രാ. 10:24, 25; യാക്കോ. 5:14, 15)

    2. (ബി) സൻഹേ​രീ​ബിന്‌ കിട്ടിയ മൂന്നു തിരി​ച്ച​ടി​കൾ ഏതെല്ലാ​മാ​യി​രു​ന്നു, അവൻ പ്രാവ​ച​നി​ക​മാ​യി ആരെ ചിത്രീ​ക​രി​ക്കു​ന്നു? (2 രാജാ. 19:32, 35, 37; വെളി. 20:2, 3)

  3. 2 രാജാ​ക്ക​ന്മാർ 21:1-6, 16 വായി​ക്കു​ക.

    യെരൂശലേമിൽ ഭരിച്ചി​ട്ടു​ള്ള രാജാ​ക്ക​ന്മാ​രിൽവെച്ച്‌ ഏറ്റവും ദുഷ്ടനായ ഒരുവ​നാ​യി​രു​ന്നു മനശ്ശെ എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? (2 ദിന. 33:4-6, 9)

കഥ 73

ഇസ്രാ​യേ​ലി​ന്റെ അവസാ​ന​ത്തെ നല്ല രാജാവ്‌

  1. യോശീ​യാവ്‌ രാജാ​വാ​കു​മ്പോൾ അവന്‌ എത്ര വയസ്സുണ്ട്‌, ഏഴു വർഷം ഭരിച്ചു കഴിഞ്ഞ്‌ അവൻ എന്തു ചെയ്യാൻ തുടങ്ങു​ന്നു?

  2. ആദ്യത്തെ ചിത്ര​ത്തിൽ യോശീ​യാവ്‌ എന്തു ചെയ്യു​ന്ന​താ​യാ​ണു കാണു​ന്നത്‌?

  3. ആലയത്തി​ന്റെ അറ്റകു​റ്റ​പ്പ​ണി നടന്നു​കൊ​ണ്ടി​രി​ക്കെ, മഹാപു​രോ​ഹി​തന്‌ എന്താണു ലഭിക്കു​ന്നത്‌?

  4. യോശീ​യാവ്‌ വസ്‌ത്രം കീറാൻ കാരണ​മെന്ത്‌?

  5. ഹുൽദാ പ്രവാ​ച​കി യഹോ​വ​യിൽനി​ന്നു​ള്ള എന്തു സന്ദേശ​മാണ്‌ യോശീ​യാ​വി​നു നൽകി​യത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 2 ദിനവൃ​ത്താ​ന്തം 34:1-28 വായി​ക്കു​ക.

    1. (എ) കഷ്ടപ്പാടു നിറഞ്ഞ ബാല്യ​ത്തി​ലൂ​ടെ കടന്നു​പോ​കേ​ണ്ടി​വ​രു​ന്ന​വർക്ക്‌ യോശീ​യാവ്‌ എന്തു മാതൃ​ക​യാ​ണു നൽകു​ന്നത്‌? (2 ദിന. 33:21-25; 34:1, 2; സങ്കീ. 27:10)

    2. (ബി) യോശീ​യാ​വി​ന്റെ വാഴ്‌ച​യു​ടെ 8, 12, 18 വർഷങ്ങ​ളിൽ സത്യാ​രാ​ധ​ന​യു​ടെ ഉന്നമന​ത്തി​നാ​യി അവൻ എന്തു നിർണാ​യക പടിക​ളാ​ണു സ്വീക​രി​ച്ചത്‌? (2 ദിന. 34:3, 8)

    3. (സി) നമ്മുടെ ആരാധനാ സ്ഥലങ്ങൾ നല്ല നിലയിൽ സൂക്ഷി​ക്കു​ന്ന​തു സംബന്ധിച്ച്‌ ഹിസ്‌കീ​യാ​രാ​ജാ​വും മഹാപു​രോ​ഹി​ത​നാ​യ ഹില്‌കീ​യാ​വും എന്തു പാഠമാ​ണു നൽകു​ന്നത്‌? (2 ദിന. 34:9-13; സദൃ. 11:14; 1 കൊരി. 10:31)

കഥ 74

നിർഭ​യ​നാ​യ ഒരു മനുഷ്യൻ

  1. ചിത്ര​ത്തിൽ കാണുന്ന ചെറു​പ്പ​ക്കാ​രൻ ആര്‌?

  2. ഒരു പ്രവാ​ച​ക​നാ​യി​ത്തീ​രു​ന്നതു സംബന്ധിച്ച്‌ യിരെ​മ്യാവ്‌ എന്താണു വിചാ​രി​ക്കു​ന്നത്‌, എന്നാൽ യഹോവ അവനോട്‌ എന്തു പറയുന്നു?

  3. എന്തു സന്ദേശ​മാണ്‌ യിരെ​മ്യാവ്‌ ജനങ്ങളെ അറിയി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌?

  4. പുരോ​ഹി​ത​ന്മാർ യിരെ​മ്യാ​വി​നെ തടയാൻ ശ്രമി​ക്കു​ന്നത്‌ എങ്ങനെ, എന്നാൽ തനിക്ക്‌ പേടി​യി​ല്ലെന്ന്‌ അവൻ എങ്ങനെ പ്രകട​മാ​ക്കു​ന്നു?

  5. ഇസ്രാ​യേ​ല്യർ തങ്ങളുടെ ദുഷ്ട വഴികൾക്കു മാറ്റം വരുത്താ​തി​രി​ക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. യിരെ​മ്യാ​വു 1:1-8 വായി​ക്കു​ക.

    1. (എ) യിരെ​മ്യാ​വി​ന്റെ മാതൃക ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്ന​തു​പോ​ലെ ഒരുവനെ യഹോ​വ​യു​ടെ സേവന​ത്തി​നു യോഗ്യ​നാ​ക്കി​ത്തീർക്കു​ന്നത്‌ എന്ത്‌? (2 കൊരി. 3:5, 6)

    2. (ബി) ഇന്നത്തെ ക്രിസ്‌തീ​യ യുവജ​ന​ങ്ങൾക്ക്‌ യിരെ​മ്യാ​വി​ന്റെ മാതൃക എന്തു പ്രോ​ത്സാ​ഹ​ന​മാ​ണു നൽകു​ന്നത്‌? (സഭാ. 12:1; 1 തിമൊ. 4:12)

  2. യിരെ​മ്യാ​വു 10:1-5 വായി​ക്കു​ക.

    വിഗ്രഹങ്ങളിൽ ആശ്രയി​ക്കു​ന്ന​തി​ന്റെ വ്യർഥത കാണി​ക്കാൻ യിരെ​മ്യാവ്‌ ഏതു ശക്തമായ ദൃഷ്ടാന്തം ഉപയോ​ഗി​ക്കു​ന്നു? (യിരെ. 10:5; യെശ. 46:7; ഹബ. 2:19)

  3. യിരെ​മ്യാ​വു 26:1-16 വായി​ക്കു​ക.

    1. (എ) ഇന്ന്‌ മുന്നറി​യി​പ്പിൻ സന്ദേശം മുഴക്കവേ “ഒരു വാക്കും വിട്ടു​ക​ള​യ​രുത്‌” എന്ന യിരെ​മ്യാ​വി​നോ​ടുള്ള യഹോ​വ​യു​ടെ കൽപ്പന അഭിഷിക്ത ശേഷിപ്പ്‌ ശിരസ്സാ വഹിച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? (യിരെ. 26:2; ആവ. 4:2; പ്രവൃ. 20:27)

    2. (ബി) ജനതക​ളോട്‌ യഹോ​വ​യിൽനി​ന്നു​ള്ള മുന്നറി​യി​പ്പു മുഴക്കവേ, ഇന്നത്തെ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ യിരെ​മ്യാവ്‌ നല്ല മാതൃക വെച്ചത്‌ എങ്ങനെ? (യിരെ. 26:8, 12, 14, 15; 2 തിമൊ. 4:1-5)

  4. 2 രാജാ​ക്ക​ന്മാർ 24:1-17 വായി​ക്കു​ക.

    യഹോവയോടുള്ള യെഹൂ​ദാ​യു​ടെ അവിശ്വ​സ്‌ത​ത​യ്‌ക്ക്‌ സങ്കടക​ര​മാ​യ എന്തു പരിണ​ത​ഫ​ല​ങ്ങൾ ഉണ്ടായി? (2 രാജാ. 24:2-4, 14)

കഥ 75

ബാബി​ലോ​ണിൽ നാലു ചെറുപ്പക്കാർ

  1. ചിത്ര​ത്തിൽ കാണുന്ന നാലു ചെറു​പ്പ​ക്കാർ ആരെല്ലാം, അവർ ബാബി​ലോ​ണിൽ എത്തിയത്‌ എങ്ങനെ?

  2. ഈ നാലു ചെറു​പ്പ​ക്കാ​രെ​ക്കു​റിച്ച്‌ രാജാ​വിന്‌ എന്തു പദ്ധതി​ക​ളാണ്‌ ഉള്ളത്‌, തന്റെ ദാസന്മാർക്ക്‌ അവൻ എന്തു നിർദേ​ശം കൊടു​ക്കു​ന്നു?

  3. തനിക്കും തന്റെ മൂന്നു കൂട്ടു​കാർക്കു​മു​ള്ള ഭക്ഷണവും പാനീ​യ​വും സംബന്ധിച്ച്‌ ദാനീ​യേൽ എന്ത്‌ അഭ്യർഥ​ന​യാ​ണു നടത്തു​ന്നത്‌?

  4. 10 ദിവസം സസ്യഭ​ക്ഷ​ണം കഴിച്ച​തി​നു​ശേ​ഷം, മറ്റു ചെറു​പ്പ​ക്കാ​രോ​ടു​ള്ള താരത​മ്യ​ത്തിൽ ദാനീ​യേ​ലും മൂന്നു കൂട്ടു​കാ​രും എങ്ങനെ കാണ​പ്പെ​ട്ടു?

  5. ദാനീ​യേ​ലും മൂന്നു കൂട്ടു​കാ​രും രാജാ​വി​ന്റെ കൊട്ടാ​ര​ത്തിൽ എത്തി​ച്ചേ​രു​ന്നത്‌ എങ്ങനെ, ഏതു വിധത്തി​ലാണ്‌ അവർ പുരോ​ഹി​ത​ന്മാ​രെ​ക്കാ​ളും പണ്ഡിത​ന്മാ​രെ​ക്കാ​ളും മികച്ചു നിൽക്കു​ന്നത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ദാനീ​യേൽ 1:1-21 വായി​ക്കു​ക.

    1. (എ) പ്രലോ​ഭ​ന​ങ്ങ​ളെ ചെറു​ക്കാ​നും ബലഹീ​ന​ത​ക​ളെ അതിജീ​വി​ക്കാ​നും കഴിയ​ണ​മെ​ങ്കിൽ ഏതു തരത്തി​ലു​ള്ള ശ്രമമാണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌? (ദാനീ. 1:8, NW; ഉല്‌പ. 39:7, 10; ഗലാ. 6:9)

    2. (ബി) ചിലർ വിശേ​ഷ​പ്പെ​ട്ടത്‌ എന്നു കരുതുന്ന കാര്യ​ങ്ങ​ളിൽ ആമഗ്നരാ​കാൻ ഇന്നത്തെ യുവജ​ന​ങ്ങൾ ഏതു വിധത്തിൽ പ്രലോ​ഭി​പ്പി​ക്ക​പ്പെ​ടു​ക​യോ സമ്മർദ​ത്തിൻ കീഴി​ലാ​കു​ക​യോ ചെയ്‌തേ​ക്കാം? (ദാനീ. 1:8; സദൃ. 20:1; 2 കൊരി. 6:16-7:1)

    3. (സി) ലൗകിക വിദ്യാ​ഭ്യാ​സ​ത്തെ​ക്കു​റിച്ച്‌ എന്തു മനസ്സി​ലാ​ക്കാൻ നാല്‌ എബ്രായ ചെറു​പ്പ​ക്കാ​രെ സംബന്ധിച്ച ബൈബിൾ വിവരണം നമ്മെ സഹായി​ക്കു​ന്നു? (ദാനീ. 1:20; യെശ. 54:13; 1 കൊരി. 3:18-20)

കഥ 76

യെരൂ​ശ​ലേം നശിപ്പിക്കപ്പെടുന്നു

  1. യെരൂ​ശ​ലേ​മി​നും ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന ഇസ്രാ​യേ​ല്യർക്കും എന്താണു സംഭവി​ക്കു​ന്നത്‌?

  2. ആരാണ്‌ യെഹെ​സ്‌കേൽ, ഞെട്ടി​ക്കു​ന്ന എന്തു സംഗതി​ക​ളാണ്‌ യഹോവ അവനു കാണി​ച്ചു​കൊ​ടു​ക്കു​ന്നത്‌?

  3. ഇസ്രാ​യേ​ല്യർക്ക്‌ യഹോ​വ​യോ​ടു തീരെ ബഹുമാ​ന​മി​ല്ലാ​ത്ത​തു​കൊണ്ട്‌ താൻ എന്തു ചെയ്യു​മെ​ന്നാണ്‌ അവൻ സത്യം ചെയ്യു​ന്നത്‌?

  4. ഇസ്രാ​യേ​ല്യർ തനി​ക്കെ​തി​രെ മത്സരി​ക്കു​മ്പോൾ നെബൂ​ഖ​ദ്‌നേ​സർ രാജാവ്‌ എന്തു ചെയ്യുന്നു?

  5. ഇസ്രാ​യേ​ല്യ​രു​ടെ​മേൽ ഭയങ്കര​മാ​യ ഈ നാശം വരാൻ യഹോവ അനുവ​ദി​ച്ചത്‌ എന്തു​കൊണ്ട്‌?

  6. ഇസ്രാ​യേൽ ദേശത്ത്‌ ആൾത്താ​മ​സ​മി​ല്ലാ​താ​കു​ന്നത്‌ എങ്ങനെ, എത്ര കാല​ത്തേക്ക്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 2 രാജാ​ക്ക​ന്മാർ 25:1-26 വായി​ക്കു​ക.

    1. (എ) സിദെ​ക്കീ​യാവ്‌ ആരാണ്‌, അവന്‌ എന്തു സംഭവി​ച്ചു, ഇത്‌ ബൈബിൾ പ്രവചനം നിവർത്തി​ച്ചത്‌ എങ്ങനെ? (2 രാജാ. 25:5-7; യെഹെ. 12:13-15)

    2. (ബി) ഇസ്രാ​യേ​ലി​ന്റെ ഭാഗത്തെ സകല അവിശ്വ​സ്‌ത​ത​യ്‌ക്കും യഹോവ ആരെയാണ്‌ ഉത്തരവാ​ദി​യാ​യി കണക്കാ​ക്കു​ന്നത്‌? (2 രാജാ. 25:9, 11, 12, 18, 19; 2 ദിന. 36:14, 17)

  2. യെഹെ​സ്‌കേൽ 8:1-18 വായി​ക്കു​ക.

    ക്രൈസ്‌തവലോകം, വിശ്വാ​സ​ത്യാ​ഗി​ക​ളായ ഇസ്രാ​യേ​ല്യ സൂര്യാ​രാ​ധ​ക​രെ അനുക​രി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? (യെഹെ. 8:16; യെശ. 5:20, 21; യോഹ. 3:19-21; 2 തിമൊ. 4:3, 4)

കഥ 77

അവർ കുമ്പിടുകയില്ല

  1. ബാബി​ലോൺ രാജാ​വാ​യ നെബൂ​ഖ​ദ്‌നേ​സർ ജനങ്ങ​ളോട്‌ എന്താണു കൽപ്പി​ച്ചത്‌?

  2. ദാനീ​യേ​ലി​ന്റെ മൂന്നു കൂട്ടു​കാർ സ്വർണ​പ്ര​തി​മ​യെ കുമ്പി​ടാ​ത്തത്‌ എന്തു​കൊണ്ട്‌?

  3. നെബൂ​ഖ​ദ്‌നേ​സർ, ആ മൂന്ന്‌ എബ്രായ ചെറു​പ്പ​ക്കാർക്ക്‌ കുമ്പി​ടാൻ ഒരവസ​രം​കൂ​ടെ നൽകി​യ​പ്പോൾ അവർ തങ്ങൾ സഹായ​ത്തി​നാ​യി യഹോ​വ​യി​ലേ​ക്കു നോക്കു​ന്നു​വെ​ന്നു പ്രകടി​പ്പി​ച്ചത്‌ എങ്ങനെ?

  4. ശദ്രക്കി​നെ​യും മേശക്കി​നെ​യും അബേദ്‌നെ​ഗോ​വി​നെ​യും എന്തു ചെയ്യാൻ നെബൂ​ഖ​ദ്‌നേ​സർ തന്റെ ആളുക​ളോ​ടു കൽപ്പി​ക്കു​ന്നു?

  5. ചൂളയി​ലേ​ക്കു നോക്കു​മ്പോൾ നെബൂ​ഖ​ദ്‌നേ​സർ എന്താണു കാണു​ന്നത്‌?

  6. രാജാവ്‌ ശദ്രക്കി​ന്റെ​യും മേശക്കി​ന്റെ​യും അബേദ്‌നെ​ഗോ​വി​ന്റെ​യും ദൈവത്തെ സ്‌തു​തി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, അവർ നമുക്ക്‌ എന്തു മാതൃ​ക​വെ​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ദാനീ​യേൽ 3:1-30 വായി​ക്കു​ക.

    1. (എ) ദൃഢവി​ശ്വ​സ്‌തത പരി​ശോ​ധി​ക്ക​പ്പെ​ടു​മ്പോൾ, എല്ലാ ദൈവ​ദാ​സ​രും മൂന്ന്‌ എബ്രായ ചെറു​പ്പ​ക്കാർ പ്രകടി​പ്പി​ച്ച ഏതു മനോ​ഭാ​വം പ്രകടി​പ്പി​ക്ക​ണം? (ദാനീ. 3:17, 18; മത്താ. 10:28; റോമ. 14:7, 8)

    2. (ബി) യഹോ​വ​യാം ദൈവം നെബൂ​ഖ​ദ്‌നേ​സ​രി​നെ ഏതു പ്രധാ​ന​പ്പെട്ട പാഠം പഠിപ്പി​ച്ചു? (ദാനീ. 3:28, 29; 4:34, 35)

കഥ 78

ചുവരി​ലെ കയ്യെഴുത്ത്‌

  1. ബാബി​ലോൺ രാജാവ്‌ വലി​യൊ​രു വിരുന്നു നടത്തു​ക​യും യെരൂ​ശ​ലേ​മി​ലെ യഹോ​വ​യു​ടെ ആലയത്തിൽ നിന്നെ​ടു​ത്ത കപ്പുക​ളും പാത്ര​ങ്ങ​ളും ഉപയോ​ഗി​ക്കു​ക​യും ചെയ്യു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  2. ബേൽശസ്സർ തന്റെ വിദ്വാ​ന്മാ​രോട്‌ എന്താണു പറയു​ന്നത്‌, എന്നാൽ അവർക്ക്‌ എന്തു കാര്യ​മാ​ണു സാധി​ക്കാ​തെ പോകു​ന്നത്‌?

