വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 19

യാക്കോബിന്റെ വലിയ കുടുംബം

യാക്കോബിന്റെ വലിയ കുടുംബം

ഈ വലിയ കുടും​ബ​ത്തെ ഒന്നു കാണുക. ഇവർ യാക്കോ​ബി​ന്റെ 12 ആൺമക്ക​ളാണ്‌. അവനു പെൺമ​ക്ക​ളും ഉണ്ട്‌. ഇവരിൽ ആരു​ടെ​യെ​ങ്കി​ലും പേര്‌ നിങ്ങൾക്ക്‌ അറിയാ​മോ? നമുക്ക്‌ അവയിൽ ചിലതു പഠിക്കാം.

ലേയയ്‌ക്ക്‌ രൂബേൻ, ശിമെ​യോൻ, ലേവി, യെഹൂദാ എന്നീ മക്കൾ ഉണ്ടായി. തനിക്കു കുട്ടികൾ ഒന്നും ജനിക്കു​ന്നി​ല്ലെ​ന്നു റാഹേൽ കണ്ടപ്പോൾ അവൾക്കു വളരെ സങ്കടമാ​യി. അതു​കൊണ്ട്‌ അവൾ തന്റെ ദാസി​യാ​യ ബിൽഹയെ യാക്കോ​ബി​നു നൽകി. ബിൽഹ​യ്‌ക്ക്‌ ദാൻ, നഫ്‌താ​ലി എന്നീ ആൺകു​ട്ടി​കൾ ജനിച്ചു. അപ്പോൾ ലേയയും തന്റെ ദാസി​യാ​യ സിൽപ്പയെ യാക്കോ​ബി​നു നൽകി. സിൽപ്പ​യ്‌ക്ക്‌ ഗാദ്‌, ആശേർ എന്നീ കുട്ടികൾ ജനിച്ചു. പിന്നെ, ലേയയ്‌ക്ക്‌ യിസ്സാ​ഖാർ, സെബൂ​ലൂൻ എന്നിങ്ങനെ രണ്ട്‌ ആൺകു​ട്ടി​കൾ കൂടി ഉണ്ടായി.

ഒടുവിൽ റാഹേ​ലിന്‌ ഒരു കുഞ്ഞു ജനിച്ചു. അവനു യോ​സേഫ്‌ എന്ന്‌ അവൾ പേരിട്ടു. പിന്നീടു നാം യോ​സേ​ഫി​നെ കുറിച്ചു കൂടുതൽ കാര്യങ്ങൾ പഠിക്കും, കാരണം അവൻ വളരെ വലിയ ഒരാളാ​യി​ത്തീർന്നു. യാക്കോബ്‌ റാഹേ​ലി​ന്റെ അപ്പനായ ലാബാ​ന്റെ​കൂ​ടെ താമസി​ച്ച​കാ​ലത്ത്‌ അവനു ജനിച്ച 11 ആൺമക്കൾ ഇവരാ​യി​രു​ന്നു.

യാക്കോ​ബിന്‌ ഏതാനും പെൺമക്കൾ കൂടി ഉണ്ടായി​രു​ന്നു. എന്നാൽ അവരിൽ ഒരാളു​ടെ പേരു മാത്രമേ ബൈബി​ളി​ലു​ള്ളൂ. അവളാ​യി​രു​ന്നു ദീനാ.

യാക്കോബ്‌ ലാബാനെ പിരിഞ്ഞു കനാനി​ലേ​ക്കു തിരി​ച്ചു​പോ​കു​ന്ന​തി​നുള്ള സമയം വന്നു. അങ്ങനെ അവൻ തന്റെ വലിയ കുടും​ബ​വും വലിയ ആട്ടിൻ കൂട്ടവും കന്നുകാ​ലി കൂട്ടവു​മാ​യി ദൂരെ​യു​ള്ള കനാനി​ലേ​ക്കു യാത്ര തിരിച്ചു.

യാക്കോ​ബും കുടും​ബ​വും കനാൻ ദേശത്ത്‌ എത്തി കുറച്ചു കഴിഞ്ഞ്‌ റാഹേൽ മറ്റൊരു ആൺകു​ട്ടി​യെ പ്രസവി​ച്ചു. യാത്ര​യ്‌ക്ക്‌ ഇടയി​ലാ​യി​രു​ന്നു ഇതു സംഭവി​ച്ചത്‌. റാഹേൽ വളരെ കഷ്ടപ്പെട്ടു, പ്രസവ​ത്തോ​ടെ അവൾ മരിക്കു​ക​യും ചെയ്‌തു. പക്ഷേ കുഞ്ഞിന്‌ കുഴപ്പ​മൊ​ന്നും ഇല്ലായി​രു​ന്നു. യാക്കോബ്‌ അവനു ബെന്യാ​മീൻ എന്നു പേരിട്ടു.

യാക്കോ​ബി​ന്റെ 12 ആൺമക്ക​ളു​ടെ പേരുകൾ ഓർത്തി​രി​ക്കു​ന്ന​തു നല്ലതാണ്‌, കാരണം മുഴു ഇസ്രാ​യേൽ ജനതയും ഉണ്ടായത്‌ ഇവരിൽനി​ന്നാണ്‌. യാക്കോ​ബി​ന്റെ പത്ത്‌ ആൺമക്ക​ളു​ടെ​യും യോ​സേ​ഫി​ന്റെ രണ്ട്‌ ആൺമക്ക​ളു​ടെ​യും പേരു​ക​ളി​ലാണ്‌ ഇസ്രാ​യേ​ലി​ലെ 12 ഗോ​ത്ര​ങ്ങൾ അറിയ​പ്പെ​ടു​ന്ന​തു​ത​ന്നെ. ഈ കുട്ടി​ക​ളെ​ല്ലാം ജനിച്ചു കഴിഞ്ഞും അനേക വർഷങ്ങൾ യിസ്‌ഹാക്‌ ജീവി​ച്ചി​രു​ന്നു. ഇത്ര​യേ​റെ കൊച്ചു​മ​ക്കൾ ഉള്ളതിൽ യിസ്‌ഹാക്‌ വളരെ​യ​ധി​കം സന്തോ​ഷി​ച്ചി​രി​ക്ക​ണം. എന്നാൽ അവന്റെ കൊച്ചു​മ​ക​ളാ​യ ദീനാ​യ്‌ക്ക്‌ എന്തു സംഭവി​ച്ചെ​ന്നു നമുക്കു നോക്കാം.