വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 10

മഹാപ്രളയം

മഹാപ്രളയം

പെട്ടക​ത്തി​നു വെളി​യിൽ ആളുക​ളു​ടെ ജീവിതം ഒരു മാറ്റവു​മി​ല്ലാ​തെ മുമ്പോ​ട്ടു​പോ​യി. ഒരു വെള്ള​പ്പൊ​ക്കം വരാൻ പോകു​ക​യാ​ണെന്ന്‌ അവരാ​രും അപ്പോ​ഴും വിശ്വ​സി​ച്ചി​ല്ല. ഓരോ ദിവസം കഴിയു​ന്തോ​റും അവരുടെ കളിയാ​ക്കൽ കൂടി​ക്കൂ​ടി വന്നിരി​ക്ക​ണം. എന്നാൽ പെട്ടെ​ന്നു​ത​ന്നെ അവർ കളിയാ​ക്കു​ന്ന​തു നിറുത്തി.

ഒരു ബക്കറ്റിൽനി​ന്നു വെള്ളം ഒഴിക്കു​ന്ന​തു​പോ​ലെ പെട്ടെന്ന്‌ ആകാശ​ത്തു​നി​ന്നു മഴ കോരി​ച്ചൊ​രി​യാൻ തുടങ്ങി. നോഹ പറഞ്ഞതു ശരിയാ​യി​രു​ന്നു! എന്നാൽ ഇപ്പോൾ ആർക്കും ഓടി​വ​ന്നു പെട്ടക​ത്തിൽ കയറാൻ കഴിയു​മാ​യി​രു​ന്നി​ല്ല. യഹോവ പെട്ടക​ത്തി​ന്റെ വാതിൽ മുറുക്കി അടച്ചി​രു​ന്നു.

താണ നില​ത്തെ​ല്ലാം പെട്ടെ​ന്നു​ത​ന്നെ വെള്ളം പൊങ്ങി. വെള്ളം വലിയ നദികൾപോ​ലെ ആയി. അതു മരങ്ങളെ മറിച്ചി​ടു​ക​യും വലിയ കല്ലുകളെ ഉരുട്ടി​യി​ടു​ക​യും ഒക്കെ ചെയ്‌തു. എന്തൊരു ശബ്ദമാ​യി​രു​ന്നി​രി​ക്കണം അപ്പോൾ അവിടെ. ആളുക​ളെ​ല്ലാം പേടി​ച്ചു​വി​റ​യ്‌ക്കാൻ തുടങ്ങി. അവർ ഉയർന്ന സ്ഥലങ്ങളി​ലേക്ക്‌ ഓടി​ക്ക​യ​റി. പെട്ടക​ത്തി​ന്റെ വാതിൽ തുറന്നു കിടന്ന​പ്പോൾ നോഹ പറഞ്ഞതു​കേട്ട്‌ അതിനു​ള്ളിൽ കയറി​യി​രു​ന്നെ​ങ്കിൽ എത്ര നന്നായി​രു​ന്നേ​നെ എന്ന്‌ അവർ ഓർത്തു! എന്നാൽ ഇപ്പോൾ വളരെ താമസി​ച്ചു​പോ​യി​രു​ന്നു.

വെള്ളം പിന്നെ​യും പിന്നെ​യും പൊങ്ങി​ക്കൊ​ണ്ടി​രു​ന്നു. 40 പകലും 40 രാത്രി​യും മഴ പെയ്‌തു. വെള്ളം ഉയർന്നു​യർന്ന്‌ മലക​ളെ​പ്പോ​ലും മൂടാൻ തുടങ്ങി; താമസി​യാ​തെ​ത​ന്നെ ഏറ്റവും ഉയരം കൂടിയ മലകൾപോ​ലും വെള്ളത്തി​ന​ടി​യി​ലാ​യി. ദൈവം പറഞ്ഞതു​പോ​ലെ​ത​ന്നെ പെട്ടക​ത്തി​നു വെളി​യി​ലു​ണ്ടാ​യി​രുന്ന എല്ലാ മനുഷ്യ​രും മൃഗങ്ങ​ളും നശിച്ചു. എന്നാൽ പെട്ടക​ത്തി​ലു​ണ്ടാ​യി​രുന്ന ആർക്കും ഒരു കുഴപ്പ​വും പറ്റിയില്ല.