  3. രാജമാ​താവ്‌ രാജാ​വി​നോട്‌ എന്തു ചെയ്യാ​നാ​ണു പറയു​ന്നത്‌?

  4. ദാനീ​യേൽ രാജാ​വി​നോട്‌ പറയു​ന്ന​പ്ര​കാ​രം ചുവരി​ലെ​ഴു​താൻ ദൈവം കൈപ്പത്തി അയച്ചത്‌ എന്തു​കൊണ്ട്‌?

  5. ചുവരി​ലെ വാക്കു​ക​ളു​ടെ അർഥം ദാനീ​യേൽ വിശദീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

  6. ദാനീ​യേൽ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ എന്തു സംഭവി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ദാനീ​യേൽ 5:1-31 വായി​ക്കു​ക.

    1. (എ) ദൈവിക ഭയവും ഭിത്തി​യിൽ കയ്യെഴുത്ത്‌ കണ്ടപ്പോൾ ബേൽശ​സ്സ​രിന്‌ ഉണ്ടായ ഭയവും തമ്മിലുള്ള വ്യത്യാ​സം എന്താ​ണെ​ന്നു പറയുക. (ദാനീ. 5:6, 7; സങ്കീ. 19:9, NW; റോമ. 8:35-39)

    2. (ബി) ബേൽശ​സ്സ​രി​നോ​ടും അവന്റെ മഹത്തു​ക്ക​ളോ​ടും സംസാ​രി​ച്ച​പ്പോൾ ദാനീ​യേൽ വളരെ ധൈര്യം പ്രകടി​പ്പി​ച്ചത്‌ എങ്ങനെ? (ദാനീ. 5:17, 18, 22, 26-28; പ്രവൃ. 4:29, 30ബി)

    3. (സി) ദാനീ​യേൽ 5-ാം അധ്യായം യഹോ​വ​യു​ടെ സാർവ​ത്രി​ക പരമാ​ധി​കാ​ര​ത്തിന്‌ അടിവ​ര​യി​ടു​ന്നത്‌ എങ്ങനെ? (ദാനീ. 4:17, 25; 5:21)

കഥ 79

ദാനീ​യേൽ സിംഹക്കുഴിയിൽ

  1. ദാര്യാ​വേശ്‌ ആരാണ്‌, അവൻ ദാനീ​യേ​ലി​നെ എങ്ങനെ വീക്ഷി​ക്കു​ന്നു?

  2. അസൂയാ​ലു​ക്ക​ളാ​യ ചിലർ ദാര്യാ​വേ​ശി​നെ​ക്കൊണ്ട്‌ എന്തു ചെയ്യി​ക്കു​ന്നു?

  3. പുതിയ നിയമ​ത്തെ​ക്കു​റിച്ച്‌ അറിയു​മ്പോൾ ദാനീ​യേൽ എന്തു ചെയ്യുന്നു?

  4. ഉറങ്ങാൻ കഴിയാ​ത്ത​വ​ണ്ണം ദാര്യാ​വേശ്‌ പരവശ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌, അടുത്ത ദിവസം രാവിലെ അവൻ എന്തു ചെയ്യുന്നു?

  5. ദാനീ​യേൽ ദാര്യാ​വേ​ശി​നോ​ടു മറുപടി പറയു​ന്നത്‌ എങ്ങനെ?

  6. ദാനീ​യേ​ലി​നെ കൊല്ലാൻ ശ്രമിച്ച ദുഷ്ട മനുഷ്യർക്ക്‌ എന്തു സംഭവി​ക്കു​ന്നു, തന്റെ സാമ്രാ​ജ്യ​ത്തി​ലെ മുഴുവൻ ജനങ്ങൾക്കും ദാര്യാ​വേശ്‌ എന്താണ്‌ എഴുതു​ന്നത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ദാനീ​യേൽ 6:1-28 വായി​ക്കു​ക.

    1. (എ) ദാനീ​യേ​ലി​നെ​തി​രായ ഗൂഢാ​ലോ​ചന, ആധുനിക നാളു​ക​ളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വേലയെ അടിച്ച​മർത്താ​നു​ള്ള എതിരാ​ളി​ക​ളു​ടെ ശ്രമങ്ങൾ നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (ദാനീ. 6:7; സങ്കീ. 94:20, NW; യെശ. 10:1; റോമ. 8:31)

    2. (ബി) “ശ്രേഷ്‌ഠാ​ധി​കാ​ര​ങ്ങൾക്കു” കീഴട​ങ്ങി​യി​രി​ക്കു​ന്ന കാര്യ​ത്തിൽ, ഇന്നത്തെ ദൈവ​ദാ​സർക്ക്‌ ദാനീ​യേ​ലി​നെ അനുക​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ? (ദാനീ. 6:5, 10; റോമ. 13:1; പ്രവൃ. 5:29)

    3. (സി) യഹോ​വ​യെ “ഇടവി​ടാ​തെ” സേവി​ക്കു​ന്ന സംഗതി​യിൽ നമുക്ക്‌ ദാനീ​യേ​ലി​നെ അനുക​രി​ക്കാ​നാ​കു​ന്നത്‌ ഏതു വിധത്തിൽ? (ദാനീ. 6:16, 20; ഫിലി. 3:16; വെളി. 7:15)

കഥ 80

ദൈവ​ജ​നം ബാബി​ലോ​ണിൽനി​ന്നു മടങ്ങിപ്പോകുന്നു

  1. ഇസ്രാ​യേ​ല്യർ എന്തു ചെയ്യു​ന്ന​താ​യാ​ണു ചിത്ര​ത്തിൽ കാണു​ന്നത്‌?

  2. യെശയ്യാ​വി​ലൂ​ടെ​യു​ള്ള യഹോ​വ​യു​ടെ പ്രവചനം കോ​രെശ്‌ നിവർത്തി​ക്കു​ന്നത്‌ എങ്ങനെ?

  3. യെരൂ​ശ​ലേ​മി​ലേ​ക്കു മടങ്ങി​പ്പോ​കാൻ കഴിയാത്ത യഹൂദ​ന്മാ​രോട്‌ കോ​രെശ്‌ എന്താണു പറഞ്ഞത്‌?

  4. യെരൂ​ശ​ലേ​മി​ലേ​ക്കു തിരികെ കൊണ്ടു​പോ​കാൻ കോ​രെശ്‌ ജനത്തിന്‌ എന്താണു നൽകി​യത്‌?

  5. എത്ര നാളത്തെ യാത്ര കഴിഞ്ഞാണ്‌ ഇസ്രാ​യേ​ല്യർ തിരികെ യെരൂ​ശ​ലേ​മിൽ എത്തുന്നത്‌?

  6. ദേശത്ത്‌ ജനവാ​സ​മി​ല്ലാ​തെ എത്ര നാൾ കടന്നു​പോ​യി?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. യെശയ്യാ​വു 44:28; 45:1-4 വായി​ക്കു​ക.

    1. (എ) കോ​രെ​ശി​നെ​ക്കു​റി​ച്ചുള്ള പ്രവച​ന​ത്തി​ന്റെ നിവൃത്തി സംബന്ധിച്ച ഉറപ്പ്‌ യഹോവ ഊന്നി​പ്പ​റ​ഞ്ഞത്‌ എങ്ങനെ? (യെശ. 55:10, 11; റോമ. 4:17)

    2. (ബി) കോ​രെ​ശി​നെ സംബന്ധിച്ച യെശയ്യാ​വി​ന്റെ പ്രവചനം, ഭാവി പ്രവചി​ക്കാ​നു​ള്ള യഹോ​വ​യു​ടെ കഴിവു സംബന്ധിച്ച്‌ എന്തു കാണി​ക്കു​ന്നു? (യെശ. 42:9; 45:21; 46:10, 11; 2 പത്രൊ. 1:20)

  2. എസ്രാ 1:1-11 വായി​ക്കു​ക.

    യെരൂശലേമിലേക്കു മടങ്ങാൻ കഴിയാ​തി​രു​ന്ന​വ​രു​ടെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ ഇന്ന്‌ മുഴു​സ​മയ സേവന​ത്തിൽ പ്രവേ​ശി​ക്കാൻ കഴിയു​ന്ന​വ​രെ സഹായി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? (എസ്രാ 1:4, 6; റോമ. 12:13; കൊലൊ. 4:12)

കഥ 81

ദൈവ​ത്തി​ന്റെ സഹായ​ത്തിൽ ആശ്രയിക്കുന്നു

  1. എത്ര ആളുക​ളാണ്‌ ബാബി​ലോ​ണിൽനി​ന്നു യെരൂ​ശ​ലേ​മി​ലേ​ക്കു​ള്ള ദീർഘ​യാ​ത്ര ചെയ്യു​ന്നത്‌, എന്നാൽ അവിടെ എത്തു​മ്പോൾ അവർ എന്താണു കാണു​ന്നത്‌?

  2. യെരൂ​ശ​ലേ​മിൽ എത്തിയ​തി​നു ശേഷം ഇസ്രാ​യേ​ല്യർ എന്തു പണിയാൻ തുടങ്ങു​ന്നു, എന്നാൽ അവരുടെ ശത്രുക്കൾ എന്താണു ചെയ്യു​ന്നത്‌?

  3. ഹഗ്ഗായി​യും സെഖര്യാ​വും ആരാണ്‌, അവർ ആളുക​ളോട്‌ എന്താണു പറയു​ന്നത്‌?

  4. തത്‌നാ​യി ബാബി​ലോ​ണി​ലേ​ക്കു കത്തയയ്‌ക്കു​ന്നത്‌ എന്തിന്‌, അവന്‌ എന്ത്‌ ഉത്തരമാ​ണു ലഭിക്കു​ന്നത്‌?

  5. ദൈവ​ത്തി​ന്റെ ആലയം മോടി​പി​ടി​പ്പി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ക​ത​യെ​ക്കു​റി​ച്ചു കേൾക്കു​മ്പോൾ എസ്രാ എന്തു ചെയ്യുന്നു?

  6. എസ്രാ എന്തിനു​വേ​ണ്ടി പ്രാർഥി​ക്കു​ന്ന​താ​ണു ചിത്ര​ത്തിൽ കാണു​ന്നത്‌, അവന്റെ പ്രാർഥ​ന​യ്‌ക്ക്‌ ഉത്തരം കിട്ടി​യത്‌ എങ്ങനെ, ഇതു നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. എസ്രാ 3:1-13 വായി​ക്കു​ക.

    ദൈവജനത്തിന്റെ സഭയി​ല്ലാ​ത്ത ഒരു പ്രദേ​ശത്ത്‌ ആയിത്തീ​രു​ന്നെ​ങ്കിൽ നാം എന്തു ചെയ്യു​ന്ന​തിൽ തുടരണം? (എസ്രാ 3:3, 6; പ്രവൃ. 17:16, 17; എബ്രാ. 13:15)

  2. എസ്രാ 4:1-7 വായി​ക്കു​ക.

    മിശ്രവിശ്വാസം സംബന്ധിച്ച്‌ സെരു​ബ്ബാ​ബേൽ യഹോ​വ​യു​ടെ ജനത്തിന്‌ എന്തു മാതൃ​ക​യാ​ണു വെച്ചത്‌? (പുറ. 34:12; 1 കൊരി. 15:33; 2 കൊരി. 6:14-17)

  3. എസ്രാ 5:1-5, 17; 6:1-22 വായി​ക്കു​ക.

    1. (എ) ആലയത്തി​ന്റെ പണി നിറു​ത്തി​ക്കാൻ എതിരാ​ളി​കൾക്കു കഴിയാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌? (എസ്രാ 5:5; യെശ. 54:17)

    2. (ബി) യഹൂദ​രു​ടെ​യി​ട​യി​ലെ പ്രായ​മേ​റി​യ പുരു​ഷ​ന്മാ​രു​ടെ പ്രവൃത്തി, എതിരാ​ളി​ക​ളിൽനി​ന്നുള്ള പ്രശ്‌ന​ങ്ങൾ നേരി​ടു​മ്പോൾ യഹോ​വ​യു​ടെ മാർഗ​നിർദേ​ശം തേടാൻ ക്രിസ്‌തീ​യ മൂപ്പന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (എസ്രാ 6:14; സങ്കീ. 32:8; റോമ. 8:31; യാക്കോ. 1:5)

  4. എസ്രാ 8:21-23, 28-36 വായി​ക്കു​ക.

    നാം എന്തെങ്കി​ലും ചെയ്യാൻ തുടങ്ങു​ന്ന​തി​നു​മുമ്പ്‌ എസ്രാ​യു​ടെ ഏതു മാതൃക അനുക​രി​ക്കു​ന്ന​തു നന്നായി​രി​ക്കും? (എസ്രാ 8:23; സങ്കീ. 127:1; സദൃ. 10:22; യാക്കോ. 4:13-15)

കഥ 82

മൊർദ്ദെ​ഖാ​യി​യും എസ്ഥേറും

  1. മൊർദ്ദെ​ഖാ​യി​യും എസ്ഥേറും ആരാണ്‌?

  2. അഹശ്വേ​രോശ്‌ രാജാവ്‌ ഒരു പുതിയ ഭാര്യയെ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, അവൻ ആരെയാ​ണു തിര​ഞ്ഞെ​ടു​ക്കു​ന്നത്‌?

  3. ആരാണു ഹാമാൻ, അവനെ വളരെ​യ​ധി​കം കോപി​ഷ്‌ഠ​നാ​ക്കു​ന്നത്‌ എന്ത്‌?

  4. എന്തു നിയമ​മാ​ണു നിർമി​ക്ക​പ്പെ​ടു​ന്നത്‌, മൊർദ്ദെ​ഖാ​യി​യിൽനി​ന്നുള്ള സന്ദേശം കിട്ടി​യ​തി​നു​ശേ​ഷം എസ്ഥേർ എന്തു ചെയ്യുന്നു?

  5. ഹാമാന്‌ എന്തു സംഭവി​ക്കു​ന്നു, മൊർദ്ദെ​ഖാ​യിക്ക്‌ എന്തു സംഭവി​ക്കു​ന്നു?

  6. ഇസ്രാ​യേ​ല്യർ ശത്രു​ക്ക​ളിൽനി​ന്നു രക്ഷപ്പെ​ടു​ന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. എസ്ഥേർ 2:12-18 വായി​ക്കു​ക.

    “സൌമ്യ​ത​യും സാവധാ​ന​ത​യു​മു​ള്ള മനസ്സു” നട്ടുവ​ളർത്തു​ന്ന​തി​ന്റെ മൂല്യം എസ്ഥേർ പ്രകടി​പ്പി​ച്ചത്‌ എങ്ങനെ? (എസ്ഥേ. 2:15; 1 പത്രൊ. 3:1-5)

  2. എസ്ഥേർ 4:1-17 വായി​ക്കു​ക.

    സത്യാരാധനയ്‌ക്കുവേണ്ടി പ്രവർത്തി​ക്കാൻ എസ്ഥേറിന്‌ ഒരവസരം കിട്ടി​യ​തു​പോ​ലെ, യഹോ​വ​യോ​ടു​ള്ള ഭക്തിയും വിശ്വ​സ്‌ത​ത​യും പ്രകടി​പ്പി​ക്കാൻ ഇന്ന്‌ നമുക്ക്‌ എന്ത്‌ അവസര​മാ​ണു ലഭിച്ചി​രി​ക്കു​ന്നത്‌? (എസ്ഥേ. 4:13, 14; മത്താ. 5:14-16; 24:14)

  3. എസ്ഥേർ 7:1-6 വായി​ക്കു​ക.

    പീഡനത്തെ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി വന്നേക്കാം എന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും ദൈവ​ജ​ന​ത്തിൽപ്പെട്ട പലരും ഇന്ന്‌ എസ്ഥേറി​നെ​പ്പോ​ലെ പ്രവർത്തി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? (എസ്ഥേ. 7:4; മത്താ. 10:16-22; 1 പത്രൊ. 2:12)

കഥ 83

യെരൂ​ശ​ലേ​മി​ന്റെ മതിലുകൾ

  1. ചുറ്റു​മ​തി​ലി​ല്ലാ​ത്ത യെരൂ​ശ​ലേ​മിൽ ജീവി​ക്കു​ന്ന​തു സംബന്ധിച്ച്‌ ഇസ്രാ​യേ​ല്യർക്ക്‌ എന്തു തോന്നി?

  2. നെഹെ​മ്യാവ്‌ ആരാണ്‌?

  3. നെഹെ​മ്യാ​വി​ന്റെ ജോലി എന്താണ്‌, അതു പ്രധാ​ന​പ്പെട്ട ഒന്നായി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  4. ഏതു വാർത്ത നെഹെ​മ്യാ​വി​നെ ദുഃഖി​ത​നാ​ക്കു​ന്നു, അവൻ എന്താണു ചെയ്യു​ന്നത്‌?

  5. അർത്ഥഹ്‌ശ​ഷ്ടാവ്‌ രാജാവ്‌ നെഹെ​മ്യാ​വി​നോ​ടു ദയ കാട്ടു​ന്നത്‌ എങ്ങനെ?

  6. ഇസ്രാ​യേ​ല്യ​രു​ടെ ശത്രു​ക്കൾക്കു തടയാ​നാ​കാ​ത്ത​വി​ധം നെഹെ​മ്യാവ്‌ ആലയനിർമാ​ണം ക്രമീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. നെഹെ​മ്യാവ്‌ 1:4-6; 2:1-20 വായി​ക്കു​ക.

    നെഹെമ്യാവ്‌ യഹോ​വ​യു​ടെ മാർഗ​നിർദേ​ശം തേടു​ന്നത്‌ എങ്ങനെ? (നെഹെ. 2:4, 5; റോമ. 12:13; 1 പത്രൊ. 4:7)

  2. നെഹെ​മ്യാവ്‌ 3:3-5 വായി​ക്കു​ക.

    തെക്കോവ്യരും അവരുടെ “ശ്രേഷ്‌ഠ​ന്മാ”രും തമ്മിലുള്ള അന്തരത്തിൽനിന്ന്‌ മൂപ്പന്മാർക്കും ശുശ്രൂ​ഷാ​ദാ​സ​ന്മാർക്കും എന്തു പഠിക്കാൻ കഴിയും? (നെഹെ. 3:5, 27; 2 തെസ്സ. 3:7-10; 1 പത്രൊ. 5:5)

  3. നെഹെ​മ്യാവ്‌ 4:1-23 വായി​ക്കു​ക.

    1. (എ) കടുത്ത എതിർപ്പു​ണ്ടാ​യി​രു​ന്നി​ട്ടും നിർമാ​ണ​വേല തുടരാൻ ഇസ്രാ​യേ​ല്യ​രെ പ്രചോ​ദി​പ്പി​ച്ചത്‌ എന്ത്‌? (നെഹെ. 4:6, 8, 9; സങ്കീ. 50:15; യെശ. 65:13, 14)

    2. (ബി) ഇസ്രാ​യേ​ല്യർ വെച്ച മാതൃക ഇന്നു നമുക്കു പ്രോ​ത്സാ​ഹ​നം പകരു​ന്നത്‌ എങ്ങനെ?

