വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 9

നോഹ ഒരു പെട്ടകം പണിയുന്നു

നോഹ ഒരു പെട്ടകം പണിയുന്നു

നോഹ​യ്‌ക്ക്‌ ഭാര്യ​യും മൂന്ന്‌ ആൺമക്ക​ളും ഉണ്ടായി​രു​ന്നു. ശേം, ഹാം, യാഫെത്ത്‌ എന്നിങ്ങ​നെ​യാ​യി​രു​ന്നു അവന്റെ മക്കളുടെ പേരുകൾ. ഈ മക്കൾക്ക്‌ ഓരോ​രു​ത്തർക്കും ഓരോ ഭാര്യ​യും ഉണ്ടായി​രു​ന്നു. അങ്ങനെ ആകെ എട്ടു പേരുള്ള ഒരു കുടും​ബ​മാ​യി​രു​ന്നു നോഹ​യു​ടേത്‌.

ദൈവം ഇപ്പോൾ നോഹ​യോട്‌ ഒരു കാര്യം ചെയ്യാൻ പറഞ്ഞു, ഒരു വലിയ പെട്ടകം പണിയുക. അങ്ങനെ​യൊ​രു കാര്യം ആരും അതിനു​മുമ്പ്‌ ചെയ്‌തി​ട്ടു​ണ്ടാ​യി​രു​ന്നില്ല. കപ്പൽ പോലെ വലുപ്പ​മു​ള്ള ഈ പെട്ടകം കണ്ടാൽ ഒരുപാ​ടു നീളമുള്ള ഒരു വലിയ പെട്ടി​പോ​ലെ ഇരിക്കു​മാ​യി​രു​ന്നു. ‘അത്‌ മൂന്നു നിലക​ളാ​യി പണിയു​ക​യും അതിൽ മുറികൾ ഉണ്ടാക്കു​ക​യും ചെയ്യണം’ എന്നു ദൈവം പറഞ്ഞു. ഈ മുറികൾ നോഹ​യ്‌ക്കും അവന്റെ കുടും​ബ​ത്തി​നും താമസി​ക്കാ​നും മൃഗങ്ങൾക്കു കഴിയാ​നും ആവശ്യ​മാ​യി​രു​ന്ന ഭക്ഷണസാ​ധ​ന​ങ്ങൾ സൂക്ഷി​ക്കാ​നും വേണ്ടി​യാ​യി​രു​ന്നു.

വെള്ളം കയറാ​ത്ത​തു​പോ​ലെ പെട്ടകം പണിയ​ണ​മെ​ന്നും ദൈവം പറഞ്ഞു. അവൻ ഇങ്ങനെ അരുളി​ച്ചെ​യ്‌തു: ‘ഞാൻ ഒരു വലിയ ജലപ്ര​ള​യം വരുത്തി മുഴു​ലോ​ക​ത്തെ​യും നശിപ്പി​ക്കാൻ പോകു​ക​യാണ്‌. പെട്ടക​ത്തി​ന​ക​ത്ത​ല്ലാ​ത്ത സകലരും മരിക്കും.’

നോഹ​യും അവന്റെ മക്കളും യഹോ​വ​യെ അനുസ​രി​ക്കു​ക​യും പണി തുടങ്ങു​ക​യും ചെയ്‌തു. എന്നാൽ മറ്റാളു​കൾ അവരെ കളിയാ​ക്കി. അവർ ദുഷ്ടന്മാ​രാ​യി​ത്ത​ന്നെ തുടർന്നു. ദൈവം ചെയ്യാൻ പോകുന്ന കാര്യ​ത്തെ​ക്കു​റി​ച്ചു നോഹ പറഞ്ഞ​പ്പോൾ ആരും വിശ്വ​സി​ച്ചി​ല്ല.

പെട്ടകം വളരെ വലുപ്പ​മു​ള്ളത്‌ ആയിരു​ന്നു. അതു​കൊണ്ട്‌ അതു പണിയാൻ അനേകം വർഷം എടുത്തു. അവസാനം പെട്ടക​ത്തി​ന്റെ പണി കഴിഞ്ഞ​പ്പോൾ മൃഗങ്ങളെ അതിൽ കയറ്റാൻ ദൈവം നോഹ​യോ​ടു പറഞ്ഞു. ചിലതരം മൃഗങ്ങളെ ഈരണ്ടു വീതവും, അതായത്‌ ഒരു ആണി​നെ​യും ഒരു പെണ്ണി​നെ​യും മറ്റു ചിലതരം മൃഗങ്ങളെ ഏഴെണ്ണം വീതവും അകത്തു കയറ്റണ​മെ​ന്നു ദൈവം കൽപ്പിച്ചു. എല്ലാ തരത്തി​ലു​ള്ള പക്ഷിക​ളെ​യും പെട്ടക​ത്തിൽ കയറ്റാൻ ദൈവം പറഞ്ഞു. ദൈവം പറഞ്ഞതു​പോ​ലെ​ത​ന്നെ നോഹ ചെയ്‌തു.

അതുക​ഴിഞ്ഞ്‌ നോഹ​യും അവന്റെ കുടും​ബ​വും പെട്ടക​ത്തിൽ കയറി. അപ്പോൾ ദൈവം വാതിൽ അടച്ചു. ഉള്ളിൽ നോഹ​യും അവന്റെ കുടും​ബ​വും കാത്തി​രു​ന്നു. പെട്ടക​ത്തി​നു​ള്ളിൽ നിങ്ങളും അവരോ​ടൊ​പ്പം ഉണ്ടായി​രു​ന്നു​വെന്ന്‌ ഒന്നു സങ്കൽപ്പി​ക്കു​ക. എല്ലാവ​രും കാത്തി​രി​ക്കു​ക​യാണ്‌, ദൈവം പറഞ്ഞതു​പോ​ലെ ശരിക്കും ഒരു പ്രളയം ഉണ്ടാകു​മോ?