വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 13

അബ്രാഹാം—ദൈവത്തിന്റെ സ്‌നേഹിതൻ

അബ്രാഹാം—ദൈവത്തിന്റെ സ്‌നേഹിതൻ

പ്രളയ​ത്തി​നു ശേഷം ആളുകൾ പോയി താമസം തുടങ്ങിയ ഒരു സ്ഥലമാ​യി​രു​ന്നു ഊർ. ഇത്‌ പിന്നീട്‌ നല്ല വീടു​ക​ളൊ​ക്കെ​യു​ള്ള ഒരു പ്രധാന പട്ടണമാ​യി മാറി. എന്നാൽ ഇവിടത്തെ ആളുകൾ സത്യ​ദൈ​വ​ത്തെ അല്ല, മനുഷ്യൻ ഉണ്ടാക്കിയ വ്യാജ​ദൈ​വ​ങ്ങ​ളെ​യാണ്‌ ആരാധി​ച്ചി​രു​ന്നത്‌. ബാബേ​ലി​ലും ആളുകൾ അങ്ങനെ​ത​ന്നെ​യാ​ണു ചെയ്‌തി​രു​ന്നത്‌. ഊരി​ലെ​യും ബാബേ​ലി​ലെ​യും ജനങ്ങൾ, യഹോ​വ​യെ സേവി​ച്ചി​രു​ന്ന നോഹ​യെ​യോ അവന്റെ മകനായ ശേമി​നെ​യോ പോലെ ആയിരു​ന്നി​ല്ല.

ഒടുവിൽ പ്രളയം ഉണ്ടായി 350 വർഷം കഴിഞ്ഞ്‌, വിശ്വ​സ്‌ത​മ​നു​ഷ്യ​നായ നോഹ മരിച്ചു. വെറും രണ്ടു വർഷം കഴിഞ്ഞ​പ്പോൾ ഇവിടെ ചിത്ര​ത്തിൽ കാണുന്ന ഈ മനുഷ്യൻ ജനിച്ചു. ഈ വ്യക്തി ദൈവ​ത്തി​നു വളരെ പ്രിയ​പ്പെ​ട്ട​വ​നാ​യി​രു​ന്നു. അബ്രാ​ഹാം എന്നായി​രു​ന്നു അവന്റെ പേര്‌. അവൻ തന്റെ കുടും​ബ​ത്തോ​ടൊ​പ്പം ഊർ പട്ടണത്തിൽ താമസി​ച്ചി​രു​ന്നു.

ഒരു ദിവസം യഹോവ അബ്രാ​ഹാ​മി​നോട്‌ ഇങ്ങനെ പറഞ്ഞു: ‘ഊർ നഗര​ത്തെ​യും നിന്റെ ബന്ധുക്ക​ളെ​യും വിട്ട്‌ ഞാൻ കാണി​ക്കാ​നി​രി​ക്കു​ന്ന ഒരു ദേശ​ത്തേ​ക്കു പോകുക.’ അബ്രാ​ഹാം ദൈവത്തെ അനുസ​രി​ക്കു​ക​യും ഊരിലെ എല്ലാ സുഖസൗ​ക​ര്യ​ങ്ങ​ളും പിമ്പിൽ വിട്ടിട്ട്‌ പോകു​ക​യും ചെയ്‌തോ? ഉവ്വ്‌, അവൻ അങ്ങനെ​ത​ന്നെ ചെയ്‌തു. അങ്ങനെ എല്ലായ്‌പോ​ഴും ദൈവത്തെ അനുസ​രി​ച്ച​തു​കൊ​ണ്ടാണ്‌ അബ്രാ​ഹാം ദൈവ​ത്തി​ന്റെ സ്‌നേ​ഹി​തൻ എന്ന്‌ അറിയ​പ്പെ​ടാൻ ഇടയാ​യത്‌.

അവൻ ഊർ വിട്ടു​പോ​യ​പ്പോൾ അവന്റെ കുടും​ബാം​ഗ​ങ്ങ​ളിൽ ചിലരും അവനോ​ടൊ​പ്പം പോയി. അവന്റെ അപ്പനായ തേരഹ്‌ ആയിരു​ന്നു അവരിൽ ഒരാൾ. അവന്റെ സഹോ​ദ​ര​ന്റെ മകനായ ലോത്തും അക്കൂട്ട​ത്തിൽ ഉണ്ടായി​രു​ന്നു. അബ്രാ​ഹാ​മി​ന്റെ ഭാര്യ സാറാ​യും കൂടെ​പ്പോ​യെ​ന്നു പറയേ​ണ്ട​തി​ല്ല​ല്ലോ. യാത്ര​ചെ​യ്‌ത്‌ അവരെ​ല്ലാം ഹാരാൻ എന്നു വിളി​ക്കു​ന്ന ഒരു ദേശത്ത്‌ എത്തി. അവി​ടെ​വെച്ച്‌ തേരഹ്‌ മരിച്ചു. അപ്പോൾ അവർ ഊരിൽനിന്ന്‌ വളരെ ദൂരെ​യാ​യി​രു​ന്നു.

കുറച്ചു​നാൾ കഴിഞ്ഞ്‌ അബ്രാ​ഹാ​മും അവന്റെ വീട്ടി​ലു​ള്ള​വ​രും ഹാരാ​നിൽനി​ന്നു യാത്ര പുറ​പ്പെട്ട്‌ കനാൻ എന്നു പേരുള്ള ഒരു ദേശത്ത്‌ എത്തി. അവി​ടെ​വെച്ച്‌ യഹോവ ഇങ്ങനെ പറഞ്ഞു: ‘നിന്റെ മക്കൾക്ക്‌ ഞാൻ കൊടു​ക്കാൻ പോകുന്ന ദേശമാ​ണിത്‌.’ അബ്രാ​ഹാം കനാൻദേ​ശ​ത്തു പാർത്തു, കൂടാ​ര​ങ്ങ​ളി​ലാ​യി​രു​ന്നു അവർ താമസി​ച്ചി​രു​ന്നത്‌.

ദൈവം അബ്രാ​ഹാ​മി​ന്റെ കൂടെ​യു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ അവന്‌ ധാരാളം ആടുക​ളും മറ്റു മൃഗങ്ങ​ളും നൂറു​ക​ണ​ക്കി​നു ദാസന്മാ​രും ഉണ്ടായി. എന്നാൽ അബ്രാ​ഹാ​മി​നും സാറാ​യ്‌ക്കും കുട്ടികൾ ഒന്നും ഇല്ലായി​രു​ന്നു.

അബ്രാ​ഹാ​മിന്‌ 99 വയസ്സാ​യ​പ്പോൾ യഹോവ പറഞ്ഞു: ‘നീ പല ജനതക​ളു​ടെ പിതാ​വാ​കു​മെന്ന്‌ ഞാൻ നിന്നോ​ടു വാഗ്‌ദാ​നം ചെയ്യുന്നു.’ എന്നാൽ അബ്രാ​ഹാ​മി​നും സാറാ​യ്‌ക്കും വയസ്സു ചെന്നി​രു​ന്നു, അതു​കൊണ്ട്‌ ഇത്‌ എങ്ങനെ സംഭവി​ക്കു​മാ​യി​രു​ന്നു?