  4. നെഹെ​മ്യാവ്‌ 6:15 വായി​ക്കു​ക.

    യെരൂശലേമിന്റെ മതിലു​ക​ളു​ടെ നിർമാ​ണം രണ്ടു മാസത്തി​നു​ള്ളിൽ പൂർത്തി​യാ​യി എന്ന വസ്‌തുത, വിശ്വാ​സ​ത്തി​ന്റെ ശക്തി സംബന്ധിച്ച്‌ എന്തു പ്രകട​മാ​ക്കു​ന്നു? (സങ്കീ. 56:3, 4; മത്താ. 17:20, 21; 19:26)

കഥ 84

ഒരു ദൂതൻ മറിയയെ സന്ദർശിക്കുന്നു

  1. ഈ ചിത്ര​ത്തിൽ കാണുന്ന സ്‌ത്രീ ആരാണ്‌?

  2. ഗബ്രീ​യേൽ മറിയ​യോട്‌ എന്താണു പറയു​ന്നത്‌?

  3. ഒരു പുരു​ഷ​നോ​ടൊ​പ്പം ജീവി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മറിയ​യ്‌ക്ക്‌ ഒരു കുട്ടി ജനിക്കും എന്ന്‌ ഗബ്രീ​യേൽ അവളോ​ടു വിശദീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

  4. മറിയ തന്റെ ബന്ധുവായ എലീശ​ബെ​ത്തി​നെ സന്ദർശി​ക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  5. മറിയ​യ്‌ക്ക്‌ ഒരു കുഞ്ഞു​ണ്ടാ​കാൻ പോകു​ക​യാ​ണെ​ന്നു മനസ്സി​ലാ​ക്കു​മ്പോൾ യോ​സേഫ്‌ എന്തു വിചാ​രി​ക്കു​ന്നു, എന്നാൽ അവൻ മനസ്സു മാറ്റു​ന്നത്‌ എന്തു​കൊണ്ട്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ലൂക്കൊസ്‌ 1:26-56 വായി​ക്കു​ക.

    1. (എ) ദൈവ​പു​ത്ര​ന്റെ ജീവൻ ആത്മമണ്ഡ​ല​ത്തിൽനി​ന്നു മാറ്റ​പ്പെ​ട്ട​പ്പോൾ മറിയ​യു​ടെ അണ്ഡത്തിൽ ഉണ്ടായി​രു​ന്ന ഏതൊരു ആദാമ്യ അപൂർണ​ത​യെ​യും സംബന്ധിച്ച്‌ ലൂക്കൊസ്‌ 1:35 എന്തു സൂചി​പ്പി​ക്കു​ന്നു? (ഹഗ്ഗാ. 2:11-13; യോഹ. 6:69; എബ്രാ. 7:26; 10:5)

    2. (ബി) ജനനത്തി​നു മുമ്പു​ത​ന്നെ യേശു​വി​നു ബഹുമതി ലഭിച്ചത്‌ എങ്ങനെ? (ലൂക്കൊ. 1:41-43)

    3. (സി) ഇന്ന്‌ പ്രത്യേക സേവന പദവികൾ ലഭിക്കുന്ന ക്രിസ്‌ത്യാ​നി​കൾക്കു​വേണ്ടി മറിയ എന്ത്‌ ഉത്തമ മാതൃക പ്രദാനം ചെയ്‌തു? (ലൂക്കൊ. 1:38, 46-49; 17:10; സദൃ. 11:2)

  2. മത്തായി 1:18-25 വായി​ക്കു​ക.

    യേശുവിന്‌ ഇമ്മാനൂ​വേൽ എന്ന വ്യക്തി​പ​ര​മാ​യ നാമം നൽക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും ഒരു മനുഷ്യൻ എന്ന നിലയിൽ അവൻ നിർവ​ഹി​ച്ച ധർമം ആ പേരിന്റെ അർഥത്തി​നു ചേർച്ച​യിൽ ആയിരി​ക്കു​ന്നത്‌ എങ്ങനെ? (മത്താ. 1:22, 23; യോഹ. 14:8-10; എബ്രാ. 1:1-3)

കഥ 85

യേശു ഒരു തൊഴു​ത്തിൽ ജനിക്കുന്നു

  1. ഈ ചിത്ര​ത്തിൽ കാണുന്ന ശിശു ആരാണ്‌, മറിയ അവനെ എവി​ടെ​യാ​ണു കിടത്തു​ന്നത്‌?

  2. യേശു മൃഗങ്ങളെ കെട്ടുന്ന ഒരു തൊഴു​ത്തിൽ പിറന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  3. തൊഴു​ത്തി​ലേ​ക്കു പ്രവേ​ശി​ക്കു​ന്ന​താ​യി ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന ഈ പുരു​ഷ​ന്മാർ ആരാണ്‌, ഒരു ദൂതൻ അവരോട്‌ എന്താണു പറഞ്ഞത്‌?

  4. യേശു വിശേ​ഷ​ത​യു​ള്ള​വൻ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  5. യേശു​വി​നെ ദൈവ​പു​ത്രൻ എന്നു വിളി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ലൂക്കൊസ്‌ 2:1-20 വായി​ക്കു​ക.

    1. (എ) യേശു​വി​ന്റെ ജനനം സംബന്ധിച്ച പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യിൽ ഔഗു​സ്‌തൊസ്‌ കൈസർ എന്തു പങ്കാണു വഹിച്ചത്‌? (ലൂക്കൊ. 2:1-5; മീഖാ 5:2)

    2. (ബി) “ദൈവ​പ്ര​സാ​ദ​മു​ള്ള മനുഷ്യർ” എന്നു വിളി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ കൂട്ടത്തിൽ ഒരു വ്യക്തി ഉൾപ്പെ​ടാൻ ഇടയാ​യി​ത്തീർന്നേ​ക്കാ​വു​ന്നത്‌ എങ്ങനെ? (ലൂക്കൊ. 2:14; മത്താ. 16:24; യോഹ. 17:3; പ്രവൃ. 3:19; എബ്രാ. 11:6)

    3. (സി) എളിയ​വ​രാ​യ ആ യഹൂദ്യ ആട്ടിട​യ​ന്മാർക്ക്‌ ഒരു രക്ഷിതാ​വി​ന്റെ ജനനത്തിൽ ആഹ്ലാദി​ക്കാൻ കാരണം ഉണ്ടായി​രു​ന്നെ​ങ്കിൽ, ഇന്നു ദൈവ​ദാ​സർക്ക്‌ സന്തോ​ഷി​ക്കാ​നു​ള്ള ഏറെ മഹത്തായ എന്തു കാരണ​മാണ്‌ ഉള്ളത്‌? (ലൂക്കൊ. 2:10, 11; എഫെ. 3:8, 9; വെളി. 11:15; 14:6)

കഥ 86

ഒരു നക്ഷത്രം വഴികാ​ണി​ച്ചു കൊടുക്കുന്നു

  1. ചിത്ര​ത്തിൽ കാണുന്ന ഈ മനുഷ്യർ ആരാണ്‌, അവരിൽ ഒരാൾ ശോഭ​യു​ള്ള ഒരു നക്ഷത്രം ചൂണ്ടി​ക്കാ​ണി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  2. ഹെരോ​ദാ രാജാവ്‌ ആകെ അസ്വസ്ഥ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌, അവൻ എന്തു ചെയ്യുന്നു?

  3. ശോഭ​യു​ള്ള നക്ഷത്രം ആ മനുഷ്യ​രെ എവി​ടേ​ക്കാ​ണു നയിക്കു​ന്നത്‌, എന്നാൽ അവർ മറ്റൊരു വഴിയാ​യി സ്വന്ത ദേശ​ത്തേ​ക്കു മടങ്ങി​പ്പോ​കു​ന്നത്‌ എന്തു​കൊണ്ട്‌?

  4. ഹെരോ​ദാവ്‌ എന്തു കൽപ്പന പുറ​പ്പെ​ടു​വി​ക്കു​ന്നു, എന്തു​കൊണ്ട്‌?

  5. യഹോവ യോ​സേ​ഫി​നോട്‌ എന്തു ചെയ്യാ​നാ​ണു പറയു​ന്നത്‌?

  6. ആ പുതിയ നക്ഷത്രം പ്രകാ​ശി​ക്കാൻ ഇടയാ​ക്കി​യത്‌ ആരാണ്‌, എന്തു​കൊണ്ട്‌?

കൂടുതലായ ചോദ്യം:

  1. മത്തായി 2:1-23 വായി​ക്കു​ക.

    വിദ്വാന്മാർ സന്ദർശി​ക്കു​മ്പോൾ യേശു​വിന്‌ എത്ര പ്രായ​മു​ണ്ടാ​യി​രു​ന്നു, അവൻ അപ്പോൾ എവി​ടെ​യാ​ണു പാർത്തി​രു​ന്നത്‌? (മത്താ. 2:1, 11, 16)

കഥ 87

ബാലനായ യേശു ആലയത്തിൽ

  1. ഈ ചിത്ര​ത്തിൽ കാണുന്ന യേശു​വിന്‌ എത്ര പ്രായ​മുണ്ട്‌, അവൻ എവി​ടെ​യാണ്‌?

  2. എല്ലാ വർഷവും യോ​സേഫ്‌ തന്റെ കുടും​ബ​ത്തോ​ടൊ​പ്പം എന്തു ചെയ്യുന്നു?

  3. മടക്കയാ​ത്ര​യിൽ ഒരു ദിവസത്തെ വഴി പിന്നി​ട്ട​ശേ​ഷം യോ​സേ​ഫും മറിയ​യും യെരൂ​ശ​ലേ​മി​ലേ​ക്കു മടങ്ങി​പ്പോ​കു​ന്നത്‌ എന്തു​കൊണ്ട്‌?

  4. യോ​സേ​ഫും മറിയ​യും യേശു​വി​നെ എവിടെ കണ്ടെത്തു​ന്നു, അവി​ടെ​യു​ള്ള ആളുകൾ അത്ഭുത​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  5. യേശു തന്റെ അമ്മയായ മറിയ​യോട്‌ എന്താണു പറയു​ന്നത്‌?

  6. ദൈവ​ത്തെ​ക്കു​റി​ച്ചു പഠിക്കുന്ന കാര്യ​ത്തിൽ നമുക്ക്‌ എങ്ങനെ യേശു​വി​നെ​പ്പോ​ലെ ആയിരി​ക്കാൻ കഴിയും?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ലൂക്കൊസ്‌ 2:41-52 വായി​ക്കു​ക.

    1. (എ) വാർഷിക പെരു​ന്നാ​ളു​ക​ളിൽ പുരു​ഷ​ന്മാർ മാത്രം സംബന്ധി​ച്ചാൽ മതി​യെ​ന്നാ​ണു ന്യായ​പ്ര​മാ​ണം അനുശാ​സി​ച്ചി​രു​ന്ന​തെ​ങ്കി​ലും യോ​സേ​ഫും മറിയ​യും ഇന്നത്തെ മാതാ​പി​താ​ക്കൾക്ക്‌ എന്ത്‌ ഉത്തമ മാതൃക വെച്ചു? (ലൂക്കൊ. 2:41; ആവ. 16:16; 31:12, 13; സദൃ. 22:6)

    2. (ബി) മാതാ​പി​താ​ക്കൾക്ക്‌ കീഴ്‌പെ​ട്ടി​രി​ക്കു​ന്ന കാര്യ​ത്തിൽ യേശു ഇന്നത്തെ കുട്ടി​കൾക്ക്‌ ഒരു നല്ല മാതൃക വെച്ചത്‌ എങ്ങനെ? (ലൂക്കൊ. 2:51; ആവ. 5:16; സദൃ. 23:22; കൊലൊ. 3:20)

  2. മത്തായി 13:53-56 വായി​ക്കു​ക.

    ബൈബിളിൽ പേർ പരാമർശി​ച്ചി​രി​ക്കു​ന്ന യേശു​വി​ന്റെ നാല്‌ ജഡിക സഹോ​ദ​ര​ന്മാർ ആരെല്ലാം, അവരിൽ രണ്ടുപേർ പിന്നീട്‌ ക്രിസ്‌തീ​യ സഭയിൽ ഉപയോ​ഗി​ക്ക​പ്പെ​ട്ടത്‌ എങ്ങനെ? (മത്താ. 13:55; പ്രവൃ. 12:17; 15:6, 13; 21:18; ഗലാ. 1:19; യാക്കോ. 1:1; യൂദാ 1)

കഥ 88

യോഹ​ന്നാൻ യേശു​വി​നെ സ്‌നാനപ്പെടുത്തുന്നു

  1. ചിത്ര​ത്തിൽ കാണുന്ന ഈ രണ്ടു മനുഷ്യർ ആരാണ്‌?

  2. ഒരു വ്യക്തി സ്‌നാ​പ​ന​മേൽക്കു​ന്നത്‌ എങ്ങനെ?

  3. യോഹ​ന്നാൻ സാധാ​ര​ണ​ഗ​തി​യിൽ ആരെയാ​ണു സ്‌നാ​ന​പ്പെ​ടു​ത്തു​ന്നത്‌?

  4. ഏതു പ്രത്യേക കാരണ​ത്താ​ലാണ്‌ യേശു തന്നെ സ്‌നാ​ന​പ്പെ​ടു​ത്താൻ യോഹ​ന്നാ​നോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌?

  5. യേശു സ്‌നാ​പ​ന​മേ​റ്റ​തിൽ താൻ സന്തുഷ്ട​നാ​ണെ​ന്നു ദൈവം പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

  6. യേശു 40 ദിവസ​ത്തേക്ക്‌ ഏകാന്ത​മാ​യ ഒരു സ്ഥലത്തേക്കു പോകു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  7. യേശു​വി​ന്റെ ആദ്യ അനുഗാ​മി​ക​ളിൽ അഥവാ ശിഷ്യ​ന്മാ​രിൽ ചിലർ ആരെല്ലാം, അവന്റെ ഒന്നാമത്തെ അത്ഭുതം ഏത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. മത്തായി 3:13-17 വായി​ക്കു​ക.

    തന്റെ ശിഷ്യ​രു​ടെ സ്‌നാ​പ​ന​ത്തി​നാ​യി യേശു എന്തു മാതൃക വെച്ചു? (സങ്കീ. 40:7, 8; മത്താ. 28:19, 20; ലൂക്കൊ. 3:21, 22)

  2. മത്തായി 4:1-11 വായി​ക്കു​ക.

    യേശു തിരു​വെ​ഴു​ത്തു​കൾ സമർഥ​മാ​യി ഉപയോ​ഗി​ച്ചത്‌ ബൈബിൾ ക്രമമാ​യി പഠിക്കാൻ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (മത്താ. 4:5-7; 2 പത്രൊ. 3:17, 18; 1 യോഹ. 4:1)

  3. യോഹ​ന്നാൻ 1:29-51 വായി​ക്കു​ക.

    ആരിലേക്കാണ്‌ യോഹ​ന്നാൻ സ്‌നാ​പ​കൻ തന്റെ ശിഷ്യ​ന്മാ​രെ നയിച്ചത്‌, ഇന്ന്‌ നമുക്ക്‌ അവനെ എങ്ങനെ അനുക​രി​ക്കാൻ കഴിയും? (യോഹ. 1:29, 35, 36; 3:30; മത്താ. 23:10)

  4. യോഹ​ന്നാൻ 2:1-12 വായി​ക്കു​ക.

    യഹോവ തന്റെ ദാസരിൽനിന്ന്‌ ഒരു നന്മയും പിടി​ച്ചു​വെ​ക്കു​ന്നി​ല്ലെന്ന്‌ യേശു​വി​ന്റെ ഒന്നാമത്തെ അത്ഭുതം പ്രകട​മാ​ക്കി​യത്‌ എങ്ങനെ? (യോഹ. 2:9, 10; സങ്കീ. 84:11; യാക്കോ. 1:17)

കഥ 89

യേശു ആലയം ശുദ്ധിയാക്കുന്നു

  1. മൃഗങ്ങ​ളെ​യും പക്ഷിക​ളെ​യും ആലയത്തിൽവെ​ച്ചു വിൽക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  2. യേശു​വി​നു ദേഷ്യം വരുന്നത്‌ എന്തു​കൊണ്ട്‌?

  3. നിങ്ങൾക്ക്‌ ചിത്ര​ത്തിൽ കാണാൻ കഴിയു​ന്ന​തു​പോ​ലെ, യേശു എന്തു ചെയ്യുന്നു, പ്രാവു​ക​ളെ വിൽക്കു​ന്ന​വ​രോട്‌ അവൻ എന്താണു കൽപ്പി​ക്കു​ന്നത്‌?

  4. യേശു​വി​ന്റെ പ്രവൃത്തി കാണു​മ്പോൾ അവന്റെ അനുഗാ​മി​കൾ എന്ത്‌ ഓർമി​ക്കു​ന്നു?

  5. ഗലീല​യ്‌ക്കു മടങ്ങി​പ്പോ​കു​ന്ന വഴിക്ക്‌ യേശു ഏതു സ്ഥലത്തു​കൂ​ടെ​യാണ്‌ സഞ്ചരി​ക്കു​ന്നത്‌?

കൂടുതലായ ചോദ്യം:

  1. യോഹ​ന്നാൻ 2:13-25 വായി​ക്കു​ക.

    ആലയത്തിലെ പണമി​ട​പാ​ടു​കാ​രോ​ടുള്ള യേശു​വി​ന്റെ കഠിന കോപം പരിഗ​ണി​ക്കു​മ്പോൾ, രാജ്യ​ഹാ​ളി​ലെ വ്യാപാര ഇടപാ​ടു​കൾ സംബന്ധിച്ച ഉചിത​മാ​യ വീക്ഷണം എന്താണ്‌? (യോഹ. 2:15, 16; 1 കൊരി. 10:24, 31-33)

കഥ 90

കിണറ്റി​ങ്ക​ലെ സ്‌ത്രീയോടുകൂടെ

  1. യേശു ശമര്യ​യി​ലെ ഒരു കിണറി​ന​രി​കെ വന്നിരി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അവി​ടെ​യു​ള്ള ഒരു സ്‌ത്രീ​യോട്‌ അവൻ എന്താണു പറയു​ന്നത്‌?

  2. സ്‌ത്രീ എന്തു​കൊ​ണ്ടാണ്‌ ആശ്ചര്യ​പ്പെ​ടു​ന്നത്‌, യേശു അവളോട്‌ എന്തു പറയുന്നു, എന്തു​കൊണ്ട്‌?

  3. യേശു ഏതു തരം വെള്ള​ത്തെ​ക്കു​റി​ച്ചു പറയു​ന്നു​വെ​ന്നാണ്‌ സ്‌ത്രീ വിചാ​രി​ക്കു​ന്നത്‌, എന്നാൽ വാസ്‌ത​വ​ത്തിൽ അവൻ ഏതു വെള്ള​ത്തെ​ക്കു​റി​ച്ചാ​ണു പറയു​ന്നത്‌?