നോഹ​യും അവന്റെ മക്കളും പെട്ടകം വളരെ നന്നായി പണിതി​രു​ന്നു. വെള്ളം അതിനെ ഉയർത്തി; അതു വെള്ളത്തി​ന്മേൽ പൊങ്ങി​ക്കി​ട​ന്നു. പിന്നെ, പെട്ടെ​ന്നൊ​രു ദിവസം മഴ നിന്നു, സൂര്യൻ വീണ്ടും പ്രകാ​ശി​ക്കാൻ തുടങ്ങി. എവിടെ നോക്കി​യാ​ലും വെള്ളം മാത്രം, കാണേണ്ട ഒരു കാഴ്‌ച തന്നെയാ​യി​രു​ന്നു അത്‌! വെള്ളത്തി​നു മുകളിൽ ഒരു പെട്ടകം​മാ​ത്രം ഒഴുകി​ന​ട​ക്കു​ന്നു.

രാക്ഷസ​ന്മാ​രെ​ല്ലാം കൊല്ല​പ്പെ​ട്ടി​രു​ന്നു. ജനങ്ങളെ ഉപദ്ര​വി​ക്കാൻ ഇനി ഒരിക്ക​ലും അവർ വരില്ലാ​യി​രു​ന്നു. അവരോ​ടു​കൂ​ടെ അവരുടെ അമ്മമാ​രും ബാക്കി ദുഷ്ടജ​ന​ങ്ങ​ളും നശിച്ചു. എന്നാൽ അവരുടെ പിതാ​ക്ക​ന്മാർക്ക്‌ എന്തു സംഭവി​ച്ചു?

ആ രാക്ഷസ​ന്മാ​രു​ടെ പിതാ​ക്ക​ന്മാർ ശരിക്കും നമ്മെ​പ്പോ​ലു​ള്ള മനുഷ്യ​രാ​യി​രു​ന്നി​ല്ല. അവർ ഭൂമി​യിൽ മനുഷ്യ​രാ​യി ജീവി​ക്കാൻ ഇറങ്ങിവന്ന ദൂതന്മാ​രാ​യി​രു​ന്നു. അതു​കൊണ്ട്‌ ജലപ്ര​ള​യം വന്നപ്പോൾ അവർ മറ്റുള്ള​വ​രോ​ടൊ​പ്പം നശിച്ചു​പോ​യി​ല്ല. അവർ എടുത്ത മനുഷ്യ​ശ​രീ​ര​ങ്ങ​ളു​ടെ ഉപയോ​ഗം നിറു​ത്തു​ക​യും ദൂതന്മാ​രാ​യി തിരികെ സ്വർഗ​ത്തി​ലേ​ക്കു പോകു​ക​യും ചെയ്‌തു. എങ്കിലും അവർക്കു വീണ്ടും ദൈവ​ദൂ​ത​ന്മാ​രു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​കാൻ കഴിയി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ അവർ സാത്താന്റെ ദൂതന്മാ​രാ​യി​ത്തീർന്നു. ബൈബി​ളിൽ അവരെ ഭൂതങ്ങൾ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌.

