വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 2

പ്രളയംമുതൽ ഈജിപ്‌തിൽനിന്നുള്ള വിടുതൽവരെ

പ്രളയംമുതൽ ഈജിപ്‌തിൽനിന്നുള്ള വിടുതൽവരെ

വെറും എട്ടു പേരാണ്‌ പ്രളയ​ത്തിൽ രക്ഷപ്പെ​ട്ടത്‌, പക്ഷേ പിന്നെ അവർ പെരുകി പെരുകി ഭൂമി​യിൽ ആയിര​ക്ക​ണ​ക്കിന്‌ ആളുക​ളാ​യി. പ്രളയ​മു​ണ്ടാ​യി 352 വർഷം കഴിഞ്ഞ്‌ അബ്രാ​ഹാം ജനിച്ചു. യിസ്‌ഹാക്‌ എന്നു പേരുള്ള ഒരു മകനെ അബ്രാ​ഹാ​മി​നു നൽകി​ക്കൊണ്ട്‌ ദൈവം അവനു കൊടു​ത്തി​രു​ന്ന വാക്കു പാലി​ച്ചത്‌ എങ്ങനെ​യെ​ന്നു നാം കാണുന്നു. പിന്നീട്‌ യിസ്‌ഹാ​ക്കി​ന്റെ രണ്ട്‌ ആൺമക്ക​ളിൽ യാക്കോ​ബി​നെ ദൈവം തിര​ഞ്ഞെ​ടു​ത്തു.

12 ആൺമക്ക​ളും ചില പെൺമ​ക്ക​ളും അടങ്ങുന്ന ഒരു വലിയ കുടും​ബം ആയിരു​ന്നു യാക്കോ​ബി​ന്റേത്‌. യാക്കോ​ബി​ന്റെ 10 ആൺമക്കൾ തങ്ങളുടെ അനുജ​നാ​യ യോ​സേ​ഫി​നെ വെറു​ക്കു​ക​യും അവനെ ഈജി​പ്‌തി​ലേക്ക്‌ അടിമ​യാ​യി വിൽക്കു​ക​യും ചെയ്‌തു. പിന്നീട്‌ യോ​സേഫ്‌ ഈജി​പ്‌തിൽ വലിയ ഒരാളാ​യി​ത്തീർന്നു. ഒരു വലിയ ക്ഷാമം ഉണ്ടായ​പ്പോൾ യോ​സേഫ്‌ തന്റെ സഹോ​ദ​ര​ന്മാർക്കു മാറ്റം വന്നിട്ടു​ണ്ടോ എന്നറി​യാൻവേ​ണ്ടി അവരെ പരീക്ഷി​ച്ചു. ഇസ്രാ​യേ​ല്യർ എന്ന പേരിൽ അറിയ​പ്പെട്ട യാക്കോ​ബി​ന്റെ മുഴു കുടും​ബ​വും അവസാനം ഈജി​പ്‌തി​ലേ​ക്കു താമസം മാറ്റി. ഇത്‌ അബ്രാ​ഹാം ജനിച്ച്‌ 290 വർഷം കഴിഞ്ഞാ​ണു നടന്നത്‌.

അടുത്ത 215 വർഷം ഇസ്രാ​യേ​ല്യർ ഈജി​പ്‌തിൽ താമസി​ച്ചു. യോ​സേഫ്‌ മരിച്ചു കഴിഞ്ഞ്‌ അവർ അവിടെ അടിമ​ക​ളാ​യി​ത്തീർന്നു. ഈ കാലത്താണ്‌ മോശെ ജനിക്കു​ന്നത്‌; ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തിൽനി​ന്നു രക്ഷപ്പെ​ടു​ത്താൻ വേണ്ടി ദൈവം അവനെ ഉപയോ​ഗി​ച്ചു. മൊത്ത​ത്തിൽ 857 വർഷത്തെ ചരിത്രം രണ്ടാം ഭാഗത്തിൽ അടങ്ങി​യി​രി​ക്കു​ന്നു.

 

ഈ വിഭാഗത്തിൽ

കഥ 11

ആദ്യത്തെ മഴവില്ല്‌

ഒരു മഴവില്ല്‌ കാണുമ്പോൾ നമ്മൾ എന്തിനെക്കുറിച്ച്‌ ഓർക്കണം?