  4. യേശു​വിന്‌ തന്നെക്കു​റിച്ച്‌ അറിയാ​വു​ന്ന കാര്യങ്ങൾ കേൾക്കു​മ്പോൾ സ്‌ത്രീ വിസ്‌മ​യി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, യേശു​വിന്‌ ഈ വിവരങ്ങൾ എങ്ങനെ ലഭിച്ചു?

  5. കിണറ്റി​ങ്ക​ലെ സ്‌ത്രീ​യെ​ക്കു​റി​ച്ചു​ള്ള വിവര​ണ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പാഠങ്ങൾ പഠിക്കാൻ കഴിയും?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. യോഹ​ന്നാൻ 4:5-43 വായി​ക്കു​ക.

    1. (എ) യേശു​വി​ന്റെ മാതൃക പിൻപ​റ്റി​ക്കൊണ്ട്‌ നാം ഒരു വ്യത്യ​സ്‌ത വർഗത്തി​ലോ സാമൂ​ഹി​ക പശ്ചാത്ത​ല​ത്തി​ലോ പെട്ടവ​രോട്‌ എങ്ങനെ​യു​ള്ള മനോ​ഭാ​വം പ്രകട​മാ​ക്ക​ണം? (യോഹ. 4:9; 1 കൊരി. 9:22; 1 തിമൊ. 2:3, 4; തീത്തൊ. 2:11)

    2. (ബി) യേശു​വി​ന്റെ ശിഷ്യ​നാ​യി​ത്തീ​രു​ന്ന ഒരു വ്യക്തിക്ക്‌ എന്തെല്ലാം ആത്മീയ പ്രയോ​ജ​ന​ങ്ങൾ ലഭിക്കു​ന്നു? (യോഹ. 4:14; യെശ. 58:11; 2 കൊരി. 4:16)

    3. (സി) താൻ മനസ്സി​ലാ​ക്കി​യ കാര്യങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ ആകാംക്ഷ ഉള്ളവളാ​യി​രു​ന്ന ശമര്യ​സ്‌ത്രീ​യെ​പ്പോ​ലെ വിലമ​തി​പ്പു​ള്ള​വ​രാ​യി​രി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? (യോഹ. 4:7, 28; മത്താ. 6:33; ലൂക്കൊ. 10:40-42)

കഥ 91

യേശു ഒരു മലയിൽവെച്ച്‌ പഠിപ്പിക്കുന്നു

  1. യേശു എവി​ടെ​വെ​ച്ചു പഠിപ്പി​ക്കു​ന്ന​താ​യി​ട്ടാണ്‌ ഈ ചിത്ര​ത്തിൽ നാം കാണു​ന്നത്‌, അവനോട്‌ ഏറ്റവും അടുത്തു​ചേർന്ന്‌ ഇരിക്കു​ന്ന​വർ ആരാണ്‌?

  2. 12 അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ പേരുകൾ എന്തെല്ലാം?

  3. യേശു പ്രസം​ഗി​ക്കു​ന്ന രാജ്യ​മെന്ത്‌?

  4. എന്തിനു​വേ​ണ്ടി പ്രാർഥി​ക്കാ​നാണ്‌ യേശു ആളുകളെ പഠിപ്പി​ക്കു​ന്നത്‌?

  5. ആളുകൾ പരസ്‌പ​രം എങ്ങനെ പെരു​മാ​റ​ണം എന്നതു സംബന്ധിച്ച്‌ യേശു എന്തു പറയുന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. മത്തായി 5:1-12 വായി​ക്കു​ക.

    നാം നമ്മുടെ ആത്മീയ ആവശ്യം സംബന്ധിച്ച്‌ ബോധ​വാ​ന്മാ​രാ​ണെന്ന്‌ ഏതു വിധങ്ങ​ളിൽ നമുക്കു പ്രകട​മാ​ക്കാൻ കഴിയും? (മത്താ. 5:3, NW; റോമ. 10:13-15; 1 തിമൊ. 4:13, 15, 16)

  2. മത്തായി 5:21-26 വായി​ക്കു​ക.

    സഹോദരങ്ങളുമായുള്ള നമ്മുടെ ബന്ധം യഹോ​വ​യു​മാ​യു​ള്ള നമ്മുടെ ബന്ധത്തെ ബാധി​ക്കു​ന്നു എന്ന സംഗതിക്ക്‌ മത്തായി 5:23, 24 ഊന്നൽ നൽകു​ന്നത്‌ എങ്ങനെ? (മത്താ. 6:14, 15; സങ്കീ. 133:1; കൊലൊ. 3:13; 1 യോഹ. 4:20)

  3. മത്തായി 6:1-8 വായി​ക്കു​ക.

    ക്രിസ്‌ത്യാനികൾ ഒഴിവാ​ക്കേണ്ട സ്വയനീ​തി​യു​ടെ ചില രൂപങ്ങൾ ഏതെല്ലാം? (ലൂക്കൊ. 18:11, 12; 1 കൊരി. 4:6, 7; 2 കൊരി. 9:7)

  4. മത്തായി 6:25-34 വായി​ക്കു​ക.

    ഭൗതിക കരുത​ലു​കൾക്കാ​യി നാം യഹോ​വ​യിൽ ആശ്രയി​ക്കേ​ണ്ട​തി​ന്റെ ആവശ്യം സംബന്ധിച്ച്‌ യേശു എന്തു പഠിപ്പി​ച്ചു? (പുറ. 16:4; സങ്കീ. 37:25; ഫിലി. 4:6)

  5. മത്തായി 7:1-11 വായി​ക്കു​ക.

    മത്തായി 7:5-ലെ ശക്തമായ ദൃഷ്ടാന്തം നമ്മെ എന്താണു പഠിപ്പി​ക്കു​ന്നത്‌? (സദൃ. 26:12; റോമ. 2:1; 14:10; യാക്കോ. 4:11, 12)

കഥ 92

യേശു മരിച്ച​വ​രെ ഉയിർപ്പിക്കുന്നു

  1. ഈ ചിത്ര​ത്തിൽ കാണുന്ന പെൺകു​ട്ടി​യു​ടെ പിതാവ്‌ ആരാണ്‌, അദ്ദേഹ​വും ഭാര്യ​യും വളരെ മനഃ​പ്ര​യാ​സ​ത്തി​ലാ​യത്‌ എന്തു​കൊണ്ട്‌?

  2. യേശു​വി​നെ കണ്ടെത്തു​മ്പോൾ യായീ​റൊസ്‌ എന്തു ചെയ്യുന്നു?

  3. യേശു യായീ​റൊ​സി​ന്റെ വീട്ടി​ലേ​ക്കു പോകു​മ്പോൾ എന്തു സംഭവി​ക്കു​ന്നു, യായീ​റൊ​സിന്‌ വഴിക്കു​വെച്ച്‌ എന്തു സന്ദേശ​മാ​ണു ലഭിക്കു​ന്നത്‌?

  4. യായീ​റൊ​സി​ന്റെ വീട്ടിൽ കൂടി​യി​രി​ക്കു​ന്ന ആളുകൾ യേശു​വി​നെ കളിയാ​ക്കി ചിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  5. മൂന്ന്‌ അപ്പൊ​സ്‌ത​ല​ന്മാ​രെ​യും പെൺകു​ട്ടി​യു​ടെ മാതാ​പി​താ​ക്ക​ളെ​യും കുട്ടി കിടക്കുന്ന മുറി​യി​ലേ​ക്കു കൊണ്ടു​പോ​യിട്ട്‌ യേശു എന്തു ചെയ്യുന്നു?

  6. മരിച്ച​വ​രിൽനിന്ന്‌ യേശു മറ്റാ​രെ​യും ഉയിർപ്പി​ച്ചി​ട്ടുണ്ട്‌, ഇത്‌ എന്തു കാണി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ലൂക്കൊസ്‌ 8:40-56 വായി​ക്കു​ക.

    രക്തസ്രാവമുണ്ടായിരുന്ന സ്‌ത്രീ​യോട്‌ യേശു മനസ്സലി​വും ന്യായ​യു​ക്ത​ത​യും പ്രകട​മാ​ക്കി​യത്‌ എങ്ങനെ, ഇന്നത്തെ ക്രിസ്‌തീ​യ മൂപ്പന്മാർക്ക്‌ ഇതിൽനിന്ന്‌ എന്തു പഠിക്കാൻ കഴിയും? (ലൂക്കൊ. 8:43, 44, 47, 48; ലേവ്യ. 15:25-27; മത്താ. 9:12, 13; കൊലൊ. 3:12-14)

  2. ലൂക്കൊസ്‌ 7:11-17 വായി​ക്കു​ക.

    പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമാ​യി​രി​ക്കു​ന്ന​വർക്ക്‌ നയിനി​ലെ വിധവ​യോ​ടു​ള്ള യേശു​വി​ന്റെ പ്രതി​ക​ര​ണ​ത്തിൽനിന്ന്‌ വലിയ ആശ്വാസം കണ്ടെത്താൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? (ലൂക്കൊ. 7:13; 2 കൊരി. 1:3, 4; എബ്രാ. 4:15)

  3. യോഹ​ന്നാൻ 11:17-44 വായി​ക്കു​ക.

    പ്രിയപ്പെട്ട ഒരാളു​ടെ മരണത്തിൽ ദുഃഖി​ക്കു​ന്ന​തു സ്വാഭാ​വി​ക​മാ​ണെന്ന്‌ യേശു പ്രകട​മാ​ക്കി​യത്‌ എങ്ങനെ? (യോഹ. 11:33-36, 38; 2 ശമൂ. 18:33; 19:1-4)

കഥ 93

യേശു അനേകർക്ക്‌ ആഹാരം നൽകുന്നു

  1. യോഹ​ന്നാൻ സ്‌നാ​പ​കന്‌ ഭയങ്കര​മാ​യ എന്തു സംഗതി സംഭവി​ച്ചി​രി​ക്കു​ന്നു, ഇത്‌ അറിയു​മ്പോൾ യേശു​വിന്‌ എന്തു തോന്നു​ന്നു?

  2. യേശു തന്നെ അനുഗ​മി​ച്ച ജനക്കൂ​ട്ട​ത്തിന്‌ ആഹാരം നൽകു​ന്നത്‌ എങ്ങനെ, എത്രമാ​ത്രം ആഹാരം ബാക്കി വരുന്നു?

  3. ശിഷ്യ​ന്മാർ രാത്രി​യിൽ ഭയപ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌, പത്രൊ​സിന്‌ എന്തു സംഭവി​ക്കു​ന്നു?

  4. യേശു ആയിര​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ രണ്ടാമത്തെ തവണ ഭക്ഷണം നൽകു​ന്നത്‌ എങ്ങനെ?

  5. യേശു ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാ​വെന്ന നിലയിൽ ഭൂമിയെ ഭരിക്കു​മ്പോൾ അത്‌ വളരെ മഹത്തര​മാ​യി​രി​ക്കു​മെന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. മത്തായി 14:1-32 വായി​ക്കു​ക.

    1. (എ) മത്തായി 14:23-32-ലെ വിവരണം പത്രൊ​സി​ന്റെ വ്യക്തി​ത്വം സംബന്ധിച്ച്‌ എന്ത്‌ ഉൾക്കാ​ഴ്‌ച പ്രദാനം ചെയ്യുന്നു?

    2. (ബി) പത്രൊസ്‌ പക്വത പ്രാപി​ക്കു​ക​യും തന്റെ എടുത്തു​ചാ​ട്ട സ്വഭാവം മാറ്റി​യെ​ടു​ക്കു​ക​യും ചെയ്‌തു എന്ന്‌ തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (മത്താ. 14:27-30; യോഹ. 18:10; 21:7; പ്രവൃ. 2:14, 37-40; 1 പത്രൊ. 5:6, 10)

  2. മത്തായി 15:29-38 വായി​ക്കു​ക.

    തന്റെ പിതാ​വിൽനി​ന്നു​ള്ള ഭൗതിക കരുത​ലു​ക​ളോട്‌ യേശു ആദരവു പ്രകട​മാ​ക്കി​യത്‌ എങ്ങനെ? (മത്താ. 15:37; യോഹ. 6:12; കൊലൊ. 3:15)

  3. യോഹ​ന്നാൻ 6:1-21 വായി​ക്കു​ക.

    ക്രിസ്‌ത്യാനികൾക്ക്‌ ഇന്ന്‌ ഗവൺമെ​ന്റി​നോ​ടു​ള്ള ബന്ധത്തിൽ യേശു​വി​ന്റെ മാതൃക എങ്ങനെ പിൻപ​റ്റാൻ കഴിയും? (യോഹ. 6:15; മത്താ. 22:21; റോമ. 12:2; 13:1-4)

കഥ 94

അവൻ കൊച്ചു​കു​ട്ടി​ക​ളെ സ്‌നേഹിക്കുന്നു

  1. നീണ്ട ഒരു യാത്ര കഴിഞ്ഞ്‌ മടങ്ങി​വ​രു​ന്ന വഴിക്ക്‌ അപ്പൊ​സ്‌ത​ല​ന്മാർ എന്തി​നെ​ക്കു​റി​ച്ചാ​ണു തർക്കി​ക്കു​ന്നത്‌?

  2. യേശു ഒരു കൊച്ചു​കു​ട്ടി​യെ വിളിച്ച്‌ അപ്പൊ​സ്‌ത​ല​ന്മാ​രു​ടെ നടുവിൽ നിറു​ത്തു​ന്നത്‌ എന്തു​കൊണ്ട്‌?

  3. അപ്പൊ​സ്‌ത​ല​ന്മാർ ഏതു വിധത്തിൽ കുട്ടി​ക​ളെ​പ്പോ​ലെ ആയിരി​ക്കാൻ പഠി​ക്കേ​ണ്ട​തുണ്ട്‌?

  4. താൻ കുട്ടി​ക​ളെ സ്‌നേ​ഹി​ക്കു​ന്നു​വെന്ന്‌ ഏതാനും മാസങ്ങൾക്കു ശേഷം യേശു പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. മത്തായി 18:1-4 വായി​ക്കു​ക.

    യേശു പഠിപ്പി​ക്കാ​നാ​യി ദൃഷ്ടാ​ന്ത​ങ്ങൾ ഉപയോ​ഗി​ച്ചത്‌ എന്തു​കൊണ്ട്‌? (മത്താ. 13:34, 36; മർക്കൊ. 4:33, 34)

  2. മത്തായി 19:13-15 വായി​ക്കു​ക.

    രാജ്യാനുഗ്രഹങ്ങളിൽ പങ്കുപ​റ്റ​ണ​മെ​ങ്കിൽ കൊച്ചു​കു​ട്ടി​ക​ളു​ടെ ഏതു ഗുണങ്ങൾ നാം അനുക​രി​ക്ക​ണം? (സങ്കീ. 25:9; 138:6; 1 കൊരി. 14:20)

  3. മർക്കൊസ്‌ 9:33-37 വായി​ക്കു​ക.

    പ്രമുഖ സ്ഥാനങ്ങൾ ആഗ്രഹി​ക്കു​ന്ന​തു സംബന്ധിച്ച്‌ യേശു തന്റെ ശിഷ്യ​ന്മാ​രെ എന്തു പഠിപ്പി​ച്ചു? (മർക്കൊ. 9:35; മത്താ. 20:25, 26; ഗലാ. 6:3; ഫിലി. 2:5-8)

  4. മർക്കൊസ്‌ 10:13-16 വായി​ക്കു​ക.

    യേശു എത്രമാ​ത്രം സമീപി​ക്കാൻ കൊള്ളാ​വു​ന്ന​വ​നാ​യി​രു​ന്നു, ക്രിസ്‌തീ​യ മൂപ്പന്മാർക്ക്‌ അവന്റെ മാതൃ​ക​യിൽനിന്ന്‌ എന്തു പഠിക്കാൻ കഴിയും? (മർക്കൊ. 6:30-34; ഫിലി. 2:1-4; 1 തിമൊ. 4:12)

കഥ 95

യേശു പഠിപ്പി​ക്കു​ന്ന വിധം

  1. ഒരു മനുഷ്യൻ യേശു​വി​നോട്‌ എന്തു ചോദ്യം ചോദി​ക്കു​ന്നു, എന്തു​കൊണ്ട്‌?

  2. ചില​പ്പോൾ യേശു എന്ത്‌ ഉപയോ​ഗിച്ച്‌ ആളുകളെ പഠിപ്പി​ക്കു​ന്നു, യഹൂദ​രെ​യും ശമര്യ​രെ​യും കുറിച്ച്‌ എന്തു സംഗതി നാം ഇതി​നോ​ട​കം മനസ്സി​ലാ​ക്കി കഴിഞ്ഞു?

  3. യേശു പറയുന്ന കഥയിൽ, യെരീ​ഹോ​വി​ലേ​ക്കു​ള്ള വഴിയി​ലൂ​ടെ സഞ്ചരി​ക്കു​ന്ന ഒരു യഹൂദന്‌ എന്തു സംഭവി​ക്കു​ന്നു?

  4. ഒരു യഹൂദ പുരോ​ഹി​ത​നും ലേവ്യ​നും ആ വഴി വരു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  5. പരി​ക്കേ​റ്റു കിടക്കുന്ന യഹൂദനെ സഹായി​ക്കു​ന്ന​താ​യി ഈ ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌ ആരെയാണ്‌?

  6. കഥ പറഞ്ഞു​തീർത്ത ശേഷം യേശു ഏതു ചോദ്യം ചോദി​ക്കു​ന്നു, ആ മനുഷ്യൻ എന്ത്‌ ഉത്തരം പറയുന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. ലൂക്കൊസ്‌ 10:25-37 വായി​ക്കു​ക.

    1. (എ) നേരിട്ട്‌ ഉത്തരം നൽകു​ന്ന​തി​നു പകരം, ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ ന്യായ​വാ​ദം ചെയ്യാൻ ന്യായ​പ്ര​മാ​ണ​ത്തിൽ വിദഗ്‌ധ​നാ​യ ഒരാളെ യേശു സഹായി​ച്ചത്‌ എങ്ങനെ? (ലൂക്കൊ. 10:26; മത്താ. 16:13-16)

    2. (ബി) തന്റെ ശ്രോ​താ​ക്ക​ളു​ടെ മുൻവി​ധി​യെ ഇല്ലാതാ​ക്കാൻ യേശു ദൃഷ്ടാ​ന്ത​ങ്ങൾ ഉപയോ​ഗി​ച്ചത്‌ എങ്ങനെ? (ലൂക്കൊ. 10:36, 37; 18:9-14; തീത്തൊ. 1:9)

കഥ 96

യേശു രോഗി​ക​ളെ സുഖപ്പെടുത്തുന്നു

  1. ദേശത്തു​ട​നീ​ളം സഞ്ചരി​ക്കു​ന്ന​തി​നി​ട​യിൽ യേശു എന്തു ചെയ്യുന്നു?

  2. സ്‌നാ​പ​ന​മേറ്റ്‌ ഏതാണ്ട്‌ മൂന്നു വർഷത്തി​നു ശേഷം യേശു തന്റെ അപ്പൊ​സ്‌ത​ല​ന്മാ​രോട്‌ എന്തു പറയുന്നു?