ദൈവം ഇപ്പോൾ ഒരു കാറ്റടി​പ്പി​ച്ചു; വെള്ളം ഇറങ്ങാൻ തുടങ്ങി. അഞ്ചു മാസം കഴിഞ്ഞ്‌ പെട്ടകം ഒരു മലമു​ക​ളിൽ ഉറച്ചു. കുറെ ദിവസ​ങ്ങൾകൂ​ടെ കടന്നു​പോ​യി. പെട്ടക​ത്തി​നു​ള്ളിൽ ഉണ്ടായി​രു​ന്ന​വർക്ക്‌ പുറ​ത്തേ​ക്കു നോക്കി​യാൽ മലകളു​ടെ മേൽഭാ​ഗം കാണാൻ കഴിയു​മെന്ന സ്ഥിതി​യാ​യി. വെള്ളം പിന്നെ​യും പിന്നെ​യും കുറഞ്ഞു​കൊ​ണ്ടി​രു​ന്നു.

അപ്പോൾ നോഹ മലങ്കാക്ക എന്നു വിളി​ക്കു​ന്ന ഒരു കറുത്ത പക്ഷിയെ പെട്ടക​ത്തി​നു വെളി​യി​ലേ​ക്കു വിട്ടു. ചെന്നി​രി​ക്കാൻ പറ്റിയ ഒരു സ്ഥലം കിട്ടാ​ഞ്ഞ​തു​കൊണ്ട്‌ കുറെ​നേ​രം പറന്നു​ന​ട​ന്നിട്ട്‌ അതു തിരി​ച്ചു​വ​ന്നു. പല പ്രാവ​ശ്യം അത്‌ ഇങ്ങനെ വന്നും പോയും ഇരുന്നു, തിരി​ച്ചു​വന്ന ഓരോ പ്രാവ​ശ്യ​വും അതു പെട്ടക​ത്തി​ന്മേൽ ഇരുന്ന്‌ ക്ഷീണമ​ക​റ്റി.

പുറത്തെ വെള്ളം മുഴു​വ​നും ഇറങ്ങി​യോ എന്നറി​യാൻ നോഹ ആഗ്രഹി​ച്ചു; അതു​കൊണ്ട്‌ അവൻ അടുത്ത​താ​യി ഒരു പ്രാവി​നെ വെളി​യി​ലേ​ക്കു വിട്ടു. എന്നാൽ ആ പ്രാവും തിരി​ച്ചു​വ​ന്നു, കാരണം അതിനും ഇരിക്കാൻ പറ്റിയ ഒരു സ്ഥലം കാണാൻ കഴിഞ്ഞില്ല. നോഹ രണ്ടാം പ്രാവ​ശ്യം അതിനെ അയച്ചു; അത്‌ ഒലിവു മരത്തിന്റെ ഒരു ഇല കൊത്തി​ക്കൊ​ണ്ടു​വ​ന്നു. അപ്പോൾ വെള്ളം ഇറങ്ങി​യെന്ന്‌ നോഹ​യ്‌ക്കു മനസ്സി​ലാ​യി. നോഹ മൂന്നാം പ്രാവ​ശ്യ​വും പ്രാവി​നെ അയച്ചു; ഇത്തവണ ഏതായാ​ലും പ്രാവി​നു താമസി​ക്കാൻ ഒരു ഉണങ്ങിയ സ്ഥലം കിട്ടി.

ദൈവം ഇപ്പോൾ നോഹ​യോട്‌ ഇങ്ങനെ പറഞ്ഞു: ‘നീ പെട്ടക​ത്തിൽനി​ന്നു പുറത്തി​റ​ങ്ങു​വിൻ. നിന്നോ​ടു​കൂ​ടെ നിന്റെ മുഴു കുടും​ബ​ത്തെ​യും മൃഗങ്ങ​ളെ​യും പുറത്തു കൊണ്ടു​വ​രി​ക.’ ഒരു വർഷത്തി​ല​ധി​കം അവർ പെട്ടക​ത്തി​നു​ള്ളിൽ ആയിരു​ന്നു. അതു​കൊണ്ട്‌ വീണ്ടും വെളി​യിൽ വരിക​യും ജീവ​നോ​ടി​രി​ക്കു​ക​യും ചെയ്‌ത​തിൽ അവർക്കെ​ല്ലാ​വർക്കും എത്ര സന്തോഷം തോന്നി​ക്കാ​ണും, അല്ലേ?