കഥ 12

മനുഷ്യർ ഒരു വലിയ ഗോപുരം പണിയുന്നു

ദൈവത്തിന്‌ ഇഷ്ടമായില്ല, ദൈവം കൊടുത്ത ശിക്ഷയുടെ ഫലം ഇന്നും ആളുകൾ അനുഭവിക്കുന്നു.

കഥ 13

അബ്രാഹാം—ദൈവത്തിന്റെ സ്‌നേഹിതൻ

എന്തുകൊണ്ടാണ്‌ അബ്രാഹാം സുഖസൗകര്യങ്ങളുള്ള തന്റെ വീട്‌ ഉപേക്ഷിച്ച്‌ തുടർന്നുള്ള ജീവിതം മുഴുവൻ കൂടാരങ്ങളിൽ താമസിക്കാൻ തയ്യാറായത്‌?

കഥ 14

ദൈവം അബ്രാഹാമിന്റെ വിശ്വാസം പരീക്ഷിക്കുന്നു

എന്തിനാണ്‌ അബ്രാഹാമിനോടു മകനായ യിസ്‌ഹാക്കിനെ യാഗമായി അർപ്പിക്കാൻ ദൈവം പറഞ്ഞത്‌?

കഥ 15

ലോത്തിന്റെ ഭാര്യ പുറകോട്ടു നോക്കി

ലോത്തിന്റെ ഭാര്യ ചെയ്‌തതിൽനിന്ന്‌ നമുക്ക്‌ പ്രധാനപ്പെട്ട ഒരു പാഠം പഠിക്കാനുണ്ട്‌.

കഥ 16

യിസ്‌ഹാക്കിന്‌ ഒരു നല്ല ഭാര്യയെ കിട്ടുന്നു

റിബെക്ക ഒരു നല്ല ഭാര്യയാണെന്ന്‌ പറയാവുന്നത്‌ എന്തുകൊണ്ടാണ്‌? അവളുടെ സൗന്ദര്യമാണോ അതോ മറ്റെന്തെങ്കിലുമാണോ കാരണം?

കഥ 17

വ്യത്യസ്‌തരായ ഇരട്ടകൾ

അപ്പനായ യിസ്‌ഹാക്ക്‌ ഏശാവിനെ കൂടുതൽ സ്‌നേഹിച്ചു, അമ്മ റിബെക്കയ്‌ക്ക്‌ യാക്കോബിനോടായിരുന്നു കൂടുതൽ സ്‌നേഹം.

കഥ 18

യാക്കോബ്‌ ഹാരാനിലേക്കു പോകുന്നു

യാക്കോബ്‌ റാഹേലിനെയാണ്‌ സ്‌നേഹിച്ചിരുന്നതെങ്കിലും ആദ്യം വിവാഹം കഴിച്ചത്‌ ലേയയെയാണ്‌.

കഥ 19

യാക്കോബിന്റെ വലിയ കുടുംബം

യാക്കോബിന്റെ 12 ആൺമക്കളാണോ പിന്നീട്‌ ഇസ്രായേലിന്റെ 12 ഗോത്രങ്ങൾ എന്ന്‌ അറിയപ്പെട്ടത്‌?

കഥ 20

ദീനാ കുഴപ്പത്തിൽ അകപ്പെടുന്നു

മോശമായ കൂട്ടുകെട്ടാണ്‌ എല്ലാത്തിനും വഴിവെച്ചത്‌.

കഥ 21

യോസേഫിന്റെ ജ്യേഷ്‌ഠന്മാർ അവനെ വെറുക്കുന്നു

സ്വന്തം സഹോദരനെപ്പോലും കൊല്ലാൻ ചിലരെ എന്തു പ്രേരിപ്പിച്ചേക്കും?

കഥ 22

യോസേഫിനെ തടവിലാക്കുന്നു

നിയമലംഘനം കാരണമല്ലായിരുന്നു, ശരിയായ കാര്യം ചെയ്‌തതുകൊണ്ടാണ്‌ യോസേഫിനെ തടവിലാക്കിയത്‌.

കഥ 23

ഫറവോന്റെ സ്വപ്‌നങ്ങൾ

സമാനതകളുള്ള ഏഴു പശുക്കളും ഏഴു കതിരുകളും.