  3. ഈ ചിത്ര​ത്തിൽ കാണുന്ന ആളുകൾ ആരാണ്‌, യേശു ഈ സ്‌ത്രീ​ക്കു​വേ​ണ്ടി എന്താണു ചെയ്യു​ന്നത്‌?

  4. മതനേ​താ​ക്ക​ന്മാ​രു​ടെ എതിർപ്പു​ക​ളോ​ടു​ള്ള യേശു​വി​ന്റെ പ്രതി​ക​ര​ണം അവർ നാണിച്ചു പോകാൻ ഇടയാ​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  5. യേശു​വും അപ്പൊ​സ്‌ത​ല​ന്മാ​രും യെരീ​ഹോ പട്ടണത്തിന്‌ അടുത്ത്‌ ആയിരി​ക്കു​മ്പോൾ കണ്ണുകാ​ണാ​ത്ത രണ്ടു ഭിക്ഷക്കാർക്കു​വേ​ണ്ടി യേശു എന്തു ചെയ്യുന്നു?

  6. യേശു അത്ഭുതങ്ങൾ ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. മത്തായി 15:30, 31 വായി​ക്കു​ക.

    യഹോവയുടെ ശക്തിയു​ടെ എന്ത്‌ അത്ഭുത​ക​ര​മാ​യ പ്രകട​ന​മാണ്‌ യേശു​വി​ലൂ​ടെ നമുക്കു കാണാൻ സാധി​ക്കു​ന്നത്‌, പുതിയ ലോക​ത്തി​ലേ​ക്കാ​യി യഹോവ വാഗ്‌ദാ​നം ചെയ്‌തി​ട്ടു​ള്ള കാര്യങ്ങൾ സംബന്ധിച്ച നമ്മുടെ അറിവി​നെ അത്‌ എങ്ങനെ ബാധി​ക്ക​ണം? (സങ്കീ. 37:29; യെശ. 33:24)

  2. ലൂക്കൊസ്‌ 13:10-17 വായി​ക്കു​ക.

    യേശു തന്റെ ഏറ്റവും വലിയ അത്ഭുത​ങ്ങ​ളിൽ ചിലത്‌ ശബ്ബത്തി​ലാണ്‌ ചെയ്‌തത്‌ എന്ന വസ്‌തുത തന്റെ സഹസ്രാബ്ദ വാഴ്‌ച​ക്കാ​ലത്ത്‌ അവൻ മനുഷ്യ​വർഗ​ത്തി​നു കൈവ​രു​ത്താൻ പോകുന്ന ആശ്വാ​സ​ത്തെ​ക്കു​റി​ച്ചു വെളി​പ്പെ​ടു​ത്തു​ന്നത്‌ എങ്ങനെ? (ലൂക്കൊ. 13:10-13; സങ്കീ. 46:9; മത്താ. 12:8; കൊലൊ. 2:16, 17; വെളി. 21:1-5എ)

  3. മത്തായി 20:29-34 വായി​ക്കു​ക.

    യേശു ഒരിക്ക​ലും ആളുകളെ സഹായി​ക്കാൻ കഴിയാ​ത്ത​ത്ര തിരക്കു​ള്ള​വൻ ആയിരു​ന്നി​ല്ല എന്ന്‌ ഈ വിവരണം കാണി​ക്കു​ന്നത്‌ എങ്ങനെ, നമുക്ക്‌ ഇതിൽനിന്ന്‌ എന്തു പഠിക്കാൻ കഴിയും? (ആവ. 15:7; യാക്കോ. 2:15, 16; 1 യോഹ. 3:17)

കഥ 97

യേശു രാജാ​വെന്ന നിലയിൽ വരുന്നു

  1. യേശു യെരൂ​ശ​ലേ​മി​ന​ടു​ത്തുള്ള ഒരു ചെറിയ ഗ്രാമ​ത്തി​ലേ​ക്കു വരു​മ്പോൾ അവൻ തന്റെ ശിഷ്യ​ന്മാ​രോട്‌ എന്തു ചെയ്യാൻ പറയുന്നു?

  2. യേശു യെരൂ​ശ​ലേ​മി​നോട്‌ അടുക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്ന​താ​യാ​ണു ചിത്ര​ത്തിൽ കാണു​ന്നത്‌?

  3. യേശു കണ്ണുകാ​ണാ​ത്ത​വ​രെ​യും മുടന്ത​രെ​യും സുഖ​പ്പെ​ടു​ത്തു​ന്ന​തു കാണു​മ്പോൾ കൊച്ചു​കു​ട്ടി​കൾ എന്തു ചെയ്യുന്നു?

  4. ദേഷ്യ​പ്പെ​ട്ടു നിൽക്കുന്ന പുരോ​ഹി​ത​ന്മാ​രോട്‌ യേശു എന്തു പറയുന്നു?

  5. യേശു​വി​നെ സ്‌തു​തി​ക്കു​ന്ന കുട്ടി​ക​ളെ​പ്പോ​ലെ ആയിരി​ക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

  6. ശിഷ്യ​ന്മാർ എന്ത്‌ അറിയാൻ ആഗ്രഹി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. മത്തായി 21:1-17 വായി​ക്കു​ക.

    1. (എ) രാജാ​വെന്ന നിലയി​ലു​ള്ള യേശു​വി​ന്റെ യെരൂ​ശ​ലേ​മി​ലേ​ക്കു​ള്ള പ്രവേ​ശ​നം റോമാ​ക്കാ​ല​ത്തെ ജയശ്രീ​ലാ​ളി​ത​രാ​യി മുന്നേ​റു​ന്ന ജനറൽമാ​രു​ടേ​തിൽനി​ന്നു തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എങ്ങനെ? (മത്താ. 21:4, 5; സെഖ. 9:9; ഫിലി. 2:5-8; കൊലൊ. 2:15)

    2. (ബി) യേശു ആലയത്തി​ലേ​ക്കു ചെന്ന​പ്പോൾ 118-ാം സങ്കീർത്ത​ന​ത്തിൽനിന്ന്‌ ഉദ്ധരിച്ച ഇസ്രാ​യേ​ല്യ ബാലന്മാ​രിൽനി​ന്നു കുട്ടി​കൾക്ക്‌ എന്തു പാഠം പഠിക്കാൻ കഴിയും? (മത്താ. 21:9, 15; സങ്കീ. 118:25, 26; 2 തിമൊ. 3:14; 2 പത്രൊ. 3:18)

  2. യോഹ​ന്നാൻ 12:12-16 വായി​ക്കു​ക.

    യേശുവിനെ വാഴ്‌ത്തി​പ്പാ​ടി​യ ആളുകൾ കുരു​ത്തോ​ല​കൾ കയ്യിൽ പിടി​ച്ചു​കൊ​ണ്ടു നിന്നത്‌ എന്തിനെ പ്രതീ​ക​പ്പെ​ടു​ത്തു​ന്നു? (യോഹ. 12:13; ഫിലി. 2:10; വെളി. 7:9, 10)

കഥ 98

ഒലീവ്‌ മലയിൽ

  1. ഈ ചിത്ര​ത്തിൽ യേശു ഏതാണ്‌, ആരാണ്‌ അവന്റെ കൂടെ​യു​ള്ളത്‌?

  2. ആലയത്തിൽവെച്ച്‌ പുരോ​ഹി​ത​ന്മാർ യേശു​വി​നെ എന്തു ചെയ്യാൻ ശ്രമിച്ചു, അവൻ അവരോട്‌ എന്തു പറഞ്ഞു?

  3. അപ്പൊ​സ്‌ത​ല​ന്മാർ യേശു​വി​നോട്‌ എന്താണു ചോദി​ക്കു​ന്നത്‌?

  4. യേശു സ്വർഗ​ത്തിൽ രാജാ​വാ​യി ഭരിക്കു​മ്പോൾ ഭൂമി​യിൽ സംഭവി​ക്കാൻ പോകുന്ന ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ യേശു തന്റെ അപ്പൊ​സ്‌ത​ല​ന്മാ​രോ​ടു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

  5. താൻ ഭൂമി​യി​ലെ സകല ദുഷ്ടത​യ്‌ക്കും അവസാനം വരുത്തു​ന്ന​തി​നു മുമ്പ്‌ എന്തു സംഭവി​ക്കു​മെ​ന്നാണ്‌ യേശു പറയു​ന്നത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. മത്തായി 23:1-39 വായി​ക്കു​ക.

    1. (എ) ലൗകിക സ്ഥാന​പ്പേ​രു​കൾ ഉപയോ​ഗി​ക്കു​ന്നത്‌ ഉചിത​മാ​യി​രു​ന്നേ​ക്കാം എന്ന്‌ തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക്രിസ്‌തീ​യ സഭയിൽ മുഖസ്‌തു​തി​പ​ര​മാ​യ സ്ഥാന​പ്പേ​രു​കൾ ഉപയോ​ഗി​ക്കു​ന്ന​തു സംബന്ധിച്ച്‌ മത്തായി 23:8-11-ലെ യേശു​വി​ന്റെ വാക്കുകൾ എന്തു സൂചി​പ്പി​ക്കു​ന്നു? (പ്രവൃ. 26:25; റോമ. 13:7; 1 പത്രൊ. 2:13, 14)

    2. (ബി) ആളുകൾ ക്രിസ്‌ത്യാ​നി​കൾ ആയിത്തീ​രു​ന്ന​തു തടയാൻ പരീശ​ന്മാർ എന്തു മാർഗ​മാണ്‌ ഉപയോ​ഗി​ച്ചത്‌, ആധുനിക കാലത്തെ മതനേ​താ​ക്ക​ന്മാർ സമാന​മാ​യ തന്ത്രങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ? (മത്താ. 23:13; ലൂക്കൊ. 11:52; യോഹ. 9:22; 12:42; 1 തെസ്സ. 2:16)

  2. മത്തായി 24:1-14 വായി​ക്കു​ക.

    1. (എ) മത്തായി 24:13-ൽ സഹിഷ്‌ണു​ത​യു​ടെ പ്രാധാ​ന്യം ഊന്നി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നത്‌ എങ്ങനെ?

    2. (ബി) മത്തായി 24:13-ലെ ‘അവസാനം’ എന്ന പദം എന്ത്‌ അർഥമാ​ക്കു​ന്നു? (മത്താ. 16:27; റോമ. 14:10-12; 2 കൊരി. 5:10)

  3. മർക്കൊസ്‌ 13:3-10 വായി​ക്കു​ക.

    മർക്കൊസ്‌ 13:10-ലെ ഏതു പ്രയോ​ഗ​മാണ്‌ സുവാർത്താ പ്രസം​ഗ​ത്തി​ന്റെ അടിയ​ന്തി​ര​ത​യെ സൂചി​പ്പി​ക്കു​ന്നത്‌, യേശു​വി​ന്റെ വാക്കുകൾ നമ്മെ എങ്ങനെ ബാധി​ക്ക​ണം? (റോമ. 13:11, 12; 1 കൊരി. 7:29-31; 2 തിമൊ. 4:2)

കഥ 99

ഒരു മാളികമുറിയിൽ

  1. ഈ ചിത്ര​ത്തിൽ കാണാൻ സാധി​ക്കു​ന്ന​തു​പോ​ലെ, യേശു​വും 12 അപ്പൊ​സ്‌ത​ല​ന്മാ​രും ഒരു വലിയ മാളി​ക​മു​റി​യിൽ ആയിരി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

  2. അവി​ടെ​നിന്ന്‌ ഇറങ്ങി​പ്പോ​കു​ന്ന ആൾ ആരാണ്‌, അവൻ എന്തു ചെയ്യാൻ പോകു​ക​യാണ്‌?

  3. പെസഹാ ഭക്ഷണം കഴിഞ്ഞ്‌ യേശു എന്ത്‌ പ്രത്യേക ഭക്ഷണം ആരംഭി​ക്കു​ന്നു?

  4. പെസഹാ ഇസ്രാ​യേ​ല്യ​രെ ഏതു സംഭവ​ത്തെ​ക്കു​റി​ച്ചാണ്‌ ഓർമി​പ്പി​ച്ചത്‌, ഈ പ്രത്യേക ഭക്ഷണം യേശു​വി​ന്റെ അനുഗാ​മി​ക​ളെ എന്തി​നെ​ക്കു​റി​ച്ചാണ്‌ ഓർമി​പ്പി​ക്കു​ന്നത്‌?

  5. കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണ​ത്തി​നു ശേഷം യേശു തന്റെ അനുഗാ​മി​ക​ളോട്‌ എന്തു പറയുന്നു, അവർ എന്തു ചെയ്യുന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. മത്തായി 26:14-30 വായി​ക്കു​ക.

    1. (എ) യേശു​വി​നെ യൂദാ ഒറ്റി​ക്കൊ​ടു​ത്ത​തു മനഃപൂർവ​മാ​യി​രു​ന്നു എന്ന്‌ മത്തായി 26:15 കാണി​ക്കു​ന്നത്‌ എങ്ങനെ?

    2. (ബി) യേശു​വി​ന്റെ ചൊരി​യ​പ്പെട്ട രക്തം ഏതു രണ്ട്‌ ഉദ്ദേശ്യം സാധി​ക്കു​ന്നു? (മത്താ. 26:27, 28; യിരെ. 31:31-33; എഫെ. 1:7; എബ്രാ. 9:19, 20)

  2. ലൂക്കൊസ്‌ 22:1-39 വായി​ക്കു​ക.

    ഏത്‌ അർഥത്തി​ലാണ്‌ യൂദാ​യിൽ സാത്താൻ കടന്നത്‌? (ലൂക്കൊ. 22:3; യോഹ. 13:2; പ്രവൃ. 1:24, 25)

  3. യോഹ​ന്നാൻ 13:1-20 വായി​ക്കു​ക.

    1. (എ) യോഹ​ന്നാൻ 13:2-ലെ വിവരണം അനുസ​രിച്ച്‌, യൂദായെ അവന്റെ പ്രവൃ​ത്തിക്ക്‌ കുറ്റ​പ്പെ​ടു​ത്താൻ കഴിയു​മോ, ദൈവ​ദാ​സ​ന്മാർക്ക്‌ ഇതിൽനിന്ന്‌ എന്തു പാഠമാ​ണു പഠിക്കാൻ കഴിയു​ന്നത്‌? (ഉല്‌പ. 4:7; 2 കൊരി. 2:11; ഗലാ. 6:1; യാക്കോ. 1:13, 14)

    2. (ബി) ശക്തമായ എന്തു പാഠമാണ്‌ സ്വന്തം മാതൃ​ക​യി​ലൂ​ടെ യേശു പഠിപ്പി​ച്ചത്‌? (യോഹ. 13:15; മത്താ. 23:11; 1 പത്രൊ. 2:21)

  4. യോഹ​ന്നാൻ 17:1-26 വായി​ക്കു​ക.

    തന്റെ അനുഗാ​മി​കൾ ‘ഒന്നാ​കേ​ണം’ എന്ന്‌ യേശു പ്രാർഥി​ച്ചത്‌ ഏത്‌ അർഥത്തി​ലാണ്‌? (യോഹ. 17:11, 21-23; റോമ. 13:8; 14:19; കൊലൊ. 3:14)

കഥ 100

യേശു തോട്ടത്തിൽ

  1. യേശു​വും അപ്പൊ​സ്‌ത​ല​ന്മാ​രും മാളി​ക​മു​റി​യിൽനിന്ന്‌ ഇറങ്ങി എവി​ടേ​ക്കാ​ണു പോകു​ന്നത്‌, യേശു അവരോട്‌ എന്തു ചെയ്യാൻ പറയുന്നു?

  2. അപ്പൊ​സ്‌ത​ല​ന്മാർ ഇരിക്കു​ന്നി​ട​ത്തേ​ക്കു തിരി​ച്ചു​വ​രു​മ്പോൾ യേശു എന്താണു കാണു​ന്നത്‌, ഇത്‌ എത്ര തവണ സംഭവി​ക്കു​ന്നു?

  3. ആരാണ്‌ തോട്ട​ത്തി​ലേ​ക്കു വരുന്നത്‌, യൂദാ ഈസ്‌ക​ര്യോ​ത്താ എന്തു ചെയ്യു​ന്ന​താ​യാ​ണു ചിത്ര​ത്തിൽ കാണു​ന്നത്‌?

  4. യൂദാ യേശു​വി​നെ ചുംബി​ക്കു​ന്നത്‌ എന്തിനാണ്‌, പത്രൊസ്‌ എന്തു ചെയ്യുന്നു?

  5. പത്രൊ​സി​നോട്‌ യേശു എന്തു പറയുന്നു, എന്നാൽ ദൂതന്മാ​രെ അയയ്‌ക്കാൻ യേശു ദൈവ​ത്തോട്‌ അപേക്ഷി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. മത്തായി 26:36-56 വായി​ക്കു​ക.

    1. (എ) യേശു ശിഷ്യ​ന്മാർക്കു ബുദ്ധി​യു​പ​ദേ​ശം നൽകിയ വിധം ഇന്നു ക്രിസ്‌തീ​യ മൂപ്പന്മാർക്ക്‌ ഒരു നല്ല മാതൃക ആയിരി​ക്കു​ന്നത്‌ എങ്ങനെ? (മത്താ. 20:25-28; 26:40, 41; ഗലാ. 5:17; എഫെ. 4:29, 31, 32)

    2. (ബി) സഹമനു​ഷ്യ​നെ​തി​രെ ഒരുവൻ ജഡിക ആയുധങ്ങൾ ഉപയോ​ഗി​ക്കു​ന്ന​തി​നെ യേശു എങ്ങനെ വീക്ഷിച്ചു? (മത്താ. 26:52; ലൂക്കൊ. 6:27, 28; യോഹ. 18:36)

  2. ലൂക്കൊസ്‌ 22:39-53 വായി​ക്കു​ക.

    ഗെത്ത്‌ശെമന തോട്ട​ത്തിൽവെച്ച്‌ യേശു​വി​നെ ശക്തി​പ്പെ​ടു​ത്താൻ ഒരു ദൂതൻ പ്രത്യ​ക്ഷ​പ്പെ​ട്ടത്‌ യേശു​വി​ന്റെ വിശ്വാ​സ​ത്തിന്‌ ഇളക്കം തട്ടി​യെന്ന്‌ സൂചി​പ്പി​ച്ചോ? വിശദീ​ക​രി​ക്കു​ക. (ലൂക്കൊ. 22:41-43; യെശ. 49:8; മത്താ. 4:10, 11; എബ്രാ. 5:7)

  3. യോഹ​ന്നാൻ 18:1-12 വായി​ക്കു​ക.

    യേശു എങ്ങനെ​യാണ്‌ തന്റെ ശിഷ്യ​ന്മാ​രെ എതിരാ​ളി​ക​ളിൽനി​ന്നു സംരക്ഷി​ച്ചത്‌, ഈ മാതൃ​ക​യിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? (യോഹ. 10:11, 12; 18:1, 6-9; എബ്രാ. 13:6; യാക്കോ. 2:25)

കഥ 101

യേശു കൊല്ലപ്പെടുന്നു

  1. യേശു​വി​ന്റെ മരണത്തി​നു​ള്ള മുഖ്യ ഉത്തരവാ​ദി ആരാണ്‌?

