വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 29

മോശെ ഓടിപ്പോയതിന്റെ കാരണം

മോശെ ഓടിപ്പോയതിന്റെ കാരണം

നോക്കൂ, മോശെ ഇപ്പോൾ ഈജി​പ്‌തിൽനിന്ന്‌ ഓടി​പ്പോ​കു​ക​യാണ്‌. അവനെ പിടി​ക്കാ​നാ​യി പുറകെ ഓടുന്ന ആ ആളുകളെ കണ്ടോ? അവർ എന്തിനാണ്‌ മോ​ശെ​യെ കൊല്ലാൻ ആഗ്രഹി​ക്കു​ന്ന​തെന്ന്‌ അറിയാ​മോ? നമുക്കു നോക്കാം.

ഈജി​പ്‌തി​ലെ രാജാ​വാ​യ ഫറവോ​ന്റെ കൊട്ടാ​ര​ത്തി​ലാ​ണു മോശെ വളർന്നത്‌. അവൻ വളരെ ബുദ്ധി​മാ​നും മഹാനും ആയിത്തീർന്നു. താൻ ഒരു ഈജി​പ്‌തു​കാ​രൻ അല്ലെന്നും തന്റെ മാതാ​പി​താ​ക്കൾ ഇസ്രാ​യേ​ല്യ അടിമ​ക​ളാ​ണെ​ന്നും മോ​ശെക്ക്‌ അറിയാ​മാ​യി​രു​ന്നു.

ഒരു ദിവസം, തന്റെ ജനം എങ്ങനെ​യി​രി​ക്കു​ന്നു എന്നു പോയി നോക്കു​വാൻ മോശെ തീരു​മാ​നി​ച്ചു. അവന്‌ അപ്പോൾ 40 വയസ്സാ​യി​രു​ന്നു. മോ​ശെ​യു​ടെ ജനത്തോട്‌ അതി​ക്രൂ​ര​മാ​യി​ട്ടാ​യി​രു​ന്നു ഈജി​പ്‌തു​കാർ ഇടപെ​ട്ടി​രു​ന്നത്‌. ഒരു ഇസ്രാ​യേ​ല്യ അടിമയെ ഒരു ഈജി​പ്‌തു​കാ​രൻ അടിക്കു​ന്നത്‌ മോശെ കണ്ടു. അവൻ ചുറ്റും നോക്കി, ആരും കാണു​ന്നി​ല്ലെന്ന്‌ ഉറപ്പാ​യ​പ്പോൾ അവൻ ആ ഈജി​പ്‌തു​കാ​ര​നെ അടിച്ചു​കൊ​ന്നു. എന്നിട്ട്‌ ശവം മണലിൽ മറവു​ചെ​യ്‌തു.

അടുത്ത ദിവസ​വും മോശെ തന്റെ ജനത്തെ കാണാൻ പോയി. അടിമ​ത്ത​ത്തിൽനിന്ന്‌ അവരെ രക്ഷിക്കാൻ തനിക്കു കഴിയു​മെന്ന്‌ അവൻ വിചാ​രി​ച്ചു. അപ്പോൾ രണ്ട്‌ ഇസ്രാ​യേ​ല്യർ തമ്മിൽ വഴക്കടി​ക്കു​ന്നത്‌ അവൻ കണ്ടു. മോശെ അടുത്തു ചെന്ന്‌ തെറ്റു ചെയ്‌ത ആളോടു ചോദി​ച്ചു: ‘നീ എന്തിനാണ്‌ നിന്റെ കൂട്ടു​കാ​ര​നെ തല്ലുന്നത്‌?’

അപ്പോൾ അയാൾ മോ​ശെ​യോ​ടു ചോദി​ച്ചു: ‘നിന്നെ ഞങ്ങൾക്കു രാജാ​വും ന്യായാ​ധി​പ​തി​യും ആക്കിയത്‌ ആരാണ്‌? ആ ഈജി​പ്‌തു​കാ​ര​നെ കൊന്ന​തു​പോ​ലെ എന്നെയും കൊല്ലാൻ നോക്കു​ക​യാ​ണോ?’

ഇതു കേട്ട​പ്പോൾ മോ​ശെ​ക്കു പേടി​യാ​യി. ഈജി​പ്‌തു​കാ​ര​നെ കൊന്നത്‌ ആളുകൾ അറിഞ്ഞി​രി​ക്കു​ന്നു എന്ന്‌ അവനു മനസ്സി​ലാ​യി. ഫറവോൻ ഇതു​കേ​ട്ട​പ്പോൾ മോ​ശെ​യെ കൊല്ലാൻ ആളുകളെ അയച്ചു. അതു​കൊ​ണ്ടാണ്‌ അവന്‌ ഈജി​പ്‌തിൽനിന്ന്‌ ഓടി​പ്പോ​കേ​ണ്ടി​വ​ന്നത്‌.

മോശെ ഈജി​പ്‌തിൽനിന്ന്‌ ദൂരെ​യു​ള്ള മിദ്യാ​നി​ലേ​ക്കാ​ണു പോയത്‌. അവിടെ അവൻ യിത്രോ എന്ന ഒരാളു​ടെ കുടും​ബ​ത്തെ കണ്ടുമു​ട്ടി, യി​ത്രോ​യു​ടെ പെൺമ​ക്ക​ളിൽ ഒരാളായ സിപ്പോ​റ​യെ വിവാഹം കഴിച്ചു. മോശെ ഒരു ഇടയനാ​യി യി​ത്രോ​യു​ടെ ആടുകളെ മേയ്‌ച്ചു​പോ​ന്നു. 40 വർഷം അവൻ മിദ്യാ​ന്യ ദേശത്തു താമസി​ച്ചു. അവന്‌ ഇപ്പോൾ 80 വയസ്സായി. ഒരു ദിവസം മോശെ യി​ത്രോ​യു​ടെ ആടുകളെ മേയ്‌ച്ചു​കൊ​ണ്ടി​രി​ക്കെ അവന്റെ ജീവിതം അപ്പാടെ മാറ്റി​മ​റി​ച്ച അത്ഭുത​ക​ര​മാ​യ ഒരു സംഗതി സംഭവി​ച്ചു. അടുത്ത പേജി​ലേ​ക്കു മറിക്കുക, അത്ഭുത​ക​ര​മാ​യ ആ സംഗതി എന്തായി​രു​ന്നെ​ന്നു നമുക്കു നോക്കാം.