കഥ 24

യോസേഫ്‌ തന്റെ സഹോദരന്മാരെ പരീക്ഷിക്കുന്നു

തന്നെ അടിമയായി വിറ്റ സമയത്ത്‌ ചേട്ടന്മാർക്കുണ്ടായിരുന്ന മനോഭാവത്തിന്‌ ഇപ്പോൾ മാറ്റം വന്നോ എന്ന്‌ യോസേഫ്‌ എങ്ങനെ മനസ്സിലാക്കും?

കഥ 25

യാക്കോബിന്റെ കുടുംബം ഈജിപ്‌തിലേക്കു പോകുന്നു

യാക്കോബിന്റെ കുടുംബത്തെ യാക്കോബ്യർ എന്നു വിളിക്കാതെ ഇസ്രായേല്യർ എന്നു വിളിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

കഥ 26

ഇയ്യോബ്‌ ദൈവത്തോടു വിശ്വസ്‌തൻ

ഇയ്യോബിനു തന്റെ സമ്പത്തും ആരോഗ്യവും മക്കളെയും നഷ്ടപ്പെടുന്നു. ദൈവം ഇയ്യോബിനെ ശിക്ഷിക്കുകയായിരുന്നോ?

കഥ 27

ഒരു ദുഷ്ടരാജാവ്‌ ഈജിപ്‌തു ഭരിക്കുന്നു

ഇസ്രായേല്യരുടെ ആൺകുഞ്ഞുങ്ങളെയെല്ലാം കൊല്ലണമെന്ന്‌ ഫറവോൻ കല്‌പിച്ചത്‌ എന്തുകൊണ്ടാണ്‌?

കഥ 28

ശിശുവായ മോശെ സംരക്ഷിക്കപ്പെട്ട വിധം

ഇസ്രായേല്യരുടെ എല്ലാ ആൺകുഞ്ഞുങ്ങളെയും കൊല്ലണമെന്ന കല്‌പനയുണ്ടായിരുന്നു. മോശയെ സംരക്ഷിക്കാൻ മോശയുടെ അമ്മ ഒരു വഴി കണ്ടെത്തി.

കഥ 29

മോശെ ഓടിപ്പോയതിന്റെ കാരണം

40 വയസ്സായപ്പോൾ ഇസ്രായേല്യരെ രക്ഷിക്കാൻ തനിക്കാകും എന്നു മോശ ചിന്തിച്ചു. പക്ഷേ മോശ കുറച്ചുകൂടെ കാത്തിരിക്കണമായിരുന്നു.

കഥ 30

കത്തിജ്ജ്വലിക്കുന്ന മുൾച്ചെടി

തുടരെത്തുടരെയുള്ള അത്ഭുതങ്ങളിലൂടെ ഇസ്രായേര്യരെ ഈജിപ്‌തിൽനിന്ന്‌ പുറത്തു കൊണ്ടുവരാനുള്ള മോശയുടെ സമയമായെന്ന്‌ ദൈവം മോശയെ അറിയിക്കുന്നു.

കഥ 31

മോശെയും അഹരോനും ഫറവോനെ ചെന്നുകാണുന്നു

എന്തുകൊണ്ടാണ്‌ ഫറവോൻ മോശയുടെ വാക്കുകൾ കേൾക്കാനോ ഇസ്രായേൽ ജനത്തെ വിട്ടയയ്‌ക്കാനോ കൂട്ടാക്കാത്തത്‌?

കഥ 32

10 ബാധകൾ

ദൈവം ഈജിപ്‌തിൽ 10 ബാധകൾ വരുത്തി. ഈജിപ്‌തിലെ രാജാവായ ഫറവോൻ വാശിയോടെ ഇസ്രായേൽ ജനത്തെ വിട്ടയയ്‌ക്കാതിരുന്നതായിരുന്നു കാരണം.

കഥ 33

ചെങ്കടൽ കടക്കുന്നു

ദൈവത്തിന്റെ ശക്തികൊണ്ട്‌ മോശ ചെങ്കടൽ രണ്ടായി വിഭജിച്ചു. ഇസ്രായേൽ ജനം ഉണങ്ങിയ നിലത്തുകൂടെ കടക്കുന്നു.