  2. മതനേ​താ​ക്ക​ന്മാർ യേശു​വി​നെ പിടി​ച്ചു​കൊ​ണ്ടു പോകു​മ്പോൾ അപ്പൊ​സ്‌ത​ല​ന്മാർ എന്തു ചെയ്യുന്നു?

  3. മഹാപു​രോ​ഹി​ത​നാ​യ കയ്യാഫാ​വി​ന്റെ വീട്ടിൽവെച്ച്‌ എന്തു നടക്കുന്നു?

  4. പത്രൊസ്‌ മാറി​പ്പോ​യി​രു​ന്നു കരയു​ന്നത്‌ എന്തു​കൊണ്ട്‌?

  5. യേശു​വി​നെ പീലാ​ത്തൊ​സി​ന്റെ അടുക്ക​ലേ​ക്കു തിരികെ കൊണ്ടു​വ​രു​മ്പോൾ മുഖ്യ​പു​രോ​ഹി​ത​ന്മാർ എന്താണു വിളി​ച്ചു​പ​റ​യു​ന്നത്‌?

  6. വെള്ളി​യാ​ഴ്‌ച ഉച്ചതി​രി​യു​മ്പോൾ യേശു​വിന്‌ എന്തു സംഭവി​ക്കു​ന്നു, അവന്റെ അരികി​ലു​ള്ള ഒരു സ്‌തം​ഭ​ത്തിൽ കിടക്കുന്ന ദുഷ്‌പ്ര​വൃ​ത്തി​ക്കാ​ര​നോട്‌ യേശു എന്തു വാഗ്‌ദാ​നം ചെയ്യുന്നു?

  7. യേശു പറഞ്ഞ പറുദീസ എവി​ടെ​യാ​യി​രി​ക്കും സ്ഥിതി​ചെ​യ്യു​ക?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. മത്തായി 26:57-75 വായി​ക്കു​ക.

    തങ്ങളുടെ ഹൃദയം ദുഷ്ടമാ​ണെന്ന്‌ യഹൂദ​ന്മാ​രു​ടെ പരമോ​ന്നത ന്യായാ​ധി​പ സംഘത്തി​ലെ അംഗങ്ങൾ പ്രകട​മാ​ക്കി​യത്‌ എങ്ങനെ? (മത്താ. 26:59, 67, 68)

  2. മത്തായി 27:1-50 വായി​ക്കു​ക.

    യൂദായ്‌ക്കു തോന്നിയ അനുതാ​പം യഥാർഥ​ത്തി​ലു​ള്ളത്‌ അല്ലായി​രു​ന്നു​വെ​ന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? (മത്താ. 27:3, 4; മർക്കൊ. 3:29; 14:21; 2 കൊരി. 7:10, 11)

  3. ലൂക്കൊസ്‌ 22:54-71 വായി​ക്കു​ക.

    യേശുവിനെ ഒറ്റി​ക്കൊ​ടു​ക്കു​ക​യും അറസ്റ്റു ചെയ്യു​ക​യും ചെയ്‌ത രാത്രി​യിൽ പത്രൊസ്‌ യേശു​വി​നെ തള്ളിപ്പ​റ​ഞ്ഞ​തിൽനിന്ന്‌ നമുക്ക്‌ എന്തു പാഠം പഠിക്കാൻ കഴിയും? (ലൂക്കൊ. 22:60-62; മത്താ. 26:31-35; 1 കൊരി. 10:12)

  4. ലൂക്കൊസ്‌ 23:1-49 വായി​ക്കു​ക.

    ആളുകൾ തന്നോട്‌ അനീതി കാണി​ച്ച​പ്പോൾ യേശു എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌, നമുക്ക്‌ ഇതിൽനിന്ന്‌ എന്തു പാഠം പഠിക്കാൻ കഴിയും? (ലൂക്കൊ. 23:33, 34; റോമ. 12:17-19; 1 പത്രൊ. 2:23)

  5. യോഹ​ന്നാൻ 18:12-40 വായി​ക്കു​ക.

    പത്രൊസ്‌ അൽപ്പ​നേ​ര​ത്തേക്ക്‌ മാനു​ഷ​ഭ​യ​ത്തി​നു കീഴ്‌പെ​ട്ടു​പോ​യെ​ങ്കി​ലും അവൻ അതിനെ തരണം​ചെ​യ്‌ത്‌ ഒരു മികച്ച അപ്പൊ​സ്‌ത​ല​നാ​യി​ത്തീർന്നു​വെന്ന വസ്‌തുത എന്തു പ്രകട​മാ​ക്കു​ന്നു? (യോഹ. 18:25-27; 1 കൊരി. 4:2: 1 പത്രൊ. 3:14, 15; 5:8, 9)

  6. യോഹ​ന്നാൻ 19:1-30 വായി​ക്കു​ക.

    1. (എ) യേശു​വിന്‌ ഭൗതിക വസ്‌തു​ക്കൾ സംബന്ധിച്ച്‌ സമനി​ല​യോ​ടു​കൂ​ടിയ എന്തു വീക്ഷണം ഉണ്ടായി​രു​ന്നു? (യോഹ. 2:1, 2, 9, 10; 19:23, 24; മത്താ. 6:31, 32; 8:20)

    2. (ബി) മരിക്കു​ന്ന​തി​നു തൊട്ടു​മു​മ്പ​ത്തെ യേശു​വി​ന്റെ വാക്കുകൾ, അവൻ യഹോ​വ​യു​ടെ പരമാ​ധി​കാ​രം ഉയർത്തി​പ്പി​ടി​ക്കു​ന്ന​തിൽ വിജയി​ച്ചു എന്നു സൂചി​പ്പി​ക്കു​ന്ന ഒരു പ്രഖ്യാ​പ​നം ആയിരു​ന്നത്‌ എങ്ങനെ? (യോഹ. 16:33; 19:30; 2 പത്രൊ. 3:14; 1 യോഹ. 5:4)

കഥ 102

യേശു ജീവിച്ചിരിക്കുന്നു

  1. ചിത്ര​ത്തി​ലെ സ്‌ത്രീ​യും പുരു​ഷ​ന്മാ​രും ആരൊ​ക്കെ​യാണ്‌, അവർ എവി​ടെ​യാണ്‌?

  2. യേശു​വി​ന്റെ കല്ലറയ്‌ക്കു കാവൽ നിൽക്കാൻ പടയാ​ളി​ക​ളെ അയയ്‌ക്കാൻ പീലാ​ത്തൊസ്‌ പുരോ​ഹി​ത​ന്മാ​രോ​ടു പറഞ്ഞത്‌ എന്തു​കൊണ്ട്‌?

  3. യേശു മരിച്ച​തി​ന്റെ മൂന്നാം ദിവസം അതിരാ​വി​ലെ ഒരു ദൂതൻ എന്താണു ചെയ്യു​ന്നത്‌, എന്നാൽ പുരോ​ഹി​ത​ന്മാർ എന്തു ചെയ്യുന്നു?

  4. യേശു​വി​ന്റെ കല്ലറ സന്ദർശി​ക്കു​ന്ന ചില സ്‌ത്രീ​കൾ ആശ്ചര്യ​ഭ​രി​ത​രാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

  5. പത്രൊ​സും യോഹ​ന്നാ​നും യേശു​വി​ന്റെ കല്ലറയ്‌ക്ക​ലേക്ക്‌ ഓടു​ന്നത്‌ എന്തു​കൊണ്ട്‌, അവർ എന്തു കാണുന്നു?

  6. യേശു​വി​ന്റെ ശരീര​ത്തിന്‌ എന്തു സംഭവി​ച്ചു, എന്നാൽ താൻ ജീവി​ച്ചി​രി​ക്കു​ന്നു എന്നു ശിഷ്യ​ന്മാ​രെ ബോധ്യ​പ്പെ​ടു​ത്താൻ അവൻ എന്തു ചെയ്യുന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. മത്തായി 27:62-66; 28:1-15 വായി​ക്കു​ക.

    യേശുവിന്റെ പുനരു​ത്ഥാ​ന സമയത്ത്‌ മഹാപു​രോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും പ്രായ​മേ​റി​യ പുരു​ഷ​ന്മാ​രും പരിശു​ദ്ധാ​ത്മാ​വിന്‌ എതിരെ പാപം ചെയ്‌തത്‌ എങ്ങനെ? (മത്താ. 12:24, 31, 32; 28:11-15)

  2. ലൂക്കൊസ്‌ 24:1-12 വായി​ക്കു​ക.

    യേശുവിന്റെ പുനരു​ത്ഥാ​നം സംബന്ധിച്ച വിവരണം, സ്‌ത്രീ​ക​ളെ വിശ്വാ​സ​യോ​ഗ്യ​രാ​യ സാക്ഷി​ക​ളാ​യി യഹോവ വീക്ഷി​ക്കു​ന്നു എന്നു കാണി​ക്കു​ന്നത്‌ എങ്ങനെ? (ലൂക്കൊ. 24:4, 9, 10; മത്താ. 28:1-7)

  3. യോഹ​ന്നാൻ 20:1-12 വായി​ക്കു​ക.

    ബൈബിളിലെ ഒരു പ്രവച​ന​നി​വൃ​ത്തി നമുക്കു പൂർണ​മാ​യി മനസ്സി​ലാ​കു​ന്നി​ല്ലെ​ങ്കിൽ, നാം ക്ഷമ പ്രകട​മാ​ക്കേ​ണ്ട​തുണ്ട്‌ എന്നു കാണാൻ യോഹ​ന്നാൻ 20:8, 9 സഹായി​ക്കു​ന്നത്‌ എങ്ങനെ? (സദൃ. 4:18; മത്താ. 17:22, 23; ലൂക്കൊ. 24:5-8; യോഹ. 16:12)

കഥ 103

പൂട്ടി​യി​ട്ടി​രി​ക്കു​ന്ന ഒരു മുറിയിലേക്ക്‌

  1. തോട്ട​ക്കാ​രൻ എന്നു താൻ വിചാ​രി​ച്ച ഒരു മനുഷ്യ​നോട്‌ മറിയ എന്താണു പറയു​ന്നത്‌, എന്നാൽ അത്‌ യേശു ആണെന്ന്‌ അവൾക്ക്‌ എങ്ങനെ മനസ്സി​ലാ​യി?

  2. എമ്മാവു​സ്സി​ലേ​ക്കു യാത്ര ചെയ്‌തു​കൊ​ണ്ടി​രി​ക്കു​മ്പോൾ രണ്ടു ശിഷ്യ​ന്മാർക്ക്‌ എന്താണു സംഭവി​ക്കു​ന്നത്‌?

  3. രണ്ടു ശിഷ്യ​ന്മാർ, തങ്ങൾ യേശു​വി​നെ കണ്ടു എന്ന്‌ അപ്പൊ​സ്‌ത​ല​ന്മാ​രോ​ടു പറയു​മ്പോൾ എന്തു വിസ്‌മ​യ​ക​ര​മാ​യ കാര്യം സംഭവി​ക്കു​ന്നു?

  4. യേശു തന്റെ ശിഷ്യ​ന്മാർക്ക്‌ എത്ര പ്രാവ​ശ്യം പ്രത്യ​ക്ഷ​പ്പെ​ട്ടു?

  5. മറ്റു ശിഷ്യ​ന്മാർ കർത്താ​വി​നെ കണ്ടു എന്നു കേൾക്കു​മ്പോൾ തോമാസ്‌ എന്തു പറയുന്നു, എന്നാൽ എട്ടു ദിവസ​ത്തി​നു ശേഷം എന്തു സംഭവി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. യോഹ​ന്നാൻ 20:11-29 വായി​ക്കു​ക.

    യോഹന്നാൻ 20:23-ൽ യേശു, പാപങ്ങൾ മോചി​ക്കാൻ മനുഷ്യർക്ക്‌ അധികാ​ര​മു​ണ്ട​ന്നു പറയു​ക​യാ​യി​രു​ന്നോ? വിശദീ​ക​രി​ക്കു​ക. (സങ്കീ. 49:2, 7, 8; യെശ. 55:7; 1 തിമൊ. 2:5, 6; 1 യോഹ. 2:1, 2)

  2. ലൂക്കൊസ്‌ 24:13-43 വായി​ക്കു​ക.

    ബൈബിൾ സത്യം സ്വീക​രി​ക്ക​ത്ത​ക്ക​വ​ണ്ണം നമുക്കു നമ്മുടെ ഹൃദയത്തെ ഒരുക്കാൻ കഴിയു​ന്നത്‌ എങ്ങനെ? (ലൂക്കൊ. 24:32, 33; എസ്രാ 7:10, NW; മത്താ. 5:3, NW; പ്രവൃ. 16:14; എബ്രാ. 5:11-14)

കഥ 104

യേശു സ്വർഗ​ത്തി​ലേ​ക്കു തിരികെ പോകുന്നു

  1. ഒരു അവസര​ത്തിൽ എത്ര​ത്തോ​ളം ശിഷ്യ​ന്മാർ യേശു​വി​നെ കാണുന്നു, അവരോട്‌ അവൻ എന്താണു സംസാ​രി​ക്കു​ന്നത്‌?

  2. എന്താണു ദൈവ​രാ​ജ്യം, ആയിരം വർഷം യേശു രാജാ​വാ​യി ഭരിക്കു​മ്പോൾ ഭൂമി​യി​ലെ ജീവിതം എങ്ങനെ​യു​ള്ളത്‌ ആയിത്തീ​രും?

  3. യേശു എത്ര ദിവസം ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു, എന്നാൽ അവൻ എന്തു ചെയ്യാ​നു​ള്ള സമയം വന്നെത്തി​യി​രു​ന്നു?

  4. ശിഷ്യ​ന്മാ​രെ വിട്ടു പോകു​ന്ന​തി​നു തൊട്ടു​മുമ്പ്‌ യേശു അവരോട്‌ എന്താണു പറയു​ന്നത്‌?

  5. ചിത്ര​ത്തിൽ എന്താണു കാണു​ന്നത്‌, യേശു കാഴ്‌ച​യിൽനി​ന്നു മറയു​ന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. 1 കൊരി​ന്ത്യർ 15:3-8 വായി​ക്കു​ക.

    യേശുവിന്റെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ അപ്പൊ​സ്‌ത​ല​നാ​യ പൗലൊ​സിന്‌ വളരെ ഉറപ്പോ​ടെ പറയാൻ കഴിഞ്ഞത്‌ എന്തു​കൊണ്ട്‌, ഇന്നു ക്രിസ്‌ത്യാ​നി​കൾക്ക്‌ ഏതു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഉറപ്പോ​ടെ പറയാൻ കഴിയും? (1 കൊരി. 15:4, 7, 8; യെശ. 2:2, 3; മത്താ. 24:14; 2 തിമൊ. 3:1-5)

  2. പ്രവൃ​ത്തി​കൾ 1:1-11 വായി​ക്കു​ക.

    പ്രസംഗവേല, പ്രവൃ​ത്തി​കൾ 1:8-ൽ മുൻകൂ​ട്ടി പറയ​പ്പെ​ട്ട​തു​പോ​ലെ എത്ര​ത്തോ​ളം വ്യാപി​ച്ചു? (പ്രവൃ. 6:7; 9:31; 11:19-21; കൊലൊ. 1:23)

കഥ 105

യെരൂ​ശ​ലേ​മിൽ കാത്തിരിക്കുന്നു

  1. ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലെ, യെരൂ​ശ​ലേ​മിൽ കാത്തി​രി​ക്കു​ന്ന യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ എന്തു സംഭവി​ക്കു​ന്നു?

  2. യെരൂ​ശ​ലേം സന്ദർശി​ക്കാ​നെ​ത്തി​യ​വർ എന്ത്‌ അത്ഭുത​മാ​ണു ദർശി​ച്ചത്‌?

  3. പത്രൊസ്‌ ആളുകൾക്ക്‌ എന്താണു വിശദീ​ക​രി​ച്ചു കൊടു​ത്തത്‌?

  4. പത്രൊ​സി​ന്റെ വാക്കുകൾ കേട്ടതി​നു​ശേ​ഷം ആളുകൾക്ക്‌ എന്തു തോന്നു​ന്നു, അവരോട്‌ എന്തു ചെയ്യാ​നാണ്‌ അവൻ പറയു​ന്നത്‌?

  5. പൊ.യു. 33-ലെ പെന്തെ​ക്കൊ​സ്‌തു ദിവസം എത്ര ആളുകൾ സ്‌നാ​പ​ന​മേ​റ്റു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പ്രവൃ​ത്തി​കൾ 2:1-47 വായി​ക്കു​ക.

    1. (എ) മുഴു യഹൂദ ജനതയും യേശു​വി​ന്റെ മരണത്തിന്‌ ഉത്തരവാ​ദി​ക​ളാ​ണെന്ന്‌ പ്രവൃ​ത്തി​കൾ 2:23, 36-ലെ പത്രൊ​സി​ന്റെ വാക്കുകൾ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ? (1 തെസ്സ. 2:14, 15)

    2. (ബി) തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നു ന്യായ​വാ​ദം ചെയ്യുന്ന കാര്യ​ത്തിൽ പത്രൊസ്‌ ഒരു നല്ല മാതൃക വെച്ചത്‌ ഏതു വിധത്തിൽ? (പ്രവൃ. 2:16, 17, 29, 31, 36, 39; കൊലൊ. 4:6)

    3. (സി) പത്രൊ​സി​നു കൊടു​ക്കു​മെന്ന്‌ യേശു വാഗ്‌ദാ​നം ചെയ്‌ത ‘സ്വർഗ രാജ്യ​ത്തി​ന്റെ താക്കോ​ലു​ക​ളിൽ’ ആദ്യ​ത്തേത്‌ പത്രൊസ്‌ ഉപയോ​ഗി​ച്ചത്‌ ഏതു വിധത്തിൽ? (പ്രവൃ. 2:14, 22-24, 37, 38; മത്താ. 16:19)

കഥ 106

തടവറ​യിൽനി​ന്നു മോചിപ്പിക്കപ്പെടുന്നു

  1. ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ പത്രൊ​സും യോഹ​ന്നാ​നും ആലയത്തി​ലേ​ക്കു പോകു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  2. കാലിനു സുഖമി​ല്ലാ​തി​രു​ന്ന ഒരു മനുഷ്യ​നോട്‌ പത്രൊസ്‌ എന്താണു പറയു​ന്നത്‌, പണത്തെ​ക്കാൾ വിലപി​ടി​പ്പു​ള്ള എന്താണു പത്രൊസ്‌ അയാൾക്കു നൽകു​ന്നത്‌?

  3. മതനേ​താ​ക്ക​ന്മാർ കോപി​ക്കു​ന്ന​തി​ന്റെ കാരണ​മെന്ത്‌, അവർ പത്രൊ​സി​നെ​യും യോഹ​ന്നാ​നെ​യും എന്തു ചെയ്യുന്നു?

