വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 12

മനുഷ്യർ ഒരു വലിയ ഗോപുരം പണിയുന്നു

മനുഷ്യർ ഒരു വലിയ ഗോപുരം പണിയുന്നു

അനേകം വർഷങ്ങൾ കടന്നു​പോ​യി. നോഹ​യു​ടെ മക്കൾക്ക്‌ കുറെ കുട്ടികൾ ഉണ്ടായി. ഈ കുട്ടികൾ വളർന്ന​പ്പോൾ അവർക്കും മക്കൾ ജനിച്ചു. അങ്ങനെ ഭൂമി പെട്ടെ​ന്നു​ത​ന്നെ ധാരാളം ആളുക​ളെ​ക്കൊ​ണ്ടു നിറഞ്ഞു.

അവരിൽ ഒരാളാ​യി​രു​ന്നു നോഹ​യു​ടെ കൊച്ചു​മ​ക​ന്റെ മകനായ നി​മ്രോദ്‌. മൃഗങ്ങ​ളെ​യും മനുഷ്യ​രെ​യും വേട്ടയാ​ടു​ക​യും കൊല്ലു​ക​യും ചെയ്‌തി​രു​ന്ന ഒരു ദുഷ്ടനാ​യി​രു​ന്നു നി​മ്രോദ്‌. അവൻ തന്നെത്തന്നെ ഒരു രാജാ​വാ​ക്കു​ക​യും മറ്റ്‌ ആളുകളെ അടക്കി ഭരിക്കു​ക​യും ചെയ്‌തു. ദൈവ​ത്തി​നു നി​മ്രോ​ദി​നെ ഒട്ടും ഇഷ്ടമി​ല്ലാ​യി​രു​ന്നു.

അക്കാലത്ത്‌ ആളുക​ളെ​ല്ലാം ഒരേ ഭാഷയാ​ണു സംസാ​രി​ച്ചി​രു​ന്നത്‌. അവരെ​യെ​ല്ലാം ഒന്നിച്ചു​കൂ​ട്ടി ഭരിക്കാൻ നി​മ്രോദ്‌ ആഗ്രഹി​ച്ചു. അതിന്‌ അവൻ എന്താണു ചെയ്‌ത​തെ​ന്നോ? അവൻ ജനങ്ങ​ളോട്‌ ഒരു വലിയ പട്ടണവും അതിൽ ഒരു വലിയ ഗോപു​ര​വും പണിയാൻ പറഞ്ഞു. അവർ ഇഷ്ടികകൾ ഉണ്ടാക്കുന്ന ചിത്രം കണ്ടോ?

എന്നാൽ ഈ പണി യഹോ​വ​യാം ദൈവ​ത്തിന്‌ ഇഷ്ടമാ​യി​ല്ല. മനുഷ്യർ ഭൂമി​യു​ടെ എല്ലാ ഭാഗത്തു​മാ​യി ചിതറി പാർക്കാ​നാണ്‌ ദൈവം ആഗ്രഹി​ച്ചത്‌. പക്ഷേ ആ ജനം ഇങ്ങനെ പറഞ്ഞു: ‘വരൂ! നമുക്ക്‌ ഒരു നഗരവും ആകാശ​ത്തോ​ളം എത്തുന്ന ഒരു ഗോപു​ര​വും പണിയാം. അങ്ങനെ നമുക്കു​ത​ന്നെ ഒരു പേരു​ണ്ടാ​ക്കാം!’ ദൈവ​ത്തി​നല്ല, തങ്ങൾക്കു​ത​ന്നെ ബഹുമാ​നം ലഭിക്കാൻ അവർ ആഗ്രഹി​ച്ചു.

അതു​കൊണ്ട്‌ ജനം ആ ഗോപു​രം​പ​ണി നിറു​ത്താൻ ദൈവം ഇടയാക്കി. അവൻ എങ്ങനെ​യാണ്‌ അതു ചെയ്‌ത​തെന്ന്‌ അറി​യേ​ണ്ടേ? അത്രയും കാലം ഒരേ ഭാഷ സംസാ​രി​ച്ചി​രു​ന്ന ആളുകൾ പെട്ടെന്ന്‌ പല ഭാഷകൾ സംസാ​രി​ക്കാൻ ദൈവം ഇടയാക്കി. ഒരു പണിക്കാ​രൻ പറയു​ന്നത്‌ മറ്റേ പണിക്കാ​ര​നു മനസ്സി​ലാ​കാ​ത്ത സ്ഥിതി​യാ​യി. അതു​കൊ​ണ്ടാണ്‌ അവരുടെ നഗരത്തിന്‌ “കലക്കം” എന്നർഥ​മു​ള്ള ബാബേൽ അല്ലെങ്കിൽ ബാബി​ലോൺ എന്ന പേരു കിട്ടി​യത്‌.

ജനം ഇപ്പോൾ ബാബേ​ലിൽനിന്ന്‌ വേറെ​വേ​റെ സ്ഥലങ്ങളി​ലേ​ക്കു പോകാൻ തുടങ്ങി. ഒരേ ഭാഷ സംസാ​രി​ച്ച ആളുകൾ കൂട്ടമാ​യി ഭൂമി​യു​ടെ ഏതെങ്കി​ലു​മൊ​രു ഭാഗ​ത്തേ​ക്കു പോയി ഒന്നിച്ചു താമസി​ച്ചു.