  4. പത്രൊസ്‌ മതനേ​താ​ക്ക​ന്മാ​രോട്‌ എന്തു പറയുന്നു, അപ്പൊ​സ്‌ത​ല​ന്മാർക്ക്‌ എന്തു മുന്നറി​യി​പ്പു ലഭിക്കു​ന്നു?

  5. മതനേ​താ​ക്ക​ന്മാർ അസൂയ​പ്പെ​ടാൻ കാരണ​മെന്ത്‌, എന്നാൽ അപ്പൊ​സ്‌ത​ല​ന്മാ​രെ രണ്ടാം പ്രാവ​ശ്യം തടവി​ലാ​ക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  6. അപ്പൊ​സ്‌ത​ല​ന്മാ​രെ സൻഹെ​ദ്രി​മി​നു മുമ്പാകെ കൊണ്ടു​വ​രു​മ്പോൾ അവർ എങ്ങനെ ഉത്തരം പറയുന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പ്രവൃ​ത്തി​കൾ 3:1-10 വായി​ക്കു​ക.

    ഇന്ന്‌ നമുക്ക്‌ അത്ഭുതങ്ങൾ പ്രവർത്തി​ക്കാ​നു​ള്ള ശക്തിയി​ല്ലെ​ങ്കി​ലും പ്രവൃ​ത്തി​കൾ 3:6-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പത്രൊ​സി​ന്റെ വാക്കുകൾ രാജ്യ​സ​ന്ദേ​ശ​ത്തി​ന്റെ മൂല്യം വിലമ​തി​ക്കാൻ നമ്മെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (യോഹ. 17:3; 2 കൊരി. 5:18-20; ഫിലി. 3:8)

  2. പ്രവൃ​ത്തി​കൾ 4:1-31 വായി​ക്കു​ക.

    ശുശ്രൂഷയിൽ എതിർപ്പു നേരി​ടേ​ണ്ടി വരു​മ്പോൾ നാം ഏതു വിധത്തി​ലാണ്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ നമ്മുടെ ക്രിസ്‌തീ​യ സഹോ​ദ​ര​ങ്ങ​ളെ അനുക​രി​ക്കേ​ണ്ടത്‌? (പ്രവൃ. 4:29, 31; എഫെ. 6:18-20; 1 തെസ്സ. 2:2)

  3. പ്രവൃ​ത്തി​കൾ 5:17-42 വായി​ക്കു​ക.

    മുൻകാലത്തും ഇക്കാല​ത്തു​മു​ള്ള സാക്ഷി​ക​ള​ല്ലാ​ത്ത ചിലർ, പ്രസം​ഗ​വേല സംബന്ധിച്ച്‌ ന്യായ​യു​ക്തത പ്രകട​മാ​ക്കി​യി​ട്ടു​ള്ളത്‌ എങ്ങനെ? (പ്രവൃ. 5:34-39)

കഥ 107

സ്‌തെ​ഫാ​നൊ​സി​നെ കല്ലെറിയുന്നു

  1. സ്‌തെ​ഫാ​നൊസ്‌ ആരാണ്‌, ദൈവം എന്തു ചെയ്യു​ന്ന​തിന്‌ അവനെ സഹായി​ച്ചു​കൊ​ണ്ടി​രു​ന്നു?

  2. മതനേ​താ​ക്ക​ന്മാ​രെ വളരെ ദേഷ്യം പിടി​പ്പി​ക്കു​ന്ന എന്താണ്‌ സ്‌തെ​ഫാ​നൊസ്‌ പറഞ്ഞത്‌?

  3. സ്‌തെ​ഫാ​നൊ​സി​നെ പട്ടണത്തി​നു പുറ​ത്തേക്ക്‌ വലിച്ചി​ഴച്ച പുരു​ഷ​ന്മാർ അവനെ എന്തു ചെയ്യുന്നു?

  4. ചിത്ര​ത്തിൽ, മേലങ്കി​കൾക്ക​ടു​ത്തു നിൽക്കുന്ന ചെറു​പ്പ​ക്കാ​രൻ ആര്‌?

  5. മരിക്കു​ന്ന​തി​നു മുമ്പ്‌ സ്‌തെ​ഫാ​നൊസ്‌ യഹോ​വ​യോട്‌ എന്താണു പ്രാർഥി​ക്കു​ന്നത്‌?

  6. ആരെങ്കി​ലും നമ്മോടു മോശ​മാ​യി പെരു​മാ​റി​യാൽ, സ്‌തെ​ഫാ​നൊ​സി​നെ അനുക​രി​ച്ചു​കൊ​ണ്ടു നാം എന്തു ചെയ്യണം?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പ്രവൃ​ത്തി​കൾ 6:8-15 വായി​ക്കു​ക.

    യഹോവയുടെ സാക്ഷി​ക​ളു​ടെ പ്രസംഗ പ്രവർത്ത​നം നിറു​ത്താ​നു​ള്ള ശ്രമത്തിൽ മതനേ​താ​ക്കൾ വഞ്ചനാ​ത്മ​ക​മാ​യ എന്തു മാർഗ​ങ്ങ​ളാണ്‌ ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌? (പ്രവൃ. 6:9, 11, 13)

  2. പ്രവൃ​ത്തി​കൾ 7:1-60 വായി​ക്കു​ക.

    1. (എ) സൻഹെ​ദ്രി​മി​നു മുമ്പാകെ സുവാർത്ത​യ്‌ക്കു​വേ​ണ്ടി ഫലകര​മാ​യി പ്രതി​വാ​ദം നടത്താൻ സ്‌തെ​ഫാ​നൊ​സി​നെ സഹായി​ച്ചത്‌ എന്തായി​രു​ന്നു, അവന്റെ ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നാ​കും? (പ്രവൃ. 7:51-53; റോമ. 15:4; 2 തിമൊ. 3:14-17; 1 പത്രൊ. 3:15)

    2. (ബി) നമ്മുടെ വേലയെ എതിർക്കു​ന്ന ആളുക​ളോട്‌ നാം എന്തു മനോ​ഭാ​വം നട്ടുവ​ളർത്ത​ണം? (പ്രവൃ. 7:58-60; മത്താ. 5:44; ലൂക്കൊ. 23:33, 34)

കഥ 108

ദമസ്‌കൊ​സി​ലേ​ക്കു​ള്ള വഴിയിൽ

  1. സ്‌തെ​ഫാ​നൊസ്‌ കൊല്ല​പ്പെ​ട്ട​തി​നു ശേഷം ശൗൽ എന്താണു ചെയ്യു​ന്നത്‌?

  2. ശൗൽ ദമസ്‌കൊ​സി​ലേ​ക്കു യാത്ര ചെയ്യു​മ്പോൾ അത്ഭുത​ക​ര​മാ​യ എന്തു കാര്യം സംഭവി​ക്കു​ന്നു?

  3. എന്തു ചെയ്യാ​നാണ്‌ യേശു ശൗലി​നോ​ടു പറയു​ന്നത്‌?

  4. യേശു അനന്യാ​സിന്‌ എന്തു നിർദേ​ശ​ങ്ങൾ നൽകുന്നു, ശൗലിന്‌ കാഴ്‌ച തിരി​ച്ചു​കി​ട്ടു​ന്നത്‌ എങ്ങനെ?

  5. ശൗൽ പിന്നീട്‌ ഏതു പേരിൽ അറിയ​പ്പെ​ടാൻ തുടങ്ങു​ന്നു, അവൻ ഏതു വിധത്തിൽ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പ്രവൃ​ത്തി​കൾ 8:1-4 വായി​ക്കു​ക.

    പുതുതായി രൂപം​കൊ​ണ്ട ക്രിസ്‌തീ​യ സഭയ്‌ക്കെ​തി​രെ ആഞ്ഞടിച്ച പീഡന തരംഗം ക്രിസ്‌തീ​യ വിശ്വാ​സ​ത്തി​ന്റെ വ്യാപ​ന​ത്തി​നു വഴി​തെ​ളി​ച്ചത്‌ എങ്ങനെ, സമാന​മാ​യ എന്തു സംഗതി​യാണ്‌ ആധുനിക കാലത്ത്‌ സംഭവി​ച്ചി​ട്ടു​ള്ളത്‌? (പ്രവൃ. 8:4; യെശ. 54:17)

  2. പ്രവൃ​ത്തി​കൾ 9:1-20 വായി​ക്കു​ക.

    ശൗലിനെ ഏൽപ്പി​ക്കാൻ ഉദ്ദേശി​ക്കു​ന്ന ദൗത്യ​ത്തിൽ ഏതു മൂന്നു കാര്യങ്ങൾ ഉൾപ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാണ്‌ യേശു വെളി​പ്പെ​ടു​ത്തി​യത്‌? (പ്രവൃ. 9:15; 13:5; 26:1; 27:24; റോമ. 11:13)

  3. പ്രവൃ​ത്തി​കൾ 22:6-16 വായി​ക്കു​ക.

    നമുക്ക്‌ അനന്യാ​സി​നെ​പ്പോ​ലെ ആയിരി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ, അതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (പ്രവൃ. 22:12; 1 തിമൊ. 3:7; 1 പത്രൊ. 1:14-16; 2:12)

  4. പ്രവൃ​ത്തി​കൾ 26:8-20 വായി​ക്കു​ക.

    ക്രിസ്‌ത്യാനിത്വത്തിലേക്കുള്ള ശൗലിന്റെ പരിവർത്ത​നം, ഇന്ന്‌ അവിശ്വാ​സി​ക​ളാ​യ ഇണകളു​ള്ള​വർക്കു പ്രോ​ത്സാ​ഹ​നം പകരു​ന്നത്‌ എങ്ങനെ? (പ്രവൃ. 26:11; 1 തിമൊ. 1:14-16; 2 തിമൊ. 4:2; 1 പത്രൊ. 3:1-3)

കഥ 109

പത്രൊസ്‌ കൊർന്നേ​ല്യൊ​സി​നെ സന്ദർശിക്കുന്നു

  1. കുമ്പി​ടു​ന്ന​താ​യി ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന മനുഷ്യൻ ആര്‌?

  2. ഒരു ദൂതൻ കൊർന്നേ​ല്യൊ​സി​നോട്‌ എന്താണു പറയു​ന്നത്‌?

  3. യോപ്പ​യിൽ ശിമോ​ന്റെ വീടിന്റെ മട്ടുപ്പാ​വിൽ ആയിരുന്ന പത്രൊ​സിന്‌ ദൈവം എന്താണു കാണിച്ചു കൊടു​ത്തത്‌?

  4. തന്നെ കുമ്പി​ടു​ക​യോ ആരാധി​ക്കു​ക​യോ ചെയ്യരു​തെന്ന്‌ പത്രൊസ്‌ കൊർന്നേ​ല്യൊ​സി​നോ​ടു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

  5. പത്രൊ​സി​നൊ​പ്പം ഉണ്ടായി​രു​ന്ന യഹൂദ​രാ​യ ശിഷ്യ​ന്മാർ അത്ഭുത​പ്പെ​ട്ടു പോയ​തി​നു കാരണ​മെന്ത്‌?

  6. പത്രൊസ്‌ കൊർന്നേ​ല്യൊ​സി​നെ സന്ദർശിച്ച സംഭവ​ത്തിൽനിന്ന്‌ നാം ഏതു സുപ്ര​ധാ​ന പാഠം ഉൾക്കൊ​ള്ള​ണം?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പ്രവൃ​ത്തി​കൾ 10:1-48 വായി​ക്കു​ക.

    പ്രവൃത്തികൾ 10:42-ലെ പത്രൊ​സി​ന്റെ വാക്കുകൾ, രാജ്യ​സു​വാർത്ത പ്രസം​ഗ​വേല സംബന്ധിച്ച്‌ എന്താണു കാണി​ക്കു​ന്നത്‌? (മത്താ. 28:19; മർക്കൊ. 13:10; പ്രവൃ. 1:8)

  2. പ്രവൃ​ത്തി​കൾ 11:1-18 വായി​ക്കു​ക.

    ജനതകളെ സംബന്ധിച്ച ദൈവ​ത്തി​ന്റെ നിർദേ​ശം വ്യക്തമാ​യ​പ്പോൾ പത്രൊസ്‌ എന്തു മനോ​ഭാ​വ​മാ​ണു പ്രകട​മാ​ക്കി​യത്‌, അവന്റെ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം? (പ്രവൃ. 11:17, 18; 2 കൊരി. 10:5; എഫെ. 5:17)

കഥ 110

തിമൊ​ഥെ​യൊസ്‌—പൗലൊ​സി​ന്റെ പുതിയ സഹായി

  1. ചിത്ര​ത്തിൽ കാണുന്ന ചെറു​പ്പ​ക്കാ​രൻ ആരാണ്‌, അവൻ എവി​ടെ​യാ​ണു താമസി​ക്കു​ന്നത്‌, അവന്റെ അമ്മയു​ടെ​യും വല്യമ്മ​യു​ടെ​യും പേര്‌ എന്ത്‌?

  2. ദൂര​ദേ​ശ​ങ്ങ​ളി​ലു​ള്ള ആളുക​ളോ​ടു പ്രസം​ഗി​ക്കു​ന്ന വേലയിൽ ശീലാ​സി​നോ​ടും തന്നോ​ടു​മൊ​പ്പം ചേരു​ന്നോ എന്ന്‌ പൗലൊസ്‌ ചോദി​ച്ച​പ്പോൾ തിമൊ​ഥെ​യൊസ്‌ എന്താണു പറഞ്ഞത്‌?

  3. യേശു​വി​ന്റെ ശിഷ്യ​ന്മാർ ക്രിസ്‌ത്യാ​നി​കൾ എന്ന്‌ ആദ്യമാ​യി വിളി​ക്ക​പ്പെ​ട്ടത്‌ എവി​ടെ​വെച്ച്‌?

  4. ലുസ്‌ത്ര വിട്ടതി​നു ശേഷം പൗലൊ​സും ശീലാ​സും തിമൊ​ഥെ​യൊ​സും സന്ദർശി​ക്കു​ന്ന പട്ടണങ്ങ​ളിൽ ചിലത്‌ ഏവ?

  5. തിമൊ​ഥെ​യൊസ്‌ പൗലൊ​സി​നെ സഹായി​ക്കു​ന്നത്‌ എങ്ങനെ, ചെറു​പ്രാ​യ​ത്തി​ലു​ള്ളവർ ഇന്ന്‌ സ്വയം ഏതു ചോദ്യം ചോദി​ക്ക​ണം?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പ്രവൃ​ത്തി​കൾ 9:19-30 വായി​ക്കു​ക.

    സുവാർത്ത പ്രസം​ഗ​ത്തിന്‌ എതിർപ്പു നേരി​ട്ട​പ്പോൾ അപ്പൊ​സ്‌ത​ല​നാ​യ പൗലൊസ്‌ വിവേ​ച​ന​യോ​ടെ പ്രവർത്തി​ച്ചത്‌ എങ്ങനെ? (പ്രവൃ. 9:22-25, 29, 30; മത്താ. 10:16)

  2. പ്രവൃ​ത്തി​കൾ 11:19-26 വായി​ക്കു​ക.

    പ്രവൃത്തികൾ 11:19-21, 26-ലെ വിവരണം, യഹോ​വ​യു​ടെ ആത്മാവ്‌ പ്രസം​ഗ​വേ​ല​യ്‌ക്കു മാർഗ​നിർദേ​ശം നൽകു​ക​യും നയിക്കു​ക​യും ചെയ്യുന്നു എന്ന്‌ കാണി​ക്കു​ന്നത്‌ എങ്ങനെ?

  3. പ്രവൃ​ത്തി​കൾ 13:13-16, 42-52 വായി​ക്കു​ക.

    തങ്ങളെ നിരു​ത്സാ​ഹ​പ്പെ​ടു​ത്താൻ ശിഷ്യ​ന്മാർ എതിർപ്പി​നെ അനുവ​ദി​ച്ചി​ല്ല എന്ന്‌ പ്രവൃ​ത്തി​കൾ 13:51, 52 കാണി​ക്കു​ന്നത്‌ എങ്ങനെ? (മത്താ. 10:14; പ്രവൃ. 18:6; 1 പത്രൊ. 4:14)

  4. പ്രവൃ​ത്തി​കൾ 14:1-6, 19-28 വായി​ക്കു​ക.

    ‘തങ്ങൾ വിശ്വ​സി​ച്ച കർത്താ​വി​ങ്കൽ അവരെ ഭരമേൽപ്പി​ച്ചു’ എന്ന വാക്കുകൾ, പുതി​യ​വ​രെ സഹായി​ക്കു​മ്പോൾ അനാവ​ശ്യ​മാ​യ എല്ലാ ഉത്‌ക​ണ്‌ഠ​യിൽനി​ന്നും നമ്മെ മോചി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (പ്രവൃ. 14:21-23; 20:32; യോഹ. 6:44)

  5. പ്രവൃ​ത്തി​കൾ 16:1-5 വായി​ക്കു​ക.

    പരിച്ഛേദനയ്‌ക്കു വിധേ​യ​നാ​കാ​നു​ള്ള തിമൊ​ഥെ​യൊ​സി​ന്റെ മനസ്സൊ​രു​ക്കം, “സകലവും സുവി​ശേ​ഷം നിമിത്തം” ചെയ്യു​ന്ന​തി​ന്റെ പ്രാധാ​ന്യ​ത്തിന്‌ ഊന്നൽ നൽകു​ന്നത്‌ എങ്ങനെ? (പ്രവൃ. 16:3; 1 കൊരി. 9:23; 1 തെസ്സ. 2:8)

  6. പ്രവൃ​ത്തി​കൾ 18:1-11, 18-22 വായി​ക്കു​ക.

    പ്രസംഗവേലയെ നയിക്കു​ന്ന​തിൽ യേശു വ്യക്തി​പ​ര​മാ​യി ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തു സംബന്ധിച്ച്‌ പ്രവൃ​ത്തി​കൾ 18:9, 10 എന്താണു സൂചി​പ്പി​ക്കു​ന്നത്‌, അത്‌ ഇന്നു നമുക്ക്‌ എന്ത്‌ ഉറപ്പാണു നൽകു​ന്നത്‌? (മത്താ. 28:20)

കഥ 111

ഉറങ്ങി​പ്പോ​യ ഒരു ബാലൻ

  1. ചിത്ര​ത്തിൽ, നിലത്തു കിടക്കുന്ന ബാലൻ ആരാണ്‌, അവന്‌ എന്താണു സംഭവി​ച്ചത്‌?

  2. ബാലൻ മരിച്ചു എന്നു കണ്ടപ്പോൾ പൗലൊസ്‌ എന്തു ചെയ്യുന്നു?

  3. പൗലൊ​സും തിമൊ​ഥെ​യൊ​സും അവരോ​ടൊ​പ്പം യാത്ര​ചെ​യ്യു​ന്ന​വ​രും എങ്ങോട്ടു പോകു​ന്നു, കപ്പൽ മിലേ​ത്തൊ​സിൽ നിറു​ത്തു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  4. അഗബൊസ്‌ പ്രവാ​ച​കൻ പൗലൊ​സിന്‌ എന്തു മുന്നറി​യി​പ്പു നൽകുന്നു, പ്രവാ​ച​ക​ന്റെ വാക്കുകൾ അക്ഷരം​പ്ര​തി നിറ​വേ​റു​ന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പ്രവൃ​ത്തി​കൾ 20:7-38 വായി​ക്കു​ക.

    1. (എ) പ്രവൃ​ത്തി​കൾ 20:26, 27-ലെ പൗലൊ​സി​ന്റെ വാക്കു​ക​ളോ​ടു​ള്ള ചേർച്ച​യിൽ, ആരു​ടെ​യും രക്തം സംബന്ധിച്ച്‌ ‘കുറ്റക്കാ​രാ​കാ​തെ​യി​രി​ക്കാൻ’ നമുക്ക്‌ എങ്ങനെ കഴിയും? (യെഹെ. 33:8; പ്രവൃ. 18:6, 7)

    2. (ബി) മൂപ്പന്മാർ, പഠിപ്പി​ക്കു​മ്പോൾ “വിശ്വാ​സ്യ​വ​ച​നം മുറു​കെ​പ്പി​ടി​ക്കു​ന്ന”വർ ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (പ്രവൃ. 20:17, 29, 30; തീത്തൊ. 1:7-9; 2 തിമൊ. 1:13)

  2. പ്രവൃ​ത്തി​കൾ 26:24-32 വായി​ക്കു​ക.

    യേശുവിൽനിന്നു ലഭിച്ച പ്രസംഗ നിയമനം നിറ​വേ​റ്റു​ന്ന​തിന്‌ പൗലൊസ്‌ തന്റെ റോമൻ പൗരത്വം ഉപയോ​ഗി​ച്ചത്‌ എങ്ങനെ? (പ്രവൃ. 9:15; 16:37, 38; 25:11, 12; 26:32; ലൂക്കൊ. 21:12, 13)

കഥ 112

ഒരു ദ്വീപി​ന​ടു​ത്തു​വെച്ച്‌ കപ്പൽ തകരുന്നു

  1. പൗലൊസ്‌ സഞ്ചരി​ക്കു​ന്ന കപ്പൽ ക്രേത്ത ദ്വീപി​ന​ടു​ത്തു​കൂ​ടി കടന്നു​പോ​കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

  2. കപ്പലി​ലു​ള്ള​വ​രോട്‌ പൗലൊസ്‌ എന്താണു പറയു​ന്നത്‌?

  3. കപ്പൽ തകരാൻ ഇടയാ​യത്‌ എങ്ങനെ?

  4. പടയാ​ളി​ക​ളു​ടെ തലവൻ എന്തൊക്കെ നിർദേ​ശ​ങ്ങ​ളാ​ണു നൽകി​യത്‌, എത്ര പേർ സുരക്ഷി​ത​രാ​യി കരയി​ലെ​ത്തി?

  5. അവർ എത്തിയ ദ്വീപി​ന്റെ പേരെന്ത്‌, കാലാവസ്ഥ മെച്ച​പ്പെ​ടു​മ്പോൾ പൗലൊ​സിന്‌ എന്തു സംഭവി​ക്കു​ന്നു?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പ്രവൃ​ത്തി​കൾ 27:1-44 വായി​ക്കു​ക.

    റോമിലേക്കുള്ള പൗലൊ​സി​ന്റെ കപ്പൽയാ​ത്ര​യു​ടെ വിവരണം വായി​ക്കു​മ്പോൾ ബൈബി​ളി​ന്റെ കൃത്യ​ത​യി​ലു​ള്ള നമ്മുടെ ഉറപ്പ്‌ ബലപ്പെ​ടു​ന്നത്‌ എങ്ങനെ? (പ്രവൃ. 27:16-19, 27-32; ലൂക്കൊ. 1:3, 4; 2 തിമൊ. 3:16, 17)

  2. പ്രവൃ​ത്തി​കൾ 28:1-14 വായി​ക്കു​ക.

    പുറജാതികളായ മെലിത്ത നിവാ​സി​കൾ അപ്പൊ​സ്‌ത​ല​നാ​യ പൗലൊ​സി​നോ​ടും കപ്പൽച്ചേ​ത​ത്തിൽപ്പെട്ട മറ്റുള്ള​വ​രോ​ടും “അസാധാ​ര​ണ​ദയ” കാണി​ക്കാൻ പ്രേരി​ത​രാ​യെ​ങ്കിൽ, ക്രിസ്‌ത്യാ​നി​കൾ എന്തു ചെയ്യാൻ പ്രേരി​ത​രാ​കേ​ണ്ട​താണ്‌, പ്രത്യേ​കിച്ച്‌ ഏതു വിധത്തിൽ? (പ്രവൃ. 28:1, 2; എബ്രാ. 13:1, 2; 1 പത്രൊ. 4:9)

കഥ 113

പൗലൊസ്‌ റോമിൽ

  1. റോമിൽ ഒരു തടവു​കാ​ര​നാ​യി​രു​ന്ന കാലത്ത്‌ പൗലൊസ്‌ ആരോ​ടാ​ണു പ്രസം​ഗി​ക്കു​ന്നത്‌?

  2. ചിത്ര​ത്തിൽ, മേശയ്‌ക്ക​രി​കിൽ ഇരിക്കുന്ന സന്ദർശകൻ ആര്‌, അവൻ പൗലൊ​സി​നു​വേ​ണ്ടി എന്തു ചെയ്യു​ക​യാണ്‌?

  3. എപ്പ​ഫ്രൊ​ദി​ത്തൊസ്‌ ആരാണ്‌, ഫിലി​പ്പി​യി​ലേ​ക്കു മടങ്ങു​മ്പോൾ അവൻ എന്താണു കൊണ്ടു​പോ​കു​ന്നത്‌?

  4. പൗലൊസ്‌, തന്റെ അടുത്ത കൂട്ടു​കാ​ര​നാ​യ ഫിലേ​മോന്‌ കത്ത്‌ എഴുതു​ന്നത്‌ എന്തിന്‌?

  5. തടവിൽനി​ന്നു മോചി​ത​നാ​കു​മ്പോൾ പൗലൊസ്‌ എന്തു ചെയ്യുന്നു, പിന്നീട്‌ അവന്‌ എന്തു സംഭവി​ക്കു​ന്നു?

  6. ബൈബി​ളി​ലെ അവസാന പുസ്‌ത​ക​ങ്ങൾ എഴുതാൻ യഹോവ ആരെ ഉപയോ​ഗി​ക്കു​ന്നു, വെളി​പ്പാ​ടു പുസ്‌ത​കം എന്തി​നെ​ക്കു​റി​ച്ചാ​ണു വിവരി​ക്കു​ന്നത്‌?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. പ്രവൃ​ത്തി​കൾ 28:16-31; ഫിലി​പ്പി​യർ 1:13 വായി​ക്കു​ക.

    തടവിലായിരുന്ന കാലത്ത്‌ പൗലൊസ്‌ സമയം ചെലവ​ഴി​ച്ചത്‌ എങ്ങനെ, അവന്റെ അചഞ്ചല​മാ​യ വിശ്വാ​സ​ത്തിന്‌ ക്രിസ്‌തീ​യ സഭയു​ടെ​മേൽ എന്തു പ്രഭാവം ഉണ്ടായി​രു​ന്നു? (പ്രവൃ. 28:23, 30; ഫിലി. 1:14)

  2. ഫിലി​പ്പി​യർ 2:19-30 വായി​ക്കു​ക.

    തിമൊഥെയൊസിനെയും എപ്പ​ഫ്രൊ​ദി​ത്തൊ​സി​നെ​യും കുറിച്ച്‌ എന്തു വിലമ​തി​പ്പിൻ വാക്കു​ക​ളാണ്‌ പൗലൊസ്‌ പറയു​ന്നത്‌, നമുക്ക്‌ പൗലൊ​സി​ന്റെ മാതൃക അനുക​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ? (ഫിലി. 2:20, 22, 25, 29, 30; 1 കൊരി. 16:18; 1 തെസ്സ. 5:12, 13)

  3. ഫിലേ​മോൻ 1-25 വായി​ക്കു​ക.

    1. (എ) പൗലൊസ്‌, ഉചിത​മാ​യ​തു ചെയ്യാൻ എന്തിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ ഫിലേ​മോ​നെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നത്‌, ഇത്‌ ഇന്നത്തെ മൂപ്പന്മാർക്ക്‌ ഒരു മാതൃ​ക​യാ​യി വർത്തി​ക്കു​ന്നത്‌ എങ്ങനെ? (ഫിലേ. 9; 2 കൊരി. 8:8; ഗലാ. 5:13)

    2. (ബി) ഫിലേ​മോൻ 13, 14-ലെ പൗലൊ​സി​ന്റെ വാക്കുകൾ, സഭയിലെ മറ്റുള്ള​വ​രു​ടെ മനഃസാ​ക്ഷി​യെ അവൻ ആദരി​ച്ചി​രു​ന്നു എന്നു കാണി​ക്കു​ന്നത്‌ എങ്ങനെ? (1 കൊരി. 8:7, 13; 10:31-33)

  4. 2 തിമൊ​ഥെ​യൊസ്‌ 4:7-9 വായി​ക്കു​ക.

    അന്ത്യത്തോളം വിശ്വ​സ്‌ത​രാ​യി​രു​ന്നാൽ യഹോവ നമുക്കു പ്രതി​ഫ​ലം തരു​മെ​ന്നു​ള്ള ഉറപ്പ്‌ പൗലൊ​സി​നെ​ന്ന​പോ​ലെ നമുക്കും ഉണ്ടായി​രി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ? (മത്താ. 24:13; എബ്രാ. 6:10)

കഥ 114

സകല ദുഷ്ടത​യു​ടെ​യും അവസാനം

  1. ബൈബിൾ സ്വർഗ​ത്തി​ലെ കുതി​ര​ക​ളെ​പ്പ​റ്റി പറയു​ന്നത്‌ എന്തു​കൊണ്ട്‌?

  2. ഭൂമി​യി​ലെ ദുഷ്ടജ​ന​ങ്ങ​ളു​മാ​യി ദൈവം നടത്തുന്ന യുദ്ധത്തി​ന്റെ പേര്‌ എന്ത്‌, ആ യുദ്ധത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?

  3. ചിത്ര​ത്തിൽ കാണു​ന്ന​ത​നു​സ​രിച്ച്‌ ആരാണു യുദ്ധത്തി​നു നേതൃ​ത്വം വഹിക്കുക, അവൻ ഒരു കിരീടം അണിഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, അവന്റെ വാൾ എന്തിനെ സൂചി​പ്പി​ക്കു​ന്നു?

  4. 10, 15, 33 എന്നീ കഥകൾ പരി​ശോ​ധി​ക്കു​മ്പോൾ, ദൈവം ദുഷ്ടരായ ആളുകളെ നശിപ്പി​ക്കു​ന്ന​തിൽ നാം അതിശ​യി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

  5. ദുഷ്ടരായ ആളുകൾ ദൈവത്തെ ആരാധി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടു​ന്നെ​ങ്കി​ലും ദൈവം അവരെ നശിപ്പി​ച്ചു​ക​ള​യു​മെന്ന്‌ 36, 76 എന്നീ കഥകൾ വിശദ​മാ​ക്കു​ന്നത്‌ എങ്ങനെ?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. വെളി​പ്പാ​ടു 19:11-16 വായി​ക്കു​ക.

    1. (എ) വെള്ളക്കു​തി​ര​പ്പു​റ​ത്തു സവാരി​ചെ​യ്യു​ന്നത്‌ യേശു​ക്രി​സ്‌തു ആണെന്ന്‌ തിരു​വെ​ഴു​ത്തു​കൾ വ്യക്തമാ​ക്കു​ന്നത്‌ എങ്ങനെ? (വെളി. 1:5; 3:14; 19:11; യെശ. 11:4)

    2. (ബി) യേശു​വി​ന്റെ മേലങ്കി​യിൽ തളിച്ചി​രി​ക്കു​ന്ന രക്തം, അവന്റെ വിജയം സുനി​ശ്ചി​ത​വും പൂർണ​വും ആയിരി​ക്കും എന്നത്‌ ഉറപ്പാ​ക്കു​ന്നത്‌ എങ്ങനെ? (വെളി. 14:18-20; 19:13)

    3. (സി) വെള്ളക്കു​തി​ര​പ്പു​റ​ത്തു യാത്ര​ചെ​യ്യു​ന്ന യേശു​വി​നോ​ടൊ​പ്പ​മുള്ള അവന്റെ സൈന്യ​ത്തിൽ ആർ ഉൾപ്പെ​ട്ടി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌? (വെളി. 12:7; 19:14; മത്താ. 25:31, 32)

കഥ 115

ഭൂമി​യിൽ പുതിയ ഒരു പറുദീസ

  1. ഭൗമിക പറുദീ​സ​യിൽ നാം ഏതെല്ലാം അവസ്ഥകൾ ആസ്വദി​ക്കു​മെ​ന്നാ​ണു ബൈബിൾ സൂചി​പ്പി​ക്കു​ന്നത്‌?

  2. പറുദീ​സ​യിൽ ജീവി​ക്കു​ന്ന​വർക്ക്‌ ബൈബിൾ നൽകുന്ന വാഗ്‌ദാ​നം എന്ത്‌?

  3. ഈ അത്ഭുത​ക​ര​മാ​യ മാറ്റം സംഭവി​ക്കു​ന്നു എന്നു യേശു ഉറപ്പു​വ​രു​ത്തു​ന്നത്‌ എപ്പോൾ?

  4. ദൈവ​രാ​ജ്യ​ത്തി​ന്റെ രാജാവ്‌ എന്ന നിലയിൽ താൻ എന്തെല്ലാം ചെയ്യു​മെ​ന്നു കാണി​ക്കു​ന്ന​തിന്‌ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു എന്തെല്ലാം ചെയ്‌തു?

  5. സ്വർഗ​ത്തിൽനി​ന്നു ഭൂമിയെ ഭരിക്കു​മ്പോൾ യേശു​വും സഹഭര​ണാ​ധി​കാ​രി​ക​ളും എന്ത്‌ ഉറപ്പു​വ​രു​ത്തും?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. വെളി​പ്പാ​ടു 5:9, 10 വായി​ക്കു​ക.

    സഹസ്രാബ്ദവാഴ്‌ചക്കാലത്ത്‌ ഭൂമി​യു​ടെ​മേൽ ഭരണം നടത്തുന്ന രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും സഹാനു​ഭൂ​തി​യും ദയയും ഉള്ളവരാ​യി​രി​ക്കും എന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? (എഫെ. 4:20-24; 1 പത്രൊ. 1:7; 3:8; 5:6-10)

  2. വെളി​പ്പാ​ടു 14:1-3 വായി​ക്കു​ക.

    1,44,000-ത്തിന്റെ നെറ്റി​യിൽ പിതാ​വി​ന്റെ നാമവും കുഞ്ഞാ​ടി​ന്റെ നാമവും എഴുതി​യി​രി​ക്കു​ന്നു എന്നതി​നാൽ അർഥമാ​ക്കു​ന്നത്‌ എന്ത്‌? (1 കൊരി. 3:23; 2 തിമൊ. 2:19; വെളി. 3:12)

കഥ 116

നമുക്ക്‌ എന്നേക്കും ജീവി​ക്കാൻ കഴിയുന്ന വിധം

  1. എന്നേക്കും ജീവി​ക്കാൻ കഴിയ​ണ​മെ​ങ്കിൽ നാം എന്ത്‌ അറിഞ്ഞി​രി​ക്കേ​ണ്ട​തുണ്ട്‌?

  2. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന കൊച്ചു പെൺകു​ട്ടി​യെ​യും കൂട്ടു​കാ​രെ​യും പോലെ നമുക്കും യഹോ​വ​യെ​യും യേശു​ക്രി​സ്‌തു​വി​നെ​യും കുറിച്ചു പഠിക്കാൻ എങ്ങനെ കഴിയും?

  3. ചിത്ര​ത്തിൽ മറ്റ്‌ ഏതു പുസ്‌ത​ക​വും​കൂ​ടെ കാണാം, നാം അതു പതിവാ​യി വായി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  4. യഹോ​വ​യെ​യും യേശു​ക്രി​സ്‌തു​വി​നെ​യും കുറി​ച്ചു​ള്ള അറിവി​നു പുറമേ, നിത്യ​ജീ​വൻ ലഭിക്കു​ന്ന​തിന്‌ മറ്റെന്തു​കൂ​ടെ ആവശ്യ​മാണ്‌?

  5. 69-ാമത്തെ കഥയിൽനി​ന്നു നാം എന്തു പാഠം പഠിക്കു​ന്നു?

  6. 55-ാം കഥയിൽ, കൊച്ചു ശമൂ​വേ​ലി​ന്റെ നല്ല ദൃഷ്ടാന്തം എന്താണു കാണി​ച്ചു​ത​രു​ന്നത്‌?

  7. യേശു​ക്രി​സ്‌തു​വി​ന്റെ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാ​നാ​കും, നാം അങ്ങനെ ചെയ്യു​മ്പോൾ, ഭാവി​യിൽ എന്തു ചെയ്യാൻ നാം പ്രാപ്‌ത​രാ​യി​ത്തീ​രും?

കൂടുതലായ ചോദ്യ​ങ്ങൾ:

  1. യോഹ​ന്നാൻ 17:3 വായി​ക്കു​ക.

    യഹോവയാം ദൈവ​ത്തെ​യും യേശു​ക്രി​സ്‌തു​വി​നെ​യും കുറി​ച്ചു​ള്ള അറിവു സമ്പാദി​ക്കു​ക എന്നത്‌ കേവലം വസ്‌തു​ത​കൾ മനഃപാ​ഠ​മാ​ക്കു​ന്ന​തിൽ അധിക​മാണ്‌ എന്നു തിരു​വെ​ഴു​ത്തു​കൾ കാണി​ക്കു​ന്നത്‌ എങ്ങനെ? (മത്താ. 7:21; യാക്കോ. 2:18-20; 1 യോഹ. 2:17)

  2. സങ്കീർത്ത​നം 145:1-21 വായി​ക്കു​ക.

    1. (എ) യഹോ​വ​യെ സ്‌തു​തി​ക്കു​ന്ന​തിന്‌ നമുക്കുള്ള നിരവധി കാരണ​ങ്ങ​ളിൽ ചിലത്‌ ഏവ? (സങ്കീ. 145:8-11; വെളി. 4:11)

    2. (ബി) “യഹോവ എല്ലാവർക്കും നല്ലവൻ” ആയിരി​ക്കു​ന്നത്‌ ഏതുവി​ധ​ത്തിൽ, അതു നമ്മെ അവനോ​ടു കൂടുതൽ അടുപ്പി​ക്കേ​ണ്ടത്‌ എങ്ങനെ? (സങ്കീ. 145:9; മത്താ. 5:43-45)

    3. (സി) യഹോ​വ​യെ നാം വളരെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ, എന്തു ചെയ്യാൻ നാം പ്രേരി​ത​രാ​യി​ത്തീ​രും? (സങ്കീ. 119:171, 172, 175; 145:11, 12, 21)